Contents
Displaying 22731-22740 of 24979 results.
Content:
23155
Category: 1
Sub Category:
Heading: അഫ്ഗാൻ ജനതയ്ക്കു പ്രാര്‍ത്ഥന അറിയിച്ച് ഫ്രാൻസിസ് പാപ്പ
Content: കാബൂള്‍: വെള്ളപ്പൊക്കദുരിതത്താൽ വലയുന്ന അഫ്ഗാൻ ജനതയ്ക്കു തന്റെ പ്രാർത്ഥനകളും, സാമീപ്യവും അറിയിച്ച് ഫ്രാന്‍സിസ് പാപ്പ. ഇന്നലെ മെയ് പതിനഞ്ചാം തീയതി വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ പതിനായിരങ്ങൾ പങ്കെടുത്ത പൊതുകൂടിക്കാഴ്ചയുടെ അവസരത്തിലാണ് ഫ്രാൻസിസ് പാപ്പ അഫ്‌ഗാൻ ജനതയുടെ ദുരിതം എടുത്തു പറഞ്ഞുകൊണ്ട് അവർക്കായി പ്രാർത്ഥിക്കുന്നതായി പറഞ്ഞത്. കുട്ടികളടക്കം നിരവധിയാളുകളുടെ ജീവൻ നഷ്ടപ്പെടുന്നതിനു ഇടയാക്കിയ വെള്ളപൊക്കദുരിതം ബാധിച്ച അഫ്‌ഗാൻ ജനതയിലേക്ക് ഞാൻ ശ്രദ്ധ തിരിക്കുകയാണ്. നിരവധി വാസസ്ഥലങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇരകളായ എല്ലാവർക്കും, പ്രത്യേകമായി കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു. ഏറ്റവും ദുർബലരായവരെ സംരക്ഷിക്കുന്നതിന് ആവശ്യമായ സഹായവും പിന്തുണയും ഉടൻ നൽകണമെന്ന് അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിക്കുകയാണെന്നും ഫ്രാൻസിസ് പാപ്പ പറഞ്ഞു. അതേസമയം മുന്നൂറിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്. ഇതില്‍ അൻപതിലധികം കുട്ടികളും ഉൾപ്പെടുന്നതായി യൂണിസെഫ് സംഘടന അറിയിച്ചു. വെള്ളപ്പൊക്കം സാരമായി ബാധിച്ച ബാഗ്‌ലാനിലെ അഞ്ച് ജില്ലകളിലായി ഏകദേശം 6,00,000 ആളുകളാണ് വസിക്കുന്നത്. കനത്ത കാലവർഷക്കെടുതി പോലുള്ള കാലാവസ്ഥാ വ്യതിയാനത്തെ നേരിടാൻ തയ്യാറല്ലാത്ത രാജ്യമാണ് അഫ്ഗാനിസ്ഥാന്‍. താലിബാന്‍ തീവ്രവാദികളുടെ കീഴില്‍ രാജ്യത്തെ ഭരണം ദയനീയമാണ്.
Image: /content_image/News/News-2024-05-16-09:02:10.jpg
Keywords: പാപ്പ

23156
Category: 1
Sub Category:
Heading: ബുര്‍ക്കിന ഫാസോയില്‍ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ
Content: ഔഗാഡൗഗു: ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ സൈനീക ഭരണകൂടത്തിന്റെ കൊടും ക്രൂരതയിൽ ക്രൈസ്തവ കൂട്ടക്കൊല തുടര്‍ക്കഥ. അധികാരത്തിലിരിക്കുന്ന സൈനീക ഭരണകൂടത്തിന്റെ ക്രൂരതയിൽ നിരവധിയാളുകൾ കൊല്ലപ്പെടുന്നുവെങ്കിലും ആഗോള മുഖ്യധാരാ മാധ്യമങ്ങൾ അവയൊന്നും റിപ്പോര്‍ട്ട് ചെയ്യുവാന്‍ തയാറാകുന്നില്ലായെന്ന് പൊന്തിഫിക്കല്‍ സ്വതന്ത്രമാധ്യമ ശാഖയായ ഏജന്‍സിയാ ഫീദെസ് റിപ്പോർട്ട് ചെയ്തു. മെയ് മാസം ആറാം തീയതി മൗലൗങ്കൗ ഗ്രാമത്തിലെ 21 പേരെയും ടാംബി ബൗണിമ ഗ്രാമത്തിലെ 130 ആളുകളെയുമാണ് കാരണങ്ങളൊന്നും കൂടാതെ കൊലപ്പെടുത്തിയത്. ഇവരിൽ നിരവധി ഗർഭിണികളും കുട്ടികളും പ്രായമായവരുമൊക്കെ ഉൾപ്പെടുന്നു. കൊല്ലപ്പെട്ടവര്‍ എല്ലാവരും ദരിദ്രരും, കർഷകരുമായ ക്രിസ്ത്യാനികളാണ്. രാജ്യത്തെ വിവിധ ഗ്രാമങ്ങളിൽ, തെരുവുകളിൽ കൊല്ലപ്പെടുന്നവരുടെയും എണ്ണം കഴിഞ്ഞ വർഷങ്ങളിൽ ഏറെ വർധിച്ചതായും വാര്‍ത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തു അരങ്ങേറുന്ന പല കൊലപാതകങ്ങൾക്കും സാക്ഷികളുണ്ടെങ്കിലും അവർക്കൊന്നും വെളിയിൽ ശബ്‌ദിക്കുവാൻ സാധിക്കാത്ത തരത്തിലാണ് സൈനീകഭരണകൂടം നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഇസ്ളാമിക സായുധ സംഘങ്ങളിലേക്കു ബന്ദികളാക്കപ്പെടുന്നവരെ നിർബന്ധപൂർവം കടത്തുന്നതും, രാജ്യത്ത് പതിവായി മാറിയിരിക്കുകയാണ്. കഴിഞ്ഞ നവംബർ മുതൽ, യൂറോപ്യൻ യൂണിയൻ - ബുർക്കിന ഫാസോയിലെ സൈനിക അധികാരികളോട് സാധാരണക്കാരുടെ കൊലപാതകങ്ങളിൽ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ഇതുവരെ ഭരണകൂടം മറുപടികൾ നൽകിയിട്ടില്ല. ക്രിസ്ത്യാനിയായി ജീവിക്കുന്നതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളെ കുറിച്ചുള്ള ഓപ്പണ്‍ഡോഴ്സിന്റെ പട്ടികയില്‍ ഇരുപതാമതാണ് ബുര്‍ക്കിനാഫാസോയുടെ സ്ഥാനം.
Image: /content_image/News/News-2024-05-16-09:48:16.jpg
Keywords: ബുര്‍ക്കിന

23157
Category: 1
Sub Category:
Heading: മറിയം: തെറ്റിദ്ധരിക്കപ്പെട്ടതിന് ഇരയായവരുടെ അമ്മ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 16
Content: വ്യക്തിജീവിതത്തിലെ ഏറ്റവും ദുസഹമായ അനുഭവങ്ങളിൽ ഒന്നാണ് തെറ്റിദ്ധരിക്കപ്പെടുക അല്ലെങ്കിൽ സംശയിക്കപ്പെടുക എന്നുള്ളത്. പരിശുദ്ധ അമ്മയുടെ ജീവിതത്തിലെ വലിയ കുരിശുകളിൽ ഒന്നാണ് അമ്മ തെറ്റിദ്ധരിക്കപ്പെട്ടു എന്നത്. തെറ്റുകാരി ആയിരിക്കുമ്പോൾ പോലും മനസ്സിലാക്കപ്പെടാതെ പോകുന്നത് വേദനാജനകമാണെങ്കിൽ നിഷ്കളങ്ക ആയിരിക്കെ ആ വേദന ഉൾക്കൊള്ളുന്നത് എത്രയോ ഭയാനകമാണ്. പരിശുദ്ധ അമ്മ നമ്മുടെ അനുദിന ജീവിതത്തിലെ കൈപ്പുരസങ്ങളിൽ ഒന്ന് നമുക്ക് മുമ്പേ അനുഭവിച്ചു. പരിശുദ്ധ അമ്മ നിഷ്കളങ്കയും പരിശുദ്ധിയും ആണെന്ന് വിശുദ്ധഗ്രന്ഥവും സഭാപാരമ്പര്യവും സാക്ഷ്യപ്പെടുത്തുന്നു. എന്നാൽ അമ്മയെ സംശയിക്കാനുള്ള പ്രലോഭനങ്ങളെ യൗസേപ്പിതാവ് നീതിയാലും കരുണയാലും കീഴടക്കിയപ്പോൾ മറിയത്തെ അപമാനിതയാക്കുവാൻ അദ്ദേഹം ഇഷ്ടപ്പെട്ടില്ല. പരിശുദ്ധ അമ്മയ്ക്ക് മംഗളവാർത്ത ലഭിച്ച സമയം ഏറ്റവും നല്ല സമയവും ഏറ്റവും മോശസമയവും ആയിരുന്നു. ദൈവം നൽകിയ സ്വർഗ്ഗീയ നിധി ഏറ്റുവാങ്ങിയതിനാൽ പരിശുദ്ധ അമ്മയ്ക്ക് അത് ഏറ്റവും നല്ല സമയം ആയിരുന്നു. എന്നാൽ ഒരു സംശയം മറിയത്തിന് അത് മോശമായ ഒരു സമയവും ആക്കി മാറ്റി. തെറ്റിദ്ധരിക്കപ്പെടുക എന്നത് കടുത്ത ആഘാതം ഏൽപ്പിക്കുന്ന ഒന്നാണ്. തെറ്റിദ്ധരിക്കപ്പെടുന്നതിന്റെ ആത്മീയവശം എന്താണെന്ന് ഹെബ്രായ ലേഖനം നമ്മെ പഠിപ്പിക്കുന്നുണ്ട്(Heb:11/38) അവരെ ഉൾക്കൊള്ളാൻ ലോകം യോഗ്യമായിരുന്നില്ല. നമ്മെ ഒരു വ്യക്തി തെറ്റിദ്ധരിക്കപ്പെടുന്നു എങ്കിൽ അതിനു പിന്നിൽ അവരുടെ അയോഗ്യതയും അറിവില്ലായ്മയും ആണ്. മനുഷ്യരെല്ലാം പാപികൾ ആയിരിക്കുന്നതിനാൽ ആ യോഗ്യരായിരിക്കുന്നതിനാൽ ധാരണകളെക്കാൾ തെറ്റിദ്ധാരണകളും പരസ്പര വിശ്വാസത്തെക്കാൾ സംശയങ്ങളും മനസ്സിലാക്കപ്പെടുന്നതിനേക്കാൾ മനസ്സിലാക്കാൻ കഴിയാതെ വരുന്നതും കൂടി വരുന്നു. തെറ്റിദ്ധാരണയുടെ പേരിൽ സംശയത്തിന്റെ പേരിൽ എത്രയോ വ്യക്തികളാണ് ജീവൻ നഷ്ടപ്പെടുത്തിയത്. വിശുദ്ധരെല്ലാം തെറ്റിദ്ധാരണയുടെ വക്കിൽ കൂടി കടന്നു പോയവരാണ്. തെറ്റിദ്ധാരണകൾക്ക് അനേകം കാരണങ്ങൾ ഉണ്ടാകാം. വസ്തുതകൾ മനസ്സിലാക്കുമ്പോൾ തെറ്റിദ്ധാരണകൾ മാറും. സത്യം മനസ്സിലാക്കാൻ നമുക്ക് കഴിയുന്നില്ല അതിന്റെ കാരണം തിരുവചനം നമ്മെ പഠിപ്പിക്കുന്നു സ്നേഹം സകലതും വിശ്വസിക്കുന്നു. സ്നേഹമില്ലായ്മയും വിശ്വാസമില്ലായ്മയുമാണ് തെറ്റിദ്ധാരണയുടെ പ്രധാനപ്പെട്ട കാരണം.സഹോദരങ്ങളെ സംശയിക്കുന്ന സാഹചര്യങ്ങളിൽ നാം സ്വീകരിക്കേണ്ട സുന്ദര മനോഭാവം ശിഷ്യരുടേതാണ് "ഞങ്ങൾക്ക് അറിഞ്ഞുകൂടാ"(Jn13/6) തോമാശ്ലീഹാ തന്നെയാണ് ഈ ഏറ്റുപറച്ചിൽ നടത്തുന്നത്. സഹോദരങ്ങളുടെ മനസ്സ് നമുക്ക് അറിഞ്ഞുകൂടാ നാം ബാഹ്യമായവ മാത്രം കണ്ടുകൊണ്ട് വിധിക്കുന്നു ദൈവമോ ഹൃദയം കാണുന്നു..പരിശുദ്ധ അമ്മയുടെ ജീവിതത്തിന്റെ നിർണായകനിമിഷങ്ങളിൽ അമ്മ സംശയിക്കപ്പെടുകയുംചെയ്തു.നമ്മുടെ ജീവിതത്തിലും നമ്മെ രഹസ്യമായും പരസ്യമായും അനേകർ ഉപേക്ഷിക്കും.. ഇങ്ങനെയുള്ള അവസരങ്ങളിൽ പരിശുദ്ധ അമ്മയുടെ മധ്യസ്ഥം നമുക്ക് തേടാം. കാരണം തെറ്റിദ്ധരിക്കപ്പെട്ട അവൾക്ക് തെറ്റിദ്ധരിക്കപ്പെടുന്നവരുടെ വേദന മനസ്സിലാക്കാൻ സാധിക്കും.
Image: /content_image/News/News-2024-05-16-21:17:27.jpg
Keywords: സ്പന്ദനങ്ങൾ

23158
Category: 18
Sub Category:
Heading: ഭരണങ്ങാനം തീർത്ഥാടന കേന്ദ്രത്തില്‍ അൽഫോൻസിയൻ ആത്മീയ വർഷം
Content: പാലാ: ഭാരതത്തിൻ്റെ പ്രഥമ വിശുദ്ധ അൽഫോൻസാമ്മയുടെ തീർത്ഥാടന കേന്ദ്രത്തില്‍ 2024-25 സ്ലീവ എന്ന പേരിൽ അൽഫോൻസിയൻ ആത്മീയവർഷമായി ആഘോഷിക്കും. പ്രവർത്തനങ്ങളുടെ ഉദ്ഘാടനം തീർത്ഥാടനകേന്ദ്രത്തിൽ 19ന് രാവിലെ ആറിനുള്ള വിശുദ്ധ കുർബാനയ്ക്കുശേഷം ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് നിർവഹിക്കും. സമ്മേളനത്തിൽ പാലാ രൂപത വികാരി ജനറാൾ മോൺ. ജോസഫ് തടത്തിൽ അധ്യക്ഷത വഹിക്കും. ഭരണങ്ങാനം ഫൊറോനപള്ളി വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, മിഷനറി സൊസൈറ്റി ഓഫ് സെന്റ് തോമസ് ഡയറക്ടർ ജനറൽ റവ. ഡോ. വിൻസൻ്റ കദളിക്കാട്ടിൽ പുത്തൻപുര, എഫ്‌സിസി ഭരണങ്ങാനം പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ജസി മരിയ ഓലിക്കൽ, അസീസി ആശ്രമം സുപ്പീരിയർ ഫാ. മാർട്ടിൻ മാന്നാത്ത്, ഡിഎസ്‌ടി സന്യാ സിനീസമൂഹം സൂപ്പീരിയർ ജനറൽ സിസ്റ്റർ സലോമി മൂക്കൻതോട്ടം എന്നിവർ പ്രസംഗിക്കും. ആത്മീയ ഉണർവിൻ്റെ അമ്പതിന പ്രോഗ്രാമുകളാണ് അൽഫോൻസാ സ്പിരിച്വാലിറ്റി സെന്റർ വിഭാവനം ചെയ്‌തിരിക്കുന്നത്. ആത്മീയ സാധനയെ സംബ ന്ധിച്ച ദേശീയ, അന്തർദേശീയ സെമിനാറുകൾ, മലയാളം, തമിഴ്, ഹിന്ദി ഭാഷകളിൽ നടത്തുന്ന അൽഫോൻസാ പഠനശിബിരങ്ങൾ ഉൾപ്പെടെ നിരവധി തലങ്ങളിലാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. അൽഫോൻസിയൻ കൂട്ടായ്‌മ, അൽഫോൻസിയൻ കുടുംബം, ഭക്തി, പഠനം, ആത്മീയത, ആഘോഷങ്ങൾ, നവീകരണങ്ങൾ, സാമൂഹ്യസേവന പ്രവർത്തനങ്ങൾ, ശിശുക്കൾക്കും വിദ്യാർത്ഥികൾക്കും സമർപ്പിതർക്കും വൈദികർക്കും വേണ്ടിയുള്ള നവീകരണ പ്രോഗ്രാമുകൾ, അൽഫോൻസിയൻ സാംസ്കാരികവേദി, പാർശ്വവത്കരിക്കപ്പെട്ടവർക്കും സന്നദ്ധപ്രവർത്തകർക്കുംവേണ്ടിയുള്ള ശുശ്രൂഷകൾ, അൽഫോൻസാ ഗാർഡൻ, കൾച്ചറൽ മ്യൂസിയം എന്നിവയും അൽഫോൻസിയൻ ആത്മീയവർഷത്തിന്റെ കർമപരിപാടികളുടെ ഭാഗ മാണ്. കർമപരിപാടികൾക്ക് അൽഫോൻസാ സ്‌പിരിച്വാലിറ്റി സെന്ററിലെ റെക്ടർ ഫാ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ, അഡ്‌മിനിസ്ട്രേറ്റർ ഫാ. ഗർവാസീസ് ആനിത്തോട്ടത്തിൽ, വൈസ് റെക്ടർ ഫാ. ആന്റണി തോണക്കര, ഫാ. ഏബ്ര ഹാം കണിയാംപടി, ഫാ. അലക്സ‌് മൂലക്കുന്നേൽ, ഫാ. സെബാസ്റ്റ്യൻ നടു ത്തടം, ഫാ. ഏബ്രഹാം ഏരിമറ്റം, ഫാ. ജോർജ് ചീരാംകുഴി, ഫാ. മാർട്ടിൻ കല്ലറയ്ക്കൽ, ഫാ. തോമസ് തോട്ടുങ്കൽ, ഭരണങ്ങാനം ഇടവക വികാരി ഫാ. സഖറിയാസ് ആട്ടപ്പാട്ട്, സഹവികാരി ഫാ. തോമസ് വാഴയിൽ തുടങ്ങിയവർ നേതൃത്വം നല്കും.
Image: /content_image/India/India-2024-05-17-10:48:25.jpg
Keywords: ഭരണങ്ങാ

23159
Category: 1
Sub Category:
Heading: മ്യാന്മറിൽ ക്രൈസ്തവ ദേവാലയങ്ങൾക്കു നേരെ വ്യോമാക്രമണം
Content: ചിൻ: മ്യാൻമറിലെ ചിൻ സംസ്ഥാനത്ത് കത്തോലിക്ക ദേവാലയത്തിനും മറ്റൊരു ബാപ്റ്റിസ്റ്റ് ദേവാലയത്തിനും നേരെ വ്യോമാക്രമണം. കലായ് രൂപതയുടെ കീഴിലുള്ളതാണ് ആക്രമിക്കപ്പെട്ട കത്തോലിക്കാ ദേവാലയം. ടോൻസാങ് നഗരത്തിനടുത്തുള്ള ലങ്ടാക് ഗ്രാമത്തിലാണ് ആക്രമിക്കപ്പെട്ട ഇരു ദേവാലയങ്ങളും സ്ഥിതി ചെയ്യുന്നത്. സംഭവത്തിൽ ആർക്കും പരിക്കേറ്റതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമതഗ്രൂപ്പുകൾക്കെതിരെയുള്ള ആക്രമണത്തിന്റെ ഭാഗമായാണ് മ്യാന്മാർ വ്യോമസേന ആരാധനാലയങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾക്കുനേരെ ബോംബാക്രമണം നടത്തിയത്. മെയ് പതിനൊന്നും പന്ത്രണ്ടും തീയതികൾക്കിടയിലാണ് ബോംബാക്രമണം ഉണ്ടായതെന്ന് നിരീക്ഷിക്കപ്പെടുന്നു. ദേവാലയത്തില്‍ ഉണ്ടായിരുന്ന ഫാ. ടൈറ്റസ് എൻ സാ ഖാൻ എന്ന വൈദികനും, മറ്റു വിശ്വാസികളും രക്ഷപെട്ട് അടുത്തുള്ള കാടുകളിൽ അഭയം തേടിയതായി ഏജന്‍സിയ ഫിദേസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ലങ്ടാക് ഗ്രാമവും സമീപത്തുള്ള മറ്റു രണ്ടു ഗ്രാമങ്ങളും ആക്രമണത്തിലൂടെ മ്യാൻമറിലെ സൈന്യം പിടിച്ചെടുത്തു. ചിൻ സംസ്ഥാനത്തെ എൺപത്തിയാറു ശതമാനം ജനങ്ങളും ക്രൈസ്തവരാണ്. ഇവിടെ നാളുകളായി ആളുകൾക്കിടയിൽ സംഘർഷങ്ങളും അക്രമങ്ങളും നിലനിൽക്കുന്നുണ്ട്. 2021-ൽ സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷം, പ്രദേശത്തുള്ള ചിലര്‍ പ്രതിരോധനിരയോട് ചേർന്ന് സൈന്യത്തിനെതിരെ പോരാട്ടം തുടരുകയാണ്. എന്നാല്‍ ഇതിന്റെ ഇരകളാകുന്നത് മ്യാൻമറിലെ സാധാരണ ജനങ്ങളാണ്.
Image: /content_image/News/News-2024-05-17-11:50:42.jpg
Keywords: മ്യാന്മ

23160
Category: 1
Sub Category:
Heading: അർബുദം ബാധിതനായ ബിഷപ്പിനു വേണ്ടി ജപമാലയുമായി കുഞ്ഞ് മക്കള്‍
Content: ടിജുവാന: അമേരിക്കൻ ഐക്യനാടുകളുമായുള്ള മെക്സിക്കോ അതിർത്തിയില്‍ സ്ഥിതി ചെയ്യുന്ന ടിജുവാന അതിരൂപത അധ്യക്ഷനായ ബിഷപ്പിന് വേണ്ടി പ്രാര്‍ത്ഥനയുമായി വിശ്വാസികള്‍. അർബുദം ബാധിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയനായ ആർച്ച് ബിഷപ്പ് ഫ്രാൻസിസ്കോ മൊറേനോ ബാരൻ്റെ ആരോഗ്യത്തിനു വേണ്ടി മെയ് 14 ന് ഔര്‍ ലേഡി ഓഫ് ഗ്വാഡലൂപ്പ ദേവാലയത്തിലാണ് കുട്ടികള്‍ ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചത്. വെള്ള വസ്ത്രം ധരിച്ച് മാതാപിതാക്കളോട് ഒപ്പമാണ് കുട്ടികള്‍ ജപമാലയ്ക്കെത്തിയത്. 2022 അവസാനം മുതൽ ടിജുവാനയിലെ ആർച്ച് ബിഷപ്പ് വിവിധങ്ങളായ ആരോഗ്യ പ്രതിസന്ധി നേരിടുന്നുണ്ട്. ഓപ്പറേഷൻ് തൃപ്‌തികരമായിരുന്നുവെന്നും ട്യൂമർ നീക്കം ചെയ്യാനുള്ള ഓപ്പറേഷൻ മൂലമുണ്ടായ രക്തസ്രാവം ക്രമേണ കുറഞ്ഞുവരികയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. ആർച്ച് ബിഷപ്പ് തൻ്റെ ആശീർവാദം അതിരൂപതയിലെ വിശ്വാസികൾക്കും അവരുടെ കുടുംബങ്ങൾക്കും നല്‍കുകയാണെന്നും എല്ലാ രോഗികൾക്കും വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്നും അതിരൂപത പ്രസ്താവിച്ചു. 2022-ലെ കണക്കുകള്‍ പ്രകാരം ഇരുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് രൂപതയിലുള്ളത്. രൂപത - സന്യസ്ത സമോഹങ്ങളില്‍ നിന്നായി 218 വൈദികരും രൂപതയില്‍ സേവനം ചെയ്യുന്നുണ്ട്.
Image: /content_image/News/News-2024-05-17-12:21:45.jpg
Keywords: അര്‍ബു, കാന്‍സ

23161
Category: 1
Sub Category:
Heading: പരിശുദ്ധ മറിയത്തിന്റെ മധ്യസ്ഥ ശക്തി | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 17
Content: മറിയത്തെ ഭക്തിയോടെ വിളിച്ചപേക്ഷിക്കുവിൻ നിങ്ങളുടെ കാര്യങ്ങളിൽ അവൾ ശ്രദ്ധിക്കാതിരിക്കില്ല കാരണം അവൾ കാരുണ്യത്തിന്റെ അമ്മയാണെന്ന് വിശുദ്ധ ബർണാഡ് പറയുന്നു. ദൈവത്തിൽ നിന്ന് നാം ആഗ്രഹിക്കുന്ന എല്ലാ നല്ല കാര്യങ്ങളും കന്യകയായ അമ്മയുടെ ശക്തിയേറിയ മാധ്യസ്ഥതയിലൂടെ ദൈവത്തിൽനിന്ന് സ്വീകരിക്കണമെന്നാണ് ഈശോ ആഗ്രഹിക്കുന്നത്. അതുകൊണ്ടാണ് ഈശോ കുരിശിൽ കിടന്നുകൊണ്ട് യോഹന്നാന് തന്റെ അമ്മയെ നൽകിയത്. വിശുദ്ധ അൽഫോൻസ് ലിഗോരിയോട് ഒരിക്കൽ ഈശോ പറഞ്ഞു, എന്റെ അമ്മയുടെ ഏതൊരു ആഗ്രഹവും ഞാൻ നിർവഹിച്ചു കൊടുക്കും ഈ ലോകത്തിലെ ഏറ്റവും വലിയ പാപിയെ ഏറ്റവും വലിയ വിശുദ്ധനാക്കണമെന്ന് അമ്മ എന്നോട് ആവശ്യപ്പെട്ടാലും അതും ഞാൻ സാധിച്ചു കൊടുക്കും. കാരണം ഞാൻ ഭൂമിയിൽ ആയിരുന്നപ്പോൾ എന്റെ അമ്മ എന്റെ ചെറിയ ഒരു ആഗ്രഹം പോലും എനിക്ക് നിഷേധിച്ചിട്ടില്ല. അതിനാൽ ഞാനും അമ്മയ്ക്ക് യാതൊന്നും നിഷേധിക്കുകയില്ല. പരിശുദ്ധ മറിയത്തിൽ നിന്നാണ് നമ്മൾ ഈശോയെ സ്വീകരിച്ചതും ഈശോമിശിഹായുടെ യോഗ്യതകളിൽ നിന്നാണ് നമുക്ക് എല്ലാ കൃപകളും ലഭിക്കുന്നത്. മറ്റ് എല്ലാ സൃഷ്ടികളെക്കാളും ഉപരിയായി ദൈവത്തെ അനുസരിച്ച് പരിശുദ്ധ മറിയമാണ് അതിനാൽ അവൾ അപേക്ഷിക്കുന്ന യാതൊരു കാര്യവും ദൈവത്തിന് നിരസിക്കാൻ സാധ്യമല്ല. പല മിസ്റ്റിക്കുകൾക്കും ഈശോ ഈ രഹസ്യം വെളിപ്പെടുത്തിയിട്ടുണ്ട്. ഗബ്രിയേല ബോസീസ് എന്ന മിസ്റ്റിക്കിനോട് ഈശോ പറഞ്ഞു നിങ്ങളെല്ലാം എന്റെ അമ്മയോട് പറയുക. അമ്മയുടെ വിമല ഹൃദയത്തിന് പ്രതിഷ്ഠിക്കുക എന്റെ അടുക്കൽ എത്താനുള്ള ഏറ്റവും എളുപ്പമാർഗം എന്റെ ഏറ്റവും പരിശുദ്ധയായ അമ്മയാണ്. മത്തായി 20/20ൽ സെബദി പുത്രന്മാരുടെ മാതാവ് തന്റെ പുത്രന്മാരെ ഈശോയുടെ വലതും ഇടതും ഇരുത്തുന്ന കാര്യം ഈശോയോട് അപേക്ഷിക്കുന്ന ഭാഗമാണ്. സ്വന്തം മക്കൾക്ക് വേണ്ടിയുള്ള അമ്മ ഈശോയോട് ശുപാർശ ചെയ്യുമ്പോൾ അത് പിതാവിന്റെ അധികാരത്തിലുള്ളതാണ് എന്നാണ് ഈശോ മറുപടി നൽകുന്നത്. ഈശോയുടെ കൂടെ എപ്പോഴും നടന്നിരുന്ന യാക്കോബ് യോഹന്നാനും ഈശോയുടെ കൂടെ നടന്നിട്ടും അവിടുത്തെ പ്രത്യേകതകൾ അറിയാതെ പോയില്ലേ? ഈ പ്രതികരണം ഈശോയുടെ അമ്മയുടെ അടുത്ത് എത്തിച്ചിരുന്നെങ്കിൽ ഈശോയുടെ പ്രതികരണം ഇങ്ങനെ ആയിരിക്കില്ല. ഈശോ ശരിക്കും കുഴങ്ങി പോകുമായിരുന്നു ഈശോയ്ക്ക് സ്വന്തം അമ്മയോട് No പറയാൻ എങ്ങനെ കഴിയും. ഈശോയ്ക്ക് അമ്മയോട് No പറയാൻ കഴിയുകയില്ല എന്ന് കാനായിലെ കല്യാണത്തിന് ശിഷ്യന്മാർ കണ്ടതാണ്. ആ സംഭവം അവർ ഓർമ്മിച്ചിരുന്നെങ്കിൽ അതിൽ നിന്നും പഠിച്ചിരുന്നെങ്കിൽ അവർ തീർച്ചയായും പരിശുദ്ധ അമ്മ വഴി ഈശോയെ സമീപിക്കുമായിരുന്നു. ആരോട് സംസാരിക്കണമോ അവരിൽ സ്വാധീനം ചെലുത്താൻ കഴിവുള്ളവർ വഴി ഇടപെടുമ്പോഴാണ് ആവശ്യങ്ങൾക്ക് അനുകൂലമായ തീരുമാനം ലഭിക്കുക. ഈശോയുടെ അടുക്കൽ ഏറ്റവും അധികം സ്വാധീനശക്തിയുള്ളത് പരിശുദ്ധ അമ്മയ്ക്ക് അല്ലാതെ മറ്റാർക്കാണ്? വിശുദ്ധ ബർണാഡിന്റെ അഭിപ്രായപ്രകാരം രാജാവിനാൽ അയക്കപ്പെടുന്ന ഓരോ കൽപ്പനയും കൊട്ടാരത്തിന്റെ കവാടത്തിലൂടെ വരുന്നതുപോലെ നിനക്കുള്ളതെല്ലാം പരിശുദ്ധ മറിയത്തിൽ നിന്ന് സ്വീകരിക്കണമെന്നനിലയിൽ അതെല്ലാം പരിശുദ്ധ മറിയത്തിന് കൊടുത്തിരിക്കുന്നു അഥവാ സ്വർഗ്ഗത്തിൽ നിന്ന് ലോകത്തിലേക്ക് വരുന്ന ഓരോ കൃപയും പരിശുദ്ധ മറിയത്തിന്റെ കരങ്ങളിലൂടെ കടന്നു പോകണം. മറിയം സ്വർഗ്ഗത്തിന്റെ കവാടം ആണെങ്കിൽ മറിയത്തിലൂടെ കടന്നുപോകാതെ ആർക്കും സ്വർഗ്ഗത്തിൽ പ്രവേശിക്കുക സാധ്യമല്ല. പരിശുദ്ധ മറിയം ആഗ്രഹിക്കുന്നവർക്ക് എല്ലാം താൻ ആഗ്രഹിക്കുമ്പോൾ താൻ ഇഷ്ടപ്പെടുന്ന രീതിയിൽ എല്ലാ ദാനങ്ങളും,എല്ലാ പുണ്യങ്ങളും, എല്ലാ കൃപകളും,തന്നിലൂടെ വിതരണം ചെയ്യുന്നു. അതിനാൽ അപേക്ഷിച്ചാൽ ഒരിക്കലും ഉപേക്ഷിക്കാത്ത പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ ശക്തിയിൽ നമുക്ക് അഭയം തേടാം.
Image: /content_image/News/News-2024-05-17-21:56:13.jpg

23162
Category: 1
Sub Category:
Heading: മറിയം: കണ്ണുനീർ തുടയ്ക്കുന്നവൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 18
Content: ജീവിതത്തിൽ ഒരുപാട് കണ്ണുനീർ അനുഭവങ്ങളിലൂടെ കടന്നുപോയതുകൊണ്ടാവാം കണ്ണുനീർ നിറഞ്ഞ യാചനകൾക്ക് മറിയത്തിന് ഉത്തരം നൽകാതിരിക്കാൻ കഴിയാതെ പോകുന്നത്. കാനായിലെ കല്യാണ വിരുന്ന് ഒരു കണ്ണുനീർ ഓർമ്മയായി മാറാതിരുന്നത് മറിയത്തിന്റെ ഇടപെടൽ കാരണമാണ്. മറിയം ഇടപെടുമ്പോൾ വേദനകളും ദുഃഖങ്ങളും നമ്മുടെ ജീവിതത്തിൽ നിന്നും മാറുകയും സന്തോഷത്തിന്റെയും സമാധാനത്തിന്റെയും പുതിയ ജീവിതമായി നമ്മുടെ ജീവിതം മാറ്റപ്പെടുകയും ചെയ്യും. ദൈവം തിരഞ്ഞെടുക്കുന്ന ജീവിതങ്ങൾ കനൽ വഴികളിലൂടെ നിരന്തരം സഞ്ചരിക്കേണ്ടതാണെന്ന് മറിയം നമ്മെ ഓർമപ്പെടുത്തുന്നുണ്ട്. ദൈവഹിതത്തിന് 'YES' പറഞ്ഞ നാൾ മുതൽ അവളുടെ ഇഷ്ടങ്ങളോട് അവൾ 'NO' പറയുകയായിരുന്നു. നമ്മുടെ ഇഷ്ടങ്ങൾക്ക് വിപരീതമായി വേദനകളും വിഷമങ്ങളും നമ്മുടെ ജീവിതങ്ങളിൽ വരുമ്പോൾ ഓർമ്മിക്കുക മറിയത്തെപോലെ സഹനങ്ങൾ നൽകി ദൈവം നമ്മെ സ്നേഹിക്കുന്നുവെന്ന്. ജീവിതത്തിൽ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും വരുമ്പോൾ മറിയത്തോട് നമ്മുക്കും പ്രാർത്ഥിക്കാം "മറിയമേ, നിന്റെ ജീവിതം പോലെ ദൈവത്തിന്റെ ഹിതം എന്റെ ജീവിതത്തിലും നടത്തണമേ " എന്ന് പ്രാർത്ഥനയ്ക്കും കണ്ണുനീരിനും ഉത്തരം നൽകുന്ന അമ്മയാണ് പരി. കന്യക മറിയം. ലൂർദ്ദിൽ നടന്ന അത്ഭുതത്തിന്റെ ഒരു സാക്ഷ്യം ഞാൻ ഓർത്തു പോവുകയാണ്. ഒരിക്കൽ ഒരു അമ്മ തന്റെ കുഞ്ഞിനെയും കൊണ്ട് ലൂർദ്ദിലേക്ക് തീർത്ഥാടനം പോയി. ആ കുഞ്ഞിന് നടക്കാനുള്ള ശേഷി ഇല്ലായിരുന്നു. അമ്മ കുഞ്ഞിനോട് പറഞ്ഞു, വിശുദ്ധ കുർബാന ഈശോ നിന്‍റെ അരികിലേക്ക് വരുമ്പോൾ എന്റെ ഈശോയെ എന്നെ നടത്തണമേ എന്ന് പ്രാർത്ഥിക്കണം എന്ന്. കുഞ്ഞ് തീക്ഷ്ണതയോടെ ഈശോ അടുത്തേക്ക് വന്നപ്പോൾ ഈശോയെ എന്നെ നടത്തണമെന്ന് അമ്മ പറഞ്ഞു തന്ന പ്രാർത്ഥന ഉരുവിട്ടു. എന്നാൽ കുഞ്ഞിന് ഒന്നും സംഭവിച്ചില്ല. ഈശോ മുന്നോട്ട് നീങ്ങിയപ്പോൾ കുഞ്ഞ് വിളിച്ചുപറഞ്ഞു എന്നാൽ ഞാൻ നിന്റെ അമ്മയോട് പറഞ്ഞു കൊള്ളാമെന്ന്. ആ നിമിഷം തന്നെ ആ കുഞ്ഞ് നടന്നുവെന്ന് സാക്ഷ്യപ്പെടുത്തുന്നു. ഏത് അമ്മയാണ് മക്കളുടെ ആഗ്രഹം സാധിച്ചു കൊടുക്കാത്തത്? കുഞ്ഞു കരഞ്ഞാൽ ഓടിയെത്താത്തത്? പ്രതീക്ഷ നഷ്ടപ്പെട്ട ശ്ലീഹന്മാരെ ഒരുമിച്ചുകൂട്ടി പ്രാർത്ഥിച്ചത് അതുകൊണ്ടായിരുന്നില്ലേ? നമ്മുടെ പ്രാർത്ഥനകളെ നിരന്തരം ക്രിസ്തുവിലേക്ക് എത്തിച്ചുകൊടുക്കുന്നത് അമ്മയാണ്. അതുകൊണ്ട് നമ്മുടെ പ്രാർത്ഥനകളും നന്മനിറഞ്ഞ അമ്മ വഴി ക്രിസ്തുവിലേക്ക് നമ്മുക്ക് നൽകാം. ജീവിതത്തിൽ കഷ്ടപ്പാടുകൾ നിരന്തരം ഉണ്ടാകുമ്പോൾ ഓർമ്മിക്കുക, ഞാനും മറിയത്തപോലെ ദൈവത്തിനു വേണ്ടപ്പെട്ടവൻ/ൾ ആണെന്ന്. ഒപ്പം കണ്ണുനീർ തുടയ്ക്കുന്ന ഒരു അമ്മ എനിക്ക് ഉണ്ടെന്ന്. ആ അമ്മ സാന്നിധ്യം എന്നും നമ്മുക്ക് അനുഭവിച്ചറിയാം.
Image: /content_image/News/News-2024-05-17-22:32:29.jpg

23163
Category: 1
Sub Category:
Heading: ജെറുസലേം ലത്തീൻ പാത്രിയാർക്കീസ് ഗാസയില്‍
Content: ഗാസ: ഇസ്രായേലും ഹമാസും തമ്മിൽ യുദ്ധം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ആദ്യമായി ജെറുസലേമിലെ ലത്തീൻ പാത്രിയർക്കീസ്. ജെറുസലേം പാത്രിയാർക്കീസ് പിയര്‍ബാറ്റിസ്റ്റ പിസബല്ല ഗാസ നഗരത്തിൽ സന്ദര്‍ശനം നടത്തി. ഇന്നലെ മെയ് പതിനേഴാം തിയതി അദ്ദേഹം ഗാസയിലെ തിരുകുടുംബ ദേവാലയത്തിൽ അജപാലന സന്ദർശനം നടത്തുകയായിരിന്നു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമാണിത്. ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഉള്‍പ്പെടെ നൂറുകണക്കിന് ആളുകളാണ് ഇവിടെ അഭയാര്‍ത്ഥികളായി കഴിയുന്നത്. ദുരിതമനുഭവിക്കുന്ന ജനങ്ങൾക്ക് പ്രതീക്ഷയുടെയും ഐക്യദാർഢ്യത്തിന്റെയും സന്ദേശം കൊണ്ടുവരാനാണ് സന്ദര്‍ശനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് പാത്രിയാർക്കീസ് പറഞ്ഞു. സോവറിൻ ഓർഡർ ഓഫ് മാൾട്ടയുടെ ഗ്രാൻഡ് ഹോസ്പിറ്റലർ ഫ്രാ. അലസ്സാൻഡ്രോ ഡി ഫ്രാൻസിസും ഒരു പ്രതിനിധി സംഘവും കർദ്ദിനാൾ പിസബല്ലയോടൊപ്പം അവിടെ സന്ദർശനം നടത്തി. പ്രാദേശിക സമൂഹത്തോടൊപ്പം അർപ്പിച്ച ദിവ്യബലിക്ക് നേതൃത്വം നൽകിയ ശേഷം, പാത്രിയർക്കീസ് സെന്റ് പോർഫിറിയസ് ഓർത്തഡോക്സ് ഇടവകയും സന്ദർശിച്ചു. ഗാസയിലെ ജനങ്ങൾക്ക് സഹായം എത്തിക്കുന്നതിനായി ലത്തീൻ പാത്രിയാർക്കേറ്റും സോവറിൻ ഓർഡർ ഓഫ് മാൾട്ടയും സംഘടിപ്പിച്ച ദൗത്യത്തിന്റെ ആദ്യ ചുവടുവെയ്പ്പായാണ് ഈ സന്ദർശനത്തെ വിലയിരുത്തുന്നത്.
Image: /content_image/News/News-2024-05-18-08:47:43.jpg
Keywords: ഗാസ

23164
Category: 1
Sub Category:
Heading: ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്ക്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു
Content: തിരുവനന്തപുരം: വെമ്പായത്ത് ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചു. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവയാണ് ബൈബിൾ തീം പാർക്കിലെ കൂറ്റൻ ബൈബിൾ ആവിഷ്കാരം വിശ്വാസികൾക്കായി സമർപ്പിച്ചത്. ബൈബിൾ തീം പാർക്കിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്ന ചാപ്പലിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകളോടെയാണ് പരിപാടികൾക്കു തുടക്കമായത്. പ്രാർത്ഥനാശുശ്രൂഷകൾക്ക് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ മുഖ്യകാർമികത്വം വഹിച്ചു.ഇതോടൊപ്പം വിശ്വപ്രസിദ്ധമായ ഹിൽ ഓഫ് ക്രോസിൻ്റെ തനി ആവിഷ്കാരവും പരിശുദ്ധ കന്യകമറിയത്തിന്റെ ഗ്വാഡാലൂപ്പയിലെ പ്രത്യക്ഷതയുടെ പുണ്യസങ്കേതവും സമർപ്പിച്ചു. ദൈവത്തെ അറിയുന്നതിനുള്ള ഉത്തമമായ ഒരു സങ്കേതമാണു വെമ്പായം പെരുംകൂറിൽ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് എന്ന് കാതോലിക്കാ ബാവ പറഞ്ഞു. ബൈബിളിനെക്കുറിച്ച് അധികം അറിയാത്തവർക്കുപോലും ബൈബിളിലെ സംഭവങ്ങളെക്കുറിച്ച് ആത്മീയ ഉൾക്കാഴ്‌ച പകരുന്ന ആകർഷകമായ രീതിയിലാണ് ബൈബിൾ തീം പാർക്ക് ഒരുക്കിയിരിക്കുന്നത്. ചടങ്ങുകളിൽ മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്ക് സ്ഥാപകൻ ബ്രദർ ഡോ. മാത്യൂസ് വർഗീസ്, ഭാര്യ രാജി വർഗീസ്, മകൻ മാത്യൂസ് വർഗീസ് ജൂണിയർ, റെജി മേരി ജെബു, സിൻജു തോമസ് തുടങ്ങിയവർ പങ്കെടുത്തു. ദൈവത്തിന്റെ മഹത്വവും മാഹാത്മ്യവും വിളംബരം ചെയ്യാനായി വിശുദ്ധ ബൈബിളിന്റെ ലോകത്തിലെ ഏറ്റവും വലിയ ആവിഷ്കാരമാണ് മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിൽ ഒരുക്കിയിരിക്കുന്നതെന്ന് ഇതിന്റെ സ്ഥാപകനായ ബ്രദർ ഡോ. മാത്യൂസ് വർഗീസ് പറഞ്ഞു. ക്രൈസ്‌തവ ലോകചരിത്രത്തിലെ അതിപ്രധാനമായ മൂന്ന് ആവിഷ്‌കാരങ്ങൾ പുതുതായി മ്യൂസിയം ഓഫ് ദ വേഡ് ഇന്റർനാഷണൽ ബൈബിൾ തീം പാർക്കിൽ ഒരുക്കാൻ ദൈവം അനുഗ്രഹം തന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏഷ്യയിലെ ഏറ്റവും വലിയ ബൈബിള്‍ മ്യൂസിയമാണ് തിരുവനന്തപുരം വെമ്പായത്ത് സ്ഥിതി ചെയ്യുന്നത്. അച്ചടിയന്ത്രം കണ്ടുപിടിച്ചശേഷം അച്ചടിച്ച ആദ്യകാല ബൈബിളുകൾ, 400 വർഷം പഴക്കമുള്ള ഗ്രീക്ക് ബൈബിൾ, അന്താരാഷ്ട്ര ബൈബിൾ ഷോക്കേസ്, അഞ്ച് ത്രോണോസുകളും ഒൻപത് വിശുദ്ധന്മാരുടെയും മൂന്നു വിശുദ്ധകളുടെയും തിരുശേഷിപ്പുകൾ സ്ഥാപിച്ചിരിക്കുന്ന പാരഡൈസ് ഓഫ് ഹോളിനസ് ദേവാലയം, ഭൂമിയിൽ യേശുക്രിസ്‌തുവിൻ്റെ പ്രത്യക്ഷത വിളംബരം ചെയ്യുന്ന വിശ്വപ്രശസ്‌ത ചിത്രകാരന്മാരുടെ ആവിഷ്‌കാരങ്ങൾ, പ്രവാചകവീഥി, സമാഗമ കൂടാരം, യേശുക്രിസ്തു ജനിച്ച സ്ഥലം, നിയമ പെട്ടകം, കാൽവരി മൗണ്ട്, യേശുക്രിസ്തുവിന്റെ കബറിടം തുടങ്ങിയവയുടെയെല്ലാം പുനരാവിഷ്കാരങ്ങളാണ് മ്യൂസിയം ഓഫ് ദ വേഡ് ബൈബിൾ തീം പാർക്കിൽ ഒരുക്കിയിരിക്കുന്നത്. 2018-ല്‍ ആണ് ബൈബിള്‍ മ്യൂസിയം ഉദ്ഘാടനം ചെയ്തത്.
Image: /content_image/News/News-2024-05-18-09:40:34.jpg
Keywords: ബൈബിൾ