category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingലാസലെറ്റ് സന്യാസ സമൂഹത്തിന് മലയാളി സുപ്പീരിയർ ജനറൽ
Contentതലശേരി: 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള ലാസലെറ്റ് സന്യാസ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്. തലശേരി അതിരൂപതയിലെ വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു - അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനാണ് ഫാ. ജോജോൺ. സഹോദരിമാരിൽ മൂന്നുപേർ തിരുഹൃദയ സന്യാസ സമൂഹത്തിലെ അംഗങ്ങളാണ്. റോം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സമൂഹത്തിന്റെ ചാപ്പ്റ്റർ നടക്കുന്നത് മഡഗാസ്കറിലെ അൻസിറാബെയിലാണ്.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-04-25 09:56:00
Keywordsമലയാ
Created Date2024-04-25 09:56:24