category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading"സിംഹത്തിന്റെയും അണലിയുടെയും മേൽ ചവിട്ടി നടക്കുന്നവൻ" | നോമ്പുകാല ചിന്തകൾ | എട്ടാം ദിവസം
Content"പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച് നിശ്ചിത കാലത്തേക്ക് അവനെ വിട്ടുപോയി" (ലൂക്കാ 4:13). #{blue->none->b->'പ്രവാചകശബ്ദം' ഒരുക്കുന്ന നോമ്പുകാല ചിന്തകൾ: എട്ടാം ദിവസം ‍}# മനുഷ്യ സൃഷ്ടിയുടെ ആരംഭം മുതൽ പിശാച് ഓരോ മനുഷ്യനെയും കീഴ്പ്പെടുത്തുവാൻ ശ്രമം നടത്തുന്നുണ്ട്. വിശുദ്ധ അംബ്രോസ് പറയുന്നു: ഓരോ കാലഘട്ടത്തിലും നിലനിൽക്കുന്ന സകല വശീകരണങ്ങളുടെയും സഹായത്തോടെയാണ് സാത്താൻ പോരാടുന്നത് (Exposition of the Gospel of Luke 4.33-34). അതിനാൽ നാം ജാഗ്രതയുള്ളവരായിരിക്കണം. ഈശോയെ മരുഭൂമിയിൽ വച്ച് പിശാച് പരീക്ഷിക്കുന്നതായി നാം സുവിശേഷത്തിൽ കാണുന്നു. "അവൻ പിശാചിനാൽ പരീക്ഷിക്കപ്പെട്ട് നാൽപ്പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആ ദിവസങ്ങളിൽ അവൻ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു. അപ്പോൾ പിശാച് മൂന്നു പ്രലോഭനങ്ങളുമായി ഈശോയെ സമീപിക്കുന്നു. എന്നാൽ അവിടെ പരാജയപ്പെട്ട "പിശാച് പ്രലോഭനങ്ങൾ എല്ലാം അവസാനിപ്പിച്ച് നിശ്ചിത കാലത്തേക്ക് അവനെ വിട്ടുപോയി" എന്ന് വചനം പറയുന്നു (ലൂക്കാ 4:1-13) ഈ വചനഭാഗം വായിക്കുമ്പോൾ നമ്മുക്ക് തോന്നാവുന്ന ഒരു സംശയമാണ്: എന്തുകൊണ്ടാണ് ഇവിടെ നിശ്ചിതകാലത്തേക്ക് അവനെ വിട്ട് പോയി എന്ന് പറഞ്ഞിരിക്കുന്നത്? പിന്നീട് എപ്പോഴാണ് പിശാച് മടങ്ങി വന്നത്? വിശുദ്ധ അഗസ്തീനോസ് ഇതിനു നൽകുന്ന വിശദീകരണം ഇപ്രകാരമാണ്: ഈ ലോകത്തിന്റെ വശീകരണങ്ങളിലെല്ലാം ഈ മൂന്നു പ്രലോഭനങ്ങളാണ് - ഭൗതികസുഖം, ജിജ്ഞാസ, അഹങ്കാരം - അടങ്ങിയിരിക്കുന്നത്. പിശാച് ഓരോ പ്രലോഭനവും അവസാനിപ്പിക്കുമ്പോഴും കർക്ക ശവും കഠിനവുമായ, നിഷ്ഠൂരവും നികൃഷ്ടവുമായ പൈശാചികവും ബീഭത്സവുമായ മറ്റു പ്രലോഭനങ്ങൾ അവശേഷിക്കുന്നു. എന്താണ് നിവർത്തിതമായതെന്നും എന്താണ് അവശേഷിക്കുന്നതെന്നും മനസ്സിലാക്കിയിരുന്ന സുവിശേഷകൻ ഇപ്രകാരം പറഞ്ഞു: “പ്രലോഭനങ്ങളെല്ലാം പൂർത്തിയാക്കിയശേഷം പിശാച് നിശ്ചിതസമയത്തേക്ക് അവനെ വിട്ടുപോയി." വഞ്ചകനായ സർപ്പത്തിന്റെ രൂപത്തിലാണ് അവൻ അവിടുത്തെ വിട്ടുപോയത് (ഉല്പ‌ 3.1). ഗർജ്ജിക്കുന്ന സിംഹത്തിന്റെ രൂപത്തിൽ അവൻ തിരികെവരും (1 പത്രോ 5,8). സിംഹത്തിന്റെയും സർപ്പത്തിന്റെയും മേൽ ചവിട്ടിനടക്കുന്നവൻ അവനെ കീഴ്പ്പെടുത്തും (സങ്കീ 91,13). സാത്താൻ തിരികെവരും. അവൻ യൂദാസിൽ പ്രവേശിച്ച്, തൻ്റെ ഗുരുവിനെ ഒറ്റിക്കൊടുക്കുന്നതിന് അവനെ ഉപകരണമാക്കും. യഹൂദന്മാരെയും അവൻ ഒരുമിച്ചുകൂട്ടും. മധുരവചനങ്ങളുമായല്ല, ജ്വലിക്കുന്ന കോപത്തോടെയാണ് അവൻ വരുന്നത്. തന്റെ സ്വന്തം പണിക്കോപ്പുകൾ തയ്യാറാക്കിയ അവൻ, അവരുടെയെല്ലാം നാവിലൂടെ അലറിവിളിക്കും: "അവനെ ക്രൂശിക്കുക, അവനെ ക്രൂശിക്കുക” (ലൂക്കാ 23,21). മിശിഹായാണവിടെ ജേതാവെന്നതിൽ നാമെന്തിന് ആശ്ചര്യഭരിതരാകണം? അവൻ സർവശക്തനായ ദൈവമായിരുന്നു (Sermon 284.5). പ്രിയപ്പെട്ട സഹോദരങ്ങളെ നമ്മുടെ ഈ ലോകജീവിതം പിശാചുമായുള്ള നിരന്തര പോരാട്ടത്തിലാണ്. പല തിന്മകളെയും ഈ ആധുനിക ലോകം ഇന്ന് നന്മയെന്നു വിളിക്കാൻ തുടങ്ങിയിരിക്കുന്നു. ഈ ലോകത്തിലെ സകല പ്രലോഭനങ്ങളിലൂടെയും പിശാച് നമ്മെ കീഴ്പ്പെടുത്തുവാൻ ശ്രമിക്കും. അതിനാൽ നമ്മൾ ജാഗ്രതയുള്ളവരായിരിക്കണം. ലോകരക്ഷകനും സത്യദൈവവുമായ യേശുക്രിസ്‌തുവിന്റെ കുരിശിലൂടെ മാത്രമേ പിശാചിനെ പരാജയപ്പെടുത്തുവാൻ സാധിക്കൂ. അതിനാൽ ഈ നോമ്പുകാലത്ത് നമ്മുടെ കർത്താവിന്റെ കുരിശിനോട് നമ്മുക്ക് കൂടുതലായി ചേർന്നുനിൽക്കാം. അവിടുത്തെ പീഡാസഹനങ്ങളെയും കുരിശുമരണത്തെയും ഉത്ഥാനത്തെയും കുറിച്ച് ധ്യാനിക്കാം. അങ്ങനെ ക്രിസ്‌തുവിന്റെ സംരക്ഷണയിലും അവിടുത്തെ കരം പിടിച്ചുകൊണ്ടും പിശാചിന്റെ എല്ലാ പ്രലോഭനങ്ങളെയും നമ്മുക്ക് പരാജയപ്പെടുത്താം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Videohttps://www.youtube.com/watch?v=-18B5hzuodE&ab_channel=PravachakaSabdam
Second Video
facebook_link
News Date2025-03-10 15:43:00
Keywordsനോമ്പുകാല
Created Date2024-02-19 10:45:01