category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingസ്വർഗ്ഗ യാത്രയിൽ മറിയം തരുന്ന 5 പടികൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 11
Contentസ്വർഗ്ഗരാജ്ഞിയായ മറിയം സ്വർഗ്ഗംതേടിയുള്ള നമ്മുടെ യാത്രയിൽ വഴികാട്ടിയും മാതൃകയുമാണ് .ഇന്നത്തെ മരിയ സ്പന്ദനത്തിൽ സ്വർഗ്ഗയാത്രയിലെ പരിശുദ്ധ മറിയത്തിൻ്റെ അഞ്ചുപടികൾ നമുക്കു ധ്യാന വിഷയമാക്കാം. (1) ദൈവഹിത പൂർത്തീകരണത്തിനായുള്ള അധ്വാനം. സ്വർഗ്ഗയാത്രയിൽ മറിയം കാട്ടിത്തരുന്ന ഒന്നാമത്തെ പടി ദൈവഹിത പൂർത്തീകരണത്തിന് വേണ്ടിയുള്ള തുടർച്ചയായ അധ്വാനമാണ്. സ്വർഗ്ഗത്തിന്റെ മനസ്സായിരുന്നു അവൾക്ക് അതിനാൽ അവൾ അതിനുവേണ്ടി മാത്രം അധ്വാനിച്ചു. (2) ദൈവവചനത്തിന് അനുസൃതമായി ജീവിക്കുക. സ്വർഗ്ഗയാത്ര ദൈവവചനത്തോടുത്തുള്ള ജീവിതമാണെന്നു പരി. മറിയം പഠിപ്പിക്കുന്നു. ഈശോ പറയുന്നതുപോലെ മാത്രം ചെയ്യുക( നിയ :6/6-9) ഞാനിന്ന് കൽപ്പിക്കുന്ന ഈ വചനങ്ങൾ നിങ്ങളുടെ ഹൃദയത്തിൽ ഉണ്ടായിരിക്കണം ജാഗരൂകതയോടെ അവ നിങ്ങളുടെ മക്കളെ പഠിപ്പിക്കണം വീട്ടിലായിരിക്കുമ്പോഴും യാത്ര ചെയ്യുമ്പോഴും കിടക്കുമ്പോഴും എഴുന്നേൽക്കുമ്പോഴും അവയെപ്പറ്റി സംസാരിക്കണം അവ കയ്യിൽ ഒരു അടയാളമായും നെറ്റിത്തടത്തിൽ പട്ടമായും അണിയണം.. ദൈവത്തിന്റെ വചനം ആയിരുന്നു മറിയത്തിന്റെ അധരത്തിലും ഹൃദയത്തിലും എപ്പോഴും ഉണ്ടായിരുന്നത്. (3) ഹൃദയത്തിൽ ദൈവത്തിനുമാത്രം ഇടം കൊടുക്കുക. സ്വർഗ്ഗയാത്രതിൽ ഹൃദയത്തിലും ജീവിതത്തിലും ദൈവത്തിനു മാത്രം ഇടം കൊടുക്കുക എന്നതാണ് മറിയം കാട്ടിത്തരുന്ന മൂന്നാമത്തെപടി. ദൈവകുമാരനെ ഉദരത്തിൽ സ്വീകരിച്ച അവനോട് ഐക്യപ്പെട്ടതുപോലെ വിശുദ്ധ കുർബാന സ്വീകരണത്തിലൂടെ നമ്മളും കർത്താവിനോട് ഐക്യപ്പെടുകയും ദൈവത്തിനു മാത്രം ജീവിതത്തിലെ ഇടം കൊടുക്കുകയും ചെയ്യണം. പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ പറയുന്നു സ്വർഗം കൊണ്ട് ഓടുകയായിരുന്നു പരിശുദ്ധ അമ്മ. യോഹന്നാൻ്റെ സുവിശേഷത്തിൽ (Jn6/51,56) സ്വർഗ്ഗത്തിൽ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ് ആരെങ്കിലും ഈ അപ്പത്തിൽ നിന്ന് ഭക്ഷിച്ചാൽ അവൻ എന്നേക്കും ജീവിക്കും.. ലോകത്തിന്റെ ജീവനുവേണ്ടി ഞാൻ നൽകുന്ന അപ്പം എന്റെ ശരീരമാണ്.. എന്റെ ശരീരം ഭക്ഷിക്കുകയും എന്റെ രക്തം പാനം ചെയ്യുകയും ചെയ്യുന്നവൻ എന്നിലും ഞാൻ അവനിലും വസിക്കുന്നു. (4) വിശ്വാസത്തിൽ നിലനിൽക്കുക. ജീവിതത്തിന്റെ പ്രതിസന്ധികളുടെ കാനായിലും തിരിച്ചടിയുടെ കാൽവരിയിലും വിശ്വാസം കൈവിടാതെ കാത്തുസൂക്ഷിക്കുന്നവർക്കുള്ള അമൂല്യ സമ്മാനമാണ് സ്വർഗ്ഗമെന്ന് മറിയം പറഞ്ഞുതരുന്നു. ദൈവത്തിന് ഒന്നും അസാധ്യമല്ല എന്ന് പരിശുദ്ധ അമ്മ വിശ്വസിച്ചു എല്ലാം നഷ്ടപ്പെട്ടപ്പോഴും വിശ്വാസത്തിൽ ഇടറാതെ നിന്നു തന്റെ പുത്രന്റെ മരണത്തിൽ പോലും കുരിശിനോട് ചേർന്നുനിന്നു. (5) തിരുസഭയോടു ചേർന്നു നിൽക്കുക. സ്വർഗ്ഗയാത്രയിൽ അമ്മ മറിയം കാട്ടിത്തരുന്ന അഞ്ചാമത്തെ പടി തിരുസഭയോടു ചേർന്നു നിൽക്കുക എന്നതാണ്. മറിയത്തെ പോലെ ശ്ലീഹന്മാർ ആകുന്ന അടിത്തറയിൽ തിരുസഭ പടുത്തുയർത്താൻ ശ്രമിക്കുന്നവർക്ക് ലഭിക്കുന്നതാണ് സ്വർഗ്ഗം.. പന്തക്കുസ്താ യിൽ ശ്ലീഹന്മാരെ ചേർത്തിരുത്തി പരിശുദ്ധാത്മാവിനാൽ നിറയാൻ അവരെ ശക്തിപ്പെടുത്തി. നമ്മൾ സ്വർഗ്ഗത്തിലെത്തിച്ചേരണമെന്നു നമ്മളെക്കാൾ ആഗ്രഹിക്കുന്ന അമ്മമറിയത്തിൻ്റെ മഹനീയ മാതൃക സ്വന്തമാക്കി സ്വർഗ്ഗംതേടിയുള്ള നമ്മുടെ യാത്ര കൂടുതൽ ഫലദായകമാക്കാം.
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-11 21:54:00
Keywordsസ്പന്ദനങ്ങൾ
Created Date2024-05-11 21:57:51