category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ ഭീമഹർജി മുഖ്യമന്ത്രിയ്ക്കു സമർപ്പിച്ചു
Contentകൊച്ചി: ക്രൈസ്തവരുടെ പിന്നോക്കാവസ്ഥ രേഖപ്പെടുത്തിയിരിക്കുന്ന ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് നടപ്പാക്കുക, രൂക്ഷമായ വന്യമൃഗ ആക്രമണത്തിന് പരിഹാരം കാണുക, റബർ, നെല്ല്, നാളികേരം ഉൾപ്പെടെ കാർഷികോത്പന്നങ്ങളുടെ വിലത്തകർച്ച തടയുക, എന്നീ ആവശ്യങ്ങളുമായി കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ അഞ്ചു ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി മുഖ്യമന്ത്രി പിണറായി വിജയന് സമർപ്പിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലത്തിൻ്റെ നേതൃത്വത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, വൈസ് പ്രസിഡൻ്റ ഡോ. ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ സമിതി അംഗം ജേക്കബ് നി ക്കോളാസ് എന്നിവർ ചേർന്നാണ് ഭീമഹർജി നൽകിയത്. ഈ പ്രശ്‌നങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നടത്തിയ അതിജീവന യാത്രയ്ക്ക് മുന്നോടിയായാണ് കേരളത്തിലുടനീളം ഒപ്പുശേഖരണം നടത്തിയത്. വന്യമൃഗങ്ങളെ തുരത്താനു ള്ള ടാസ്ക‌് ഫോഴ്‌സ് അംഗങ്ങളായി വനാതിർത്തികളിൽ താമസിക്കുന്ന കർഷകരെ നിയമിച്ച്, അ വർക്ക് വേതനം നൽകുന്ന തലത്തിൽ സർക്കാർ തീരുമാനം ഉണ്ടാകണമെന്ന് നിവേദനത്തിൽ ആ വശ്യപ്പെട്ടു. പ്രശ്നം പരിഹരിക്കാൻ നിയമനിർമാണം ഉണ്ടാകണം. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സമീപനങ്ങളിൽ മാറ്റം വേണം. കാർഷികോത്പന്ന വിലത്തകർച്ച മൂലം നിരവധി കർഷകർ ആത്മഹത്യ ചെയ്യുന്നു. റബർ വില 250 എങ്കിലും ആക്കാൻ സർക്കാർ മുന്നോട്ട് വന്നില്ലെങ്കിൽ കേരളത്തിലെ റബർ കർഷകർക്ക് നിലനിൽ ക്കാൻ സാധിക്കില്ലെന്ന് ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം മുഖ്യമന്ത്രിയോടു പറഞ്ഞു. പിന്നാക്കാവസ്ഥയിലുള്ള ക്രൈസ്‌തവരുടെ ജീവിത പ്രതിസന്ധികൾ പരിഹരിക്കാൻ സമർപ്പിച്ചിട്ടു ള്ള ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കണമെന്നും സമയബന്ധിതമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാൻ വിദഗ്‌ധ സമിതിയെ നിയോഗിച്ച് കമ്മീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്ക ണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു. ഭീമഹർജിയിൽ ഉന്നയിച്ച ആവശ്യങ്ങളോട് അനുഭാവ പൂർവം പ്രതികരിച്ച മുഖ്യമന്ത്രി വേണ്ട നടപടികൾ സ്വീകരിക്കാമെന്ന് അറിയിച്ചു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-26 08:17:00
Keywordsപിന്നോ
Created Date2024-01-26 08:17:48