category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingവൈദികനെ വാഹനമിടിപ്പിച്ച കേസില്‍ 27 പേരെ പോലീസ് അറസ്റ്റു ചെയ്തു
Contentപൂഞ്ഞാർ: പൂഞ്ഞാർ സെൻ്റ് മേരീസ് പള്ളിയിലെ അസിസ്റ്റൻ്റ് വികാരി ഫാ. ജോസഫ് ആറ്റുചാലിലിനെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതു മായി ബന്ധപ്പെട്ട് പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 27 പേരെ പോലീസ് അറസ്റ്റു ചെയ്തു. ഇവർക്കെതിരേ കൊലപാതകശ്രമത്തിനു പോലീസ് കേസ് രജിസ്റ്റർ ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ടവരുടെ പേരുവിവരം പോലീസ് വെളിപ്പെടുത്തിയില്ല. പ്രായപൂർത്തിയാകാത്തവരുടെ പേരുകൾ വെളിപ്പെടുത്തുന്നതിനു നിയമതടസമുണ്ടെങ്കിലും ബാക്കിയുള്ളവരുടെ പേരുകൾ വെളിപ്പെടുത്താൻ പോലീസ് തയാറാകാത്തതിൽ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. ആക്രമണമുണ്ടായ ഉടൻ സഭാധികാരികളും ജനപ്രതിനിധികളും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമന്നാവശ്യപ്പെട്ടിരുന്നു. കേസെടു ത്തെങ്കിലും പേരുവിവരങ്ങൾ വെളിപ്പെടുത്താത്ത പോലീസ് നടപടിയിൽ ദുരൂഹതയുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. പ്രതികളുടെ പേരുവിവരം ചോദിച്ചപ്പോൾ, പ്രായപൂർത്തിയാകാത്തവർ ഉണ്ടെന്ന സാങ്കേതികത്വം പറഞ്ഞു വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞുമാറുകയുമായിരുന്നു. പൂഞ്ഞാറിലെ സംഭവത്തോടനുബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ച രണ്ടു പേർക്കെതിരേയും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സാമൂഹ്യ മാധ്യമങ്ങളിൽ മതവിദ്വേഷം പ്രചരിപ്പിച്ചവർക്കെതിരേയാണ് കോട്ടയം സൈബർ പോലീസ് ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ് രജിസ്റ്റർ ചെയ്ത‌് അന്വേഷണം ആരംഭിച്ചത്. സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്വേഷപരമായ രീതിയിൽ പോസ്റ്റുകളും കമൻ്റുകളും മറ്റും പ്രചരിപ്പിക്കുന്നവർക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. വൈദികനെ പള്ളിമുറ്റത്തുവച്ച് ആക്രമിച്ച തിൽ പ്രതിഷേധിച്ച് വിവിധ രൂപത കളുടെയും സംഘടനകളുടെയും ആഭിമുഖ്യത്തിൽ ഇന്നലെ വിവിധയിടങ്ങളിൽ നിരവധി പ്രതിഷേധ പരിപാടികൾ നടന്നു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-25 12:58:00
Keywordsപൂഞ്ഞാ
Created Date2024-02-25 12:59:30