category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസർക്കാരിന് വലിയ വീഴ്ച‌ സംഭവിച്ചു: മാർ ജോസഫ് പാംപ്ലാനി
Contentകണ്ണൂർ: വയനാട്ടിൽ വനം വകുപ്പ് വാച്ചർ പോളിൻ്റെ മരണത്തിൽ സർക്കാരിന് വലിയ വീഴ്ച‌ സംഭവിച്ചുവെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. വനം വകുപ്പ് കർഷക വിരുദ്ധമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും സർക്കാരിന്റെ കർഷകദ്രോഹ സമീപനം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി. തലശേരിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യമൃഗ ശല്യങ്ങളിൽ കർഷകരുടെ പ്രതിഷേധം സർക്കാർ നിരന്തരമാ യി അവഗണിക്കുകയാണ്. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാർ കാലോചിതമായി ഭേദഗതി ചെയ്യണം. ഇതിന് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്നും സമ്മര്‍ദ്ധം ഉണ്ടാകണമെന്നു മാർ ജോസഫ് പാംപ്ലാനി പറഞ്ഞു. വനംമന്ത്രിയുടെ പ്രതികരണങ്ങൾ അദ്ദേഹത്തിന്റെ വ്യക്തിപരമായ നിലപാടാ ണെന്ന് കരുതുന്നില്ല. വന്യജീവി സംരക്ഷണ നിയമം കേന്ദ്ര സർക്കാരിന്റെ കീ ഴിലാണ്. നിരവധി മനുഷ്യരുടെ ജീവൻ നഷ്ടപ്പെട്ടശേഷമേ സർക്കാർ നടപടികൾ സ്വീകരിക്കൂ എന്ന നിലപാട് ഏറെ ദുഃഖകരമാണ്. വന്യമൃഗശല്യത്താൽ പൊറുതിമുട്ടിയ മലയോര കർഷകരുടെ പ്രതിഷേധം സർക്കാർ അവഗണിക്കുകയാണ്. സാധാരണ മനുഷ്യൻ്റെ ജീവന് സർക്കാർ നൽകുന്ന വിലയുടെ സൂചനയാണിത്. ശക്തമായ പ്രതിഷേധങ്ങൾ മലയോര കർഷകരെ സംഘടിപ്പിച്ചു നടത്തുമെന്ന് മാർ ജോസഫ് പാംപ്ലാനി മുന്നറിയിപ്പ് നൽകി. പുൽപ്പള്ളിയിൽ നടന്നുവരുന്ന ജനകീയ പ്രതിഷേധത്തിന് പിന്തുണയും ആർച്ച് ബിഷപ്പ് പ്രഖ്യാപിച്ചു. കാട്ടാനയുടെ ആക്രമണത്തിൽ നിരവധി ആദിവാസികളുടെ ജീവൻ പൊലി ഞ്ഞപ്പോൾ സർക്കാർ മുൻകൈയെടുത്ത് ആറളം ഫാമിൽ ആനമതിൽ നിർമാ ണത്തിന് അനുമതി നൽകി. അതിൻ്റെ നിർമാണം നടന്നുവരികയാണ്. ഈ കാര്യത്തിൽ സഭയ്ക്ക് സർക്കാരിനെ അഭിനന്ദിക്കാൻ ഒരു മടിയുമില്ല. തു ടരെ ഉണ്ടായിക്കൊണ്ടിരിക്കുന്ന വന്യമൃഗശല്യത്തിൽ മനുഷ്യജീവനുകൾ പൊലിയുന്നതാണ് ആശങ്കയ്ക്ക് ഇട നൽകുന്നത്. ആനമതിൽ നിർമിച്ച് വന വും ജനവാസമേഖലയും വേർതിരിക്കണം. മനുഷ്യ-മൃഗസംഘർഷമെന്ന ഓമനപ്പേരിൽ ഈ നരഹത്യകളെ നിസാരവ ത്കരിക്കരുത്. ഇതെങ്ങനെയാണ് മനുഷ്യ-മൃഗസംഘർഷമാകുന്നത്. മൃഗങ്ങൾ മാത്രമാണ് ഇവിടെ സംഘർഷത്തിന് വരുന്നതെന്ന് ആർച്ച് ബിഷപ്പ് ഓർമപ്പെടുത്തി.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-18 13:16:00
Keywordsപാംപ്ലാനി
Created Date2024-02-18 13:16:33