category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകത്തോലിക്കാ കോൺഗ്രസ് മാനന്തവാടി രൂപത സമിതിയുടെ ഉപവാസ സമരം ആരംഭിച്ചു
Contentകൽപ്പറ്റ: കത്തോലിക്കാ കോൺഗ്രസ് (എകെസിസി) മാനന്തവാടി രൂപത സമിതിയുടെ നേതൃത്വത്തിൽ കൽപ്പറ്റയിൽ ഉപവാസ സമരം ആരംഭിച്ചു. കാടും നാടും വേർതിരിക്കുക, ഫെൻസിംഗ് യുദ്ധകാലാടിസ്ഥാനത്തിൽ നടത്തുക, വനത്തിലെ ഏകവിളത്തോട്ടങ്ങളും അധിനിവേശ സസ്യങ്ങളും നീക്കംചെയ്യുക, ഇവിടങ്ങളിൽ നൈസർഗിക വനവത്കരണം നടത്തുക, വന ത്തിൽ ട്രക്കിംഗ് അവസാനിപ്പിക്കുക, വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്കും പരിക്കേൽക്കുന്നവർക്കും ജീവനോപാധികൾ നഷ്ടമാകുന്നവർക്കും കാലാനുസൃത നഷ്ടപരിഹാരം സമയബന്ധിതമായി നൽകുക, വന വിസ്തൃതിക്ക് അനുസൃതമായി വന്യമൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുക, വനനിയമങ്ങൾ കാലോചിതമാക്കുക തുടങ്ങി ഇരുപതോളം ആവശ്യങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് പരിപാടികൾ. ഉച്ചകഴിഞ്ഞ് മൂന്നു വരെ കളക്ടറേറ്റ് പടിക്കലാണ് ഉപവാസം. എകെസിസിയെയും മാനന്തവാടി രൂപതയ്ക്കു കീഴിലുള്ള മറ്റു പ്രസ്ഥാന ങ്ങളെയും പ്രതിനിധാനം ചെയ്‌ത്‌ 501 പേർ ഉപവാസത്തിൽ പങ്കെടുക്കും. മാന ന്തവാടി രൂപത സഹായമെത്രാൻ മാർ അലക്‌സ് താരാമംഗലം ഉദ്ഘാടനം ചെയ്തു. എകെസിസി രൂപത പ്രസിഡൻ്റ് ഡോ. കെ.പി. സാജു അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് മൂന്നിന് രൂപത സഹ വികാരി ജനറാൾ ഫാ. തോമസ് മണക്കുന്നേൽ നാരങ്ങാനീര് നൽകി ഉപവാസം അവസാനിപ്പിക്കും. ഇതിനുശേഷം കൈനാട്ടി പരിസരത്തുനിന്ന് പുതിയ സ്റ്റാൻഡിലേക്കു നടത്തുന്ന റാലിയിൽ രൂപതയിലെ ഇടവകകളിൽനിന്നുള്ള വൈദികരും വിശ്വാസികളും സന്യസ്‌തരും കോട്ടയം രൂപത വയനാട് മേഖല, താമരശേരി, തലശേരി രൂപത എന്നിവിടങ്ങളിൽനിന്നുള്ള പ്രതിനിധികളും ഉൾപ്പെടെ പതിനായിരത്തോളം പേർ അണിനിരക്കും. മാനന്തവാടി രൂപത വികാരി ജനറാൾ മോൺ. പോൾ മുണ്ടോളിക്കൽ ഫ്ളാഗ് ഓഫ് ചെയ്യും. വൈകുന്നേരം 4.30ന് പുതിയ സ്റ്റാൻഡ് പരിസരത്ത് പൊതുസമ്മേളനം തലശേരി അതിരൂപാതാധ്യക്ഷൻ മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം അധ്യക്ഷത വഹിക്കും. താമരശേരി ബിഷപ്പും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ബിഷപ് ഡെലി ഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണവും കോട്ടയം രൂപത സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശേരി അനുഗ്രഹപ്രഭാഷണവും നടത്തും. കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ, ജോൺസൺ തൊഴുത്തുങ്കൽ, ഫാ. ജോബി മുക്കാട്ടുകാവുങ്കൽ, സെബാസ്റ്റ്യൻ പുരയ്ക്കൽ തുടങ്ങിയവർ പ്രസംഗിക്കും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-02-22 10:47:00
Keywordsമാനന്തവാടി, ഉപവാസ
Created Date2024-02-22 10:47:48