category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Headingഗ്ലാഡിസ് സ്റ്റെയിൻസ് മുഖ്യപ്രഭാഷക: ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റ് തിങ്കളാഴ്ച ZOOM-ല്‍
Contentകൊച്ചി: ഒഡീഷയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിയായ ഓസ്ട്രേലിയൻ മിഷ്ണറി ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡിസ് സ്റ്റെയിൻസ് പങ്കെടുക്കുന്ന ഓൾ ഇന്ത്യാ ക്രിസ്ത്യൻ പ്രയർ മീറ്റ് മെയ് 27ന് Zoom-ല്‍ നടക്കും. സഭാ -സംഘടനാ വ്യത്യാസമില്ലാതെ സഭാ പിതാക്കൻമാരെയും ലീഡേഴ്സിനെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് ഒരുക്കുന്ന ഓണ്‍ലൈന്‍ മീറ്റിംഗ് മെയ് 27 തിങ്കളാഴ്ച ഇന്ത്യൻ സമയം ഉച്ചക്ക് 2 മണിക്കാണ് ആരംഭിക്കുക. ഗായകൻ എബിൻ അലക്സ് സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. ഒഡീഷയിലെ ബാരിപ്പഡയിലെ കുഷ്ഠരോഗികളെ പുനരധിവസിപ്പിക്കാനും ചികിത്സിക്കാനുമായുള്ള പ്രത്യേക മിഷൻ ആശുപത്രി നടത്തുകയായിരുന്നു ഗ്രഹാം സ്റ്റെയിൻസും ഭാര്യ ഗ്ലാഡിസും. 1999 ജനുവരി 22ന് ഗ്രഹാമും പത്തുവയസുകാരൻ ഫിലിപ്പും, എട്ടുവയസുകാരൻ തിമോത്തിയും അഗ്നിക്ക് ഇരയായി രക്തസാക്ഷികളായി. പ്രധാന പ്രതികളിലൊരാളായ ബജ്റംഗ്ദൾ പ്രവർത്തകൻ ധാരാസിംഗിന് കോടതി വധശിക്ഷ വിധിച്ചപ്പോൾ അയാളെ വധിക്കരുതെന്ന് ആദ്യം ആവശ്യപ്പെട്ടത് ഗ്ലാഡിസാണ്. അന്ന് ഗ്ലാഡിസ് പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായിരിന്നു. ''എന്റെ ദൈവം ക്ഷമിക്കുന്ന ദൈവമാണ്, എന്റെ ഭർത്താവിന്റെ ജീവിതം എനിക്ക് നൽകിയ പാഠം ക്ഷമിക്കാനും സഹിക്കാനുമാണ്. മക്കൾ വളർന്നു വലുതാകണം എന്നാഗ്രഹിക്കാത്ത അമ്മമാരില്ലല്ലോ. സ്വർഗത്തിൽ അവർ എനിക്കായി കാത്തിരിക്കുമെന്ന് അറിയാം. കർത്താവിന്റെ പീഡനങ്ങൾ എന്നെ പഠിപ്പിക്കുന്നത് ക്ഷമിക്കാനാണ്. അതിനാൽ സ്റ്റെയിൻസ് ഗ്രഹാമിന്റെ ഘാതകനോട് ഞാൻ ക്ഷമിക്കുന്നു.'' -ഇതായിരിന്നു ഗ്ലാഡിസിന്റെ വാക്കുകള്‍. ഭർത്താവിന്റെ മരണശേഷം മയൂർഭഞ്ച് വിട്ടുപോകാതെ ഇന്ത്യയിൽ തുടർന്ന ഗ്ലാഡിസ് ഇപ്പോൾ ജന്മദേശത്താണ്. 2005 ൽ ഭാരതം പത്മശ്രീ നൽകി ഈ വനിതയെ ആദരിച്ചു. ഈ തുകയാൽ അവർ പരിപാലിച്ചു വന്നിരുന്ന കുഷ്ഠരോഗാലയം ഒരാശുപത്രിയാക്കി മാറ്റി. 2015 നവംബറിൽ ഗ്ലാഡിസ് സ്റ്റെയ്സിന് സാമൂഹ്യനീതിക്കായുള്ള മദർ തെരേസ മെമ്മോറിയൽ അവാർഡ് ലഭിച്ചു. ഗ്ലാഡിസ് സ്റ്റെയിൻസിന്റെ നേരിട്ടുള്ള സന്ദേശം കേള്‍ക്കാനുള്ള അവസരം കൂടിയാണ് ഓണ്‍ലൈന്‍ കൂട്ടായ്മയിലൂടെ ലഭിക്കുന്നത്. ➤ #{blue->none->b->Local Time Zones : Indian Time - 2pm ‍}# New York & Toronto -4.30am, Chicago & Texas 3.30am, Australia- VIC ,QLD,SYD -6.30pm, Perth- 4.30pm, U.K. & Ireland- 9.30am, Qatar, Bahrain, KSA, Kuwait - 11.30pm, U.A.E & Oman- 12.30pm ➤ #{blue->none->b->Join Zoom Meeting ‍}# {{ https://us02web.zoom.us/j/8858130710?pwd=RFpCNy9CUnNrWkR6S2hCV0p5MGc5dz09 ‍-> https://us02web.zoom.us/j/8858130710?pwd=RFpCNy9CUnNrWkR6S2hCV0p5MGc5dz09 }} Meeting ID: 885 813 0710 Passcode: 2024 ➤ #{blue->none->b->ജനറൽ കോഡിനേറ്റർ: കെ.ജെ ജോബ് - വയനാട്- ഫോൺ: +919447545387, +918157089397 ‍}#
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-24 09:10:00
Keywordsസ്റ്റെയി
Created Date2024-05-24 17:58:56