category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingആഗോള ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾ ഓരോന്നും വിശദമായി രേഖപ്പെടുത്തുന്ന പ്രഥമ ഡാറ്റാബേസുമായി ഗ്ലോബൽ ക്രിസ്ത്യൻ റിലീഫ്
Contentകാലിഫോർണിയ: ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നേരെ അരങ്ങേറുന്ന ആക്രമണങ്ങൾ ഓരോന്നും വിശദമായി രേഖപ്പെടുത്തുന്ന ഡാറ്റാബേസുമായി മതപീഡന നിരീക്ഷണ സംഘടനയായ ഗ്ലോബൽ ക്രിസ്ത്യൻ റിലീഫ്. ഇതാദ്യമായാണ് ആഗോള തലത്തില്‍ ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ ഓരോന്നും തീയതി, രാജ്യം, ആക്രമണ രീതി, കാരണം എന്നിവ സഹിതം ഓരോന്നും വിശദമായി അറിയിക്കുവാന്‍ സഹായിക്കുന്ന ഡാറ്റാബേസ് ഒരുങ്ങുന്നത്. ഗ്ലോബൽ ക്രിസ്ത്യൻ റിലീഫ് വയലൻറ്റ് ഇൻസിഡന്റ്സ് ഡാറ്റാബേസ് (വി ഐ ഡി ) എന്നാണ് ഇതിനു പേര് നല്‍കിയിരിക്കുന്നത്. ക്രൈസ്തവ വിരുദ്ധ അക്രമസംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ആദ്യത്തെ ഒരേയൊരു ആഗോള മതസ്വാതന്ത്ര്യ ഡാറ്റാസൈറ്റ് ജനുവരി 30,31 തീയതികളിൽ വാഷിംഗ്ടണിൽ വച്ച് നടക്കുന്ന അന്താരാഷ്ട്ര മതസ്വാതന്ത്ര്യ ഉച്ചകോടിയിൽ അവതരിപ്പിക്കും. ക്രൈസ്തവ നരഹത്യാ, അറസ്റ്റുകൾ, തട്ടിക്കൊണ്ടുപോകലുകൾ, നിർബന്ധിത വിവാഹങ്ങൾ എന്നിവയുൾപ്പെടെ വിവിധ അക്രമങ്ങളെ ട്രാക്ക് ചെയ്യുന്ന ആർക്കും ഉപയോഗിക്കാൻ കഴിയുന്ന ഈ ഡാറ്റാബേസ്, ഉപയോക്താക്കൾക്ക് രാജ്യം, മതം, കുറ്റവാളി എന്നിവ അനുസരിച്ചു പരിശോധിക്കാൻ കഴിയും. മുമ്പെങ്ങുമില്ലാത്ത വിധം പരിശോധനാ നിലവാരം പുലർത്തുന്നതിന് പുറമെ, പത്രപ്രവർത്തകർ, അഭിഭാഷക ഗ്രൂപ്പുകൾ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവർക്കും മതപീഡനത്തെക്കുറിച്ചുള്ള ഡാറ്റയുമായി ബന്ധപ്പെട്ട ഏതൊരാൾക്കും ഡാറ്റാബേസ് സഹായകരമായി മാറുമെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. പീഡിത ക്രൈസ്തവര്‍ക്കുവേണ്ടി വാദിക്കുന്ന ഏതൊരാൾക്കും ഈ ഡാറ്റാബേസ് സഹായകരമാണെന്നും ഇത് ശബ്ദമില്ലാത്തവരുടെ ശബ്‍ദമാണെന്നും ഗ്ലോബൽ ക്രിസ്ത്യൻ റിലീഫിന്റെ സിഇഒ, ഡേവിഡ് കറി പറഞ്ഞു. വ്യാപകമായതും വർദ്ധിച്ചുവരുന്നതുമായ മതപീഡനങ്ങൾ നടക്കുന്ന ഒരു ലോകത്താണ് നാം ജീവിക്കുന്നതെന്നും ഈ ഡാറ്റാബേസ് അക്രമങ്ങൾ രേഖപ്പെടുത്താൻ സഹായിക്കുക മാത്രമല്ല, പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവര്‍ക്ക്, ലോകമെമ്പാടുമുള്ള അവരുടെ സഹോദരീസഹോദരന്മാരിൽ നിന്ന് യഥാർത്ഥത്തിൽ എന്താണ് ആവശ്യമെന്നു നന്നായി മനസ്സിലാക്കാൻ സഹായിക്കുക കൂടി ചെയ്യുകയാണെന്നും ഗ്ലോബൽ സ്ട്രാറ്റജി ആൻഡ് റിസർച്ച് ഫോർ ഗ്ലോബൽ ക്രിസ്ത്യൻ റിലീഫിന്റെ തലവൻ റൊണാൾഡ്‌ ബോയ്‌ഡ്‌ മാക്‌മില്ലൻ പറഞ്ഞു. ഇൻറ്റർ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ റിലീജിയസ് ഫ്രീഡവുമായി സഹകരിച്ചാണ് ഡാറ്റാബേസ് ഒരുങ്ങുന്നത്. Tag: First-Ever Religious Violence Database Launches, Tracking Reports of Violent Persecution by Date, Country, Religion and Perpetrator, Christian Persecution Malayalam Catholic Malayalam News, Pravachaka Sabdam Christian Malayalam News Portal, Pravachaka Sabdam, പ്രവാചകശബ്ദം #{blue->none->b->പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍}# ☛ {{ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://play.google.com/store/apps/details?id=com.pravachakasabdam.background}} <br> ☛ {{ ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍-> https://apps.apple.com/gb/app/pravachaka-sabdam/id1548328257}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/IBI59pVuwRs0HbODEDknTy}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-08 20:11:00
Keywordsപീഡന
Created Date2024-01-08 20:11:54