category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണം
Contentതളിപ്പറമ്പ് : കാത്തലിക് റിലീജിയസ് ഓഫ് ഇന്ത്യ കണ്ണൂർ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ സ്കോളർഷിപ്പ് വിതരണവും ദൈവദാസൻ ഫാ. സുക്കോൾ അനുസ്മരണവും സുക്കോളച്ചന്റ കബറിടം സ്ഥിതി ചെയ്യുന്ന മരിയപുരം നിത്യസഹായമാതാ ദേവാലയത്തിൽ വച്ച് നടത്തപ്പെട്ടു. സുക്കോളച്ചന്റെ പത്താം ചരമവാർഷികാത്തോടനു ബന്ധിച്ചു നടത്തിയ യോഗത്തിൽ സിആർഐ കണ്ണൂർ യൂണിറ്റിന്റെ പ്രസിഡൻറ് ഫാ. വിൻസെന്റ് ഇടക്കരോട്ട് എംസിബിഎസ് അദ്ധ്യക്ഷനായിയിരിന്നു മരിയപുരം നിത്യസഹായമാതാ ദേവാലയത്തിന്റെ വികാരി ഫാ. ഷാജു ആന്റണി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫാ. തോമസ് എരിഞ്ഞേരി എസ്. ജെ. അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് സി. ആർ. ഐ. കണ്ണൂർ യൂണിറ്റ് നൽകുന്ന സ്കോളർഷിപ്പ് 33 വിദ്യാർത്ഥികൾക്ക് കൈമാറി. വൈസ് പ്രസിഡന്റ് ഫാ. ടിബിൻ കോലഞ്ചേരി സി. എം, സെക്രട്ടറി സി. മെറിൻ എസ്. എ. ബി. എസ്, ട്രഷറർ സി. ജെസ്സി ഡി. എസ്.എസ് എന്നിവർ സംഗമത്തിൽ സംസാരിച്ചു. ദൈവദാസൻ സുക്കോളച്ചന്റെ കബറിടത്തിങ്കൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുകയും ചെയ്തു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-01-30 13:10:00
Keywordsസിആർഐ
Created Date2024-01-30 13:10:47