category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഛത്തീസ്‌ഗഡില്‍ വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ യുവമോർച്ചയുടെ പ്രതിഷേധം: മലയാളി കന്യാസ്ത്രീ റിമാൻഡിൽ
Contentഅംബികപുർ (ഛത്തീസ്‌ഗഡ്): ഛത്തീസ്‌ഗഡിലെ അംബികപുർ കാർമൽ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് മലയാളി കന്യാസ്ത്രീ റിമാൻഡിൽ. സിസ്റ്റർ മേഴ്സിയാണ് റിമാൻഡിലായത്. മരണത്തിൽ സിസ്റ്ററിന് യാതൊരു പങ്കുമില്ലെന്നു സ്‌കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ബി‌ജെ‌പി യുവജന സംഘടനയായ യുവമോർച്ചയുടെ നേതൃത്വത്തിൽ സ്കൂളിനു മുന്നിൽ കനത്ത പ്രതിഷേധം നടന്നിരുന്നു. ബി‌ജെ‌പി പതാകയുമായി എത്തിയ സംഘം ഗേറ്റിന് മുന്നില്‍ ടയറിന് തീയിട്ടിരിന്നു. ബുധനാഴ്ച മൂന്നു വിദ്യാർഥിനികൾ ഒന്നിച്ച് ഒരു ടോയ്‌ലറ്റിൽ കയറിയതായി മറ്റൊരു വിദ്യാർഥിനി സിസ്റ്റർ മേഴ്‌സിയെ അറിയിച്ചു. തുടർന്ന് സിസ്റ്റർ ഇവർ ഇറങ്ങിവരുന്നതുവരെ ടോയ്‌ലറ്റിനു പുറത്ത് കാത്തുനിന്നു. ഇവർ ഇറങ്ങിവന്നപ്പോൾ എന്തിനാണ് മൂന്നുപേർ ഒരുമിച്ച് ഒരു ടോയ്‌ലറ്റിൽ പോയതെന്ന് ചോദിച്ചിരിന്നു. അവരിൽനിന്ന് ഐഡി കാർഡ് വാങ്ങിയ സിസ്റ്റർ അവരോട് അടുത്തദിവസം രക്ഷിതാക്കളെ വിളിച്ചുകൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പിന്നാലേ കുട്ടികളിലൊരാൾ ജീവനൊടുക്കുകയായിരുന്നു. ഈ കുട്ടികളെ സിസ്റ്റർ പഠിപ്പിക്കുന്നില്ലെന്നും സ്കൂൾ അധികൃതർ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും വിഷയത്തില്‍ തീവ്രഹിന്ദുത്വ സംഘടനകള്‍ കാര്യമായ സമ്മര്‍ദ്ധം ചെലുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-09 13:11:00
Keywordsബി‌ജെ‌പി
Created Date2024-02-09 13:12:17