Content | എങ്ങനെയാണ് വിശുദ്ധ ഗ്രന്ഥം രേഖപ്പെടുത്തിയത്? അത് പരിശുദ്ധാത്മാവ് നേരിട്ട് എഴുതിയതാണോ? അതിൽ അപ്പസ്‌തോലന്മാരുടെ/ വിശുദ്ധ ഗ്രന്ഥകർത്താക്കളുടെ പങ്കാളിത്തം ഏത് തരത്തിലുള്ളതായിരിന്നു? പരിശുദ്ധാത്മാവിന്റെ തൂലിക മാത്രമാണോ അവര്‍? അവർക്ക് ദൈവം എന്താണ് വെളിപ്പെടുത്തിയത്? ദൈവീക വെളിപാട് ബൈബിളിൽ പൂർണ്ണമാണോ? ബൈബിൾ മാത്രം ഉണ്ടെങ്കിൽ വിശ്വാസ ജീവിതം പൂർണ്ണമാകുമോ?തുടങ്ങീ വിശുദ്ധ ഗ്രന്ഥത്തിന്റെ ആരംഭത്തെ സംബന്ധിക്കുന്ന വിവിധങ്ങളായ ചോദ്യങ്ങള്‍ക്കുള്ള ഉത്തരവുമായി ഓണ്‍ലൈന്‍ ക്ലാസ് മറ്റന്നാള്‍ ശനിയാഴ്ച (ഫെബ്രുവരി 17, 2024) Zoom-ല്‍ നടക്കും.
തിരുസഭ പ്രബോധനങ്ങള്‍ ലളിതവും ആധികാരികവുമായ വിധത്തില്‍ വിശ്വാസികളിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്ദം' ആരംഭിച്ച രണ്ടാം വത്തിക്കാന്‍ കൗൺസിൽ പഠന പരമ്പരയുടെ 67-ാമത്തെ (ദൈവവചനം സീരീസിലെ ഏഴാമത്തെ) ഓണ്‍ലൈന്‍ ക്ലാസിലാണ് ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വിശ്വാസ രഹസ്യങ്ങള്‍ പങ്കുവെയ്ക്കുക. കത്തോലിക്ക സഭയിലെ പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതയുടെ സെന്റർ ഫോർ ഇന്റഗ്രൽ ഫോർമേഷന്റെ ഡയറക്ടറുമായ റവ. ഫാ. ഡോ. അരുൺ കലമറ്റത്തിലാണ് പതിവുപോലെ ക്ലാസ് നയിക്കുന്നത്.
ഇന്ത്യന്‍ സമയം വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ക്ലാസിന് ഒരു മണിക്കൂര്‍ ദൈര്‍ഖ്യമാണുള്ളത്. ഇതിന് ശേഷം സമാപനത്തില്‍ സംശയ നിവാരണത്തിനും പ്രത്യേക അവസരമുണ്ട്. ക്ലാസിനു ഒരുക്കമായി ഇന്ത്യന്‍ സമയം വൈകീട്ട് 5.25നു 'കുരിശിന്റെ വഴി' ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്ന് വൈദികരും സമര്‍പ്പിതരും അല്‍മായരും അടക്കം നിരവധി പേരാണ് മാസത്തില്‍ രണ്ടു തവണ ക്രമീകരിച്ചിരിക്കുന്ന ഈ ഓണ്‍ലൈന്‍ ക്ലാസില്‍ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കുന്നത്. വിശ്വാസ ജീവിതത്തില്‍ ആഴപ്പെടുവാന്‍ ഒത്തിരി സഹായകരമായ ഈ ക്ലാസിലേക്ക് ഏവരെയും യേശു നാമത്തില്‍ സ്വാഗതം ചെയ്യുന്നു.
➧ {{Zoom Link-> https://us02web.zoom.us/j/8641730546?pwd=V1ZjdUtjQ2hNNk1aTWI1UC9icmhYdz09}} <br> ➧ #{blue->none->b->Meeting ID: 864 173 0546 }# <br> ➧ #{blue->none->b-> Passcode: 3040 }#
➧ {{ രണ്ടാം വത്തിക്കാൻ കൗൺസില്‍ പഠനപരമ്പരയ്ക്കായുള്ള വാട്സാപ്പ് ഗ്രൂപ്പില്‍ ഇതുവരെ അംഗമാകാത്തവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക -> https://chat.whatsapp.com/J24APTcWilQBL1ylBWjpHh}} |