Contents

Displaying 22341-22350 of 24983 results.
Content: 22761
Category: 1
Sub Category:
Heading: പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുന്നു; അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ യുക്രൈന്‍ വൈദികന്‍
Content: കീവ്: കഷ്ടപ്പാടുകൾക്കിടയിലും, യുക്രൈന്‍ ജനത പ്രത്യാശ നിലനിർത്തുകയാണെന്നും പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുകയാണെന്നും യുക്രൈന്‍ വൈദികന്‍. റഷ്യ യുക്രൈന് മേല്‍ നടത്തുന്ന യുദ്ധത്തിന്റെയും അധിനിവേശ ആക്രമണങ്ങളുടെയും രണ്ടാം വാര്‍ഷികത്തിലാണ് മിഷ്ണറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹാംഗമായ യുക്രേനിയൻ വൈദികന്‍ ഫാ. ഒലെക്സാണ്ടർ സെലിൻസ്കി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “എല്ലാ ദിവസവും സൈറണുകൾ ഉണ്ടാകുമ്പോൾ ഇത് സാധാരണമല്ല. ചുറ്റും മരണങ്ങൾ, തകർന്ന കെട്ടിടങ്ങൾ. മിസൈലുകൾ എവിടെ വീഴുമെന്ന് ഞങ്ങൾക്ക് അറിയില്ല. ദൈവം അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ളവനാണെന്നു പ്രത്യാശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് എല്ലാ ആഴ്‌ചയും മാർപാപ്പ ഞങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുന്നതിൽ ഞങ്ങൾ ഏറെ നന്ദിയുള്ളവരാണ്. കൂടാതെ ഞങ്ങളുടെ അവസ്ഥ അറിയിക്കുന്ന കത്തോലിക്കാ മാധ്യമങ്ങളുടെ പിന്തുണയ്‌ക്കും ഏറെ നന്ദിയുണ്ട്. ദൈവത്തിന് ഏറ്റവും മോശമായത് പോലും നന്മയ്‌ക്കായി മാറ്റാൻ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് പ്രവർത്തിക്കാനും ജീവിക്കാനും നമ്മെ സഹായിക്കുന്ന ഒന്നാണ് പ്രതീക്ഷ. ഈ ദുഷ്‌കരമായ സമയങ്ങളിൽ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും തങ്ങളെ സഹായിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി ആളുകളുണ്ടെന്ന് ഫാ. ഒലെക്സാണ്ടർ പറഞ്ഞു. റഷ്യക്കാർ നമ്മുടെ രാജ്യം വിട്ട് സ്വാതന്ത്ര്യത്തോടെ ജീവിക്കാനും നമ്മുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കാനും ഞങ്ങളെ അനുവദിക്കുക എന്നതാണ് സംഘർഷത്തിനുള്ള പരിഹാരം. എന്നാൽ അവർ ഞങ്ങളെ അനുവദിക്കാത്തിടത്തോളം കാലം, അവർ നമ്മുടെ രാജ്യം കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ നേതാക്കൾക്കും ജ്ഞാനത്തിൻ്റെ ആത്മാവിനെ ലഭിക്കുന്നതിനായി പ്രാർത്ഥിക്കണം. പ്രാര്‍ത്ഥനയ്ക്കു ഈ അവസ്ഥ മാറ്റാന്‍ കഴിയും. യുക്രൈന്‍ ജനതയ്ക്കു യുദ്ധം ആവശ്യമില്ല, ആക്രമണകാരികളുടെ പരിവർത്തനത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ലോകത്തിലെ ഏകാധിപതികളിൽ ഒരാളായ റഷ്യന്‍ പ്രസിഡന്റിന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘത്തിന്റെ കണക്കുകൾ പ്രകാരം യുക്രൈനിൽ ഇതുവരെ 10,582 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 35,000 യുക്രൈന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ട്ടമായി. യുദ്ധത്തെ തുടര്‍ന്നു 80 ലക്ഷം പേർക്കു യുക്രൈനില്‍ നിന്നു മറ്റിടങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്നു. 60 ലക്ഷം യുക്രൈന്‍ അഭയാർത്ഥികളായി അയൽരാജ്യങ്ങളിലെത്തി. രണ്ടാം ലോക യുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണ് യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത്.
Image: /content_image/News/News-2024-02-27-19:21:43.jpg
Keywords: യുക്രൈ
Content: 22762
Category: 18
Sub Category:
Heading: കേരള സഭയെയും ഭാരത സഭയെയും സമർപ്പിച്ച് 121 മണിക്കൂർ അഖണ്ഡ ദിവ്യകാരുണ്യ ആരാധന ZOOM-ല്‍
Content: കേരള സഭയെയും ഭാരത സഭയെയും സമർപ്പിച്ച് 121 മണിക്കൂർ ദിവ്യകാരുണ്യ ആരാധനയുമായി ദിവിന മിസരികോർദിയാ ഇന്റർനാഷണൽ മിനിസ്ട്രി. ലോകരാഷ്ട്രങ്ങളിൽ നിന്ന് അനേകായിരങ്ങൾ ഒന്നിച്ച് ചേരുന്ന അഞ്ചു ദിനരാത്രങ്ങളില്‍ ജപമാലയും, കരുണകൊന്തയും തുടര്‍ച്ചയായി സമര്‍പ്പിക്കപ്പെടും. ഇന്ന് രാത്രി 9 മണിക്ക് സാഗര്‍ രൂപതയുടെ മുന്‍ അധ്യക്ഷനും ആത്മീയ പിതാവുമായ ദിവിന മിസരികോർദിയാ ഇന്റർനാഷണൽ മിനിസ്ട്രിയുടെ ആത്മീയ ബിഷപ്പ് ആന്‍റണി ചിറയത്ത് ശുശ്രൂഷകള്‍ക്ക് ഔദ്യോഗിക തുടക്കം കുറിച്ചുക്കൊണ്ട് പ്രാരംഭ പ്രാര്‍ത്ഥന നടത്തും. മാര്‍ച്ച് 3 രാത്രി 10 മണിയ്ക്കാണ് ശുശ്രൂഷകള്‍ക്ക് സമാപനമാകുക. സഭയുടെ നിയോഗങ്ങൾക്ക് വേണ്ടി ദൈവകരുണയിൽ ശരണപ്പെട്ട് പ്രതികൂലതകളുടെ നടുവിൽ കർത്താവിന്റെ കരം വെളിപ്പെടുന്നതിന്, ഭാരതത്തിൽ ക്രൈസ്തവർ കടന്നുപോകുന്ന എല്ലാ പ്രതിസന്ധികളിലും സ്വർഗ്ഗീയ ഇടപെടലിനായി പ്രാര്‍ത്ഥനയജ്ഞത്തിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്ന് ദിവിന മിസരികോർദിയാ മിനിസ്ട്രി നേതൃത്വം പ്രസ്താവിച്ചു. ↠ #{blue->none->b->Join on Zoom: ‍ ‍}# {{ https://us02web.zoom.us/j/86139528427 ‍-> https://us02web.zoom.us/j/86139528427}} ↠ #{blue->none->b->YouTube Live: ‍}# ↠ {{ https://www.youtube.com/c/DivinaMisericordiaMinistry ‍->https://www.youtube.com/c/DivinaMisericordiaMinistry}} #{blue->none->b->FaceBook Live: ‍}# ↠ {{ https://www.facebook.com/DivinaMisericordiaOfJesus/ ‍->https://www.facebook.com/DivinaMisericordiaOfJesus/}} ♦ 27-02-2024 - Tuesday ===================== ▪9pm-10pm - Opening Prayer & Blessing by Mar Anthony Chirayath Spiritual Director Divina Misericordia International Ministry. Common adoration. ▪10pm-11pm - DM Punjab ▪11pm-12am - DM Kottayam ===================== ♦28-02-2024- Wednesday ===================== ▪12am-1am - DM UAE ▪1am-2am - DM Canada ▪2am-3am - DM Italy ▪3am-4am - DM Holy Wounds of Jesus ▪4am-5am - DM Warriors of Word of God ▪5am-6am - DM Maldives ▪6am-7am – Holy Mass ▪7am-8am - DM Kyrie Eleison ▪8am-9am - DM Changanasery ▪9am-10am – DM Aleeppey ▪10am-11am – DM Kozhikode ▪11am-12pm - DM Maharashtra ▪12pm-1pm - DM Edathua Assam ▪1pm-2pm - DM Tamilnadu (Malayalam) ▪2pm-3pm - DM St. Michael Army ▪3pm-4pm - Divine Mercy Chaplet, Adoration for all ▪4pm-5pm - Preachers Ministry ▪5pm-6pm – DM Rajasthan ▪6pm-7pm – DM English Ministry ▪ 7pm-8pm - DM Thrissur ▪8pm-9pm - DM Ireland ▪9pm-10pm – DM Family Ministry ▪10pm-11pm – DM New Jerusalem ▪11pm-12am DM Kuwait ===================== ♦ 29-02-224 - Thursday ===================== ▪12am-1am - DM Switzerland ▪1am-2am - DM Qatar ▪2am-3am - DM Australia ▪3am-4am - DM Holy Wounds of Jesus ▪4am-5am - DM Youth Ministry ▪5am-6am - DM Maldives ▪6am-7am – Holy Mass ▪7am-8am - DM Kyrie Eleison ▪8am-9am - DM Kasargod ▪9am-10am – DM Prophetic Intercession Group ▪10am-11am- DM Victorious Queen Army ▪11am-12pm - DM Kollam ▪12pm-1pm - DM Wayanad ▪1pm- 2 pm - DM Tamilnadu (Malayalam) ▪2pm- 3pm – DM Warriors of Word of God ▪3pm- 4pm - Divine Mercy Chaplet, Adoration for all ▪4pm-5pm – DM Preachers Ministry ▪5pm-6pm - Abba Father ▪6pm-7pm - DM St. Joseph ▪7pm-8pm - DM Precious Blood of Jesus ▪8pm-9pm - DM Ireland ▪9pm-10pm - DM Madhyapradesh ▪10pm-11pm - DM Rajasthan ▪11pm-12am - DM Hour of Mercy ===================== ♦ 01-03-2024 - Friday ===================== ▪12am-1am - DM Bahrain ▪1am-2am - Divine Mercy Sisters Italy ▪2am-3am - DM Australia ▪3am-4am - DM Holy Wounds of Jesus ▪4am-5am - DM Warriors of Word of God ▪5am-6am - DM Kollam ▪6am-7am – Holy Mass ▪7am-8am - DM Kyrie Eleison ▪8am-9am - DM Changanasery ▪9am-10am – DM Kannur ▪10am-11am – DM Kozhikode ▪11am-12pm - DM Tamilnadu (Tamil) ▪12pm-1pm - DM Edathua Assam ▪1pm-2pm – DM Palakkad ▪2pm-3pm - DM Warriors of Word of God ▪3pm- 4pm - Divine Mercy Chaplet, Adoration for all ▪4pm–5pm - DM Preacher's Ministry ▪5pm-6pm – lesus Hominum Salvator & Divine Mercy Vocation ▪6pm-7pm – DM St. Joseph ▪ 7pm-8pm - DM Karnataka ▪8pm-9pm - DM Pathanamthitta ▪9pm-10pm – DM India Mission / Prolife Ministry ▪10pm-11pm – DM Idukki ▪11pm-12am - DM Hour of Mercy ================= ♦ 02-03-2024 - Saturday ================= ▪12am-1am - DM New Zealand ▪1am-2am - Divine Mercy Sisters Italy ▪2am-3am - DM Italy ▪3am-4am - DM Holy Wounds of Jesus ▪4am-5am - DM Youth ministry ▪5am-6am - DM Kollam ▪6am-7am – Holy Mass ▪7am-8am – DM Malappuram ▪8am -9am - DM Kasargod ▪9am-10am - DM Aleeppey ▪10am-11am – DM Victorious Queen Army ▪11am-12pm - DM Ernakulam ▪12pm-1pm - DM Wayanad ▪1pm-2pm - DM Palakkad ▪2pm-3pm - DM West Bengal ▪3pm-4pm - Divine Mercy Chaplet, Adoration for all ▪4pm-5pm - DM Preachers Ministry ▪5pm-6pm - DM Abba Father ▪6pm-7pm - St. Joseph Ministry ▪7pm-8pm – DM Precious Blood ▪8pm-9pm – DM Madhya Pradesh ▪9pm-10pm - DM Pondicherry ▪10pm-11pm - DM New Jerusalem ▪11pm-12am - DM Hour of Mercy ===================== ♦ 03-03-2024 - Sunday ===================== ▪12am-1am - DM New Zealand ▪1am-2am - DM Divine Mercy Sisters Italy ▪2am-3am - DM Australia ▪3am-4am - DM Holy Wounds of Jesus ▪4am-5am - DM Warriors of Word of God ▪5am-6am - DM Kollam ▪6am-7am – Holy Mass ▪7am-8am - DM Kyrie Eleison ▪8am-9am - DM Changanasery ▪9am-10am – DM Prophetic Intercession Group ▪10am-11am- DM Victorious Queen Army ▪11am-12pm - DM Ernakulam ▪12pm-1pm - DM Wayanad ▪1pm- 2 pm - DM Palakkad ▪2pm- 3pm – DM Warriors of Word of God ▪3pm-4pm - Divine Mercy Chaplet, Adoration for all ▪4pm-5pm - DM Telangana ▪5pm–6pm - lesus Hominum Salvator & Divine Mercy Vocation ▪6pm-7pm - DM St. Joseph ▪7pm-8pm - DM Precious Blood of Jesus ▪8pm-9pm - DM Coordinators of India and Kerala ▪9pm - 10pm - Adoration & Final Blessing ➤ Report by Prince Sebastian- Divina Misericordia Ministry International Coordinator
Image: /content_image/India/India-2024-02-27-19:33:54.jpg
Keywords: കേരള സഭ
Content: 22763
Category: 1
Sub Category:
Heading: മുട്ടുകുത്തി പ്രാർത്ഥിക്കേണ്ടത് എപ്പോൾ? | നോമ്പുകാല ചിന്തകൾ | പതിനേഴാം ദിവസം
Content: "യേശു പറഞ്ഞു: പിതാവേ, അവരോടു ക്ഷമിക്കണമേ; അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല" (ലൂക്കാ 23:34). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനേഴാം ദിവസം ‍}# ഈശോ കുരിശിൽ കിടന്നുകൊണ്ട് ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നത് നാം കാണുന്നുണ്ട്. പിതാവേ അവരോട് ക്ഷമിക്കണമേ അവർ ചെയ്യുന്നതെന്തെന്ന് അവർ അറിയുന്നില്ല. എന്നു പറഞ്ഞുകൊണ്ട് അവൻ ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുന്നു. എന്നാൽ എങ്ങനെയാണ് ഇപ്രകാരം ശത്രുക്കളെ സ്നേഹിക്കുവാൻ മനുഷ്യരായ നമ്മുക്കു സാധിക്കുക? ദൈവമായിരുന്നതു കൊണ്ട് അവിടുത്തേക്ക് അത് സാധിച്ചു. എന്നാൽ ഒരു മനുഷ്യന് എങ്ങനെയാണ് ഇപ്രകാരം ശത്രുക്കളോട് ക്ഷമിച്ചുകൊണ്ട് പ്രാർത്ഥിക്കുവാൻ സാധിക്കുക എന്ന് പലപ്പോഴും നാം ചോദിക്കാറുണ്ട്. ഇവിടെയാണ് വിശുദ്ധ സ്തേഫാനോസിന്റെ മാതൃക നമ്മുക്ക് പ്രചോദനമാകുന്നത്. സ്തേഫാനോസിനെ വധിക്കുന്ന വചനഭാഗം വായിക്കുമ്പോൾ നമ്മുക്ക് ഒരു കാര്യം മനസ്സിലാകും. സ്വർഗ്ഗം തുറന്നിരിക്കുന്നതും മനുഷ്യപുത്രൻ ദൈവത്തിന്റെ വലതുഭാഗത്തു നിൽക്കുന്നതും കണ്ടുകൊണ്ട് തനിക്കുവേണ്ടി പ്രാർത്ഥിക്കുമ്പോൾ അവൻ എഴുന്നേറ്റു നിൽക്കുകയായിരുന്നു എന്നാൽ ശത്രുക്കൾക്കു വേണ്ടി പ്രാർത്ഥിക്കുവാൻ അവൻ മുട്ടുകുത്തുന്നതായി നാം വിശുദ്ധ ഗ്രന്ഥത്തിൽ കാണുന്നു. "അവൻ മുട്ടുകുത്തി വലിയ സ്വരത്തിൽ അപേക്ഷിച്ചു കർത്താവേ ഈ പാപം അവരുടെ മേൽ ആരോപിക്കരുത്. ഇതുപറഞ്ഞ് അവൻ മരണ നിദ്ര പ്രാപിച്ചു. നാം നമുക്കുവേണ്ടി എങ്ങനെ പ്രാര്‍ത്ഥിക്കുന്നുവോ അതിനേക്കാൾ തീഷ്ണതയോടെ നമ്മുടെ ശത്രുക്കൾക്കുവേണ്ടി പ്രാര്ഥിക്കണമെന്ന് ക്രിസ്തുവിന്റെ സ്നേഹിതനും ആദ്യത്തെ രക്തസാക്ഷിയുമായ വിശുദ്ധ സ്തേഫാനോസ് നമ്മുക്കു കാണിച്ചുതരുന്നു. ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: ഈശോയെപ്പോലെതന്നെ സ്തേഫാനോസും ശത്രുക്കളെ സ്നേഹിച്ചു. തനിക്കുവേണ്ടി പ്രാർത്ഥിക്കാൻ അവൻ എഴുന്നേറ്റുനില്ക്കുകയും അവർക്കുവേണ്ടി പ്രാർത്ഥിക്കാൻ അവൻ മുട്ടുകുത്തുകയും ചെയ്യുന്നു. എഴുതപ്പെട്ടത് അവൻ പൂർത്തീകരിച്ചു. മിശിഹായുടെ പൂർണതയുള്ള ശിഷ്യനും കർത്താവിൻ്റെ സഹനത്തിന്റെ യഥാർത്ഥ അനുകർത്താവുമായിത്തീർന്നുകൊണ്ട് നാഥനിൽനിന്നു ശ്രവിച്ചത് സ്വന്തം സഹനത്തിലൂടെ അവൻ പൂർത്തിയാക്കി. ക്രൂശിതനായ മിശിഹാ പരമപിതാവിനോട് 'അവരോടു ക്ഷമിക്കണമേ' എന്നപേക്ഷിച്ചതുപോലെ, അനുഗൃഹീതനായ സ്തേഫാനോസ് കൽക്കുമ്പാരത്തിലമരുമ്പോഴും, “കർത്താവേ, ഈ പാപം അവരുടെമേൽ ആരോപിക്കരുതേ" (നടപടി 7,60) എന്നാണപേക്ഷിച്ചത്. എത്ര വിശ്വസ്തനായ ശ്ലീഹാ! മിശിഹായുടെ ആദ്യത്തെ രക്തസാക്ഷി നാഥൻ്റെ പ്രബോധന ങ്ങളെ അനുവർത്തിക്കുന്നത് ആവശ്യമായിരുന്നു. സ്തേഫാനോസ് പ്രാർത്ഥിച്ചത് ദൈവനിഷേധകർക്കും ദൈവദൂഷകർക്കും തന്നെ കല്ലെറിഞ്ഞവർക്കും വേണ്ടിയായിരുന്നു (Sermon 317.2-3). പ്രിയപ്പെട്ട സഹോദരങ്ങളെ ഈ നോമ്പുകാലത്ത് നമുക്കുവേണ്ടി പ്രാർത്ഥിക്കുന്നതിനേക്കാൾ കൂടുതൽ തീഷ്ണതയോടെ നമ്മെ കല്ലെറിയുന്നവർക്കും, ദൈവനിഷേധർക്കും ദൈവദൂഷകർക്കും വേണ്ടി പ്രാർത്ഥിക്കാം. അവർക്കുവേണ്ടി നമ്മുക്ക് ദൈവസന്നിധിയിൽ മുട്ടുകൾ മടക്കാം അങ്ങനെ വിശുദ്ധ സ്തേഫാനോസിനെപ്പോലെ നമ്മുക്കും ക്രിസ്‌തുവിന്റെ സ്നേഹിതരായി മാറാം.
Image: /content_image/News/News-2024-02-28-11:19:58.jpg
Keywords: നോമ്പുകാല
Content: 22764
Category: 1
Sub Category:
Heading: എത്യോപ്യയിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു
Content: ആഡിസ് അബാബ: ആഫ്രിക്കന്‍ രാജ്യമായ എത്യോപ്യയിൽ പന്ത്രണ്ടാം നൂറ്റാണ്ട് മുതൽ ചരിത്രമുള്ള സന്യാസ ആശ്രമത്തിൽ നാല് ക്രൈസ്തവ സന്യാസികള്‍ കൊല്ലപ്പെട്ടു. എത്യോപ്യൻ ഓർത്തഡോക്സ് തെവാഹിതോ സഭയാണ് ഈ വിവരം പുറത്തുവിട്ടത്. പരിക്കേറ്റ ഒരു സന്യാസി ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ഓർത്തഡോക്സ് സഭയില്‍ ഏറെ ആദരിക്കപ്പെടുന്ന വിശുദ്ധ അബുനെ ജിബ്രേ മെൻഫസ് കിടുസുമായി ബന്ധമുള്ളതാണ് ഈ സന്യാസ ആശ്രമം. തീവ്ര ദേശീയവാദികളായ ഒറോമോ വിഭാഗക്കാരാണ് അക്രമണം നടത്തിയതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒറോമോ ലിബറേഷൻ ആർമി എന്ന സ്വയം വിശേഷിപ്പിക്കുന്ന ഇവർക്ക് സർക്കാർ പിന്തുണയുണ്ടെന്ന് കരുതപ്പെടുന്നു. ഇതിനു മുന്‍പും നിരവധി തവണ തീവ്ര വിഭാഗക്കാർ ആശ്രമത്തിൽ കൊള്ള നടത്തിയിട്ടുണ്ട്. ചൊവ്വാഴ്ച സന്യാസികളെ ബന്ധികളാക്കി പിടിച്ചുകൊണ്ടു പോയി ബുധനാഴ്ചയാണ് കൊല ചെയ്തതെന്ന് ആശ്രമത്തിൽ കഴിയുന്ന സന്യാസിയെ ഉദ്ധരിച്ചുകൊണ്ട് എത്യോപ്യൻ ഓർത്തഡോക്സ് സഭ വ്യക്തമാക്കി. ആശ്രമത്തിനും, ആശ്രമത്തിൽ കഴിയുന്നവർക്കും സുരക്ഷ നൽകണമെന്ന് സർക്കാരിനോടും, പ്രാദേശിക സുരക്ഷാ വിഭാഗം അധികൃതരോടും ഓർത്തഡോക്സ് സഭ അഭ്യർത്ഥിച്ചു. എന്നാൽ സർക്കാർ ഇതുവരെ പ്രതികരണം ഒന്നും നടത്തിയിട്ടില്ല. രാജ്യത്തെ ക്രൈസ്തവര്‍ സർക്കാരിൽ നിന്നും, സായുധ സംഘങ്ങളിൽ നിന്നും ഏറെക്കാലമായി ആക്രമണം നേരിടുന്നുണ്ട്. 2018 ഏപ്രിൽ മാസം ഇപ്പോഴത്തെ പ്രധാനമന്ത്രി അബി അഹമ്മദ് സ്ഥാനമേറ്റെടുത്തതിനുശേഷം നിരവധി വിശ്വാസികൾ കൊല്ലപ്പെടുകയും, ആരാധനാലയങ്ങൾ അഗ്നിക്ക് ഇരയാക്കപ്പെടുകയും ചെയ്തിരിന്നു. സര്‍ക്കാര്‍ സൈന്യവും ടിഗ്രേയന്‍ പോരാളികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രഭവകേന്ദ്രമായ ടിഗ്രേ പ്രവിശ്യയില്‍ നിരവധി വൈദികരും മിഷ്ണറിമാരും അകാരണമായി തടങ്കലിലാക്കപ്പെടാറുണ്ടെന്നതും വസ്തുതയാണ്.
Image: /content_image/News/News-2024-02-28-12:43:41.jpg
Keywords: എത്യോ
Content: 22765
Category: 1
Sub Category:
Heading: ക്രൈസ്തവരുടെ ഇടയിലെ അനൈക്യം സുവിശേഷത്തിന് വിരുദ്ധമായ സാക്ഷ്യം: കർദ്ദിനാൾ റോബർട്ട് സാറ
Content: നെയ്റോബി: ക്രിസ്തുവിൻറെ പിൻഗാമികളുടെ ഇടയിലെ അനൈക്യം സുവിശേഷ സന്ദേശത്തിനും, സുവിശേഷവത്കരണത്തിനും വിരുദ്ധമായ സാക്ഷ്യം ആണെന്ന് കൂദാശകൾക്കും, ആരാധനയ്ക്കും വേണ്ടിയുള്ള വത്തിക്കാൻ തിരുസംഘത്തിൻറെ മുൻ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. നാം ഒന്നല്ലെങ്കിൽ, നാം വിഘടിച്ചു നിന്നാൽ, നമ്മുടെ ക്രിസ്തു സാക്ഷ്യവും വിഘടിച്ചു പോവുകയും ലോകം സുവിശേഷത്തിൽ വിശ്വസിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാകും. ക്രൈസ്തവരുടെ ഇടയിലെ അനൈക്യം മറ്റുള്ളവർക്ക് മുതലെടുപ്പിനുള്ള സാധ്യത തുറക്കുമെന്ന് ടങ്കാസ യൂണിവേഴ്സിറ്റി കോളേജ് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്കൂൾ ഓഫ് തിയോളജി ഓഫ് കെനിയ നടത്തിയ 2024 തിയോളജിക്കൽ സിമ്പോസിയത്തിലാണ് കര്‍ദ്ദിനാള്‍ സാറയുടെ മുന്നറിയിപ്പ്. ക്രൈസ്തവ വിശ്വാസ തത്വങ്ങൾക്ക് ഗോത്ര, ദേശീയ വ്യക്തിത്വങ്ങൾ അടക്കമുള്ളവയേക്കാൾ വില ലഭിക്കുവാൻ സുവിശേഷ സന്ദേശത്തിന് പ്രാധാന്യം നൽകാനായി ആഫ്രിക്കയിലെ യേശുക്രിസ്തുവിന്റെ പിൻഗാമികൾ ശ്രമിക്കണമെന്ന് സിമ്പോസിയത്തിന്റെ രണ്ടാമത്തെ ദിവസമായിരുന്ന ഫെബ്രുവരി 22നു കർദ്ദിനാൾ സാറ പറഞ്ഞു. ക്രൈസ്തവ വിശ്വാസികളുടെ ഇടയിലുള്ള ഐക്യത്തിനാണ് ആദ്യം ശ്രമിക്കേണ്ടതെന്നും അതിനു ശേഷം രാജ്യത്തുള്ളവരുമായും, ആഫ്രിക്കൻ ഭൂഖണ്ഡത്തിലുള്ളവരുമായും ഐക്യം സൃഷ്ടിക്കാമെന്നും കർദിനാൾ സാറ വിശദീകരിച്ചു. സുവിശേഷ സന്ദേശത്തിന് സാക്ഷ്യം നൽകാനും, സുവിശേഷവത്കരണം നടത്താനുമുള്ള ദൗത്യത്തിന് വരുന്ന പ്രതിബന്ധങ്ങൾ പ്രാർത്ഥനയിലൂടെയും, ഉപവാസത്തിലൂടെയും ദൈവത്തിങ്കലേക്ക് തിരിയുന്നത് വഴി മറികടക്കാൻ സാധിക്കുമെന്ന് കർദ്ദിനാൾ റോബർട്ട് സാറ പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളില്‍ നടക്കുന്ന ഇസ്ളാമിക അധിനിവേശത്തിനെതിരെ പ്രവാചകശബ്ദമായി നിലക്കൊണ്ട വ്യക്തിയാണ് കര്‍ദ്ദിനാള്‍ റോബര്‍ട്ട് സാറ. അദ്ദേഹത്തിന്റെ നിലപാടുകള്‍ക്ക് ആഗോള തലത്തില്‍ വലിയ സ്വീകാര്യതയായിരിന്നു ലഭിച്ചുകൊണ്ടിരിന്നത്. ആരാധന ക്രമ വിഷയങ്ങളിലും ക്രിസ്തീയ ധാര്‍മ്മിക വിഷയങ്ങളിലും തിരുസഭ പാരമ്പര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും കാണിക്കാത്ത വ്യക്തി കൂടിയായിരിന്നു കര്‍ദ്ദിനാള്‍ സാറ.
Image: /content_image/News/News-2024-02-28-14:12:58.jpg
Keywords: സാറ
Content: 22766
Category: 1
Sub Category:
Heading: ഡോ. ജോഹാന്നസ് ഗൊരാന്റല കർണൂൽ രൂപതയുടെ പുതിയ ഇടയൻ
Content: റോം: ആന്ധ്രപ്രദേശിലെ രൂപതയായ കർണൂലിന്റെ പുതിയ ഇടയനായി കർമ്മലീത്ത വൈദികനായ ഫാ. ഡോ. ജോഹാന്നസ് ഗൊരാന്റലയെ ഫ്രാൻസിസ് പാപ്പ നിയമിച്ചു. വൈദികന്റെ 50ാം ജന്മദിനത്തിലാണ് ഫ്രാന്‍സിസ് പാപ്പ നിയമന പ്രഖ്യാപനം നടത്തിയതെന്നത് ശ്രദ്ധേയമാണ്. ഖമ്മം രൂപതയിലെ കല്ലൂർ ഇടവകയിലെ സഹവികാരി, ആന്ധ്രാപ്രദേശ് പ്രോവിൻഷ്യൽ, ബൈബിൾ, സുവിശേഷവത്ക്കരണ കമ്മീഷനുകൾക്കായുള്ള ആന്ധ്രാപ്രദേശ് എപ്പിസ്‌കോപ്പൽ കൗൺസിൽ അംഗം തുടങ്ങി നിരവധി മേഖലകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1974 ഫെബ്രുവരി 27ന് വിജയവാഡ രൂപതയിലെ നവാബു പേട്ടയിലാണ് അദ്ദേഹം ജനിച്ചത്. ആലുവയിലെ സേക്രഡ് ഹാര്‍ട്ട് ഫിലോസഫിക്കല്‍ കോളേജില്‍ ഫിലോസഫിയും റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി തെരേസിയാനത്തില്‍ ദൈവശാസ്ത്രവും പഠിച്ചു. 2002 ജനുവരി 10ന് ഖമ്മിലെ തള്ളടയില്‍ തിരുപ്പട്ടം സ്വീകരിച്ചു അഭിഷിക്തനായി. ഖമ്മം കല്ലൂരില്‍ അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് റോമിലെ ബിബ്ലിക്കത്തില്‍ നിന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ ലൈസന്‍സ് നേടിയ അദ്ദേഹം പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി. മോൺ. ജോഹാന്നസ്, റോമിലെ തെരേസിയാനും സർവകലാശാലയിൽ അധ്യാപകനായി സേവനം ചെയ്തുവരവെയാണ് പുതിയ നിയമനം.
Image: /content_image/News/News-2024-02-28-16:41:32.jpg
Keywords: ആന്ധ്ര
Content: 22767
Category: 1
Sub Category:
Heading: ക്രിസ്തുവിനെ പ്രതി ജീവത്യാഗം ചെയ്യുന്ന രക്തസാക്ഷികളെ സ്മരിച്ച് പാപ്പയുടെ മാര്‍ച്ച് മാസത്തെ നിയോഗം
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടും സുവിശേഷത്തിനായി ജീവത്യാഗം ചെയ്യുന്ന രക്തസാക്ഷികളെ സ്മരിച്ച് ഫ്രാന്‍സിസ് പാപ്പയുടെ മാര്‍ച്ച് മാസത്തെ പ്രാര്‍ത്ഥനാനിയോഗം. മാർച്ചു മാസത്തിലെ ഫ്രാൻസിസ് പാപ്പായുടെ പ്രാർത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുക്കൊണ്ടുള്ള വീഡിയോ കഴിഞ്ഞ ദിവസമാണ് വത്തിക്കാന്‍ പുറത്തുവിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനായി ജീവത്യാഗം ചെയ്യുന്ന ആളുകളുടെ ധൈര്യവും, പ്രേക്ഷിതതീക്ഷ്ണതയും സഭയ്ക്ക് പ്രചോദനമായി തീരുവാനും ആഹ്വാനം ചെയ്തുകൊണ്ടും പ്രാർത്ഥിക്കുവാനുള്ള ആഹ്വാനവുമായാണ് പാപ്പയുടെ വീഡിയോ. ഗ്രീക്ക് ദ്വീപായ ലെസ്ബോസിൽ അഭയാർത്ഥികേന്ദ്രങ്ങൾ സന്ദർശിക്കുന്ന അവസരത്തിൽ തനിക്കുണ്ടായ ഒരു അനുഭവം പറഞ്ഞുകൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിക്കുന്നത്. അഭയാർത്ഥിയായി എത്തിയ ഇസ്ലാം മതവിശ്വാസിയായ ഒരു വ്യക്തി, ക്രൈസ്തവ വിശ്വാസിയായ തന്റെ ഭാര്യയെ പറ്റി പരാമർശിച്ച വിശ്വാസത്തിന്റെ സാക്ഷ്യമാണ് പാപ്പ പറഞ്ഞത്. അന്യമതസ്ഥരെ ഉന്മൂലനം ചെയ്യുവാൻ വേണ്ടി തീവ്രവാദികൾ തങ്ങളുടെ ദേശത്തു എത്തിയപ്പോൾ, തന്റെ ഭാര്യയുടെ കഴുത്തിൽ കിടന്നിരുന്ന ക്രൂശിതരൂപം, നിലത്തെറിയുവാൻ ആവശ്യപ്പെട്ടുവെങ്കിലും അവൾ അത് ചെയ്തില്ല. ഇതിൽ കലിപൂണ്ട തീവ്രവാദികൾ തന്റെ ഭാര്യയെ തന്റെ കണ്മുൻപിൽ വച്ചുതന്നെ കഴുത്തു മുറിച്ചു കൊലപ്പെടുത്തി. ഈ അനുഭവം ഇന്നത്തെ സഭയുടെ യാഥാർത്ഥ്യം വെളിപ്പെടുത്തുന്നുവെന്നും, അറിയപ്പെടാതെ പോകുന്ന വിശ്വാസത്തിന്റെ സാക്ഷ്യമാണിതെന്നും പാപ്പ ആമുഖമായി പറഞ്ഞു. "എനിക്കറിയാം, അവനു അവരോടു യാതൊരു പകയും തോന്നി കാണില്ല. കാരണം തന്റെ ഭാര്യയുടെ സ്നേഹത്തിന്റെ മാതൃക അവനെ അതിനോടകം അവനെ കീഴടക്കിയിരുന്നു. മരണം വരെ ക്രിസ്തുവിനോട് വിശ്വസ്തയായി ജീവിച്ചുകൊണ്ട്, അവനെ സ്നേഹിച്ച ജീവിത സാക്ഷ്യം". ഇന്നും നമുക്കിടയിൽ രക്തസാക്ഷിത്വം വരിക്കുന്നവരുടെ ജീവിതസാക്ഷ്യങ്ങൾ നാം ശരിയായ പാതയിലാണ് സഞ്ചരിക്കുന്നതെന്നതിന്റെ തെളിവാണ്,. ക്രിസ്തീയതയുടെ തുടക്കത്തിൽ ഉണ്ടായിരുന്നതിനേക്കാൾ കൂടുതൽ രക്തസാക്ഷികൾ ഇന്നുണ്ട്. രക്തസാക്ഷികളുടെ ധൈര്യം, രക്തസാക്ഷികളുടെ സാക്ഷ്യം, എല്ലാവർക്കും അനുഗ്രഹമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷ പ്രഘോഷണത്തിനായി ജീവൻ പോലും ത്യാഗം ചെയ്യുന്ന ആളുകളുടെ ധൈര്യവും, പ്രേക്ഷിതതീക്ഷ്ണതയും സഭയ്ക്ക് പ്രചോദനമായി തീരുവാൻ നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പ പറഞ്ഞു.
Image: /content_image/News/News-2024-02-28-18:39:37.jpg
Keywords: പാപ്പ
Content: 22768
Category: 18
Sub Category:
Heading: പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയില്‍ വൈദികന് നേരെയുണ്ടായ അതിക്രമം: പ്രാര്‍ത്ഥന നടത്തി
Content: പൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയിലെ ഫാ. ജോസഫ് ആറ്റുചാലിലിനെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റിന്റെ വിവിധ സംഘടനകളായ പിതൃവേദി, മാതൃവേദി, പ്രോലൈഫ് സമിതിയുടെ സംയുക്താഭിമുഖ്യത്തിൽ പ്രാർത്ഥനാദിനം ആചരിച്ചു. ഇരുന്നൂറോളം ഭാരവാഹികൾ ഇന്നലെ രാവിലെ 10.30ന് പൂഞ്ഞാർ ഫെറോന ദേവാലയത്തിൽ എത്തിച്ചേർന്ന് ഫെറോന വികാരി ഫാ. മാത്യു കടുക്കൂന്നേലിനെയും അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് പനയ്ക്കക്കുഴിയെയും സന്ദർശിച്ച് എല്ലാവിധ പ്രാർത്ഥനാ സഹായങ്ങളും വാഗ്ദ‌ാനം ചെയ്തു. പിതൃവേദി രൂപത പ്രസിഡന്റ് ജോസ് തോമസ് മുത്തനാട്ട്, മാതൃവേദി രൂപത പ്രസിഡൻ്റ് സിജി ലൂക്ക്സൺ പടന്നമാക്കൽ, പ്രോലൈഫ് രൂപത പ്രസിഡൻ്റ് മാത്യു എം. കുര്യാക്കോസ് മഠത്തിൽ തുടങ്ങിയവർ സംഘടനകളുടെ പേരിലുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചു. തുടർന്ന് എല്ലാവരും ചേർന്നു ദേവാലയത്തിനുള്ളിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചു. പാലാ രൂപത ഫാമിലി അപ്പോസ്‌തലേറ്റ് ഡയറക്ടർ ഫാ. ജോസഫ് നരിതൂക്കിൽ, കെയർ ഹോം ഡയറക്ടർ ഫാ. ജോർജ് നെല്ലിക്കുന്നു ചെരുവുപുരയിടം തുടങ്ങിയവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.
Image: /content_image/India/India-2024-02-29-13:59:43.jpg
Keywords: പൂഞ്ഞാ
Content: 22769
Category: 1
Sub Category:
Heading: പനി: ഫ്രാന്‍സിസ് പാപ്പ പരിശോധനകൾക്കു വിധേയനായി
Content: വത്തിക്കാൻ സിറ്റി: പനിയുടെ ലക്ഷണങ്ങൾ നേരിടുന്ന ഫ്രാൻസിസ് മാർപാപ്പ ഇന്നലെ റോമിലെ ജിമെല്ലി ആശുപത്രിയിലെത്തി പരിശോധനകൾക്കു വിധേയനായി. ശാരീരിക ബുദ്ധിമുട്ടുകളെ തുടര്‍ന്നു മാർപാപ്പ ശനിയാഴ്‌ചയും ഞായറാഴ്‌ചയും ഔദ്യോഗിക പരിപാടികൾ റദ്ദാക്കിയിരുന്നു. എന്നാൽ ഞായറാഴ്‌ച, ത്രികാലജപ പ്രാർത്ഥനയില്‍ പങ്കെടുത്തു. ഇന്നലെ എല്ലാ ബുധനാഴ്ചകളിലും നടക്കാറുള്ള പോൾ ആറാമൻ ഹാളിലെ പ്രതിവാര പൊതുദർശന പരിപാടിക്കിടെയുള്ള സന്ദേശം വായിക്കാന്‍ മാർപാപ്പ തയാറായില്ല. ഇപ്പോഴും ജലദോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സഹായിയാണു പ്രസംഗം വായിച്ചത്. പരിപാടി അവസാനിച്ചയുടൻ മാർപാപ്പ റോമിലെ ആശുപത്രിയിലേക്കു പോകുകയായിരുന്നു. നേരത്തെ ഫെബ്രുവരി 24 ശനിയാഴ്ച ക്രമീകരിച്ചിരിന്ന പാപ്പയുടെ കൂടിക്കാഴ്ചകള്‍ റദ്ദാക്കിയിരിന്നു. എന്നാല്‍ രോഗത്തിൻ്റെ വ്യക്തമായ സൂചനകളൊന്നുമില്ലാത്തതിനാല്‍ അടുത്ത ദിവസം അപ്പോസ്തോലിക് കൊട്ടാരത്തിൻ്റെ ജനാലയിൽ നിന്ന് പ്രസംഗം നടത്തി. “നേരിയ പനി ലക്ഷണങ്ങൾ” വീണ്ടും പ്രത്യക്ഷപ്പെട്ടതോടെ മുൻകരുതൽ നടപടി എന്ന നിലയിൽ തിങ്കളാഴ്ച പാപ്പ തന്റെ പരിപാടികള്‍ റദ്ദ് ചെയ്തു. തിങ്കളാഴ്ച റോമിൽ നടന്ന ഒരു പരിപാടിയിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിൻ മാര്‍പാപ്പയ്ക്കു പനിയുണ്ടെന്ന് സ്ഥിരീകരിച്ചിരിന്നു. ഇന്നലെ പരിശോധനകള്‍ പൂര്‍ത്തിയാക്കി പാപ്പ ഉടന്‍ തന്നെ വത്തിക്കാനിലേക്ക് മടങ്ങിയെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Image: /content_image/News/News-2024-02-29-11:36:45.jpg
Keywords: പാപ്പ
Content: 22770
Category: 1
Sub Category:
Heading: കുരിശു വരക്കുന്നതിന്റെ ശക്തി | നോമ്പുകാല ചിന്തകൾ | പതിനെട്ടാം ദിവസം
Content: ആധിപത്യങ്ങളെയും അധികാരങ്ങളെയും അവന്‍ നിരായുധമാക്കി. അവന്‍ കുരിശില്‍ അവയുടെമേല്‍ വിജയം ആഘോഷിച്ചുകൊണ്ട് അവയെ പരസ്യമായി അവഹേളനപാത്രങ്ങളാക്കി (കൊളോസോസ് 2:15). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: പതിനെട്ടാം ദിവസം ‍}# രണ്ടായിരം വർഷങ്ങൾക്ക് മുൻപ് കുരിശ് ഒരു അപമാനത്തിന്റെ ചിഹ്‌നമായിരുന്നു. ഘോരപാപികൾക്കു നൽകിയിരുന്ന ശിക്ഷയായിരുന്നു കുരിശുമരണം. അതിനാൽ കുരിശിനെ കാണുന്നവരെല്ലാം മുഖം തിരിച്ചുകളഞ്ഞിരുന്നു. എന്നാൽ ഇന്ന് ക്രിസ്‌തുവിനെ അറിഞ്ഞിട്ടില്ലാത്തവർ പോലും ഒരു അഭിമാനമായി കുരിശ് ശരീരത്തിൽ ധരിക്കുന്നതും ഭവനങ്ങളിൽ സ്ഥാപിക്കുന്നതും നാം കാണാറുണ്ട്. എന്താണ് ഈ വലിയ മാറ്റത്തിന് കാരണം? ക്രിസ്‌തു കുരിശിൽ മരിച്ചതുകൊണ്ടല്ല പിന്നെയോ അവിടുന്ന് മരണത്തെ കീഴടക്കി ഉത്ഥാനം ചെയ്തതുകൊണ്ടാണ് കുരിശ് അഭിമാനത്തിന്റെയും വിജയത്തിന്റെയും അടയാളമായി മാറ്റിയത്. ക്രിസ്‌തു ഉത്ഥാനം ചെയ്തില്ലായിരുന്നുവെങ്കിൽ കുരിശിനെ വിജയത്തിന്റെ അടയാളമായി ആദിമ ക്രൈസ്‌തവ സമൂഹം കണക്കാക്കുമായിരുന്നില്ല. ഉയിർത്തെഴുന്നേറ്റ യേശുവിനെ കണ്ടതുകൊണ്ടും അവിടുത്തെ സ്പർശിച്ചതുകൊണ്ടും അവിടുത്തോടൊപ്പം നടന്നതുകൊണ്ടും അവിടുത്തോട് സംസാരിച്ചതുകൊണ്ടും, അവിടുത്തെ സ്വർഗ്ഗാരോഹണത്തിനു സാക്ഷിയായതുകൊണ്ടും, അവിടുന്ന് വീണ്ടും വരുമെന്ന അവിടുത്തെ തന്നെ വാക്കുകൾ വിശ്വസിച്ചതുകൊണ്ടുമാണ് ക്രിസ്തുവിനുവേണ്ടി രക്തസാക്ഷിത്വം വരിക്കുവാൻ അപ്പസ്തോലന്മാർ തയ്യാറായത്. അതിനാൽ നാം കുരിശുവരച്ച് പ്രാർത്ഥിക്കുമ്പോഴും, ആശീർവദിക്കുമ്പോഴും, നമ്മളെയും നമ്മുടെ വസ്തുവകകളെയും വിശുദ്ധ കുരിശനാൽ മുദ്രണം ചെയ്യുമ്പോഴും, പിശാച് ഭയന്നു വിറക്കുകയും, സാത്താന്റെ കോട്ടകൾ തകരുകയും ചെയ്യുന്നു. ഇതേക്കുറിച്ച് വിശുദ്ധ അഗസ്തീനോസ് ഇപ്രകാരം പറയുന്നു: മിശിഹായുടെ അടയാളം അവൻ്റെ സ്ലീവായല്ലാതെ മറ്റെന്താണ്? ആ അടയാളം ഉപയോഗിക്കുന്നില്ലെങ്കിൽ മാമോദീസായോ സൈര്യലേപനമോ കുർബ്ബാനയോ കുമ്പസാരമോ ഒന്നുംതന്നെ യഥാവിധി അനുഷ്ഠിക്കപ്പെടുന്നില്ല. കൂദാശകളിൽ എല്ലാ നന്മകളും നമുക്കായി മുദ്ര വയ്ക്കപ്പെടുന്നത് ഈശോയുടെ സ്ലീവാകൊണ്ടാണ്. (യോഹന്നാന്റെ സുവിശേഷ ഭാഷ്യം P1128). പ്രിയപ്പെട്ട സഹോദരങ്ങളെ, ഈ നോമ്പുകാലത്ത് നമ്മുക്ക് കൂടുതലായി കുരിശ് വരച്ചുകൊണ്ട് പ്രാർത്ഥിക്കാം. നമ്മുടെ ശരീരത്തെയും ഭവനത്തെയും വസ്തുവകകളെയും കുടുംബത്തെയും തലമുറകളെയും ജോലിമേഖലകളെയും എല്ലാം വിശുദ്ധ കുരിശിനാൽ മുദ്രണം ചെയ്യാം. അങ്ങനെ കുരിശിൽ മരിക്കുകയും ഉത്ഥാനം ചെയ്യുകയും ചെയ്‌തുകൊണ്ട്‌ സാത്താനെ പരാജയപ്പെടുത്തിയ നമ്മുടെ കർത്താവിന്റെ ഉത്ഥാനത്തിന്റെ ശക്തിയാൽ നമ്മുടെ ജീവിതം മുഴുവൻ നിറയപ്പെടട്ടെ.
Image: /content_image/News/News-2024-02-29-13:05:04.jpg
Keywords: ചിന്തകൾ