Contents
Displaying 22651-22660 of 24979 results.
Content:
23075
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പ നാളെ വെനീസിലേക്ക്
Content: റോം: ആഗോള പ്രസിദ്ധിയാര്‍ജ്ജിച്ച വെള്ളത്താൽ ചുറ്റപ്പെട്ട നയന മനോഹര നഗരമായ വെനീസ് നാളെ ഫ്രാൻസിസ് പാപ്പ സന്ദര്‍ശിക്കും. “ക്രിസ്തുവിൻറെ സ്നേഹത്തിൽ നിലനിൽക്കുക” എന്നതാണ് അപ്പസ്തോലിക യാത്രയുടെ മുദ്രാവാക്യം. നാളെ ഏപ്രിൽ 28 ഞായറാഴ്‌ച രാവിലെ പ്രാദേശിക സമയം 6.30-ന്, ഇന്ത്യയിലെ സമയം രാവിലെ 10 മണിക്ക്, വത്തിക്കാനിൽ നിന്ന് ഹെലിക്കോപ്റ്റർ മാർഗ്ഗമാണ് പാപ്പ വെനീസിലേക്കു പോകുക. ജുദേക്ക ദ്വീപിലാണ് പാപ്പാ ഇറങ്ങുക. അവിടെ പാപ്പ സ്ത്രീകളുടെ തടവറ സന്ദർശിച്ചു സന്ദേശം നല്‍കും. അതിനു ശേഷം പാപ്പ വെനീസിലെ അന്താരാഷ്ട്ര കലാപ്രദർശനത്തിനെത്തിയിരിക്കുന്ന കലാകാരന്മാരുമായി വിശുദ്ധ മഗ്ദലനയുടെ ദേവാലയത്തിൽവെച്ച് കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷം പാപ്പ ബസിലിക്കാങ്കണത്തിൽവെച്ച് യുവജനങ്ങളുമായും കൂടിക്കാഴ്ച നടത്തും. ഇതിന് ശേഷമായിരിക്കും പാപ്പാ, വെനീസിലെ വിഖ്യാതമായ വിശുദ്ധ മർക്കോസിൻറെ നാമത്തിലുള്ള ബസിലിക്കയുടെ അങ്കണത്തിലെത്തുകയും അവിടെ ദിവ്യബലി അർപ്പിക്കുകയും ചെയ്യുക. ഉച്ചയോടെ സന്ദര്‍ശനം പൂര്‍ത്തിയാക്കി പാപ്പ വത്തിക്കാനിലേക്ക് മടങ്ങും. ഫ്രാൻസിസ് പാപ്പയുടെ പ്രഥമ വെനീസ് സന്ദർശനമാണ് ഇത്. 1972-ൽ പോൾ ആറാമൻ പാപ്പയും, 1985-ൽ ജോൺ പോൾ രണ്ടാമൻ പാപ്പയും, 2011-ല്‍ ബെനഡിക്ട് പതിനാറാമൻ പാപ്പയുമാണ് വെനീസിലേക്ക് അപ്പസ്തോലിക സന്ദർശനം നടത്തിയിട്ടുള്ള മറ്റു പാപ്പമാർ.
Image: /content_image/News/News-2024-04-27-16:43:13.jpg
Keywords: പാപ്പ

23076
Category: 18
Sub Category:
Heading: ക്രൈസ്തവർക്കിടയിൽ വർഗീയതയുടെ വിത്ത് വിതയ്ക്കാൻ ശ്രമം, അവരെ തിരിച്ചറിയണം: മുന്നറിയിപ്പുമായി മാർ ജോസഫ് പാംപ്ലാനി
Content: കണ്ണൂർ: ക്രൈസ്തവർക്കിടയിൽ ഭിന്നതയുടെയും വർഗീയതയുടെയും വിത്ത് വിതയ്ക്കാൻ ഒളിഞ്ഞും തെളിഞ്ഞും പലരും ശ്രമിക്കുന്നുണ്ടെന്നു തിരിച്ചറിയണമെന്ന് തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. പെൺകുട്ടികളുടെ പേരും പറഞ്ഞ് വർഗീയ വിഷം വിതയ്ക്കാൻ ആരും പരിശ്രമിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. തലശേരി അതിരുപത കെസിവൈഎം, എസ്എംവൈഎം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ചെമ്പേരിയിൽ സംഘടിപ്പിച്ച നസ്രാണി യുവജന സംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തു കയായിരുന്നു ആർച്ച് ബിഷപ്പ്. സമുദായത്തിലെ പെൺകുട്ടികളുടെ അഭിമാനത്തിന് വില പറയാൻ ആരേയും അനുവദിക്കരുത്. യുവജനങ്ങൾ വിവേകവും കരുത്തുമുള്ളവരാകണം. നമ്മുടെ പെൺക്കുട്ടികളുടെ രക്ഷകരായി പലരും രംഗ പ്രവേശനം ചെയ്യുന്നുണ്ട്. തലശേരി അതിരൂപതയിലെ പെൺകുട്ടികൾ ആത്മാഭിമാനമുള്ളവരാണ്. ചതിയിലോ പ്രണയക്കുരുക്കിലോ പെടുത്താനാകാത്ത വിധം നട്ടെല്ലുള്ളവരാണ് നമ്മുടെ പെൺകുട്ടികൾ. നമ്മുടെ പെൺമക്കളെ സംരക്ഷിക്കാൻ നമ്മുടെ സമുദായത്തിനറിയാമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. ക്രൈസ്തവർക്ക് പങ്കുവയ്ക്കാൻ ഒരു സ്റ്റോറിയേയുള്ളു. അത് നസ്രായന്റെ സ്റ്റോറിയാണ്. അതിരുകളില്ലാത്ത മഹത്വമാണ് മനുഷ്യത്വം. ക്രൈസ്‌തവർ എല്ലാവരെയും മനുഷ്യത്വത്തിൻ്റെ പേരിൽ ചേർത്തു നിർത്തും. ദൈവത്തെ കാണാൻ അവിടെയും ഇവിടെയും നോക്കേണ്ടതില്ല. നമ്മുക്ക് ചുറ്റുമുള്ള വ്യക്തികളിൽ ദൈവത്തിൻ്റെ തിരുമുഖം കാണാൻ കഴിയുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു.
Image: /content_image/India/India-2024-04-29-09:26:31.jpg
Keywords: പാംപ്ലാ

23077
Category: 18
Sub Category:
Heading: വെട്ടുകാട് കൃപാഭിഷേകം ബൈബിൾ കൺവെൻഷന്‍ മെയ് ഒന്നു വരെ
Content: തിരുവനന്തപുരം: വെട്ടുകാട് ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2024ന് തുടക്കമായി. തിരുവനന്തപുരം ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ കൺവെൻഷൻ ഉദ്ഘാടനം ചെയ്‌ത് വചനസന്ദേശം നൽകി. അണക്കര മരിയൻ ധ്യാനകേന്ദ്രം ഡയറക്‌ടർ ഫാ. ഡൊമിനിക് വാളന്മനാൽ നയിക്കുന്ന കൺവെൻഷന്‍ മെയ് ഒന്നു വരെ നീളും. കണ്‍വെന്‍ഷന്റെ തത്സമയ സംപ്രേക്ഷണം യൂട്യൂബില്‍ ലഭ്യമാണ്. പത്തനംതിട്ട രൂപതാ മെത്രാൻ റവ. സാമുവൽ മാർ ഐറേനിയൂസ്, തിരുവനന്തപുരം അതിരൂപതാ സഹായമെത്രാൻ റവ. ആർ.ക്രിസ്തുദാസ്, ആർച്ച് ബിഷപ്പ് എമിരറ്റസ് റവ. സൂസപാക്യം തുടങ്ങിയവർ കുർബാന അർപ്പിച്ച് സന്ദേശം നൽകും. തിരുവനന്തപുരം കാത്തലിക് കരിസ്‌മാറ്റിക് വലിയതുറ സബ്‌സോണിന്റെ ആഭിമുഖ്യത്തിലാണ് കൺവെൻഷൻ സംഘടിപ്പിച്ചിരിക്കുന്നത്. വെട്ടുകാട് പള്ളിയിലും മൈതാനത്തുമായി വിപുലമായ ക്രമീകരണങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.
Image: /content_image/India/India-2024-04-29-10:36:33.jpg
Keywords: കൃപാഭി

23078
Category: 1
Sub Category:
Heading: അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ആദ്യ ബലിയര്‍പ്പണം; ഇന്ന് ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യം
Content: സാവോപോളോ: ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിലെ ആദ്യ വിശുദ്ധ കുര്‍ബാന അര്‍പ്പണത്തിന് അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യത്തെ കത്തോലിക്ക വിശ്വാസികളുടെ എണ്ണം ശ്രദ്ധ നേടുന്നു. കേവലം അഞ്ഞൂറു വര്‍ഷങ്ങള്‍ക്ക് ശേഷം ലോകത്തെ ഏറ്റവും വലിയ കത്തോലിക്ക ഭൂരിപക്ഷ രാജ്യം എന്ന ഖ്യാതി ബ്രസീലിനാണ് സ്വന്തമായിരിക്കുന്നത്. 1500 ഏപ്രില്‍ 26നായിരിന്നു ബ്രസീലിലെ ആദ്യ ബലിയര്‍പ്പണം. 180 ദശലക്ഷത്തിലധികം വിശ്വാസികളുള്ള, ലോകത്ത് ഏറ്റവും കൂടുതൽ കത്തോലിക്കരുള്ള രാജ്യമാണ് ഇന്നു ബ്രസീല്‍. 1500 ഏപ്രിൽ 26-ന് ബാഹിയ സംസ്ഥാനത്തെ സാന്താക്രൂസ് കബ്രാലിയ പട്ടണത്തിലെ കൊറോവ വെർമേല ബീച്ചിൽ മറ്റ് വൈദികരോടൊപ്പം ബ്രസീലിലെ ആദ്യത്തെ ദിവ്യബലിക്ക് ജെസ്യൂട്ട് മിഷ്ണറിയായ ഹെൻറിക് ഡി കോയിംബ്രയാണ് കാര്‍മ്മികത്വം വഹിച്ചത്. വിശുദ്ധ കുർബാന ആഘോഷപൂര്‍വ്വമാണ് നടത്തിയതെന്നും എല്ലാവരും ഭയഭക്തിയോടെ പങ്കെടുത്തുവെന്നും സൂചിപ്പിച്ചു പോർച്ചുഗീസ് പര്യവേക്ഷകനും എഴുത്തുകാരനുമായ പെറോ വാസ് ഡി കാമിൻഹ, ഡോൺ മാനുവൽ രാജാവിന് അയച്ച കത്ത് ഇതിന്റെ ചരിത്ര തെളിവാണ്. 1861 ൽ ലിമയിലെ കലാകാരൻ വിക്ടർ മെയറെല്ലസ് "ബ്രസീലിലെ ആദ്യത്തെ കുർബാന" എന്ന പേരില്‍ വരച്ച ചിത്രം ഏറെ ശ്രദ്ധ നേടിയിരിന്നു. 2022-ലെ കണക്കുകള്‍ പ്രകാരം ബ്രസീലിലെ ആകെ ജനസംഖ്യയുടെ എഴുപതു ശതമാനത്തോളം ആളുകളും കത്തോലിക്ക വിശ്വാസമാണ് പിന്തുടരുന്നത്. 44 അതിരൂപതകളും 216 രൂപതകളും ഉള്‍പ്പെടുന്നതാണ് ബ്രസീലിലെ കത്തോലിക്ക സഭ. കണക്കുകള്‍ പ്രകാരം കത്തോലിക്കര്‍ ഏറ്റവും അധികമുള്ള രാജ്യങ്ങളില്‍ രണ്ടാം സ്ഥാനത്ത് മെക്സിക്കോയും മൂന്നാം സ്ഥാനത്ത് ഫിലിപ്പീന്‍സുമാണ്.
Image: /content_image/News/News-2024-04-29-13:50:25.jpg
Keywords: ബ്രസീ

23079
Category: 1
Sub Category:
Heading: "തടവറകൾ പുനർജന്മത്തിന്റെ ഇടങ്ങളായി മാറണം": വനിത ജയില്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ
Content: വെനീസ്: വെനീസിലേക്കു നടത്തിയ അപ്പസ്തോലിക യാത്രാവേളയിൽ വനിത ജയില്‍ സന്ദര്‍ശിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഏപ്രിൽ 28 ഞായറാഴ്ച നടന്ന സന്ദര്‍ശനത്തിനിടെയാണ് പാപ്പ ജയിലിലെത്തി അന്തേവാസികളുമായി സൗഹൃദസംഭാഷണം നടത്തിയത്. വെനീസിലെ പാപ്പയുടെ ഔദ്യോഗിക സന്ദർശനത്തിന്റെ ആരംഭമാണ് തടവറയിൽ നടത്തിയ കൂടിക്കാഴ്ച. സാഹോദര്യവും വാത്സല്യവും തുളുമ്പുന്ന ഒരു കണ്ടുമുട്ടലാണ് അന്തേവാസികൾക്കൊപ്പം നടത്തുന്നതെന്ന് തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ പാപ്പ എടുത്തു പറഞ്ഞു. തടവറയിൽ അന്തേവാസികൾക്കൊപ്പം തന്നെ ഒരുമിപ്പിച്ചത് കർത്താവാണെന്നും തടവറകൾ പുനർജന്മത്തിന്റെ ഇടങ്ങളായി മാറണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. വേദനാജനകമായ വ്യത്യസ്ത പാതകളിലൂടെ ഈ ഒരു സ്ഥലത്ത് എത്തിച്ചേർന്ന എല്ലാവരെയും ദൈവം സ്വീകരിക്കുന്നു. അതിനാൽ നമ്മുടെ ജീവിതത്തിൽ സവിശേഷമായവ മറ്റുള്ളവരുമായി പങ്കുവയ്ക്കുവാനും, സ്വീകരിക്കുവാനും നമുക്ക് സാധിക്കണം. തടവറയെന്നത് കഠിനമായ ഒരു യാഥാർഥ്യമാണ്. നിരവധി പ്രശ്നങ്ങൾ ഇതിന്റെ ഉള്ളറകളിൽ ഉണ്ടെന്നിരിക്കിലും, ഇത് ധാർമ്മികവും ഭൗതികവുമായ പുനർജന്മത്തിന്റെ ഒരു സ്ഥലമായി മാറണമെന്നും പാപ്പ ആഹ്വാനം ചെയ്തു. പരസ്പര ബഹുമാനത്തിലൂടെയും, വിവിധ കഴിവുകളുടെ പ്രോത്സാഹനത്തിലൂടെയും, പരിപാലനയിലൂടെയും, മാനുഷികമായ അന്തസ്സ് വീണ്ടെടുക്കുവാൻ പരസ്പരമുള്ള സഹകരണം അനിവാര്യമാണെന്നും പാപ്പ ചൂണ്ടിക്കാട്ടി. വത്തിക്കാനിൽനിന്ന് ഇന്നലെ രാവിലെ 6.30ന് ഹെലികോപ്റ്ററിൽ പുറപ്പെട്ട മാർപാപ്പ രാവിലെ എട്ടിനു വെനീസിലെത്തി. വനിതാ തടവുകാരുമായി കൂടിക്കാഴ്ചയ്ക്കുശേഷം ജയിൽ ചാപ്പലിൽ ബിനാലെ കലാകാരന്മാരുമായി മാർപാപ്പ കൂടിക്കാഴ്ച നടത്തി. വെനീസിലെ സെൻ്റ് മാർക് ചത്വരത്തിൽ മാർപാപ്പ അർപ്പിച്ച വിശുദ്ധ കുർബാനയിൽ നിരവധി പേര്‍ പങ്കുചേര്‍ന്നിരിന്നു. ഫ്രാൻസിസ് പാപ്പയുടെ പ്രഥമ വെനീസ് സന്ദർശനമാണ് ഇന്നലെ നടന്നത്.
Image: /content_image/News/News-2024-04-29-16:14:09.jpg

23080
Category: 1
Sub Category:
Heading: വൈദ്യുതി പ്രതിസന്ധി: ലെബനോനിലും സിറിയയിലും സോളാർ പാനലുകൾ നല്‍കാന്‍ കത്തോലിക്ക സന്നദ്ധ സംഘടന
Content: ഡമാസ്ക്കസ്: വലിയ വൈദ്യുതി പ്രതിസന്ധി നേരിടുന്ന ലെബനോനിലും സിറിയയിലും വലിയ തോതിലുള്ള സോളാർ പാനലുകൾ നല്‍കാന്‍ കത്തോലിക്ക സന്നദ്ധ സംഘടനയുടെ തീരുമാനം. എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രാജ്യത്തിൻ്റെ പല ഭാഗങ്ങളിലും ഒരു ദിവസം 4 മണിക്കൂർ മാത്രമാണ് വൈദ്യുതി ലഭിക്കുന്നത്. ചില പൗരന്മാർക്ക് ഇന്ധനത്തിൽ പ്രവർത്തിക്കുന്ന ഇലക്ട്രിക് ജനറേറ്ററുകൾ ലഭ്യമാക്കാന്‍ കഴിഞ്ഞെങ്കിലും ഉയർന്ന ഇന്ധന വിലയും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. വളരെ ഗുരുതരമായ ഈ സാഹചര്യം രണ്ട് രാജ്യങ്ങളിലെയും കത്തോലിക്ക സഭയുടെ സന്നദ്ധ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. കത്തോലിക്കാ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ പ്രയാസമാണ്. അനാഥാലയങ്ങളും നഴ്സിംഗ് ഹോമുകളും സ്‌കൂളുകളും ഡേകെയർ സെൻ്ററുകളും ഇരുട്ടിലാണ്. റഫ്രിജറേഷൻ്റെ അഭാവം മൂലം ഭക്ഷ്യവിഷബാധ വർദ്ധിക്കുന്നുണ്ടെന്നും എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് അറിയിച്ചു. സംഘടനയുടെ ഇടപെടലില്‍ തങ്ങള്‍ക്ക് വലിയ രീതിയില്‍ പണം ലാഭിക്കാന്‍ കഴിഞ്ഞെന്ന് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്യസ്തര്‍ വെളിപ്പെടുത്തിയിരിന്നു. പൊന്തിഫിക്കൽ ഫൗണ്ടേഷൻ പദ്ധതിക്ക് തുടക്കം കുറിക്കുന്നതിന് മുന്‍പ് തങ്ങളുടെ വൈദ്യുതി ചെലവ് 300- 400 ഡോളറിന് ഇടയിലായിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത് ആറ് ഡോളറായി കുറഞ്ഞുവെന്ന് വൈകല്യമുള്ളവരെ പരിപാലിക്കുന്ന ലെബനോനിലെ കോൺഗ്രിഗേഷൻ ഓഫ് ഹോളി ഫാമിലി സിസ്റ്റേഴ്സ് വെളിപ്പെടുത്തി. ക്രൈസ്തവര്‍ നിരവധിയായ പ്രതിസന്ധിയനുഭവിക്കുന്ന രാജ്യങ്ങളില്‍ സുസ്ഥിരവും പ്രായോഗികവുമായ പരിഹാരങ്ങളുമായി തങ്ങളുടെ ഇടപെടല്‍ തുടരുമെന്ന് എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് വ്യക്തമാക്കിയിട്ടുണ്ട്.
Image: /content_image/News/News-2024-04-29-17:27:47.jpg
Keywords: നീഡ്

23081
Category: 18
Sub Category:
Heading: 'മാർച്ച് ഫോർ ലൈഫ് -2024' ഓഗസ്റ്റ് 10ന് തൃശൂരിൽ
Content: തൃശൂർ: ജീവന്റെ പോഷണം ലക്ഷ്യമിട്ട് കാരിസ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ വർഷംതോറും നടത്തുന്ന 'ഇന്ത്യാസ് മാർച്ച് ഫോർ ലൈഫ് -2024' ഓഗസ്റ്റ് 10നു തൃശൂരിൽ നടത്തുമെന്നു സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. കേരളത്തിൽ ഇതാദ്യമാണെന്നും കഴിഞ്ഞവർഷം പുനെയിലായിരുന്നു പരിപാടിയെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ 174 രൂപതകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന പരിപാടിയിൽ സെമിനാർ, എക്‌സിബിഷൻ, ദിവ്യബലി, പൊതുസമ്മേളനം, മാർച്ച് എന്നിവ നടക്കും. പതിനായിരത്തിലേറെപ്പേർ മാർച്ചിൽ പങ്കെടുക്കും. തൃശൂർ അതിരൂപത ജോൺപോൾ പ്രോലൈഫ് സമിതിയും അതിരൂപത കരിസ്‌മാറ്റിക് പ്രസ്ഥാനവും സംയുക്തമായാണു പരിപാടി സംഘടിപ്പിക്കുന്നത്. ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് ചെയർമാനും ആർച്ച് ബിഷപ്പ് ഡോ. ഫ്രാൻസിസ് കാലിസ്റ്റ് കോ- ചെയർമാനുമായി നൂറ് അംഗങ്ങൾ ഉൾക്കൊള്ളുന്ന വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. അതിരൂപത വികാരി ജനറാൾ മോൺ. ജോസ് കോനിക്കര, പ്രോഗ്രാം വർക്കിംഗ് ചെയർമാൻ ഫാ. ഡെന്നി താണിക്കൽ, നാഷണൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ സിസ്റ്റർ പൗളീന മെലൈറ്റ് എം എസ്എംഐ, ജനറൽ കൺവീനർ ജെയിംസ് ആഴ്‌ചങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-04-30-05:47:00.jpg
Keywords: പ്രോലൈഫ്

23082
Category: 18
Sub Category:
Heading: തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടിട്ട് 18 വര്‍ഷം
Content: രാമപുരം: ദളിതരുടെ ഉന്നമനത്തിനായി ജീവിതം സമർപ്പിച്ച തേവർപറമ്പിൽ കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെ 18-ാമത് വാർഷിക അനുസ്മരണം ഇന്ന് രാമപുരം സെൻ്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ നടക്കും. 2006 ഏപ്രിൽ 30നാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്. ജീവിച്ചിരുന്നപ്പോൾതന്നെ കുഞ്ഞച്ചൻ വിശുദ്ധനായി കരുതപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ജീവിത ലാളിത്യവും പ്രാർത്ഥനാ ചൈതന്യവും ദിവ്യകാരുണ്യ ഭക്തിയും വിനയപൂർവമുള്ള പെരുമാറ്റവും ഏവരിലും ആദരവും ബഹുമാനവും ഉളവാക്കിയിരുന്നു. ദളിതരെ സവിശേഷമാംവിധം സ്നേഹിച്ചിരുന്നതു കൊണ്ട് അവർ കുഞ്ഞച്ചനെ ഞങ്ങളുടെ അച്ചൻ എന്ന് വിളിച്ചിരുന്നു. തങ്ങൾക്ക് ലഭിച്ച അനുഗ്രഹങ്ങൾക്ക് നന്ദി പറയുവാൻ ഭക്തജനങ്ങൾ അനുദിനം രാമപുരത്ത് വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ്റെ കബറിടത്തിങ്കൽ എത്തിക്കൊണ്ടിരിക്കുകയാണ്. കുഞ്ഞച്ചൻ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടതിൻ്റെ അനുസ്‌മരണത്തിന് ഒരുക്കമായി 21 മുതൽ 29 വരെ വിശുദ്ധകുർബാനയും നവനാൾ പ്രാർത്ഥനയും നടത്തപ്പെട്ടു. സമാപന ദിവസമായ ഇന്ന് വൈകുന്നേരം നാലിന് വിശുദ്ധ കുർബാനയും ലദീഞ്ഞും നേർച്ച വിതരണവും ഉണ്ടായിരിക്കും. തിരുക്കർമങ്ങൾക്ക് മൂഴൂർ സെന്റ്റ് മേരീസ് പള്ളി വികാരി ഫാ. മാത്യു കാലായിൽ കാർമികത്വം വഹിക്കും.
Image: /content_image/India/India-2024-04-30-05:55:38.jpg
Keywords: കുഞ്ഞച്ച

23083
Category: 1
Sub Category:
Heading: ഭ്രൂണഹത്യ അനുകൂല പരിപാടിയിലെ ബൈഡന്റെ കുരിശ് വരയ്ക്കല്‍: രൂക്ഷ വിമര്‍ശനവുമായി സ്പാനിഷ് ബിഷപ്പ്
Content: മാഡ്രിഡ്: ഭ്രൂണഹത്യയെ പിന്തുണച്ചുള്ള റാലിയിൽ കുരിശടയാളം വരച്ച യുഎസ് പ്രസിഡൻ്റ് ജോ ബൈഡനെതിരെ വിമര്‍ശനവുമായി സ്പെയിനിലെ ഒറിഹുവേല-അലികാന്‍റെ രൂപതയുടെ അധ്യക്ഷന്‍ ബിഷപ്പ് ജോസ് ഇഗ്നാസിയോ. ഗര്‍ഭഛിദ്രത്തെ പിന്തുണച്ചുള്ള പരിപാടിയില്‍ ബൈഡന്‍ ചെയ്തത് വിദ്വേഷം നിറഞ്ഞ പ്രവര്‍ത്തിയാണെന്ന് ബിഷപ്പ് പറഞ്ഞു. 15 മുതൽ 6 ആഴ്ച വരെ ഫ്ലോറിഡ സംസ്ഥാനത്ത് ഗർഭഛിദ്രം നിരോധിക്കുന്ന നിയമം പ്രാബല്യത്തിൽ വരുന്നതിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഏപ്രിൽ 23ന് ഫ്ലോറിഡയിലെ ടാമ്പയിലെ പരിപാടിയിലാണ് ബൈഡന്‍ കുരിശ് വരച്ചത്. ഭ്രൂണഹത്യയെ എതിര്‍ക്കുന്ന ബില്ലിൽ ഒപ്പിട്ടതിന് ഫ്ലോറിഡ ഗവർണറും മുൻ റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ റോൺ ഡിസാൻ്റിസിനെ അപലപിച്ചു ഫ്ലോറിഡയിലെ ഡെമോക്രാറ്റിക് പാർട്ടിയുടെ അധ്യക്ഷ നിക്കി ഫ്രൈഡ് പ്രസംഗിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ബൈഡന്‍റെ വിവാദ കുരിശ് വരയ്ക്കലുണ്ടായത്. ബൈഡന്‍ ചെയ്തത് ദൈവനിന്ദപരമായ പ്രവര്‍ത്തിയാണെന്നും ഗർഭഛിദ്രത്തെ പിന്തുണച്ച് യേശുക്രിസ്തുവിനെ വിളിക്കുന്നത് അവഹേളനാപരമാണെന്നും ബിഷപ്പ് ജോസ് ഇഗ്നാസിയോ പറഞ്ഞു. യേശു നമുക്കുവേണ്ടി തൻ്റെ ജീവൻ നൽകി, എല്ലാ നിരപരാധികൾക്കും വേണ്ടി തൻ്റെ ജീവൻ നൽകി. നിരപരാധിത്വം പുനഃസ്ഥാപിക്കുന്നതിനും നമ്മെ വിശുദ്ധരാക്കുന്നതിനും വേണ്ടിയാണ് അവൻ തൻ്റെ ജീവൻ നൽകിയത്. കുരിശ് വരയ്ക്കുമ്പോള്‍ ഇതിന്റെ അനുസ്മരണം കൂടിയാണ് നടക്കുന്നതെന്നും എന്നാല്‍ ബൈഡന്‍ ഭ്രൂണഹത്യ അനുകൂല പരിപാടിയില്‍ ചെയ്തത് ഇതിനു വിപരീതമായ പ്രവര്‍ത്തിയാണെന്നും റേഡിയോ മരിയ എസ്പാനയ്ക്കു അനുവദിച്ച അഭിമുഖത്തില്‍ ബിഷപ്പ് പറഞ്ഞു. ഒരു കത്തോലിക്കൻ തൻ്റെ വിശ്വാസം പരസ്യമായി പ്രകടിപ്പിക്കുകയും അതേ സമയം തന്നെ അതിൻ്റെ അർത്ഥം "വിശുദ്ധമായ രീതിയിൽ" വളച്ചൊടിക്കുകയും ചെയ്യാമെന്നതിന്റെ പരസ്യമായ ഉദാഹരണമാണ് ബൈഡന്‍റെ ഈ പ്രവര്‍ത്തിയെന്നും ബിഷപ്പ് ജോസ് ചൂണ്ടിക്കാട്ടി.
Image: /content_image/News/News-2024-04-30-06:18:14.jpg
Keywords: ബൈഡ

23084
Category: 1
Sub Category:
Heading: അശ്ലീല ലോകത്ത് നിന്ന് യേശുവിന്റെ പിന്നാലെ നടന്നവര്‍
Content: ആഗോള പോണോഗ്രാഫി ( അശ്ലീല സിനിമ ) വ്യവസായത്തിന്റ മൂല്യം ഏകദേശം 97 ബില്യൺ ഡോളറാണ്. അമേരിക്കയിൽ മാത്രം, ഈ വ്യവസായം 12-14 ബില്യൺ ഡോളർ വാർഷിക വരുമാനം ഉണ്ടാക്കുന്നു. ഏകദേശം 35% ഇന്റർനെറ്റ് ഡൗൺലോഡുകളും പോണോഗ്രാഫിയുമായി ബന്ധപ്പെട്ടതാണ്. ഈ കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ബ്രീ സോൾസ്റ്റാഡ് എന്ന പോൺ സ്റ്റാര്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത് ലോകം അത്ഭുതത്തോടെ കണ്ടത്. ബ്രീയുടെ ജീവിത സാക്ഷ്യം വായിച്ചപ്പോഴാണ് സമാന രീതിയിൽ ലോകത്ത് അശ്ലീല സിനിമ മേഖലയിൽ അഭിനയിക്കുകയും പ്രവർത്തിക്കുകയും ചെയ്ത് ജീവിച്ചുകൊണ്ടിരുന്ന കുറെയധികം വ്യക്തികൾ തങ്ങളുടെ പാപ ജീവിതം ഉപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ച സംഭവങ്ങൾ ശ്രദ്ധയിൽപെട്ടത്. അവരിൽ ചിലരുടെ ജീവിത സാക്ഷ്യങ്ങളാണ് നിങ്ങളുമായി പങ്കുവയ്ക്കാൻ ഞാൻ ശ്രമിക്കുന്നത്. #{blue->none->b-> 1. ബ്രീ സോൾസ്റ്റാഡ് }# "നന്ദി, യേശുവേ ഇത്രയും നികൃഷ്ടയായ പാപിയെ കൈ വിടാതിരുന്നതിന്. പരിശുദ്ധ മറിയമേ, ദൈവമാതാവേ, അങ്ങയുടെ അളവറ്റ സ്നേഹത്തിനും സാന്ത്വനത്തിനും നന്ദി." - ബ്രീ സോൾസ്റ്റാഡ് ( മുൻ പോൺ സ്റ്റാർ ) ഈ കഴിഞ്ഞ ഈസ്റ്റർ ദിനത്തിലാണ് ബ്രീ സോൾസ്റ്റാഡ് എന്ന പോൺ സ്റ്റാര്‍ ക്രിസ്തുവിനെ രക്ഷകനായി സ്വീകരിച്ചത്. ബ്രീ തന്റ കോളേജ് കാലം മുതൽ പോൺ സിനിമകളിൽ അഭിനയിച്ചു തുടങ്ങിയിരുന്നു. വളരെ താമസിയാതെ തന്നെ അറിയപ്പെടുന്ന അശ്ലീല സിനിമ അഭിനേത്രിയും, അത്തരം സിനിമകളുടെ നിർമ്മാതാവുമായി അവൾ മാറി. എട്ടാം വയസ്സിൽ ലൂഥറന്‍ സഭയിൽ നിന്നും മാമോദിസ സ്വീകരിച്ച ബ്രീ പക്ഷെ ഒരു നാമമാത്ര ക്രിസ്ത്യാനി ആയിരുന്നു. കോളേജിൽ എത്തിയപ്പോൾ മുതൽ സ്വന്തമായി വിഡിയോകൾ നിർമ്മിച്ച് തുടങ്ങിയ ബ്രീ വൈകാതെതന്നെ പോൺ ഫിലിം ഇൻഡസ്ട്രിയിൽ എത്തിച്ചേർന്നു. ധാരാളം പണം, പ്രശസ്തി, ആരാധകർ ഇവയെല്ലാം അവളെ ശരിക്കും അഹങ്കാരത്തിന്റെയും പാപത്തിന്റെയും മത്തു പിടിപ്പിച്ചു. ഒരിക്കൽ ഇറ്റലിയിലെ ഒരു ദേവാലയം സന്ദർശിക്കവേ, ക്രൂശിത രൂപം അവളെ തന്റ അരികിലേക്ക് വിളിക്കുന്നതാണ് തോന്നി , അതെ പോലെതന്നെ നഗരത്തിന്റ വിവിധഭാഗങ്ങളിലുള്ള പരിശുദ്ധ അമ്മയുടെ രൂപം തന്നോട് സംസാരിക്കുന്നതായും തോന്നി. അവൾ വിശുദ്ധ ക്ലാരയോടും, വിശുദ്ധ ഫ്രാൻസിസ് നോടും പ്രത്യേകമായി പ്രാര്‍ത്ഥിച്ചു. വിശുദ്ധ ക്ലാര തനിക്കുവേണ്ടി ക്രിസ്തുവിനോട് മാധ്യസ്ഥം പ്രാർത്ഥിച്ചുകൊണ്ട് തന്റ സമീപത്തു നിൽക്കുന്നതായി അവൾക്ക് തോന്നി. അന്ന് ബ്രീ ഒരു ഉറച്ച തീരുമാനമെടുത്തു. ജീവിതത്തിൽ ഒരു മാറ്റം വേണം. ഒരു വൈദികനെ കണ്ട് ബ്രീ എല്ലാം ഏറ്റു പറഞ്ഞു , ആ വൈദികൻ അവളോട് പറഞ്ഞു. "ദൈവം നിന്നെ സ്നേഹിക്കുന്നു." അവൾ തന്റ ജീവിതത്തിലെ ഏറ്റവും നിർണ്ണയമായ തീരുമാനം എടുത്തു "ഇനിയൊരിക്കലും താൻ അശ്ലീല സിനിമകളിൽ അഭിനയിക്കില്ല". തന്റ ജീവിതം ക്രിസ്തുവിനായി നൽകും. അങ്ങനെ മാർച്ച് 30 ന് ഈസ്റ്റർ കുർബാന മധ്യേ ബ്രീ കാതോലിക്കാ സഭയിൽ നിന്നും മാമ്മോദിസാ സ്വീകരിച്ചു. വിശ്വാസത്തിൽ വലിയ സമ്പന്നതയുള്ള, പരിശുദ്ധ ത്രിത്വം, പിതാവ്, യേശു, പരിശുദ്ധാത്മാവ്, ദൈവമാതാവായ മറിയം, എല്ലാ തരത്തിലും പ്രചോദിപ്പിക്കുന്ന, വീര, സുന്ദരമായ വിശുദ്ധന്മാർ ഉള്ള , കൂദാശകൾ, ചരിത്രം, പാരമ്പര്യം, എല്ലാം! - ഞാൻ കത്തോലിക്കാ സഭയുമായി സത്യസന്ധമായി പ്രണയത്തിലായി. എന്നാൽ എന്നെ ഏറ്റവും കൂടുതൽ സ്പർശിച്ചത് വിശുദ്ധ കുർബാനയാണ്. യേശുവിന്റ സാന്നിദ്ധ്യം എന്നെ അത്ഭുതപ്പെടുത്തുന്ന ഒന്നാണ് - ബ്രീ തന്റ വിശ്വാസം ലോകത്തോട് വിളിച്ചു പറഞ്ഞു. ബ്രീ തന്റ സകല സമ്പത്തും സുവിശേഷ വൽക്കരണത്തിനായി നീക്കി വയ്ക്കുന്നു എന്നുള്ള പ്രഖ്യാപനവും നടത്തി. #{blue->none->b-> 2. ജോഷ്വ ബ്രൂമെ }# തന്റ ജീവിതത്തിലെ മനോഹരമായ ആറ് വർഷങ്ങൾ ഏറ്റവും പൈശാചികമായ അശ്ലീല സിനിമകളിൽ അഭിനയിക്കാനായി മാറ്റിവയ്ക്കുകയും അത്തരം ആയിരത്തോളം സിനിമകളിൽ അഭിനയിക്കുകയും ചെയ്ത വ്യക്തിയാണ് ജോഷ്വ. ജീവിതത്തിലെ ഒരു വഴിത്തിരിവിൽ ബാങ്കിൽ വെച്ച് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചുകൊണ്ടിരിക്കുമ്പോൾ ബാങ്ക് മാനേജർ ജോഷ്വായോട് ചോദിക്കുകയാണ് , Excuse me, Joshua, are you okay? Joshua…can I do something for you ? ഈ ചോദ്യം അദ്ദേഹത്തെ മാറ്റിമറിച്ചു. ഇന്ന് അമേരിക്കയിലെ ഇയോവയിൽ ന്യൂ ബാപ്റ്റിസ്റ്റ് ചർച്ചിൽ പാസ്റ്റർ ആയി അനേകർക്ക് നിത്യജീവവനിലേക്ക് വഴിയൊരുക്കുന്നു. #{blue->none->b-> 3. ബ്രിട്നി ഡി ലാ മോറ }# ഏഴു വര്‍ഷത്തോളമാണ് ബ്രിട്നി പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചത്. തനിക്ക് പണവും , പ്രശസ്തിയും, ആരാധകരെയും സമ്പാദിക്കാൻ കഴിയുന്ന ഒരേയൊരു വഴി ഇതാണെന്ന് അവൾ വിശ്വസിച്ചു .കാലക്രമേണ അവൾക്ക് മനസ്സിലായി താൻ അനേകരെ തിൻമ്മയിലേക്ക് നയിക്കുന്ന വലിയ പാപമാണ് ചെയ്യുന്നതെന്ന്. ക്രിസ്തു തന്നെ ഒരു മാറ്റത്തിനായി ക്ഷണിക്കുന്നതായി അവൾക്ക് തോന്നി .ബൈബിളിനെ മുറുകെപ്പിടിച്ചുകൊണ്ട് അവൾ തന്നെ ക്രിസ്തുവിന് സമർപ്പിച്ചു. 'ദൈവം എന്റ ജീവിതത്തെ സമൂലമായി മാറ്റിമറിച്ചു' - ബ്രിട്നി പറയുന്നു. ഇന്ന് ഈ മേഖലയിൽ കുടുങ്ങിപ്പോയവർക്ക് വഴി കാട്ടിയാവുകയാണ് മിഷനറിമാരായ ഭർത്താവും രണ്ടു കുട്ടികളുമുള്ള ബ്രിട്നി. വളരെ ആരാധകരുള്ള - Let’s Talk Purity എന്ന podcast നടത്തുകയാണ് അവർ #{blue->none->b-> 4 . കെവിൻ കിർച്ചൻ }# രാത്രിയിൽ ആളൊഴിഞ്ഞ ഒരു ഗ്രൗണ്ടിൽ ആരില്ലാത്ത സമയത്ത് നിറ തോക്ക് തന്റ വായിലേക്ക് വച്ച് കൊണ്ട് സ്വയം ആത്മഹത്യക്ക് ശ്രമിച്ച സമയത്താണ് ആ അദൃശ്യ സ്വരം കെവിന്റ ചെവിയിൽ മുഴങ്ങിയത് "ഇത് ചെയ്യരുത് , ഞാൻ നിന്നെ സ്നേഹിക്കുന്നു"- കെവിൻ കിർച്ചൻ. ചെറുപ്പത്തിൽ അച്ഛൻ മരിക്കുകയും അമ്മയാൽ ഉപേക്ഷിക്കപ്പെടുകയും ചെയ്ത കെവിൻ അല്പകാലം ദത്തെടുത്ത ഒരു കുടുംബത്തോടൊപ്പം താമസിച്ചു. പിന്നീട് അവിടെ നിന്നും പുറത്തു കടന്ന കെവിൻ ജിമ്മിൽ പോവുകയും, അവിടെ നിന്ന് ശരീര സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുകയും, അവിടെ വന്നവരിലൂടെ അശ്ലീല സിനിമകളുടെ ലോകത്ത് എത്തിച്ചേരുകയും ചെയ്തു. സെക്സ്, മയക്കു മരുന്ന്, പ്രശസ്തി, പണം എന്നിവയെല്ലാം കെവിനെ തേടിയെത്തി. നീണ്ട പത്തു വര്ഷത്തോളം കെവിൻ തിൻമയുടെ പാതയിൽ നടന്നു. തന്റ ഉള്ളിൽ അനുഭവപ്പെട്ട ശൂന്യത കെവിനെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചു. ആത്മഹത്യയുടെ മുനമ്പിൽ നിന്ന് ക്രിസ്തുവിന്റ സ്വരം കേട്ട കെവിൻ തിരികെ ക്രിസ്തുവിലേക്ക് നടക്കാൻ തീരുമാനിച്ചു. ഇന്ന് വിവാഹിതനും വലിയ ഒരു മിഷനറിയും പാസ്റ്ററുമാണ് കെവിൻ കിർച്ചൻ. അദ്ദേഹത്തിന്റ ജീവിത സാക്ഷ്യം അടങ്ങിയ പുസ്തകമാണ് - My Game, My Pain, My Purpose. #{blue->none->b-> 5 . ക്രിസ്റ്റൽ ബാസെറ്റ് }# "എന്റെ ഭൂതകാലമാണ് എന്നെ ഇന്നത്തെ ഞാനാക്കിയത്, ദൈവം എന്റെ ജീവിതത്തെ പൂർണ്ണമായും മാറ്റിമറിച്ചു" - ക്രിസ്റ്റൽ ബാസെറ്റ്. തന്റെ യൗവനത്തിൽ തന്നെ മനോഹരമായ തന്റെ ശരീരത്താൽ ക്രിസ്റ്റൽ യുവാക്കളെ തന്നിലേക്ക് ആകർഷിച്ചിരുന്നു. പതിയെ പതിയെ അവൾ പോൺ ഇൻഡസ്ട്രിയിലേക്ക് കാലെടുത്തുവച്ചു. പണവും പ്രശസ്തിയും സമ്പാദിക്കാൻ തുടങ്ങി. ഏകദേശം മൂന്ന് ലക്ഷം ഡോളർ വരെ ഒരു വർഷം അവൾ സമ്പാദിച്ചിരുന്നു. തുടരെ തുടരെ നൂറോളം സെക്സ് സിനിമകളിൽ അവൾ അഭിനയിച്ചു. ആയിടെ ഉണ്ടായ വലിയൊരു കാറപകടം അവളെ ദൈവത്തോടടുപ്പിച്ചു. തന്റ പഴയകാല ജീവിതം ക്രിസ്തു ക്ഷമിക്കുമെന്നും, പുതിയ ഒരു ജീവിതം തനിക്ക് നൽകുമെന്നും അവൾ വിശ്വസിച്ചു. പാസ്റ്റർ ഡേവിഡുമായി വിവാഹിതയായ ക്രിസ്റ്റൽ ഇന്ന് ഡേവിഡുമായി ചേർന്ന് സുവിശേഷവൽക്കരണത്തിന്റ പാതയിൽ അനേകരെ ക്രിസ്തുവിന് വേണ്ടി നേടിക്കൊണ്ടിരിക്കുന്നു. #{blue->none->b-> 6 . ക്രിസ്സി ഔട്ട്ലോ }# യേശു ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുന്നതിന് മുൻപ് ഏകദേശം അൻപതോളം അഡൾട് സിനിമകളിൽ (അശ്ലീല സിനിമകളിൽ ) അഭിനയിച്ച വ്യക്തിയാണ് ക്രിസ്സി. പ്രശ്ന കലുഷിതമായ കുടുംബവും, ദുരുപയോഗപ്പെടലും എല്ലാം ക്രിസ്സിനെ തിന്മയുടെ ലോകത്ത് എത്തിച്ചേരാൻ കാരണമായി. പതിനേഴാം വയസ്സിൽ കോളേജിൽ പഠിക്കുമ്പോൾ സഹപാഠിയിൽ നിന്ന് ഗർഭിണിയാവുകയും അബോർഷന് വിധേയയാവുകയും ചെയ്യേണ്ടി വന്നു. താമസിയാതെ അശ്ലീല സിനിമ മേഖലയിൽ എത്തിച്ചേർന്ന ക്രിസ്സി പെട്ടന്ന് തന്നെ ആ മേഖലയിൽ പ്രശസ്തയാവുകയും, ഏകദേശം പതിനയ്യായിരം ഡോളർ വരെ ഒരു മാസം സമ്പാദിക്കാനും തുടങ്ങി. പണം വളരെയേറെ സമ്പാദിക്കുമ്പോഴും അവളുടെ ഉള്ളിൽ ശൂന്യതയായിരുന്നു. ഒരിക്കൽ ഒരു സുഹൃത്ത് അവളോട് ചോദിച്ചു, നീ യേശു ക്രിസ്തുവിനെ അറിയുമോ ? അത് അവളുടെ ജീവിതത്തിൽ വഴിത്തിരിവായി. ഇന്ന് ക്രിസ്സി രാജ്യമാകെ ചുറ്റി സഞ്ചരിച്ചുകൊണ്ട് തന്റ ജീവിത സാക്ഷ്യം അനേകരിലേക്ക് എത്തിക്കുകയും അതിലൂടെ അനേകം ആത്മാക്കളെ നേടുകയും ചെയ്യുന്നു. #{blue->none->b-> 7. തെരേസ കാരി }# തന്റ യൗവനം മുതൽ പോൺ ഇൻഡസ്ട്രിയിൽ പ്രവർത്തിച്ചു തുടങ്ങിയ ഒരു ലെസ്ബിയൻ വ്യക്തിയാണ് തെരേസ. ലണ്ടനിൽ ജനിച്ചു വളർന്ന തെരേസ, മോഡലിംഗ് രംഗത്തുകൂടിയാണ് ഈ വലിയ തിന്മയിലേക്ക് കടന്നുവന്നത്. പെന്റഹൗസ്, ഹസ്‌ലർ, പ്ലേബോയ്, തുടങ്ങിയ മാഗസിനുകളിൽ ഫോട്ടോയും വാർത്തയും വന്നതോടെ അവൾ പ്രശസ്തിയിലേക്കുയർന്നു. പണവും പ്രശസ്തിയും കുമിഞ്ഞു കൂടിയപ്പോഴും തന്റ ഉള്ളിലെ ശൂന്യത അവൾ തിരിച്ചറിഞ്ഞിരുന്നു. നൂറോളം സ്ത്രീകളോടൊപ്പം കിടക്ക പങ്കിടുകയും, 10 വർഷത്തോളം അശ്ലീല സിനിമകളിൽ അഭിനയിക്കുകയും, സ്വന്തമായി പോൺ വെബ്സൈറ്റ് നടത്തിക്കൊണ്ടിരിക്കുകയും ചെയ്ത തന്റെ ജീവിതത്തിൽ ഒരിക്കൽ മുഖാമുഖം പ്രത്യക്ഷപ്പെട്ടു എന്ന് തെരേസ പറയുന്നു. മൂന്ന് നാല് നിമിഷങ്ങൾ മാത്രം നിലനിന്ന ആ കണ്ടുമുട്ടൽ അവളുടെ ജീവിതത്തെ മാറ്റിമറിച്ചു. തന്റ തിന്മയുടെ പഴയകാല ജീവിതം പുറകിലുപേക്ഷിച്ചുകൊണ്ട് ക്രിസ്തുവിനായി തന്റ ജീവിതവും സമയവും നീക്കി വയ്‌ക്കാൻ അവൾ തീരുമാനിച്ചു. ഇന്ന് കോളേജുകളിലും പള്ളികളിലും മാറിമാറി സഞ്ചരിച്ചു കൊണ്ട് തന്റ ജീവിത സാക്ഷ്യം വഴി ദൈവ രാജ്യത്തിനുവേണ്ടി ആത്മാക്കളെ നേടുകയാണ് തെരേസ. #{blue->none->b-> 8 . കെയ്ത് റിപൾട്ട് }# " കുരിശിലേക്ക് ഓടുക, ദൈവം നിങ്ങളെ വീണ്ടെടുക്കാൻ കാത്തിരിക്കുന്നു." - കെയ്ത് റിപൾട്ട്. അമേരിക്കയിലെ രണ്ടാമത്തെ വലിയ അശ്ലീല സിനിമ വിതരണ കമ്പനി, ലോകത്തിലെ ഏറ്റവും വലിയ അശ്ലീല പുസ്തക നിർമ്മാണ കമ്പനികളിൽ ഒന്ന് ഇവയെല്ലാം സ്വന്തമായുണ്ടായിരുന്ന വ്യക്തിയായിരുന്നു കെയ്ത് റിപൾട്ട്. 1980 കളിൽ കാലിഫോര്‍ണിയയിലെക്ക് വെറും 3 ഡോളർ കൊണ്ട് വണ്ടികയറിയ വ്യക്തിയായിരുന്നു റിപൾട്ട്. കുടുംബത്തിലെ പ്രശ്നങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളുമാണ് ഈ ഒളിച്ചോട്ടത്തിന് കാരണമായത്. ചെറുപ്പം മുതലേ അയാൾ ലഹരിക്ക് അടിമയായിരുന്നു. ഒരിക്കൽ ബാറിൽ നിന്ന് പരിചയപ്പെട്ട ഒരു വ്യക്തിയിലൂടെയാണ് റിപൾട്ട്, പോൺ ഇൻഡസ്ട്രിയിൽ എത്തിപ്പെടുന്നത്. സ്വന്തമായി തുടങ്ങിയ ചെറിയ ബിസിനസ്സിലൂടെ കോടികളുടെ മൂല്യമുള്ള കമ്പനിയായി അത് മാറാൻ താമസമുണ്ടായിരുന്നില്ല. അമേരിക്കയിലെ രണ്ടാമത്തെ വലിയ പോൺ കമ്പനി ആയി അവന്റ ഇൻഡസ്ട്രി വളർന്നു. അതോടൊപ്പം മയക്കു മരുന്ന് വ്യാപാരവും. സമ്പത്ത് കുമിഞ്ഞു കൂടി വീടുകളും , കാറുകളും , വസ്തു വകകളും വാരിക്കൂട്ടി, എങ്കിലും ഹൃദയത്തിൽ ഒരു ശൂന്യത അവശേഷിച്ചു. പന്ത്രണ്ട് വർഷത്തോളം റിപൾട്ട് തന്റ തിന്മയുടെ ബിസിനസ്സുമായി മുന്നോട്ട് പോയി. താമസിയാതെ നിരാശയും, മടുപ്പും അനുഭവപ്പെടാൻ തുടങ്ങി . ഒരിക്കൽ കണ്ടു മുട്ടിയ പാസ്റ്ററിനോട് തന്റ കാര്യങ്ങൾ എല്ലാം അദ്ദേഹം പങ്കുവെച്ചു. എന്നിട്ട് ചോദിച്ചു, താങ്കൾ ഇപ്പോഴും എന്നെ ഇഷ്ടപ്പെടുന്നുണ്ടോ. പാസ്റ്റർ മറുപടി പറഞ്ഞു, " ദൈവത്തിന് നിങ്ങളെ ആവശ്യമുണ്ട്". പന്ത്രണ്ട് വർഷത്തെ തന്റ തിന്മയുടെ വ്യവസായം ( പോൺ ഇൻഡസ്ട്രി ) ഉപേക്ഷിച്ച റിപൾട്ട്, ഇന്ന് ഒരു അറിയപ്പെടുന്ന പാസ്റ്റർ ആണ്. ഭാര്യ സമാന്തയോടും മക്കളോടുമൊപ്പം സുവിശഷ പ്രചാരണത്തിലൂടെ ആത്മാക്കളെ നേടുകയാണ് ഇന്ന് അദ്ദേഹം. ഇനിയും ഇത്തരത്തിൽ ജീവിച്ച അനേകരുടെ ജീവിത സാക്ഷ്യങ്ങൾ നമുക്ക് വിവിധ ക്രിസ്ത്യൻ ചാനലുകളിലും, യു ട്യൂബിലും, ഗൂഗിളിലുമെല്ലാം കാണാൻ സാധിക്കും. പോണോഗ്രഫി ഒരു അടിമത്തമാണ്. അല്പസമയത്തെ ആനന്ദത്തിനുവേണ്ടി ജീവിതാവസാനം വരെ നിലനിൽക്കുന്ന നിരാശയിലക്ക് ഈ തിന്മ നമ്മളെ കൊണ്ടെത്തിക്കും. ഈ അടിമത്തത്തിൽ നിന്ന് യേശു ക്രിസ്തുവിന് മാത്രമേ ഒരാളെ രക്ഷിക്കാൻ സാധിക്കുകയുള്ളു. ക്രിസ്തുവിന്റ അളവില്ലാത്ത സ്നേഹത്തിലൂടെ മാത്രമേ ഒരാൾക്ക് ഈ തിന്മയിൽ നിന്ന് രക്ഷപെടാൻ സാധിക്കൂ.എത്ര തിന്മ നിറഞ്ഞ പഴയകാല ജീവിതമുള്ള വ്യക്തിയാണെങ്കിലും ക്രിസ്തുവിന് അയാളെ രക്ഷിക്കാൻ സാധിക്കും. ക്രിസ്തുവിന് മാത്രമേ സാധിക്കൂ. നിങ്ങളുടെ പഴയ ജീവിതരീതിയില്‍നിന്നു രൂപംകൊണ്ട വഞ്ചനനിറഞ്ഞആസക്തികളാല്‍ കലുഷിതനായ പഴയ മനുഷ്യനെ ദൂരെയെറിയുവിന്‍. നിങ്ങള്‍ മനസ്‌സിന്റെ ചൈതന്യത്തില്‍ നവീകരിക്കപ്പെടട്ടെ. യഥാര്‍ഥമായ വിശുദ്ധിയിലും നീതിയിലും ദൈവത്തിന്റെ സാദൃശ്യത്തില്‍ സൃഷ്ടിക്കപ്പെട്ട പുതിയ മനുഷ്യനെ നിങ്ങള്‍ ധരിക്കുവിന്‍.
Image: /content_image/News/News-2024-04-30-08:17:20.jpg
Keywords: അശ്ലീല