category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading98% പോളിഷ് ശിശുക്കള്‍ക്കും ജ്ഞാനസ്നാനം നല്‍കി; പോളണ്ടിലെ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്കില്‍ ശ്രദ്ധേയമായ വിവരങ്ങള്‍
Contentവാര്‍സോ: കോവിഡ് മഹാമാരി അവസാനിച്ചതു മുതലുള്ള പോളണ്ടിൻ്റെ കത്തോലിക്ക വിശ്വാസവുമായി ബന്ധപ്പെട്ട ആദ്യത്തെ സ്റ്റാറ്റിസ്റ്റിക്കൽ ഇയർബുക്ക്, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ഓഫ് കാത്തലിക് ചർച്ച് പുറത്തിറക്കി. കമ്മ്യൂണിസത്തിന്റെ അടിച്ചമർത്തലിനു കീഴിലുള്ള പോളണ്ടിലെ കത്തോലിക്ക സമൂഹത്തിന്റെ സ്ഥിതിവിവരക്കണക്കുകളിൽ, ശ്രദ്ധേയമായ വിവരങ്ങളാണുള്ളത്. ദിവ്യബലിയിലെ ജനപങ്കാളിത്തനിരക്ക് കുറവാണെങ്കിലും, കുട്ടികളുടെ ജ്ഞാനസ്നാനനിരക്ക് വളരെ വർദ്ധിച്ചു. 2022-ൽ പോളണ്ടിൽ കത്തോലിക്കരായി ജ്ഞാനസ്നാനം സ്വീകരിച്ചവർ 302,200 ആളുകളാണ്. ആകെ അവിടെ ജനിച്ചതായി കണക്കാക്കപ്പെടുന്നത് 306,000 ശിശുക്കളാണ്. 98 ശതമാനത്തിൽ കൂടുതലാണ് ഇത്. പോളിഷ് കുട്ടികളിൽ 80.3 ശതമാനം മതബോധന ക്ലാസുകളിൽ പങ്കെടുക്കുന്നു. തെക്കുകിഴക്കൻ പോളണ്ടിലെ ടാർനോവ് പ്രസെമിസൽ രൂപതകളിൽ, പത്തിൽ ഒൻപതു വിദ്യാർത്ഥികൾ മതബോധനം നേടുന്നുവെന്നാണ് കണക്ക്. തെക്ക് കിഴക്കൻ രൂപതകളിലെ വിശുദ്ധ കുർബാനയിൽ വളരെ ഉയർന്ന ജനപങ്കാളിത്ത നിരക്കാണ് കാണിക്കുന്നത്. ടാർനോ രൂപതയിൽ, 61.5 ശതമാനം കത്തോലിക്കർ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുകയും, 25.6 ശതമാനം ദിവ്യകാരുണ്യം സ്വീകരിക്കുകയും ചെയ്തപ്പോൾ വടക്കുകിഴക്കൻ പ്രദേശമായ സ്‌കെസ്സേസിൻ-ക്യാമിയെൻ അതിരൂപതയിൽ ഇത് യഥാക്രമം 17.5, 8.3 ശതമാനം മാത്രമാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 88% കത്തോലിക്ക വിശ്വാസികളാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-16 11:21:00
Keywordsപോളണ്ട
Created Date2024-01-15 08:09:58