category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading സ്വവർഗ വിവാഹം: പ്രകടനപത്രികകളിലെ നയം ആശങ്കാജനകമെന്ന് കെസിബിസി പ്രോലൈഫ് സമിതി
Contentകൊച്ചി: ധാർമികതയും സാമൂഹ്യമൂല്യങ്ങളും ചോദ്യം ചെയ്യപ്പെടുന്ന തരത്തിലുള്ള നയങ്ങൾ ഉത്തരവാദപ്പെട്ട രാഷ്ട്രീയ പാർട്ടികളുടെ പ്രകടന പത്രികകളിൽ ഉൾപ്പെടുന്നത് ആശങ്കാജനകമെന്ന് കെസിബിസി പ്രോ-ലൈഫ് സമിതി പ്രസിഡന്റ് ജോൺസൺ സി. ഏബ്രഹാം. സ്വവർഗ വിവാഹങ്ങൾ പ്രോത്സാഹിപ്പിക്കുമെന്നും അതിനു നിയമപരിരക്ഷ ഉറപ്പാക്കുമെന്നുമുള്ള കോൺഗ്രസ്, സിപിഎം പ്രകടനപത്രികകളിലെ വാഗ്ദാ നം വിവാഹങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്ന ഭാരത സംസ്‌കാരത്തിനും സമൂഹത്തിൻ്റെ ധാർമിക അടിത്തറയ്ക്കും മുറിവുണ്ടാ ക്കുന്നതാണ്. മാനവികതയുടെ ചർച്ചകളിൽ എല്ലാ ധാർമിക വശങ്ങളും വിഷയമാകണം. വധശിക്ഷ, അണ്വായുധങ്ങൾ, രാസായുധങ്ങൾ, ജൈവായുധങ്ങൾ തുടങ്ങിയവ നിരോധിക്കുന്നതു സംബന്ധിച്ച പ്രകടനപത്രികയിലെ നിർദേശങ്ങൾ സ്വാഗതാർഹമാണ്. എന്നാൽ, ഇത്തരം ക്രിയാത്മക നിർദേശങ്ങളുടെ ഉദ്ദേശ്യശുദ്ധി സ്വവർഗ വിവാഹങ്ങൾക്കു നിയമ പരിരക്ഷ നൽകുമെന്ന പ്രഖ്യാപനത്തിലൂടെ ഹനിക്കപ്പെട്ടിരിക്കുകയാണ്. വിവാഹങ്ങളുടെ പരിശുദ്ധിയും പവിത്രതയും കാത്തുസൂക്ഷിക്കുന്നതിൽ ക്രൈസ്ത‌വ സഭ പ്രതിജ്ഞാബദ്ധമാണ്. അതിനെതിരായ നീക്കങ്ങളെ ചെറു ക്കുന്നതിനായി പ്രചാരണവും നിയമസാധ്യതകളും തേടും. ഇന്ത്യൻ ശിക്ഷാ നിയമത്തിൽനിന്നു വധശിക്ഷ ഒഴിവാക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്‌ദാനം ജീവനെ സംരക്ഷിക്കുക, ജീവന്റെ മൂല്യത്തെ ആദരിക്കുക എന്നീ ക്രിസ്‌തീയ പ്രോ-ലൈഫ് കാഴ്‌ചപ്പാടിനോട് ഒത്തുപോകുന്നതും സ്വീകാര്യവുമാണ്. അതുപോലെതന്നെ രാസായുധങ്ങൾ, ജൈവായുധങ്ങൾ എന്നിവ പൂർണമായി ഒഴിവാക്കുമെന്ന നയപ്രഖ്യാപനവും മനുഷ്യജീവന്റെ സംരക്ഷണം എന്ന വീക്ഷണത്തിൽ തികച്ചും സ്വീകാര്യമാണ്. എന്നാൽ, കോൺഗ്രസ് പ്രകടനപത്രികയിലെ സ്വവർഗ വിവാഹം അനുവദി ക്കും, സ്ത്രീ-പുരുഷ വിവാഹത്തിനുള്ള നിയമ പരിരക്ഷകൾ സ്വവർഗ പങ്കാളി കൾക്ക് നൽകും എന്ന നയം കത്തോലിക്കാ വിശ്വാസത്തിന് യോജിക്കാനാകാ ത്തതും തികച്ചും അസ്വീകാര്യവുമാണ്. സിപിഎം പ്രകടന പത്രികയിലും സമാനമായ നയം വ്യക്തമാണ്. അതിനെ പ്രോ-ലൈഫ് സമിതി ശക്തമായി എതിർക്കുന്നു. ഇത്തരം നിലപാടുകളിൽനി ന്നു രാഷ്ട്രീയ നേതാക്കൾ പിന്മാറണമെന്നും ജോൺസൺ സി. ഏബ്രഹാം ആവശ്യപ്പെട്ടു. സ്വവർഗ വിവാഹങ്ങൾക്ക് നിയമ പരിരക്ഷ നൽകാനുള്ള ശ്രമങ്ങൾ ധാർമിക മൂല്യനിരാസമാണെന്ന് വരാപ്പുഴ അതിരൂപത പ്രോ-ലൈഫ് ക മ്മീഷനും അഭിപ്രായപ്പെട്ടു.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-21 09:52:00
Keywordsപ്രോലൈ, സ്വവര്‍
Created Date2024-04-21 09:52:56