category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുന്നു; അധിനിവേശത്തിന്റെ രണ്ടാം വാര്‍ഷികത്തില്‍ യുക്രൈന്‍ വൈദികന്‍
Contentകീവ്: കഷ്ടപ്പാടുകൾക്കിടയിലും, യുക്രൈന്‍ ജനത പ്രത്യാശ നിലനിർത്തുകയാണെന്നും പുടിന്റെ മാനസാന്തരത്തിനായി പ്രാർത്ഥന തുടരുകയാണെന്നും യുക്രൈന്‍ വൈദികന്‍. റഷ്യ യുക്രൈന് മേല്‍ നടത്തുന്ന യുദ്ധത്തിന്റെയും അധിനിവേശ ആക്രമണങ്ങളുടെയും രണ്ടാം വാര്‍ഷികത്തിലാണ് മിഷ്ണറി ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സമൂഹാംഗമായ യുക്രേനിയൻ വൈദികന്‍ ഫാ. ഒലെക്സാണ്ടർ സെലിൻസ്കി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. “എല്ലാ ദിവസവും സൈറണുകൾ ഉണ്ടാകുമ്പോൾ ഇത് സാധാരണമല്ല. ചുറ്റും മരണങ്ങൾ, തകർന്ന കെട്ടിടങ്ങൾ. മിസൈലുകൾ എവിടെ വീഴുമെന്ന് ഞങ്ങൾക്ക് അറിയില്ല. ദൈവം അത്ഭുതങ്ങൾ ചെയ്യാൻ കഴിവുള്ളവനാണെന്നു പ്രത്യാശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് എല്ലാ ആഴ്‌ചയും മാർപാപ്പ ഞങ്ങളിലേക്ക് ശ്രദ്ധ ആകർഷിക്കുകയും ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്യുന്നതിൽ ഞങ്ങൾ ഏറെ നന്ദിയുള്ളവരാണ്. കൂടാതെ ഞങ്ങളുടെ അവസ്ഥ അറിയിക്കുന്ന കത്തോലിക്കാ മാധ്യമങ്ങളുടെ പിന്തുണയ്‌ക്കും ഏറെ നന്ദിയുണ്ട്. ദൈവത്തിന് ഏറ്റവും മോശമായത് പോലും നന്മയ്‌ക്കായി മാറ്റാൻ കഴിയുമെന്ന് വിശ്വസിച്ചുകൊണ്ട് പ്രവർത്തിക്കാനും ജീവിക്കാനും നമ്മെ സഹായിക്കുന്ന ഒന്നാണ് പ്രതീക്ഷ. ഈ ദുഷ്‌കരമായ സമയങ്ങളിൽ ദൈവത്തിലുള്ള വിശ്വാസവും പ്രത്യാശയും തങ്ങളെ സഹായിക്കുന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്ന നിരവധി ആളുകളുണ്ടെന്ന് ഫാ. ഒലെക്സാണ്ടർ പറഞ്ഞു. റഷ്യക്കാർ നമ്മുടെ രാജ്യം വിട്ട് സ്വാതന്ത്ര്യത്തോടെ ജീവിക്കാനും നമ്മുടെ ഭാവിയെക്കുറിച്ച് തീരുമാനിക്കാനും ഞങ്ങളെ അനുവദിക്കുക എന്നതാണ് സംഘർഷത്തിനുള്ള പരിഹാരം. എന്നാൽ അവർ ഞങ്ങളെ അനുവദിക്കാത്തിടത്തോളം കാലം, അവർ നമ്മുടെ രാജ്യം കൈവശപ്പെടുത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ, എല്ലാ നേതാക്കൾക്കും ജ്ഞാനത്തിൻ്റെ ആത്മാവിനെ ലഭിക്കുന്നതിനായി പ്രാർത്ഥിക്കണം. പ്രാര്‍ത്ഥനയ്ക്കു ഈ അവസ്ഥ മാറ്റാന്‍ കഴിയും. യുക്രൈന്‍ ജനതയ്ക്കു യുദ്ധം ആവശ്യമില്ല, ആക്രമണകാരികളുടെ പരിവർത്തനത്തിനായി ഞങ്ങൾ പ്രാർത്ഥിക്കുന്നു. ലോകത്തിലെ ഏകാധിപതികളിൽ ഒരാളായ റഷ്യന്‍ പ്രസിഡന്റിന്റെ മാനസാന്തരത്തിനായി പ്രാർത്ഥിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുഎൻ മനുഷ്യാവകാശ നിരീക്ഷണ സംഘത്തിന്റെ കണക്കുകൾ പ്രകാരം യുക്രൈനിൽ ഇതുവരെ 10,582 സാധാരണക്കാരാണ് കൊല്ലപ്പെട്ടത്. 35,000 യുക്രൈന്‍ സൈനികര്‍ക്കും ജീവന്‍ നഷ്ട്ടമായി. യുദ്ധത്തെ തുടര്‍ന്നു 80 ലക്ഷം പേർക്കു യുക്രൈനില്‍ നിന്നു മറ്റിടങ്ങളിലേക്കു പലായനം ചെയ്യേണ്ടി വന്നു. 60 ലക്ഷം യുക്രൈന്‍ അഭയാർത്ഥികളായി അയൽരാജ്യങ്ങളിലെത്തി. രണ്ടാം ലോക യുദ്ധത്തിനുശേഷം യൂറോപ്പ് കണ്ട ഏറ്റവും വലിയ അഭയാർത്ഥി പ്രതിസന്ധിയാണ് യുക്രൈനില്‍ ഇപ്പോള്‍ നടക്കുന്നത്.
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-27 19:20:00
Keywordsയുക്രൈ
Created Date2024-02-27 19:21:43