Contents

Displaying 22771-22780 of 24979 results.
Content: 23195
Category: 18
Sub Category:
Heading: Diploma in Pastoral Counselling കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
Content: തൃശൂര്‍: സങ്കീർണവും പ്രശ്നകലുഷിതവുമായ സമകാലിക അജപാലന സാഹചര്യങ്ങളിൽ നീറുന്ന വേദനകളുമായി സമീപിക്കുന്നവരെ സഹായിക്കുവാന്‍ അജപാലകരെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ പറോക് ഗവേഷണകേന്ദ്രം ഒരുക്കുന്ന Diploma in Pastoral Counselling എന്ന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന യുവജനങ്ങളെയും കുട്ടികളെയും മാതാപിതാക്കളെയും ദമ്പതിമാരെയും ആത്മീയമായും അജപാലനപരമായും പിന്തുണക്കാനും സഹായിക്കാനും കഴിവുള്ളവരെ രൂപപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂൺ മുതൽ കോഴ്സ് നടക്കുക. ഓൺലൈൻ പ്ലാറ്റ്ഫോമിലൂടെയാണ് കോഴ്സ് നടത്തുന്നത്. Pre-recorded Video Lessons ന് പുറമേ എല്ലാ മാസവും രണ്ട് ദിവസങ്ങളിൽ വൈകുന്നേരങ്ങളിൽ (അവധികൾ, ഞായറാഴ്ച്ചകൾ) Contact Classes ഉണ്ടായിരിക്കും. കോഴ്‌സിന്റെ ഭാഗമായി ഇന്റേൺഷിപ്, Residential Training Programme എന്നിവ സംഘടിപ്പിക്കും. ഈ കോഴ്‌സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ www.paroc.in എന്ന വെബ്സൈറ്റിലോ ഈ ബ്രോഷറിലെ QR Code വഴിയോ രജിസ്റ്റർ ചെയ്യേണ്ടതാണ്. 2024 ജൂൺ 10 ആണ് രജിസ്റ്റർ ചെയ്യാനുള്ള അവസാന തീയതി. #{blue->none->b->Online Application: ‍}# {{ https://forms.gle/cU66j2wuwgmtri7u8 ->https://forms.gle/cU66j2wuwgmtri7u8}} #{blue->none->b->കൂടുതല്‍ വിവരങ്ങള്‍ക്ക്: ‍}# ഡോ. സൈജോ തൈക്കാട്ടിൽ (എക്സി. ഡയറക്ടർ). ഡോ. ടൈസൺ മണ്ടുംപാൽ ( കോഡിനേറ്റർ) 9495864589 ഫാ. ഹേഡ്ലി നീലങ്കാവിൽ ( കോഡിനേറ്റർ) 9496895803
Image: /content_image/India/India-2024-05-24-09:01:35.jpg
Keywords: ഗവേഷണ
Content: 23196
Category: 18
Sub Category:
Heading: ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചന്‍ കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത മിഷ്ണറി: മാർ ജോസഫ് കല്ലറങ്ങാട്ട്
Content: പാലാ: പ്രേഷിതനും ധാർമിക കുമ്പസാരക്കാരനും കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത മിഷ്ണറിയുമായിരുന്നു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചനെന്ന് പാലാ രൂപതാധ്യക്ഷന്‍ മാർ ജോസഫ് കല്ലറങ്ങാട്ട്. കദളിക്കാട്ടിൽ മത്തായി അച്ചന്റെ 89-ാം ചരമവാർഷികാചരണത്തിന്റെ ഭാഗമായി പാലാ എസ്എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിൽ നടന്ന വിശുദ്ധ കുര്‍ബാനയില്‍ സന്ദേശം നല്‍കുകയായിരിന്നു ബിഷപ്പ്. ലോകശ്രദ്ധ പിടിച്ചുപറ്റാൻ തക്കവണ്ണം എല്ലാവരുടെയും അഭയകേന്ദ്രമായി മാറിക്കഴിഞ്ഞു ധന്യൻ കദളിക്കാട്ടിൽ മത്തായി അച്ചൻ്റെ കബറിടമെന്നും ഏവരും വായിക്കേണ്ട നല്ലൊരു പുസ്‌തകമാണ് കദളിക്കാട്ടിലച്ചന്റെ ജീവിതമെന്നും മാർ ജോസഫ് കല്ലറങ്ങാട്ട് പറഞ്ഞു. വത്തിക്കാൻ കൗൺസിലിനു മുമ്പു തന്നെ കൗൺസിൽ പ്രബോധനങ്ങളുടെ ഉൾക്കാഴ്ച‌ സ്വന്തമാക്കിയ കദളിക്കാട്ടിലച്ചൻ നല്ലൊരു പ്രേഷിതനും ധാർമിക കുമ്പസാരക്കാരനും കുടുംബങ്ങളിലേക്കിറങ്ങി ഈശോയെ കൊടുത്ത മിഷ്ണറിയുമായിരുന്നു. ദൈവം നമുക്കു നൽകിയ വലിയ അനുഗ്രഹമാണ് മത്തായിയച്ചൻ. അതു നമ്മൾ കാത്തു സൂക്ഷിക്കണം. അജപാലന പിതൃത്വവും മാതൃത്വവും ഒരുമിച്ച് സമ്മേളിച്ച് ഹൃദയത്തിന് ഉടമയും പ്രതിസന്ധികളിലൂടെ തിരുഹൃദയത്തെ മുറുകെ പിടിച്ച് നടന്നുനീങ്ങിയ വ്യക്തിയായിരുന്നു മത്തായിയച്ചനെന്നും മാർ കല്ലറങ്ങാട്ട് പറഞ്ഞു. കബറിടത്തിങ്കൽ പ്രാർത്ഥിക്കാനും അനുസ്‌മരണ ശുശ്രൂഷയിലും ശ്രാദ്ധസദ്യയിലും പങ്കെടുക്കാനും ആയിരങ്ങളാണ് പാലാ എസ്എച്ച് പ്രോവിൻഷ്യൽ ഹൗസ് കപ്പേളയിലെത്തിയത്. തുടർന്ന് കബറിടത്തിങ്കൽ ചരമവാർഷി ക പ്രാർത്ഥനകളും ശ്രാദ്ധനേർച്ചയും നടന്നു. ഫാ. വിന്‍സന്‍റ് കദളിക്കാട്ടിൽ, ഫാ. ജോൺ പാക്കരമ്പേൽ, ഫാ. മാത്യു കദളിക്കാട്ടിൽ, ഫാ. മാത്യു പന്തലാനിക്കൽ തുടങ്ങിയവർ സഹകാർമികരായിരുന്നു. കബറിടത്തിങ്കൽ നടന്ന ചരമവാർഷിക പ്രാർഥനയിലും ശ്രാദ്ധനേർച്ചയിലും നൂറുകണക്കിനുപേർ പങ്കെടുത്തു. കബറിടം സന്ദർശിച്ച് പ്രാർത്ഥിക്കാനും നിരവധി വിശ്വാസികൾ എത്തിയിരുന്നു. സുപ്പീരിയൽ ജനറൽ സിസ്റ്റർ അൽഫോൻസാ തോട്ടുങ്കൽ, പാലാ എസ്എച്ച് പ്രോവിൻസ് പ്രോവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ലിസ്ബത്ത് കടുക്കുന്നേൽ, വൈസ് പോസ്റ്റുലേറ്റർ സിസ്റ്റർ തെരേസ് കോയിപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.
Image: /content_image/India/India-2024-05-24-09:20:07.jpg
Keywords: കല്ലറങ്ങാട്ട്
Content: 23197
Category: 1
Sub Category:
Heading: യേശുവിനെ ത്യജിച്ച് ഇസ്ലാം സ്വീകരിക്കാനുള്ള ഭീഷണി നിരസിച്ചതിന് രക്തം ചിന്തിയ 11 ഡമാസ്കസ് രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്
Content: വത്തിക്കാന്‍ സിറ്റി: സിറിയയിലെ ഡമാസ്കസിൽ യേശുവിലുള്ള വിശ്വാസത്തെപ്രതി അരുംകൊലയ്ക്കു ഇരയായ 11 രക്തസാക്ഷികള്‍ വിശുദ്ധ പദവിയിലേക്ക്. വിശുദ്ധരുടെ നാമകരണത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ മാർസെല്ലോ സെമെരാരോയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ രക്തസാക്ഷികളെ വിശുദ്ധരായി പ്രഖ്യാപിക്കുന്നതിനായി പാപ്പ അംഗീകാരം നല്‍കുകയായിരിന്നു. രക്തസാക്ഷികളെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്താനുള്ള പരിശുദ്ധ സിംഹാസനത്തിന്റെ നടപടിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ഡമാസ്കസിലെ ബാബ്-ടൂമയിലെ ഫ്രാൻസിസ്കൻ കോൺവെൻ്റിൻ്റെ രക്ഷാധികാരി ഫാ. ഫിറാസ് ലുഫ്തി പറഞ്ഞു. 1860 ജൂലൈ 9 അര്‍ദ്ധരാത്രിയിൽ ഡമാസ്കസിൽ ക്രൈസ്തവ വിശ്വാസത്തോടുള്ള വിദ്വേഷത്താലാണ് കൂട്ടക്കൊല നടന്നത്. ഷിയ ഡ്രൂസ് ക്രിസ്ത്യാനികളെ ക്രൂരമായി പീഡിപ്പിക്കുന്ന സമയത്തായിരിന്നു ക്രൈസ്തവ കൂട്ടക്കൊല. ഡമാസ്കസിലെ പഴയ നഗരത്തിലെ ക്രിസ്ത്യൻ ക്വാർട്ടേഴ്സിൽ സ്ഥിതി ചെയ്യുന്ന ഫ്രാൻസിസ്കൻ ആശ്രമത്തിൽ പ്രവേശിച്ച ഡ്രൂസ് കമാൻഡോ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു കൂട്ടക്കൊല നടത്തുകയായിരിന്നു. ചിലരെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തായിരിന്നു കൊലപ്പെടുത്തിയത്. മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, സഹോദരങ്ങളായ ഫ്രാൻസിസ്, അബ്ദുൽ മൊഹ്തി, റാഫേൽ മസാബ്കി എന്നിവരാണ് കൊല്ലപ്പെട്ടത്. ഈ വർഷത്തെ രക്തസാക്ഷികളുടെ അനുസ്മരണത്തിന് വളരെ സവിശേഷമായ പ്രത്യേകതയുണ്ടെന്നും കാരണം അത് വിശുദ്ധിയുടെ രുചിയാണെന്നും ഈ പ്രഖ്യാപനത്തിനായി ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ക്രിസ്ത്യൻ സമൂഹത്തിനു ഒരു പുതിയ ഉണർവ് നൽകുമെന്നും ഫാ. ഫിറാസ് ലുഫ്തി പറഞ്ഞു. 1926-ല്‍ പീയൂസ് പതിനൊന്നാമന്‍ പാപ്പയാണ് ഇവരെ വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചത്. എല്ലാ വർഷവും ജൂലൈ 10ന്, സിറിയൻ തലസ്ഥാനത്ത്, ലാറ്റിൻ, മാരോണൈറ്റ് സമൂഹങ്ങൾ ഈ രക്തസാക്ഷികളെ അനുസ്മരിക്കുന്നുണ്ട്. 2025 ജൂബിലി വര്‍ഷത്തില്‍ വിശുദ്ധ പദവിയുടെ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് സൂചന. ഇന്നലെ ദിവ്യകാരുണ്യത്തിന്റെ സൈബര്‍ അപ്പസ്തോലന്‍ കാര്‍ളോ അക്യൂട്ടിസിന്റെ നാമകരണത്തിനും പാപ്പ അംഗീകാരം നല്‍കിയിരിന്നു.
Image: /content_image/News/News-2024-05-24-10:21:33.jpg
Keywords: രക്ത
Content: 23198
Category: 1
Sub Category:
Heading: 1500 വർഷങ്ങൾക്ക് മുന്‍പ് വിശുദ്ധ നാട്ടിലേക്ക് ക്രൈസ്തവര്‍ തീർത്ഥാടനങ്ങള്‍ നടത്തിയതിന് തെളിവുമായി ഇസ്രായേൽ ഗവേഷകര്‍
Content: ജെറുസലേം: 1500 വർഷങ്ങൾക്ക് മുന്‍പ് വിശുദ്ധ നാട്ടിലേക്ക് ക്രിസ്ത്യൻ തീർത്ഥാടനങ്ങള്‍ നടന്നതിന് തെളിവുമായി ഇസ്രായേൽ ആൻറിക്വിറ്റീസ് അതോറിറ്റിയിലെ പുരാവസ്തു ഗവേഷകർ. ഇന്നലെ മെയ് 23 ന് ആൻറിക്വിറ്റീസ് അതോറിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് പുതിയ കണ്ടെത്തലുകളുള്ളത്. വടക്കൻ നെഗേവ് മരുഭൂമിയിൽ ബൈസൻ്റൈൻ കാലഘട്ടത്തിൽ കപ്പലുകൾ പ്രദർശിപ്പിക്കുന്ന ചുമർചിത്രങ്ങളുള്ള ഒരു പള്ളി ഉള്‍പ്പെടെ കണ്ടെത്തിയിട്ടുണ്ട്. നഗര വിപുലീകരണ പദ്ധതിയുടെ പശ്ചാത്തലത്തിൽ ഇസ്രായേൽ പുരാവസ്തു അതോറിറ്റി വർഷങ്ങളായി ഖനനം നടത്തിയിരുന്ന ബെഡൂയിൻ നഗരമായ റാഹത്തിൻ്റെ തെക്ക് ഭാഗത്തായിരുന്നു കണ്ടെത്തൽ. ഖനനം ചെയ്ത സ്ഥലം ബൈസൻ്റൈൻ കാലഘട്ടത്തിൻ്റെ അവസാനത്തിലും ഇസ്ലാമിക കാലഘട്ടത്തിൻ്റെ തുടക്കത്തിലും വടക്കൻ നെഗേവ് മരുഭൂമിയിലെ വാസസ്ഥലമായിരിന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കൗതുകമുണർത്തുന്ന ഈ ചിത്രങ്ങൾ ഗാസ തുറമുഖത്തേക്ക് കപ്പലിൽ എത്തിയ ക്രിസ്ത്യൻ തീർത്ഥാടകർ ഉപേക്ഷിച്ചതാകാമെന്ന് ഗവേഷകര്‍ നിരീക്ഷിക്കുന്നു. അവരുടെ തീര്‍ത്ഥാടനത്തിലെ ആദ്യത്തെ ഉൾനാടൻ ഇടത്താവളം റാഹത്ത് പള്ളിയായിരുന്നു. ഇവിടെ നിന്നാണ് രാജ്യത്തുടനീളമുള്ള മറ്റ് സ്ഥലങ്ങളിലേക്ക് തീര്‍ത്ഥാടനം നടത്തിയതെന്നും ഗവേഷകര്‍ പറയുന്നു. പുരാതന തുറമുഖമായ ഗാസയിൽ നിന്ന് അര ദിവസത്തെ കാൽനടയാത്ര മാത്രമേയുള്ളൂ, തീരത്ത് നിന്ന് നെഗേവിൻ്റെ പ്രധാന നഗരമായ ബിയർ ഷെവയിലേക്ക് നയിക്കുന്ന പുരാതന റോഡിലാണ് കണ്ടെത്തിയ പള്ളി സ്ഥിതി ചെയ്യുന്നത്. ജെറുസലേമിലെയും ബെത്‌ലഹേമിലെയും ക്രിസ്ത്യൻ പുണ്യസ്ഥലങ്ങളിലും നെഗേവ് കുന്നുകളിലും സീനായിലുമുള്ള ആശ്രമങ്ങളിലും എത്തിച്ചേരാൻ ക്രിസ്ത്യൻ തീർത്ഥാടകർ ഈ പാത തെരഞ്ഞെടുത്തുവെന്ന് ഉദ്ഘനനത്തിന്റെ ഡയറക്ടർമാരായ ഡോ. ഒറെൻ ഷ്മുവേലി, ഡോ. എലീന കോഗൻ-സെഹാവി, ഇസ്രായേൽ പുരാവസ്തു അതോറിറ്റിക്ക് വേണ്ടി ഡോ. നോ ഡേവിഡ് മൈക്കൽ, ഹൈഫ യൂണിവേഴ്സിറ്റി ഓഫ് മാരിടൈം സിവിലൈസേഷൻസ് ഡിപ്പാർട്ട്‌മെൻ്റിലെ പ്രൊഫസർ ഡെബോറ സിവികെൽ എന്നിവർ പ്രസ്താവിച്ചു. പാറയിൽ വരച്ച കപ്പലുകൾ ഗാസ തുറമുഖത്തേക്ക് കപ്പലിൽ എത്തുന്ന ക്രിസ്ത്യൻ തീർത്ഥാടകരുടെ അഭിവാദ്യത്തിന്റെ പ്രതീകമാണ്. പള്ളി സന്ദർശിച്ച തീർഥാടകർ അതിൻ്റെ ചുവരുകളിൽ കപ്പൽ ഡ്രോയിംഗുകളുടെ രൂപത്തിൽ അവരുടെ വ്യക്തിമുദ്ര പതിപ്പിച്ചു. കപ്പൽ തീർച്ചയായും ഒരു പഴയ ക്രിസ്ത്യൻ പ്രതീകമാണ്. എന്നാൽ ഈ സാഹചര്യത്തിൽ, തീർത്ഥാടകർ വിശുദ്ധ നാട്ടിലേക്ക് യാത്ര ചെയ്ത യഥാർത്ഥ കപ്പലുകളുടെ യഥാർത്ഥ ഗ്രാഫിക്കൽ ചിത്രീകരണമാണിതെന്നും ഗവേഷകര്‍ പറയുന്നു. ഇസ്ലാം മതത്തിന് മുന്‍പ് വിശുദ്ധ നാട്ടിലേക്ക് ക്രൈസ്തവര്‍ നടത്തിയ തീര്‍ത്ഥാടനത്തിന് ആയിരത്തിഅഞ്ഞൂറിലധികം വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് തെളിയിക്കുന്നതാണ് പുതിയ കണ്ടെത്തല്‍.
Image: /content_image/News/News-2024-05-24-11:21:56.jpg
Keywords: ഗവേഷ
Content: 23199
Category: 1
Sub Category:
Heading: ഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യപ്രഭാഷക: ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റ് തിങ്കളാഴ്ച ZOOM-ല്‍
Content: കൊച്ചി: ഒഡീഷയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിയായ ഓസ്ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസ് പങ്കെടുക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റ് മെയ് 27ന് Zoom-ല്‍ നടക്കും. സഭാ -സംഘടനാ വ്യത്യാസമില്ലാതെ സഭാ പിതാക്കൻമാരെയും ലീഡേഴ്സിനെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഓണ്‍ലൈന്‍ മീറ്റിംഗ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് ആരംഭിക്കുക. ഗായകൻ എബിൻ അലക്സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ഒഡീഷയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. 1999 ജനുവരി 22ന് ഗ്രഹാമും പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിയും അഗ്നിക്ക് ഇരയായി രക്തസാക്ഷികളായി. പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദൾ പ്രവർത്തകൻ ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായിരിന്നു. ''എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ സ്റ്റെയിൻസ് ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.'' -ഇതായിരിന്നു ഗ്ലാഡിസിന്റെ വാക്കുകള്‍. ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്ന ഗ്ലാഡിസ് ഇപ്പോൾ ജന്മദേശത്താണ്. 2005 ൽ ഭാരതം പത്മശ്രീ നൽകി ഈ വനിതയെ ആദരിച്ചു. ഈ തുകയാൽ അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠരോഗാലയം ഒരാശുപത്രിയാക്കി മാറ്റി. 2015 നവംബറിൽ ഗ്ലാഡിസ് സ്റ്റെയ്സിന് സാമൂഹ്യനീതിക്കായുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു. ഗ്ലാഡിസ് സ്റ്റെയിൻസിന്റെ നേരിട്ടുള്ള സന്ദേശം കേള്‍ക്കാനുള്ള അവസരം കൂടിയാണ് ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ ലഭിക്കുന്നത്. ➤ #{blue->none->b->Local Time Zones : Indian Time - 2pm ‍}# New York & Toronto -4.30am, Chicago & Texas 3.30am, Australia- VIC ,QLD,SYD -6.30pm, Perth- 4.30pm, U.K. & Ireland- 9.30am, Qatar, Bahrain, KSA, Kuwait - 11.30pm, U.A.E & Oman- 12.30pm ➤ #{blue->none->b->Join Zoom Meeting ‍}# {{ https://us02web.zoom.us/j/8858130710?pwd=RFpCNy9CUnNrWkR6S2hCV0p5MGc5dz09 ‍-> https://us02web.zoom.us/j/8858130710?pwd=RFpCNy9CUnNrWkR6S2hCV0p5MGc5dz09 }} Meeting ID: 885 813 0710 Passcode: 2024 ➤ #{blue->none->b->ജനറൽ കോഡിനേറ്റർ: കെ.ജെ ജോബ് - വയനാട്- ഫോൺ: +919447545387, +918157089397 ‍}#
Image: /content_image/News/News-2024-05-24-17:58:56.jpg
Keywords: സ്റ്റെയി
Content: 23200
Category: 1
Sub Category:
Heading: നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി
Content: അബൂജ: ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയില്‍ മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. അദാമാവ സംസ്ഥാനത്തെ യോള രൂപതയിൽ നിന്നുള്ള ഫാ. ഒലിവർ ബൂബയെയാണ് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. മെയ് 21 ന് പുലർച്ചെ ഒരു മണിയോടെ സെൻ്റ് റീത്ത ഇടവകയിലെ വൈദിക മന്ദിരത്തില്‍ നിന്നാണ് വൈദികനെ തട്ടിക്കൊണ്ടുപോയതെന്ന് യോള ബിഷപ്പ് സ്റ്റീഫൻ ഡാമി മംസ പ്രസ്താവനയിൽ വെളിപ്പെടുത്തി. കഴിഞ്ഞ പതിനഞ്ചാം തീയതി നൈജീരിയയുടെ മധ്യ-തെക്കൻ പ്രദേശത്തുള്ള അനാമ്പ സംസ്ഥാനത്ത് മറ്റൊരു വൈദികനെ അക്രമികൾ തട്ടിക്കൊണ്ടുപോയിരുന്നു. മോചനദ്രവ്യമായി വന്‍തുക ലക്ഷ്യമിട്ടാണ് സായുധധാരികള്‍ വൈദികര്‍ ഉള്‍പ്പെടെയുള്ളവരെ തട്ടിക്കൊണ്ടു പോകുന്നത്. നിരവധി ആളുകളെ രാജ്യത്ത് അക്രമികൾ തട്ടിക്കൊണ്ടുപോകുന്നുണ്ടെന്ന് ഫീദെസ് വാർത്താ ഏജൻസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയുടെ വടക്കുകിഴക്കൻ പ്രദേശത്താണ് യോള രൂപത സ്ഥിതിചെയ്യുന്ന അദമാവാ സംസ്ഥാനം. എന്നാൽ മെയ് 15-ന് തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികൻ സേവനമനുഷ്ഠിച്ചിരുന്നത്, നൈജീരിയ തലസ്ഥാനമായ അബൂജയിൽനിന്ന് ഏറെ അകലെയല്ലാത്ത, മധ്യ-തെക്കൻ ഭാഗത്തുള്ള അനാമ്പ സംസ്ഥാനത്തായിരുന്നു. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി വൈദികരാണ് നൈജീരിയായില്‍ കൊല്ലപ്പെട്ടത്. തട്ടിക്കൊണ്ടു പോകലിന് ഇരയാകുന്ന വൈദികരുടെ എണ്ണവും പതിമടങ്ങാണ്. 2024-ലെ വേൾഡ് വാച്ച് ലിസ്റ്റിൽ, ക്രിസ്ത്യാനിയായി ജീവിക്കാൻ ഏറ്റവും ബുദ്ധിമുട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ആറാം സ്ഥാനത്താണ് നൈജീരിയ.
Image: /content_image/News/News-2024-05-24-20:48:13.jpg
Keywords: നൈജീ
Content: 23201
Category: 1
Sub Category:
Heading: പരിശുദ്ധ അമ്മയെന്ന അടയാളം | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 24
Content: അമ്മയെ കാണാൻ ദൂരങ്ങളിലേക്ക് മിഴി പായിക്കണം എന്നില്ല. സ്വന്തം അവബോധത്തിലേക്ക് ആഴ്ന്നിറങ്ങിയാൽ മാത്രം മതി. കാരണം എല്ലായിടത്തും അമ്മയുടെ നിഴലുണ്ട്, നിലാവ് ഉണ്ട്, നിറ സാന്നിധ്യം ഉണ്ട്. പിതാവായ ദൈവം തന്റെ മക്കൾക്ക് വേണ്ടി ചെയ്ത ഏറ്റവും വലിയ അത്ഭുതമാണ് അടയാളമാണ് സമ്മാനമാണ് പരിശുദ്ധ അമ്മ. ഈശോയാകുന്ന അടയാളത്തെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കുന്ന മറ്റൊരു അടയാളമായി മാറാനുള്ള പ്രചോദനമാണ് പരിശുദ്ധ അമ്മ നമുക്ക് നൽകുന്നത്. നമ്മുടെ ജീവിതം ക്രിസ്തുവിന്റെ അടയാളമായി മാറേണ്ട ജീവിതമാണ്. പരിശുദ്ധ അമ്മ ഈശോയെ ലോകത്തിന് കാണിച്ചുകൊടുത്ത അടയാളമായി മാറിയത് പോലെ നാമും യേശുവിനെ കാണിച്ചുകൊടുക്കുന്ന അടയാളമായി മാറണം. പരിശുദ്ധ അമ്മയുടെ വാക്കും പ്രവർത്തിയും ആന്തരിക ചലനങ്ങൾ പോലും യേശുവിനെ മറ്റുള്ളവർക്ക് കാണിച്ചുകൊടുത്തഅടയാളമായി മാറി. പരിശുദ്ധ പിതാവ് ബെനഡിക്ട് പതിനാറാമൻ്റെ വാക്കുകൾ ഇപ്രകാരമാണ് - ആകസ്മികമായ അർത്ഥമില്ലാത്ത ഒരു ഉൽപ്പന്നമല്ല നമ്മൾ, ദൈവത്തിന്റെ ചിന്തയുടെ ഫലമാണ്. സ്നേഹിക്കപ്പെടുന്നവരും പ്രസക്തിയുള്ളവരും ആണ് നാം ഓരോരുത്തരും. അതിനാൽ തന്നെ ഓരോ മനുഷ്യന്റെയും ജനനത്തിനു പിന്നിലെ ഉദ്ദേശവും ലക്ഷ്യവും ഇതുതന്നെ. നാം തന്നെയും സ്വർഗ്ഗമാകുന്ന ലക്ഷ്യസ്ഥാനത്ത് അവിടെയെത്താൻ മറ്റുള്ളവർക്ക് പ്രചോദനമാകുന്ന അടയാളങ്ങൾ ആകേണ്ടവരുമാണ്. പിന്തുടരാൻ ചില അടയാളങ്ങൾ ഉണ്ടെങ്കിൽ ദിശ തെറ്റാതെ ലക്ഷ്യസ്ഥാനത്ത് എത്താൻ ആവും. സൂര്യനെ ഉടയാടയാക്കി ചന്ദ്രനെ പാദപീഠം ആക്കി 12 നക്ഷത്രങ്ങൾ കൊണ്ട് കിരീടം ധരിച്ച സ്വർഗ്ഗ ലാവണ്യമാണ് പരിശുദ്ധി അമ്മ. വിശുദ്ധ അംബ്രോസ് പറയുന്നു, മറിയമെന്ന ഒറ്റ വ്യക്തിയുടെ ജീവിതം എല്ലാവർക്കും മാതൃകയായി പ്രയോജനപ്പെടും. മംഗളവാർത്ത വേളയിൽ വചനത്തെ വിശ്വാസം കൊണ്ട് ഹൃദയത്തിലേക്ക് സ്വീകരിച്ചതുമുതൽ പരിശുദ്ധി അമ്മ ഈശോയുടെ അടയാളമായി മാറുകയായിരുന്നു. "അവൻ പറയുന്നത് ചെയ്യുവിൻ" എന്ന് പറഞ്ഞ് അവൾ ഈശോയെ കാണിച്ചുകൊടുത്തു.. 1974-ൽ മദർ തെരേസായെ അപകീർത്തിപ്പിടുത്തും വിധം പ്രചരിച്ച 'നരകത്തിന്റെ മാലാഖ' എന്ന ഡോക്യുമെന്ററി ലണ്ടനിൽ സംപ്രേഷണം ചെയ്ത സന്ദർഭത്തിൽ കൊൽക്കത്തയിൽ നിന്നും ഉയർന്ന ഒരു പ്രതിഷേധ സ്വരം ലോകശ്രദ്ധ പിടിച്ചുപറ്റി. മദർ തെരേസ ആരെന്ന് വ്യക്തമാക്കുന്നതായിരുന്നു ആ പ്രതികരണം. കൊൽക്കത്തയുടെ തെരുവോരങ്ങളിൽ ഞാനൊരു ക്രിസ്തുവിനെ കാണുന്നു സാരിയുടുത്ത ഈ ക്രിസ്ത്യാനിയിലൂടെ. സാരിയുടുത്ത ആ ക്രിസ്ത്യാനി ചിലർക്ക് ക്രിസ്തുവായിരുന്നു, വേറെ ചിലർക്ക് അടയാളമായിരുന്നു. അതിനാൽ നേരായ ദിശ കാണിച്ചു കൊടുക്കുന്ന അടയാളമായി മാറാനും തന്റെ മുമ്പിൽ വന്നു നിൽക്കുന്ന അടയാളങ്ങൾ വിസ്മരിക്കാതെ ഓരോന്നും സ്വീകരിക്കാനും നമുക്ക് കഴിയണം. ജീവിത വഴികളിൽ കണ്ടുമുട്ടുന്നവർക്കും കൂടെ നടക്കുന്നവർക്കും കൂടെ വസിക്കുന്നവർക്കും അടയാളമായി മാറുക എന്നതാണ് ദൈവീക പദ്ധതി. നിന്റെ സുഹൃത്ത് ജീവിതത്തിൽ ഓടുമ്പോൾ പിടിച്ചുനിൽക്കാൻ പറ്റാതെ ജീവിതത്തിന്റെ താളം തെറ്റുമ്പോൾ അടയാളമായി നീ കൂടെയുണ്ടാവണം. സ്നേഹത്തിന്റെ റോസാപ്പൂക്കളുമായി. എന്തു നല്ലമ്മ .. എന്നുടെ അമ്മ... എനിക്കും ഈശോയ്ക്കും ഒരേ അമ്മ.
Image: /content_image/News/News-2024-05-24-20:53:49.jpg
Keywords: സ്പന്ദനങ്ങൾ
Content: 23202
Category: 18
Sub Category:
Heading: കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണം: ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
Content: മാവേലിക്കര: കേരളത്തെ സർവനാശത്തിലേക്ക് നയിക്കുന്ന മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണമെന്ന് കേരള മദ്യവിരുദ്ധ ജനകീയ മുന്നണി ചെയർമാൻ ബിഷപ്പ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്. ഡ്രൈ ഡേ എടുത്തുകളയാനും ബാർ പ്രവർത്തനസമയം വർധിപ്പിക്കാനുമുള്ള സർക്കാർ നിലപാട് അടിയന്തരമായി പുനഃപരിശോധിക്കണം. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണി വരുത്തുന്ന ഇത്തരം പിന്തിരിപ്പൻ നയങ്ങളെ അതിശക്തമായി അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥതലത്തിലും ഭരണകക്ഷി നേതാക്കളിലും അഭിപ്രായസമന്വയം നടത്തി ബാർ കോഴയ്ക്ക് സാധ്യത നൽകുന്ന, മദ്യനയം പുതുക്കാനുള്ള തന്ത്രപരമായ നീക്കം അടിയന്തരമായി പിൻവലിക്കണം. ബാറുകളുടെ എണ്ണം കുറയ്ക്കാനും പടിപടിയായി മദ്യവിൽപന കുറയ്ക്കാനുമുള്ള ഇടതുപക്ഷ സർക്കാരിൻ്റെ പ്രകടനപത്രികയിലെ തെരഞ്ഞെടുപ്പു വാഗ്ദ്ധാനം കാറ്റിൽ പറത്തി മദ്യ ഉപയോഗവും മദ്യ വിൽപനയും പതിന്മടങ്ങായി വർധിച്ചിരിക്കുന്നു. ടൂറിസത്തിൻ്റെ മറവിൽ മദ്യവ്യവസായത്തിന് പച്ചക്കൊടി കാണിക്കുന്ന സർക്കാർ അടുത്ത തലമുറയുടെ വികസനസ്വപ്‌നങ്ങൾക്കു കത്തിവയ്ക്കുകയാണ്.വിശാലമായ മനുഷ്യനന്മയും സാമൂഹ്യസുരക്ഷയും മുൻനിർത്തി അടിയന്തരമായി പുതിയ മദ്യനയത്തിൽനിന്ന് സർക്കാർ പിന്മാറണമെന്നും ജോഷ്വാ മാർ ഇഗ്നാത്തിയോസ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-05-25-10:05:47.jpg
Keywords: മദ്യ
Content: 23203
Category: 18
Sub Category:
Heading: സർക്കാരിന്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനതയോടുള്ള വെല്ലുവിളി: കത്തോലിക്ക കോൺഗ്രസ്
Content: കൊച്ചി: കേരളത്തെ മദ്യവിമുക്തമാക്കുമെന്നു പ്രഖ്യാപിച്ച എൽഡിഎഫ് സർക്കാരിൻ്റെ വികലമായ മദ്യനയം കേരളത്തിലെ പ്രബുദ്ധരായ ജനതയോടുള്ള വെല്ലുവിളിയാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി. റസ്റ്ററന്റുകളിലൂടെ ബിയറും ബാറുകളിൽ കള്ളും വിതരണം ചെ യ്യാനും ഡ്രൈ ഡേയിൽ സുലഭമായി മദ്യം ലഭ്യമാക്കാനുമുള്ള തീരുമാനം പുനഃപരിശോധിക്കണം. ടൂറിസത്തിന്റെ മറവിൽ കേരളത്തിൽ മദ്യം സുലഭമാക്കാനുള്ള സർക്കാർ തീരുമാനം ദൗർഭാഗ്യകരമാണ്. വരുമാന വർദ്ധനയ്ക്കുള്ള ശിപാർശകളിൽ മദ്യ ഉത്പാദനം പ്രോത്സാഹിപ്പിക്കാനുള്ള സർക്കാർ നീക്കം ആശങ്കയുളവാക്കുന്നതാണ്. പുതിയ നീക്കത്തിൻ്റെ മറവിൽ മദ്യമുതലാളിമാരിൽനിന്നു വ്യാപകമായി പണം പിരിക്കുകയും ഇത് വലിയൊരു അഴിമതിക്ക് കളമൊരുക്കുകയും ചെയ്യും. കേരളത്തെ മദ്യത്തിൽ മുക്കിക്കൊ ല്ലാനുള്ള സർക്കാരിൻ്റെ ഗൂഢ പദ്ധതികൾ അവസാനിപ്പിക്കുക യും വികലമായ മദ്യനയം തിരുത്തുകയും ചെയ്‌തില്ലെങ്കിൽ ശ ക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും കത്തോലിക്കാ കോൺഗ്രസ് അറിയിച്ചു. പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ, ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ, ട്രഷറർ ഡോ. ജോബി കാക്കശേരി, ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ. ഒഴുകയിൽ, തോമ സ് പീടികയിൽ, രാജേഷ് ജോൺ, ബേബി നെട്ടനാനി, ടെസി ബി ജു, ബെന്നി ആൻ്റണി, ട്രീസ സെബാസ്റ്റ്യൻ, അഡ്വ. ഗ്ലാഡിസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു.
Image: /content_image/India/India-2024-05-25-10:18:03.jpg
Keywords: കോൺഗ്രസ്
Content: 23204
Category: 1
Sub Category:
Heading: കാണാതായ വൈദികന് വേണ്ടി കൊളംബിയന്‍ രൂപത ഇന്ന് പ്രാര്‍ത്ഥന ദിനമായി ആചരിക്കുന്നു
Content: ബൊഗോട്ട: കാണാതായ വൈദികനു വേണ്ടി പ്രത്യേക പ്രാര്‍ത്ഥനാദിനാചരണത്തിന് ആഹ്വാനവുമായി കൊളംബിയന്‍ ബിഷപ്പ്. ഫാ. ഡാരിയോ വലെൻസിയ ഉറിബെ എന്ന വൈദികനെ കാണാതായിട്ട് ഇന്നേക്ക് ഒരു മാസം തികയുന്ന പശ്ചാത്തലത്തില്‍ കൊളംബിയയിലെ പെരേര രൂപതയുടെ അധ്യക്ഷന്‍ മോൺ. റിഗോബർട്ടോ കോറെഡോറാണ് പ്രാര്‍ത്ഥനാദിനത്തിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. ഇന്ന് ശനിയാഴ്ച ഉച്ചയ്ക്ക് കത്തീഡ്രൽ ദേവാലയത്തില്‍ വൈദികനെ സമര്‍പ്പിച്ച് പ്രത്യേകം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുമെന്ന് സോഷ്യൽ മീഡിയായില്‍ പ്രസിദ്ധീകരിച്ച വീഡിയോയിൽ ബിഷപ്പ് പറഞ്ഞു. "ഞങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നു. പ്രാർത്ഥനയാണ് ഈ വിഷയത്തില്‍ വിശ്വാസിയുടെ ആത്മാവിൻ്റെ പ്രധാന മനോഭാവം. ഉച്ചകഴിഞ്ഞ്, എല്ലാ ഇടവകകളിലും, വൈദികന് വേണ്ടിയുള്ള പ്രാർത്ഥന നടത്തും. കൊളംബിയയിൽ കാണാതായ ധാരാളം ആളുകൾ ഉണ്ടെന്നും സമാനമായ വേദനകളിലൂടെ കടന്നുപോകുന്ന നിരവധി കുടുംബങ്ങളുണ്ടെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും അവർക്കു പ്രിയപ്പെട്ടവരെ കുറിച്ച് യാതൊന്നും അറിയില്ലായെന്നും ബിഷപ്പ് കൂട്ടിച്ചേര്‍ത്തു. ഫാ. ഡാരിയോ വലൻസിയ യുറിബ് ഏപ്രിൽ 25ന് രാവിലെ തൻ്റെ വാഹനം വാങ്ങാനിരിന്നയാളെ കാണാൻ പോയിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞിട്ടും വൈദികനെക്കുറിച്ച് യാതൊരു വിവരവുമില്ലാത്തതിനാൽ പെരേര രൂപത പോലീസുമായി ചേർന്ന് തിരച്ചിൽ സജീവമാക്കി. പിന്നീട്, രക്തക്കറകളുള്ള വാഹനം കാൽഡാസിൽ നിന്നാണ് അധികൃതർ കണ്ടെത്തിയിരിന്നുവെങ്കിലും മറ്റ് വിവരങള്‍ ഒന്നും ലഭിച്ചില്ല. വൈദികൻ്റെ തിരോധാനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ഒരു പ്രതിയെ ഫ്രാൻസിൽ അറസ്റ്റ് ചെയ്തതിനെക്കുറിച്ചും ബിഷപ്പ് പരാമർശിച്ചു. അദ്ദേഹത്തെ കൂടുതൽ ചോദ്യം ചെയ്യാനുള്ള സാധ്യതയുണ്ട്, അതുവഴി വൈദികന്‍ എവിടെയാണെന്ന് തിരിച്ചറിയാൻ സഹായിക്കുമെന്നും ബിഷപ്പ് പ്രതീക്ഷ പ്രകടിപ്പിച്ചു.
Image: /content_image/News/News-2024-05-25-11:42:11.jpg
Keywords: കൊളംബിയ