Contents
Displaying 22621-22630 of 24979 results.
Content:
23045
Category: 1
Sub Category:
Heading: കോംഗോയിൽ ഗറില്ലകൾ കൊലപ്പെടുത്തിയ നാല് വൈദികർ വാഴ്ത്തപ്പെട്ട പദവിയിലേക്ക്
Content: കിന്‍ഷാസ: ആഫ്രിക്കൻ രാജ്യമായ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിൽ മതവിരുദ്ധരായ ഗറില്ലകൾ കൊലപ്പെടുത്തിയ നാല് കത്തോലിക്ക വൈദികർ ഓഗസ്റ്റ് പതിനെട്ടാം തീയതി വാഴ്ത്തപ്പെട്ട പദവിയിലേക്ക് ഉയർത്തപ്പെടും. ഫാ. ലൂയിജി കരാര, ഫാ. ജിയോവാനി ഡിഡോണി, ഫാ. വിട്ടോറിയോ ഫാസിൻ എന്നീ സേവ്യറൻ മിഷ്ണറിമാരും, ആൽബർട്ട് ജൂബർട്ട് എന്ന പ്രാദേശിക വൈദികനും ഉൾപ്പെടുന്നു. മൂന്ന് സേവ്യറൻ മിഷ്ണറി വൈദികരും ഇറ്റാലിയൻ സ്വദേശികളാണ്. ഉവിര രൂപതയിൽവെച്ചായിരിക്കും വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന ചടങ്ങുകൾ നടക്കുക. ഫ്രാൻസിസ് മാർപാപ്പയെ പ്രതിനിധീകരിച്ച് കർദ്ദിനാൾ ഫ്രിഡോളിൻ അമ്പോങ്കോ പങ്കെടുക്കുന്ന ചടങ്ങിൽ ആയിരങ്ങള്‍ ഭാഗഭാക്കാകും. 1964 നവംബർ 28 കിലു വിപ്ലവത്തിനിടയിലാണ് ഈ വൈദികർ ദാരുണമായി കൊല ചെയ്യപ്പെടുന്നത്. ബറക പള്ളിയിൽ സൈനിക ജീപ്പ് എത്തിയതിന് പിന്നാലെയാണ് ക്രൂരമായ സംഭവം അരങ്ങേറിയത്. ഫാസിനെ നിർദയമായി വെടിവച്ച അക്രമികള്‍ സ്ഥലത്തു തുടരുകയായിരിന്നു. കുമ്പസാരിപ്പിച്ച് കൊണ്ടിരുന്ന ഫാ. കരാര പള്ളിയിൽ നിന്ന് പുറത്തുവന്നപ്പോള്‍ വെടിയേറ്റു കിടക്കുന്ന സഹോദരനെ അക്രമികൾക്ക് മുന്നില്‍ കാണുകയായിരിന്നു. വൈകാതെ അദ്ദേഹത്തിനും വെടിയേല്‍ക്കുകയായിരിന്നു. വാഴ്ത്തപ്പെട്ട പദവി പ്രഖ്യാപന വാർത്ത രാജ്യത്ത് മുഴുവൻ വലിയ സന്തോഷമാണ് കൊണ്ടുവരിക്കുന്നതെന്ന് ബുക്കാവു പ്രവിശ്യയിലെ മെത്രാന്‍ സമിതി പറഞ്ഞു. പ്രഖ്യാപനത്തെ ദൈവജനത്തിന്റെ ഊർജ്ജസ്വലതയായും വൈദികരുടെയും സന്യസ്തരുടെയും ധീരതയായുമായാണ് കാണുന്നതെന്ന് സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. പ്രാദേശിക സഭകൾക്ക് നൽകിക്കൊണ്ടിരിക്കുന്ന ആനന്ദത്തിന്റെ, സമ്മാനത്തിന് ദൈവത്തിന് നന്ദി പറയുന്നുവെന്നും ബിഷപ്പുമാര്‍ പ്രസ്താവിച്ചു.
Image: /content_image/News/News-2024-04-19-14:22:13.jpg
Keywords: കോംഗോ

23046
Category: 1
Sub Category:
Heading: ജൂലൈ 1 മുതല്‍ ബൈബിള്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥം
Content: ടെന്നസ്സി: അമേരിക്കയിലെ ഇംഗ്ലീഷ് ഭാഷയിലുള്ള ബൈബിൾ ജൂലൈ 1 മുതല്‍ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി അറിയപ്പെടും. ഇക്കഴിഞ്ഞ ചൊവ്വാഴ്ച റിപ്പബ്ലിക്കൻ ഗവർണർ ബിൽ ലീ ബില്ലിൽ ഒപ്പുവച്ചു. ഫിലാഡൽഫിയ പ്രിൻ്ററായ റോബർട്ട് എയ്റ്റ്‌കെൻ പ്രസിദ്ധീകരിച്ച ബൈബിൾ പരിഭാഷയ്ക്ക് കോൺഗ്രസിൽ നിന്ന് ഔദ്യോഗിക അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമായി പ്രഖ്യാപിച്ചിരിക്കുന്നത്. ടെന്നസ്സി ഹൗസിലെയും സെനറ്റിലെയും ഭൂരിപക്ഷമുള്ള റിപ്പബ്ലിക്കൻ പ്രതിനിധികളില്‍ നിന്ന് നിയമനിർമ്മാണത്തിന് ശക്തമായ പിന്തുണ ലഭിച്ചിരിന്നു. 2021-ല്‍ വിശുദ്ധ ബൈബിളിനെ ടെന്നസ്സി സംസ്ഥാനത്തിന്റെ ഔദ്യോഗിക ഗ്രന്ഥമാക്കുന്ന പ്രമേയം ടെന്നസ്സി പ്രതിനിധി സഭയിലെ റിപ്പബ്ലിക്കന്‍ പ്രതിനിധിയായ ജെറി സെക്സടനാണ് ആദ്യമായി അവതരിപ്പിക്കുന്നത്. ജെറി സെക്സടണ്‍ അവതരിപ്പിച്ച ‘ഹൗസ് ജോയന്റ് റെസിലൂഷ്യന്‍ 150’ എന്ന പ്രമേയം ഇരുപത്തിയെട്ടിനെതിരെ അന്‍പത്തിയഞ്ചു വോട്ടുകള്‍ക്കു അന്ന് വോട്ടെടുപ്പില്‍ പാസ്സായിരിന്നു. തോമസ് നെല്‍സന്‍, ഗിദിയോന്‍സ് ഇന്റര്‍നാഷണല്‍, യുണൈറ്റഡ് മെത്തഡിസ്റ്റ് പബ്ലിഷിംഗ് ഹൗസ് തുടങ്ങി പ്രമുഖ ബൈബിള്‍ പ്രസാധക കമ്പനികള്‍ ടെന്നസ്സിയിലെ നാഷ്‌വില്ലേ ആസ്ഥാനമായാണ് പ്രവര്‍ത്തിക്കുന്നത്.
Image: /content_image/News/News-2024-04-19-16:19:22.jpg
Keywords: ബൈബി

23047
Category: 1
Sub Category:
Heading: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസി
Content: ലാഹോർ: പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ മനുഷ്യാവകാശ മന്ത്രി സ്ഥാനത്തേക്ക് ക്രൈസ്തവ വിശ്വാസിയായ ഖലീൽ താഹിർ സിന്ധു തെരഞ്ഞെടുക്കപ്പെട്ടു. പ്രദേശത്തെ ക്രൈസ്തവര്‍ക്ക് വലിയ പ്രതീക്ഷ പകര്‍ന്നുക്കൊണ്ടാണ് കത്തോലിക്ക വിശ്വാസിയും അഭിഭാഷകനുമായ ഖലീൽ താഹിർ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പാക്ക് മന്ത്രിസഭയില്‍ സാധാരണയായി ക്രൈസ്തവര്‍ തെരഞ്ഞെടുക്കപ്പെടുന്നത് വിരളമായ സംഭവമാണ്. വർഷങ്ങളായി സജീവമായ രാഷ്ട്രീയ ഇടപെടലുമായി രംഗത്തുള്ള പാക്കിസ്ഥാൻ മുസ്ലീം ലീഗ്-നവാസ് (പിഎംഎൽ-എൻ) ലിസ്റ്റിലെ ക്രിസ്ത്യൻ പ്രതിനിധിയും പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ ന്യൂനപക്ഷ സീറ്റിലേക്കുള്ള സ്ഥാനാർത്ഥിയുമായിരിന്നു താഹിർ സിന്ധു. സാംസ്കാരികമായും ധാർമ്മികമായും ആത്മീയമായും വിവിധ വിഷയങ്ങളില്‍ അദ്ദേഹം പുലര്‍ത്തുന്ന ശക്തമായ നിലപാടുകള്‍ ഇസ്ലാമിക ഗ്രൂപ്പുകൾ ഉൾപ്പെടെ പാർലമെൻ്റിലെ വിവിധ പാർട്ടികള്‍ ബഹുമാനിക്കുന്നുണ്ട്. പഞ്ചാബ് പ്രവിശ്യാ ഗവൺമെൻ്റിൽ മനുഷ്യാവകാശ-ന്യൂനപക്ഷ പ്രവിശ്യാ മന്ത്രിയായും 2013-ൽ ആരോഗ്യ മന്ത്രിയായും അദ്ദേഹം സേവനം ചെയ്തിട്ടുണ്ട്. 57 വയസ്സുള്ള സിന്ധു, യഥാർത്ഥത്തിൽ ഫൈസലാബാദ് സ്വദേശിയാണ്. ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി മുന്നില്‍ നിന്നു പോരാടുന്ന വ്യക്തി കൂടിയാണ് താഹിർ സിന്ധു. 2013 ജൂലൈയിൽ മതനിന്ദ ആരോപിച്ച് അറസ്റ്റിലായ ക്രിസ്ത്യൻ ദമ്പതികളായ ഷഗുഫ്ത കൗസർ, ഷഫ്ഖത്ത് ഇമ്മാനുവൽ എന്നിവർക്ക് വേണ്ടി തുടര്‍ച്ചയായ നിയമ പോരാട്ടം നടത്തിയ സമിതിയിലെ അംഗമായിരുന്നു സിന്ധു. ആദ്യ ഘട്ടത്തിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അവരെ 2021-ൽ ലാഹോർ അപ്പീൽ കോടതി കുറ്റവിമുക്തരാക്കി. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാകിസ്ഥാൻ വനിത ആസിയ ബീബിയെ മോചിപ്പിക്കാൻ ഇടയാക്കിയ കുപ്രസിദ്ധമായ വിചാരണയിലും സിന്ധു പ്രത്യേക ഇടപെടല്‍ നടത്തിയിട്ടുണ്ട്.
Image: /content_image/News/News-2024-04-19-20:53:04.jpg
Keywords: പാക്കി

23048
Category: 18
Sub Category:
Heading: "ബിജെപി അനുകൂല പരാമർശം ലത്തീൻ സഭയുടേയോ ഔദ്യോഗിക നിലപാടല്ല"
Content: ആലപ്പുഴ: ജീവദീപ്‌തി മാസികയിൽ പ്രസിദ്ധീകരിച്ച 'ഇന്ത്യയെ ആര് നയിക്കണം' എന്ന ലേഖനത്തിലെ ബിജെപി അനുകൂല പരാമർശം വിവാദമായ പശ്ചാത്തലത്തിൽ വിശദീകരണവുമായി ലേഖകനും ആലപ്പുഴ രൂപതാ പിആർഒയുമായ ഫാ. സേവ്യർ കുടിയാംശേരി. ലേഖനം തന്റെ വ്യക്തിപരമായ അഭിപ്രായവും ദർശനവുമാണെന്നും ആലപ്പുഴ രൂപതയുടേയോ ലത്തീൻ സഭയുടേയോ ഔദ്യോഗിക നിലപാടല്ലെന്നും അദ്ദേഹം വിശദീകരണക്കുറിപ്പിൽ അറിയിച്ചു. മാസികയുടെ എഡിറ്റർ ആവശ്യപ്പെട്ടതു പ്രകാരം വിമർശനാത്മകമായ രാഷ്ട്രീയ ദാർശനിക പഠന ലേഖനമാണ് താൻ എഴുതിയതെന്നും ലേഖനം പൂർണമായി വായിക്കുന്ന ആർക്കും അതു മനസിലാകുമെന്നും വിശദീകരിച്ച അദ്ദേഹം താൻ ഒരു പാർട്ടിയോടും പക്ഷംചേരുന്ന ആളല്ലെന്നും വ്യക്തമാക്കി.“താൻ ഒരു പാർട്ടിയുടേയും സഹയാത്രികനല്ല, എന്നാൽ, എല്ലാ പാർട്ടികളോടും അടുപ്പമുണ്ട്. ആരോടും അകൽച്ചയുമില്ല-" ഫാ. കുടിയാംശേരി പറഞ്ഞു. ജീവദീപ്തി മാസികയിലെ ലേഖനത്തിലെ പരാമർശങ്ങളെ മുൻനിർത്തി ല ത്തീൻ സഭയ്ക്ക് ബിജെപി അനുകൂല നിലപാട് എന്ന പ്രചരണം അവാസ്തവമാണെന്ന് കെആർഎൽസിസി നേരത്തെ പ്രതികരിച്ചിരുന്നു.
Image: /content_image/India/India-2024-04-20-10:23:03.jpg
Keywords: ആലപ്പുഴ

23049
Category: 1
Sub Category:
Heading: തെലുങ്കാന മദര്‍ തെരേസ സ്കൂള്‍ ആക്രമണം; പ്രതികളെ വിട്ടയച്ചു, സ്കൂള്‍ അധികൃതര്‍ക്കെതിരെ കേസ്
Content: ഹൈദരാബാദ്: തെലുങ്കാനയിലെ ലക്സെട്ടിപ്പെട്ടിൽ വൈദികര്‍ നടത്തുന്ന മദർ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂള്‍ തീവ്ര ഹിന്ദുത്വ സംഘടനയായ ഹനുമാൻ സേന പ്രവർത്തകർ അടിച്ചുതകർത്ത സംഭവത്തിന് പിന്നാലെ സ്കൂൾ മാനേജ്മെന്റിനെതിരെ കേസെടുത്ത് പോലീസ്. മതവികാരം വ്രണപ്പെടുത്തി എന്നാരോപിച്ച് ചില രക്ഷിതാക്കൾ നൽകിയ പരാതിയിലാണ് സ്കൂൾ അധികൃതർക്കെതിരെ കേസ്. ഇതിനിടെ സ്‌കൂൾ മാനേജ്മെൻ്റിൻ്റെ പരാതിയിൽ അക്രമികൾക്കെതിരെ ഡണ്ഡപള്ളി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു കേസെടുത്തെങ്കിലും ഇവരെ ജാമ്യത്തില്‍ വിട്ടയച്ചുവെന്നാണ് പുറത്തുവരുന്ന വിവരം. അക്രമാസക്തമായ ആക്രമണവുമായി ബന്ധപ്പെട്ട് 12 പേരെ പോലീസ് അറസ്റ്റ് ചെയ്തെന്നും എന്നാൽ ചെറിയ കുറ്റങ്ങള്‍ ചുമത്തി അവരെ ഉടന്‍ വിട്ടയച്ചുവെന്നും സ്കൂള്‍ അധികൃതരെ ഉദ്ധരിച്ച് 'യുസിഎ ന്യൂസ്' റിപ്പോര്‍ട്ട് ചെയ്യുന്നു. ഭാവി നടപടികളെ കുറിച്ച് തീരുമാനിക്കാൻ നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തി വരികയാണെന്നും സ്കൂള്‍ നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സ്കൂൾ അധികൃതർക്കെതിരെ 153 (എ), 295 (എ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.സ്‌കൂളിൽ അതിക്രമിച്ചുകയറിയ അക്രമികൾ സ്‌കൂൾ മാനേജറെ അക്രമിക്കുകയും ക്ലാസ്‌മുറിയിലെ ജനാലകളുൾപ്പടെ അടിച്ചു തകർക്കുകയും ചെയ്തു. മദർ തെരേസയുടെ രൂപവും പ്രവേശന കവാടവുമുൾപ്പടെ അക്രമികൾ തകർത്തു. ഈ വകയിൽ 30,000 രൂപയുടെ നഷ്ടമുണ്ടായതായും സ്‌കൂൾ അധികൃതർ നൽകിയ പരാതിയിൽ പറയുന്നു. സ്കൂള്‍ യൂണിഫോമിന് പകരം ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വസ്ത്രം ധരിച്ചു വന്നതിന് വിദ്യാർത്ഥികളെ സ്‌കൂളിൽ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ലെന്നാണ് മാതാപിതാക്കളുടെ പരാതി. എന്നാല്‍ സ്കൂള്‍ യൂണിഫോം ധരിക്കാത്തതിന്റെ കാരണം ചോദിക്കുക മാത്രമാണ് സ്കൂള്‍ അധികൃതര്‍ ചെയ്തത്. ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വസ്ത്രം മാറ്റി വരണമെന്ന് വിദ്യാർത്ഥികളോട് പറഞ്ഞിട്ടില്ലെന്നു സ്‌കൂൾ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച നൂറുകണക്കിന് ഹനുമാൻസേന പ്രവർത്തകർ അടങ്ങുന്ന സംഘമാണ് സ്കൂളിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. ഇതിനിടെ തെലങ്കാനയിലെ എക്യുമെനിക്കൽ ബോഡി ഫെഡറേഷൻ ഓഫ് ചർച്ച് അക്രമത്തെ അപലപിച്ചു. ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് തെലങ്കാന, ആന്ധ്രാപ്രദേശ് എന്നിവയുടെ അധികാരപരിധിയിലുള്ള റീജിയണൽ തെലുങ്ക് കാത്തലിക് ബിഷപ്പ്സ് കൗൺസിലിൻ്റെ ഡെപ്യൂട്ടി സെക്രട്ടറി ഫാ. അലോഷ്യസ് എഫ്രേം രാജു അലക്‌സ് പറഞ്ഞു. രാജ്യത്തെ ക്രൈസ്തവ ന്യൂനപക്ഷങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകള്‍ നടത്തുന്ന സംഘടിത ആക്രമണങ്ങളുടെ ഒടുവിലത്തെ ഉദാഹരണമാണ് മദര്‍ തെരേസ സ്കൂളിന് നേരെയുണ്ടായ ആക്രമണം.
Image: /content_image/News/News-2024-04-20-11:14:13.jpg
Keywords: ഹിന്ദുത്വ, ആര്‍എസ്‌എസ്

23050
Category: 10
Sub Category:
Heading: ബൊളീവിയയിൽ കൊല്ലപ്പെട്ട യുവ പോളിഷ് മിഷ്ണറിയുടെ നാമകരണ നടപടികൾക്ക് തുടക്കം
Content: ക്രാക്കോവ്: ബൊളീവിയയിൽ കൊല്ലപ്പെട്ട പോളിഷ് മിഷ്ണറിയുടെ നാമകരണ നടപടികൾക്ക് തുടക്കമായി. 2017-ല്‍ കൊല ചെയ്യപ്പെട്ട യുവ മിഷ്ണറി ഹെലേന ആഗ്നേസ്കയുടെ നാമകരണ നടപടികൾക്ക് ക്രാക്കോവ് അതിരൂപതയിലാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് അതിരൂപതയുടെ ആർച്ച് ബിഷപ്പ് മരേക്ക് ജദ്രസീവ്സ്കിയാണ് പ്രഖ്യാപനം നടത്തിയത്. 2022 ഡിസംബറില്‍ ആരംഭിച്ച പ്രാഥമിക ഘട്ട അന്വേഷണങ്ങൾക്ക് ശേഷം ഔദ്യോഗികമായി നാമകരണ നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച് മെത്രാൻ സമിതിയോട് അഭിപ്രായം ആരാഞ്ഞതിനു ശേഷം വത്തിക്കാന്റെ നാമകരണത്തിനു വേണ്ടിയുള്ള തിരുസംഘത്തിന്റെ അനുമതി കൂടി ലഭിച്ചതിന് പിന്നാലെ തീരുമാനമെടുക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. 1991 ഫെബ്രുവരി ഒന്‍പതാം തീയതിയാണ് ഹെലേന ക്രാക്കോവിലെ കത്തോലിക്ക കുടുംബത്തിൽ ജനിക്കുന്നത്. അവളുടെ ജനനത്തിന് ഏതാനും ആഴ്ചകൾക്ക് ശേഷം അമ്മ മരണമടഞ്ഞു. പിന്നീട് പിതാവിന്റെയും രണ്ടാനമ്മയുടെയും കൂടിയാണ് ഹെലേന വളർന്നത്. പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയതിനു ശേഷം അവൾ സ്കോളർഷിപ്പോടെ ലണ്ടനിൽ ഉപരിപഠനം നടത്തുകയും പിന്നീട് തിരികെയെത്തി എഞ്ചിനീയറിങ് പഠനം പൂർത്തിയാക്കുകയും ചെയ്തു. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ ഏതാണ്ട് എല്ലാ ദിവസവും തന്നെ വിശുദ്ധ കുർബാനയിൽ പങ്കെടുക്കാൻ ഹെലേന ശ്രദ്ധിച്ചിരുന്നു. യൂണിവേഴ്സിറ്റിയിൽ പഠിച്ചുകൊണ്ടിരുന്ന കാലഘട്ടത്തിലാണ് സാൽവതോറിയൻ വൈദികരുടെ സാൽവതോർ മിഷ്ണറി വോളണ്ടിയർ സർവീസിനെ പറ്റി ഹെലേന അറിയുന്നത്. 2013ൽ അവൾ ആഫ്രിക്കന്‍ രാജ്യമായ സാംബിയയിൽ പോയി തെരുവിൽ കഴിയുന്ന കുട്ടികൾക്ക് വേണ്ടി സേവനം ചെയ്തു. 2014 റൊമാനിയയിൽ യുവജനങ്ങളുടെ ഇടയിലാണ് ഹെലേന പ്രവർത്തിച്ചത്. എനിക്ക് ദൈവത്തെ അറിയാം എന്നതാണ് ഏറ്റവും വലിയ സമ്മാനമെന്നും അതിനാൽ താനത് പങ്കുവെക്കണമെന്നും ഒരു മിഷ്ണറി യാത്രയ്ക്ക് പുറപ്പെടുന്നതിനു മുമ്പ് അവൾ എഴുതി. ഇരുപത്തിയാറാം വയസ്സിൽ ബൊളീവിയയിൽ സന്യാസിനിമാർ നടത്തിയിരുന്ന എഡ്മുണ്ടു ബോജാനോവ്സ്കി സ്കൂളിൽ സേവനം ചെയ്യുന്ന കാലഘട്ടം. 2017 ജനുവരി 24 രാത്രിയായിരിന്നു ദാരുണമായ സംഭവം അരങ്ങേറിയത്. സ്കൂളിൽ കവർച്ച നടത്താൻ എത്തിയ രണ്ടുപേരിൽ ഒരാൾ ഹെലേനയെ കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നു. ആകസ്മികമായ വിയോഗത്തിന് പിന്നാലെ വിശുദ്ധമായ ജീവിതം നയിച്ചുക്കൊണ്ടിരിന്ന ഹെലേനയെ കുറിച്ചുള്ള സ്മരണകളുമായി നിരവധി പേര്‍ രംഗത്തുവന്നിരിന്നു. നാമകരണ നടപടികൾ ആരംഭിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നാളെ ഏപ്രിൽ 21നു അതിരൂപതയിലെ ദേവാലയങ്ങളിലും, ചാപ്പലുകളിലും വായിക്കും.
Image: /content_image/News/News-2024-04-20-13:41:21.jpg
Keywords: മിഷ്ണ

23051
Category: 1
Sub Category:
Heading: ഭൂതകാലം മാറ്റാന്‍ വന്ന പിശാചും മൂന്ന് സന്യാസികളും
Content: മൂന്ന് സന്യാസികൾക്ക് മുമ്പിൽ പിശാച് വന്നിട്ട് അവരോട് ചോദിച്ചു: "ഭൂതകാലത്തിലെ എന്റെ പ്രവർത്തനങ്ങളിൽ ഏതെങ്കിലും ഒന്ന് മാറ്റാൻ ഞാൻ നിങ്ങളെ അനുവദിച്ചാൽ നിങ്ങൾ എന്താണ് മാറ്റാൻ ആഗ്രഹിക്കുന്നത്? ആ സന്യാസിമാരിൽ ഒന്നാമൻ വലിയ അപ്പസ്തോലിക തീഷ്ണതയോടെ മറുപടി പറഞ്ഞു: "ആദ്യത്തെയും ഹവ്വയെയും പാപത്തിലേക്ക് നയിക്കുന്നതിൽ നിന്ന് ഞാൻ നിന്നെ തടയും. അങ്ങനെ ചെയ്താൽ മനുഷ്യകുലം ദൈവത്തിൽ നിന്ന് വേർപിരിയുകയില്ല." രണ്ടാമൻ വലിയ കരുണയുള്ള ഒരു മനുഷ്യനായിരുന്നു. അദ്ദേഹം പിശാചിനോട് ഇങ്ങനെ പറഞ്ഞു: "നീ ദൈവത്തിൽ നിന്നും വ്യതിചലിക്കുന്നതിൽ നിന്ന് നിന്നെ ഞാൻ തടയും. അങ്ങനെ ചെയ്താൽ നീ ദൈവത്തിൽ തന്നെ ആയിരിക്കും, ദൈവം നിന്നെ കുറ്റം വിധിക്കുകയില്ല." അവരിൽ മൂന്നാമൻ ഏറ്റവും ലാളിത്യം ഉള്ളവനും വലിയ വിവേകമുള്ളവനും ആയിരുന്നു. അവൻ പിശാചിന്റെ പ്രലോഭനത്തിന് ഉത്തരം നൽകുന്നതിന് പകരം, മുട്ടുകുത്തി കുരിശ് അടയാളം വരച്ച് പ്രാർത്ഥിച്ചു: "കർത്താവേ തിന്മയുടെ എല്ലാ പ്രലോഭനങ്ങളിൽ നിന്നും എന്നെ വിടുവിക്കുകയും ശരിയായത് പ്രവർത്തിക്കാൻ എന്നെ പഠിപ്പിക്കുകയും ചെയ്യണമേ..." വേദനകൊണ്ട് വിറയ്ക്കുകയും വലിയ ശബ്ദത്തിൽ നിലവിളിക്കുകയും ചെയ്ത ആ ദുഷ്ടഭൂതം അപ്പോൾ തന്നെ അവരെ വിട്ടു പോയി! മറ്റു രണ്ടു സന്യാസിമാരും വലിയ ആശ്ചര്യത്തോടെ മൂന്നാമനോട് ചോദിച്ചു: "പ്രിയ സഹോദരാ നീ എന്തുകൊണ്ടാണ് അങ്ങനെ പ്രതികരിച്ചത്?". അവൻ അവരോട് ഇങ്ങനെ പറഞ്ഞു: "ആദ്യമായി തിരിച്ചറിയുക, നമ്മൾ ശത്രുവിനോട് സംസാരിക്കാൻ ഒരുമ്പെടരുത്." "രണ്ടാമതായി ഭൂതകാലത്തെ മാറ്റാൻ ലോകത്ത് ആർക്കും സാധിക്കുകയില്ല എന്ന് മനസ്സിലാക്കുക." "മൂന്നാമത്തേത്: സാത്താന്റെ ആഗ്രഹം നമ്മുടെ സദ്ഗുണങ്ങൾ തെളിയിക്കുക എന്നതല്ല എന്ന് തിരിച്ചറിയുക. പിന്നെയോ നമ്മെ ഭൂതകാലങ്ങളിൽ കുടുക്കുകയും അങ്ങനെ വർത്തമാനകാലത്തെ അവഗണിക്കാൻ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യുക എന്നതാണ്. ഈ വർത്തമാനകാലത്തിൽ ദൈവേഷ്ടപ്രകാരം ജീവിക്കാൻ നാം കഠിനാധ്വാനം ചെയ്യുകയാണ് വേണ്ടത്. അങ്ങനെ ചെയ്യുമ്പോൾ അതിനു വേണ്ട കൃപ നമ്മുടെ ദൈവം നമുക്ക് കൂടുതലായി നൽകും." നമ്മുടെ ഭൂതകാലം ദൈവത്തിന്റെ കരുണയ്ക്ക് വിട്ടുകൊടുക്കാം! നമ്മുടെ ഭാവികാലത്തെ ദൈവത്തിന്റെ കരുതലിന് ഭരമേൽപ്പിക്കാം! നമ്മുടെ കയ്യിലുള്ളത് വർത്തമാനകാലം മാത്രമാണ്! നമ്മുടെ ഈ വർത്തമാനകാലത്തിലെ ഓരോ നിമിഷവും പൂർണ്ണഹൃദയത്തോടെ ദൈവത്തെ സ്നേഹിച്ചു കൊണ്ട് ദൈവേഷ്ട പ്രകാരം ജീവിക്കാൻ പരിശ്രമിക്കാം.. ദൈവം എല്ലാവരെയും അനുഗ്രഹിക്കട്ടെ!
Image: /content_image/News/News-2024-04-20-15:14:41.jpg
Keywords: പിശാച

23052
Category: 1
Sub Category:
Heading: ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി
Content: ഔഗാഡൗഗു: പടിഞ്ഞാറൻ ആഫ്രിക്കന്‍ രാജ്യമായ ബുർക്കിന ഫാസോയിൽ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തി. മതബോധന അധ്യാപകനായ എഡ്വാർഡ് യൂഗ്‌ബെരെയെ വ്യാഴാഴ്ച രാത്രിയാണ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയത്. ചേതനയറ്റ അദ്ദേഹത്തിന്റെ മൃതശരീരം രാവിലെ സിഗ്നി എന്ന പ്രദേശത്തിന് സമീപമാണ് കണ്ടെത്തിയത്. ബുർക്കിന ഫാസോയിലെ ഫാഡ ഗൗർമയിലെ സാറ്റെംഗ ഇടവകാംഗമാണ് അദ്ദേഹം. എഡ്വാർഡിനൊപ്പം കൂടുതൽ ആളുകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇസ്ലാമിക തീവ്രവാദത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട തീവ്രവാദ ഗ്രൂപ്പുകൾ ക്രൈസ്തവരെ പ്രത്യേകം ലക്ഷ്യമിടുന്നതിനാൽ ബുർക്കിന ഫാസോയിലെ സുരക്ഷാ സ്ഥിതി ഗുരുതരമായി തുടരുകയാണ്. ബുർക്കിന ഫാസോയിലെ ക്രിസ്ത്യന്‍ വിശ്വാസ പരിശീലകര്‍ തങ്ങളുടെ ജനങ്ങളുടെ നന്മയ്‌ക്കായി ജീവൻ പണയപ്പെടുത്തി മുൻനിരയില്‍ നിന്നു ശുശ്രൂഷ ചെയ്യുകയാണെന്ന് സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡിന്റെ പ്രസ് ആൻഡ് പബ്ലിക് റിലേഷൻസ് ഡയറക്ടർ സ്പെയിൻകാരിയായ മരിയ ലൊസാനോ പറഞ്ഞു. എഡ്വാർഡിൻ്റെ മരണം സാറ്റെംഗയിലെ ജനങ്ങൾക്ക് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നതെന്നും മരിയ ലൊസാനോ കൂട്ടിച്ചേര്‍ത്തു. ഇക്കഴിഞ്ഞ ഫെബ്രുവരി 25ന് ഡോറി രൂപതയിലെ എസ്സാകാനെ നഗരത്തിൽ ഞായറാഴ്ച കുർബാനയ്ക്കിടെ 15 ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടിരിന്നു. അന്നത്തെ ആക്രമണത്തില്‍ രണ്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരിന്നു. മാലി, ചാഡ്, നൈജർ, നൈജീരിയ തുടങ്ങിയ ആഫ്രിക്കൻ സഹേൽ മേഖലയിലെ പീഡനം അനുഭവിക്കുന്ന നിരവധി രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നേരിടുന്ന ആക്രമണങ്ങളുടെ ഭാഗമായാണ് ബുർക്കിന ഫാസോയിൽ നടക്കുന്ന ക്രൈസ്തവ നരഹത്യയെയും പൊതുവേ നിരീക്ഷിക്കുന്നത്. ബുർക്കിന ഫാസോയിലെ സഭയെ സഹായിക്കാൻ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് സംഘടന സജീവമായി രംഗത്തുണ്ട്. 2023-ൽ രാജ്യത്തെ 56 പ്രോജക്ടുകളിലായി ഏകദേശം 107 മില്യൺ ഡോളറിന്റെ സഹായമാണ് ലഭ്യമാക്കിയിട്ടുള്ളത്.
Image: /content_image/News/News-2024-04-20-16:32:09.jpg
Keywords: ബുർക്കി

23053
Category: 1
Sub Category:
Heading: ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരെ നടന്ന ആക്രമണം: പ്രതിയ്ക്കെതിരെ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി
Content: സിഡ്‌നി: സിഡ്‌നിയിലെ പള്ളിയിൽ ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനു നേരെ കത്തിയാക്രമണം നടത്തിയ കൗമാരക്കാരനെതിരേ പോലീസ് തീവ്രവാദക്കുറ്റം ചുമത്തി. മതതീവ്രവാദ പ്രേരണയാലാ ണ് പതിനാറുകാരൻ ആക്രമണം നടത്തിയതെന്നാണ് പോലീസിൻ്റെ പ്രാഥമിക കണ്ടെത്തൽ. പ്രവാചകൻ മുഹമ്മദ് നബിയെ അധിക്ഷേപിച്ചതായി ആക്രോശിച്ചാണ് ബിഷപ്പ് മാർ മാരി ഇമ്മാനുവേലിനെയും വൈദികൻ ഫാ. ഐസക് റോയലിനെയും കൗമാരക്കാരൻ കുത്തിയതെന്ന് സിഡ്‌നി ഫെഡറൽ പോലീസ് കമ്മീഷണർ റീസ് കെർഷോ വ്യക്തമാക്കിയിട്ടുണ്ട്. അറബിയിലായിരുന്നു ആക്രോശം. ജീവപര്യന്തം തടവ് ലഭിക്കാവുന്ന കുറ്റമാണ് കുട്ടിക്കുറ്റവാളിക്കെതിരേ ചുമത്തപ്പെട്ടിരിക്കുന്നത്.ആക്രമണം നടത്താൻ അക്രമി തൻ്റെ വീട്ടിൽനിന്നു സിഡ്‌നിയുടെ പടിഞ്ഞാറൻ പ്രാന്തത്തിലെ വൈക്‌ലി പ്രദേശത്തു സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേർഡ് പള്ളിയിലേക്ക് 90 മിനിറ്റ് യാത്ര നടത്തിയെന്നും പോലീസ് പറയുന്നു.അക്രമിയെ വിശ്വാസികൾ ചേർന്നാണ് പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. സിഡ്‌നിയിലെ കുട്ടികളുടെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആക്രമണത്തിനിടെ പരിക്കേറ്റ അക്രമി ആശുപത്രിക്കിടക്കയിൽനിന്നു വീഡിയോ കോൺഫറൻസ് വഴി വെള്ളിയാഴ്‌ച കോടതിയിൽ ഹാജരായി. തിങ്കളാഴ്‌ച വൈകുന്നേരം ഏഴിനു സിഡ്നിയിൽനിന്ന് 30 കിലോമീറ്ററോളം അകലെയുള്ള വാക്ക്‌ലെയിലെ ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിലാണ് കുത്തിക്കുത്ത് നടന്നത്. ബിഷപ്പ് വചനപ്രഘോഷണം നടത്തികൊണ്ടിരിക്കേ അക്രമി അൾത്താരയിൽ കയറി ശിരസിനു നേർക്ക് പലവട്ടം കുത്തുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം ക്രൈസ്റ്റ് ദ ഗുഡ് ഷെപ്പേഡ് ദേവാലയത്തിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഓഡിയോ സന്ദേശത്തില്‍ തന്നെ ആക്രമിച്ച യുവാവിനോട് നിരുപാധികം ക്ഷമിക്കുകയാണെന്ന് ബിഷപ്പ് മാര്‍ മാരി പറഞ്ഞു. അക്രമം നടത്താന്‍ അയച്ചവരോടും യേശുവിന്റെ നാമത്തില്‍ ക്ഷമിക്കുകയാണെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2024-04-21-09:48:48.jpg
Keywords: ഇമ്മാനു

23054
Category: 18
Sub Category:
Heading: സ്വവർഗ വിവാഹം: പ്രകടനപത്രികകളിലെ നയം ആശങ്കാജനകമെന്ന് കെസിബിസി പ്രോലൈഫ് സമിതി
Content: കൊച്ചി: ധാർമികതയും സാമൂഹ്യമൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള നയങ്ങൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികകളിൽ ഉൾപ്പെടുന്നത് ആശങ്കാജനകമെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജോൺസൺ സി. ഏബ്രഹാം. സ്വവർഗ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അതിനു നിയമപരിരക്ഷ ഉറപ്പാക്കുമെന്നുമുള്ള കോൺഗ്രസ്, സിപിഎം പ്രകടനപത്രികകളിലെ വാഗ്ദാ നം വിവാഹങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്ന ഭാരത സംസ്‌കാരത്തിനും സമൂഹത്തിൻ്റെ ധാർമിക അടിത്തറയ്ക്കും മുറിവുണ്ടാ ക്കുന്നതാണ്. മാനവികതയുടെ ചർച്ചകളിൽ എല്ലാ ധാർമിക വശങ്ങളും വിഷയമാകണം. വധശിക്ഷ, അണ്വായുധങ്ങൾ, രാസായുധങ്ങൾ, ജൈവായുധങ്ങൾ തുടങ്ങിയവ നിരോധിക്കുന്നതു സംബന്ധിച്ച പ്രകടനപത്രികയിലെ നിർദേശങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ, ഇത്തരം ക്രിയാത്മക നിർദേശങ്ങളുടെ ഉദ്ദേശ്യശുദ്ധി സ്വവർഗ വിവാഹങ്ങൾക്കു നിയമ പരിരക്ഷ നൽകുമെന്ന പ്രഖ്യാപനത്തിലൂടെ ഹനിക്കപ്പെട്ടിരിക്കുകയാണ്. വിവാഹങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിൽ ക്രൈസ്തവ സഭ പ്രതിജ്ഞാബദ്ധമാണ്. അതിനെതിരായ നീക്കങ്ങളെ ചെറു ക്കുന്നതിനായി പ്രചാരണവും നിയമസാധ്യതകളും തേടും. ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്നു വധശിക്ഷ ഒഴിവാക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്‌ദാനം ജീവനെ സംരക്ഷിക്കുക, ജീവന്റെ മൂല്യത്തെ ആദരിക്കുക എന്നീ ക്രിസ്‌തീയ പ്രോ-ലൈഫ് കാഴ്‌ചപ്പാടിനോട് ഒത്തുപോകുന്നതും സ്വീകാര്യവുമാണ്. അതുപോലെതന്നെ രാസായുധങ്ങൾ, ജൈവായുധങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കുമെന്ന നയപ്രഖ്യാപനവും മനുഷ്യജീവന്റെ സംരക്ഷണം എന്ന വീക്ഷണത്തിൽ തികച്ചും സ്വീകാര്യമാണ്. എന്നാൽ, കോൺഗ്രസ് പ്രകടനപത്രികയിലെ സ്വവർഗ വിവാഹം അനുവദി ക്കും, സ്ത്രീ-പുരുഷ വിവാഹത്തിനുള്ള നിയമ പരിരക്ഷകൾ സ്വവർഗ പങ്കാളി കൾക്ക് നൽകും എന്ന നയം കത്തോലിക്കാ വിശ്വാസത്തിന് യോജിക്കാനാകാ ത്തതും തികച്ചും അസ്വീകാര്യവുമാണ്. സിപിഎം പ്രകടന പത്രികയിലും സമാനമായ നയം വ്യക്തമാണ്. അതിനെ പ്രോ-ലൈഫ് സമിതി ശക്തമായി എതിർക്കുന്നു. ഇത്തരം നിലപാടുകളിൽനി ന്നു രാഷ്ട്രീയ നേതാക്കൾ പിന്മാറണമെന്നും ജോൺസൺ സി. ഏബ്രഹാം ആവശ്യപ്പെട്ടു. സ്വവർഗ വിവാഹങ്ങൾക്ക് നിയമ പരിരക്ഷ നൽകാനുള്ള ശ്രമങ്ങൾ ധാർമിക മൂല്യനിരാസമാണെന്ന് വരാപ്പുഴ അതിരൂപത പ്രോ-ലൈഫ് ക മ്മീഷനും അഭിപ്രായപ്പെട്ടു.
Image: /content_image/News/News-2024-04-21-09:52:56.jpg
Keywords: പ്രോലൈ, സ്വവര്‍