India - 2026
ലാസലെറ്റ് സന്യാസ സമൂഹത്തിന് മലയാളി സുപ്പീരിയർ ജനറൽ
പ്രവാചകശബ്ദം 25-04-2024 - Thursday
തലശേരി: 178 വർഷം പഴക്കമുള്ള ലാസലെറ്റ് സന്യാസ സമൂഹത്തിന്റെ പുതിയ സുപ്പീരിയർ ജനറൽ ആയി മലയാളിയായ ഫാ. ജോജോൺ ചെട്ടിയാകുന്നേൽ തിരഞ്ഞെടുക്കപ്പെട്ടു. 32 രാജ്യങ്ങളിൽ പ്രേഷിത സാനിധ്യമുള്ള ലാസലെറ്റ് സന്യാസ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ഏഷ്യക്കാരൻ സുപ്പീരിയർ ജനറൽ പദവിയിലേക്ക് ഉയർത്തപ്പെടുന്നത്.
തലശേരി അതിരൂപതയിലെ വിമലശേരി ഇടവക ചെട്ടിയാകുന്നേൽ മാത്യു - അന്നമ്മ ദമ്പതികളുടെ പതിമൂന്ന് മക്കളിൽ പത്താമനാണ് ഫാ. ജോജോൺ. സഹോദരിമാരിൽ മൂന്നുപേർ തിരുഹൃദയ സന്യാസ സമൂഹത്തിലെ അംഗങ്ങളാണ്. റോം ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ലാസലെറ്റ് സമൂഹത്തിന്റെ ചാപ്പ്റ്റർ നടക്കുന്നത് മഡഗാസ്കറിലെ അൻസിറാബെയിലാണ്.
'പ്രവാചകശബ്‌ദ'ത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?
നിങ്ങൾ നൽകുന്ന സഹായം ദൈവരാജ്യ മഹത്വത്തിനായുള്ള 'പ്രവാചകശബ്ദ'ത്തിന്റെ ശുശ്രൂഷകൾ തുടരാൻ ഞങ്ങളെ സഹായിക്കുന്നു.
സംഭാവന നൽകുക / Donateഅല്ലെങ്കിൽ ബാങ്ക് ട്രാൻസ്ഫർ / UPI വഴി നേരിട്ട്:
- Name
- PRAVACHAKA SABDAM MISSION TRUST
- A/c No.
- 120028904002
- IFSC
- CNRB0003870
- Bank
- CANARA BANK, AYARKUNNAM, KOTTAYAM
- UPI
- 8075161181 (GPay / PhonePe / Paytm / any UPI app)

















