Contents

Displaying 22081-22090 of 24987 results.
Content: 22497
Category: 1
Sub Category:
Heading: ഇസ്ലാമിക് സ്റ്റേറ്റ്സ് നശിപ്പിച്ച ഇറാഖി ദേവാലയത്തില്‍ പത്ത് വർഷത്തിന് ശേഷം ആദ്യമായി ദിവ്യബലിയര്‍പ്പണം
Content: മൊസൂള്‍: പത്ത് വർഷം മുമ്പ് ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ ആക്രമണത്തിൽ തകർക്കപ്പെട്ട വടക്കൻ ഇറാഖിലെ മൊസൂളിലെ ദേവാലയങ്ങളിലൊന്നായ "ഡൊമിനിക്കൻ ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ദ അവർ" പൂർണ്ണമായും പുനരുദ്ധരിച്ചു. യുനെസ്‌കോയുടെ സഹകരണത്തോടെ പുനർനിർമ്മിച്ച ദേവാലയചിത്രങ്ങൾ ഫ്രഞ്ച് ബിബ്ലിക്കൽ ആൻഡ് ആർക്കിയോളജിക്കൽ സ്കൂൾ ഓഫ് ജറുസലേമിന്റെ ഡയറക്ടർ, ഫാ. ഒലിവിയർ പോക്യൂതോലനാണ് ട്വിറ്ററിലൂടെ പങ്കുവെച്ചത്. പരിശുദ്ധ കന്യകാമറിയത്തിന്റെ ദൈവമാതൃത്വ തിരുനാൾ ദിനമായിരുന്ന ജനുവരി 1നു ആദ്യമായി നിരവധി സന്യാസിമാരുടെയും വിശ്വാസികളുടെയും സാന്നിധ്യത്തിൽ ഡൊമിനിക്കൻ സഭയുടെ സുപ്പീരിയർ ജനറൽ ഫാ. ജെറാർഡ് ഫ്രാൻസിസ്കോ ടിമോണറിന്റെ കാർമികത്വത്തിൽ സമാധാനം സംജാതമാകുവാൻ ദേവാലയത്തില്‍ ദിവ്യബലി അർപ്പിച്ചു. 1873 ലാണ് അറബിയിൽ 'അൽ-സാ' എന്ന ഔദ്യോഗിക നാമമുള്ള ലത്തീൻ പള്ളിയായ "ചർച്ച് ഓഫ് ഔവർ ലേഡി ഓഫ് ദ അവർ" ഇറാഖിൽ ഡൊമിനിക്കൻ സമൂഹത്തിന്റെ കേന്ദ്രമായി സ്ഥാപിക്കപ്പെട്ടത്. </p> <blockquote class="twitter-tweet"><p lang="en" dir="ltr">Mosul, Iraq | After a decade under ISIS control, the Catholic Church of Our Lady of Hour, holds its first mass.<br><br>| UNESCO/Abdullah Rashid <a href="https://t.co/LxkgdKAW8V">pic.twitter.com/LxkgdKAW8V</a></p>&mdash; Rody Sher (@ZaainAnwer) <a href="https://twitter.com/ZaainAnwer/status/1745388544858722658?ref_src=twsrc%5Etfw">January 11, 2024</a></blockquote> <!--78d1e3bba7c9277a--><!--6363870cbfe28e8c--><script async src="https://platform.twitter.com/widgets.js" charset="utf-8"></script> <p> ഇറാഖിലെ ആദ്യത്തെ പ്രിന്റിംഗ് പ്രസ്സും ഗേൾസ് സ്കൂളും ഉൾപ്പെടെ പ്രധാന സാംസ്കാരിക അക്കാദമിക കേന്ദ്രം കൂടിയായിരുന്നു ഇത്. ക്രൈസ്തവർ, യസീദികൾ, സുന്നി, ഷിയ മുസ്ലീമുകൾ, അറബികൾ, കൽദായർ, കുർദുകൾ തുടങ്ങിയ വിവിധ സംസ്കാരങ്ങളും മതങ്ങളും തമ്മിലുള്ള ശക്തമായ ബന്ധങ്ങളാൽ സവിശേഷമായ ഒരു ചരിത്രമുള്ള ജില്ലയായ മൊസൂളിലെ പഴയ നഗരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദേവാലയത്തിന്റെ ഓരോ ഘട്ടങ്ങളിലും ഡൊമിനിക്കൻ സന്യാസികളാണ് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്തിയിരിന്നത്. 2014-ലെ വേനൽക്കാലത്ത് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർ നഗരം ആക്രമിച്ച് കീഴ്പ്പെടുത്തിയതോടുകൂടി ഇറാഖി സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ ദേവാലയത്തിനു സാരമായ കേടുപാട് സംഭവിക്കുകയായിരിന്നു. വൈകാതെ, ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആയുധങ്ങളുടെ സംഭരണശാലയായും ദേവാലയത്തെ ഉപയോഗിച്ചു. 2020 ഏപ്രിലിൽ, യുനെസ്കോ പള്ളിയുടെയും മൊസൂൾ നഗരത്തിന്റെയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും ഡൊമിനിക്കൻ സമൂഹത്തിന്റെ സജീവപങ്കാളിത്തത്തോടെ ദേവാലയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയുമായിരിന്നു.
Image: /content_image/News/News-2024-01-12-17:55:57.jpg
Keywords: ഇറാഖ
Content: 22498
Category: 18
Sub Category:
Heading: സിനഡാലിറ്റിയുടെ യഥാർഥ ചൈതന്യം സ്വാംശീകരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മാർ റാഫേൽ തട്ടിൽ
Content: കാക്കനാട്: സിനഡാലിറ്റിയുടെ യഥാർഥ ചൈതന്യം ഉൾക്കൊണ്ടുകൊണ്ടു സഭയുടെ പ്രവർത്തനങ്ങൾ കൂടുതൽ ഊർജസ്വലതയോടെ മുന്നോട്ടുകൊണ്ടുപോകാൻ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് സിനഡുപിതാക്കന്മാരെ ആഹ്വാനംചെയ്തു. മേജർ ആർച്ചുബിഷപ്പായി സ്ഥാനം ഏറ്റെടുത്തതിനുശേഷം വിളിച്ചുചേർത്ത മുപ്പത്തിരണ്ടാമതു സിനഡിന്റെ രണ്ടാം സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മേജർ ആര്‍ച്ച് ബിഷപ്പ്. സിനഡാലിറ്റിയുടെ ചൈതന്യം സഭാജീവിതത്തിന്റെ വിവിധ മേഖലകളിൽ സ്വാംശീകരിക്കേണ്ടതുണ്ട്. അതിനായി പരസ്പരം കേൾക്കാനും അതുവഴി മറ്റുള്ളവരെ മനസിലാക്കാനും സാധിക്കണം. പരസ്പരം മനസിലാക്കുന്നതിലൂടെയും ബഹുമാനിക്കുന്നതിലൂടെയും മാത്രമേ സിനഡാലിറ്റി വിഭാവനം ചെയ്യുന്ന ഒരുമിച്ചുനടക്കൽ അർഥപൂർണ്ണമാവുകയുള്ളുവെന്നും മേജർ ആര്‍ച്ച് ബിഷപ്പ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. മേജർ ആർച്ചുബിഷപ്പിനെ തെരഞ്ഞെടുക്കുന്നതിനുവേണ്ടി ജനുവരി 8-ാം തീയതി ആരംഭിച്ച മുപ്പത്തിരണ്ടാം സിനഡിന്റെ ഒന്നാം സമ്മേളനം തെരഞ്ഞെടുപ്പുനടപടികൾ പൂർത്തിയായതോടെ ജനുവരി 10-ാം തീയതി സമാപിച്ചിരുന്നു. ഇതിനെത്തുടർന്നാണു തെരഞ്ഞെടുപ്പു പ്രഖ്യാപനവും പുതിയ മേജർ ആർച്ചുബിഷപ്പിന്റെ സ്ഥാനാരോഹണവും സഭയുടെ കേന്ദ്ര കാര്യാലയത്തിൽ ജനുവരി 11-ാം തീയതി നടത്തിയത്. ജനുവരി 12-ാം തീയതി വെള്ളിയാഴ്ച രാവിലെ ആരംഭിച്ച സിനഡു സമ്മേളനം 13-ാം തീയതി ശനിയാഴ്ച വൈകുന്നേരം 6 മണിക്കു സമാപിക്കും. സഭാസിനഡിന്റെ അടുത്ത സമ്മേളനം 2024 ആഗസ്റ്റ് മാസത്തിൽ നടക്കുന്നതാണ്.
Image: /content_image/India/India-2024-01-12-18:08:33.jpg
Keywords: തട്ടിൽ
Content: 22499
Category: 1
Sub Category:
Heading: 'മാര്‍ച്ച് ഫോര്‍ ലൈഫ്' റാലിയുടെ തലേ ദിവസം ജാഗരണ പ്രാര്‍ത്ഥനയുമായി അമേരിക്കന്‍ മെത്രാന്‍ സമിതി
Content: വാഷിംഗ്ടൺ ഡിസി: ജീവന്റെ മഹത്വത്തെ പ്രഘോഷിച്ചും ഭ്രൂണഹത്യയെന്ന മാരക തിന്മയെ അപലപിച്ചും ലോകത്ത് ഏറ്റവും അധികം പേര്‍ പങ്കെടുക്കുന്ന മാര്‍ച്ച് ഫോര്‍ ലൈഫ് റാലിയ്ക്കു ഒരുക്കങ്ങളുമായി അമേരിക്കന്‍ മെത്രാന്‍ സമിതിയും. യുണൈറ്റഡ് സ്റ്റേറ്റ്സ് കോൺഫറൻസ് ഓഫ് കാത്തലിക് ബിഷപ്പുമാരുടെ (USCCB) പ്രോലൈഫ് ആക്ടിവിറ്റീസ് സെക്രട്ടേറിയറ്റ് ജനുവരി 18നും 19നും ഇടയിൽ നടക്കുന്ന ദേശീയ ജാഗരണ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാൻ വിശ്വാസികളോട് ആഹ്വാനം ചെയ്തു. മാർച്ച് ഫോർ ലൈഫിന്റെ തലേദിവസം വാഷിംഗ്ടൺ ഡിസിയിലെ ദേശീയ തീര്‍ത്ഥാടന കേന്ദ്രമായ നാഷണൽ ഷ്രൈൻ ഓഫ് ഇമ്മാക്കുലേറ്റ് കൺസെപ്ഷൻ ബസിലിക്കയിലാണ് പ്രോലൈഫ് മാര്‍ച്ചിന് മുന്നൊരുക്കമായി ജാഗരണ പ്രാര്‍ത്ഥന നടക്കുക. വൈകുന്നേരം 5:00 മണിക്ക് (പ്രാദേശിക സമയം) വിശുദ്ധ കുർബാനയോടെ വാർഷിക പരിപാടി ആരംഭിക്കും. അർലിംഗ്ടൺ ബിഷപ്പും അമേരിക്കന്‍ മെത്രാന്‍ സമിതിയുടെ പ്രോ-ലൈഫ് ആക്ടിവിറ്റീസ് കമ്മിറ്റി പ്രസിഡന്റുമായ ബിഷപ്പ് മൈക്കൽ എഫ് വിശുദ്ധ കുര്‍ബാനയില്‍ മുഖ്യകാര്‍മ്മികനാകും. വിശുദ്ധ കുർബാനയ്ക്ക് തൊട്ടുപിന്നാലെ, ദിവ്യകാരുണ്യ പ്രദക്ഷിണം, ദിവ്യകാരുണ്യ ആരാധന, ജപമാല പ്രാർത്ഥന, ആശീർവാദം എന്നിവ നടക്കും. ജനുവരി 19-ന് വെള്ളിയാഴ്ച രാവിലെ 8 മണിക്ക് കൊളംബസ് ബിഷപ്പ് ബിഷപ് ഏൾ ഫെർണാണ്ടസിന്റെ മുഖ്യകാർമികത്വത്തിൽ നടക്കുന്ന സമാപന കുർബാനയോടെയാണ് ജാഗരണ പ്രാര്‍ത്ഥന സമാപിക്കുക. പ്രാര്‍ത്ഥനായജ്ഞത്തില്‍ വൈദികരും സന്യസ്തരും അല്‍മായരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി 19നാണ് മാര്‍ച്ച് ഫോര്‍ ലൈഫ് റാലി നടക്കുക. ഗർഭഛിദ്രത്തിനെതിരെ വാഷിംഗ്ടണ്‍ ഡി.സിയിൽ എല്ലാവർഷവും നടത്തിവരാറുള്ള പ്രതിഷേധ റാലിയാണ് ‘മാർച്ച് ഫോർ ലൈഫ്’. ഡിഫെൻസ് ഫണ്ടിന്റേയും മാർച്ച് ഫോർ എഡ്യുക്കേഷന്റേയും സഹകരണത്തോടെയാണ് റാലി സംഘടിപ്പിക്കുന്നത്. ഭ്രൂണഹത്യ എന്ന മാരക തിന്മയ്ക്കെതിരെ നടക്കുന്ന ലോകത്തെ ഏറ്റവും വലിയ പ്രോലൈഫ് റാലിയാണ് മാര്‍ച്ച് ഫോര്‍ ലൈഫ്. കത്തോലിക്ക സഭയില്‍ നിന്നു ഉള്‍പ്പെടെ വിവിധ ക്രൈസ്തവ സമൂഹങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ റാലിയില്‍ പങ്കെടുക്കും. എല്ലാ വര്‍ഷവും റാലിയില്‍ നൂറുകണക്കിന് മലയാളികളും അണിനിരക്കുന്നുണ്ട്.
Image: /content_image/News/News-2024-01-12-21:02:06.jpg
Keywords: റാലി
Content: 22500
Category: 9
Sub Category:
Heading: രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ; അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ.സാജു ഇലഞ്ഞിയിൽ നയിക്കും
Content: പുതുവർഷത്തിലെ ആദ്യ അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ നാളെ ജനുവരി13ന് ബർമിങ്ഹാം ബെഥേൽ സെന്റെറിൽ നടക്കും. അട്ടപ്പാടി സെഹിയോൻ ധ്യാനകേന്ദ്രത്തിലെ പ്രശസ്ത വചന പ്രഘോഷകൻ ഫാ.സാജു ഇലഞ്ഞിയിൽ കൺവെൻഷൻ നയിക്കു. ബർമിങ്ഹാം അതിരൂപതയിലെ മോൺ. തിമൊത്തി മെനെസിസ്, പ്രമുഖ സുവിശേഷ പ്രവർത്തക റോസ് പവൽ എന്നിവരും കൺവെൻഷനിൽ പങ്കെടുക്കും. 2009 ൽ ഫാ. സോജി ഓലിക്കൽ തുടക്കമിട്ട സെഹിയോൻ യുകെ രണ്ടാം ശനിയാഴ്ച്ച കൺവെൻഷൻ 2023 മുതൽ അഭിഷേകാഗ്നി എന്ന പേരിലാണ് പതിവുപോലെ എല്ലാ രണ്ടാം ശനിയാഴ്ച്ചകളിലും നടത്തപ്പെടുന്നത്.ലോകത്തിലെ വിവിധ രാജ്യങ്ങളിൽ കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ ഭാഷകളിൽ അനേകം ശുശ്രൂഷകളാണ് യുകെ അഭിഷേകാഗ്നി ടീമിന്റെ നേതൃത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക കൺവെൻഷൻ ,5 വയസ്സുമുതലുള്ള കുട്ടികൾക്ക് ക്‌ളാസ്സ് അടിസ്ഥാനത്തിൽ പ്രത്യേക ശുശ്രൂഷ, മലയാളത്തിലോ ഇംഗ്ലീഷിലോ കുമ്പസാരത്തിനും സ്പിരിച്ച്വൽ ഷെയറിങിനും സൗകര്യം എന്നിവയും അഭിഷേകാഗ്നി രണ്ടാം ശനിയാഴ്ച്ച കൺവെൻഷന്റെ ഭാഗമാകും. ശുശ്രൂഷകൾ രാവിലെ 8 ന് ആരംഭിച്ച് വൈകിട്ട് 4 ന് സമാപിക്കും. സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ ലോക സുവിശേഷവത്ക്കരണം ലക്ഷ്യമാക്കി യുകെ യിൽ നിന്നും സോജിയച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ച വിവിധങ്ങളായ ശുശ്രൂഷകൾക്ക് അടിസ്ഥാനമായി നിലനിൽക്കുന്ന പ്രതിമാസ രണ്ടാം ശനിയാഴ്ച്ച ബൈബിൾ കൺവെൻഷനും അനുബന്ധ ശുശ്രൂഷകളും യൂറോപ്പിലെ ക്രൈസ്തവ മാഹാത്മ്യത്തിന്റെ പുനഃരുദ്ധാരണത്തിന് സഭയ്‌ക്ക്‌ താങ്ങായി നിലകൊള്ളുകയാണ്. വിവിധ പ്രദേശങ്ങളിൽനിന്നും കോച്ചുകളും മറ്റ്‌ വാഹനങ്ങളും വിശ്വാസികളുമായി കൺവെൻഷനിലേക്ക് എത്തിച്ചേരും. വിവിധ ഭാഷാ ദേശക്കാരായ അനേകർ പങ്കെടുത്തുവരുന്നതും . മാനവരാശിയെ പ്രത്യാശയിലേക്കും നിത്യ രക്ഷയിലേക്കും നയിക്കുകയെന്ന വർത്തമാന കാലത്തിന്റെ ആവശ്യകതയെയും മുൻനിർത്തി നടക്കുന്ന കൺവെൻഷനിൽ കുട്ടികൾക്കും ടീനേജുകാർക്കും AFCM മിനിസ്ട്രിയുടെ കിഡ്സ് ഫോർ കിങ്‌ഡം , ടീൻസ് ഫോർ കിങ്ഡം ടീമിന്റെ നേതൃത്വത്തിൽ പ്രത്യേക ശുശ്രൂഷയും ക്ലാസ്സുകളും ഉണ്ടായിരിക്കും . കൺവെൻഷനിലുടനീളം കുമ്പസാരത്തിനും സ്‌പിരിച്വൽ ഷെയറിങിനും സൗകര്യമുണ്ടായിരിക്കുന്നതാണ് . ഇംഗ്ലീഷ് , മലയാളം ബൈബിൾ , മറ്റ്‌ പ്രാർത്ഥന പുസ്തകങ്ങൾ എന്നിവ ലഭ്യമാകുന്ന എല്‍ഷദായ്‌ ബുക്ക് മിനിസ്ട്രി കൺവെൻഷനിൽ പ്രവർത്തിക്കും. അത്ഭുതകരമായ വിടുതലും രോഗശാന്തിയും ജീവിത നവീകരണവും ഓരോതവണയും സംഭവിച്ചുകൊണ്ടിരിക്കുന്ന,രോഗപീഡകൾക്കെതിരെ പ്രാർത്ഥനയുടെ കോട്ടകൾ തീർത്തുകൊണ്ട് ,ദേശ ഭാഷാ വ്യത്യാസമില്ലാതെ അനേകർ പങ്കെടുക്കുന്ന ,ജപമാല , വി. കുർബാന,വചന പ്രഘോഷണം, ആരാധന, ദിവ്യ കാരുണ്യ പ്രദക്ഷിണം എന്നിവ ഉൾപ്പെടുന്ന അഭിഷേകാഗ്നി കൺവെൻഷനിലേക്ക് ,അഭിഷേകാഗ്നി യുകെ മിനിസ്ട്രിയുടെ നേതൃത്വം ഫാ ഷൈജു നടുവത്താനിയിലും AFCM യുകെ കുടുംബവും ഏവരെയും ക്ഷണിക്കുന്നു. #{blue->none->b->കൂടുതൽ വിവരങ്ങൾക്ക്; ‍}# ഷാജി ജോർജ് 07878 149670 ജോൺസൺ ‭+44 7506 810177‬ അനീഷ് ‭07760 254700‬ ബിജുമോൻ മാത്യു ‭07515 368239‬. #{blue->none->b->>>നിങ്ങളുടെ പ്രദേശങ്ങളിൽ നിന്നും കൺവെൻഷനിലേക്ക് ഏർപ്പെടുത്തിയിട്ടുള്ള വാഹന യാത്രാ സൗകര്യത്തെപ്പറ്റി അറിയുവാൻ ; ‍}# > ജോസ് കുര്യാക്കോസ് 07414 747573. > ബിജുമോൻ മാത്യു 07515 368239 #{blue->none->b->അഡ്രസ്സ്: ‍}# > Bethel Convention Centre Kelvin Way West Bromwich Birmingham B707JW.
Image: /content_image/Events/Events-2024-01-12-22:23:04.jpg
Keywords: സെഹിയോ
Content: 22501
Category: 1
Sub Category:
Heading: ഭരണകൂടം ഇടപ്പെട്ടു; കന്ധമാൽ ക്രൈസ്തവ രക്തസാക്ഷികളെ ആദരിക്കൽ ചടങ്ങ് മാറ്റിവെച്ചു
Content: ന്യൂഡൽഹി: യേശുവിലുള്ള വിശ്വാസത്തെ പ്രതി തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണങ്ങളില്‍ മരണം വരിച്ച ഒഡീഷയിലെ കന്ധമാല്‍ രക്തസാക്ഷികളുടെ നാമകരണ നടപടികള്‍ക്ക് വത്തിക്കാൻ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നു കന്ധമാൽ രക്തസാക്ഷികളെ അനുസ്മരിച്ച് നടത്താനിരിന്ന ചടങ്ങ് മാറ്റിവച്ചു. ഭരണകൂടത്തിന്റെയും പോലീസിന്റെയും രാഷ്ട്രീയക്കാരുടെയും നിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ പരിപാടി മാറ്റിവയ്ക്കുകയാണെന്ന് കട്ടക്ക്-ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ യുസിഎ ന്യൂസിനോട് പറഞ്ഞു. ഏപ്രിൽ-മെയ് മാസങ്ങളിൽ താൽക്കാലികമായി ഷെഡ്യൂൾ ചെയ്‌തിരിക്കുന്ന തെരഞ്ഞെടുപ്പിന് രാജ്യം തയ്യാറെടുക്കുന്നതിനാൽ പരിപാടി നടത്താൻ ഇത് ഉചിതമായ സമയമല്ലായെന്നാണ് ഭരണകൂടവും ഉന്നത പോലീസ് ഉദ്യോഗസ്ഥരും പറയുന്നത്. 2008-ലെ ക്രിസ്ത്യൻ വിരുദ്ധ അക്രമത്തിൽ വിശ്വാസത്തിനുവേണ്ടി രക്തസാക്ഷികളായ 35 ദൈവദാസന്മാരെ ആദരിക്കുന്നതിനായി ജനുവരി 9-ന് റെയ്കിയിൽ നടത്താൻ നിശ്ചയിച്ചിരുന്ന ചടങ്ങിൽ പതിനായിരത്തിലധികം ആളുകൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. അതേസമയം വോട്ടെടുപ്പില്‍ ക്രൈസ്തവ വികാരം പ്രതിഫലമാകുമെന്ന ആശങ്കയുടെ അടിസ്ഥാനത്തില്‍ പരിപാടി മാറ്റിവെയ്ക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മര്‍ദ്ധം ആണോയെന്ന സംശയവും ശക്തമാണ്. 2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. ക്രൈസ്തവരെ ശത്രുക്കളായി കാണാനുള്ള വർഗ്ഗീയ മാർഗ്ഗമായി ഇതിനെ അവതരിപ്പിക്കുകയായിരിന്നു. അവിടെ ഇനിയും ജീവിക്കണമെന്നുണ്ടെങ്കിൽ മതം മാറണമെന്ന് ഹിന്ദുത്വവാദികൾ ക്രൈസ്തവരോട് ആവശ്യപ്പെട്ടെങ്കിലും ക്രൈസ്തവർ ഇതിന് വിസമ്മതിച്ചു. ഇതിന് പിന്നാലെ നിരവധിപേർ ദാരുണ മരണത്തിന് ഇരയായി. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്. ഇത്രയൊക്കെ നടന്നിട്ടും കന്ധമാൽ ക്രൈസ്തവർക്ക് നീതി ഇന്നും അകലെയാണ്. കേസിൽ പ്രതികളായി അറസ്റ്റ് ചെയ്തവരെ മോചിപ്പിക്കുന്നതിനെതിരെയും, കൂട്ടക്കൊലയുടെ ഇരകളാക്കപ്പെട്ടവർക്ക് അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതിരിക്കുന്നതിനേയും വിമര്‍ശിച്ച് കോടതി തന്നെ രംഗത്തെത്തിയിരിന്നു. കന്ധമാൽ കാടുകളിൽ ക്രിസ്ത്യാനികൾക്കെതിരെ അരങ്ങേറിയ നിഷ്ഠൂര മതപീഡനത്തെ ലോകത്തിനുമുമ്പിൽ അവതരിപ്പിച്ച പ്രമുഖ മാധ്യമപ്രവർത്തകൻ ആന്റോ അക്കരയുടെ ‘Early Christians of 21st Century’ (ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദിമ ക്രിസ്ത്യാനികൾ') എന്ന ഗ്രന്ഥത്തിൽ നിന്നുള്ള വിവിധ ഭാഗങ്ങള്‍ പ്രവാചകശബ്ദത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്: {{അത് വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക-> http://www.pravachakasabdam.com/index.php/site/Mirror/3?type=4}}
Image: /content_image/News/News-2024-01-12-22:49:17.jpg
Keywords: കന്ധമാ
Content: 22502
Category: 18
Sub Category:
Heading: മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിച്ച് കേരള ലത്തീൻ സഭയിലെ മെത്രാന്മാർ
Content: കൊച്ചി: സീറോ മലബാർസഭയുടെ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിനെ സന്ദര്‍ശിച്ച് കേരള ലത്തീൻ സഭയിലെ മെത്രാന്മാർ സീറോ മലബാർ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെത്തി. കേരള ലത്തീൻ സഭയുടെ ഉന്നതാധികാര സമിതിയായ കേരള റീജ്യൻ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ (കെആർഎൽസിസി) ആരംഭിക്കുന്ന ദ്വിദിന അസംബ്ലിയിൽ പങ്കെടുക്കാനെത്തിയ മെത്രാന്മാരാണ് സീറോ മലബാർ സഭാ ആസ്ഥാനത്തെത്തിയത്. കേരള ലത്തീൻ സഭാ മെത്രാന്മാരുടെ കൂട്ടായ്മയായ കെആർഎൽസിബിസി പ്രസിഡന്റും കോഴിക്കോട് ബിഷപ്പുമായ ഡോ. വർഗീസ് ചക്കാലക്കൽ, തിരുവനന്തപുരം ആർച്ച്ബിഷപ് ഡോ. തോമസ് ജെ. നെറ്റോ, കൊല്ലം ബിഷപ്പ് ഡോ. പോൾ ആന്റണി മുല്ലശേരി, നെയ്യാറ്റിൻകര ബിഷപ്പ് ഡോ.വിൻസെന്റ് സാമുവൽ, പുനലൂർ ബിഷപ് ഡോ. സെൽവിസ്റ്റർ പൊന്നുമുത്തൻ, ആലപ്പുഴ മെത്രാൻ ഡോ. ജെയിംസ് റാഫേൽ ആനാപറമ്പിൽ, തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ. ക്രിസ്തുദാസ് രാജപ്പൻ എന്നിവരാണ് സീറോ മലബാർ സഭയുടെ നാലാമത്തെ മേജർ ആർച്ച്ബിഷപ്പായി അഭിഷിക്തനായ മാർ റാഫേൽ തട്ടിലിനെ സന്ദർശിച്ചത്. സീറോ മലബാർ സഭയെ വിശ്വാസവീഥിയിൽ നയിക്കാനുള്ള കഴിവും അനുഗ്രഹവും ദൈവം മാർ തട്ടിലിന് പ്രദാനം ചെയ്യട്ടെയെന്ന് ബിഷപ്പുമാർ ആശംസിച്ചു. തൃശൂർ രൂപതാ സഹായ മെത്രാനായിരിക്കെ സാംസ്‌കാരിക നഗരിയുടെ മനം കവർന്ന തട്ടിൽ പിതാവിന് സീറോ മലബാർ സഭയെ ഒന്നിച്ചണിനിരത്താൻ സാധിക്കുമെന്ന പ്രത്യാശ അവർ പങ്കുവച്ചു. മാര്‍ റാഫേൽ തട്ടിൽ നന്ദി പ്രകാശിപ്പിച്ചു. നമുക്ക് ഒന്നിച്ച് കൈകോർത്ത് സഭയെ നയിക്കാമെന്ന് അദ്ദേഹം പറഞ്ഞു. കെആർഎൽസിസി ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. ജോൺ കാപ്പിസ്റ്റൻ ലോപ്പസ് എന്നിവരും സന്നിഹിതരായിരുന്നു.
Image: /content_image/India/India-2024-01-12-23:12:38.jpg
Keywords: ലത്തീന്‍
Content: 22503
Category: 1
Sub Category:
Heading: പീഡിത ക്രൈസ്‌തവരെ ശക്തമായി പിന്തുണയ്ക്കുവാന്‍ ഹംഗറി നിയമ ഭേദഗതി പാസാക്കി
Content: ബുഡാപെസ്റ്റ്: ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്‌തവരെ കൂടുതലായി സര്‍ക്കാര്‍ തലത്തില്‍ സഹായിക്കുവാന്‍ ഹംഗറി നിയമ ഭേദഗതി പാസാക്കി. ജനുവരി ഒന്ന് മുതൽ ഭേദഗതി വരുത്തിയ ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിൻ്റെ നിയമം, പീഡിത ക്രൈസ്തവരുടെ ചുമതലയുള്ള ഹംഗറി സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റന്‍ അസ്‌ബേജ് ബുധനാഴ്ചയാണ് പ്രഖ്യാപിച്ചത്. മാനുഷിക സഹായം നൽകുന്നതിന് മാത്രമല്ല, ഭാവിയിൽ സാമ്പത്തിക വികസനത്തിനും സമാധാനം കെട്ടിപ്പടുക്കുന്നതിനും ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിന്റെ നിയമം സഹായിക്കുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഹംഗറി ഹെൽപ്പ്സ് പ്രോഗ്രാമിൻ്റെ നിയമം കൂടുതൽ ശക്തമാക്കും വിധത്തിൽ, രാജ്യത്തിന് ക്രിസ്തീയ ഐക്യദാർഢ്യം ഉറപ്പിക്കാൻ കഴിയുക മാത്രമല്ലെന്ന് പറഞ്ഞ ട്രിസ്റ്റൻ അസ്ബേജ്, ജീവനെ രക്ഷിക്കേണ്ടത് മനുഷ്യന്‍റെ കടമയാണെന്നും ചൂണ്ടിക്കാട്ടി. ക്രൈസ്തവരാണ് ഇപ്പോൾ ലോകത്ത് ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന വിഭാഗം. ക്രിസ്തുവിനെ അനുഗമിച്ചതിന് പ്രതിവർഷം 5000 പേർ കൊല്ലപ്പെടുന്നു. ആക്രമണങ്ങളിൽ ഭൂരിഭാഗവും, ഏകദേശം എൺപത് ശതമാനവും നടക്കുന്നത് നൈജീരിയയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രിസ്തുമസിന് ആഫ്രിക്കയിൽ ഇസ്ളാമിക തീവ്രവാദികള്‍ ഇരുപതോളം ക്രിസ്ത്യൻ കുടിയേറ്റ പ്രദേശങ്ങളെ ആക്രമിക്കുകയും ഇരുനൂറോളം ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുകയും ചെയ്തു. കാർഷിക ഗ്രാമങ്ങൾക്ക് നേരെ ആട്ടിടയൻമാരുടെ ആക്രമണമായി ചിത്രീകരിക്കപ്പെട്ട സംഭവങ്ങളായി പാശ്ചാത്യ പത്രങ്ങളിൽ ഇത് റിപ്പോർട്ട് ചെയ്യപ്പെട്ടെന്നും ആക്രമണത്തിന് പിന്നിൽ ഇസ്ലാമിസ്റ്റ് ഭീകര സംഘടനയായ അൽക്വയ്ദയുടെ പരിശീലനം ലഭിച്ച ജിഹാദി ഗോത്രങ്ങളാകാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിസ്സംഗത, നിശബ്ദത, എന്നിവ തകർക്കുകയും, ഇത് ക്രൈസ്തവര്‍ നേരിടുന്ന പീഡനമാണെന്ന് പറയുകയും ചെയ്യേണ്ടത് സുപ്രധാനകാര്യമാണ്. ഇസ്ലാമിക തീവ്രവാദം ഇതിനകം യൂറോപ്പിൽ ആവിർഭവിച്ചിട്ടുണ്ടെന്ന് പറഞ്ഞ സംസ്ഥാന സെക്രട്ടറി, ഇതിനുള്ള ഒരു കാരണം ഇസ്ലാമിന്റെ ക്രിസ്ത്യൻ വിരുദ്ധതയും, പടിഞ്ഞാറൻ യൂറോപ്പിൽ വ്യാപിക്കുന്ന പുരോഗമന ക്രിസ്ത്യൻ വിരുദ്ധതയുമാണെന്നും അഭിപ്രായപ്പെട്ടു. ലോകത്ത് പീഡിത ക്രൈസ്തവര്‍ക്ക് വേണ്ടി ശക്തമായ വിധത്തില്‍ സഹായപദ്ധതികള്‍ വിഭാവനം ചെയ്തു നടപ്പിലാക്കിയ രാജ്യമാണ് ഹംഗറി.
Image: /content_image/News/News-2024-01-12-23:33:29.jpg
Keywords: ഹംഗ
Content: 22504
Category: 1
Sub Category:
Heading: മോചനദ്രവ്യം നൽകിയിട്ടും നൈജീരിയയിൽ വചന പ്രഘോഷകര്‍ ഉൾപ്പെടെ ക്രൈസ്തവർ ബന്ദികളായി തുടരുന്നു
Content: അബൂജ: കഴിഞ്ഞ മാസം നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട രണ്ട് വചന പ്രഘോഷകരുടെ മോചനത്തിന് 11 ദശലക്ഷം നൈറ (12,264 യുഎസ് ഡോളർ) നൽകിയിട്ടും അവർ ബന്ദികളായിത്തന്നെ തുടരുകയാണെന്ന് പ്രാദേശിക ക്രിസ്ത്യന്‍ നേതൃത്വം. ഡിസംബർ 19ന് തരാബ സംസ്ഥാനത്തെ യോറോ കൗണ്ടിയിലെ പുപ്പുലെ നഗരത്തിനിന്ന് തട്ടിക്കൊണ്ടുപോയ 20 പേരിൽ യുണൈറ്റഡ് മെത്തഡിസ്റ്റ് ചർച്ചിലെ (യുഎംസി) റവ. എൽക്കാന അയൂബയും റവ. സൈമൺ എസ്രയും ഉണ്ടായിരുന്നതായി സതേൺ കോൺഫറൻസ് പ്രസിഡന്റ്, റവ. മിക്കാ ഡോപ്പ പറഞ്ഞു. തീവ്രവാദികൾ തങ്ങളുടെ കസ്റ്റഡിയിലുള്ള മുസ്ലീം ഇരകളെ മാത്രം വിട്ടയയ്ക്കാനാണ് തീരുമാനിച്ചതെന്നും ഇത് പ്രദേശത്തെ ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനുള്ള ഗൂഢാലോചനയാണെന്നത് വ്യക്തമാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭക്ഷണവും വെള്ളവുമില്ലാതെ വലയുന്ന ബന്ദികളുടെ മോചനത്തിന് വേണ്ടി ദശലക്ഷക്കണക്കിന് തുക ആവശ്യപ്പെടുന്ന തീവ്രവാദികളുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണ്. തരാബ സംസ്ഥാന നേതാക്കൾ, പ്രത്യേകിച്ച് മുസ്ലീം കൗൺസിലിന്റെയും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെയും (സിഎഎൻ) കീഴിലുള്ള മുസ്ലീം, ക്രിസ്ത്യൻ നേതാക്കൾ തങ്ങളുടെ ദുരവസ്ഥ നൈജീരിയൻ സർക്കാരിനെ അറിയിച്ച്‌, പിടികൂടിയവരുമായി കൂടിക്കാഴ്ച നടത്തി ഈ ഭീഷണിക്കു ശാശ്വതമായ പരിഹാരം കാണുന്നതിനും സമാധാനം നിലനിർത്തുന്നതിനും നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ, അടുത്ത ഏതാനും ദിവസങ്ങൾക്കുള്ളിൽ, എല്ലാവരും കൊല്ലപ്പെടുമെന്ന് അറിയിക്കണമെന്നും പ്രാദേശിക ക്രിസ്തീയ നേതൃത്വം ആവശ്യപ്പെട്ടു. തരാബയിലെ ക്രൈസ്തവർ, മുസ്ലീം ഫൂലാനി കൊള്ളക്കാരുടെയും തീവ്രവാദികളുടെയും നീചമായ പ്രവർത്തനങ്ങളാൽ നിരന്തരം കഷ്ടപ്പെടുകയാണെന്നും ഇതിനെതിരെ പോരാടാൻ നൈജീരിയ സർക്കാരിന്റെയും തരാബ സംസ്ഥാന സർക്കാരിന്റെയും ഭാഗത്തുനിന്ന് യോജിച്ച ശ്രമങ്ങൾ ആവശ്യമാണെന്നും 'ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ'യുടെ തരാബ സ്റ്റേറ്റ് ചാപ്റ്റർ ചെയർമാൻ ഏശയ്യാ മഗാജി ജിറാപ്യെ പറഞ്ഞു. 2023-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ, ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നൈജീരിയ.
Image: /content_image/News/News-2024-01-12-23:56:02.jpg
Keywords: നൈജീ
Content: 22505
Category: 18
Sub Category:
Heading: മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന് നാളെ തൃശൂരിൽ സ്വീകരണം
Content: തൃശൂർ: മേജർ ആർച്ച് ബിഷപ്പായി സ്ഥാനമേറ്റശേഷം ആദ്യമായി നാളെ തൃശൂരിലെത്തുന്ന മാർ റാഫേൽ തട്ടിലിനു വ്യാകുലമാതാവിൻ ബസിലിക്കയിൽ സ്വീകരണം നൽകുമെന്ന് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തും സഹാ യമെത്രാൻ മാർ ടോണി നീലങ്കാവിലും അറിയിച്ചു. നാളെ ഉച്ചകഴിഞ്ഞു മൂന്നിനു സ്വന്തം ഇടവകകൂടിയായ ബസിലിക്കയിൽ നൽകുന്ന സ്വീകരണത്തിൽ വിവിധ മേഖലയിലുള്ള പ്രമുഖവ്യക്തികൾ പങ്കെടുക്കും. മാർ റാഫേൽ തട്ടിലിൻ്റെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാനയും ഉണ്ടാകും. പുത്തൻപള്ളിയോടു ചേർന്നുള്ള എരിഞ്ഞേരി അങ്ങാടിയിലാണു മാർ റാഫേൽ തട്ടിലിന്റെ വീട്. ഗൃഹാതുരത്വം തുളുമ്പുന്ന സ്വീകരണചടങ്ങ് ഏറെ ഹൃദ്യ മാകും. സ്ഥാനാരോഹണചടങ്ങിൽ പങ്കെടുക്കാൻ വീട്ടുകാരും എറണാകുള ത്തിനു പോയിരുന്നു. മേജർ ആർച്ച് ബിഷപ്പ് ആയതിനുശേഷം തൃശൂരിൽ എത്തുന്ന മാർ റാഫേൽ തട്ടിൽ വീടും സന്ദർശിക്കുമെന്ന പ്രതീക്ഷയിലാണ് വീട്ടുകാർ.
Image: /content_image/India/India-2024-01-13-08:20:34.jpg
Keywords: തട്ടിലി
Content: 22506
Category: 1
Sub Category:
Heading: ലോകം വൈറലാക്കിയ പേപ്പല്‍ കൂടിക്കാഴ്ചയിലെ അപൂര്‍വ്വ രോഗബാധിതന്‍ വിടവാങ്ങി
Content: വത്തിക്കാന്‍ സിറ്റി: പതിനൊന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് വത്തിക്കാനിൽ ഫ്രാൻസിസ് മാർപാപ്പയുമായി വൈകാരിക കൂടിക്കാഴ്ച നടത്തി ശ്രദ്ധ പിടിച്ചുപറ്റിയ ഇറ്റാലിയൻ സ്വദേശി വിനിസിയോ റിവ വിടവാങ്ങി. ത്വക്ക് ക്ഷതങ്ങൾക്ക് കാരണമാകുന്ന ജനിതക വൈകല്യം ബാധിച്ച റിവയുടെ മുഖം വളരെ വിരൂപമായിരിന്നു. 2013-ൽ അദ്ദേഹം പാപ്പയുമായി നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രം ഇന്നും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. പാപ്പയുടെ ആര്‍ദ്രതയോടെയുള്ള നോട്ടവും ചുംബനവും അന്നു ഏറെ ശ്രദ്ധ നേടി. പത്രോസിന്റെ പിൻഗാമിയായി ഫ്രാൻസിസ് മാർപാപ്പ തിരഞ്ഞെടുക്കപ്പെട്ട വർഷം (2013) നവംബർ 6-ന് വിശ്വാസികളുമായുള്ള കൂടിക്കാഴ്ച മധ്യേയാണ് ഹൃദയസ്പര്‍ശിയായ കണ്ടുമുട്ടല്‍ നടന്നത്. രോഗബാധിതരായ ആളുകളോടുള്ള പാപ്പയുടെ സ്‌നേഹത്തിന്റെ തുറന്ന പ്രകടമായിരിന്നു അത്. സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറിൽ തീർത്ഥാടകരെ അഭിവാദ്യം ചെയ്യുന്നതിനിടെ പാപ്പ റിവയെ ആലിംഗനം ചെയ്തു. നിമിഷങ്ങൾക്കുശേഷം, തലയില്‍ ചുംബിച്ച പാപ്പ അദ്ദേഹത്തെ അനുഗ്രഹിച്ചു. പരിശുദ്ധ പിതാവിന്റെ അപ്രതീക്ഷിത സ്പര്‍ശനവും സ്നേഹവും റിവയുടെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു. ശരീരത്തിലുടനീളം ഉണ്ടായ മുറിവുകൾ മൂലമുണ്ടാകുന്ന വേദനയെ നന്നായി നേരിടാനും ദുഃഖങ്ങളില്‍ നിന്നു മാനസികമായ സൌഖ്യവും ലഭിച്ചതായും റിവ പിന്നീട് പറഞ്ഞിരിന്നു. പകർച്ചവ്യാധി ആണെന്ന് തോന്നാമായിരിന്നെങ്കിലും പാപ്പ അതൊന്നും കണക്കിലെടുത്തില്ല. പാപ്പ തന്റെ തലയിലും തന്റെ മുറിവുകളിലും തഴുകുകയായിരിന്നുവെന്നും റിവ പിന്നീട് വെളിപ്പെടുത്തിയിരിന്നു. രോഗബാധിതനായെങ്കിലും ന്യൂറോഫൈബ്രോമാറ്റോസിസ് ടൈപ്പ് 1 രോഗബാധിതനായി ദീര്‍ഘനാള്‍ അദ്ദേഹം ചികിത്സയില്‍ തുടരുകയായിരിന്നു. ജനുവരി 10-ന് അന്‍പത്തിയെട്ടാം വയസ്സിൽ ഇറ്റലിയിലെ വിസെൻസയിലെ ആശുപത്രിയിൽവെച്ചായിരിന്നു അന്ത്യം. #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-01-13-09:18:24.jpg
Keywords: പാപ്പ