category_idSocial Media
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingനോമ്പുകാലം ഇരുപതാം നൂറ്റാണ്ടിലെ വിശുദ്ധരോടൊപ്പം: വിശുദ്ധ ലിയോണി ഏവിയറ്റ്
Content''ഓ എന്റെ ദൈവമേ, എന്റെ ആഗ്രഹങ്ങള്‍ നിനക്കു വേണ്ടി ബലി കഴിക്കുന്നതില്‍ ഞാന്‍ സന്തോഷം കണ്ടെത്തട്ടെ!'' - വിശുദ്ധ ലിയോണി ഏവിയറ്റ് (1844-1914). ലിയോണി ഏവിയറ്റ് 1844 സെപ്റ്റംബര്‍ 16ന് ഫ്രഞ്ച് നഗരമായ സെസാനില്‍ ജനിച്ചു. ബിസിനസു കുടുംബത്തിലെ അംഗമായ ലിയോണിയുടെ വിദ്യാഭ്യാസം വിസിറ്റേഷന്റെ സിസ്റ്റഴ്‌സിന്റെ ബോര്‍ഡിംഗ് സ്‌കൂളില്‍ ആയിരുന്നു. അക്കാലത്ത് ഗ്രാമപ്രദേശങ്ങളില്‍ നിന്ന് നഗരത്തിലേക്ക് നിരവധി യുവതികള്‍ ജോലി തേടി വന്നിരുന്നു. ആശങ്കകള്‍ നിറഞ്ഞതായിരുന്നു അവരുടെ ജീവിതം. പലപ്പോഴും പാര്‍പ്പിടവും ഭക്ഷണവുമില്ലാതെ അവര്‍ കഷ്ടപ്പെട്ടിരുന്നു. തന്റെ ജീവിതം മുഴുവന്‍ ദൈവത്തിന് നല്‍കാനും യുവതികളെ പരിപാലിക്കാനും ലിയോണി തീരുമാനിച്ചു. വിസിറ്റേഷന്‍ ഓര്‍ഡറിന്റെ ധ്യാനാത്മക ജീവിതത്തോടുള്ള ആകര്‍ഷണം നേരത്തെ തോന്നിയിരുന്ന ലിയോണി, യുവ ഫാക്ടറി തൊഴിലാളികളുടെ ദുരവസ്ഥയെ പരിഹരിക്കലാണ് തന്റെ കടമയെന്നു തിരിച്ചറിഞ്ഞ് ഫാ ലൂയിസ് ബ്രിസണ്‍ എന്ന പുരോഹിതനൊപ്പം ഒബ്ലേറ്റ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് ഡി സെയില്‍സ് (Oblate Sisters of St. Francis de Sales) എന്ന പുതിയ സന്യാസ സഭ സ്ഥാപിച്ചു. 1871 ഒക്ടോബര്‍ 11 ന് ഫ്രാന്‍സിസ്‌ക-സെയില്‍സിയ എന്ന നാമം സ്വീകരിച്ചു വ്രതവാഗ്ദാനം നടത്തി. 1872 ല്‍ സഭയുടെ ആദ്യത്തെ സുപ്പീരിയര്‍ ജനറലായി. 'എന്നെ പൂര്‍ണമായും മറന്ന് എന്റെ അയല്‍ക്കാരന്റെ സന്തോഷത്തിനായി പ്രവര്‍ത്തിക്കുക' എന്നതായിരുന്നു അവളുടെ മുദ്രാവാക്യം. സുപ്പീരിയര്‍ ജനറലല്‍ എന്ന നിലയിലുള്ള ആദ്യ ടേം അവസാനിച്ച ശേഷം സഭയുടെ അഭ്യന്തര പ്രശ്‌നങ്ങളെ തുടര്‍ന്നു സ്ഥലംമാറ്റത്തിലും തരംതാഴ്ത്തലിനും സഭാ സ്ഥാപക കൂടിയായ ലിയോണി വിധേയായെങ്കിലും പരാതികൂടാതെ ആ നടപടികള്‍ അവള്‍ സ്വീകരിച്ചു. പത്തു വര്‍ഷങ്ങള്‍ക്കു ശേഷം തെറ്റു മനസ്സിലാക്കിയ സഭാധികാരികള്‍ ത്തന്നെ സുപ്പീരിയര്‍ ജനറല്‍ പദവിയിലേക്കു ലിയോണിയെ തിരികെ കൊണ്ടുവന്നു. പിന്നിടു മരണം വരെ (1914 ജനുവരി 10 ) നീണ്ട ഇരുപത്തിയൊന്നു വര്‍ഷം ലിയോണി നേതൃത്വ ശുശ്രൂഷയില്‍ തുടര്‍ന്നു. 1992 ല്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേക്കും 2001 നവംബര്‍ 25 നു വിശുദ്ധ പദവിയിലേക്കും ലിയോണിയെ ഉയര്‍ത്തി. #{blue->none->b->വിശുദ്ധ ലിയോണി ഏവിയറ്റിനൊപ്പം പ്രാര്‍ത്ഥിക്കാം: ‍}# വിശുദ്ധ ലിയോണി, നീ സ്ഥാപിച്ച സഭയില്‍ എല്ലാവരും നിനക്കു എതിരാണന്നു തോന്നിയപ്പോഴും ദൈവത്തിലുള്ള ആശ്രയം നീ കൈ വെടിഞ്ഞില്ല. എന്റെ ജീവിതത്തില്‍ സംഭവിക്കുന്ന എല്ലാ കാര്യങ്ങളിലും ദൈവത്തിന്റെ കരുതലിന്റെ കരസ്പര്‍ശം കാണുവാന്‍ എന്നെ സഹായിക്കണമേ. ആമ്മേന്‍.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2025-03-05 14:58:00
Keywordsനോമ്പ
Created Date2024-02-16 21:12:59