category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingകെസിബിസി പ്രോലൈഫ് സമിതിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
Contentകൊച്ചി: കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ പ്രോലൈഫ് സമിതിയുടെ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ പേരിലുള്ള പ്രോലൈഫ് മാധ്യമ പുരസ്ക്കാരം ദീപിക കോട്ടയം ന്യൂസ് എഡിറ്റർ ജോൺസൺ വേങ്ങത്തടത്തിനും സിസ്റ്റർ ഡോ. മേരി മാർസലസിൻ്റെ പേരിലുള്ള ആതുരസേവന അവാർഡ് എഫ്‌സിസി സന്യാസിനീസഭാംഗം സിസ്റ്റർ മേരി ജോർജിനും ജേക്കബ് മാത്യു പള്ളിവാതുക്കലിൻ്റെ പേരിലുള്ള ആതുരശുശ്രൂഷാ അവാർഡ് ബ്രദർ ടോമി ദിവ്യരക്ഷാലയത്തിനും സമ്മാനിക്കും. ഇന്നു തൊടുപുഴ മൈലക്കൊമ്പ് ദിവ്യരക്ഷാലയത്തിൽ നടക്കുന്ന കെസിബിസി പ്രോ-ലൈഫ് സംസ്ഥാന സമിതി ദിനാഘോഷത്തോടനുബന്ധിച്ച് പുരസ്‌കാരങ്ങൾ വിതരണം ചെയ്യുമെന്ന് ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി അറിയിച്ചു. പ്രോലൈഫ് രംഗത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവച്ച കേരളത്തിലെ വിവിധ സ്ഥാപനങ്ങളെയും വ്യക്തികളെയും കുടുംബങ്ങളെയും ചടങ്ങിൽ ആദരിക്കും. അർഹരായ വലിയ കുടുംബങ്ങൾക്ക് ഹോളി ഫാമിലി എൻഡോവ്മെ ന്റ് വിതരണം ചെയ്യും. പൊതുസമ്മേളനത്തിൽ കെസിബിസി ഫാമിലി കമ്മീ ഷൻ ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻ്റണി മുല്ലശേരി അധ്യക്ഷത വഹിക്കും. കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം ചെയ്യും.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-03-23 10:16:00
Keywordsപ്രോലൈ
Created Date2024-03-23 10:17:09