Contents
Displaying 22611-22620 of 24979 results.
Content:
23035
Category: 1
Sub Category:
Heading: കൊളംബിയന്‍ കർദ്ദിനാൾ പെദ്രൊ റുബിയാനൊ ദിവംഗതനായി
Content: ബൊഗോട്ട : ദക്ഷിണ അമേരിക്കൻ രാജ്യമായ കൊളംബിയായിലെ ബൊഗോട്ട അതിരൂപതയുടെ മുന്‍ അധ്യക്ഷന്‍ കർദ്ദിനാൾ പെദ്രൊ റുബിയാനൊ സയേൻസ് ദിവംഗതനായി. 91 വയസ്സായിരിന്നു. ബൊഗോട്ടയില്‍ വിശ്രമ ജീവിതം നയിച്ചുവരികയായിരിന്നു അദ്ദേഹം. 2010 ജൂലൈ 8-ന് തൻ്റെ 77-മത്തെ വയസ്ല്‍ ബൊഗോട്ടയിലെ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്ന് ബെനഡിക്ട് പതിനാറാമൻ മാർപാപ്പയ്ക്കു അദ്ദേഹം രാജി സമര്‍പ്പിച്ചിരിന്നു. തുടര്‍ന്നു വിശ്രമജീവിതം നയിച്ചു വരികയായിരിന്നു. 1932 സെപ്റ്റംബർ 13നു കൊളംബിയായിലെ കർത്താഗോയിലാണ് പെദ്രൊയുടെ ജനനം. കാനഡയിലെ പോപ്പയാൻ മേജർ സെമിനാരിയിൽ ഫിലോസഫിയും ലാവൽ യൂണിവേഴ്സിറ്റിയിൽ ദൈവശാസ്ത്രവും പഠിച്ചു. സാൻ്റിയാഗോ ഡി ചിലിയിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസിൽ സോഷ്യൽ സയൻസസിലും സഭാത്മക പഠനങ്ങളിലും പരിശീലനം നേടിയിരിന്നു. 1956 ജൂലൈ 8-ന് കാലി അതിരൂപതയിൽ വൈദികനായി അഭിഷിക്തനായി. 1971 ജൂൺ 2-ന് കൊളംബിയായിലെ കൂകുത്ത രൂപതയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 2001 ഫെബ്രുവരി 21-ന് വിശുദ്ധ ജോൺ പോൾ രണ്ടാമന്‍ മാർപാപ്പ അദ്ദേഹത്തെ കർദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. കാലി അതിരൂപതയുടെ പിന്തുടർച്ചാവകാശമുള്ള മെത്രാനായും പൊപയാൻ രൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായും ബൊഗോട്ടാ അതിരൂപതയുടെ ആർച്ചുബിഷപ്പായും അദ്ദേഹം സേവനം ചെയ്തു. 2003 മെയ് മുതൽ 2007 ജൂലൈ 4 വരെ അദ്ദേഹം ലാറ്റിനമേരിക്കയിലെയും കരീബിയൻ നാടുകളിലെയും കത്തോലിക്ക മെത്രാന്മാരുടെ സംഘത്തിൻറെ (CELAM) അധ്യക്ഷനായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാവങ്ങള്‍ക്കായി ഫുഡ് ബാങ്ക് എന്ന ആശയം ബൊഗോട്ട അതിരൂപതയില്‍ കൊണ്ടുവന്നത് കർദ്ദിനാൾ പെദ്രൊ റുബിയാനൊ ആയിരിന്നു. ഇത് പിന്നീട് രാജ്യം മുഴുവന്‍ വ്യാപിച്ചിരിന്നു.
Image: /content_image/News/News-2024-04-17-12:35:51.jpg
Keywords: കൊളംബി

23036
Category: 1
Sub Category:
Heading: തെലുങ്കാനയില്‍ ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം; മദര്‍ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ തകര്‍ത്തു
Content: ഹൈദരാബാദ്: തെലുങ്കാനയില്‍ കത്തോലിക്ക വൈദികരുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍ മാനേജ്മെന്‍റ് സ്കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികളുടെ ആക്രമണം. എംസിബിഎസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ലക്സെട്ടിപ്പെട്ടിൽ സ്ഥിതി ചെയ്യുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിനു നേരെയാണ് തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തിൽ ആക്രമണം അരങ്ങേറിയത്. സ്കൂളില്‍ പതിവ് യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങൾ ധരിച്ചുവന്ന കുട്ടികളോടു കാരണം ചോദിച്ചതാണ് ആക്രമണത്തിന് പിന്നിലെ കാരണം. 'ഹനുമാൻ സ്വാമീസ്' - എന്ന സംഘടനയുടെ നേതൃത്വത്തില്‍ നടന്ന അക്രമം ഭീതിവിതയ്ക്കുകയായിരിന്നു. ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ മദർ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ അക്രമികള്‍ അടിച്ചു തകര്‍ത്തിട്ടുണ്ട്. വൈദികനെ മർദ്ദിച്ചു. അക്രമികൾ സ്കൂളിൻ്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകർത്തതായി എംസിബിഎസ് സന്യാസ സമൂഹത്തിന്റെ കീഴിലുള്ള മാധ്യമമായ 'ലൈഫ്ഡേ' ന്യൂസ് പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്കൂളിൽ യൂണിഫോമില്ലാതെ കുറച്ചു കുട്ടികൾ വന്നപ്പോൾ കാരണം അന്വേഷിച്ചപ്പോള്‍ മതപരമായ കാര്യങ്ങളാലാണ് എന്നായിരിന്നു മറുപടിയെന്നു സ്കൂള്‍ അധികൃതര്‍ പറയുന്നു. മാതാപിതാക്കളെ ഫോണിൽ വിളിക്കാനും ഇതു ധരിക്കേണ്ടത് മതപരമായ ആവശ്യമാണെന്ന് മാതാപിതാക്കൾ പറഞ്ഞാൽ ധരിക്കാമെന്നും അവരെ അറിയിച്ചു. അവർ ഫോൺ വിളിക്കാൻ തയാറായില്ലായെന്നും സമാധാനപരമായാണ് കുട്ടികൾ പോയതെന്നും സ്കൂൾ അധികൃതർ വെളിപ്പെടുത്തി. പിന്നാലേ ഇന്നലെ രാവിലെ തീവ്ര ഹിന്ദുത്വവാദികള്‍ ഒരുമിച്ചെത്തുകയായിരിന്നു. ജയ് ശ്രീറാം വിളികളോടെ എത്തിയ പത്തോളം പേരുടെ എണ്ണം പതിയെ ഇരട്ടിച്ചു. കൂട്ടത്തോടെ ആക്രോശവുമായി എത്തിയ ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിടുകയായിരിന്നു. പോലീസ് എത്തിയിട്ടും അക്രമ ആഹ്വാനവും ആക്രോശവുമായി തീവ്രഹിന്ദുത്വവാദികള്‍ ഭീകരമായ സാഹചര്യം സൃഷ്ട്ടിക്കുകയായിരിന്നു. അക്രമത്തിന്റെ വീഡിയോ തീവ്രഹിന്ദുത്വവാദികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രാത്രിയിലും ആക്രമിക്കുമെന്ന ഭീഷണി ഹനുമാൻ സ്വാമീസ്' സംഘടന മുഴക്കിയിരിന്നു. നിലവില്‍ സിആർപിഎഫ് -ൻ്റെ പത്തു പേര്‍ അടങ്ങുന്ന സംഘം സ്കൂളിനു കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഭാരതത്തില്‍ തീവ്രഹിന്ദുത്വവാദികള്‍ ക്രൈസ്തവ സ്ഥാപനങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളിലെ ഏറ്റവും ഒടുവിലത്തെ സംഭവമാണ് തെലുങ്കാനയിലെ മദർ തെരേസ സ്കൂളിന് നേരെ ഇന്നലെ അരങ്ങേറിയ ആക്രമണം. ➤#{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം }# ➤ ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-04-17-14:25:43.jpg
Keywords: ഹിന്ദുത്വ

23037
Category: 1
Sub Category:
Heading: ലൂർദ് മാതാവിനാൽ പ്രചോദിതം: ഫെറേറോ റോഷേർ ചോക്ലേറ്റിന് പിന്നിലെ കഥ
Content: റോം: ലോക പ്രസിദ്ധമായ ഫെറേറോ കമ്പനിയുടെ ഫെറേറോ റോഷേർ ചോക്ലേറ്റ് ലോകപ്രസിദ്ധമാണ്. എന്നാൽ ആരും അറിയാത്ത ഒരു കാര്യം ചോക്ലേറ്റിന്റെ നിർമാതാക്കളായ കമ്പനിക്ക് ലൂർദ് മാതാവിനോടുള്ള ബന്ധമാണ്. കമ്പനിക്ക് തുടക്കം കുറിച്ച മിക്കേല ഫെറേറോ ലൂർദ് മാതാവിൻറെ വലിയ ഭക്തനായിരുന്നു. അദ്ദേഹം തൻറെ ചോക്ലേറ്റിന് ഫെറേറോ റോച്ചർ എന്ന പേരിട്ടത് മാതാവിനോട് ആദരം പ്രകടിപ്പിക്കാനാണെന്നതാണ് സത്യം. റോച്ചർ എന്ന വാക്കിൻറെ ഫ്രഞ്ച് അർത്ഥം 'പാറ' എന്നാണ്. 1858-ല്‍ റോച്ചർ ഡി മസാബിയേലെ എന്ന പേരിലുള്ള പാറക്കെട്ടുകൾക്കിടയിലാണ് പരിശുദ്ധ കന്യകാമറിയം ലൂർദ്ദിൽ പ്രത്യക്ഷപ്പെട്ടത്. ഈ പാറക്കെട്ടുകളുടെ സാദൃശ്യത്തിലാണ് ചോക്ലേറ്റിന്റെ കവർ പോലും നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ അന്‍പതാം വാർഷികത്തിൽ മിക്കേല പറഞ്ഞു: ഫെറേറോ കമ്പനിയുടെ വിജയം ലൂർദ് മാതാവിന് അവകാശപ്പെട്ടതാണ്. മാതാവിന്റെ സഹായമില്ലാതെ ഇങ്ങനെ ചെയ്യാൻ സാധിക്കില്ല. മിക്കേല ഫെറേറോയ്ക്ക് ലൂർദ് മാതാവിനോട് അടങ്ങാത്ത ഭക്തി ഉണ്ടായിരുന്നുവെന്നും അദ്ദേഹം ലൂർദ് സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്യുമായിരുന്നുവെന്നും 2023 ലൂർദ്ദിലെ ചാപ്ലിനായ ഫാ. മൗറീഷ്യോ ഏലിയാസ് എസിഐ പ്രൻസാ എന്ന മാധ്യമത്തോട് പറഞ്ഞിരുന്നു. എല്ലാവർഷവും അദ്ദേഹം ലൂർദ്ദിലേക്ക് തീർത്ഥാടനം നടത്തുമായിരുന്നുവെന്നും കമ്പനിയിലെ ജോലിക്കാരെയും കൊണ്ടുപോകുമായിരുന്നുവെന്നും പറയപ്പെടുന്നു. കമ്പനിയുടെ ലോകമെമ്പാടുമുള്ള 14 ശാഖകളിൽ പരിശുദ്ധ കന്യകാമറിയത്തിന്റെ രൂപവും അദ്ദേഹം സ്ഥാപിച്ചിരുന്നു. 2015 ഫെബ്രുവരി പതിനാലാം തീയതി മരണമടയുന്നതിന് മുമ്പ് ലൂർദ്ദ് തീർത്ഥാടന കേന്ദ്രത്തിൽ വെള്ളപ്പൊക്കം ഉണ്ടായതിനെ തുടർന്നുണ്ടായ നാശനഷ്ടം പരിഹരിക്കാൻ അദ്ദേഹം വലിയൊരു തുകയാണ് വാഗ്ദാനം ചെയ്തത്. അദ്ദേഹത്തിൻറെ മരണശേഷം പിതാവ് നൽകിയ വാക്ക്, മക്കൾ പാലിക്കുകയും പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് വേണ്ടി പണം നൽകുകയും ചെയ്തത് ഏറെ മാധ്യമ ശ്രദ്ധ നേടിയിരിന്നു. ന്യൂട്ടെല്ല ഉള്‍പ്പെടെയുള്ള ബ്രാന്‍ഡുകള്‍ ഫെറേറോ കമ്പനിയുടേതാണ്. ( Repost; Originally Published On 17 April 2024)
Image: /content_image/News/News-2024-04-17-20:29:49.jpg
Keywords: കമ്പനി

23038
Category: 1
Sub Category:
Heading: അഞ്ചാമതും സിസ്സേറിയന്‍: മാതൃത്വത്തിന്റെ മഹനീയ മാതൃക മുറുകെ പിടിച്ച് നീനു ജോസ്
Content: സ്റ്റീവനേജ്: തുടർച്ചയായ അഞ്ചാമത്തെ സിസ്സേറിയനിലും ദൈവഹിതത്തിന്റെ മഹത്വത്തിനായി സ്വന്തം മാതൃത്വം അനുവദിച്ചു നൽകിയ കരുത്തയായ ഒരമ്മ വിശ്വാസി സമൂഹത്തിനു പ്രചോദനവും പ്രോത്സാഹനമാകുന്നു. മെഡിക്കൽ എത്തിക്സ് അനുവദിക്കാത്തിടത്താണ് അഞ്ചാമത്തെ സന്താനത്തിനുകൂടി ജന്മം നൽകുവാൻ ദൈവഹിതത്തിനു ധീരമായി വിധേയയായിക്കൊണ്ടാണ് നീനു ജോസ് എന്ന അമ്മ മാതൃകയാവുന്നത്. നീനുവിനു ശക്തി പകർന്ന് ഭർത്താവ് റോബിൻ കോയിക്കരയും, മക്കളും സദാ കൂടെയുണ്ട്. ഗൈനക്കോളജി വിഭാഗം ഗർഭധാരണ പ്രക്രിയ നിർത്തണമെന്ന് നിർദ്ദേശിക്കുകയും രണ്ടാമത്തെ സിസ്സേറിയന് ശേഷം മെഡിക്കൽ ഉപദേശത്തിന് മാനുഷികമായി വഴങ്ങുകയും ചെയ്തിട്ടുള്ള വ്യക്തികൂടിയാണ് നീനു ജോസ്. ആല്മീയ കാര്യങ്ങളിൽ ഏറെ തീക്ഷ്ണത പുലർത്തിപ്പോരുന്ന നീനുവും, റോബിനും അങ്ങിനെയിരിക്കെയാണ് പ്രോലൈഫ് മേഖലയിൽ സജീവ നേതൃത്വം നൽകുന്ന ഡോക്ടറും പ്രോലൈഫ് അഭിഭാഷകനുമായ ഡോ: ഫിൻ്റോ ഫ്രാൻസീസ് നൽകിയ സന്ദേശം കേൾക്കുവാൻ ഇടയാവുന്നത്. ദൈവദാനം തിരസ്ക്കരിക്കുവാനോ, സന്താന ഭാഗ്യം നിയന്ത്രിക്കുവാനോ വ്യക്തികൾക്ക് അവകാശമില്ലെന്നും, അത് ദൈവനിന്ദയും പാപവുമാണെന്നും ഉള്ള തിരിച്ചറിവ് ഡോക്ടറുടെ സന്ദേശത്തിലൂടെ അവർക്കു ലഭിക്കുന്നത്. സന്താനലബ്ദിക്കായി ശരീരത്തെ ഒരുക്കുവാനും ദൈവദാനം സ്വീകരിക്കുവാനുമായി തയ്യാറായ നീനുവിനുവേണ്ടി ഡോ. ഫിൻ്റോ ഫ്രാൻസിസു തന്നെയാണ് റീകാണലൈസേഷൻ ശസ്ത്രക്രിയ നടത്തിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. മാതൃത്വവും സന്താന ലബ്ദിയും ദൈവദാനമാണെന്നു വിശ്വസിക്കുന്ന ഇവർക്ക് ലഭിച്ച അഞ്ചാമത്തെ കുട്ടിയുടെ മാമ്മോദീസ കഴിഞ്ഞ ദിവസം സ്റ്റീവനേജ് സെന്റ് ഹിൽഡ ദേവാലയത്തിൽ വെച്ച് ഗ്രേറ്റ് ബ്രിട്ടൻ സീറോമലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ നൽകിയത്. ഉന്നതങ്ങളിൽ നിന്നും നൽകപ്പെടുന്ന മാമ്മോദീസയിലൂടെ കുഞ്ഞിന്റെ ജന്മപാപം നീങ്ങുകയും, ദൈവപുത്രനായി മാറുകയും ചെയ്യുന്നുവെന്നും അവനോടൊപ്പം ജനിച്ചു ജീവിച്ചു, മരിച്ചു ഉയിർത്തെഴുന്നേറ്റു നിത്യ ജീവിതത്തിലേക്ക് പ്രവേശിക്കുവാനുള്ള അനുഗ്രഹവരമാണ് മാമ്മോദീസ എന്ന കൂദാശയെന്നും മാമ്മോദീസക്ക് ശേഷം മാര്‍ ജോസഫ് സ്രാമ്പിക്കൽ നൽകിയ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. 'മാതാപിതാക്കളുടെ കരുണയും, സ്നേഹവും, നിസ്വാർത്ഥമായ ത്യാഗവുമാണ് ഓരോ ജന്മങ്ങളെന്നും, മാമോദീസയിലൂടെ ദൈവ സമക്ഷം കുഞ്ഞിനെ സമ്പൂർണ്ണമായി സമർപ്പിക്കുകയാണെന്നും, ദൈവത്തിന്റെ വാക്കുകളും നിയമങ്ങളും പാലിക്കുവാൻ അതിനാൽത്തന്നെ ഓരോ ക്രൈസ്തവനും ബാധ്യസ്ഥനാണെന്നും' മാർ സ്രാമ്പിക്കൽ ഉദ്‌ബോധിപ്പിച്ചു. റോബിൻ-നീനു ദമ്പതികളുടെ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസ ഏറെ ആഘോഷമായാണ് സ്റ്റീവനേജ് സെന്റ് സേവ്യർ പ്രോപോസ്ഡ് മിഷൻ ഏറ്റെടുത്തു നടത്തിയത്. പിതാവിന്റെ സെക്രട്ടറി റവ. ഡോ. ടോം സിറിയക്ക് ഓലിക്കരോട്ടും, ഫാ. അനീഷ് നെല്ലിക്കലും സഹകാർമികരായി. പ്രോപോസ്ഡ് മിഷന് വേണ്ടി ട്രസ്റ്റി അലക്സ് സ്വാഗതം പറഞ്ഞു. റോബിൻ കോയിക്കര നന്ദി പ്രകാശിപ്പിച്ചു. രണ്ടു വർഷം മുമ്പാണ് റോബിനും, നീനുവും നാലുമക്കളുമായി സ്റ്റീവനേജിൽ വന്നെത്തുന്നത്. ടാറ്റാ കൺസൾട്ടൻസി സർവ്വീസസിൽ ചീഫ് ആർക്കിടെക്റ്റായി ജോലി നോക്കുന്ന റോബിൻ, കോങ്ങോർപ്പിള്ളി സെന്റ് ജോർജ്ജ് ഇടവകാംഗങ്ങളായ കോയിക്കര വർഗ്ഗീസ്-ലൂസി ദമ്പതികളുടെ മകനാണ്. കുട്ടികളെ പരിപാലിക്കുന്നതിനും കുടുംബ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനുമായി നീനു ഉദ്യോഗത്തിനു പോകുന്നില്ല. കൊച്ചിയിൽ സെന്റ് ലൂയിസ് ചർച്ച് മുണ്ടംവേലി ഇടവകാംഗം ജോസഫ് ഫ്രാൻസീസ് കുന്നപ്പിള്ളി മറിയ തോമസ് ദമ്പതികളുടെ മകളായ നീനു നാട്ടിൽ എസ്ബിഐ ബാങ്കിൽ ഉദ്യോഗസ്ഥയായിരുന്നു. അഞ്ചാമത്തെ സിസ്സേറിയന് സ്റ്റീവനെജ് ലിസ്റ്റർ ഹോസ്പിറ്റലിൽ നീനു എത്തുമ്പോൾ അവരെക്കാത്ത് ഏറ്റവും പ്രഗത്ഭരും കൺസൾട്ടന്റുമാരായ വിപുലമായ ടീം തയ്യാറായി നിൽപ്പുണ്ടായിരുന്നു. 'സങ്കീർണ്ണമായ ആരോഗ്യ വിഷയത്തിൽ ഇന്ത്യൻ മെഡിക്കൽ വിഭാഗം എന്തെ മുൻകരുതൽ എടുക്കാഞ്ഞതെന്ന' ചോദ്യത്തിന് 'ഇനിയും ദൈവം തന്നാൽ സന്താനങ്ങളെ സ്വീകരിക്കണം' എന്ന ബോദ്ധ്യം ലഭിച്ചതിന്റെ സാഹചര്യം വിവരിച്ച നീനു, സത്യത്തിൽ അവർക്കിടയിലെ പ്രോലൈഫ് സന്ദേശവാഹികയാവുകയായിരുന്നു. ഇത്രയും വലിയ പ്രഗത്ഭരുടെ നിരയുടെ നിരീക്ഷണത്തിലാണ് അഞ്ചാമത്തെ സിസ്സേറിയൻ നടത്തിയതെന്നത് മാനുഷികമായിചിന്തിച്ചാൽ സർജറിയുടെ അതീവ ഗൗരവമാണ് എടുത്തു കാണിക്കുന്നത്. 'ശാസ്ത്രങ്ങളുടെ സൃഷ്‌ടാവിന്റെ പരിപാലനയിൽ മറ്റെന്തിനേക്കാളും വിശ്വസിക്കുന്നു എന്നും, ദൈവം തിരുമനസ്സായാൽ മക്കളെ സ്വീകരിക്കുവാൻ ഇനിയും ഭയമില്ലെന്നും' അന്ന് നീനു എടുത്ത തീരുമാനത്തിന്റെ ജീവിച്ചിരിക്കുന്ന സാക്ഷ്യങ്ങളാണ് പിനീട് ജന്മം നൽകിയ ജോൺ, ഇസബെല്ലാ, പോൾ എന്നീ മൂന്നു കുട്ടികൾ. ഏറെ ദൈവകൃപ നിറഞ്ഞ ഒരു കുടുംബമാണ് തങ്ങളുടേതെന്നും അഞ്ചാമത്തെ കുഞ്ഞിന് ജന്മം നൽകിയതിന് ശേഷം കൂടുതലായ അനുഗ്രഹങ്ങളുടെ കൃപാവർഷമാണ് കുടുംബത്തിന് കൈവന്നിരിക്കുന്നത് എന്ന് അവർ സാക്ഷ്യപ്പെടുത്തുന്നു. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അഞ്ചാമത്തെ കുഞ്ഞിന്റെ മാമ്മോദീസാ കൂദാശ നൽകുവാൻ തങ്ങളെ നേരിട്ട് വിളിച്ചറിയിച്ച അനുഗ്രഹ നിമിഷം കുടുംബം സന്തോഷത്തോടെ ഓർക്കുന്നു. 'പോൾ' കത്തോലിക്കാ കുടുംബത്തിലെ അംഗമാകുമ്പോൾ അനുഗ്രഹീത കർമ്മത്തിനു സാക്ഷികളാകുവാൻ വലിയൊരു വിശാസി സമൂഹം തന്നെ പങ്കെടുത്തതും, ഈ അനുഗ്രഹീതവേളയിൽ പങ്കാളികളാകുവാൻ നീനുവിന്റെ മാതാപിതാക്കൾ നാട്ടിൽ നിന്നെത്തിയതും കുടുംബത്തിന്റെ സന്തോഷം ഇരട്ടിപ്പിച്ചിരിക്കുകയാണ്. ഒരുവർഷത്തിലേറെയായി സ്വന്തമായൊരു വീടിനായുള്ള തിരച്ചിലിനടയിൽ വളരെ സൗകര്യപ്രദമായ ഒരു വീടാണ് ഇപ്പോൾ അവിചാരിതമായി തരപ്പെട്ടിരിക്കുന്നത് എന്ന് റോബിൻ പറഞ്ഞു. കത്തോലിക്കാ ദേവാലയത്തിനും, കാത്തലിക്ക് സ്‍കൂളിന്റെയും സമീപം ജിപി സർജറിയോടു ചേർന്ന് ലഭിച്ച ഡിറ്റാച്ഡ് വീട് സ്വന്തമാകുമ്പോൾ ഇപ്പോഴുള്ള വിലവർദ്ധനവ് ബാധിക്കാതെ തന്നെ ഇവർ നൽകിയ ഓഫർ അംഗീകരിക്കുകയായിരുന്നുവത്രേ. സീറോ മലബാർ സഭയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരുന്ന നീനു - റോബിൻ കുടുംബത്തിലെ, മൂത്തമകൾ, മിഷേൽ ട്രീസാ റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽ ഇയർ 11 ൽ പഠിക്കുന്നു. ഇംഗ്ലീഷിൽ ബുക്ക് പബ്ലിഷ് ചെയ്തിട്ടുള്ള മിഷേൽ പഠനത്തിലും, പഠ്യേതര രംഗങ്ങളിലും മിടുക്കിയാണ്. മൂത്ത മകൻ ജോസഫ് റോബിൻ ബാർക്ലെയ്‌സ് അക്കാദമിയിൽത്തന്നെ ഇയർ 9 വിദ്യാർത്ഥിയാണ്. കായികരംഗത്തും മിടുക്കനായ ജോസഫ് ഫുട്‍ബോളിൽ, ബെഡ്‌വെൽ റേഞ്ചേഴ്സ് U14 ടീമിലെ മികച്ച കളിക്കാരനാണ്. വ്യക്തിഗത മികവിന് നിരവധി ട്രോഫികളും മെഡലുകളും നേടിയിട്ടുമുണ്ട്. മൂന്നാമത്തെ കുട്ടി ജോൺ വർഗീസ് സെന്റ് വിൻസെന്റ് ഡി പോൾ സ്‌കൂളിൽ റിസപ്ഷനിലാണ് പഠിക്കുന്നത്. നാലാമത്തെ മകൾ ഇസബെല്ലാ മരിയക്ക് 3 വയസ്സും ഇപ്പോൾ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ അധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിൽ നിന്നും ജ്ഞാനസ്നാനം സ്വീകരിച്ച അഞ്ചാമനായ പോളിന് രണ്ടു മാസവും പ്രായം ഉണ്ട്. 'ദൈവം നൽകുന്ന സന്താനങ്ങളെ സ്വീകരിക്കുവാനും, അവിടുത്തെ ദാനമായ ദാമ്പത്യവും മാതൃത്വവും നന്ദിപുരസ്സരം ബഹുമതിക്കുവാനും ദൈവഹിതത്തിനു വിധേയപ്പെടുവാനും, മാതാപിതാക്കൾ തയ്യാറാണവണമെന്നും, കൂടുതൽ കുട്ടികൾ കുടുംബത്തിന് ഐശ്വര്യവും അനുഗ്രഹവും പകരുമെന്നും, കുട്ടികളുടെ കാര്യത്തിൽ ആകുലതക്കു സ്ഥാനമില്ല എന്നും, ദൈവം പരിപാലിച്ചു കൊള്ളുമെന്നും' എന്നാണ് നീനു റോബിൻ ദമ്പതികൾക്ക് ഇത്തരുണത്തിൽ നൽകുവാനുള്ള അനുഭവ സാക്ഷ്യവും, ഉത്തമ ബോദ്ധ്യവും.
Image: /content_image/News/News-2024-04-18-11:21:04.jpg
Keywords: പ്രോലൈ, ജീവ

23039
Category: 1
Sub Category:
Heading: സഭയിൽ സ്ത്രീകളുടെ പങ്കും രൂപത കൂരിയകളുടെ നവീകരണവും കർദ്ദിനാൾ ഉപദേശക സമിതി ചർച്ചയാക്കി
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ അധ്യക്ഷതയിൽ ഉപദേശക സമിതിയിലെ ഒന്‍പതംഗ കര്‍ദ്ദിനാള്‍ സംഘം യോഗം കൂടി. ഏപ്രിൽ പതിനഞ്ച്, പതിനാറ് തീയതികളിൽ വത്തിക്കാനിൽ നടന്ന കർദ്ദിനാൾ ഉപദേശകസമിതി യോഗത്തിൽ സഭയിൽ സ്ത്രീകളുടെ പങ്കും, രൂപതാ കൂരിയാകളുടെ നവീകരണവും ചർച്ചാവിഷയമായി. തുടര്‍ ചര്‍ച്ചകള്‍ ജൂണിൽ നടത്താനും തീരുമാനമായി. ഏപ്രിൽ പതിനഞ്ചിന് നടന്ന ചർച്ചകളിൽ സഭയിൽ സ്ത്രീകളുടെ പങ്കു സംബന്ധിച്ച്, സി. റെജീന ദാ കോസ്താ പേദ്രോ, പ്രൊഫസ്സർ സ്റ്റെല്ല മോറ എന്നിവർ ആശയങ്ങൾ പങ്കുവെച്ചിരിന്നു. ബ്രസീലിൽനിന്നുള്ള ഏതാനും സ്ത്രീകൾ മുന്നോട്ടു വച്ച ചിന്തകളും, അവരുടെ ജീവിതചരിത്രവുമാണ് സി. റെജീന കർദ്ദിനാൾ സമിതിക്ക് മുന്നിൽ വിശദീകരിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സംസ്കാരങ്ങളിൽ, സ്ത്രീകൾ വഹിക്കുന്ന പങ്കിനെപ്പറ്റിയാണ് ഗ്രിഗോറിയൻ യൂണിവേഴ്സിറ്റിയിലെ അധ്യാപിക കൂടിയായ സ്റ്റെല്ല മോറ പങ്കുവച്ചത്. ഏപ്രിൽ പതിനാറിന് നടന്ന യോഗങ്ങളിൽ, സിനഡിനെക്കുറിച്ചും ലോകമെമ്പാടുമുള്ള രൂപതാ കൂരിയാകളുടെ നവീകരണത്തെക്കുറിച്ചും കർദ്ദിനാൾ മാരിയോ ഗ്രെക്, മോൺസിഞ്ഞോർ പിയെറോ കോദ എന്നിവർ ആശയങ്ങൾ പങ്കുവച്ചു. സമ്മേളനത്തിൽ പങ്കെടുത്ത കർദ്ദിനാളുമാർ തങ്ങളുടെ പ്രദേശങ്ങളിലെ സാമൂഹിക രാഷ്ട്രീയ സഭാ വിശേഷങ്ങൾ പങ്കുവച്ചു. സമ്മേളനത്തിന്റെ പല അവസരങ്ങളിലും ലോകത്ത് നിലനിൽക്കുന്ന വിവിധ യുദ്ധങ്ങളും സംഘർഷങ്ങളും പ്രത്യേകമായി പരാമർശിക്കപ്പെട്ടു. സമിതിയുടെ ഭാഗമായ ബോംബെ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസും കഴിഞ്ഞ ദിവസങ്ങളിലെ സമ്മേളനങ്ങളിൽ പങ്കെടുത്തിരുന്നു. റോമന്‍ കൂരിയ നവീകരണത്തില്‍ ഫ്രാന്‍സിസ് പാപ്പായെ സഹായിക്കുന്നതിന് രൂപീകൃതമായ 'സി നയണ്‍' (C9) എന്ന ചുരുക്ക സംജ്ഞയില്‍ അറിയപ്പെടുന്ന കര്‍ദ്ദിനാള്‍ സംഘത്തിന്റെ യോഗങ്ങള്‍ക്കു പ്രത്യേക പ്രാധാന്യമാണുള്ളത്.
Image: /content_image/News/News-2024-04-18-12:37:27.jpg
Keywords: ഉപദേശക , സി

23040
Category: 1
Sub Category:
Heading: ആധുനിക ലോകത്തെ പ്രീണിപ്പിക്കാൻ സഭയില്‍ ചിലരുടെ ശ്രമം: മുന്നറിയിപ്പുമായി കർദ്ദിനാൾ സാറ
Content: യോണ്ടേ: ഇപ്പോഴത്തെ സംസ്കാരത്തോട് ഇഴകി ചേരാൻ എന്ന പേരിൽ ആധുനിക ലോകത്തെ പ്രീണിപ്പിക്കാൻ ചില സഭാ നേതാക്കൾ ശ്രമം നടത്തുകയാണെന്ന് ആരാധനയ്ക്കും, കൂദാശകൾക്കുമായുള്ള വത്തിക്കാൻ തിരുസംഘത്തിന്റെ മുൻ തലവൻ കർദ്ദിനാൾ റോബർട്ട് സാറ. ഏപ്രിൽ ഒന്‍പതാം തീയതി ആഫ്രിക്കൻ രാജ്യമായ കാമറൂണിലെ മെത്രാൻ സമിതിയുടെ പ്ലീനറി യോഗത്തിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിലര്‍ ക്രൈസ്തവ വിശ്വാസികളാണെന്ന് നടിക്കുകയും വിശ്വാസപരമായ ആഘോഷങ്ങൾ കൊണ്ടാടുകയും ചെയ്യുന്നുണ്ടെങ്കിലും വിജാതീയരെ പോലെയും വിശ്വാസമില്ലാത്തവരെ പോലെയുമാണ് ജീവിക്കുന്നതെന്നും കർദ്ദിനാൾ സാറ ചൂണ്ടിക്കാട്ടി. പാശ്ചാത്യ ലോകത്തെ മെത്രാന്മാർക്ക് ലോകത്തെ എതിർക്കുക എന്ന ചിന്ത ഭയപ്പെടുത്തുന്ന ഒന്നാണ്. ലോകത്താൽ സ്നേഹിക്കപ്പെടാൻ അവർ ആഗ്രഹിക്കുന്നു. ഇതിന് വിരുദ്ധമായ ഒരു സാക്ഷ്യം നൽകാനുള്ള ആഗ്രഹം അവർക്ക് ഇപ്പോൾ ഇല്ല. നമ്മുടെ കാലഘട്ടത്തിലെ സഭ നിരീശ്വരവാദത്തിന്റെ പ്രലോഭനം അനുഭവിക്കുന്നുണ്ടെന്ന് കരുതുകയാണ്. ബൗദ്ധികമായ നിരീശ്വരവാദം അല്ല അത്. നിഗൂഢവും ഭീതിപ്പെടുത്തുന്നതുമായ ഒരു പ്രത്യേക രൂപഭാവവും ഇല്ലാത്ത പ്രവർത്തിപഥത്തിലെ നിരീശ്വരവാദമാണ്. തുടക്കത്തിൽ ഈ നിരീശ്വരവാദം പ്രശ്നമല്ലാത്തതായി തോന്നാമെങ്കിലും ഇത് അപകടകരമായ ഒരു രോഗമാണെന്ന് അദ്ദേഹം വിശദീകരിച്ചു. ആധുനിക സംസ്കാരത്തിൻറെ സിരകളിലൂടെ ഈ നിരീശ്വരവാദം ഓടുന്നുണ്ട്. ഇതിനെപ്പറ്റി നാം ബോധ്യമുള്ളവരായിരിക്കണം. നിരീശ്വരവാദം സത്യവും, അസത്യവും തമ്മിൽ ഒത്തുതീർപ്പിന് വേണ്ടി ശ്രമിക്കുന്നുണ്ടെന്നും ഇത് നമ്മുടെ കാലഘട്ടത്തിലെ വലിയൊരു പ്രലോഭനമാണെന്നും സാറ മുന്നറിയിപ്പ് നൽകി.
Image: /content_image/News/News-2024-04-18-13:27:57.jpg
Keywords: കാമ, സാറ

23041
Category: 1
Sub Category:
Heading: ''നീ എന്റെ മകനാണ്, നിന്നോട് ക്ഷമിക്കുന്നു, നിനക്കായി പ്രാര്‍ത്ഥിക്കുന്നു''; കുത്തി പരിക്കേല്‍പ്പിച്ച പ്രതിയോട് നിരുപാധികം ക്ഷമിച്ച് ബിഷപ്പ് മാര്‍ ഇമ്മാനുവേല്‍
Content: സിഡ്നി: ഓസ്ട്രേലിയയിലെ സിഡ്നിയില്‍ കത്തിയാക്രമണത്തിനു ഇരയായ അസീറിയൻ ഓർത്തഡോക്സ് ബിഷപ്പും പ്രശസ്ത വചനപ്രഘോഷകനുമായ മാർ മാരി ഇമ്മാനുവേലിന്റെ ശബ്ദ സന്ദേശം പുറത്ത്. ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ തന്നെ ആക്രമിച്ച യുവാവിനോട് നിരുപാധികം ക്ഷമിക്കുകയാണെന്ന് ബിഷപ്പ് മാര്‍ മാരി പറഞ്ഞു. അക്രമം നടത്താന്‍ അയച്ചവരോടും യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഈ പ്രവര്‍ത്തി ചെയ്തവരോട് ഞാൻ ക്ഷമിക്കുന്നു. ഞാൻ അവനോട് പറയുന്നു- "നീ എൻ്റെ മകനാണ്. ഞാൻ നിന്നെ സ്നേഹിക്കുന്നു, എപ്പോഴും നിനക്ക് വേണ്ടി പ്രാർത്ഥിക്കും". ഇതു ചെയ്യാൻ നിങ്ങളെ അയച്ചവർ ആരായാലും യേശുവിൻ്റെ മഹത്തായ നാമത്തിൽ ഞാൻ അവരോടും ക്ഷമിക്കുന്നു. എല്ലാവരോടും സ്നേഹമല്ലാതെ മറ്റൊന്നും എൻ്റെ മനസ്സിലില്ല. കർത്താവായ യേശു ഒരിക്കലും നമ്മെ യുദ്ധം ചെയ്യാനോ പ്രതികാരം ചെയ്യാനോ നമ്മെ പഠിപ്പിച്ചിട്ടില്ലായെന്നും പരസ്പരം പ്രാര്‍ത്ഥിക്കാമെന്നും മാർ മാരി ഇമ്മാനുവേല്‍ പറഞ്ഞു. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തില്‍ ബിഷപ്പിന് നേരെ കത്തിയുമായി അക്രമി പാഞ്ഞെടുത്തത്. ബിഷപ്പ് ബൈബിൾ ക്ലാസ് എടുത്തുകൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. വിശ്വാസികളുടെ സമയോചിത ഇടപെടലില്‍ പ്രതിയെ ഉടന്‍ കീഴ്പ്പെടുത്താന്‍ കഴിഞ്ഞിരിന്നു. സംഭവത്തിന് പിന്നാലെ ഭീകരാക്രമണമെന്ന് സിഡ്‌നി പോലീസ് വെളിപ്പെടുത്തി. ആക്രമണത്തിനു പിന്നിൽ മതതീവ്രവാദമെന്ന് ന്യൂ സൗത്ത് വെയ്‌ൽസ് പോലീസ് കമ്മീഷണർ കാരെൻ വെബ് ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.
Image: /content_image/News/News-2024-04-18-15:17:20.jpg
Keywords: മാരി

23042
Category: 18
Sub Category:
Heading: രാഷ്ട്രീയ നയം വ്യക്തമാക്കി കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിലിന്റെ പത്രസമ്മേളനം
Content: കൊച്ചി: ഭരണഘടനാമൂല്യങ്ങൾ സംരക്ഷിക്കപ്പെടുന്ന വിധത്തിൽ പൊതുതെരഞ്ഞെടുപ്പിലെ വോട്ടവകാശം വിനിയോഗിക്കണമെന്ന് കേരള റീജൺ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി). സമദൂരമെന്നതാണു രാഷ്ട്രീയനയമെങ്കിലും പ്രശ്‌നാധിഷ്‌ഠിതവും മൂല്യാധിഷ്ഠിതവുമായ നിലപാടുകൾ ഈ തെരഞ്ഞെടുപ്പിലും തുടരുമെന്ന് ഭാരവാഹി കൾ പത്രസമ്മേളനത്തിൽ പറഞ്ഞു. മതേതരത്വത്തിലും സാമൂഹിക നീതിയിലും അടിയുറച്ച ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതാണു സമുദായത്തിൻ്റെ രാഷ്ട്രീയ സമീപനം. വിഭാഗീയത ശക്തമാക്കുകയും അസ്വസ്ഥത വളർത്തുകയും ചെയ്യുന്ന രാഷ്ട്രീയ ധ്രുവീകരണത്തെ ചെറുക്കാൻ കഴിയുന്ന ജനാധിപത്യ, മതേതര ശക്തികൾക്ക് കരുത്ത് പകരാൻ തെരഞ്ഞെടുപ്പിലൂടെ കഴിയണമെന്നും സംഘടന ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ മതേതര സ്വഭാവം നിരന്തരം ചോദ്യം ചെയ്യപ്പെടുകയും ഭരണഘടനാസ്ഥാപനങ്ങൾ രാഷ്ട്രീയ ഇച്ഛയ്ക്കനുസരിച്ച് ഉപയോഗിക്കപ്പെടുകയും ചെയ്യുന്നത് ആശങ്ക വളർത്തുന്നുണ്ട്. പൗരന്മാരെ മതത്തിൻ്റെ പേരിൽ വേർതിരിക്കുന്ന നിയമങ്ങൾ രൂപപ്പെടുത്തുന്നത് അനീതിയാണ്. ഇതിനെതിരേയുള്ള അരാഷ്ട്രീയ ശ്രമങ്ങൾ പ്രോത്സാഹിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കേണ്ടതുണ്ട്. ജാതി സെൻസസിന് അനുകൂലമായ നടപടികൾ സ്വീക രിക്കണം. വിഴിഞ്ഞം, മുതലപ്പൊഴി വിഷയങ്ങളിൽ അകാരണമായി രജിസ്റ്റർ ചെയ്യപ്പെട്ട മുഴുവൻ കേസുകളും അവസാനിപ്പിക്കുന്നതിന് നടപടികൾ വേണം. തീരദേശത്തെ പ്രതിസന്ധികളും വികസന പ്രശ്‌നങ്ങളും അർഹിക്കുന്ന ഗൗരവത്തോടെ സംസ്ഥാന സർക്കാർ കാണുന്നില്ല. കടലും തീരവും കടലിൻ്റെ മക്കൾക്ക് അന്യമാകുന്ന വികസനവും നയപരിപാ ടികളുമാണ് സർക്കാർ മുന്നോട്ടു വയ്ക്കുന്നത്. 2019ലെ തീരപരിപാലന വി ജ്ഞാപനത്തിന്റെ ആനുകൂല്യങ്ങൾ ജനങ്ങൾക്കു ലഭ്യമാകുന്നവിധം കോസ്റ്റൽ സോൺ മാനേജ്‌മെൻ്റ പ്ലാൻ രൂപപ്പെടുത്തി നടപ്പിലാക്കുന്നതിൽ സർക്കാർ ശ്രദ്ധിച്ചില്ല. മലയോരമേഖലയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിലും വന്യജീവി ആക്രമണങ്ങൾ പ്രതിരോധിക്കുന്നതിലും സർക്കാർ ഉണർന്നു പ്രവർത്തിച്ചില്ല. കോ ൺഗ്രസിന്റെ പ്രകടനപത്രികയിലും തീരദേശത്തെ ഗൗരവമേറിയ പ്രശ്‌നങ്ങൾ പരിഗണിക്കപ്പെട്ടിട്ടില്ല. സ്ഥാനാർഥികളുടെ വ്യക്തിത്വ സമഗ്രതയും പ്രവർത്തന പരിചയവും രാഷ്ട്രീയ പാരമ്പര്യവും ലത്തീൻ കത്തോലിക്കാ സമൂഹത്തിൻ്റെ നീതിപൂർവകമായ ആവശ്യങ്ങളോടുള്ള നിലപാടുകളും തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടണമെന്നും കെആർഎൽസിസി വൈസ് പ്രസിഡൻ്റും രാഷ്ട്രീയകാര്യ സമിതി കൺവീനറുമായ ജോസഫ് ജൂഡ്, ജനറൽ സെക്രട്ടറി ഫാ. തോമസ് തറയിൽ, കെഎൽസിഎ പ്രസിഡൻ്റ് അഡ്വ. ഷെറി ജെ. തോമസ് എന്നിവർ വ്യക്തമാക്കി.
Image: /content_image/India/India-2024-04-19-10:32:46.jpg
Keywords: ലാറ്റി

23043
Category: 1
Sub Category:
Heading: സുവിശേഷം പ്രഘോഷിക്കുന്നതു കൊണ്ട് തന്നെ ഒറ്റപ്പെടുത്തിയാലോ സിനിമകൾ നിഷേധിച്ചാലോ യാതൊരു വിഷമവുമില്ല: നടൻ സിജോയ് വർഗീസ്
Content: തിരുവമ്പാടി: സുവിശേഷം പ്രഘോഷിക്കുന്നതു കൊണ്ട് തന്നെ ഒറ്റപ്പെടുത്തിയാലോ തനിക്കു സിനിമകൾ നിഷേധിച്ചാലോ യാതൊരു വിഷമവുമില്ലെന്നും ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം ക്രിസ്‌തുവാണെന്നും ഉറക്കെ പ്രഖ്യാപിച്ച് പ്രശസ്‌ത സിനിമാ നടനും പരസ്യകലാ സംവിധായകനുമായ സിജോയ് വർഗീസ്. താമരശേരി രൂപതാ വൈദിക - സന്യസ്‌ത അസംബ്ലിയിലാണ് അദേഹം തൻ്റെ നിലപാട് ഉറക്കെ പ്രഖ്യാപിച്ചത്. ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷ മുഹൂർത്തം തൊള്ളായിരത്തോളം വൈദികരും സന്യസ്തരും പങ്കെടുത്ത അസംബ്ളിയിൽ പങ്കെടുക്കാനായതാണെന്നും അദേഹം പറഞ്ഞു. എന്തു വലിയ പ്രശ്‌നങ്ങളുണ്ടായാലും മാതാവ് നമ്മളെ കൈവിടില്ല. സാധ്യമായ സ്ഥലങ്ങളിലെല്ലാം ജപമാല കൂട്ടായ്‌മകൾ ഉണ്ടാവണം. ജപമാലയുടെ ശക്തി വളരെ വലുതാണ്. ദൈവരാജ്യമാണ് ഏറ്റവും വലിയ ജനാധിപത്യ സർക്കാർ. അവിടെ ശിക്ഷിക്കുന്ന ദൈവമല്ല, മറിച്ച് ക്ഷമിക്കുന്ന ദൈവമാണ്. മറ്റുള്ളവരുടെ മാനസാന്തരത്തിന് പ്രാർത്ഥനയാണ് ഏറ്റവും വലിയ മാർഗമെന്നു ചൂണ്ടിക്കാട്ടിയ സിജോയ് വർഗീസ് തൻ്റെ വിശ്വാസ ജീവിതം വൈദികരും സമർപ്പിതരുമായി പങ്കുവച്ചു. പരിപാടിയ്ക്കിടെ വൈദികരും സന്യസ്‌തരുമായുള്ള സംവാദത്തിന് ഫാ. കുര്യൻ പുരമഠം നേതൃത്വം നൽകി. ഫാ. ജയിംസ് കിളിയനാനിക്കൽ രചിച്ച രണ്ട് ആധ്യാത്മീക പുസ്‌തകങ്ങളുടെ പ്രകാശനം ബിഷപ്പ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ നിർവഹിച്ചു. മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ, എംഎസ്എംഐ സുപ്പീരിയർ ജനറാൾ സിസ്റ്റർ എൽസി വടക്കേമുറി എന്നിവർ പുസ്‌തകം ഏറ്റുവാങ്ങി. രൂപത വികാരി ജനറാൾ മോൺ. ഏബ്രഹാം വയലിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫാ. തോമസ് ചിലമ്പിക്കുന്നേൽ നന്ദി പറഞ്ഞു. പ്രോഗ്രാം കോ-ഓർഡിനേറ്റർ ഫാ. കുര്യാക്കോസ് തയ്യിൽ പരിപാടികൾക്ക് നേതൃത്വം നൽകി.
Image: /content_image/News/News-2024-04-19-11:12:01.jpg
Keywords: നടൻ

23044
Category: 18
Sub Category:
Heading: കുപ്രചാരണങ്ങളെ തടയാൻ വൈദികരും സന്യസ്‌തരും സമൂഹ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തണം: മാർ പ്രിൻസ് പാണേങ്ങാടൻ
Content: തിരുവമ്പാടി: ആധുനിക കാലഘട്ടത്തിൽ സമൂഹ മാധ്യമങ്ങളുടെ മുഴുവൻ സാധ്യതകളും ഉപയോഗിച്ച് സഭയ്ക്കെതിരായ കുപ്രചാരണങ്ങളെയും അപവാദങ്ങളെയും തുറന്നു കാട്ടി വൈദികരും സന്യസ്‌തരും സമർപ്പിതരും മുന്നേറണമെന്ന് അദിലാബാദ് രൂപതാധ്യക്ഷൻ മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ചർച്ച് പാരിഷ് ഹാളിൽ നടന്ന താമരശേരി രൂപതാ വൈദിക-സന്യസ്‌ത അസംബ്ലി (അർപ്പിതം 2024)യിൽ 'സമർപ്പിതരും വൈദികരും പ്രതിസന്ധികളെ അതിജീവിച്ച് വചനത്തിൻ്റെ അടിസ്ഥാനത്തിൽ മുന്നോട്ടു പോകേണ്ടതെങ്ങനെ' എന്ന വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദേഹം. കാലഘട്ടത്തിൻ്റെ അടയാളങ്ങൾ നാം തിരിച്ചറിയണം. കത്തോലിക്ക സഭയെ താറടിക്കാനുള്ള ശ്രമമാണിപ്പോൾ നടക്കുന്നത്. അതിനു പിന്നിൽ വ്യക്തമായ അജണ്ടകളുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ ക്രിസ്‌തു മതത്തെയും സമർപ്പിതരെയും വൈദികരെയും അവഹേളിച്ചു കൊണ്ടിരിക്കുകയാണ്. ക്രിസ്തുവിനെക്കുറിച്ചും ക്രിസ്‌തു മതത്തെക്കുറിച്ചും തെറ്റിദ്ധാരണജനകമായ കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതു കണ്ടില്ലെന്നു നടിക്കരുത്. ഇതിനു മറുപടി പറയാൻ സമൂഹ മാധ്യമങ്ങൾ തന്നെ ഉപയോഗപ്പെടുത്തണം. യഥാർത്ഥ വസ്തുത ജനത്തെ അറിയിച്ചാൽ മാത്രമേ ആധുനിക കാലഘട്ടത്തിൽ സഭയ്ക്ക് മുന്നേറുവാൻ സാധിക്കുകയുള്ളു. സമൂഹ മാധ്യമങ്ങളെ സുവിശേഷ പ്രഘോഷണത്തിനും സഭയുടെ നിലപാടുകൾ അറിയിക്കാനും പ്രയോജനപ്പെടുത്തണം. രാപകലില്ലാതെ സമൂഹ മാധ്യമങ്ങളിലൂടെ സംവദിച്ച് സത്യങ്ങൾ പുറത്തുകൊണ്ടുവരണം. സമർപ്പിതരെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുമ്പോൾ അവർ യഥാർത്ഥ വസ്‌ത സമൂഹ മാധ്യമങ്ങളിലൂടെ ഉറക്കെ വിളിച്ചു പറയണം. പ്രേഷിത പ്രവർത്തനമാണ് സഭയുടെ ജീവാത്മാവ്. പ്രേഷിത പ്രവർത്തനം ശക്തിപ്പെടുത്തണം. സമർപ്പിത ജീവിതത്തിൽ സന്തോഷം കണ്ടെത്താൻ വൈദികർക്കും സന്യസ്‌തർക്കുമാകണം. യേശുവിനെ കണ്ടെത്താനാണ് സമർപ്പിതരും വൈദികരും ജീവിതം ഉപേക്ഷിക്കുന്നത്. നഷ്ടപ്പെടുത്തിയതിനേക്കാൾ വലുത് യേശുവിൽ കണ്ടെത്തേണ്ടവരാണ് സമർപ്പിതരെന്നും മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ പറഞ്ഞു.
Image: /content_image/India/India-2024-04-19-11:39:40.jpg
Keywords: പ്രിൻസ