category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകർഷകരുടെ മനസറിയാത്ത അവരുടെ സ്‌പന്ദനം അറിയാത്ത ഭരണകൂടമാണ് ഇവിടെയുള്ളത്: മാർ റെമീജിയോസ് ഇഞ്ചനാനിയിൽ
Contentകൂരാച്ചുണ്ട്: കർഷകരുടെ മനസറിയാത്ത അവരുടെ സ്‌പന്ദനം അറിയാത്ത ഭരണകൂടമാണ് ഇവിടെയുള്ളതെന്ന് താമരശേരി ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ. കക്കയത്ത് കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ ആക്രമണത്തിൽ കർഷകൻ പാലാട്ടിൽ ഏബ്രഹാം മരിച്ച സംഭവത്തെത്തുടർന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷന് മുന്നിൽ വിവിധ കർഷക സംഘടനകളുടെയും മറ്റും നേതൃത്വത്തിലുള്ള ജ നകീയ സമിതി സംഘടിപ്പിച്ച പ്രതിഷേധ റാലിയും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്പ്. ഇനിയൊരു ദുരന്തമുണ്ടാകാതെ മനുഷ്യരുടെ ജീവന് സംരക്ഷണം നൽകാൻ സർക്കാരിന് സാധിക്കുന്നില്ലെങ്കിൽ ഇനി മുതൽ മലയോര മേഖലയിലെ ഭര ണം ഞങ്ങൾ ഏറ്റെടുക്കുമെന്നും അതിനുള്ള സംവിധാനം ഞങ്ങൾക്കുണ്ടെന്നും ബിഷപ്പ് പറഞ്ഞു. കർഷകന്റെ കുടുംബത്തിന് നീതി ലഭിക്കുന്നതു വരെ ഞങ്ങൾ സമരം ചെയ്യും. കർഷകനെ ആക്രമിച്ച കാട്ടുപോത്തിനെ വെടിവച്ച് കൊല്ലണം, രോഗി യായ അദ്ദേഹത്തിന്റെ ഭാര്യയുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കുക, കുടുംബത്തിലെ ഒരാൾക്ക് സർക്കാർ ജോലി ഉറപ്പാക്കുക, കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം നൽകുകയും അതിൽ 10 ലക്ഷം രൂപ എത്രയും വേഗം നൽകുക എന്നീ കാര്യങ്ങൾ ഇന്നലെ കളക്ടറുമായി നടന്ന ചർച്ചയിൽ ആവശ്യപ്പെട്ടിരിന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചിട്ടുണ്ട്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-07 10:28:00
Keywordsഇഞ്ചനാനി
Created Date2024-03-07 10:28:51