category_idLife In Christ
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകുമ്പസാര സഹായി: നാം തിരിച്ചറിയാതെ പോകുന്ന നാലാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍
Content''മാതാപിതാക്കളെ ബഹുമാനിക്കണം'' - ദൈവപ്രമാണങ്ങളിലെ നാലാം കല്‍പ്പനയുമായി ബന്ധപ്പെട്ട് നിസംഗത കൊണ്ടും അശ്രദ്ധ കൊണ്ടും നാം ശ്രദ്ധിക്കപ്പെടാതെ പോകുന്ന വിവിധ പാപങ്ങളാണ് താഴെ വിവരിക്കുന്നത്. അടുത്ത കുമ്പസാരത്തില്‍ വലിയ ജാഗ്രതയോടെ കുമ്പസാരിക്കുവാന്‍ ഈ ചോദ്യങ്ങള്‍ സഹായിക്കും. ഇതിലെ ഓരോ പാപങ്ങളെയും കുറിച്ച് ഓര്‍ത്ത് ആഴമായി അനുതപിക്കുവാനും ഹൃദയം തുറന്ന്‍ അവ ഏറ്റുപറഞ്ഞു കുമ്പസാരം നടത്തുവാനും നമ്മുക്ക് പ്രത്യേകം ശ്രമിക്കാം. രഹസ്യ സ്വഭാവത്തോട് കൂടി പേപ്പറില്‍ നമ്മുടെ പാപങ്ങള്‍ എഴുതി കുമ്പസാരത്തിന് കൊണ്ടുപോകുന്നത് ഏറ്റുപറച്ചില്‍ കൂദാശ അതിന്റെ പൂര്‍ണ്ണതയോടെ സ്വീകരിക്കാന്‍ ഏറെ സഹായകരമാണ്. ആഴമേറിയ അനുതാപത്തോടെ ഈ ലേഖനത്തില്‍ പറയുന്ന ഓരോ പാപങ്ങളെയും തിരിച്ചറിയാം, ഉടനെ തന്നെ അനുരജ്ഞന കൂദാശ സ്വീകരിക്കാന്‍ പരിശ്രമിക്കുകയും ചെയ്യാം. 1. മാതാപിതാക്കളെ ബഹുമാനിക്കാതിരിന്നിട്ടുണ്ടോ? 2. മറ്റുള്ളവരുടെ മുന്നില്‍ ഇവരെ ഇകഴ്ത്തി സംസാരിച്ചിട്ടുണ്ടോ? 3. വിചാരത്താൽ ബഹുമാനമില്ലായ്‌മ, പുച്ഛം, കോപം, നിഷേധഭാവം, അവഗണന എന്നിവ പ്രകടിപ്പിച്ചിട്ടുണ്ടോ? 4. കുത്തുവാക്കാൽ പരുഷവാക്കുകളാല്‍ മുറിപ്പെടുത്തിയിട്ടുണ്ടോ? 5. തർക്കുത്തരം പറഞ്ഞിട്ടുണ്ടോ? 6. മാതാപിതാക്കള്‍ക്കെതിരെ അസഭ്യം, മോശം വാക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടോ? 7. അവരെ ശപിച്ചിട്ടുണ്ടോ? 8. ധിക്കാരത്തോടെ അവരോടു പെരുമാറിയിട്ടുണ്ടോ? 9. അവര്‍ക്കെതിരെ കള്ളം പറഞ്ഞിട്ടുണ്ടോ? 10. ശാരീരികമായി മാതാപിതാക്കളെ വേദനിപ്പിച്ചിട്ടുണ്ടോ? 11. അവരെ കുടുംബത്തില്‍ നിന്ന്‍, സ്വന്തം റൂമില്‍ നിന്ന്, കൂട്ടമായി സംസാരിക്കുന്ന ഇടങ്ങളില്‍ നിന്ന്‍ ഇറക്കിവിട്ടിട്ടുണ്ടോ? 12. മാതാപിതാക്കളെ ഒറ്റപ്പെടുത്തിയിട്ടുണ്ടോ? 13. രോഗാവസ്ഥയിലും അവശതയിലും ആവശ്യമായ ശുശ്രൂഷ, ചികിത്സ എന്നിവ നല്കാതിരിന്നിട്ടുണ്ടോ? 14. അവരുടെ ആത്മീയവും, മാനസീകവും ശാരീരികവുമായ മറ്റാവശ്യങ്ങൾ നിഷേധിച്ചിട്ടുണ്ടോ? 15. മാതാപിതാക്കളെ അനുസരിക്കാതിരിന്നിട്ടുണ്ടോ? 16. ജീവിത പങ്കാളിയുടെ മാതാപിതാക്കളെ സ്വന്തം മാതാപിതാക്കളായി കണ്ട് ബഹുമാനിക്കാതിരുന്നിട്ടുണ്ടോ? അവരെ വേദനിപ്പിച്ചിട്ടുണ്ടോ? (മുകളില്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളും ജീവിതപങ്കാളിയുടെ മാതാപിതാക്കളുടെ കാര്യത്തിലും തുല്യമാണ്; ഓരോന്നും വിലയിരുത്തുക). 17. ജീവിത പങ്കാളിയെ വേദനിപ്പിച്ചിട്ടുണ്ടോ? 18. ജീവിത പങ്കാളിയോട് വിചാരത്താൽ- വെറുപ്പ്, സ്നേഹരാഹിത്യം, അവിശ്വസ്തത, പുച്ഛം, ബഹുമാനമില്ലായ്‌മ, വിധേയത്വം ഇല്ലായ്മ, സംശയം വച്ചുപുലർത്തുന്നത് തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ? 19. ജീവിത പങ്കാളിയോട് വാക്കാൽ - ശാപം, അസഭ്യം, പരുഷ വാക്കുകൾ, പരിഹാസം, മാനസീക പീഢനം, മുറിപ്പെടുത്തുന്ന സംസാരം, മറ്റുള്ളവരുടെ മുമ്പിൽ പുച്ഛിച്ചും തരം താഴ്ത്തിയും സംസാരിക്കൽ എന്നിവ ഉണ്ടായിട്ടുണ്ടോ? 20. ജീവിത പങ്കാളിയോട് പ്രവര്‍ത്തിയാല്‍ - ശാരീരികമായ ഉപദ്രവം, പീഢനം, ഇറക്കിവിടുന്നത്, ദാമ്പത്യവിശ്വസ്തത കാട്ടാതെ വഞ്ചിക്കുന്നത്, മദ്യപിച്ച് ലൈഗീകപീഢനം എന്നിവ ഉണ്ടായിട്ടുണ്ടോ? 21. ജീവിത പങ്കാളിയോട് ഉപേക്ഷയാൽ- ആത്മീയവും, മാനസീകവും, ശാരീരികവുമായ ആവശ്യങ്ങൾ നിഷേധിക്കൽ. പട്ടിണിക്കിടുന്നത്, പരിഗണിക്കാതിരിക്കുന്നത്, ഒറ്റപ്പെടുത്തൽ, ദാമ്പത്യധർമ്മം നിർവ്വഹിക്കാത്തത്, പ്രാർത്ഥനയും കൗദാശിക ജീവിതവും തടസ്സപ്പെടുത്തുന്നത്, അനുസരിക്കാതിരിക്കുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 22. മക്കളുമായുള്ള ബന്ധത്തിലുള്ള വീഴ്‌ചകൾ സംഭവിച്ചിട്ടുണ്ടോ? 23. വിചാരത്താൽ സ്നേഹമില്ലായ്മ്‌മ, പക്ഷപാതം എന്നിവവെച്ചു പുലര്‍ത്തിയിട്ടുണ്ടോ? 24. മക്കളോട് അവഗണന, മക്കൾ ശല്യമാണെന്ന ചിന്ത എന്നിവ ഉണ്ടായിട്ടുണ്ടോ? 25. മക്കളോട് - അസഭ്യം, ശാപം, മനസ്സു തകർക്കുന്ന വാക്കുകൾ, മക്കളുടെ മുമ്പിൽ വച്ച് മറ്റുള്ളവരുടെ, പ്രത്യേകിച്ച് അധികാരികളുടേയോ, ജീവിത പങ്കാളി യുടേയോ കുറ്റം പറയുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 26. മക്കളോട് - കലി തീർക്കുന്ന ക്രൂരമായ ശിക്ഷാ നടപടികൾ, പീഢനം, ദുർമാതൃക നൽകുന്നത്, തിന്മയ്ക്കു കൂട്ടുനിൽക്കുന്നത് എന്നിവ ഉണ്ടായിട്ടുണ്ടോ? 27. ആത്മീയ വളർച്ചയ്ക്ക് - ആവശ്യമായ പ്രാർത്ഥനാ ജീവിതം, കൗദാശിക ജീവിതം, വചനാധിഷ്‌ഠിത ജീവിതം, സഭാത്മക ജീവിതം എന്നിവയിൽ വളർത്താത്തത്, തെറ്റുകൾ തിരുത്തിക്കൊടുക്കാത്ത അവസ്ഥ എന്നിവ ഉണ്ടായിട്ടുണ്ടോ? 28. മാനസീക വളർച്ചയ്ക്ക് ആവശ്യമായ സ്നേഹം, പരിഗണന, പ്രോത്സാഹനം, വിദ്യാഭ്യാസം എന്നിവ നൽകാതിരിന്നിട്ടുണ്ടോ? 29. ശാരീരിക വളർച്ചയ്ക്ക് ആവശ്യമായ ഭക്ഷണം, വസ്ത്രം, നല്കാതിരിന്നുണ്ടോ? 30. മക്കൾക്കായി പ്രാർത്ഥിക്കാതിരിന്നിട്ടുണ്ടോ? അവര്‍ക്ക് സ്വത്ത് നിഷേധിച്ചിട്ടുണ്ടോ? 31. അവകാശങ്ങൾ നിഷേധിക്കുന്നത് - പ്രായപൂർത്തിയായിട്ടും വീതം നൽകാതിരിക്കൽ, ജീവിതാന്തസിലേയ്ക്ക് നയിക്കാതിരിക്കൽ- എന്നിവ ഉണ്ടായിട്ടുണ്ടോ? 32. ദൈവം നൽകുന്ന കുഞ്ഞുങ്ങളെ സ്വീകരിക്കാനും, ജൻമം നൽകാനും താത്പര്യം ഇല്ലായ് കാണിച്ചിട്ടുണ്ടോ? 33. മരുമക്കളുമായുള്ള ബന്ധം - മരുമക്കളെ സ്വന്തം മക്കളായി തിരിച്ചറിഞ്ഞ് ആത്മാർത്ഥമായി സ്വീകരി ക്കുന്നതിൽ വീഴ്ച്‌ച സംഭവിച്ചിട്ടുണ്ടോ? 34. മരുമക്കളെ ഉപദ്രവിച്ചിട്ടുണ്ടോ? (വിചാരം, വാക്ക്, പ്രവൃത്തി, ഉപേക്ഷ നാലുതലങ്ങളും പരിശോധിക്കുക - അവഗണന, സ്നേഹം ഇല്ലായ്‌മ, പുച്ഛം, വെറുപ്പ്, കുറ്റം പറച്ചിൽ, ശാപം, അസഭ്യം, സംശയം, ഭിന്നിപ്പിക്കൽ, ഇറക്കിവിടൽ, വിവാഹ മോചനത്തിന് ശ്രമിക്കൽ, ഗർഭഛിദ്രത്തിന് നിർബന്ധിക്കൽ, ശാരീരിക ഉപദ്രവം, കരുണ കാണിക്കാതിരിക്കൽ, ഭക്ഷണം, വസ്ത്രം മുതലായവ നിഷേധിക്കൽ തുടങ്ങിയവ ഉണ്ടായിട്ടുണ്ടോ) 35. അധികാരികളുമായുള്ള ബന്ധം- മേലധികാരികളോടും, അദ്ധ്യാപകരോടും, മുതിർന്നവരോടുമുള്ള ബഹുമാനം, അനുസരണം, ആത്മാർത്ഥത, അവർക്കായി പ്രാർത്ഥിയ്ക്കുക തുടങ്ങിയ കടമകൾ നിർവ്വഹിക്കുന്നതിൽ വീഴ്ച്‌ച എന്നിവ സംഭവിച്ചിട്ടുണ്ടോ? (വിചാരം,വാക്ക്, പ്രവൃത്തി, ഉപേക്ഷ നാലു തലങ്ങൾ പരിശോധിക്കുക) 36. വേലക്കാരോടുള്ള ബന്ധം എപ്രകാരമുള്ളതാണ്? അവരോട് അനീതി കാണിച്ചിട്ടുണ്ടോ? 37. സമൂഹത്തിലെ ബുദ്ധിമാന്ദ്യം ഉള്ളവർ, മാനസീക രോഗികൾ, അന്ധർ, മൂകർ, ബധിരർ, വികലാംഗർ, ഭിക്ഷാടകർ തുടങ്ങിയവരോടുള്ള കടമകൾ നിർവ്വഹിക്കാത്തത്, അനുകമ്പ ഇല്ലാത്തത് - എന്നീ സാഹചര്യങ്ങള്‍ ഉണ്ടായിട്ടുണ്ടോ? 38. ദരിദ്രരോടുളള കടമകൾ നിർവ്വഹിക്കാതിരിന്നിട്ടുണ്ടോ? 39. മറ്റുള്ളവരുടെ പരാജയത്തില്‍ ആഹ്ളാദിച്ചിട്ടുണ്ടോ? 40. ഗുരുക്കന്മാരോട് അനുസരണവും ബഹുമാനവും കാണിക്കാതിരിന്നിട്ടുണ്ടോ? #{black->none->b->മേല്‍ വിവരിച്ചിരിക്കുന്ന ഓരോ ചോദ്യങ്ങളിലും നമ്മുക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കില്‍ അവ ഓരോന്നും കുമ്പസാരത്തില്‍ നമ്മുക്ക് അനുതാപത്തോടെ പങ്കുവെക്കാം. അവയ്ക്കു പരിഹാരം അനുഷ്ഠിക്കാം. (വരും ദിവസങ്ങളില്‍ 'പ്രവാചകശബ്ദം' പോര്‍ട്ടലില്‍, ഓരോ പ്രമാണങ്ങളെയും സംബന്ധിച്ചുള്ള വിവിധ പാപങ്ങള്‍ വിവരിച്ചുക്കൊണ്ടുള്ള വിശദമായ കുമ്പസാര സഹായി പ്രസിദ്ധീകരിക്കുന്നതാണ്). }# ☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന ഒന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/20901}} ☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന രണ്ടാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/21509}} ☛☛☛ ** {{ നാം തിരിച്ചറിയാതെ പോകുന്ന മൂന്നാം പ്രമാണത്തിലെ വിവിധ പാപങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> http://www.pravachakasabdam.com/index.php/site/news/21869}} Tag:Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/EjrGGoRp8K68vlJMFQPwvO}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-09 18:42:00
Keywordsകുമ്പസാ
Created Date2024-01-09 18:45:26