Contents
Displaying 22671-22680 of 24979 results.
Content:
23095
Category: 18
Sub Category:
Heading: സെൻ്റ് ജോസഫ് ഓർഫനേജ് പ്രസ് നൂറിന്റെ നിറവില്‍
Content: ചങ്ങനാശേരി: സെൻ്റ് ജോസഫ് ഓർഫനേജ് പ്രസ് ആൻഡ് ബുക്ക് സ്റ്റാൾ ശതാബ്ദി നിറവിൽ. പ്രസ് പ്രവർത്തനം ആരംഭിച്ചിട്ട് 100 വർഷങ്ങൾ പൂർത്തിയാകുന്നു. ശതാബ്ദി ആഘോഷങ്ങളുടെ സമാപനം അരമനപ്പടി പാസ്റ്ററൽ സെന്റർ കോമ്പൗണ്ടിൽ ഇന്നു വൈകുന്നേരം നാലിനു നടക്കും. കേരള മാസ്റ്റർ പ്രിൻ്റേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് ലൂയിസ് ഫ്രാൻസിസ് ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിക്കും. മാർ തോമസ് തറയിൽ, മാർ ജോർജ് കോച്ചേരി, ജോബ് മൈക്കിൾ എംഎൽഎ, ചങ്ങനാശേരി മുനിസിപ്പൽ ചെയർപേഴ്‌സൺ ബീനാ ജോബി എന്നിവർ വിശിഷ്ടാതിഥികളായിരിക്കും. 1924ൽ ഹാൻഡ് പ്രസിൽ ആരംഭം കുറിച്ച സെൻ്റ് ജോസഫ് പ്രസ് ഇന്ന് നൂതന സാങ്കേതികമികവോടെ നൂറിലധികം ജീവനക്കാരുമായി മൂന്നേറുന്നു. ചങ്ങ നാശേരിയിൽ നിലവിലുണ്ടായിരുന്ന ഓർഫനേജിനെ സഹായിക്കുകയെന്ന ലക്ഷ്യത്തോടെയാണു പ്രസിനു തുടക്കം കുറിച്ചത്. ഓർഫനേജ് പിന്നീട് മല്ലപ്പള്ളിയിലേക്ക് മാറ്റിസ്ഥാപിച്ചെങ്കിലും ഇന്നും ഓർഫനേജിനുവേണ്ട സഹായങ്ങൾ പ്രസ് നൽകിവരുന്നു. മാർ തോമസ് കുര്യാളശേ രിയുടെ കാലഘട്ടത്തിൽ ആരംഭിച്ച പ്രസ് പിന്നീട് നേതൃത്വം നൽകിയവരുടെ ആർജവത്തിൽ വളർന്നു. 2009ൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ നേതൃത്വത്തിൽ അ ന്നത്തെ മാനേജറായിരുന്ന ഫാ. മാത്യു പടിഞ്ഞാറേക്കുറ്റിൻ്റെ നിതാന്ത പരിശ്ര മവും വികാരി ജനറാൾ ഫാ. ജയിംസ് പാലക്കലിൻ്റെ നിർദേശവും ചേർന്നപ്പോൾ പ്രസിന്റെ മുഖഛായതന്നെ മാറി. വിദേശത്തുനിന്ന് ഇറക്കുമതി ചെയ്ത് പ്രിന്റിംഗ് മെഷീനുകളും മറ്റ് അനുബന്ധ സംവിധാനങ്ങളുമായി മധ്യതിരുവിതാംകുറിലെ ഏറ്റവും മികച്ച പ്രസായി സെൻ്റ് ജോസഫ് ഓർഫനേജ് പ്രസ് മാറുന്നതിന് കാരണമായിട്ടുണ്ട്.
Image: /content_image/India/India-2024-05-04-08:35:23.jpg
Keywords: ചങ്ങനാ

23096
Category: 1
Sub Category:
Heading: നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ല; ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഇടവക വൈദികരുടെ വിശേഷാല്‍ പ്രാധാന്യം പരാമര്‍ശിച്ച് വൈദികര്‍ക്ക് കത്തുമായി ഫ്രാൻസിസ് മാർപാപ്പ. ഇടവക വൈദികരെ അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാർപാപ്പ തയാറാക്കിയ കത്ത് വ്യാഴാഴ്ചയാണ് പ്രസിദ്ധീകരിച്ചത്. മാമ്മോദീസ സ്വീകരിച്ചവരെല്ലാം സുവിശേഷം പ്രഘോഷിക്കുന്ന ദൗത്യത്തിൽ പങ്കുചേരുന്ന ഒരു മിഷ്ണറി ദൗത്യത്തില്‍ പങ്കുചേരണമെന്നും കർത്താവ് പ്രവർത്തിച്ച അത്ഭുതങ്ങൾ പങ്കുവയ്ക്കാൻ കഴിയണമെന്നും ഫ്രാന്‍സിസ് പാപ്പ പറഞ്ഞു. വത്തിക്കാനിൽ നടന്ന ഇടവക വൈദികരുടെ ലോകസമ്മേളനത്തില്‍ പങ്കെടുത്ത വൈദികർക്ക് പാപ്പ കത്ത് നൽകി. ലോകത്തിലെ എല്ലാ ഇടവക വൈദികരെയും എൻ്റെ പ്രാർത്ഥനയിൽ ഓർക്കാനുള്ള അവസരമായി ഇതിനെ കാണുകയാണെന്നും നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ലായെന്നും പാപ്പ കുറിച്ചു. ആഗോള മെത്രാന്‍ സിനഡിന്റെ ഭാഗമായി, ലോകത്തിലെ ഇടവകവികാരിമാരുടെ പ്രതിനിധികളുടെ യോഗം ഏപ്രിൽ 29 മുതൽ മെയ് 2 വരെ റോമിൽവെച്ചാണ് നടന്നത്. ഏകദേശം മുന്നൂറോളം അംഗങ്ങളാണ് സമ്മേളനത്തിൽ സംബന്ധിച്ചത്. എല്ലാ രാജ്യങ്ങളിൽ നിന്നും, വ്യക്തിഗത സഭകളിൽ നിന്നും പ്രതിനിധികൾ സമ്മേളനത്തിൽ പങ്കാളികളായി. സിനഡ് സെക്രട്ടറിയേറ്റ്, വൈദികർക്കുവേണ്ടിയുള്ള ഡിക്കസ്റ്ററി, പൗരസ്ത്യസഭകൾക്കായുള്ള ഡിക്കസ്റ്ററി, സുവിശേഷവത്ക്കരണത്തിനായുള്ള ഡിക്കസ്റ്ററി എന്നിവ സംയുക്തമായിട്ടാണ് സമ്മേളനത്തിന് നേതൃത്വം നൽകിയത്.
Image: /content_image/News/News-2024-05-04-09:57:24.jpg
Keywords: വൈദിക

23097
Category: 1
Sub Category:
Heading: നിങ്ങളില്ലാതെ സഭയ്ക്ക് മുന്നോട്ട് പോകാനാവില്ല; ലോകമെമ്പാടുമുള്ള ഇടവക വൈദികരോട് ഫ്രാൻസിസ് പാപ്പ

Image: /content_image/News/News-2024-05-04-10:13:35.jpg

23098
Category: 1
Sub Category:
Heading: പീഡനമേല്‍ക്കുന്ന ക്രൈസ്തവരെ സമര്‍പ്പിച്ച് ഇന്ന് മുതല്‍ ഫാത്തിമ നൊവേന ചൊല്ലുവാന്‍ ആഹ്വാനം
Content: ന്യൂയോര്‍ക്ക്: ലോകമെമ്പാടും ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനമേല്‍ക്കുന്ന ക്രൈസ്തവ സഹോദരങ്ങള്‍ക്കായി ഫാത്തിമ മാതാവിനോടുള്ള നൊവേന ചൊല്ലുവാന്‍ ആഹ്വാനവുമായി പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനമായ മെയ് 13ന് ഒരുക്കമായി ഇന്ന്‍ മെയ് 4 ശനിയാഴ്ച മുതൽ 12 ഞായറാഴ്ച വരെ നൊവേന ചൊല്ലി പ്രാര്‍ത്ഥിക്കാനാണ് സംഘടനയുടെ ആഹ്വാനം. വെല്ലുവിളികളും പീഡനങ്ങളും നിറഞ്ഞ ലോകത്ത്, ദൈവമാതാവ് സംരക്ഷണത്തിനായുള്ള മാധ്യസ്ഥം വാഗ്ദാനം ചെയ്യുകയാണെന്നും നൊവേന ചൊല്ലി പ്രാർത്ഥിക്കുന്നത് അവിടുത്തെ ദിവ്യകാരുണ്യത്തിലേക്ക് അടുക്കാനും അവിടുത്തെ സംരക്ഷണം തേടാനും പ്രയാസകരമായ സമയങ്ങളിൽ ആശ്വാസം കണ്ടെത്താനുമുള്ള അവസരമാണെന്നു സംഘടന പ്രസ്താവിച്ചു. ഫാത്തിമയില്‍ പ്രത്യക്ഷപ്പെട്ട മാതാവ്, പീഡിപ്പിക്കപ്പെടുന്ന സഭയുടെ പ്രത്യേക മധ്യസ്ഥയായി കണക്കാക്കപ്പെടുന്നു. കാരണം അവളുടെ സന്ദേശങ്ങളിൽ റഷ്യയുടെ പരിവർത്തനത്തിനായി പ്രാർത്ഥിക്കാൻ ആവശ്യപ്പെടുകയും ലോകത്തിലെ ക്രിസ്ത്യാനികൾക്കായി അഴിച്ചുവിടാൻ പോകുന്ന വലിയ പീഡനം വെളിപ്പെടുത്തുകയും ചെയ്തിരിന്നു. 20-ാം നൂറ്റാണ്ടില്‍ ഉടനീളം ഇന്നും ലോകത്തിൻ്റെ പല ഭാഗങ്ങളിലും ക്രൈസ്തവ പീഡനം തുടരുകയാണെന്നും അതിനാല്‍ പ്രാര്‍ത്ഥന തുടരേണ്ടത് വളരെ അനിവാര്യമാണെന്നും എയിഡ് ടു ദ ചർച്ച് ഇൻ നീഡ് പ്രസ്താവിച്ചു. ആഗോള തലത്തില്‍ പീഡനമേല്‍ക്കുന്ന ക്രൈസ്തവര്‍ക്ക് വലിയ രീതിയില്‍ സഹായം ലഭ്യമാക്കുന്ന സംഘടനയാണ് എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. 1967 സെപ്റ്റംബർ 14-ന് എയിഡ് ടു ദ ചർച്ച് ഇൻ നീഡ് സംഘടനയുടെ മധ്യസ്ഥയും സംരക്ഷകയുമായി ഫാത്തിമ മാതാവിനെ അംഗീകരിച്ചിരിന്നു. 1917 മെയ് 13 മുതൽ ഒക്ടോബർ 13 വരെയുള്ള കാലയളവിൽ ഫാത്തിമയിൽ ആറു തവണയാണ് പരിശുദ്ധ കന്യകാമറിയം ഇടയ കുട്ടികളായ ലൂസിയാ, ഫ്രാൻസിസ്കോ, ജസീന്ത എന്നിവർക്കു പ്രത്യക്ഷപ്പെട്ടത്. ഇന്ന് ഓരോ വര്‍ഷവും ദശലക്ഷണക്കിന് ആളുകള്‍ സന്ദര്‍ശിക്കുന്ന ലോകത്തെ ഏറ്റവും വലിയ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ ഒന്നാണ് ഫാത്തിമ.
Image: /content_image/India/India-2024-05-04-11:04:58.jpg
Keywords: ഫാത്തിമ

23099
Category: 1
Sub Category:
Heading: മറിയം സ്വർഗ്ഗത്തിന്റെ വാതിൽ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 4
Content: അമ്മ ഒരു അനിവാര്യതയാണ് വാത്സല്യത്തിന്റെ നിലാവും മാതൃത്വത്തിന്റെ മഴവില്ലും പുണ്യങ്ങളുടെ പുലരികളും നന്മയുടെ നറുസുന്നങ്ങളും അമ്മയെന്ന പ്രപഞ്ചത്തിൽ ഉണ്ട്. വിശ്വാസത്തിന്റെ തങ്ക നദിയായ അവൾ ആശ്രയ ബോധത്തിന്റെ ഉണർത്തുപാട്ടാണ്. കാലം മറക്കാത്ത മുഖമാണ് അമ്മയുടേത്. അമ്മയുടെ വിരൽത്തുമ്പിൽ പോലും സൗഖ്യത്തിന്റെ ശക്തിയുണ്ട്. അവൾ തൊട്ടാൽ ഉണങ്ങാത്ത മുറിവുകളില്ല. അവൾ നനച്ചാൽ വിരിയാത്ത പൂക്കളുമില്ല. വാതിൽ നമ്മുടെ ജീവിതത്തിൽ വളരെ പ്രാധാന്യമുള്ള ഒന്നാണ് ഒരു വീടിന്റെ മുൻവശത്തെ വാതിൽ ഏവരുടെയും ശ്രദ്ധ ആകർഷിക്കുന്ന ഒന്നാണ്. അതിനാൽ തേക്ക് ഈട്ടി മുതലായ നല്ല കാതലുള്ള തടികൾ കൊണ്ടാണ് നാം വീടിന്റെ പ്രധാന വാതിലുകൾ നിർമ്മിക്കുന്നത്. വിശുദ്ധ യോഹന്നാന്റെ സുവിശേഷം ഏഴാം അധ്യായത്തിൽ ഈശോ പറയുന്നു ഞാൻ വാതിൽ ആകുന്നുവെന്ന്. വിശുദ്ധ പൗലോസ് കൊറിന്തോസുകാർക്കെഴുതിയ ഒന്നാം ലേഖനം പതിനാറാം അധ്യായം ഒൻപതാം തിരുവചനത്തിൽ പറയുന്നു ഫലപ്രദമായ പ്രവർത്തനത്തിനുള്ള ഒരു വലിയ വാതിൽ എനിക്ക് തുറന്നു കിട്ടിയിട്ടുണ്ട്. വെളിപാട് 3: 20 പറയുന്നു ആരെങ്കിലും എന്റെ സ്വരം കേട്ട് വാതിൽ തുറന്നു തന്നാൽ ഞാൻ അവന്റെ അടുത്തേക്ക് വരും. വിശുദ്ധ ഗ്രന്ഥത്തിൽ വാതിലിന് വളരെയധികം പ്രാധാന്യം ഉണ്ട്. പരിശുദ്ധ അമ്മ സ്വർഗ്ഗത്തിന്റെ വാതിലാണ് എന്ന് നാം ലുത്തിനിയായിൽ നാം പ്രാർത്ഥിക്കുണ്ട്. സ്വർഗ്ഗവാതിലായ മറിയത്തിലൂടെയാണ് രക്ഷകനായ ഈശോ മിശിഹാ ഭൂമിയിൽ വന്നത്. സ്വർഗ്ഗത്തിന്റെ വാതിൽ തുറന്ന അകത്തേക്ക് പ്രവേശിക്കുവാൻ നമ്മെ സഹായിക്കുന്നത് പരിശുദ്ധ അമ്മയാണ്. സ്വർഗ്ഗത്തിന്റെ വാതിലിൽ നിന്ന് അവിടുന്ന് നമുക്ക് ആവശ്യമായത് എല്ലാം നൽകും. അസാധ്യതകളുടെ നടുവിൽ സാധ്യത തുറക്കുന്നവളാണ് പരിശുദ്ധ അമ്മ. അതുകൊണ്ടാണല്ലോ കാനായിലെ കല്യാണവിരുന്നിൽ എല്ലാവിധ സാധ്യതകളും അടഞ്ഞപ്പോൾ അവിടെ പരിശുദ്ധ അമ്മ കടന്നുചെന്നത്. ലോകത്തിൽ തന്നെ ഒത്തിരിയേറെ അത്ഭുതങ്ങൾ പരിശുദ്ധ അമ്മയുടെ നാമത്തിൽ നടക്കുന്നു. ഏറ്റവും കൂടുതൽ പള്ളികൾ പരിശുദ്ധ അമ്മയുടെ നാമധേയത്തിലാണ്. എവിടെയെല്ലാം പരിശുദ്ധ അമ്മയെ വിളിച്ചപേക്ഷിക്കുന്നുവോ അവിടെയെല്ലാം അവൾ സ്വർഗ്ഗത്തിൽ നിന്ന് ഒത്തിരിയേറെ അനുഗ്രഹങ്ങൾ വർഷിക്കപ്പെടുന്നു. യാത്രക്കിടയിൽ ഒരിക്കൽ ഒരു അമ്മയെ പരിചയപ്പെടാൻ ഇടയായി. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും അടങ്ങുന്നതാണ് ആ അമ്മയുടെ കുടുംബം. പെൺമക്കളെ രണ്ടുപേരെയും കെട്ടിച്ചയച്ചു. ആൺകുട്ടി കായംകുളത്ത് ഒരു ഹൈന്ദവ അപ്പച്ചനെ നോക്കുവാൻ നിൽക്കുകയാണ്. തികഞ്ഞ മദ്യപാനിയാ അവൻ വീട്ടിൽ മദ്യപിച്ചു വന്നിട്ട് കുടുംബാംഗങ്ങളെ ഉപദ്രവിക്കുന്നു. എന്നാൽ അമ്മ മാതാവിന്റെ വലിയ ഭക്തയായ ആ അമ്മ എല്ലാ ദിവസവും രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റു ജപമാല ചൊല്ലി പ്രാർത്ഥിക്കും. അതിന്റെ ഫലമായി മരുമകൾക്ക് ഒരു നല്ല ജോലി കിട്ടി. ആ ശമ്പളം കൊണ്ട് കുടുംബം തരക്കേടില്ലാതെ പോകുന്നു. ഒരു വാതിൽ അടയുമ്പോൾ ദൈവം സ്വർഗ്ഗത്തിൽ നിന്ന് അടുത്ത വാതിൽ തുറന്നുവെന്നു ആ നല്ല അമ്മ സാക്ഷ്യപ്പെടുത്തുകയായിരുന്നു. അതിനാൽ ആ അമ്മ മുഖത്ത് ഇന്നും നല്ല സന്തോഷമാണ്. ഒന്നിനെക്കുറിച്ചും പരാതിയില്ല പരിഭവങ്ങൾ ഇല്ല. പരിശുദ്ധ അമ്മ സ്വർഗ്ഗത്തിൽ നിന്ന് ആവശ്യമായതെല്ലാം നൽകുന്നു എന്നു ആ സാധുസ്ത്രീ വിശ്വസിക്കുന്നു. അമ്മയ്ക്ക് മക്കൾക്ക് നന്മകൾ നൽകാൻ മാത്രമേ അറിയു. ഒരിക്കലും ഉപേക്ഷിക്കാത്ത അമ്മയെ നമ്മുടെ ജീവിതത്തിലേക്കും കൂട്ടുപിടിച്ചുകൊണ്ട് നമ്മുടെ ജീവിതം സ്വർഗ്ഗതുല്യം ആക്കാൻ ഈ വിചാരങ്ങൾ നമ്മെ സഹായിക്കട്ടെ.
Image: /content_image/News/News-2024-05-04-16:02:25.jpg
Keywords: സ്പന്ദനങ്ങൾ

23100
Category: 18
Sub Category:
Heading: ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ അനുസ്മരണം നടത്തി
Content: മലയാറ്റൂർ: ദൈവദാൻ സന്യാസിനീ സമൂഹത്തിൻറെയും ദൈവദാൻ സെന്ററുകളുടെയും സ്ഥാപകൻ ഫാ. ഏബ്രഹാം കൈപ്പൻപ്ലാക്കലിൻ്റെ പത്താം ചരമ വാർഷികം മലയാറ്റൂർ ദൈവദാൻ സെൻ്ററിൽ ആചരിച്ചു. ദൈവദാസൻ സന്യാസിനീ സമൂഹം ഡയറക്‌ടറും കൊരട്ടി സെൻ്റ് മേരീസ് ഫൊറോന പള്ളി വികാരിയുമായ റവ. ഡോ. ജോസ് ഇടശേരിയുടെ മുഖ്യകാർമികത്വത്തിൽ വിശുദ്ധ കുർബാന അർപ്പിച്ചു. തുടർന്നു നടന്ന അനുസ്‌മരണ യോഗത്തിൽ ദൈവദാൻ സുപ്പീരിയർ ജനറൽ സിസ്റ്റർ മിന്റോ, സഭയുടെ പ്രഥമ അംഗവും ആദ്യ സുപ്പീരിയർ ജനറലുമായ സിസ്റ്റർ ശുഭ, മലയാറ്റൂർ സെൻ്റ് തോമസ് പള്ളി അസി. വികാരി ഫാ. നിഖിൽ മുളവരിക്കൽ, സിസ്റ്റർ ദയ, സിസ്റ്റർ ഷോജി, സിസ്റ്റർ അന്ന എന്നിവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-05-05-10:29:04.jpg
Keywords: സെന്ററ

23101
Category: 18
Sub Category:
Heading: ആദ്യമായി ഇസ്രായേൽ സർവ്വകലാശാലയുടെ റെക്ടറായി അറബ് ക്രിസ്ത്യൻ വനിത
Content: ഹൈഫ: ചരിത്രത്തില്‍ ആദ്യമായി അറബ് ക്രിസ്ത്യൻ വനിത, ഇസ്രായേലിലെ സർവ്വകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടു. പ്രൊഫസർ മൗന മറൂണാണ് ഹൈഫ സർവകലാശാലയുടെ റെക്ടറായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ഹൈഫ സർവ്വകലാശാലയിൽ ഇതിന് മുന്‍പ് മറ്റൊരു അറബ് വംശജരായ, ക്രിസ്ത്യാനിയോ സ്ത്രീയോ റെക്ടർ സ്ഥാനം വഹിച്ചിട്ടില്ല. ഇസ്രായേലിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ റെക്ടറാണ് സർവ്വകലാശാലയുടെ തലവന്‍. ഇസ്രായേൽ അക്കാദമിയിൽ എല്ലാം സാധ്യമാണ് എന്നതിൻ്റെ പ്രധാന സന്ദേശമാണ് തന്നെ തെരഞ്ഞെടുത്തിരിക്കുന്നതിലൂടെ വ്യക്തമായിരിക്കുന്നതെന്ന് മൗന പറഞ്ഞു. മറൂൺ ജനിച്ച ഇസ്ഫിയ എന്ന ഗ്രാമത്തിൽ നിന്ന് ഏകദേശം ആറ് മൈൽ അകലെ കാർമൽ പർവതത്തിലാണ് ഹൈഫ സർവ്വകലാശാല സ്ഥിതി ചെയ്യുന്നത്. 20-ാം നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ ലെബനോനിൽ നിന്ന് ഇവിടെയെത്തിയവരാണ് മറൂണിന്റെ കുടുംബം. അക്കാലത്ത് സ്കൂളുകൾ ഇല്ലായിരുന്നു. ഉന്നത വിദ്യാഭ്യാസത്തിലൂടെ മാത്രമേ തങ്ങളുടെ നാല് പെൺമക്കളെ ഇസ്രായേലി സമൂഹത്തിൽ സമന്വയിപ്പിക്കാൻ കഴിയൂവെന്ന് അവർ വിശ്വസിച്ചിരുന്നു. അതുകൊണ്ടാണ് പഠനം തുടരാൻ അവർ എന്നെ പ്രോത്സാഹിപ്പിച്ചതെന്ന് മൗന വെളിപ്പെടുത്തി. ഇസ്രായേലിലെ ഏറ്റവും വൈവിധ്യമാർന്നതും ഉൾക്കൊള്ളുന്നതുമായ സർവ്വകലാശാലകളിലൊന്നാണ് ഹൈഫ സർവകലാശാല. 17,000 വിദ്യാർത്ഥികളിൽ 45% അറബ് സമൂഹത്തിൽ നിന്നുള്ളവരാണ്.
Image: /content_image/News/News-2024-05-05-11:28:19.jpg
Keywords: അറബ

23102
Category: 1
Sub Category:
Heading: സ്നേഹസാഗരമായ പരിശുദ്ധ കന്യകാമറിയം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 5
Content: പനിനീർ പൂവിന്റെ ഗന്ധവും ഉഷസ്സിന്റെ ശോഭയും ചന്ദ്രികയുടെ സൗമ്യതയും സൂര്യന്റെ ദീപ്തിയും അലിഞ്ഞുചേർന്ന് വിശുദ്ധിയുടെ നിറകുടമാണ് പരിശുദ്ധ കന്യകാമറിയം. ദേവദൂതന്മാരെകാൾ ഉയർന്നവൾ നവവൃന്ദ മാലാഖമാരുടെയും രാജ്ഞിയാണ് അവൾ. ഉണ്ണിയെ കൈകളിലേന്തി നിൽക്കുന്ന ആ മനോഹര ദൃശ്യം സ്നേഹത്തിന്റെ പ്രവാഹത്തെയാണ് സൂചിപ്പിക്കുക. അതിർവരമ്പുകൾ ഇല്ലാത്ത ഉദാത്തമായ സ്നേഹത്തിന്റെ ഉടമയാണ് നമ്മുടെ അമ്മ. ആ അമ്മയുടെ സ്നേഹം മാതൃസഹജമാണ്. ദൈവവുമായുള്ള വ്യക്തിവ്യക്തിബന്ധത്തിൽ നിന്ന് ഉരുത്തിരിഞ്ഞ ദൈവാനുഭവം- സമ്പൂർണ്ണ സമർപ്പണത്തിന്റെ ആനന്ദം ഉൾക്കൊള്ളുന്ന സ്നേഹം,ആ മഹത്തായ സ്നേഹം നിരന്തരമായ മധ്യസ്ഥ പ്രാർത്ഥനയിലൂടെ ഇന്നും തുടർന്നുകൊണ്ടിരിക്കുന്നു. വിശ്വാസം സ്നേഹം എളിമ ഇവ മൂന്നും ക്രൈസ്തവ ജീവിതത്തിന്റെ മഹനീയ ത്രിത്വം എന്നാണ് അറിയപ്പെടുക. മംഗലവാർത്ത വേളയിൽ മറിയത്തിൽ ഇവ മൂന്നും ഏറ്റവും വലിയ മഹത്വത്തിൽ പ്രത്യക്ഷപ്പെട്ടു ഇവയിൽ ഏറ്റവും ഉജ്ജ്വലമായത് മറിയത്തിൻ്റെ സ്നേഹമാണ്. ദൈവപുത്രന് ഭൂമിയിൽ വാസസ്ഥലം ഒരുക്കിയ അമ്മ തീർച്ചയായും സ്നേഹത്തിൽ സമുന്നതയാണ്. മാതൃത്വത്തിന്റെ സർവ്വക്ലേശങ്ങളും അതിന്റെ ഭാരങ്ങളും സ്വീകരിക്കാൻ അവളെ സന്നദ്ധയാക്കിയത് ഈ സ്നേഹം മാത്രമാണ് .പ്രകാശപൂർണമായ സ്നേഹം മറിയത്തിൻ്റെ ജീവിതത്തിൽ പ്രഭ വിതറി. വിശ്വത്തോളം വിശാലമായ ഒരു ഹൃദയം സ്വന്തമാക്കിയ വിനീത തന്നെയാണ് പരിശുദ്ധ അമ്മ. സമർപ്പണത്തിലൂടെ ആ ജീവിതം സ്നേഹത്തിന്റെ ഉദാത്ത മേഖലകളിലേക്ക് ഉയർന്നു. നിങ്ങൾക്ക് പരസ്പര സ്നേഹമുണ്ടെങ്കിൽ നിങ്ങൾ എന്റെ ശിഷ്യനാണെന്ന് അതുമൂലം എല്ലാവരും അറിയും യോഹ 13/35. ഈ തിരുവചനം പരിശുദ്ധ അമ്മയുടെ ജീവിതത്തിൽ അന്വർത്ഥമായി ഇളയമ്മയായ എലിസബത്തിനെ ശുശ്രൂഷിക്കുന്ന മറിയം കാനായിലെ കല്യാണ വിരുന്നിൽ മറ്റുള്ളവരുടെ ആവശ്യം മനസ്സിലാക്കി പ്രവർത്തിക്കുന്ന മറിയം പര സ്നേഹത്തിന്റെ ഉദാത്തമായ മാതൃകയാണ് നമ്മുടെ മുമ്പിൽ വരച്ചു കാട്ടുന്നത് .യഥാർത്ഥ സ്നേഹം ത്യാഗനിർഭരമാണ്. സ്വയം ശൂന്യമാക്കി കൊണ്ട് തന്നെ മുഴുവനായി മറ്റുള്ളവർക്ക് പങ്കുവെച്ചു കൊടുക്കുന്ന ആത്മദാനപരമായ സ്നേഹമാണിത്. ഈ സ്നേഹത്തിന്റെ തികവാണ് കാൽവരിയിലെ കുരിശിൻ ചുവട്ടിൽ ദൃശ്യം ആകുന്നത്. മനുഷ്യകുലത്തെ രക്ഷിക്കാൻ വേണ്ടിയുള്ള ആ യാഗ വേദിയിൽ സ്വപുത്രനോടൊപ്പം അമ്മയും ആത്മദാനമായി നിലകൊള്ളുന്നു. നസറസ്സിലെ അതിർത്തികളിൽ നിന്ന് വിശ്വത്തോളം ഉയർന്ന മാതൃസ്നേഹം മനുഷ്യവംശത്തിനു മുഴുവൻ മാതൃകയും ആവേശവുമാണ് ഈശോയുടെ പ്രിയ മാതാവ് നമ്മുടെയും പ്രിയപ്പെട്ട അമ്മയാണ്. അവള്‍ സ്വര്‍ഗ്ഗത്തിന്റെയും, ഭൂമിയുടെയും സ്നേഹരാജ്ഞിയാണ്. ഈ അമ്മയുടെ മക്കളായ നമ്മളെല്ലാവരും രാജകുമാരന്മാരും രാജകുമാരിമാരുമാണ്. സ്നേഹത്തിൻ്റെ രാജകുമാരനും രാജകുമാരിയും അതിനാല്‍ നമുക്കും നമ്മുടെ പദവിയ്ക്കനുസരിച്ചു യോജിച്ചവിധം ജീവിക്കാം. സ്നേഹനാഥയായ ഒരമ്മയുടെ മക്കളെന്ന നിലയില്‍ നമുക്കഭിമാനിക്കാം.
Image: /content_image/News/News-2024-05-05-17:58:51.jpg
Keywords: സ്പന്ദന

23103
Category: 1
Sub Category:
Heading: തിരുക്കല്ലറ ദേവാലയത്തിലെ ഹോളി ഫയര്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ഒരുമിച്ചെത്തിയത് ആയിരങ്ങള്‍
Content: ജെറുസലേം: ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഇന്നലെ നടന്ന ഓര്‍ത്തഡോക്സ് സഭയുടെ ഈസ്റ്റര്‍ ആഘോഷത്തിനായി യേശുവിന്റെ കല്ലറ സ്ഥിതിചെയ്യുന്ന ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തില്‍ എത്തിയത് ആയിരങ്ങള്‍. ഗ്രിഗോറിയന്‍ കലണ്ടര്‍ പ്രകാരം ഇന്നലെ മെയ് അഞ്ചിനാണ് ഓര്‍ത്തഡോക്സ് സഭ ഈസ്റ്റര്‍ കൊണ്ടാടിയത്. ദേവാലയത്തിനുള്ളില്‍ നടന്ന ഹോളി ഫയര്‍ ആഘോഷത്തില്‍ നാലായിരത്തോളം പേരാണ് പങ്കെടുത്തത്. ഈസ്റ്ററിന് മുന്‍പുള്ള ശനിയാഴ്ച ഹോളി സെപ്പള്‍ക്കര്‍ ദേവാലയത്തിനുള്ളില്‍ അത്ഭുത തീനാളം പ്രത്യക്ഷപ്പെടുന്നുവെന്നാണ് പൗരസ്ത്യ ഓര്‍ത്തഡോക്സ് ക്രിസ്ത്യാനികളുടെ പാരമ്പര്യ വിശ്വാസം. ദേവാലയത്തിനുള്ളിലെ ക്രിസ്തുവിനെ അടക്കം ചെയ്തിരുന്ന അറയ്ക്കുള്ളില്‍ പ്രവേശിച്ചു ഗ്രീക്ക് പാത്രിയാര്‍ക്കീസ് കത്തിച്ച മെഴുകുതിരികളുമായി പുറത്തുവരികയും അതില്‍ നിന്നും ആയിരങ്ങള്‍ തങ്ങളുടെ കൈകളില്‍ പിടിച്ചിരിക്കുന്ന മെഴുകുതിരികള്‍ കത്തിക്കുകയും ചെയ്യുന്നതാണ് ഹോളി ഫയര്‍ ആഘോഷം. കത്തോലിക്കരും മറ്റ് ക്രിസ്ത്യാനികളും പങ്കെടുക്കുന്ന ഓർത്തഡോക്സ് ക്രിസ്ത്യൻ ചടങ്ങ് 1106 മുതൽ തുടർച്ചയായി നടക്കുന്നുണ്ട്. കനത്ത പോലീസ് സാന്നിധ്യത്തിൽ ബസിലിക്ക സ്ഥിതി ചെയ്യുന്ന ഓൾഡ് സിറ്റിയിലേക്കുള്ള പ്രവേശനം വെള്ളിയാഴ്ച രാത്രി മുതൽ നിരോധിച്ചിരിന്നു. ബസിലിക്കയ്ക്കുള്ളിൽ നിരവധി മെഡിക്കൽ ഉദ്യോഗസ്ഥരും അഗ്നിശമന സേനാംഗങ്ങളും ഉണ്ടായിരുന്നു. പാലസ്തീൻ ജനതയോടും യുദ്ധത്തിൻ്റെ ഇരകളോടും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ടാണ് ഓർത്തഡോക്സ് ക്രൈസ്തവര്‍ ഈ വർഷത്തെ ആഘോഷങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയത്. പഴയ ജറുസലേം നഗരത്തിലെ തെരുവുകളിലൂടെ വിശുദ്ധ അഗ്നി കൈമാറ്റം ചെയ്യപ്പെടാതെ, വിശ്വാസികളുടെ വീടുകളിലേക്ക് നേരിട്ട് കൊണ്ടുപോകുന്ന വിധത്തിലായിരിന്നു ക്രമീകരണം. തിരുക്കല്ലറ ദേവാലയത്തില്‍ നിന്നു സ്വീകരിച്ച പ്രത്യേക വിളക്കുകൾ ലോകമെമ്പാടുമുള്ള പ്രധാന ഓർത്തഡോക്സ് പള്ളികളിലേക്കു പ്രത്യേകമായി ക്രമീകരിച്ച വിമാനങ്ങൾ വഴി എത്തിക്കുന്നുണ്ട്.
Image: /content_image/News/News-2024-05-05-18:49:35.jpg
Keywords: തിരുക്കല്ലറ

23104
Category: 1
Sub Category:
Heading: മറിയം ഹൃദയംകൊണ്ട് ശ്രവിക്കുന്ന അമ്മ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 6
Content: ദൈവം നമുക്ക് രണ്ട് ചെവികളും ഒരു വായും തന്നിരിക്കുന്നത് കൂടുതൽ ശ്രവിച്ച് കുറച്ച് സംസാരിക്കുവാൻ ആണ്.പരിശുദ്ധ അമ്മ അതിന് ഒരു ഉത്തമ ഉദാഹരണമാണ്.അവൾ അധികം ഒന്നും സംസാരിക്കുന്നില്ല കൂടുതൽ ശ്രവിച്ചു. സഭാപിതാക്കന്മാർ ആദ്യത്തെ ഹവ്വായും രണ്ടാമത്തെ ഹവ്വായും തമ്മിൽ ഒരു താരതമ്യ പഠനം നടത്തുന്നുണ്ട്. ആദ്യത്തെ ഹവ്വായും അധികമൊന്നും സംസാരിക്കുന്നില്ല എന്നാൽ അവൾ സംസാരിച്ചത് മൊത്തം സർപ്പത്തോടായിരുന്നു മറ്റൊരുതരത്തിൽ പറഞ്ഞാൽ പിശാചിനോട് ആയിരുന്നു. എന്നാൽ പരിശുദ്ധ അമ്മ സംസാരിച്ചത് ദൈവത്തോടും ദൈവദൂതന്മാരോടും ആണ്. അധികമൊന്നും അമ്മ സംസാരിക്കുന്നതായി ബൈബിളിൽ നാം കാണുന്നില്ല. ഇതെങ്ങനെ സംഭവിക്കും ഞാൻ പുരുഷനെ അറിയുന്നില്ലല്ലോ. ഇതാ കർത്താവിന്റെ ദാസി. എന്റെ മകനെ നീ എന്താ ഞങ്ങളോട് ഇങ്ങനെ ചെയ്തത് ഞാനും നിന്റെ പിതാവും നിന്നെ അന്വേഷിക്കുകയായിരുന്നു.. മറിയത്തിന്റെ സ്തോത്ര ഗീതം.. അവർക്ക് വീഞ്ഞില്ല അവൻ നിങ്ങളോട് പറയുന്നത് ചെയ്യുവിൻ.. ഇങ്ങനെ ഏഴു വാക്കുകൾ ആണ് മറിയം സംസാരിച്ചത് ബാക്കി സമയമെല്ലാം മറിയം ശ്രവിക്കുകയായിരുന്നു. ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യമാണ് ശ്രവിക്കുക എന്നത്. ആരും ശ്രവിക്കാൻ ഇല്ലാത്തതിന്റെ പേരിൽ ഒത്തിരിയേറെ മക്കൾ ആത്മഹത്യയിലേക്ക് പോകുന്നത് നാം ദിവസവും കണ്ടു കൊണ്ടിരിക്കുന്നു . ദൈവവും ദൈവദൂതന്മാരും പറഞ്ഞതെല്ലാം അവൾ ഹൃദയത്തിൽ സംഗ്രഹിച്ച് അതിനെക്കുറിച്ച് ധ്യാനിച്ചു കൊണ്ടിരുന്നു. ഒരിടത്തും ഒച്ചപ്പാടും ബഹളവും ഉണ്ടാക്കുന്നില്ല പരിശുദ്ധ അമ്മ. ഒരിക്കൽ ഒരു അമ്മച്ചി വളരെ വിഷമിച്ചിരിക്കുന്നത് കണ്ടപ്പോൾ ആ അമ്മച്ചിയോട് കാര്യങ്ങൾ ചോദിച്ചറിയാൻ ശ്രമിച്ചു. അമ്മച്ചിയുടെ മക്കൾ എല്ലാവരും വിദേശത്താണ് അമ്മച്ചി തനിയെ ഒരു വീട്ടിൽ താമസിക്കുന്നു. അമ്മച്ചിയുടെ വിഷമങ്ങൾ എല്ലാം കേട്ട് അമ്മച്ചിക്ക് ഒരു കാപ്പിയും മേടിച്ചു കൊടുത്തപ്പോൾ അമ്മച്ചിയുടെ കണ്ണ് നിറയുന്നത് ഞാൻ കണ്ടു. അമ്മച്ചി ഒത്തിരിയേറെ നന്ദിയോടെ കെട്ടിപ്പിടിച്ച് ഒരു ഉമ്മയും തന്നിട്ടാണ് പോയത് എന്റെ മോളെ എന്നെ കേൾക്കാൻ ഒരാൾ ഉണ്ടായല്ലോ എന്നും പറഞ്ഞു. ഇടയ്ക്കൊക്കെ ഈ അമ്മച്ചിയെ ഫോൺ വിളിച്ച് വിശേഷങ്ങൾ തിരക്കാറുണ്ട്.. മറ്റുള്ളവരെ കേൾക്കുന്നത് ശ്രവിക്കുന്നത് ഒരു വലിയ കാര്യമാണ് പരിശുദ്ധ അമ്മ ഇതിന് വളരെ പ്രാധാന്യം കൊടുത്തു 2022 ലെ ലോക ആശയവിനിമയ ദിനത്തിൽ ഹൃദയം കൊണ്ട് ശ്രവിക്കലിന്റെ പ്രാധാന്യത്തെപ്പറ്റി ഫ്രാൻസിസ് മാർപാപ്പാ ഇപ്രകാരം ഉദ്ബോബോധിപ്പിക്കുന്നു: .“മറ്റുള്ളവർ പറയുന്നത് ഹൃദയം കൊണ്ട് ശ്രവിക്കുക. ഇത് സഹാനുഭൂതിയുടെ ആദ്യപടി മാത്രമല്ല. പിന്നെയോ, നല്ല ആശയവിനിമയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഘടകം കൂടിയാണ്. നല്ല ഒരു കേൾവിക്കാരനാവുക, മറ്റുള്ളവരെ എല്ലാം പറയാൻ അനുവദിക്കുക, അവരുടെ സംസാരത്തെ തടസ്സപ്പെടുത്താതിരിക്കുക, കാതുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ടും അവരെ ശ്രവിക്കുക. ഹൃദയം കൊണ്ട് മറ്റുള്ളവരെ കേൾക്കാനുള്ള അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ” പരിശുദ്ധ മറിയം ഹൃദയം കൊണ്ട് ശ്രവിച്ച അമ്മയാണ്. ഹൃദയം കൊണ്ട് ശ്രവിക്കുന്ന വ്യക്തികൾക്ക് ലോകത്തിനു സാന്ത്വനമേകാൻ കഴിയുമെന്ന് പരിശുദ്ധ അമ്മയുടെ ജീവിതം നമ്മളെ പഠിപ്പിക്കുന്നു.
Image: /content_image/News/News-2024-05-06-20:59:10.jpg