category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസീറോ മലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു
Contentകാക്കനാട്: സീറോമലബാർസഭയുടെ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പിതാവ് ഇന്ന് ഉച്ചയ്ക്കു പന്ത്രണ്ടുമണിയോടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനം ഏറ്റെടുത്തതിനുശേഷം ആദ്യമായി ന്യൂഡൽഹിയിൽ എത്തിയ അവസരത്തിലാണ് മേജർ ആര്‍ച്ച് ബിഷപ്പ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. മേജർ ആർച്ചുബിഷപ്പായി സ്ഥാനമേറ്റ അവസരത്തിൽ ആശംസകളറിയിച്ചുകൊണ്ടു പ്രധാനമന്ത്രി അയച്ച കത്തിനു മാർ റാഫേൽ തട്ടിൽ പ്രധാനമന്ത്രിയോടു നന്ദിപറഞ്ഞു. സീറോമലബാർസഭയുടെ നേതൃത്വസ്ഥാനത്തേക്കു തെരഞ്ഞെടുക്കപ്പെട്ട പിതാവിനു പ്രധാനമന്ത്രി എല്ലാവിധ ആശംസകളും ഒരിക്കൽക്കൂടി നേരുകയും സഹകരണം വാഗ്‌ദാനം ചെയ്യുകയും ചെയ്തു. തികച്ചും ഔപചാരികമായ കൂടിക്കാഴ്ചയിൽ ഭാരതത്തിലെ ക്രൈസ്തവരുടെ പൊതുവായ സാഹചര്യം പ്രതിപാദനവിഷയമായി. ഫരീദാബാദ് രൂപതാധ്യക്ഷൻ ആര്‍ച്ച് ബിഷപ്പ് മാർ കുര്യാക്കോസ് ഭരണികുളങ്ങരയും മേജർ ആർച്ചുബിഷപ്പിനോടൊപ്പം ഉണ്ടായിരുന്നു. കേന്ദ്രസഹമന്ത്രിമാരായ രാജീവ് ചന്ദ്രശേഖറും വി. മുരളീധരനും കൂടിക്കാഴ്ചയിൽ സന്നിഹിതരായിരുന്നു. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image
Second Image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-09 19:25:00
Keywordsപ്രധാനമന്ത്രി, മോദി
Created Date2024-02-09 19:26:34