category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ടത് സർക്കാരിന്റെ സുപ്രധാന ഉത്തരവാദിത്വം: കോട്ടയം അതിരൂപത വൈദിക സമിതി
Contentകോട്ടയം: മലയോരമേഖലയിൽ അധിവസിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കേണ്ടത് അവരുടെ അവകാശമാണെന്നും അവർക്ക് ആവശ്യമായ സംരക്ഷണം നൽകുകയെന്നത് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ സുപ്രധാന ഉത്തരവാദിത്വമാണെന്നും കോട്ടയം അതിരൂപത വൈദിക സമിതി. ഇക്കാര്യത്തിൽ തുടർച്ചയായി അധികാരികൾക്ക്, പ്രത്യേകിച്ച് വനംവകുപ്പിനു അടുത്തകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വലിയ വീഴ്‌ചകൾ അത്യന്തം ദുഃഖകരമാണ്. നഷ്ടപരിഹാരമെന്നപോലെ പണം നൽകുന്നത് ഒരിക്കലും മ നുഷ്യജീവൻ നഷ്ടമാകുന്നതിനു പരിഹാരമാകില്ലെന്നും വൈദികസമിതി ചൂണ്ടിക്കാട്ടി. മനുഷ്യജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാകുമ്പോൾ കുടുംബാംഗങ്ങളും പ്രദേശവാസികളും വൈകാരികമായി പ്രതിഷേധിക്കുന്നത് വന്യമൃഗങ്ങളുടെ ആക്രമണത്താൽ ജീവൻ നഷ്ടപ്പെടുന്നതിനേക്കാൾ ഗുരുതരമായി കാണുന്ന ത് ഒരിക്കലും അംഗീകരിക്കാനാവില്ല. പ്രശ്‌നപരിഹാരത്തിന് കേന്ദ്ര-സംസ്ഥാ ന സർക്കാരുകൾ അടിയന്തര നടപടികൾ സ്വീകരിച്ചേ മതിയാകൂ. മലയോര മേഖലകളിലെ ജനങ്ങളുടെ ഭയാശങ്കയും ഉത്കണ്‌ഠയും ഇന്ന് അതി തീവ്രമാണ്. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങളോടും ആകുലതയിലായിരി ക്കുന്ന ജനതയോടും കരുതലും സഹാനുഭൂതിയും അറിയിക്കുന്നതോടൊപ്പം ഇക്കാര്യത്തിൽ ബന്ധപ്പെട്ടവർ യുദ്ധകാലാടിസ്ഥാനത്തിൽ സത്വരനടപടിക ൾ സ്വീകരിക്കണമെന്നും അതിരൂപത വൈദികസമിതി ആവശ്യപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-14 10:31:00
Keywordsകോട്ടയം
Created Date2024-03-14 10:31:42