category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading കുമ്പസാര രഹസ്യം പുറത്തുവിടില്ല; ഭീഷണിയിലും നിലപാട് വ്യക്തമാക്കി ഹോങ്കോംഗ് രൂപത
Contentഹോങ്കോംഗ്: കുമ്പസാര രഹസ്യം വെളിപ്പെടുത്താത്ത വൈദികര്‍ക്ക് തടവ് ശിക്ഷ വരെ ലഭിക്കാവുന്ന പുതിയ ദേശീയ സുരക്ഷാ നിയമ ഭീഷണികള്‍ക്കിടയിലും നിലപാട് ആവര്‍ത്തിച്ച് ഹോങ്കോംഗ് രൂപത. നിയമങ്ങളെ ബഹുമാനിക്കുമെന്നും കുമ്പസാര രഹസ്യം ഒരു കാരണവശാലും പുറത്തുവിടില്ലായെന്നും രൂപത വ്യക്തമാക്കി. വൈദികരെയും സാമൂഹിക പ്രവർത്തകരെയും പോലുള്ള ആളുകൾക്ക് മേല്‍ നിയമം ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നത് ശരിയല്ലായെന്ന് ജസ്റ്റിസ് സെക്രട്ടറി പോൾ ലാം ടിംഗ്-ക്വോക്ക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. രാജ്യദ്രോഹം, വിദേശ രാഷ്ട്രീയ ഇടപെടൽ തുടങ്ങിയ കുറ്റകൃത്യങ്ങൾക്കു ശിക്ഷ കര്‍ശനമാക്കുന്ന നിയമത്തിന് കീഴിൽ കുമ്പസാരത്തിന്റെ രഹസ്യാത്മകത ലംഘിക്കില്ലെന്ന് ഹോങ്കോംഗ് രൂപത വ്യക്തമാക്കി. ദേശീയ സുരക്ഷ സംരക്ഷിക്കുന്നതിനുള്ള ആർട്ടിക്കിൾ 23 ലെ നിയമനിർമ്മാണവുമായി ബന്ധപ്പെട്ട്, ഹോങ്കോങ്ങിലെ കത്തോലിക്കാ രൂപത ഒരു പൗരനെന്ന നിലയിൽ ദേശീയ സുരക്ഷ സംബന്ധിക്കുന്ന കാര്യങ്ങളില്‍ ബാധ്യസ്ഥരാണ്. എന്നാല്‍ സഭയുടെ കുമ്പസാരത്തിൻ്റെ (അനുരഞ്ജനത്തിൻ്റെ കൂദാശ) രഹസ്യ സ്വഭാവത്തെ നിയമനിർമ്മാണം മാറ്റില്ലെന്ന് ഹോങ്കോംഗ് രൂപത പ്രസ്താവനയിൽ പറഞ്ഞു. ചൈനീസ് ഭരണത്തിൻ കീഴിൽ ഹോങ്കോങ്ങിന് ഉയർന്ന സ്വയംഭരണാവകാശം ഉറപ്പുനൽകുന്ന ഭരണഘടനാ രേഖയില്‍ ദേശീയതക്കെതിരായ കുറ്റകൃത്യങ്ങൾ തടയാനുമുള്ള ഏറ്റവും പുതിയ ശ്രമമെന്ന പേരില്‍ ഒരുങ്ങുന്ന 212 പേജുള്ള പുതിയ ആഭ്യന്തര ദേശീയ സുരക്ഷാ നിയമം - അടിസ്ഥാന നിയമത്തിൻ്റെ ആർട്ടിക്കിൾ 23 എന്നും അറിയപ്പെടുന്നു. ഹോങ്കോംഗ് രൂപതയുടെ കണക്കുകൾ പ്രകാരം, 7.5 ദശലക്ഷം ജനസംഖ്യയുള്ള ഹോങ്കോങ്ങിലെ കത്തോലിക്കാ ജനസംഖ്യ 392,000 ആണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-17 08:04:00
Keywordsകുമ്പസാര രഹസ്യ
Created Date2024-03-17 08:05:16