India - 2026
കെസിബിസി യുവജനവർഷത്തിന്റെ ലോഗോ പുറത്തിറക്കി
പ്രവാചകശബ്ദം 06-01-2024 - Saturday
തിരുവനന്തപുരം: കേരള സഭാനവീകരണത്തോടനുബന്ധിച്ച് 2024 യുവജന വർഷമായി ആചരിക്കാൻ കെസിബിസി തീരുമാനിച്ചതിൻ്റെ പശ്ചാത്തലത്തിൽ യുവജനവർഷത്തിൻ്റെ ലോഗോ യുവജന കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ. ക്രിസ്തുദാസ് പുറത്തിറക്കി. കെസിവൈഎം സംസ്ഥാന ഡയറക്ടർ ഫാ. സ്റ്റീഫൻ തോമസ് ചാലക്കര, ഫാ. അലോഷ്യസ് തക്കേടത്ത്, ഫാ. ഡാർവിൻ ഫെർണാണ്ടസ്, സനു സാജൻ, പ്രീതി ഫ്രാങ്ക്ലിൻ, എബിൻസ്റ്റൺ എന്നിവർ പങ്കെടുത്തു.
യുവജനവർഷത്തിന്റെ ആരംഭം കുറിക്കുന്ന നാളെ ദിവ്യബലിക്ക് ശേഷം ഇടവകകളിൽ പതാക ഉയർത്തും. കേരളത്തിലെ വിശുദ്ധരുടെയും ധന്യരുടെയും ദൈവദാസരുടെയും പുണ്യസ്ഥലങ്ങളിലൂടെയുള്ള വിശുദ്ധയാത്ര, യുവപരി ശീലകർക്കുള്ള പരിശീലനം, യൂത്ത് കൺവൻഷനുകൾ, പ്രവാസികളായ യു വജനങ്ങൾക്കായി ഓൺലൈൻ കൺവൻഷനുകൾ, അമച്ച്വർ നാടക മത്സരം തുടങ്ങി യുവജനങ്ങളുടെ രൂപീകരണത്തിനും പരിശീലനത്തിനും ഉതകുന്ന വിവിധ പരിപാടികളാണ് യുവജനവർഷത്തിലുള്ളത്.
'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donateഅല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:
- Name
- PRAVACHAKA SABDAM MISSION TRUST
- A/c No.
- 120028904002
- IFSC
- CNRB0003870
- Bank
- CANARA BANK, AYARKUNNAM, KOTTAYAM
- UPI
- 8075161181 (GPay / PhonePe / Paytm / any UPI app)

















