Content | കണ്ണൂര്‍: കാല്‍വരിയിലെ യേശുവിന്റെ പീഡാനുഭവ സ്മരണയില്‍ കണ്ണൂര്‍ രൂപതയിലെ വൈദികര്‍ വലിയ നോമ്പിന്റെ ആദ്യ വെള്ളിയാഴ്ചയായ ഇന്ന് കുരിശിന്റെ വഴി നടത്തി. രൂപത മെത്രാന്‍ ഡോ. അലക്‌സ് വടക്കുംതലയുടെ നേതൃത്വത്തിലാണ് പയ്യന്നൂർ അമലോത്ഭവമാതാ ദേവാലയത്തിൽ നിന്നും ഏഴിമല ലൂർദ്ദ്മാതാ തീർത്ഥാടന ദേവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തിയത്. ഇന്ന് രാവിലെ 6.30ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ ബിഷപ്പ് അലക്സ് വടക്കുംതലയ്മൊപ്പം 36 വൈദീകരാണ് മരക്കുരിശുകളുമേന്തി കുരിശിന്റെ വഴിയിൽ പങ്കെടുത്തത്.
വൈദീകരുടെ നവീകരണത്തിനും വൈദിക ജീവിതത്തിലേക്ക് കൂടുതൽ ദൈവ വിളികൾ ഉണ്ടാകുന്നതിനും ഭവനമില്ലാതെ വേദനിക്കുന്ന മക്കൾക്ക് വേണ്ടിയും യുവജന വർഷത്തിൽ യുവജനങ്ങളെ സമർപ്പിച്ചുമാണ് കുരിശിന്റെ വഴി പ്രാര്‍ത്ഥന. ബിഷപ്പിന്റെ പ്രാരംഭ പ്രാര്‍ത്ഥനയോടെ പയ്യന്നൂർ അമലോത്ഭവമാതാ ദേവാലയത്തിൽ നിന്നും രാവിലെ 6.30 ന് ആരംഭിച്ച കുരിശിന്റെ വഴിയിൽ യേശുവിന്റെ പിഡാസഹനങ്ങളെ അനുസ്മരിച്ചുകൊണ്ടുള്ള പ്രാര്‍ത്ഥനകളും ഗാനങ്ങളുമായി 9 മണിയോടെ ഏഴിമല ലൂർദ്ദ്മാതാ തീർത്ഥാടന ദേവാലയത്തിൽ സമാപിക്കുകയായിരിന്നു.
➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤
➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
|