Contents

Displaying 22701-22710 of 24979 results.
Content: 23125
Category: 1
Sub Category:
Heading: സ്വർഗ്ഗാരോഹണ തിരുനാളിനോട് അനുബന്ധിച്ച് ഒലിവ് മലയിലെ ചാപ്പലില്‍ പ്രാര്‍ത്ഥന മുടക്കാതെ ക്രൈസ്തവര്‍
Content: ജെറുസലേം: ജെറുസലേമിലെ ക്രൈസ്തവര്‍ സ്വർഗ്ഗാരോഹണ തിരുനാളിന് പതിവ് തെറ്റിക്കാതെ ഒലിവ് മലയുടെ മുകളിലെ ചാപ്പലില്‍ പ്രാര്‍ത്ഥന നടത്തി. നിലവിൽ മുസ്ലീം നിയന്ത്രണത്തിലുള്ള അസൻഷൻ ചാപ്പലിൽ ആരാധനക്രമം കൊണ്ടാടുവാന്‍ ക്രൈസ്തവര്‍ക്ക് അവകാശമുള്ള വർഷത്തിലെ ഒരേയൊരു ദിവസമാണ് സ്വർഗ്ഗാരോഹണ തിരുനാളെന്ന് കാത്തലിക് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാസയിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ജെറുസലേമിൽ ക്രിസ്ത്യൻ തീർത്ഥാടകരുടെ ബസുകൾ കാണുന്നത് അപൂർവമാണ്. സ്വർഗ്ഗാരോഹണ തിരുനാളിനായി, നസ്രത്തിൽ നിന്നും ഗലീലിയിൽ നിന്നും അതിരാവിലെ തന്നെ നിരവധി ബസുകൾ എത്തിയിരിന്നുവെന്ന് 'സി‌എന്‍‌എ' റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് കാണുന്ന അഷ്ടഭുജാകൃതിയിലുള്ള ചാപ്പൽ കുരിശുയുദ്ധ കാലഘട്ടത്തിലെ പള്ളിയുടെ അവശേഷിപ്പാണ്. ആദ്യത്തെ പള്ളി നാലാം നൂറ്റാണ്ടിലേതാണ്. സ്വർഗ്ഗാരോഹണത്തിന് മുമ്പുള്ള യേശുവിൻ്റെ അവസാനത്തെ ഭൗമിക കാൽപ്പാട് പതിഞ്ഞതായി വിശ്വസിക്കപ്പെടുന്ന ഒരു പാറ ഇവിടെ ആദരിക്കപ്പെടുന്നുണ്ട്. മെയ് 8 ബുധനാഴ്ച വൈകീട്ട് പ്രാദേശിക ക്രൈസ്തവര്‍ ഇവിടെ ഒരുമിച്ച് കൂടുകയായിരിന്നു. ജറുസലേമിലെ ലാറ്റിൻ ഇടവകയിൽ നിന്നുള്ള വലിയ കൂട്ടം വിശ്വാസികൾ ഇവിടെ സന്നിഹിതരായിരുന്നു. 1188-ൽ ജെറുസലേം കീഴടക്കിയതോടെ സലാഹുദ്ദീൻ ഒലിവ് മല രണ്ട് മുസ്ലീം കുടുംബങ്ങൾക്ക് നൽകുകയും അതിനെ ഒരു ഇസ്ലാമിക അടിത്തറയാക്കി മാറ്റുകയും ചെയ്തു. പള്ളിയുടെ സെൻട്രൽ ചാപ്പൽ ഒരു മസ്ജിദായി മാറിയെങ്കിലും ഇന്ന് അത് ആരാധനയ്ക്കായി ഉപയോഗിക്കുന്നില്ല. അസൻഷൻ ചാപ്പൽ വർഷം മുഴുവനും സന്ദർശകർക്കും തീർത്ഥാടകർക്കും വേണ്ടി തുറന്നിട്ടുണ്ടെങ്കിലും സ്വർഗ്ഗാരോഹണ തിരുനാള്‍ ദിനത്തിൽ മാത്രമാണ് വിശുദ്ധ കുര്‍ബാനയും മറ്റ് പ്രാര്‍ത്ഥനകളും നടത്താന്‍ അനുമതിയുള്ളൂ.
Image: /content_image/News/News-2024-05-10-11:28:33.jpg
Keywords: ജെറുസ
Content: 23126
Category: 1
Sub Category:
Heading: അമേരിക്കന്‍ കത്തോലിക്ക ആശുപത്രികളുടെ ഏറ്റവും വലിയ ശൃംഖലയ്ക്കു നേരെ സൈബര്‍ ആക്രമണം
Content: വാഷിംഗ്ടണ്‍ ഡി‌.സി: അമേരിക്കയിലെ കത്തോലിക്ക ആശുപത്രികളുടെ ഏറ്റവും വലിയ ശൃംഖലയായ അസെൻഷൻ ഹെൽത്തിന് നേരെ സൈബര്‍ ആക്രമണം. ഓണ്‍ലൈന്‍ ആക്രമണത്തെക്കുറിച്ച് പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. യുഎസിലെ നാലാമത്തെ വലിയ ആശുപത്രി ശൃംഖലയായ അസെൻഷനു നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ രോഗികളുടെ ഡാറ്റ മോഷ്ടിക്കപ്പെട്ടോയെന്ന് പരിശോധിച്ചു വരികയാണ്. സൈബർ ആക്രമണം സിസ്റ്റങ്ങളിലേക്കുള്ള പ്രവേശനത്തെ ബാധിക്കുകയും ക്ലിനിക്കൽ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയും ചെയ്തുവെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമായ അസെൻഷന്‍ ശൃംഖലയ്ക്കു കീഴില്‍ 140 ആശുപത്രികളുണ്ട്. പാവങ്ങള്‍ക്ക് ചികിത്സ സഹായം ഉള്‍പ്പെടെയുള്ളവ ശൃംഖല വലിയ രീതിയില്‍ ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ദാരിദ്ര്യത്തിൽ കഴിയുന്ന ആളുകൾക്ക് അസെൻഷൻ 2.2 ബില്യൺ ഡോളർ തുകയുടെ ചികിത്സ സഹായം ലഭ്യമാക്കിയിരിന്നു.
Image: /content_image/News/News-2024-05-10-15:30:42.jpg
Keywords: ആശുപത്രി
Content: 23127
Category: 1
Sub Category:
Heading: 2025 ജൂബിലി ബൂളയുമായി ഫ്രാൻസിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: 2025-ൽ കത്തോലിക്ക സഭ ആഘോഷിക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ട ഔദ്യോഗിക ബൂള വായിച്ചു. ഇന്നലെ വൈകുന്നേരം അഞ്ചരയ്ക്കു വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലാണ് ഇതുമായി ബന്ധപ്പെട്ട ആഘോഷ ചടങ്ങുകൾ നടന്നത്. "പ്രത്യാശ നമ്മെ നിരാശരാക്കുന്നില്ല" എന്ന റോമക്കാർക്കുള്ള ലേഖനം അഞ്ചാം അധ്യായം അഞ്ചാം വാക്യത്തോടെയാണ് ബൂള ആരംഭിക്കുന്നത്. പ്രത്യാശ ഏവരുടെയും ഹൃദയങ്ങളിൽ നിറയട്ടെയെന്ന് പാപ്പ, ജൂബിലിയുടെ ആരംഭം കുറിച്ചുകൊണ്ടുള്ള ഈ ലേഖനത്തിൽ എഴുതി. ബൂള വായിക്കുന്ന ചടങ്ങുകൾക്ക് ശേഷം വിശുദ്ധ പത്രോസിന്റെ ബസിലിക്കയിൽവച്ച്, ക്രിസ്തുവിന്റെ സ്വർഗ്ഗാരോഹണത്തിരുനാളുമായി ബന്ധപ്പെട്ട സായാഹ്ന പ്രാർത്ഥന നടന്നു. 2025 ജനുവരി ഒന്നിന് ദൈവമാതാവിന്റെ തിരുനാള്‍ ദിനത്തില്‍ സെൻ്റ് മേരി മേജറിൻ്റെ ബസിലിക്കയുടെ വിശുദ്ധ വാതിൽ ഫ്രാൻസിസ് മാർപാപ്പ തുറക്കും. 2000-ലെ മഹാ ജൂബിലിക്ക് ശേഷമുള്ള ആദ്യത്തെ സാധാരണ ജൂബിലി വര്‍ഷമായ 2025-ല്‍ 35 ദശലക്ഷം ആളുകൾ വത്തിക്കാനിലെ നിത്യനഗരത്തിലേക്ക് ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓരോ ഇരുപത്തിയഞ്ചാം വര്‍ഷം കൂടുമ്പോഴാണ് സാധാരണ ഗതിയില്‍ ജൂബിലി വര്‍ഷം ആഘോഷിക്കുന്നത്. രക്ഷാകര പദ്ധതിയുടെ ഭാഗമായി ഈശോയുടെ മനുഷ്യാവതാര സംഭവത്തിന് 2025 വര്‍ഷം തികയുന്ന വേളയെന്നതു ഇത്തവണത്തെ സവിശേഷമായ വസ്തുതയാണ്. 2024 ഡിസംബർ 24 ക്രിസ്തുമസ് തലേന്നാണ് 2025 ജൂബിലി വര്‍ഷത്തിന് ആരംഭമാകുക. 2026 ജനുവരി 6-ന് ജൂബിലി വര്‍ഷം സമാപിക്കും. 1300-ല്‍ ബോനിഫസ് എട്ടാമന്‍ പാപ്പയാണ് തിരുസഭയില്‍ ആദ്യമായി ജൂബിലി ആഘോഷം സംബന്ധിക്കുന്ന പതിവ് ആരംഭിക്കുന്നത്.
Image: /content_image/News/News-2024-05-10-16:26:31.jpg
Keywords: പാപ്പ
Content: 23128
Category: 1
Sub Category:
Heading: മറിയം ദരിദ്രരെ സഹായിക്കുന്ന അമ്മ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 10
Content: ലോകം സൗഭാഗ്യമെന്ന് കരുതുന്ന നിർഭാഗ്യങ്ങളുണ്ട്. നിർഭാഗ്യമെന്ന് കരുതുന്ന ചില സൗഭാഗ്യങ്ങളും ഉണ്ട്. അതിലൊന്നാണ് ദാരിദ്ര്യം. മറിയം പറഞ്ഞു, ഇതാ കർത്താവിന്റെ ദാസി. ഇതാ എന്ന വാക്ക് പരിശുദ്ധയമ്മയുടെ ദൈവാശ്രയ ബോധത്തെ സൂചിപ്പിക്കുന്നു. ദൈവമേ നീയാണ് എന്റെ ആശ്രയം എന്റെ സർവ്വ സമ്പത്തും നീ തന്നെ. പരിശുദ്ധ അമ്മ ദൈവത്തിൽ ശരണം വച്ചതുമൂലം തന്റെ ആരോഗ്യവും സമയവും എല്ലാം മറ്റുള്ളവരെ സമ്പന്നരാക്കാൻ അവൾ വിനിയോഗിച്ചു ( Jn 2/1-11, LK1/39-42). ജീവിതയാത്രയിൽ ദൈവപുത്രന് ജന്മം നൽകാൻ പിതാവായ ദൈവം നിയോഗിച്ച ഒരു സൂക്ഷിപ്പുകാരി മാത്രമാണ് താനെന്ന ചിന്ത മറിയത്തിന് ഉണ്ടായിരുന്നു. നിർമ്മലമായ ഒരു ജീവിതത്തിലൂടെ ഒന്നിനോടും ബന്ധിതയാകാതെ എല്ലാവർക്കും എല്ലാമായി പരിശുദ്ധ അമ്മ മാറി. ജീവിതത്തിന്റെ നശ്വരതയും നിത്യജീവിതത്തിന്റെ അനശ്വരതയും തിരിച്ചറിഞ്ഞ് സ്വന്തമായിട്ടുള്ളതും സ്വന്തമാക്കാവുന്നതും നഷ്ടപ്പെടുത്തി സർവ്വ സമ്പന്നനായ ദൈവത്തെ സ്വന്തമാക്കിയതിന്റെ ആനന്ദം ഉള്ളു നിറയെ അനുഭവിച്ച പരിശുദ്ധ അമ്മ നമുക്കും ഒരു മാതൃകയാണ്. പരിശുദ്ധ അമ്മ ഒരിക്കൽ വിശുദ്ധ ബ്രിജിത്തിന് ഇങ്ങനെ വെളിപ്പെടുത്തിക്കൊടുത്തു. ആരംഭം മുതലേ ഈ ലോകത്തിലെ വസ്തുക്കൾ ഒന്നും ഒരിക്കലും സ്വന്തമാക്കരുതെന്ന് ഞാൻ എന്റെ ഹൃദയത്തിൽ വ്രതമെടുത്തിരുന്നു. പൂജ രാജാക്കന്മാർ അവരുടെ രാജകീയ പ്രതാപത്തിന്റെ പ്രതീകമായി കൊടുത്ത വിലയേറിയ സ്വർണ്ണം നാണയങ്ങൾ തനിക്കായി മാറ്റിവെച്ചില്ല പകരം യൗസേപ്പിലൂടെ ദരിദ്രർക്ക് വിതരണം ചെയ്തു. പരിശുദ്ധ അമ്മ വിശുദ്ധയോട് വീണ്ടും ഇങ്ങനെ പറയുന്നു, എനിക്ക് നേടിയെടുക്കാമായിരുന്നതെല്ലാം ഞാൻ ദരിദ്രർക്ക് കൊടുത്തു. എനിക്ക് വേണ്ടി ദരിദ്രർക്കുള്ള ആഹാരവും വസ്ത്രവും അല്ലാതെ ഒന്നും ഞാൻ നീക്കി വെച്ചില്ല.പരിശുദ്ധ അമ്മയ്ക്ക് ദാരിദ്ര്യത്തോടുള്ള സ്നേഹം മൂലം ആശാരിയായ വിശുദ്ധ യൗസേപ്പിനെ വിവാഹം കഴിക്കുന്നത് ഒരു നാണക്കേടായി അവൾ കണ്ടില്ല. തന്റെ ജോലി ആകട്ടെ കരങ്ങൾ കൊണ്ട് ചെയ്യുന്ന തുന്നലും, നെയ്ത്തും ഒരു ഉപജീവനമാർഗമായി അവൾ കണ്ടു. ഒറ്റവാക്കിൽ പരിശുദ്ധ അമ്മ ദാരിദ്ര്യത്തിൽ ജനിച്ചു, ദാരിദ്ര്യത്തിൽ ജീവിച്ചു, ദാരിദ്ര്യത്തിൽ മരിച്ചു. വിശുദ്ധ ബർണാഡ് പറയുന്നതുപോലെ ദാരിദ്ര്യം എന്ന പുണ്യം അടങ്ങിയിരിക്കുന്നത് ദരിദ്രൻ ആകുന്നതിൽ അല്ല പകരം ദാരിദ്ര്യത്തെ സ്നേഹിക്കുന്നതിലാണ്. അതുകൊണ്ടുതന്നെ ഈശോ പറഞ്ഞു ആത്മാവിൽ ദരിദ്രരായവർ ഭാഗ്യവാന്മാർ എന്തെന്നാൽ സ്വർഗ്ഗരാജ്യം അവരുടേതാണ് (Mt5/3).. അവർ അനുഗ്രഹീതരാണ് എന്തെന്നാൽ അവർ ദൈവത്തെയല്ലാതെ മറ്റൊന്നിനെയും അന്വേഷിക്കുന്നില്ല. അവർ എല്ലാ വസ്തുക്കളിലും ദൈവത്തെ കണ്ടെത്തും അവർ തങ്ങളുടെ പറുദീസ ഈ ഭൂമിയിലെ ദാരിദ്ര്യത്തിൽ കണ്ടെത്തുന്നു. നവംബർ പതിനേഴാം തീയതി ആചരിക്കുന്ന മൂന്നാം ലോക ദരിദ്ര്യ ദിനത്തോടനുബന്ധിച്ച് ഫ്രാൻസിസ് പാപ്പ നൽകിയ സന്ദേശത്തിൽ പറയുന്നു :"ലോകത്തിൽ നിന്ന് ഉയർത്തപ്പെടുന്ന നിലവിളികളിൽ ഏറ്റവും പ്രധാനപ്പെട്ട നിലവിളിയായി ദാരിദ്ര്യം രൂപപ്പെട്ടു കഴിഞ്ഞു. നാം ജീവിക്കുന്ന ഈ ലോകത്തിൽ നമുക്ക് ചുറ്റും പാവപ്പെട്ട മനുഷ്യർ അനുഭവിക്കുന്ന ദുരന്തങ്ങളെ കാണുമ്പോൾ അവരുടെ ക്ഷതങ്ങളും മുറിപ്പാടുകളും മരണവും വ്യക്തമായി മനസ്സിലാക്കുവാൻ നമുക്കു കഴിയും. ഓരോ ദിവസവും ഒരായിരം ജീവിതങ്ങളെ ദാരിദ്ര്യം കവർന്നെടുക്കുന്നു. വ്യക്തിയിൽ നിന്നും സമൂഹത്തിലേക്കും സമൂഹത്തിൽ നിന്നും നാം ജീവിക്കുന്ന ഈ പ്രപഞ്ചത്തിലേക്കും ആഗോളമായി വ്യാപിച്ചിരിക്കുന്ന ദാരിദ്ര്യത്തിന്റെ കൈകൾ നമ്മെയും വലിച്ചുമുറുക്കാതിരിക്കാൻ ശ്രദ്ധേയും അധ്വാനവും നീതിബോധവും സമത്വവും ആവശ്യമാണ്. ഒരിക്കൽ ഹോം മിഷനിടയിൽ ഒരു വീട്ടിൽ കടന്നു ചെന്നപ്പോൾ റബർ വെട്ടുകാരനായ ഒരു യുവാവ് പരിശുദ്ധ അമ്മ സഹായിച്ച ഒരു അനുഭവം പങ്കുവച്ചു: ഒത്തിരിയേറെ ആഗ്രഹിച്ച ഒരു വീട് പണിതു. അഞ്ചാറു ലക്ഷം രൂപ കടമുണ്ടായിരുന്നു കുറച്ചു പൈസ എല്ലാം റബർ വെട്ടി അടച്ചു. എങ്കിലും കുറച്ചു പൈസ കടമായി പിന്നെയും ബാക്കി അത് വീട്ടി തീർക്കുവാൻ യാതൊരു നിവൃത്തിയുമില്ലെന്നായി. അദ്ദേഹത്തിന്റെ വീട്ടില് പരിശുദ്ധ മറിയത്തിൻ്റെ ഒരു രൂപമുണ്ടായിരുന്നു. ആ മാതാവിനോട് ചോദിച്ചാലും അതു സാധിച്ചു കിട്ടുമായിരുന്നു. അങ്ങനെ ഞാൻ മാതാവിനോട് പ്രാർത്ഥിച്ചു, എന്റെ മാതാവേ നീ എന്ന രക്ഷിച്ചില്ലെങ്കിൽ ഞാൻ ആകെ തകർന്നു പോകും എന്ന്. പ്രാർത്ഥന കഴിഞ്ഞ് രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീടിന്റെ അടുത്ത് രണ്ട് സ്ഥലത്തായിട്ട് സ്ഥലം വിൽക്കാൻ ഉണ്ടായിരുന്നു. ഇദ്ദേഹം പറഞ്ഞു, ആ സ്ഥലം വിൽക്കുവാൻ ഇടയായതിന്റെ പേരില് മൂന്ന് ലക്ഷം രൂപ അദ്ദേഹത്തിന് കിട്ടി എന്ന്. പരിശുദ്ധ അമ്മ ദരിദ്രരെ സഹായിക്കാൻ കഴിവുള്ള ഒരു അമ്മയാണ്. ഓ എന്റെ പരിശുദ്ധ അമ്മേ അങ്ങയെ സന്തോഷം ദൈവത്തിലാണല്ലോ ഈ ലോകത്തിൽ ദൈവം അല്ലാതെ വേറെന്നിനെയും വസ്തുവിനെയോ വ്യക്തികളെയോ അന്വേഷിക്കുകയോ ആഗ്രഹിക്കുകയോ സ്നേഹിക്കുകയോ ചെയ്യാത്ത നിന്നെപ്പോലെ ദൈവോന്മുഖരായി ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കണമേ.
Image: /content_image/News/News-2024-05-10-17:35:20.jpg
Keywords: സ്പന്ദനങ്ങൾ
Content: 23129
Category: 19
Sub Category:
Heading: സ്വർഗ്ഗം: ഇസ്ലാമിക വീക്ഷ്ണത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 11
Content: മരണത്തെയും മരണാനന്തരജീവിതത്തെയും കുറിച്ച് എല്ലാ മതങ്ങൾക്കും തനതായ കാഴ്ചപ്പാടുകളുണ്ട്. വിധിയെയും മരണാനന്തരജീവിതത്തെയും കുറിച്ചു ക്രിസ്തുവിശ്വാസത്തിലും ഇസ്ലാം മതത്തിലുമുള്ള വീക്ഷണങ്ങളിൽ ബാഹ്യമായ ചില സാമ്യങ്ങൾ കാണാമെങ്കിലും അടിസ്ഥാനപരമായി അവ വിരുദ്ധ ധ്രുവങ്ങളിലാണ്. ഈ കാഴ്ചപ്പാടുകളുടെ ഒരു താരതമ്യ പഠനമാണിവിടെ ലക്ഷ്യം വയ്ക്കുന്നത്. #{blue->none->b->മരണവും മരണാനന്തരജീവിതവും ക്രൈസ്‌തവ വീക്ഷണത്തിൽ ‍}# ക്രൈസ്തവനെ സംബന്ധിച്ച്, മരണം അവൻറെ ഭൗമികജീവിതത്തിന്റെ അന്ത്യമാണ്. മിശിഹായിൽ വെളിവാക്കപ്പെട്ട കൃപാവരത്തെ സ്വീകരിക്കുന്നതിനോ തിരസ്‌കരിക്കുന്നതിനോ സാധ്യമായ സമയം എന്ന നിലയിലുള്ള മനുഷ്യജീവിതത്തിന് മരണം അന്ത്യം കുറിക്കുന്നു (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1021). ആത്മാവിന്റെയും ശരീരത്തിന്റെയും വേർതിരിക്കപ്പെടലാണ് മരണം. പക്ഷേ, അതു താല്ക്കാലികമാണ്. മരണത്തിൽ ആത്മാവ് ശരീരത്തിൽ നിന്നു വേർതിരിക്കപ്പെടുന്നുവെങ്കിലും, മരിച്ചവരുടെ പുനരുത്ഥാനദിവസം അതു ശരീരവുമായി വീണ്ടും യോജിപ്പിക്കപ്പെടും (കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1005, 1016). കത്തോലിക്കാസഭയുടെ പ്രബോധനമനുസരിച്ച് മരണാനന്തരം രണ്ടു വിധികളുണ്ട്: തനതുവിധിയും (Particular judgement) പൊതുവിധിയും (General judgement). ഒരുവൻ്റെ മരണത്തോടെ ശരീരവും ആത്മാവും വേർപെടുന്ന അവസ്ഥയിൽ സംഭവിക്കുന്നതാണ് തനതുവിധി. അതിനെത്തുടർന്ന്, ഒരുവനു നിത്യമായ സ്വർഗമോ, നിത്യമായ നരകമോ, ശുദ്ധീകരണാവസ്ഥയോ ലഭിക്കുന്നു. ഈ ലോകത്തിൽവച്ചു ദൈവൈക്യത്തിൽ ജീവിച്ചവർ നേരിട്ട് സ്വർഗത്തിലേക്ക് പ്രവേശിക്കുന്നു. അവിടെ ദൈവിക മുഖദർശനവും നിത്യമായ സന്തോഷവും അവരെ കാത്തിരിക്കുന്നു. മാരക പാപാവസ്ഥയിൽ മരിക്കുന്നവർ ദൈവൈക്യ സാധ്യതയിൽനിന്നുപോലും നിത്യമായി വേർതിരിക്കപ്പെടുന്ന അവസ്ഥയാണു നരകം. മാരകമല്ലാത്ത പാപങ്ങ ളാൽ ദൈവത്തോടുള്ള ബന്ധം തടസ്സപ്പെട്ടിരിക്കുന്നവർ പാപത്തിന്റെ കാലിക ശിക്ഷയ്ക്കു വിധേയപ്പെട്ട് ശുദ്ധീകരണ അവസ്ഥയിലൂടെ കടന്നുപോകണം (കത്തോലിക്കാ സഭയുടെ മതബോധനഗ്രന്ഥം 1472). പൊതുവിധിയിൽ എന്താണു സംഭവിക്കുന്നത്? ശുദ്ധീകരണ അവസ്ഥയിലൂടെ കടന്നുപോയവർ താൽക്കാലിക ശിക്ഷ പൂർത്തിയാക്കി സ്വർഗത്തിലേക്കു പ്രവേശിക്കും. സ്വർഗത്തിലും നരകത്തിലുമായിരിക്കുന്നവർ അതേ അവസ്ഥകളിൽ തുടരും. ആത്മാവ് ശരീരത്തോടുചേർന്ന് ഓരോരുത്തർക്കും അവകാശപ്പെട്ട ഭാഗധേയത്തിൽ ഔദ്യോഗികമായി ഉറപ്പിക്കപ്പെടും. #{blue->none->b->മരണവും മരണാനന്തരജീവിതവും ഇസ്ലാം മത വീക്ഷണത്തിൽ ‍}# ഇസ്ലാംമത കാഴ്ച്‌ചപ്പാടിൽ മരണത്തോടെ ശരീരത്തിൽനിന്ന് ആത്മാവ് വേർപെടുമെങ്കിലും അന്ത്യവിധിവരെ ആത്മാവിന് ഒരു താല്ക്കാലിക ശരീരം നല്‌കപ്പെടും; അതു ഭൗമികശരീരം പോലെയല്ല. ഐഹികകാലത്തെ കർമ്മങ്ങൾക്കനുസൃതമായി പ്രകാശ പൂർണമോ അന്ധകാരപൂർണമോ ആയ ശരീരമായിരിക്കും അത്. മനുഷ്യന്റെ ഈ ഭൂമിയിലെ കർമ്മങ്ങളാണ് ഈ ഘട്ടത്തിൽ അവനു ശരീരമായിത്തീരുന്നത്. മരണശേഷം ഓരോ മനുഷ്യനും അവനവൻ്റെ നല്ലതും ചീത്തയുമായ പ്രവൃത്തികൾ രേഖപ്പെടുത്തപ്പെട്ട പുസ്തകപ്രകാരം വിധിക്കപ്പെടും (സൂറ 36, 12; 84,7-12). #{blue->none->b->സ്വർഗം ക്രൈസ്‌തവ കാഴ്ച്ചപ്പാടിൽ ‍}# സ്വർഗം എന്ന പദം സാധാരണയായി ആകാശത്തെ സൂചിപ്പിക്കുന്നു. 'ഷെമായിം' എന്ന ഹെബ്രായ പദമാണ് സ്വർഗത്തെ സൂചിപ്പിക്കാൻ പഴയനിയമം ഉപയോഗിക്കുന്നത്. ദൈവത്തിന്റെ വാസസ്ഥാനമാണ് സ്വർഗം. പുതിയനിയമം സ്വർഗത്തെ സൂചിപ്പിക്കുവാൻ വിവിധ വിശേഷണങ്ങൾ ഉപയോഗിക്കുന്നുണ്ട്: 'പിതാവിന്റെ രാജ്യം', 'സ്വർഗരാജ്യം', 'ജീവൻ', 'നിത്യമായ ജീവൻ', 'പിതാവായ ദൈവത്തിന്റെ ഭവനം', 'പറുദീസാ', ഈശോമിശിഹാ സ്വർഗത്തെ ഒരു "വിവാഹവിരുന്ന്' ആയാണ് അവതരിപ്പിക്കുന്നത് (മത്താ 22,1-14; ലൂക്കാ 14,15-24). ക്രിസ്തീയ സ്വർഗം ആത്മീയവും അവർണനീയവും ആനന്ദദായകവും നിത്യവുമാണ് (റോമാ 14,17). ആത്മാവിന്റെ രൂപവും ഭാവവുമാണ് സ്വർഗത്തിന്റെ ആകർഷണം; ലൗകികവസ്തുക്കളുടെ ധാരാളിത്തമല്ല. ദൈവിക സഹവാസവും പരിശുദ്ധ സ്നേഹത്തിന്റെ മഹാഘോഷവുമാണ് (റോമാ 14,17) ക്രിസ്തുവിശ്വാസത്തെ സംബന്ധിച്ചിടത്തോളം സ്വർഗം. മാലാഖമാരും വിശുദ്ധന്മാരും നിത്യതയിൽ ത്രിയേകദൈവത്തെ ആരാധിക്കുകയും അവർണനീയമായ ആത്മീയാനന്ദത്തിൽ കഴിയുകയും ചെയ്യുന്ന അവസ്ഥയാണത് (1 കോറി 2,9; വെളി 19,6-9). മരണത്തോടെ മനുഷ്യശരീരം രൂപാന്തരപ്പെടുന്നതിനാൽ, സ്വർഗത്തിൽ ശരീരത്തോടു ബന്ധപ്പെട്ട ആവശ്യങ്ങൾക്കു പ്രസക്തിയില്ല. “മരണശേഷം ഉയിർക്കുമ്പോൾ, സ്ത്രീപുരുഷന്മാർ വിവാഹിതരാവുകയില്ല. മറിച്ച്, അവർ സ്വർഗത്തിലെ ദൂതന്മാരെപ്പോലെയായിരിക്കും" (മർക്കോ 12, 25). ഇപ്പോൾ നാം കണ്ണാടിയിലെന്നപോലെ അവ്യക്തമായി കാണുന്നവ, അപ്പോൾ നമ്മൾ മുഖാമുഖം ദർശിക്കും (1 കോറി 13,12; 1 യോഹ 3,2; വെളി 22,4). ദൈവരാജ്യം ഭക്ഷണവും പാനീയവുമല്ല (റോമാ 14,17). ദൈവശാസ്ത്രപരമായി, സ്വർഗം ഒരു 'സ്ഥലം' എന്നതിനേ ക്കാൾ ഒരു 'അവസ്ഥ'യാണ് (state). പരിശുദ്ധ ത്രിത്വവുമായുള്ള അഭേദ്യമായ ബന്ധമാണ് സ്വർഗപ്രാപ്‌തി. സ്വർഗത്തിലെ സന്തോഷം ദൈവത്തെ മുഖാഭിമുഖം കാണുന്നതിലാണ്. മരണശേഷം ആത്മാവ് നമ്മിൽനിന്നു വേർപിരിയുമെങ്കിലും ശരീരം ഇതിനോടു കൂടിച്ചേരുന്നത് അവസാനവിധിയിലെ ഉത്ഥാനത്തോടെയാണ്. ദുഃഖമോ വേദനയോ മരണമോ ഇല്ലാത്ത സന്തോഷത്തിന്റെ അവസ്ഥയാണ് സ്വർഗം. സ്വർഗത്തിൽ നമ്മുടെ വ്യക്തിത്വം (Individuality) നമുക്കു നഷ്ട്‌ടപ്പെടുന്നില്ല. ദൈവത്തിൻ്റെ ജീവനിൽ പങ്കുചേരുന്നെങ്കിലും സത്താപരമായി (essentially) നമ്മൾ ദൈവമായിത്തീരുന്നുമില്ല. #{blue->none->b->ഇസ്ലാമിന്റെ ഭൗതിക സ്വർഗം ‍}# ഒരു വിശ്വാസിയുടെ ദൈവവിചാരം, മതജീവിതം, ധാർമിക ചിന്തകൾ, സാമൂഹികജീവിതം എന്നിവയെല്ലാം സ്വർഗത്തെ ക്കുറിച്ചുള്ള ദർശനത്തെ ആശ്രയിച്ചാണിരിക്കുന്നത്. സ്വർഗം ഒരു പരലോക യാഥാർത്ഥ്യമാകയാൽ അതെക്കുറിച്ചു ദൈവത്തിനു മാത്രമേ വെളിപ്പെടുത്താനാവൂ. എന്നാൽ, മനുഷ്യന്റെ ബുദ്ധിയിൽ വിരിയുന്ന സ്വർഗം അവൻ്റെ ഭാവനയ്ക്കും ആഗ്രഹങ്ങൾക്കും മാത്രമനുസരിച്ചുള്ളതായിരിക്കും. കാരണം, ഭൗമികനായ മനുഷ്യനു ഭൗതികമായി മാത്രമേ സ്വർഗത്തെപ്പോലും സങ്കല്പ‌ിക്കാൻ കഴിയൂ. പരലോകജീവിതത്തെ ഖുർആൻ വിവരിക്കുന്നത് സകലവിധ ഭൗതിക സുഖസൗകര്യങ്ങളുടെയും ആഡംബരങ്ങളുടെയും സ്ഥലം എന്ന വിധത്തിൽ മാത്രമാണ്. ഖുർആൻ പ്രകാരം അവിടെയെത്തുന്നവർ സ്വർണവളകളും മുത്തും അണിയിക്കപ്പെടും. പട്ടായിരിക്കും അവർക്ക് അവിടെയുള്ള വസ്ത്രം (സൂറ 22,23; 44,53), പച്ചനിറമുള്ള തലയണകളിലും അഴകുള്ള പരവതാനികളിലും (സൂറ 55,76) സ്വർണനൂലുകൊണ്ട് മെടഞ്ഞുണ്ടാക്കിയ കട്ടിലുകളിലും (സൂറ 56,15) ചാരിക്കിടക്കുന്ന അവർക്ക് വെയിലോ കൊടും തണുപ്പോ അനുഭവപ്പെടുകയില്ല. സ്വർഗത്തിലെ തണലുകൾ അവരുടെമേൽ എപ്പോഴും ഉണ്ടായിരിക്കും. മനസ്സുകൾ കൊതിക്കുന്നതും കണ്ണുകൾക്ക് ആനന്ദകരവുമായ കാര്യങ്ങൾ അവിടെ ഉണ്ടായിരിക്കും. അവിടെ പഴങ്ങൾ ധാരാളമായി ഉണ്ടാകും; അതിൽനിന്ന് ഇഷ്‌ടംപോലെ ഭക്ഷിക്കാം (സൂറ 43.71-73; 76,13-14). അതിലെ കനികളും തണലും ശാശ്വതമാണ് (സൂറ 13,15). സ്വർണത്തിൻ്റെ തളികകളും പാനപാത്രങ്ങളും അവർക്കു ചുറ്റും കൊണ്ടുനടക്കപ്പെടും. നിത്യരായ ബാലന്മാർ കൊതിപ്പിക്കുന്ന തരത്തിലുള്ള പക്ഷിമാംസവുംകൊണ്ട് അവരുടെ ഇടയിൽ ചുറ്റിനടക്കും (സൂറ 56,17-23). അതികഠിനമായ ചൂടനുഭവിക്കുന്ന അറേബ്യൻ മരുഭൂമിയിലെ അന്നത്തെ നാടോടി അറബിക്ക് ഭൗതികസുഖത്തിന് ആവശ്യമായിരുന്നത് എന്തോ അതാണ് മുഹമ്മദ് വിഭാവനം ചെയ്ത സ്വർഗത്തിലുള്ളത്. അള്ളായ്ക്കുവേണ്ടി യുദ്ധം ചെയ്യുന്നവരെ, താഴ്ഭാഗത്തുകൂടി അരുവികൾ ഒഴുകുന്ന സ്വർഗത്തോപ്പുകളിൽ പ്രവേശിപ്പിക്കും (സൂറ 3,195). അവിടെ അവർക്കു സമ്യദ്ധമായി ലഹരിപാനീയങ്ങളും ലഭിക്കും. കുടിക്കുന്നവർക്ക് ആസ്വാദ്യമായ മദ്യത്തിന്റെ അരുവികളും ശുദ്ധീകരിക്കപ്പെട്ട തേനിന്റെ അരുവികളുമുണ്ടവിടെ (സൂറ 47,15). ഇതു കുടിച്ചാൽ അവർക്കു ലഹരി ബാധിക്കുകയില്ല (സൂറ 37,47). തുടുത്ത മാർവിടമുള്ള സമപ്രായക്കാരായ തരുണികളാണ് ഇസ്ലാമിന്റെ സ്വർഗത്തിലെ ആകർഷണമായി അവതരിപ്പിക്കപ്പെടുന്ന പ്രധാന ഘടകം (സൂറ 78,33). വിശാലമായ നേത്രങ്ങളുള്ള വെളുത്ത സ്ത്രീകളെ അവർക്ക് ഇണകളായി ലഭിക്കും (സൂറ 44,54; 56,17-23); അവർ ചിപ്പികളിൽ ഒളിച്ചു വെക്കപ്പെട്ട മുത്തുപോലെയും മാണിക്യവും പവിഴവും പോലെയായിരിക്കും (സൂറ 55,58; സൂറ 56,36). സ്വർഗത്തിൽ അവരുടെ അടുത്തു ചുറ്റിത്തിരിഞ്ഞു കൊണ്ടിരിക്കുന്ന മുത്തുകൾ പോലെയുള്ള ബാലന്മാരും ചെറുപ്പക്കാരും (സൂറ 52,24; 56,17; 76,19) സ്വവർഗഭോഗത്തിന്റെ സൂചനകളാണു നല്‌കുന്നത് എന്നഭിപ്രായപ്പെടുന്നവരുണ്ട്. ഖുർആൻ്റെ വീക്ഷണത്തിൽ പരലോകത്തിലെ സുഖങ്ങൾ ആത്മീയമല്ല, ഭൗതികം മാത്രമാണ്. ഇന്ദ്രിയബദ്ധവും രതികേന്ദ്രീകൃതവുമാണ് ഇസ്ലാമിക സ്വർഗം. ക്രൈസ്തവ വീക്ഷണത്തിൽ സ്വർഗം ആത്മീയമാണ്. ദൈവത്തെ മുഖാമുഖം ദർശിക്കലാണ്. മാലാഖമാരോടും വിശുദ്ധരോടുമൊത്തുള്ള നിത്യമായ ആരാധാനയാണത്. ഇസ്ലാമിക വീക്ഷണപ്രകാരം, സ്വർഗമെന്നത് തികച്ചും ഭൗതികം മാത്രമാണ്. പുരുഷന്മാർക്കു സ്വർഗത്തിൽ നിരവധി ഹൂറിമാരെ ലഭിക്കുമെന്നു പറയുന്നെങ്കിലും (സൂറ 78,31-34; അൽ റെഹ്‌മാൻ 55,56-58) സ്ത്രീകൾക്ക് അവിടേക്കു പ്രവേശനംപോലും നിഷേധിച്ചിരിക്കുന്നു. സ്വാഹിഹ് മുസ്ലിം, 1,1; 132,79). ഏതുവിധേനയും ഇത്തരത്തിലുള്ള സ്വർഗം അവകാശപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഇസ്ലാമിസ്റ്റു തീവ്രവാദികൾ അന്യമത വിശ്വാസികളെ കൊലചെയ്യുന്നതും സ്വയം പൊട്ടിത്തെറിക്കുവാൻ തയ്യാറാകുന്നതും. ➤( 2022-ല്‍ പുറത്തിറക്കിയ ''ക്രൈസ്തവ വിശ്വാസവും ഇസ്ലാമിക വീക്ഷണങ്ങളും'' എന്ന പുസ്തകത്തില്‍ നിന്നെടുത്തതാണ് ഈ ലേഖനം). ➤➤ (തുടരും...) ➤➤➤ ഈ ലേഖനപരമ്പരയുടെ ആദ്യ പത്തു ഭാഗങ്ങള്‍ ഈ ലേഖനത്തിന് ഏറ്റവും താഴെ നല്‍കുന്നു: ➤➤➤ #{red->none->b->സഹായഗ്രന്ഥങ്ങൾ ‍}# 1. Bstech Andreas, ed., Islam Questioning Christianity: Christian Faith in the Encounter with Islam, I, Modling 2007. 2. Chalackal Sebastian, Eschatology: Preliminary Notions for Beginners in Theology, Kottayam 2013. 3. Hughes Thomas Patrick, Dictionary of Islam, New Delhi 1976. 4. സി.എൻ. അഹ്‌മദ് മൗലവി, ഇസ്ലാം ഒരു സമഗ്രപഠനം, കോഴിക്കോട് 1976. 5. ഹസ്റത്ത് മിർസാ ഗുലാം അഹ്‌മദ്, ഇസ്ലാംമതതത്ത്വജ്ഞാനം, ഖാദിയാൻ 1896. 6. മുഹമ്മദ് അബുൽ ജലാൽ, ഇസ്ലാം ഒറ്റനോട്ടത്തിൽ, കോഴിക്കോട് 1983, 7. സീറോ മലബാർ മതബോധന കമ്മീഷൻ, വിശ്വാസവഴിയിലെ സംശയങ്ങൾ, കാക്കനാട് 2018. ഈ ലേഖനപരമ്പരയുടെ ആദ്യ പത്ത് ഭാഗങ്ങള്‍ താഴെ നല്‍കുന്നു നല്‍കുന്നു: ⧪ {{ ആമുഖം | ആയിഷ ആവര്‍ത്തിക്കാതിരിക്കാന്‍...! 'പ്രവാചകശബ്ദ'ത്തില്‍ ലേഖന പരമ്പര ‍-> http://www.pravachakasabdam.com/index.php/site/news/21673}} ⧪ {{ യഹൂദ ക്രൈസ്തവ മതങ്ങളുടെ ചരിത്രത്തോട് ബന്ധപ്പെടുത്തി ഇസ്ലാമിനെ അവതരിപ്പിക്കുന്നത് തികച്ചും അധാർമ്മികം | ലേഖനപരമ്പര 01 ‍-> http://www.pravachakasabdam.com/index.php/site/news/21651}} ⧪ {{ ബൈബിളിന്റെയും ഖുർആന്റെയും രചനാപാരമ്പര്യവും ഉള്ളടക്കവും | ലേഖനപരമ്പര 02 ‍-> http://www.pravachakasabdam.com/index.php/site/news/21725}} ⧪ {{ വിശുദ്ധ ബൈബിൾ: വ്യാഖ്യാന ശൈലിയും മാനദണ്ഡവും | ലേഖനപരമ്പര 03 ‍-> http://www.pravachakasabdam.com/index.php/site/news/21811}} ⧪ {{ പരിശുദ്ധ ത്രിത്വം: രഹസ്യവും വിശ്വാസ സത്യവും | ലേഖനപരമ്പര 04 ‍-> http://www.pravachakasabdam.com/index.php/site/news/21882}} ⧪ {{ ബൈബിളിലെ ഈശോയും ഖുർആനിലെ ഈസായും | ലേഖനപരമ്പര 05 ‍-> http://www.pravachakasabdam.com/index.php/site/news/21967}} ⧪ {{വിശുദ്ധ ബൈബിളും ഖുര്‍ആനും: പ്രചരിക്കപ്പെടുന്ന തെറ്റുദ്ധാരണകൾ | ലേഖനപരമ്പര 06 ‍-> http://www.pravachakasabdam.com/index.php/site/news/22088}} ⧪ {{ഈശോയുടെ അമ്മയായ മറിയവും ഖുറാനിലെ ഈസായുടെ അമ്മയായ മർയയും | ലേഖനപരമ്പര 07 ‍-> http://www.pravachakasabdam.com/index.php/site/news/22317}} ⧪ {{ബൈബിളിലെ പ്രവാചകരും ഇസ്ലാമിലെ മുഹമ്മദും | ലേഖനപരമ്പര 08 ‍-> http://www.pravachakasabdam.com/index.php/site/news/22525}} ⧪ {{വിശുദ്ധ പൗലോസും ഇസ്ലാമിസ്റ്റുകളും | ലേഖനപരമ്പര 09 ‍-> http://www.pravachakasabdam.com/index.php/site/news/22709}} ⧪ {{ സ്ത്രീകള്‍: ഇസ്ലാം മതത്തിലും ക്രൈസ്തവ വിശ്വാസത്തിലും | ലേഖനപരമ്പര 10 ‍-> http://www.pravachakasabdam.com/index.php/site/news/22990}} #{blue->none->b-> പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍}# ➤ {{ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക ->https://chat.whatsapp.com/HIzpGL2PMpX5S6CFjEY6YA}} <br> ➤ {{ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക -> https://t.me/joinchat/SfJa_Z2vGn2DcSfh }}
Image: /content_image/News/News-2024-05-11-05:51:01.jpg
Keywords: ലേഖനപരമ്പര
Content: 23130
Category: 18
Sub Category:
Heading: റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡപ്യൂട്ടി സെക്രട്ടറി ജനറൽ
Content: ന്യൂഡൽഹി: ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ) ഡപ്യൂട്ടി സെക്രട്ടറി ജനറലായി ഡൽഹി അതിരൂപത ജുഡീഷൽ വികാരി റവ. ഡോ. മാത്യു കോയിക്കലിനെ നിയമിച്ചു. ബംഗളൂരു സെന്റ് ജോൺസ് നാഷണൽ മെഡിക്കൽ അക്കാദമി ഓഡിറ്റോറിയ ത്തിൽ നടന്ന സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റി യോഗമാണു പുതിയ ഡപ്യൂ ട്ടി സെക്രട്ടറി ജനറലിനെ തെരഞ്ഞെടുത്തത്. പാലാ രൂപതയിലെ കരിമ്പാനി കോയിക്കൽ ജോസഫ്- മേരി ദമ്പതികളുടെ മൂത്ത മകനാണ് റവ. ഡോ. മാത്യു കോയിക്കൽ. റോമിലെ ലാറ്ററൻ പൊന്തിഫിക്കൽ യൂണിവേഴ്‌സിറ്റിയിൽനിന്നു കാനൻ നിയമത്തിൽ ഡോക്‌ടറേറ്റ് നേടിയിട്ടുണ്ട്. ഡൽഹി അതിരൂപതയുടെ വിവിധ ഇടവകകളിൽ വികാരി, അതിരൂപത ചാൻസലർ, സെക്രട്ടറി തുടങ്ങിയ തുടങ്ങിയ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
Image: /content_image/India/India-2024-05-11-06:06:32.jpg
Keywords: സിബിസിഐ
Content: 23131
Category: 18
Sub Category:
Heading: ഡോ. കെ.പി. യോഹന്നാന്റെ സംസ്കാരം 21ന്
Content: തിരുവല്ല: ബിലീവേഴ്‌സ് ഈസ്റ്റേൺ ചർച്ച് സ്ഥാപക അധ്യക്ഷൻ അന്തരിച്ച ഡോ. കെ.പി. യോഹന്നാന്റെ സംസ്കാരം 21നു തിരുവല്ലയിൽ നടക്കും. മൃതദേഹം 20നു കേരളത്തിലെത്തിച്ച് സഭാ ആസ്ഥാനമായ തിരുവല്ല കുറ്റപ്പുഴ സെന്റ് തോമസ് നഗറിലെ ബിലീവേഴ്‌സ് കൺവൻഷൻ സെൻ്ററിൽ പൊതുദർശനത്തിനു വയ്ക്കും. യുഎസിലെ ടെക്സസിലുള്ള ഡാലസിൽ പ്രഭാതസവാരിക്കിടെയുണ്ടായ വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിയിലിരിക്കെ ഇക്കഴിഞ്ഞ ബുധനാഴ്ചയായിരിന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം.
Image: /content_image/India/India-2024-05-11-06:13:39.jpg
Keywords: യോഹ
Content: 23132
Category: 1
Sub Category:
Heading: റവ. ഡോ. ആന്റണി വാലുങ്കല്‍ വരാപ്പുഴ അതിരൂപതയുടെ സഹായ മെത്രാന്‍; മെത്രാഭിഷേകം ജൂൺ 30ന്
Content: എറണാകുളം: വരാപ്പുഴ അതിരൂപതാ സഹായമെത്രാനായി റവ. ഡോ. ആന്റണി വാലുങ്കലിനെ പരിശുദ്ധ പിതാവ് ഫ്രാൻസിസ് പാപ്പാ നിയമിച്ചു. ഇതു സംബന്ധിച്ച പ്രഖ്യാപനം വരാപ്പുഴ അതിരൂപതാ മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പിൽ ഇന്ന് 3.30 ന് ആർച്ച്ബിഷപ്സ് ഹൗസിൽ നടത്തി. തത്സമയം വത്തിക്കാനിലും പ്രഖ്യാപനം നടന്നു. വരാപ്പുഴ അതിരൂപതയ്ക്ക് ഏറെ ആഹ്ളാദകരമായ സദ്‌വാർത്തയാണിതെന്ന് ഇന്ത്യയിലെ അപ്പസ്തോലിക നുൺഷ്യോ ആർച്ച്ബിഷപ് ഡോ. ലിയോപോൾദോ ജിറേല്ലിയുടെ സന്ദേശം വായിക്കുന്നതിന് ആമുഖമായി ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ പറഞ്ഞു. നിയുക്ത മെത്രാനെ ആർച്ച്ബിഷപ് കുരിശുമാലയും മോതിരവും തൊപ്പിയും ഉൾപ്പെടെയുള്ള സ്ഥാനചിഹ്നങ്ങൾ അണിയിച്ചു. കൊച്ചി ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കരിയിൽ, കോട്ടപ്പുറം ബിഷപ്പ് എമരിറ്റസ് ഡോ. ജോസഫ് കാരിക്കശ്ശേരി, കണ്ണൂർ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല എന്നിവർ നിയുക്ത മെത്രാനെ അഭിനന്ദിച്ചു. വരാപ്പുഴ അതിരൂപതാ വികാരി ജനറൽമാരായ മോൺ. മാത്യു കല്ലിങ്കൽ, മോൺ. മാത്യു ഇലഞ്ഞിമിറ്റം, ചാൻസലർ ഫാ. എബിജിൻ അറയ്ക്കൽ പ്രൊക്യുറേറ്റർ റവ. ഡോ. സോജൻ മാളിയേക്കൽ, സെന്റ് ഫ്രാൻസിസ് അസ്സീസി കത്തീഡ്രൽ വികാരി റവ. ഡോ. പീറ്റർ കൊച്ചുവീട്ടിൽ എന്നിവർ ഉൾപ്പെടെ അതിരൂപതയിലെ വൈദികരും, സിടിസി സുപ്പീരിയർ ജനറൽ മദർ ആൻ്റണി ഷഹീല, കൗൺസിലർ സിസ്റ്റർ ഡോ. സൂസി കിണറ്റിങ്കൽ എന്നിവർ ഉൾപ്പെടെയുള്ള സന്ന്യസ്തരും ഹൈബി ഈഡൻ എംപി, ടി.ജെ. വിനോദ്എം എൽഎ, മുൻ മന്ത്രി ഡോമിനിക് പ്രസന്റേഷൻ, ഷെവലിയർമാരായ ഡോ. പ്രീമൂസ് പെരിഞ്ചേരി, ഡോ. ഹെൻറി ആഞ്ഞിപ്പറമ്പിൽ, കെആർഎൽസിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, കെഎൽസിഎ സംസ്ഥാന പ്രസിഡന്റ് ഷെറി ജെ. തോമസ് തുടങ്ങിയ അല്മായ പ്രമുഖരും അതിരൂപതാ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളും സന്നിഹിതരായിരുന്നു. ഡോ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 2024 ജൂൺ 30ന് ഞായറാഴ്‌ച വല്ലാർപാടം ഔവർ ലേഡി ഓഫ് റാൻസം ബസിലിക്ക അങ്കണത്തിലെ റോസറി പാർക്കിൽ നടത്തും. മെത്രാഭിഷേക സംഘടക സമിതി ചെയർമാന്മാരായി മോൺസിഞ്ഞോർമാരായ മാത്യു കല്ലിങ്കൽ, മാത്യു ഇലഞ്ഞിമറ്റം എന്നിവരെയും ജനറൽ കൺവീനറായി ഫാ. മാർട്ടിൻ തൈപ്പറമ്പിലിനെയും ജോയിന്റ് കൺവീനറായി അഡ്വ. ഷെറി ജെ. തോമസിനെയും ആർച്ച്ബിഷപ് കളത്തിപ്പറമ്പിൽ നാമനിർദേശം ചെയ്തു. വിപുലമായ കമ്മിറ്റിയെ പിന്നീട് തിരഞ്ഞെടുക്കും.
Image: /content_image/News/News-2024-05-11-21:49:01.jpg
Keywords: വരാപ്പുഴ
Content: 23133
Category: 1
Sub Category:
Heading: സ്വർഗ്ഗ യാത്രയിൽ മറിയം തരുന്ന 5 പടികൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 11
Content: സ്വർഗ്ഗരാജ്ഞിയായ മറിയം സ്വർഗ്ഗംതേടിയുള്ള നമ്മുടെ യാത്രയിൽ വഴികാട്ടിയും മാതൃകയുമാണ് .ഇന്നത്തെ മരിയ സ്പന്ദനത്തിൽ സ്വർഗ്ഗയാത്രയിലെ പരിശുദ്ധ മറിയത്തിൻ്റെ അഞ്ചുപടികൾ നമുക്കു ധ്യാന വിഷയമാക്കാം. (1) ദൈവഹിത പൂർത്തീകരണത്തിനായുള്ള അധ്വാനം. സ്വർഗ്ഗയാത്രയിൽ മറിയം കാട്ടിത്തരുന്ന ഒന്നാമത്തെ പടി ദൈവഹിത പൂർത്തീകരണത്തിന് വേണ്ടിയുള്ള തുടർച്ചയായ അധ്വാനമാണ്. സ്വർഗ്ഗത്തിന്റെ മനസ്സായിരുന്നു അവൾക്ക് അതിനാൽ അവൾ അതിനുവേണ്ടി മാത്രം അധ്വാനിച്ചു. (2) ദൈവവചനത്തിന് അനുസൃതമായി ജീവിക്കുക. സ്വർഗ്ഗയാത്ര ദൈവവചനത്തോടുത്തുള്ള ജീവിതമാണെന്നു പരി. മറിയം പഠിപ്പിക്കുന്നു. ഈശോ പറയുന്നതുപോലെ മാത്രം ചെയ്യുക( നിയ :6/6-9) ഞാനിന്ന് കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം അവ കയ്യിൽ ഒരു അടയാളമായും നെറ്റിത്തടത്തിൽ പട്ടമായും അണിയണം.. ദൈവത്തിന്റെ വചനം ആയിരുന്നു മറിയത്തിന്റെ അധരത്തിലും ഹൃദയത്തിലും എപ്പോഴും ഉണ്ടായിരുന്നത്. (3) ഹൃദയത്തിൽ ദൈവത്തിനുമാത്രം ഇടം കൊടുക്കുക. സ്വർഗ്ഗയാത്രതിൽ ഹൃദയത്തിലും ജീവിതത്തിലും ദൈവത്തിനു മാത്രം ഇടം കൊടുക്കുക എന്നതാണ് മറിയം കാട്ടിത്തരുന്ന മൂന്നാമത്തെപടി. ദൈവകുമാരനെ ഉദരത്തിൽ സ്വീകരിച്ച അവനോട് ഐക്യപ്പെട്ടതുപോലെ വിശുദ്ധ കുർബാന സ്വീകരണത്തിലൂടെ നമ്മളും കർത്താവിനോട് ഐക്യപ്പെടുകയും ദൈവത്തിനു മാത്രം ജീവിതത്തിലെ ഇടം കൊടുക്കുകയും ചെയ്യണം. പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ പറയുന്നു സ്വർഗം കൊണ്ട് ഓടുകയായിരുന്നു പരിശുദ്ധ അമ്മ. യോഹന്നാൻ്റെ സുവിശേഷത്തിൽ (Jn6/51,56) സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ് ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും.. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്.. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. (4) വിശ്വാസത്തിൽ നിലനിൽക്കുക. ജീവിതത്തിന്റെ പ്രതിസന്ധികളുടെ കാനായിലും തിരിച്ചടിയുടെ കാൽവരിയിലും വിശ്വാസം കൈവിടാതെ കാത്തുസൂക്ഷിക്കുന്നവർക്കുള്ള അമൂല്യ സമ്മാനമാണ് സ്വർഗ്ഗമെന്ന് മറിയം പറഞ്ഞുതരുന്നു. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് പരിശുദ്ധ അമ്മ വിശ്വസിച്ചു എല്ലാം നഷ്ടപ്പെട്ടപ്പോഴും വിശ്വാസത്തിൽ ഇടറാതെ നിന്നു തന്റെ പുത്രന്റെ മരണത്തിൽ പോലും കുരിശിനോട് ചേർന്നുനിന്നു. (5) തിരുസഭയോടു ചേർന്നു നിൽക്കുക. സ്വർഗ്ഗയാത്രയിൽ അമ്മ മറിയം കാട്ടിത്തരുന്ന അഞ്ചാമത്തെ പടി തിരുസഭയോടു ചേർന്നു നിൽക്കുക എന്നതാണ്. മറിയത്തെ പോലെ ശ്ലീഹന്മാർ ആകുന്ന അടിത്തറയിൽ തിരുസഭ പടുത്തുയർത്താൻ ശ്രമിക്കുന്നവർക്ക് ലഭിക്കുന്നതാണ് സ്വർഗ്ഗം.. പന്തക്കുസ്താ യിൽ ശ്ലീഹന്മാരെ ചേർത്തിരുത്തി പരിശുദ്ധാത്മാവിനാൽ നിറയാൻ അവരെ ശക്തിപ്പെടുത്തി. നമ്മൾ സ്വർഗ്ഗത്തിലെത്തിച്ചേരണമെന്നു നമ്മളെക്കാൾ ആഗ്രഹിക്കുന്ന അമ്മമറിയത്തിൻ്റെ മഹനീയ മാതൃക സ്വന്തമാക്കി സ്വർഗ്ഗംതേടിയുള്ള നമ്മുടെ യാത്ര കൂടുതൽ ഫലദായകമാക്കാം.
Image: /content_image/News/News-2024-05-11-21:57:51.jpg
Keywords: സ്പന്ദനങ്ങൾ
Content: 23134
Category: 18
Sub Category:
Heading: ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയ്ക്കു ബസിലിക്ക പദവി
Content: തലശേരി: തലശേരി അതിരൂപതയിലെ ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്ക പദവിയിലേക്ക് ഉയർത്തി. ഇതുസംബന്ധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ അറിയിപ്പ് അതിരൂപത ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനിക്ക് ലഭിച്ചു. ബസിലിക്ക പ്രഖ്യാപനത്തിൻ്റെ പ്രത്യേക ആഘോഷങ്ങൾ ഓഗസ്റ്റ് 14ന് നടക്കും. സീറോമലബാർ സഭയുടെ അഞ്ചാമത്തെ ബസിലിക്കയാണ് ചെമ്പേരി ലൂർദ് മാതാ ഫൊറോന ദേവാലയം. 1948ൽ സ്ഥാപിതമായ ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഒരുങ്ങുമ്പോഴാണ് ബസിലിക്ക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ബസിലിക്ക റെക്ടർ റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ടിന്റെയും സഹവികാരിമാ രുടെയും പള്ളി കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിലാണ് ബസിലിക്ക പ്രഖ്യാപനത്തിന്റെ ആഘോഷങ്ങൾ ക്രമീകരിക്കുന്നത്. നിലവിലെ ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ ഓഗസ്റ്റ് 14ന് പൂർത്തിയാകുന്നതോടെ വലുപ്പംകൊണ്ടും സൗകര്യങ്ങൾകൊണ്ടും ഏറ്റവും പ്രധാനപ്പെട്ട ദേവാലയമായി ഇതു മാറും.1400 കുടുംബങ്ങളുള്ള ചെമ്പേരി ഇടവക മലബാറിലെ ഏറ്റവും വലിയ മരിയ ൻ തീർഥാടനകേന്ദ്രം കൂടിയാണ്. നിലവിൽ 12 ഇടവകകളുള്ള ഫൊറോനയാണ് ചെമ്പേരി. നൂറിലധികം വൈദികരും മുന്നൂറിലധികം സിസ്റ്റേഴ്സും ചെമ്പേരി ഇടവകയിൽനിന്ന് ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. മാർപാപ്പയുടെ പള്ളി എന്ന പദവിയാണ് ഒരു ദേവാലയത്തെ ബസിലിക്ക പദ വിയിലേക്ക് ഉയർത്തുമ്പോൾ ലഭിക്കുന്നത്. മാർപാപ്പ ഒരു സ്ഥലം സന്ദർശിക്കു മ്പോൾ ബസിലിക്കയിൽ വച്ചാണ് ദൈവജനത്തോടു സംസാരിക്കുന്നത്. ഇന്ത്യയിൽ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ട 32 ദേവാലയങ്ങളുണ്ട്. ലത്തീൻ സഭയിൽ 27 എണ്ണവും സീറോ മലങ്കര സഭയിൽ ഒന്നും സീറോമലബാർ സഭയിൽ നാല് ബസിലിക്കകളുമാണ് നിലവിലുള്ളത്.
Image: /content_image/India/India-2024-05-12-11:44:41.jpg
Keywords: ബസിലിക്ക