category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingമഹാജൂബിലി വർഷത്തിലെ ദൈവ കരുണയുടെ തിരുനാളിന് മുന്നൊരുക്കമായി ഓണ്‍ലൈന്‍ ശുശ്രൂഷകള്‍ക്ക് മറ്റന്നാള്‍ തുടക്കം
Content2025 മഹാ ജൂബിലി വർഷത്തിൽ ദൈവ കരുണയുടെ മഹാതിരുനാളിന് 333 ദിവസത്തെ ഒരുക്കത്തിലൂടെ അനേകർക്കു ആത്മീയ ഉണർവായ ശുശ്രൂഷകൾക്ക് ശേഷം 'മെസേഞ്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' ഒരുക്കുന്ന 365 ദിവസത്തെ ദൈവ കരുണയുടെ ഓണ്‍ലൈന്‍ ശുശ്രൂഷകള്‍ക്ക് മറ്റന്നാള്‍ തുടക്കം. മറ്റന്നാള്‍ ഏപ്രിൽ 27നു ആരംഭിച്ച് 2025 ഏപ്രിൽ 27 അവസാനിക്കുന്ന ശുശ്രുഷക്ക് Messengers of Divine Mercy കൂട്ടായ്മക്ക് വേണ്ടി ഫാ. സോമി പാണംകാട്ട് OFM Cap നേതൃത്വം നൽകും. പുലര്‍ച്ചെ മൂന്നു മണി, ഉച്ചകഴിഞ്ഞു മൂന്നു മണി, രാത്രി ഒന്‍പതു മണി എന്നീ സമയങ്ങളിലായാണ് യൂട്യൂബിലൂടെ തത്സമയ സംപ്രേക്ഷണം നടക്കുക. ദൈവകരുണയുടെ നൊവേന, വിശുദ്ധ കുർബാന, ദൈവകരുണയുടെ സന്ദേശം, വചന പ്രഘോഷണം, ദിവ്യകാരുണ്യ ആശീർവാദം എന്നിവ ലൈവായി 'മെസേഞ്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' ചാനലിലൂടെയാണ് സംപ്രേക്ഷണം ചെയ്യുന്നത്. 365 ദിനങ്ങൾ കൊണ്ട് ബൈബിൾ, വിശുദ്ധ ഫൗസ്റ്റിനായിലൂടെ ലഭിച്ച ദൈവ കരുണയുടെ സന്ദേശം, ഇൻ സിനു ജെസു എന്നിവയിലൂടെ വിചിന്തനം ചെയ്യുകയാണെന്നും അനുഗ്രഹീതമായ പ്രാര്‍ത്ഥനാശുശ്രൂഷയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുകയാണെന്നും 'മെസേഞ്ചേഴ്സ് ഓഫ് ഡിവൈന്‍ മേഴ്സി' കൂട്ടായ്മ അറിയിച്ചു. {{ ഈ പ്രത്യേക പ്രാര്‍ത്ഥനാകൂട്ടായ്മയുടെ വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകുവാൻ: ‍-> https://chat.whatsapp.com/Haa0sO8DnoTAQUfvOfHkG5 }}
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video https://www.youtube.com/watch?v=lE8k4dZx8XY&ab_channel=MESSENGERSOFDIVINEMERCY
Second Video
facebook_link
News Date2024-04-25 08:14:00
Keywordsകരുണ
Created Date2024-04-25 19:44:38