category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading129-ാമത് മാരാമൺ കൺവെൻഷൻ ഇന്നുമുതൽ
Contentമാരാമൺ: 129-ാമത് മാരാമൺ കൺവെൻഷൻ ഇന്നുമുതൽ 18 വരെ പമ്പാതീരത്തു തയാറാക്കിയ പന്തലിൽ നടക്കും. ഒരു ലക്ഷം പേർക്കിരിക്കാവുന്ന വിശാ ലമായ ഓലപ്പന്തലാണ് തീരത്ത് ഒരുങ്ങിയിരിക്കുന്നത്. മലങ്കര മാർത്തോമ്മ സഭയുടെ സുവിശേഷ പ്രസംഗസംഘം നേതൃത്വം നൽ കിവരുന്ന കൺവൻഷൻ ഇന്ന് ഉച്ചകഴിഞ്ഞ് 2.30ന് മാർത്തോമ്മ സഭാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്യും. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌ി നോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിക്കും. ഓൾഡ് കാത്തലിക് ചർച്ച് ആർച്ച് ബിഷപ്പ് റവ. ബർണാഡ് തിയഡോൾവാലറ്റിൻ്റെ നേതൃത്വത്തിലുള്ള സംഘം പങ്കെടുക്കും. ഡോ. ക്ലിയോഫസ് ജെ. ലാറു (യുഎസ്എ), പ്രഫ. മാകെ ജെ. മസാങ്കോ (സൗ ത്ത് ആഫ്രിക്ക) എന്നിവരും മാർത്തോമ്മ സഭയിലെ ബിഷപ്പുമാർ സഹോദരീ സഭകളിലെ ബിഷപ്പുമാർ, ഡോ.ജോവാൻ ചുങ്കപ്പുര തുടങ്ങിയവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. നാളെ മുതൽ ശനി വരെ രാവിലെ 9.30നും വൈകുന്നേരം ആറിനും പൊതു യോഗങ്ങൾ ഉണ്ടാകും. 14നു രാവിലെ 9.30ന് എക്യുമെനിക്കൽ യോഗത്തിൽ വിവിധ സഭാ മേലധ്യക്ഷന്മാർ പങ്കെടുക്കും. ആർച്ച് ബിഷപ്പ് മാർ മാത്യു മൂലക്കാട്ട് മുഖ്യസന്ദേശം നൽകും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-11 09:46:00
Keywordsമാരാമ
Created Date2024-02-11 09:46:25