category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി യുവജനവർഷത്തിന്റെ ലോഗോ പുറത്തിറക്കി
Contentതിരുവനന്തപുരം: കേരള സഭാനവീകരണത്തോടനുബന്ധിച്ച് 2024 യുവജന വർഷമായി ആചരിക്കാൻ കെസിബിസി തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ യുവജനവർഷത്തിൻ്റെ ലോഗോ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ക്രിസ്തുദാസ് പുറത്തിറക്കി. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ഫാ. അലോഷ്യസ് തക്കേടത്ത്, ഫാ. ഡാർവിൻ ഫെർണാണ്ടസ്, സനു സാജൻ, പ്രീതി ഫ്രാങ്ക്ലിൻ, എബിൻസ്റ്റൺ എന്നിവർ പങ്കെടുത്തു. യുവജനവർഷത്തിന്റെ ആരംഭം കുറിക്കുന്ന നാളെ ദിവ്യബലിക്ക്‌ ശേഷം ഇടവകകളിൽ പതാക ഉയർത്തും. കേരളത്തിലെ വിശുദ്ധരുടെയും ധന്യരുടെയും ദൈവദാസരുടെയും പുണ്യസ്ഥലങ്ങളിലൂടെയുള്ള വിശുദ്ധയാത്ര, യുവപരി ശീലകർക്കുള്ള പരിശീലനം, യൂത്ത് കൺവൻഷനുകൾ, പ്രവാസികളായ യു വജനങ്ങൾക്കായി ഓൺലൈൻ കൺവൻഷനുകൾ, അമച്ച്വർ നാടക മത്സരം തുടങ്ങി യുവജനങ്ങളുടെ രൂപീകരണത്തിനും പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളാണ് യുവജനവർഷത്തിലുള്ളത്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-06 08:25:00
Keywordsകെസിബിസി
Created Date2024-01-06 08:25:42