Contents

Displaying 22631-22640 of 24979 results.
Content: 23055
Category: 18
Sub Category:
Heading: വലിയ കുടുംബങ്ങളുടെ സംരക്ഷണത്തിനായി അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ പെരുന്തോട്ടം
Content: ചങ്ങനാശേരി: അന്‍പതുലക്ഷം രൂപയുടെ പിതൃസ്വത്ത് വലിയകുടുംബങ്ങളുടെ സംരക്ഷണത്തിനായി മാറ്റിവച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം. ചങ്ങനാശേരി അതിരൂപത ഫാമിലി അപ്പോസ്‌തലേറ്റിൻ്റെ ആഭിമുഖ്യത്തിൽ ആർച്ച്ബിഷപ്‌സ് ഹൗസിലെ ഇൻഡോർ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഹോളി ഫാമിലി ഫ്രറ്റേണിറ്റി എന്ന വലിയ കുടുംബങ്ങളുടെ സംഗമവേളയിലാണ് അറിയിപ്പുണ്ടായത്. അതിരൂപതാ ഫാമിലി അപ്പോസ്‌തലേറ്റ് കുടുംബക്കൂട്ടായ്‌മ ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തിലാണ് മാർ പെരുന്തോട്ടത്തിൻ്റെ ആഗ്രഹം യോഗത്തിൽ അറിയിച്ചത്. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സമ്മേളനം ഉദ്ഘാടനം ചെയ്തു. അടുത്തിടെ നടന്ന അതിരൂപതാ വൈദിക സമ്മേളനത്തിലും അതിരൂപതയി ലെ വിവിധ വകുപ്പ് മേധാവികളുടെ യോഗത്തിലും മാർ ജോസഫ് പെരുന്തോട്ടം ഇക്കാര്യം അറിയിച്ചിരുന്നു. വലിയകുടുംബങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കാനും പ്രോത്സാഹിപ്പിക്കാനും പിന്തുണയ്ക്കാനും ഇടവകകളിലും ഫൊറോന കളിലും കൂട്ടായ്മ‌കളുണ്ടാകണമെന്നും ആർച്ച് ബിഷപ്പ് ഉദ്ബോധിപ്പിച്ചു. ചങ്ങനാശേരി അതിരൂപത മാതൃവേദി, പിതൃവേദി, ജീവൻ ജ്യോതിസ് പ്രോലൈഫ് സെൽ എന്നിവരാണ് സംഗമം സംഘടിപ്പിച്ചത്. രണ്ടായിരത്തിലോ അ തിനുശേഷമോ വിവാഹിതരായവരിൽ നാലോ അതിൽ കൂടുതലോ മക്കളുള്ള കുടുംബങ്ങളുടെ സംഗമത്തിൽ അതിരൂപതയിലെ നൂറിലധികം കുടുംബങ്ങൾ പങ്കുചേർന്നു. അതിരൂപത മാതൃവേദി, പിതൃവേദി, ജീവൻ ജ്യോതിസ് പ്രോ-ലൈഫ് സെൽ എന്നിവ നേതൃത്വം നൽകിയ സമ്മേളനത്തിൽ ഫാ. ജോർജ് മാന്തുരുത്തിൽ, ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ഫാ. ജോസഫ് ഇരുപ്പക്കാട്ട്, ജിനോദ് ഏബ്ര ഹാം, ബീന ജോസഫ്, റെജി ആഴാഞ്ചിറ, ബിനു കുര്യാക്കോസ് എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-04-21-10:00:17.jpg
Keywords: പെരുന്തോ
Content: 23056
Category: 1
Sub Category:
Heading: ക്രിസ്തുവിന്റെ സന്നിധിയിൽ ആയിരിക്കാനും അവിടുത്തെ മുന്‍പില്‍ വിട്ടുകൊടുക്കാനും നമ്മുക്ക് കഴിയുന്നുണ്ടോ?; ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ക്രിസ്തുവിന്റെ സന്നിധിയിൽ ആയിരിക്കാനും അവിടുത്തെ മുന്‍പില്‍ വിട്ടുകൊടുക്കാനും നമ്മുക്ക് കഴിയുന്നുണ്ടോയെന്ന് വിചിന്തനം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ഞായറാഴ്ച നടത്തിയ മദ്ധ്യാഹ്ന പ്രാർത്ഥനാ പ്രഭാഷണത്തിലാണ് ഫ്രാൻസിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. എല്ലാറ്റിനുമുപരിയായി അവൻ നമ്മെ ഓരോരുത്തരെയും കുറിച്ച് ചിന്തിക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്നുണ്ടെന്നും ക്രിസ്തുവിന് ഞാൻ പ്രധാനപ്പെട്ടവനാണെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. നല്ല ഇടയൻറെ പ്രതീകത്തിലൂടെ കർത്താവ് നമ്മോട് പറയാൻ ആഗ്രഹിക്കുന്നത് ഇതാണ്: അവൻ വഴികാട്ടിയും ആട്ടിൻകൂട്ടത്തിൻറെ തലവനും ആണെന്ന് മാത്രമല്ല, എല്ലാറ്റിനുമുപരിയായി അവൻ നമ്മെ ഓരോരുത്തരെയും കുറിച്ച് ചിന്തിക്കുകയും നമ്മെ സ്നേഹിക്കുകയും ചെയ്യുന്നു. നമുക്ക് ഇതിനെക്കുറിച്ച് ചിന്തിക്കാം: ക്രിസ്തുവിന് ഞാൻ പ്രധാനപ്പെട്ടവനാണ്, അവിടുന്നു എന്നെക്കുറിച്ച് ചിന്തിക്കുന്നു, ഞാൻ പകരം വയ്ക്കാനാവാത്തവനാണ്, അവിടുത്തെ ജീവൻറെ അനന്തമായ വിലയുടെ മതിപ്പുള്ളവനാണ് ഞാൻ. ഇത് വെറുതെ പറയുന്നതല്ല: അവിടന്ന്, സത്യമായും, എനിക്കുവേണ്ടി സ്വന്തം ജീവൻ നൽകി. എനിക്കുവേണ്ടി മരിക്കുകയും ഉയിർത്തെഴുന്നേല്ക്കുകയും ചെയ്തു. എന്തുകൊണ്ട്? കാരണം അവിടന്ന് എന്നെ സ്നേഹിക്കുന്നു, ഞാൻ പലപ്പോഴും കാണാത്ത ഒരു സൗന്ദര്യം അവിടന്ന് എന്നിൽ ദർശിക്കുന്നു. സഹോദരീസഹോദരന്മാരേ, ഇന്ന് എത്രയോ പേർ അപര്യാപ്തരോ തെറ്റുപറ്റിയയവരോ ആയി സ്വയം കരുതുന്നു! നമുക്ക് നേടിയെടുക്കാൻ കഴിയുന്ന ലക്ഷ്യങ്ങളെയും ലോകത്തിൻറെ ദൃഷ്ടിയിലുള്ള നമ്മുടെ വിജയത്തെയും മറ്റുള്ളവരുടെ വിധിന്യായങ്ങളെയും ആശ്രയിച്ചിരിക്കുന്നു നമ്മുടെ മൂല്യമെന്ന് എത്രയോ തവണ ചിന്തിക്കുന്നു! നിസ്സാര കാര്യങ്ങളുടെ പിന്നാലെ നാം എത്രയോ തവണ പോയിരിക്കുന്നു! ഇന്ന് യേശു നമ്മോട് പറയുന്നു, നാം എപ്പോഴും അവനു വളരെ വിലപ്പെട്ടവരാണെന്ന്. ആകയാൽ, നമ്മെത്തന്നെ വീണ്ടും കണ്ടെത്തുന്നതിന്, ആദ്യം ചെയ്യേണ്ടത് നമ്മെത്തന്നെ അവൻറെ സാന്നിധ്യത്തിലാക്കുകയെന്നതാണ്. നമ്മുടെ നല്ല ഇടയന്‍റെ സ്നേഹനിർഭരമായ കരങ്ങളാൽ സ്വാഗതചെയ്യപ്പെടാനും ഉയർത്തപ്പെടാനും നമ്മെ വിട്ടുകൊടുക്കുകയാണ്. സഹോദരീ സഹോദരന്മാരേ, ആകയാൽ നമുക്ക് സ്വയം ചോദിക്കാം: എന്‍റെ ജീവിതത്തിന് മൂല്യം നൽകുന്ന സുനിശ്ചിതത്വത്തെ ആശ്ലേഷിക്കാൻ അനുദിനം ഒരു നിമിഷം കണ്ടെത്താൻ എനിക്കറിയാമോ? ക്രിസ്തുവിൻറെ സന്നിധിയിൽ ആയിരിക്കാനും അവിടന്നിനാൽ തഴുകപ്പെടുന്നതിന് എന്നെത്തന്നെ വിട്ടുകൊടുക്കാനും അനുവദിക്കുന്ന പ്രാർത്ഥനയുടെയും ആരാധനയുടെയും സ്തുതിയുടെയും ഒരു നിമിഷം കണ്ടെത്താൻ എനിക്കറിയാമോ? സഹോദരാ, സഹോദരീ, നീ അത് ചെയ്താൽ, നിൻറെ ജീവിത രഹസ്യം നീ വീണ്ടും കണ്ടെത്തുമെന്ന് നല്ല ഇടയൻ നമ്മോട് പറയുന്നു: അവിടുന്ന് നിനക്കായി, എനിക്കായി, നമുക്കെല്ലാവർക്കും വേണ്ടി സ്വജീവൻ നൽകിയതായി നീ ഓർക്കും. കൂടാതെ, നമ്മൾ, നാമോരോരുത്തരും, നാമെല്ലാവരും അവനു പ്രധാനപ്പെട്ടവരാണ്. ജീവിതത്തിന് അത്യന്താപേക്ഷിതമായത് യേശുവിൽ കണ്ടെത്താൻ നമ്മുടെ പരിശുദ്ധ അമ്മ നമ്മെ സഹായിക്കട്ടെ. ഈ വാക്കുകളെ തുടർന്ന് പാപ്പാ, ഉയിർപ്പുദിനം മുതൽ പെന്തക്കൂസ്താതിരുന്നാൾ വരെ മദ്ധ്യാഹ്നപ്രാർത്ഥനാ വേളയിൽ ചൊല്ലപ്പെടുന്ന “സ്വർല്ലോകരാജ്ഞീ ആനന്ദിച്ചാലും” എന്നാരംഭിക്കുന്ന ത്രികാലജപം ചൊല്ലി ആശീർവ്വാദം നല്‍കി.
Image: /content_image/News/News-2024-04-22-17:28:20.jpg
Keywords: പാപ്പ
Content: 23057
Category: 1
Sub Category:
Heading: 'പരിശുദ്ധാത്മാവിന്റെ അപ്പസ്തോല' വാഴ്ത്തപ്പെട്ട എലേന ഗുവേര വിശുദ്ധ പദവിയിലേക്ക്
Content: റോം: 'പരിശുദ്ധാത്മാവിന്റെ അപ്പസ്തോല' എന്നറിയപ്പെടുന്ന വാഴ്ത്തപ്പെട്ട സിസ്റ്റര്‍ എലേന ഗുവേരയുടെ മാധ്യസ്ഥത്തില്‍ നടന്ന അത്ഭുതം ഫ്രാൻസിസ് മാർപാപ്പ അംഗീകരിച്ചതോടുകൂടി വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെടാനുള്ള സാധ്യത തെളിഞ്ഞു. ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സുഹൃത്തും, വിശുദ്ധ ജമ്മ ഗൽഗാനിയുടെ അധ്യാപികയുമായിരിന്ന എലേന ഗുവേര, പരിശുദ്ധാത്മാവിനോടുള്ള ഭക്തിയുടെ പേരിലും ആത്മീയ എഴുത്തുകളുടെ പേരിലും ഏറെ പ്രശസ്തിയാര്‍ജ്ജിച്ചിരിന്നു. ഒബ്ളേറ്റസ് ഓഫ് ദ ഹോളി സ്പിരിറ്റ് എന്ന സന്യാസിനി സമൂഹത്തിന്റെ സ്ഥാപക കൂടിയാണ് സിസ്റ്റർ എലേന ഗൽഗാനി. 1835-ല്‍ ഇറ്റലിയിലെ ഒരു ഉന്നത കുടുംബത്തിലാണ് അവരുടെ ജനനം. കൗമാരപ്രായത്തിനുശേഷം ഏറെനാൾ ഒരു മാരകരോഗം പിടിപെട്ട് എലേന രോഗക്കിടക്കയിലായിരുന്നു. ഈ നാളുകൾ വചനം പഠിക്കാനും സഭാപിതാക്കന്മാരുടെ എഴുത്തുകൾ വായിക്കാനുമുളള ഒരു അവസരമാക്കി അവർ മാറ്റി. രോഗസൗഖ്യം ലഭിച്ചതിനുശേഷം പിതാവിനോടൊപ്പം റോമിലേയ്ക്ക് നടത്തിയ ഒരു തീർത്ഥാടനത്തിലാണ് തനിക്ക് സന്യാസ ജീവിതത്തിലേക്ക് വിളിയുണ്ടെന്ന് എലേന മനസ്സിലാക്കുന്നത്. 1870 ജൂൺ 23 തീയതി ഒമ്പതാം പിയൂസ് മാർപാപ്പയെ എലേന കണ്ടു. പാപ്പയെ നേരിൽ കണ്ടത് എലേനയെ ആഴത്തിൽ സ്പർശിക്കുകയും തിരിച്ച് നാട്ടിൽ എത്തിയതിനു ശേഷം മാർപാപ്പയ്ക്ക് വേണ്ടി അവള്‍ തന്റെ ആത്മീയ ജീവിതത്തെ പ്രാര്‍ത്ഥനയാക്കി മാറ്റുകയും ചെയ്തു. പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന് കത്തോലിക്കാ വിശ്വാസികളോട് ആഹ്വാനം ചെയ്യണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് 1895നും 1903നുമിടയിൽ നിരവധി കത്തുകളാണ് എലേന, അന്നത്തെ മാര്‍പാപ്പയായിരിന്ന ലിയോ മാർപാപ്പയ്ക്ക് അയച്ചത്. എലേന ഗുവേരയുടെ അഭ്യർത്ഥന മാനിച്ചുകൊണ്ട് ഇക്കാലയളവിൽ പരിശുദ്ധാത്മാവിനെ സംബന്ധിക്കുന്ന മൂന്ന് രേഖകൾ പാപ്പ പ്രസിദ്ധീകരിച്ചു. ഇതിൽ ഒരെണ്ണം 1895ലെ പെന്തക്കുസ്ത തിരുനാളിന് മുന്നോടിയായി പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് എഴുതിയ കത്താണ്. വിദ്യാഭ്യാസത്തിനുവേണ്ടി സ്ഥാപിച്ച ഒരു സമൂഹമാണ് പിന്നീട് ഒബ്ളേറ്റസ് ഓഫ് ദ ഹോളി സ്പിരിറ്റ് എന്ന സന്യാസിനി സഭയായി മാറിയത്. 1914 ഏപ്രിൽ പതിനൊന്നാം തീയതിയാണ് എലേന നിത്യ സമ്മാനത്തിന് വേണ്ടി വിളിക്കപ്പെടുന്നത്. 1959-ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പ സിസ്റ്റര്‍ എലേന ഗുവേരയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ച വേളയിലാണ് "പരിശുദ്ധാത്മാവിൻ്റെ ആധുനികകാല അപ്പോസ്തല" എന്ന വിശേഷണം നല്കിയത്. #{blue->none->b->നാമകരണത്തിന് കാരണമായ അത്ഭുതം: ‍}# ബ്രസീലിലെ ഉബർലാൻഡിയയിൽ പൗലോ എന്ന വ്യക്തിയ്ക്കു സംഭവിച്ച അത്ഭുതമാണ് നാമകരണ പ്രക്രിയ വേഗത്തിലാക്കിയത്. 2010-ല്‍ മരത്തിൽ നിന്ന് വീണ് തലച്ചോറിന് ഗുരുതരമായി ക്ഷതമേറ്റതിനെത്തുടർന്ന് കോമയിലായിരിന്നു. ക്രാനിയോടോമി, ഡീകംപ്രഷൻ ശസ്ത്രക്രിയ എന്നിവയ്ക്ക് വിധേയനായ ശേഷം, ഇദ്ദേഹത്തിന്റെ സ്ഥിതി കൂടുതൽ വഷളായിയിരിന്നു. മരത്തില്‍ നിന്നുള്ള വീഴ്ചയ്ക്ക് 10 ദിവസത്തിന് ശേഷം മസ്തിഷ്ക മരണം ഏകദേശം ഉറപ്പിച്ചിരിന്നതാണ്. അദ്ദേഹം കോമ സ്റ്റേജിലായിരിക്കുമ്പോൾ, കരിസ്മാറ്റിക് പ്രാര്‍ത്ഥനാ കൂട്ടായ്മയിലെ അംഗങ്ങൾ പൗലോയുടെ സൌഖ്യത്തിനായി പ്രാർത്ഥന സംഘടിപ്പിച്ചു. പ്രത്യേകിച്ചു വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥതയാലാണ് പൗലോയുടെ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചത്. വാഴ്ത്തപ്പെട്ട എലേനയുടെ മധ്യസ്ഥത്താല്‍ പ്രാർത്ഥിക്കാൻ തുടങ്ങിയതിന് ശേഷം പത്താം ദിവസം, ഡോക്ടർമാർ അദ്ദേഹത്തിൻ്റെ അവസ്ഥയിൽ അപ്രതീക്ഷിതമായ പുരോഗതി കണ്ടെത്തുകയായിരിന്നു. ഒരു മാസത്തിനുള്ളിൽ അദ്ദേഹത്തിന് വലിയ മാറ്റങ്ങളോടെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഏപ്രിൽ 13-ന് വിശുദ്ധരുടെ നാമകരണത്തിനായുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്റ്റ് കർദ്ദിനാൾ മാർസെല്ലോ സെമെരാരോ പാപ്പയുമായി നടത്തിയ കൂടിക്കാഴ്ച്ചയ്ക്കിടെയാണ് മെഡിക്കല്‍ രേഖകളുടെയും വിശദമായ പഠനത്തിന്റെയും വെളിച്ചത്തില്‍ അത്ഭുതം ഔദ്യോഗികമായി അംഗീകരിച്ചത്.
Image: /content_image/News/News-2024-04-22-18:19:20.jpg
Keywords: വിശുദ്ധ
Content: 23058
Category: 18
Sub Category:
Heading: മദർ തെരേസ സ്‌കൂളിനു നേരേയുണ്ടായ അതിക്രമം നഗ്നമായ ക്രമസമാധാന ലംഘനം: മാർ പ്രിൻസ് പാണേങ്ങാടൻ
Content: അദിലാബാദ്: നഗ്നമായ ക്രമസമാധാന ലംഘനമാണ് തെലുങ്കാനയിലെ മഞ്ചേരിയാൽ ജില്ലയിലെ ലക്സെട്ടിപേട്ട് മദർ തെരേസ സ്‌കൂളിനു നേരേയുണ്ടായ അതിക്രമത്തിൽ ഉണ്ടായതെന്നും സത്വര നടപടികൾ സ്വീകരിക്കണമെന്ന് അദിലാബാദ് ബിഷപ്പ് മാർ പ്രിൻസ് ആൻ്റണി പാണേങ്ങാടൻ തെലുങ്കാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഹനുമാൻ വ്രതക്കാരായ കുട്ടികൾ യൂണിഫോമിനു പകരം കാവി വസ്ത്രം ധരിക്കുന്നതിൽ മാതാപിതാക്കളുടെ അനുമതി വേണമെന്നാണ് സ്കൂൾ അധികൃതർ ആവശ്യപ്പെട്ടത്. ഇതിനെ ദുർവ്യാഖ്യാനിച്ചാണ് ചിലർ പ്രശ്‌നങ്ങളുണ്ടാക്കിയത്. തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് സ്‌കൂളിൽ അതിക്രമിച്ചു കയറിയവർ വിശുദ്ധ മദർ തെരേസയുടെ രൂപം തകർക്കുകയും സ്‌കൂളിൽ സംഘർഷമുണ്ടാക്കുകയും ചെയ്തു. മാനേജർ ഫാ. ജയ്മോൻ ജോസഫിനെ കൈയേറ്റം ചെയ്ത് ബലമായി തിലകം ചാർത്തി കാവി ഷാൾ പുതപ്പിച്ചു. മനുഷ്യത്വത്തിന്റെയും മതസ്വാതന്ത്യത്തിൻ്റെയും നഗ്നമായ ലംഘനമാണ് ഉണ്ടായത്. അതിനാൽ ഇക്കാര്യത്തിൽ ഗൗരവതരമായ നടപടികൾ ഉണ്ടാകണമെന്നും ബിഷപ്പ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-04-25-08:59:29.jpg
Keywords: അദിലാ
Content: 23059
Category: 18
Sub Category:
Heading: ലാസലെറ്റ് സന്യാസ സമൂഹത്തിന് മലയാളി സുപ്പീരിയർ ജനറൽ
Content: തലശേരി: 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള ലാസലെറ്റ് സന്യാസ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. തലശേരി അതിരൂപതയിലെ വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു - അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനാണ് ഫാ. ജോജോൺ. സഹോദരിമാരിൽ മൂന്നുപേർ തിരുഹൃദയ സന്യാസ സമൂഹത്തിലെ അംഗങ്ങളാണ്. റോം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സമൂഹത്തിന്റെ ചാപ്പ്റ്റർ നടക്കുന്നത് മഡഗാസ്കറിലെ അൻസിറാബെയിലാണ്.
Image: /content_image/India/India-2024-04-25-09:56:24.jpg
Keywords: മലയാ
Content: 23060
Category: 1
Sub Category:
Heading: ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മയില്‍ ശ്രീലങ്കന്‍ ക്രൈസ്തവര്‍
Content: കൊളംബോ: അഞ്ചു വര്‍ഷം മുന്‍പ് ഈസ്റ്റർ ഞായറാഴ്‌ച 267 പേരുടെ ജീവനെടുത്തു ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയുടെ നീറുന്ന ഓര്‍മ്മയില്‍ ശ്രീലങ്കന്‍ ക്രൈസ്തവര്‍. 2019 ഏപ്രിൽ 21 ഈസ്റ്റര്‍ ദിനത്തില്‍ രണ്ട് കത്തോലിക്കാ ദേവാലയങ്ങള്‍, ഒരു ഇവാഞ്ചലിക്കൽ ക്രിസ്ത്യൻ പള്ളി, മൂന്ന് ഹോട്ടലുകൾ, കൂടാതെ ഒരു ഭവന സമുച്ചയം, അതിഥി മന്ദിരം എന്നിവയ്ക്ക് നേരെയാണ് തീവ്രവാദികള്‍ ചാവേര്‍ ആക്രമണം നടത്തിയത്. തീവ്രവാദികൾ നടത്തിയ നരനായാട്ടിൽ ഇരകളായ ക്രൈസ്തവ സഹോദരങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ദിവസം ശ്രീലങ്കയില്‍ പ്രത്യേക പ്രാര്‍ത്ഥനകളും അനുസ്മരണ സമ്മേളനവും നടത്തിയിരിന്നു. ഏറെ വികാരഭരിതമായ നിമിഷങ്ങൾക്ക് ആയിരക്കണക്കിനു വിശ്വാസികളാണ് സാക്ഷ്യം വഹിച്ചത്. കൊളംബോ അതിരൂപതയിലും, മറ്റു രൂപതകളിലും പ്രാർത്ഥനകൾ സംഘടിപ്പിച്ചു. വിശ്വാസികളെ അടക്കം ചെയ്തിരിക്കുന്ന നിഗംബോയിലെ 'രക്തസാക്ഷികളുടെ ദേവാലയം' എന്നറിയപ്പെടുന്ന സ്ഥലത്തു, കൊല്ലപ്പെട്ട വ്യക്തികളുടെ രക്തസാക്ഷിത്വം ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള അപേക്ഷ കൊളംബോ ആർച്ച് ബിഷപ്പ് കർദിനാൾ മാൽക്കം രഞ്ജിത്തിനു അന്‍പതിനായിരത്തിലധികം ആളുകളുടെ കൈയൊപ്പോടുകൂടി കൈമാറി. അതേസമയം രക്തസാക്ഷിത്വം അംഗീകരിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കുന്ന പ്രഖ്യാപനവും അനുസ്മരണ ചടങ്ങിൽ നടത്തി. അനുസ്മരണ ചടങ്ങിൽ ശ്രീലങ്കയിലെ അപ്പസ്തോലിക് ന്യൂൺഷ്യോ, ആർച്ച് ബിഷപ്പ് ബ്രയാൻ ഉദയ്ഗ്വേ, വിവിധ മതങ്ങളുടെ നേതാക്കൾ, സാമൂഹ്യ രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. അന്ന് ഈസ്റ്റര്‍ ബലിയര്‍പ്പണത്തിനിടെ നടന്ന സ്ഫോടനത്തില്‍ അഞ്ഞൂറിലധികം പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തിരിന്നു. ഇസ്ലാമിക് സ്റ്റേറ്റ് അനുഭാവമുള്ള ഇസ്ലാമിക തീവ്രവാദ സംഘടനയായ നാഷണല്‍ തൗഹീദ് ജമാഅത്താണ് ആക്രമണം നടത്തിയത്. ബോംബാക്രമണങ്ങള്‍ക്ക് ശേഷം രാജ്യത്തെ ഇന്റലിജന്‍സ് സംവിധാനം പരിപൂര്‍ണ്ണമായി പരാജയപ്പെട്ടുവെന്ന ആരോപണം ശക്തമാണ്.
Image: /content_image/News/News-2024-04-25-10:48:26.jpg
Keywords: ഈസ്റ്റ
Content: 23061
Category: 1
Sub Category:
Heading: അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷക കാൻഡേസ് ഓവൻസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചു
Content: വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ നിരീക്ഷകയും ടെലിവിഷന്‍ അവതാരകയുമായ കാൻഡേസ് ഓവൻസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചതായി വെളിപ്പെടുത്തല്‍. സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് കാൻഡേസ് പ്രഖ്യാപനം നടത്തിയത്. അടുത്തിടെ താൻ ഭവനത്തിലേക്ക് മടങ്ങിപ്പോകാൻ തീരുമാനിച്ചുവെന്നുള്ള കുറിപ്പോടുകൂടിയാണ് അവരുടെ പോസ്റ്റ് ആരംഭിക്കുന്നത്.

Recently, I made the decision to go home. There is of course so much more that went into this decision and that I plan to share in the future.
But for now, praise be to God for His gentle, but relentless guiding of my heart toward Truth.

“So do not fear, for I am with you; do… pic.twitter.com/hPe5QiRxe4
— Candace Owens (@RealCandaceO) April 22, 2024

ഇതിന് പിന്നിൽ ഒരുപാട് കാരണങ്ങൾ ഉണ്ടായിരുന്നുവെന്നും അത് വെളിപ്പെടുത്താനാണ് പദ്ധതിയെന്നും ഓവൻസ് കുറിച്ചു. സത്യത്തിലേക്ക് തൻറെ ഹൃദയത്തെ നയിച്ച ദൈവത്തിന് നന്ദി അറിയിക്കുന്നതായും അവര്‍ രേഖപ്പെടുത്തി. "ഭയപ്പെടേണ്ട ഞാൻ നിന്നോട് കൂടെയുണ്ട്" എന്ന് തുടങ്ങുന്ന ഏശയ്യാ പ്രവാചകന്റെ പുസ്തകം നാല്‍പ്പത്തിയൊന്നാം അധ്യായം പത്താം വാക്യത്തോടൊപ്പം "എനിക്ക് ഭയമില്ല, ക്രിസ്തു രാജാവാണ്" എന്ന് പറഞ്ഞു കൊണ്ടാണ് പോസ്റ്റ് അവസാനിക്കുന്നത്. പ്രശസ്തമായ ലണ്ടൻ ഒറേറ്ററിലെ ഫാ. ജൂലിയൻ ലാർജ് എന്ന വൈദികനോടൊപ്പം നിൽക്കുന്ന ചിത്രങ്ങളാണ് കുറിപ്പിനൊപ്പം കാൻഡേസ് ഓവൻസ് 'എക്സി'ല്‍ പങ്കുവെച്ചത്. ഏതാനും നാളുകൾക്ക് മുന്‍പ് കത്തോലിക്ക വിശ്വാസം സ്വീകരിച്ച ജോർജ് ഫാർമറാണ് ഓവൻസിന്റെ ഭർത്താവ്. ഇരുവർക്കും മൂന്ന് കുട്ടികളാണുള്ളത്. അതേസമയം ഓവൻസ് കത്തോലിക്ക വിശ്വാസം സ്വീകരിച്ച പ്രഖ്യാപനം വലിയ സന്തോഷത്തോടെയാണ് സാമൂഹ്യ മാധ്യമങ്ങളിൽ വിശ്വാസികൾ ഏറ്റെടുത്തിരിക്കുന്നത്.
Image: /content_image/News/News-2024-04-25-14:59:08.jpg
Keywords: വിശ്വാസം സ്വീകരി
Content: 23062
Category: 1
Sub Category:
Heading: തീവ്ര ഇസ്ലാമിസ്റ്റുകള്‍ ദക്ഷിണ ഈജിപ്തിൽ നിരവധി ക്രൈസ്തവ ഭവനങ്ങൾ അഗ്നിക്കിരയാക്കി
Content: മിന്യ: ദക്ഷിണ ഈജിപ്തിലെ മിന്യ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നിരവധി ക്രൈസ്തവ ഭവനങ്ങൾ മുസ്ലീം തീവ്രവാദികൾ അഗ്നിക്കിരയാക്കി. ഓർത്തഡോക്സ് ക്രൈസ്തവർ ഈസ്റ്റർ ആഘോഷിക്കുന്നതിന് രണ്ടാഴ്ച മുമ്പാണ് ഈ അക്രമ സംഭവം നടന്നിരിക്കുന്നതെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. അൽ ഫവാക്കർ ഗ്രാമത്തിൽ ഒരു ദേവാലയം നിർമ്മിക്കാൻ ക്രൈസ്തവർ ശ്രമം നടത്തിയിരുന്നു. ഇതേതുടർന്ന് ക്രൈസ്തവരെ അവരുടെ ഭവനങ്ങളിൽ നിന്നും തുരത്താൻ തീവ്രവാദികൾ പരിശ്രമിച്ചെങ്കിലും അത് വിലപ്പോവാതെ വന്നതോടുകൂടിയാണ് അവരുടെ ഭവനങ്ങൾ നശിപ്പിക്കാൻ തീവ്രവാദികൾ തുനിഞ്ഞത്.

متابعة:
بخصوص أحداث قرية الفواخر، وصلت قوات الأمن وتمت السيطرة على الوضع، والقبض على المحرضين والمنفذين، وحصر جميع التلفيات، وستقوم أجهزة الدولة بتعويض المتضررين ومحاسبة الجناة.
ويسود الهدوء القرية الآن.
حمى الله بلادنا العزيزة مصر من كل مكروه.
— Anba Macarius (@AnbaMacarius) April 24, 2024

സാഹചര്യം ഇപ്പോൾ നിയന്ത്രണവിധേയമാണെന്നും, ഇതിന് പിന്നിലുള്ളവരെ ദേശീയ സുരക്ഷാസേന കസ്റ്റഡിയിലെടുത്തെന്നും കോപ്റ്റിക് ഓർത്തഡോക്സ് മെത്രാൻ അൻബാ മക്കാരിയൂസ് സാമൂഹ്യ മാധ്യമത്തിൽ കുറിച്ചു. അക്രമത്തിന്റെ ഇരകളായവർക്ക് നഷ്ടപരിഹാരം സർക്കാർ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. നമ്മുടെ പ്രിയപ്പെട്ട രാജ്യത്തെ, ഈജിപ്തിനെ, എല്ലാ ഉപദ്രവങ്ങളിൽ നിന്നും ദൈവം രക്ഷിക്കട്ടെ എന്ന് പറഞ്ഞുകൊണ്ടാണ് ബിഷപ്പിന്റെ കുറിപ്പ് അവസാനിക്കുന്നത്. ഈജിപ്തിലെ പത്തു ശതമാനത്തോളം ആളുകളാണ് ക്രൈസ്തവ വിശ്വാസം പിന്തുടരുന്നത്. ഇവരിൽ ബഹുഭൂരിപക്ഷവും കോപ്റ്റിക്ക് സഭയിലെ അംഗങ്ങളാണ്. മിന്യ പ്രവിശ്യയിലെ കോപ്റ്റിക്ക് വിശ്വാസികൾക്ക് നേതൃത്വം നൽകുന്ന ബിഷപ്പ് മക്കാരിയൂസ് ഏകദേശം പത്ത് വർഷങ്ങൾക്ക് മുന്‍പ് ഒരു കൊലപാതകശ്രമത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരിന്നു. ഓപ്പൺ ഡോർസ് സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് ക്രൈസ്തവർക്ക് ഏറ്റവും ജീവിക്കാൻ ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഈജിപ്ത് മുപ്പത്തിയെട്ടാം സ്ഥാനത്താണുള്ളത്.
Image: /content_image/News/News-2024-04-25-18:00:54.jpg
Keywords: ഈജി
Content: 23063
Category: 1
Sub Category:
Heading: മഹാജൂബിലി വർഷത്തിലെ ദൈവ കരുണയുടെ തിരുനാളിന് മുന്നൊരുക്കമായി ഓണ്‍ലൈന്‍ ശുശ്രൂഷകള്‍ക്ക് മറ്റന്നാള്‍ തുടക്കം
Content: 2025 മഹാ ജൂബിലി വർഷത്തിൽ ദൈവ കരുണയുടെ മഹാതിരുനാളിന് 333 ദിവസത്തെ ഒരുക്കത്തിലൂടെ അനേകർക്കു ആത്മീയ ഉണർവായ ശുശ്രൂഷകൾക്ക് ശേഷം 'മെസേഞ്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' ഒരുക്കുന്ന 365 ദിവസത്തെ ദൈവ കരുണയുടെ ഓണ്‍ലൈന്‍ ശുശ്രൂഷകള്‍ക്ക് മറ്റന്നാള്‍ തുടക്കം. മറ്റന്നാള്‍ ഏപ്രിൽ 27നു ആരംഭിച്ച് 2025 ഏപ്രിൽ 27 അവസാനിക്കുന്ന ശുശ്രുഷക്ക് Messengers of Divine Mercy കൂട്ടായ്മക്ക് വേണ്ടി ഫാ. സോമി പാണംകാട്ട് OFM Cap നേതൃത്വം നൽകും. പുലര്‍ച്ചെ മൂന്നു മണി, ഉച്ചകഴിഞ്ഞു മൂന്നു മണി, രാത്രി ഒന്‍പതു മണി എന്നീ സമയങ്ങളിലായാണ് യൂട്യൂബിലൂടെ തത്സമയ സംപ്രേക്ഷണം നടക്കുക. ദൈവകരുണയുടെ നൊവേന, വിശുദ്ധ കുർബാന, ദൈവകരുണയുടെ സന്ദേശം, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആശീർവാദം എന്നിവ ലൈവായി 'മെസേഞ്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. 365 ദിനങ്ങൾ കൊണ്ട് ബൈബിൾ, വിശുദ്ധ ഫൗസ്റ്റിനായിലൂടെ ലഭിച്ച ദൈവ കരുണയുടെ സന്ദേശം, ഇൻ സിനു ജെസു എന്നിവയിലൂടെ വിചിന്തനം ചെയ്യുകയാണെന്നും അനുഗ്രഹീതമായ പ്രാര്‍ത്ഥനാശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്നും 'മെസേഞ്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' കൂട്ടായ്മ അറിയിച്ചു. {{ ഈ പ്രത്യേക പ്രാര്‍ത്ഥനാകൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാൻ: ‍-> https://chat.whatsapp.com/Haa0sO8DnoTAQUfvOfHkG5 }}
Image: /content_image/News/News-2024-04-25-19:44:38.jpg
Keywords: കരുണ
Content: 23064
Category: 18
Sub Category:
Heading: മതാധ്യാപക അവാര്‍ഡ് മൂന്നു പേര്‍ക്ക്
Content: കൊച്ചി: സഭയുടെ മതബോധനരംഗത്ത് തനതായ സംഭാവനകൾ നൽകുന്ന വർക്കായി ഏർപ്പെടുത്തിയിട്ടുള്ള 2023ലെ കെസിബിസിയുടെ ഫാ. മാത്യു നടയ്ക്കൽ അവാർഡ് മൂന്നു പേർക്ക് ലഭിച്ചു. നാലു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തു പ്രവർത്തിക്കുന്ന ഡോ. പിസി. അനിയൻകുഞ്ഞ് (ചങ്ങനാശേരി), കെ.പി. ജോൺ (വിജയപുരം), അഞ്ചു പതിറ്റാണ്ടിലേറെയായി മതബോധനരംഗത്തുള്ള എലിസബത്ത് വർഗീസ് (ബത്തേരി) എന്നിവർക്കാണു പുരസ്കാരം. മേയ് 18ന് കോട്ടയത്ത് വിജയപുരം രൂപതയുടെ കത്തീഡ്രൽ ഹാളിൽ നടക്കു ന്ന മതാധ്യാപക സംഗമത്തിൽ ബിഷപ് ഡോ. സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ അവാർഡുകൾ സമ്മാനിക്കുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജന റൽ ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു.
Image: /content_image/India/India-2024-04-26-08:48:04.jpg
Keywords: മതാ