category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വൈദികരത്നം ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ വിടവാങ്ങി
Contentപാലാ: എം‌എസ്‌ടി സമൂഹാംഗവും സീറോ മലബാര്‍ സഭ വൈദികരത്നം പദവി നല്‍കി ആദരിക്കുകയും ചെയ്ത ഫാ. സെബാസ്റ്റ്യൻ തുരുത്തേൽ (99) അന്തരിച്ചു. ഭൗതികശരീരം നാളെ വൈകുന്നേരം നാലു മുതൽ സെന്റ് തോമസ് മിഷ്ണറി സമൂഹത്തിന്റെ കേന്ദ്രഭവനമായ മേലമ്പാറ ദീപ്തിഭവനിൽ പൊതുദർശനത്തിനു വയ്ക്കും. സംസ്കാര ശുശ്രൂഷകൾ 12നു രാവിലെ 9.30ന് മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിന്റെയും കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുടെയും എം‌എസ്‌ടി ഡയറക്ടർ ജനറൽ ഫാ. വിൻസെന്റ് കദളിക്കാട്ടിൽപുത്തൻപുരയുടെയും മുഖ്യകാമികത്വത്തിൽ നടക്കും. 1955 ലാണ് ഫാ. സെബാസ്റ്റ്യൻ പൗരോഹിത്യം സ്വീകരിച്ചത്. തുടർന്ന് പാലാ രൂപതയിലെ ഇടവകകളിൽ സേവനമനുഷ്ഠിച്ചു. ആലുവ പൊന്തിഫിക്കൽ സെമിനാരിയിലും സെന്റ് തോമസ് മിഷനറി സമൂഹത്തിന്റെ മൈനർ സെമിനാ രിയിലുമായി അനേകം വൈദികവിദ്യാർത്ഥികളെ പരിശീലിപ്പിച്ചു. എംഎസ്ടി സമൂഹത്തിന്റെ ഡയറക്‌ടർ ജനറലായും സേവനമനുഷ്ഠിച്ചു. 25 മെത്രാന്മാരും അഞ്ഞൂറിലധികം വൈദികരും അദ്ദേഹത്തിന്റെ ശിഷ്യന്മാരായുണ്ട്. ലളിതമായ ജീവിതശൈലിയും മാതൃകാജീവിതവും സഭയ്ക്ക് വ്യത്യസ്തമായ രീതിയിൽ നൽകിയ സംഭാവനകളും കണക്കിലെടുത്ത് സീറോ മലബാർ സഭ അദ്ദേഹത്തെ 2016 ൽ വൈദിക രത്നം പുരസ്‌കാരം നൽകി ആദരിച്ചു. ചേർപ്പുങ്കൽ തുരുത്തേൽ പരേതരായ ദേവസ്യ-റോസ ദമ്പതികളുടെ മകനാ ണ്. സഹോദരങ്ങൾ: പരേതരായ മറിയം, തോമസ്, അന്നമ്മ, ജോസ്, ഏലിക്കുട്ടി
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-10 11:13:00
Keywords സീറോ മലബാ
Created Date2024-02-10 11:14:05