Contents

Displaying 22791-22800 of 24979 results.
Content: 23215
Category: 1
Sub Category:
Heading: തിരുസഭയിലെ പ്രഥമ കുട്ടികളുടെ ദിനത്തില്‍ വത്തിക്കാനിലെത്തിയത് പതിനായിരക്കണക്കിന് കുരുന്നുകള്‍
Content: വത്തിക്കാന്‍ സിറ്റി: കത്തോലിക്ക സഭയിലെ ആദ്യ ലോക ശിശുദിനത്തോടനുബന്ധിച്ച് വിശുദ്ധ ത്രീത്വത്തിൻ്റെ തിരുനാള്‍ ദിനമായ വത്തിക്കാനില്‍ ഒത്തുചേര്‍ന്നത് പതിനായിരക്കണക്കിന് കുരുന്നുകള്‍. വർണ്ണാഭമായ തൊപ്പികൾ ധരിച്ചു വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് സ്ക്വയറിലാണ് കുരുന്നുകളും മാതാപിതാക്കള്‍ എത്തിച്ചേര്‍ന്നത്. വിശുദ്ധ കുർബാനയില്‍ പങ്കെടുത്ത വിശിഷ്ടാതിഥികളിൽ ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിയും ഉൾപ്പെട്ടിരിന്നു. ഫ്രാന്‍സിസ് പാപ്പ പുഞ്ചിരിയോടെയാണ് കുട്ടികള്‍ക്ക് ഉള്ള തൻ്റെ പ്രസംഗം ആരംഭിച്ചത്. “പ്രിയപ്പെട്ട ആൺകുട്ടികളേ, പെൺകുട്ടികളേ, ദൈവത്തോട് ഒരുമിച്ച് പ്രാർത്ഥിക്കാൻ നാം ഇവിടെയുണ്ട്. പിതാവിനെയും പുത്രനെയും പരിശുദ്ധാത്മാവിനെയും എണ്ണിപ്പറഞ്ഞുകൊണ്ട് അദ്ദേഹം ചോദിച്ചു. “എന്നാൽ എത്ര ദൈവങ്ങളുണ്ട്?” ജനക്കൂട്ടം “ഒന്ന്” എന്ന് ഉത്തരം നൽകിയപ്പോൾ, ഉത്തരം നല്‍കിയതിന് മാർപാപ്പ അവരെ പ്രശംസിച്ചു. "നമ്മെ എല്ലാവരെയും സൃഷ്‌ടിച്ച, നമ്മെ വളരെയധികം സ്നേഹിക്കുന്ന" - നാം അവനോട് എങ്ങനെ പ്രാർത്ഥിക്കുന്നു എന്ന് കുട്ടികളോട് മാര്‍പാപ്പ ചോദിച്ചു. “ഞങ്ങളുടെ പിതാവേ” എന്നായിരിന്നു കുട്ടികളുടെ ഉത്തരം. ത്രീത്വത്തിലെ രണ്ടാമത്തെ വ്യക്തി യേശു - നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുന്നവൻ. ആരാണ് പരിശുദ്ധാത്മാവ്? പരിശുദ്ധാത്മാവ് ദൈവമായതിനാൽ, അവൻ നമ്മുടെ ഉള്ളിലുണ്ട്. സ്നാനത്തിൽ നാം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നു, കൂദാശകളിൽ നാം അവനെ സ്വീകരിക്കുന്നു. ജീവിതത്തിൽ നമ്മെ അനുഗമിക്കുന്നവനാണ് പരിശുദ്ധാത്മാവെന്നും പാപ്പ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ വർഷം ഫ്രാൻസിസ് മാർപാപ്പ പ്രഖ്യാപിച്ചതനുസരിച്ചാണ് മേയ് 25, 26 തീയതികളിലായാണ് കത്തോലിക്കാ സഭയുടെ ആദ്യ ലോക ശിശുദിനാഘോഷം നടന്നത്. ആദ്യ ശിശുദിനാഘോഷം പൂർത്തിയായതോടെ, അടുത്ത ലോക കുട്ടികളുടെ ദിനം 2026 സെപ്റ്റംബറിൽ നടക്കുമെന്ന് ആഘോഷങ്ങളുടെ അവസാനം ഫ്രാൻസിസ് പ്രഖ്യാപിച്ചു.
Image: /content_image/News/News-2024-05-27-14:48:35.jpg
Keywords: വത്തിക്കാ
Content: 23216
Category: 1
Sub Category:
Heading: 19 രാജ്യങ്ങളിൽ നിന്നുള്ള 29 പേര്‍ റോമില്‍ വൈദികരായി അഭിഷിക്തരായി
Content: റോം: വി​​​​ശു​​​​ദ്ധ ജോസ് ​​​​മ​​​​രി​​​​യ എ​​​​സ്ക്രി​​​​വ ആരംഭിച്ച ഓ​​​​പു​​​​സ് ദേ​​​​യി സ​​​​മൂ​​​​ഹ​​​​ത്തിനു വേണ്ടി 29 ഡീക്കന്‍മാര്‍ വൈദികരായി അഭിഷിക്തരായി. മെയ് 25 ശനിയാഴ്ച, റോമിലെ സെൻ്റ് യൂജിൻ ബസിലിക്കയിൽ ജപ്പാനിലെ ഒസാക്ക-തകാമത്സുവിൻ്റെ സഹായ മെത്രാൻ ബിഷപ്പ് പോൾ തോഷിഹിറോ സകായിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വിശുദ്ധ കുർബാനയിലാണ് 29 ഡീക്കന്മാര്‍ തിരുപ്പട്ടം സ്വീകരിച്ചത്. 5 ഭൂഖണ്ഡങ്ങളിലെ 19 രാജ്യങ്ങളിൽ നിന്നുള്ളവരാണ് നവാഭിഷിക്തര്‍. 9 പേർ അമേരിക്കയിൽ നിന്നുള്ളവരും യൂറോപ്പിൽ നിന്നു 11 പേരും ആഫ്രിക്കയിൽ നിന്നും ഏഷ്യയിൽ നിന്നും നാലു പേരും ഓഷ്യാനിയയിൽ നിന്നു ഒരാളുമാണുള്ളത്. പുതിയ വൈദികരുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും നിറഞ്ഞ ബസിലിക്കയിൽ, വൈദികന്‍ അപരനു വേണ്ടി ജീവിക്കുന്ന ഒരാളാണെന്ന് ബിഷപ്പ് പറഞ്ഞു: “നാളെ മുതൽ, നിങ്ങൾ ആകാൻ ആഗ്രഹിക്കുന്നതുപോലെയല്ല, നിങ്ങൾ ചുറ്റുമുള്ളവരായി മാറാനുള്ള പാത ആരംഭിക്കും. വൈദികന്‍ യേശുവിൻ്റെ സാക്ഷിയും അവനെപ്പോലെയുള്ള ഒരു നല്ല ഇടയനും അതുപോലെ കർത്താവിനെ ശ്രവിക്കുകയും അവനെ അനുഗമിക്കുകയും ചെയ്യുന്ന ഒരു 'നല്ല ആടും' ആയിരിക്കണമെന്നും ബിഷപ്പ് എടുത്തുപറഞ്ഞു. നൈജീരിയ, പരാഗ്വേ, മെക്സിക്കോ, ചൈന, ഹോങ്കോങ്ങ്, ബ്രസീല്‍ തുടങ്ങീയ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നവവൈദികര്‍. 1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി സമൂഹം ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ 80 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്.
Image: /content_image/News/News-2024-05-27-18:59:57.jpg
Keywords: വൈദിക
Content: 23217
Category: 1
Sub Category:
Heading: മറിയം കാർമ്മലിന്റെ സൗന്ദര്യ രാജ്ഞി | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 27
Content: സൗന്ദര്യത്തിന് ഒരു നിർവചനം നൽകാൻ പ്രയാസമാണ്, പക്ഷേ ആത്മാവിനെ കൂടുതൽ അറിയുമ്പോൾ വിശദീകരിക്കാനാകാത്ത സന്തോഷം തരുന്ന എന്തും ഒരാൾക്ക്സൗന്ദര്യം ആണ്. പൗരസ്ത്യ സഭാ പിതാക്കന്മാർ പ്രത്യേകിച്ച് ബൈസൈൻ്റയിൻ സഭാ പിതാക്കന്മാരുടെ പ്രബോധനങ്ങളിൽ ദൈവിക സൗന്ദര്യത്തെക്കുറിച്ച് ധാരാളമായി കാണാൻ കഴിയും .പ്രണിധാനത്തിൽ ഒരാൾ എത്തിച്ചേർന്നവർ ആസ്വദിക്കുന്ന ഒന്നാണിത് ആത്മാവ് അനുഭവിക്കുന്ന ഒരു ദൈവീക സൗന്ദര്യം.ആത്മാവിന്റെ സൗന്ദര്യത്തെ ദൈവം ആസ്വദിക്കും. കുരിശിൻ്റെ വിശുദ്ധ യോഹന്നാൻ ദൈവം സൗന്ദര്യമാകുന്നു 'God is beauty' എന്ന് പഠിപ്പിക്കുന്നു. അങ്ങനെ ദൈവവുമായി ഒന്നായിത്തീരുന്ന ഒരു കാഴ്ചപ്പാടിൽ നിന്നാണ് സൗന്ദര്യത്തിന് ഒരു അർത്ഥം ലഭിക്കുക. മാതാവിനെ കാർമലിന്റെ സൗന്ദര്യം എന്ന് പറയുന്നത് എന്തുകൊണ്ടാണ്. ഉത്തമഗീതം രണ്ടാം അധ്യായത്തിൽ പറയുന്നു, "എന്റെ സുന്ദരി എഴുന്നേൽക്കുക, ഇറങ്ങിവരിക, ഇതാ ശിശിരം പോയി മറഞ്ഞു. അത്തിമരം കായ്ച്ചു തുടങ്ങി. മുന്തിരിവള്ളികൾ പൂത്തുലഞ്ഞു. സുഗന്ധം പരത്തുന്നു. എന്റെ ഓമനേ എന്റെ സുന്ദരി എഴുന്നേൽക്കുക ഇറങ്ങി വരിക. എന്റെ മാടപ്പിറാവേ, പാറ ഇടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ജീവിക്കുന്ന നിന്റെ മുഖം ഞാനൊന്ന് കാണട്ടെ ഞാൻ നിന്റെ സ്വരം ഒന്നു കേൾക്കട്ടെ നിന്റെ സ്വരം മധുരമാണ് നിന്റെ മുഖം മനോഹരമാണ്"(ഉത്തമഗീതം 2/10-14). ദൈവവും ആത്മാവും തമ്മിലുള്ള ഒരു സ്നേഹ സംഭാഷണമാണ് ഇവിടെ കാണുന്നത്. എന്തുകൊണ്ടാണ് മുഖം സുന്ദരമായിരിക്കുന്നത് എന്ന് ഇവിടെ പറയുന്നു കാരണം നീ ജീവിക്കുന്നത് പാറ എടുക്കുകളിലും ചെങ്കുത്തായ മലയോരത്തിലെ പൊത്തുകളിലും ആണ്.. പാറ എടുക്കിനെകുറിച്ചുള്ള ഒരു വിവരണം പുറപ്പാടിന്റെ പുസ്തകത്തിൽ നാം കാണുന്നു: "എന്റെ മഹത്വം കടന്നുപോകുമ്പോൾ നിന്നെ ഈ പാറയുടെ ഒരിടുക്കിൽ ഞാൻ നിർത്തും".(Exo:33/22). ഇനി പാറയെക്കുറിച്ചുള്ള ഒരു വിവരണം പൗലോസ് ശ്ലീഹാ കോറിന്തോസുകാർക്ക് എഴുതിയ ഒന്നാം ലേഖനത്തിൽ കാണുന്നു. "എല്ലാവരും ആത്മീയ പാനീയം കുടിച്ചു തങ്ങളെ അനുഗമിച്ച ആത്മീയ ശിലയിൽ നിന്നാണ് അവർ പാനം ചെയ്തത് ആ ചില ക്രിസ്തുവാണ് " (1Cori10/4). പാറ ക്രിസ്തു ആണെങ്കിൽ പാറയിടുക്ക് ക്രിസ്തുവിന്റെ ജീവിതത്തിലെ രഹസ്യങ്ങൾ ആണെന്ന് കുരിശിന്റെ വിശുദ്ധ യോഹന്നാൻ അഭിപ്രായപ്പെടുന്നു.ക്രിസ്തുവിന്റെ രഹസ്യങ്ങളെ ഏറ്റവും ആഴത്തിൽ ധ്യാനിച്ചത് പരിശുദ്ധ അമ്മയാണ്. മാതാവിന്റെ ഉദരത്തിൽ വചനം മാംസമായ നിമിഷം മുതൽ ദൈവവചനത്തെ നോക്കി മറിയം ധ്യാനിക്കുകയായിരുന്നു. ഉള്ളിൽ വസിക്കുന്നവൻ സർവ്വശക്തൻ ആണെന്നും ദൈവപുത്രൻ ആണെന്ന് അറിയാമെങ്കിലും ആ ദൈവത്തിന്റെ പുത്രനിൽ വിശ്വസിക്കാൻ തുടങ്ങി. മറ്റൊരു തരത്തിൽ പറഞ്ഞാൽ മറിയത്തിന്റെ സൗന്ദര്യം അവളുടെ സ്നേഹമായിരുന്നു.സ്നേഹത്തിന്റെയും സഹനത്തിന്റെയും അളവ് പോലെയാണ് മറിയത്തിന്റെ സൗന്ദര്യം തിട്ടപ്പെടുത്തേണ്ടത്. പരിശുദ്ധ അമ്മയുടെ ഏത് ചിത്രം എടുത്താലും അവൾ അതീവ സുന്ദരിയാണ്. ഉള്ളിൽ സ്നേഹം മാത്രമുള്ളതുകൊണ്ടാണ് അവൾക്ക് ഇത്രമാത്രം സൗന്ദര്യം. സഹനം കടഞ്ഞെടുത്തപ്പോൾ ലഭിച്ച സ്നേഹമായിരുന്നു മറിയം. അതുകൊണ്ടുതന്നെ എല്ലാ അമ്മമാരുടെയും സൗന്ദര്യം അവരുടെ സ്നേഹമാകുന്നത്. അവരുടെ മനസ്സാണ്.ദൈവത്തിൻ്റേതു മാത്രമായി തീരുന്ന ഒരു വ്യക്തിക്ക് മാത്രമേ പൂർണമായി ദൈവസ്നേഹത്തിൽ എത്തിച്ചേരാൻ സാധിക്കുകയുള്ളൂ വിശുദ്ധ ഫ്രാൻസിസ് സാലസ് നമ്മെ ഉദ്ബോധിപ്പിക്കുന്നു. "ദൈവത്തിൽ നിന്നല്ലാത്ത ഒരു പൊരി പോലും എന്റെ ഹൃദയത്തിൽ ഉണ്ടെന്ന് ഞാൻ അറിഞ്ഞാൽ ഞാനത് പുറത്തേക്ക് എറിഞ്ഞു കളയും" എന്നും വിശുദ്ധൻ കൂട്ടിച്ചേർക്കുന്നു. ഒരു വീടിന് തീപിടിച്ചാൽ വീട്ടുകാർ സകലതും ജനാലയിലൂടെയും വാതിലിലൂടെയും പുറത്തേക്കിറക്കുന്നു. ഒരു ഹൃദയം ദൈവസ്നേഹത്താൽ തീപിടിച്ചു കഴിഞ്ഞാൽ ഉടൻ ഹൃദയം ദൈവത്തെ മാത്രം സ്നേഹിക്കാൻ വേണ്ടി അതിൽ നിന്നും ഭൗമികമായ സകലതും വലിച്ചെറിയാൻ ശ്രമിക്കും". അതുകൊണ്ട് നമ്മുടെ ഹൃദയത്തിന് സ്നേഹം കൂടാതെ നിലനിൽക്കാനാവില്ല ഒന്നുകിൽ അത് ദൈവത്തെ സ്നേഹിക്കും അല്ലെങ്കിൽ സൃഷ്ടികളെ സ്നേഹിക്കും. വിശുദ്ധ ആഗ്നസ് ഈ ലോകത്തിലെ മൈത്രിയോട് പറയുന്നു: "ആദ്യം സ്നേഹിച്ച ദൈവത്തെയല്ലാതെ എനിക്ക് മറ്റാരെയും സ്നേഹിക്കാൻ ആവില്ല". അതിനാൽ ദൈവത്തെ സ്നേഹിച്ചു പരിശുദ്ധ അമ്മയെപ്പോലെ ദൈവിക രഹസ്യങ്ങളെ ധ്യാനിച്ച് കൂടുതൽ സൗന്ദര്യമുള്ളവർ ആകാം. ഓ മറിയമേ, ഞാൻ മുഴുവനും അങ്ങയുടെതാകുന്നു. എനിക്കുള്ളതെല്ലാം അങ്ങയുടെതാകുന്നു. എന്റെ സകലതിലേക്കും ഞാൻ അങ്ങയെ സ്വീകരിക്കുന്നു. എനിക്ക് അങ്ങയുടെ ഹൃദയം തന്നാലും.. സി.റെറ്റിFCC
Image: /content_image/News/News-2024-05-27-19:37:59.jpg
Keywords: സ്പന്ദനങ്ങൾ
Content: 23218
Category: 18
Sub Category:
Heading: സമൂഹത്തിൽ നല്ല കുടുംബത്തിന് ജന്മം നൽകുന്നവരായിരിക്കണം കുടുംബനാഥന്മാര്‍: മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
Content: മൂവാറ്റുപുഴ: സമൂഹത്തിൽ നല്ല കുടുംബത്തിന് ജന്മം നൽകുന്നവരായിരിക്കണം കുടുംബനാഥന്മാരായ പിതാക്കന്മാരെന്ന് കോതമംഗലം രൂപതാധ്യക്ഷൻ മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെൻ്ററിൽ നട ന്ന പിതൃവേദി കോതമംഗലം രൂപത പ്രഥമ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു ബിഷപ്പ്. കുടുംബത്തിൻ്റെ നട്ടെല്ലായും സ്നേഹത്തിൽ ഒരുമിച്ചുകൊണ്ടുപോകുന്ന നല്ല വ്യക്തിത്വങ്ങളായും കുടുംബനാഥന്മാർ മാറണമെന്നും കുടുംബത്തിന്റെയും സമൂഹത്തിൻ്റെയും സഭയുടെയും ഉന്നമനമായിരിക്കണം പിതൃവേദിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് മാർ ജോർജ് പുന്നക്കോട്ടിൽ യോഗം ഉദ്ഘാടനം ചെയ്‌തു. ഐക്യത്തിന്റെ പ്രതീകങ്ങളായി കുടുംബം സമൂഹത്തിൽ മാറണമെന്നും കുടുംബനാഥന്മാർ മക്കളെ ദൈവവിശ്വാസത്തിൽ വളർത്തിയെടുക്കണമെന്നും ഉദ്ഘാടന പ്രസംഗത്തിൽ ബിഷപ്പ് പറഞ്ഞു. പിതൃവേദി രൂപത ഡയറക്ടർ ഫാ. ജോസ് കിഴക്കേയിൽ, പ്രസിഡൻ്റ് പ്രഫ. ജോസ് ഏബ്രഹാം, വൈസ് പ്രസിഡൻ്റ ധേബാർ ജോസഫ്, ബ്രദർ ഔസേപ്പച്ചൻ പുതുമന, ജോൺസൺ കറുകപ്പിള്ളിൽ എന്നിവർ പ്രസംഗിച്ചു. ഡിസിഎൽ കൊച്ചേട്ടൻ ഫാ. റോയി കണ്ണൻചിറ സെമിനാർ നയിച്ചു. രൂപത സെക്രട്ടറി ജിജി പോൾ പുളിക്കൽ റിപ്പോർട്ട് അവതരിപ്പിച്ചു. ആരക്കുഴ ഫൊറോന പ്രസിഡന്റ് ബിജു ജോയി, മുതലക്കോടം ഫൊറോന പ്രസിഡൻ്റ് സജി മാത്യു കാഞ്ഞിരമലയിൽ, കോതമംഗലം ഫൊറോന പ്രസിഡൻ്റ് സോണി പാമ്പക്കൽ, ഫാമിലി അപ്പസ്‌തോലേറ്റ് പ്രസിഡൻ്റ് ഡിഗോൾ കെ. ജോർജ്, കരിമണ്ണൂർ ഫൊറോന പ്രസിഡൻ്റ് ജോയി ജോസഫ്, ജോളി മുരിങ്ങമറ്റം എന്നിവർ നേതൃത്വം വഹിച്ചു. വിവിധ ഇടവകകളിൽ നിന്നുള്ള പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
Image: /content_image/India/India-2024-05-28-12:00:19.jpg
Keywords: മഠത്തിക്ക
Content: 23219
Category: 1
Sub Category:
Heading: വ്യാജ മതനിന്ദ ആരോപണം: പാക്കിസ്ഥാനില്‍ ക്രൈസ്തവ കുടുംബത്തെ കൂട്ടം ചേര്‍ന്ന് ആക്രമിച്ച് ഇസ്ലാം മതസ്ഥര്‍
Content: ലാഹോര്‍: മതനിന്ദ ആരോപിച്ച് കിഴക്കൻ പാക്കിസ്ഥാനിലെ ക്രൈസ്തവ കുടുംബത്തെ നൂറുകണക്കിന് ഇസ്ലാം മതസ്ഥര്‍ ക്രൂരമായി ആക്രമിച്ചതായി റിപ്പോര്‍ട്ട്. പൊന്തിഫിക്കൽ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം, പഞ്ചാബ് പ്രവിശ്യയിലെ സർഗോധ പട്ടണത്തിലെ ചെരുപ്പ് വ്യാപാരിയും ഫാക്ടറി ഉടമയുമായ നസീർ ഗിൽ മസിഹ് എന്ന ക്രൈസ്തവ വിശ്വാസിയും കുടുംബവുമാണ് വ്യാജ ആരോപണത്തെ തുടര്‍ന്നു മര്‍ദ്ദനത്തിന് ഇരയായത്. ഖുറാന്‍റെ പേജുകള്‍ കത്തിച്ചുവെന്ന വ്യാജ ആരോപണം ഉന്നയിച്ചായിരിന്നു ആക്രമണം. മെയ് 25 ശനിയാഴ്ച പ്രാദേശിക സമയം രാവിലെ ഏഴിനും എട്ടിനും ഇടയിലായിരിന്നു സംഭവം. നൂറുകണക്കിന് ഇസ്ലാം മതസ്ഥരുടെ ജനക്കൂട്ടം ഇരച്ചുകയറി കുടുംബത്തിൻ്റെ ഫാക്ടറിക്കും താമസസ്ഥലത്തിനും തീയിടുകയായിരിന്നു. കുടുംബാംഗങ്ങളായ ചിലര്‍ക്ക് ഓടിപ്പോകാൻ കഴിഞ്ഞെങ്കിലും, രക്ഷപ്പെടുത്താൻ പോലീസ് എത്തുന്നതിന് മുന്‍പ് മസിഹിന് ക്രൂരമായ മർദ്ദനമേറ്റിരിന്നു. ആക്രമണം നടത്തുന്നതിന്റെയും ചെരിപ്പുകള്‍ മോഷണം നടത്തുന്നതിന്റെയും ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.പൊന്തിഫിക്കൽ ഫൗണ്ടേഷനുമായി ബന്ധപ്പെട്ട പ്രാദേശിക സ്രോതസ്സുകൾ നല്‍കുന്ന പ്രകാരം, ഗുരുതരമായ പരിക്കുകളേറ്റ നസീർ തീവ്രപരിചരണ വിഭാഗത്തിലാണ്. ക്രൈസ്തവ സമൂഹത്തിനെതിരായ ആക്രമണത്തെ എസിഎൻ ശക്തമായി അപലപിക്കുകയാണെന്നും ദുരന്ത ബാധിത കുടുംബത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നുവെന്നും സംഘടനയുടെ അന്താരാഷ്ട്ര പ്രസ് മേധാവി മരിയ ലൊസാനോ എസിഐ പ്രെൻസയ്ക്ക് അയച്ച സന്ദേശത്തിൽ പ്രസ്താവിച്ചു. കുടുംബത്തിന് സഹായം ഉറപ്പ് വരുത്തുമെന്നും സംഘടന വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തില്‍ കര്‍ശനമായ ഇടപെടല്‍ ആവശ്യപ്പെട്ട് ക്രൈസ്തവ സംഘം പോലീസുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. പാക്കിസ്ഥാനിലെ ആകെ ജനസംഖ്യയുടെ 96 ശതമാനത്തിലധികം മുസ്ലീങ്ങളാണ്. ജനസംഖ്യയുടെ 1.3% വരുന്ന ക്രൈസ്തവര്‍ വലിയ രീതിയിലുള്ള ഭീഷണി രാജ്യത്തു നേരിടുന്നുണ്ട്. വ്യക്തിവൈരാഗ്യം തീര്‍ക്കാന്‍ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്തെ കുപ്രസിദ്ധമായ മതനിന്ദ നിയമം ഉപയോഗിക്കുന്നത് രാജ്യത്തു പതിവ് സംഭവമാണ്. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-28-12:48:41.jpg
Keywords: പാക്കി
Content: 23220
Category: 1
Sub Category:
Heading: സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
Content: പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തു ഈ ഭൂമിയിലേക്ക് മനുഷ്യനായി അവതരിച്ച് രണ്ടായിരം വർഷം കഴിഞ്ഞിട്ടും അനേകർ ഇന്നും അവിടുത്തെ വചനം ശ്രവിക്കാതെയും അവിടുന്ന് സത്യദൈവമാണെന്ന് തിരിച്ചറിയാതെയും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നു. അവരിലേക്കെല്ലാം സുവിശേഷം എത്തിക്കുന്നതിനായി പ്രവാചകശബ്‌ദത്തെ സാമ്പത്തികമായി സഹായിക്കാമോ? നിങ്ങൾ നൽകുന്ന സഹായങ്ങളിലൂടെ പുനരുത്ഥാനവും ജീവനുമായ ക്രിസ്‌തുവിനെ കൂടുതലായി പ്രഘോഷിക്കുവാനും അങ്ങനെ അനേകരെ മരണത്തിൽ നിന്നും ജീവനിലേക്കു നയിക്കുവാനും നമ്മുക്ക് സാധിക്കും. ക്രിസ്തു സ്ഥാപിച്ചതും തന്റെ ശിഷ്യന്മാരോട് തുടർന്നുകൊണ്ടുപോകുവാൻ അവിടുന്ന് ആവശ്യപ്പെട്ടതുമായ ദൈവരാജ്യ ശുശ്രൂഷകൾ ഈ ആധുനിക കാലഘട്ടത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനു വേണ്ടി പ്രവാചക ശബ്ദം ആരംഭിച്ച പുതിയ മിഷൻ ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. #{blue->none->b->Name: ‍}# PRAVACHAKA SABDAM MISSION TRUST #{blue->none->b->Bank: ‍}# CANARA BANK #{blue->none->b->Account Number: ‍}# 120028904002 #{blue->none->b->Branch: ‍}# AYARKUNNAM, KOTTAYAM #{blue->none->b->IFSC: ‍}# CNRB0003870 #{red->none->b->Gpay/ Phonepe/Paytm/Amazon Pay/ Any UPI app- Number: ‍}# </br> #{black->none->b->8075161181}# (UPI Name: PRAVACHAKA SABDAM MI) ഗൂഗിള്‍ പേ/ ഫോണ്‍ പേ/ ആമസോണ്‍ പേ/ പേടിഎം തുടങ്ങീ ഏത് യു‌പി‌ഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും തുക കൈമാറാവുന്നതാണ്. അതിനായി #{black->none->b->8075161181}# എന്ന നമ്പര്‍ ഉപയോഗിക്കുമല്ലോ. (UPI Name: PRAVACHAKA SABDAM MI) യേശുവിന്റെ സദ്‌വാർത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂർവവുമായ വിളിക്ക് സമ്മതം നൽകിക്കൊണ്ട് പ്രവാചക ശബ്‌ദത്തെ സഹായിക്കുന്ന നിങ്ങളെ ഓരോരുത്തരെയും ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ. - Team Pravachaka Sabdam
Image: /content_image/News/News-2025-04-03-09:00:31.jpg
Keywords: സഹായിക്കാ
Content: 23221
Category: 1
Sub Category:
Heading: ബുദ്ധമത സന്യാസികള്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ സന്ദര്‍ശിച്ചു
Content: വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെത്തിയ തായ്‌ലൻഡില്‍ നിന്നുള്ള ബുദ്ധ മതസന്യാസിമാരുടെ പ്രതിനിധി സംഘം ഫ്രാന്‍സിസ് പാപ്പയുമായി കൂടികാഴ്ച നടത്തി. കത്തോലിക്ക സഭയും ബുദ്ധമത സമൂഹവും തമ്മിലുള്ള നിലനിൽക്കുന്ന സൗഹൃദത്തെ പാപ്പ കൂടിക്കാഴ്ചയില്‍ ഉയർത്തിക്കാട്ടി. 2019 നവംബറിൽ തായ്‌ലാന്റ് സന്ദർശന സമയത്തിൽ തനിക്ക് ലഭിച്ച അസാധാരണമായ സ്വീകരണത്തിന് പാപ്പ നന്ദി അറിയിച്ചു. കഴിഞ്ഞ നവംബറിൽ തായ്‌ലാൻഡിൽ നൂറ്റിഅന്‍പതില്‍ അധികം പേർ പങ്കെടുത്ത ഏഴാമത് ബുദ്ധ-ക്രിസ്ത്യൻ കൊളോക്വിയത്തെ പ്രശംസിച്ച പാപ്പ അതിന്റെ പ്രഖ്യാപനങ്ങളിൽ നിന്നുമെടുത്ത വാക്കുകള്‍ സന്ദേശത്തിൽ എടുത്തു പറഞ്ഞു. "മുറിവുള്ള മനുഷ്യരാശിയുടെയും ഭൂമിയുടെയും സൗഖ്യത്തിനായി കരുണയും അഗാപെയും സംവാദത്തിൽ" എന്ന പ്രമേയത്തിൽ നടന്ന പരിപാടിയിൽ ആഗോള ദുരിതങ്ങളും പാരിസ്ഥിതിക തകർച്ചയും പരിഹരിക്കുന്നതിനുള്ള സഹകരണ ശ്രമങ്ങളുടെ അടിയന്തര ആവശ്യകതയെ ഊന്നിപ്പറഞ്ഞതും ഫ്രാൻസിസ് പാപ്പ അനുസ്മരിച്ചു. ഇന്ന് മാനവികതയും നമ്മുടെ പൊതുഭവനമായ ഭൂമിയും തീർച്ചയായും മുറിവേറ്റിരിക്കുന്നു! എത്രയെത്ര യുദ്ധങ്ങൾ, എല്ലാം നഷ്ടപ്പെട്ട് പലായനം ചെയ്യാന്‍ നിർബന്ധിതരായ എത്രയോ ആളുകൾ,അക്രമം ബാധിച്ച നിരവധി കുട്ടികൾ- പാപ്പ കൂടിക്കാഴ്ചയില്‍ ദുഃഖം പങ്കുവെച്ചു. സാന്താ മരിയ ബസിലിക്കയിൽ സമാധാനത്തിനായുള്ള പ്രാർത്ഥനയിൽ ബുദ്ധ മതപ്രതിനിധി സംഘം പങ്കെടുക്കുമെന്നതിൽ തന്റെ സന്തോഷം പ്രകടിപ്പിച്ച പാപ്പാ, ഇത് ഐക്യദാർഢ്യത്തിന്റെ സുപ്രധാന അടയാളമായി കാണുന്നതായി വെളിപ്പെടുത്തി. പ്രതിനിധി സംഘത്തിന്റെ സന്ദർശനത്തിന് ഫ്രാൻസിസ് പാപ്പ നന്ദി പറയുകയും തായ്‌ലാന്റിലെ ബുദ്ധ, കത്തോലിക്കാ സമൂഹങ്ങൾ തമ്മിലുള്ള സംവാദവും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതില്‍ സംതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു. കൂടിക്കാഴ്ചയുടെ സമാപനത്തില്‍ തായ്‌ലൻഡിലെ സന്യാസിമാർക്കു പാപ്പ ആശീര്‍വാദവും നല്‍കിയിരിന്നു. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-28-13:54:13.jpg
Keywords: ബുദ്ധ
Content: 23222
Category: 1
Sub Category:
Heading: നൈജീരിയയില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടുപോയ വൈദികന്‍ മോചിതനായി
Content: ഒനിറ്റ്ഷ: നൈജീരിയയില്‍ തട്ടിക്കൊണ്ടു പോകലിന് ഇരയായ ഒനിറ്റ്ഷ അതിരൂപതാംഗമായ വൈദികന് മോചനം. മെയ് 15 ന് തട്ടിക്കൊണ്ടുപോയ ഫാ. ബേസിൽ ഗ്ബുസുവോ എന്ന വൈദികനാണ് മോചിതനായിരിക്കുന്നത്. 2024-ൽ ഇതുവരെ തട്ടിക്കൊണ്ടുപോകലിനു ഇരയാകുന്ന നാലാമത്തെ നൈജീരിയൻ വൈദികനാണ്. ദൈവത്തോടുള്ള നന്ദി അര്‍പ്പിച്ചുക്കൊണ്ടാണ് മോചന വാര്‍ത്ത പുറംലോകത്തെ അറിയിക്കുന്നതെന്ന് ഒനിറ്റ്ഷ രൂപത പ്രസ്താവിച്ചു. വൈദികനെ തട്ടിക്കൊണ്ടുപോയവർ എട്ട് ദിവസങ്ങള്‍ക്ക് ശേഷം മെയ് 23-ന് അർദ്ധരാത്രിയോടെ ഉഫുമയ്ക്ക് സമീപമുള്ള സ്ഥലത്ത് ഉപേക്ഷിക്കുകയായിരിന്നു. പരിശുദ്ധ കന്യകാമറിയത്തിനും വൈദികനു മോചനം നേടിയെടുക്കാൻ ഇടപെടല്‍ നടത്തിയ നൈജീരിയൻ സംസ്ഥാനമായ അനമ്പ്രയുടെ അധികാരികൾക്കും ഒനിറ്റ്ഷ അതിരൂപത നന്ദി അര്‍പ്പിച്ചു. വൈദികന്റെ മോചനത്തിനായി പ്രാർത്ഥിച്ചവർക്ക് നന്ദി അര്‍പ്പിക്കുകയാണെന്നു അതിരൂപതാധ്യക്ഷന്‍ ആർച്ച് ബിഷപ്പ് വലേരിയൻ പറഞ്ഞു. അതേസമയം നൈജീരിയയില്‍ വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടര്‍ക്കഥയാണ്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ കൊണ്ട് കുപ്രസിദ്ധമായ നൈജീരിയയിലെ അദാമാവ സംസ്ഥാനത്തെ യോള രൂപതാംഗമായ ഫാ. ഒലിവർ ബൂബ എന്ന വൈദികനെ മെയ് 21 ന് അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയിരിന്നു. അദ്ദേഹത്തെ കുറിച്ച് ഇതുവരെ യാതൊരു വിവരവുമില്ല. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-28-14:18:20.jpg
Keywords: നൈജീ
Content: 23223
Category: 1
Sub Category:
Heading: മറക്കരുത്; സ്വർഗ്ഗത്തിൽ നമുക്കൊരു അമ്മയുണ്ട് | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 28
Content: അമ്മയെ കാണാൻ ദൂരങ്ങളിലേക്ക് മിഴി പായിക്കണം എന്നില്ല. സ്വന്തം അവ ബോധങ്ങളിലേക്ക് ആഴ്ന്നിറങ്ങിയാൽ മാത്രം മതി. അമ്മേ എന്ന് വിളിച്ച് കൊതി തീർന്ന ആരും ഈ ഭൂമിയിൽ ഉണ്ടാവില്ല. എത്ര വളർന്നാലും അപകടനേരങ്ങളിൽ ഒരാളുടെ നാവിൻ തുമ്പിൽ വരുന്ന ആദ്യത്തെ വാക്ക് അമ്മ എന്നുതന്നെ. മറിയം- സ്വർഗ്ഗത്തിന്റെയും ഭൂമിയുടെയും അമ്മയാണ്. സ്വർഗ്ഗത്തിലും ഒരു അമ്മയുണ്ടെന്ന് അറിവ് മരണത്തെ പോലും ഭയമില്ലാതെ സ്വീകരിക്കാൻ നമുക്കു ധൈര്യം തരുന്നു. കൈകൾ കൂപ്പി ശിരസ്സു കുനിച്ച് പാതിയടഞ്ഞ മിഴികളോടെ അതി ലാവണ്യവും ശാലീന സൗന്ദര്യവും നിറഞ്ഞ മറിയത്തിന്റെ രൂപവും ചിത്രങ്ങളും ഒത്തിരിയേറെ ആദരവും സ്നേഹവും നമ്മുടെയൊക്കെ മനസ്സിൽ ഉണർത്തുന്നവയാണ്. ജീവിതത്തിലുടനീളം മറിയം ക്രിസ്തുവിനെ ബലപ്പെടുത്തുന്ന ഒരു സാന്നിധ്യം ആയിരുന്നു. കുട്ടി അമ്മയോട് ചോദിച്ചു: ഞാൻ എവിടെ നിന്നാണ് വരുന്നത്? എന്നെ എവിടെ നിന്നെങ്കിലും കിട്ടിയതാണോ അമ്മയ്ക്ക്.? അമ്മ കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ചുംബിച്ചുകൊണ്ടു പറഞ്ഞു :" നീ എന്റെ ഹൃദയത്തിലെ അഭിലാഷം ആയിരുന്നു". നോബൽ സമ്മാന ജേതാവായ രവീന്ദ്രനാഥ ടാഗോറിന്റെ അമ്മ വിചാരമാണിത്. അമ്മ ഒരു അനിവാര്യതയാണ്. വാത്സല്യത്തിന്റെ നിലാവും മാതൃത്വത്തിന്റെ മഴവില്ലും, പുണ്യങ്ങളുടെ പുലരികളും, നന്മയുടെ നറുസുന്നങ്ങളും അമ്മയെന്ന പ്രപഞ്ചത്തിൽ ഉണ്ട്. അമ്മയുള്ള കുട്ടിക്ക് എന്നും ശൈശവമാണ്.അമ്മയില്ലാത്ത ലോകത്തെ നരകം എന്നു വിളിക്കാം. മറ്റേത് നഷ്ടവും നമുക്ക് പരിഹരിക്കാം. പക്ഷേ അമ്മയില്ലെന്ന് നഷ്ടം ആർക്കും ഒരിക്കലും പരിഹരിക്കാൻ ആവില്ല.. "അമ്മയില്ലാത്തവർക്ക് എന്ത് വീട്,ഇല്ല വീട് ". എന്നാണ് കവി ഡി. വിനയചന്ദ്രൻ കുറിച്ചിരിക്കുന്നത്. വിലപിക്കാൻ മാത്രം അറിയുന്നവർ അല്ല അമ്മ. ഒരു സ്നേഹ വിപ്ലവം വിതറാനും കൊയ്യാനും അമ്മയ്ക്ക് നന്നായിട്ടറിയാം. കനൽ വഴികളിലൂടെ നടക്കുന്ന മക്കൾക്ക് അമ്മയല്ലാതെ ആരാണ് ആശ്വാസം. അമ്മയുടെ സ്നേഹമാണ് ആനന്ദം. അമ്മയുടെ സ്നേഹം നഷ്ടപ്പെടുന്നവരുടെ മിഴികളിൽ അശ്രുഗണങ്ങൾ നിലക്കില്ല. കണ്ണീർ തുടയ്ക്കാൻ അമ്മയില്ലാതെ വരുമ്പോഴാണ് കാലം കലികാലം ആകുന്നത്. അമ്മയെ കുറിച്ച് ഓർക്കുമ്പോൾ വാചാലനാകുന്ന വൈദികനാണ് ഫാ. ഷാജി തുമ്പേച്ചിറയിൽ. ആരാണ് അമ്മ എന്ന ചോദ്യത്തിന് അച്ഛന് പറയാൻ ഒരുപാട് വിശേഷണങ്ങളുണ്ട്. ഇഴ പിരിച്ച് അകറ്റാൻ ആവാത്ത സ്വർണ്ണ നൂലാണ് അമ്മ. കർഷകന്റെ സ്വപ്നങ്ങൾക്കപ്പുറം മുറ്റത്ത് പൊലിക്കുന്ന പുന്നെല്ലൂ പോലെയാണെന്ന് അമ്മ. നാഴി കൊണ്ട് അളക്കാൻ ചെല്ലുമ്പോൾ ചങ്ങഴിയോളം.. ചങ്ങഴി കൊണ്ട് ചെന്നാലോ. പറയോളം. പറ കൊണ്ട് ചെന്നാൽ കൊട്ടയോളം പൊലിക്കുന്ന പൂനെല്ലാണ് അമ്മ. കൂടൊഴിഞ്ഞ പ്രാർത്ഥനയോടെ കൂടാരം ആണെമ്മ. ഇത്രയും ചൈതന്യവും ചന്തവും എല്ലാം ഒരു സാധാരണ അമ്മയ്ക്ക് ഉണ്ടെങ്കിൽ ഇതിലും എത്രയോ മടങ്ങ് സൗന്ദര്യവും കൃപകളും പരിശുദ്ധ അമ്മയ്ക്ക് ഉണ്ടാകും. വർണ്ണിക്കാനാവാത്ത മുഴുവൻ വിശേഷങ്ങളും ഇടപാകിയിരിക്കുന്ന ദൈവം മാതാവാണ് പരിശുദ്ധ കന്യകാമറിയം. അമ്മയെ ജീവിതത്തിലേക്ക് ക്ഷണിച്ചാൽ നമ്മുടെ ജീവിതം ധന്യമാകും. ജന്മം നൽകിയതു വഴിമാത്രം ഇന്നോളം ആരും യഥാർത്ഥ അമ്മയായിട്ടില്ല. ജന്മം നൽകിയത് കൊണ്ട് മാത്രമല്ല മറിയം അമ്മയാകുന്നത് മറിച്ച് കർമ്മം കൊണ്ടാണ്.ക്രിസ്തുവിന്റെ മുറിവുകൾ നല്ലൊരു അനുപാതത്തിൽ സ്വന്തം നെഞ്ചിലേറ്റു വാങ്ങിയതുകൊണ്ട് ക്രിസ്തുപോയ പീഡന വഴികളിലൂടെ എല്ലാം സ്വയം നടന്നു കൊണ്ട്, എങ്ങും എത്താത്ത അവന്റെ യാത്രയിൽ സ്നേഹത്തിന്റെ വഴി ചോറ് പൊതിഞ്ഞുകെട്ടി നൽകിയത് കൊണ്ട് അവൾ അവന്റെ അമ്മയായി മാറി. നൊമ്പരങ്ങളെല്ലാം ഉള്ളിലൊതുക്കി പുത്രന്റെ നിയോഗങ്ങൾക്ക് കരുത്ത് നൽകി അമ്മ കൂട്ടായി കൂടെയുണ്ടായിരുന്നു അവസാനത്തോളം. തീവ്രമായ സ്നേഹത്തിന്റെ രണ്ട് വ്യത്യസ്തമായ ഭാവങ്ങൾ അമ്മയിൽ ഇഴ ചേർന്ന് കിടക്കുന്നുണ്ട്. ഒന്ന് വെണ്ണ പോലെ മൃദുലവും മറ്റേത് വജ്രം പോലെ ദൃഢവും.അമ്മയുടെ സ്നേഹം തന്നെയാണ് വാത്സല്യമായും കരുത്തായും പുറത്തുവരുന്നത്. വീട്ടിലെ പ്രശ്നങ്ങൾക്കിടയിൽ അതിജീവനത്തിനുള്ള പോരാട്ടങ്ങൾക്ക് ഇടയിൽ സ്വന്തം ജീവനെ തന്നെ അപകടപ്പെടുത്തിക്കൊണ്ട് അമ്മ ചില സംരക്ഷണ കവചങ്ങൾ കുടുംബത്തിനുവേണ്ടി തീർക്കുന്നുണ്ട്. മദ്യപിച്ചും വീട്ടുകാര്യങ്ങളിൽ നിസ്സംഗരായും ജീവിക്കുന്ന അപ്പന്മാരുടെ വീടുകളിൽ അപ്പന്റെ റോൾ കൂടിയെടുത്ത് കഠിനമായി പണിയെടുക്കുന്ന അമ്മമാർ. അല്ലെങ്കിൽ ചില അപ്രതീക്ഷിത ദുരന്തങ്ങളിൽ അപ്പൻ പോലും പതറി നിന്നപ്പോൾ പിടിച്ചുനിന്നത് അമ്മയായിരിക്കും. അമ്മ എന്നാൽ 'കാറ്റിനെ ഒക്കത്തിരുത്തി ചിരിക്കുന്ന പൂമരം എന്ന് 'സുനിൽ ജോസ് തന്റെ വരികളിൽ പറയുന്നു. ക്രിസ്തുവിന്റെ അമ്മയാണ് സ്ത്രീകളിൽ ഏറ്റവും അനുഗ്രഹീത മാത്രമല്ല അവൾ ഏറ്റവും കരുത്തുള്ള അമ്മയുമാണ് അവൾ മാതൃത്വത്തിന്റെ പൂർണ്ണത. തീർച്ചയായും അവൾ ജ്ഞാനത്തിലും പ്രായത്തിലും വളർന്നുവന്ന ക്രിസ്തുവിന്റെ ജീവിതത്തിൽ ധൈര്യം പകർന്ന സാന്നിധ്യം ആയിരുന്നു. അമ്മയുടെ സ്നേഹത്തിന്റെ തണലിൽ നിന്ന് വിട്ടു പിരിയാൻ ആവാതെ കുഴങ്ങുന്ന ക്രിസ്തുവിനെ നിന്റെ സമയമായി എന്ന് പറഞ്ഞ് യാത്രയാക്കി വിട്ടിട്ട് ഹൃദയഭാരത്തോടെ ഒറ്റയ്ക്ക് വീടിനകത്തേക്ക് പിന്തിരിഞ്ഞു നടക്കുന്ന മറിയത്തെ ജീസസ് എന്ന ചലച്ചിത്രം അവതരിപ്പിക്കുന്നുണ്ട്. മകന്റെ വഴി ശരിയാണെന്ന് തിരിച്ചറിവുള്ള അവൾ ഒരിക്കൽ പോലും മകനെ തടയുന്നില്ല. മാത്രമല്ല അവൻ പറയുന്നത് നിങ്ങൾ ചെയ്യുവാൻ എന്നുപോലും പറയുന്നു അത്രയും അവൾ അവനെ വിശ്വസിക്കുന്നുണ്ട്. ഒരമ്മയ്ക്ക് താങ്ങാവുന്ന അനുഭവങ്ങളിലൂടെ അല്ല അവൾ കടന്നു പോയത് എന്നിട്ടും അവൾ പിടിച്ചു നിൽക്കുന്നു നമുക്ക് കരുത്തായി. അമ്മ എന്ന് വിളിച്ചു തീരാത്ത ഒരു കുഞ്ഞ് എല്ലാവരുടെയും മനസ്സിൽ ഉണ്ട്. നന്മയിലേക്ക് നമ്മെ നയിക്കുന്ന,നമ്മുടെ പ്രതിസന്ധികളിൽ നമുക്ക് കരുത്തായി കൂടെ നിൽക്കുന്ന, എല്ലാവിധത്തിലും നമ്മെ സഹായിക്കുന്ന, ഒരമ്മ എനിക്കും നിനക്കും ഉണ്ട് ആ അമ്മയുടെ കൈപിടിച്ച് നമുക്ക് മുന്നേറാം. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-28-19:27:55.jpg
Keywords: സ്പന്ദനങ്ങൾ
Content: 23224
Category: 1
Sub Category:
Heading: ഭക്തിസാന്ദ്രമായി എയിൽസ്‌ഫോർഡ് തീർത്ഥാടനം; ഗ്രേറ്റ് ബ്രിട്ടൻ രൂപതയുടെ തീർത്ഥാടനത്തിൽ പങ്ക് ചേർന്നത് ആയിരങ്ങൾ
Content: എയിൽസ്‌ഫോർഡ്: തീർത്ഥാടകയായ സഭയെ വളർത്തുന്ന ഏറ്റവും വലിയ കാര്യങ്ങളിൽ ഒന്നാണ് തീർത്ഥാടനങ്ങളെന്ന് ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ നടത്തിയ ഏഴാമത് എയിൽസ്‌ഫോർഡ് മരിയൻ തീർഥാടനത്തോടനുബന്ധിച്ചു നടത്തിയ വിശുദ്ധ കുർബാന മദ്ധ്യേ നടത്തിയ വചന പ്രഘോഷണം നടത്തുകയായിരുന്നു അദ്ദേഹം. ഓരോ തീർത്ഥാടനവും ദൈവ ജനത്തിന്റെ കൂട്ടായ്മയിൽ ആയിരക്കുന്നതിലൂടെ അവർ തനിച്ചല്ല ഒരു സമൂഹമാണ് എന്ന ചിന്ത വരുത്തുന്നു. പരിശുദ്ധ അമ്മയാണ് സഭയെ ഒരുമിപ്പിക്കുന്നത്. ഈശോയുടെ ഉത്ഥാനത്തിനും സ്വർഗാരോപണത്തിനും ശേഷം പന്തക്കുസ്ത തിരുനാൾ വരെയുള്ള സമയം പരിശുദ്ധ അമ്മ സഭയെ കൂട്ടി ചേർക്കുകയാണ്. സഭയെയും സമൂഹത്തെയും ഒരുമിച്ചു നിർത്തുന്നതിൽ പരിശുദ്ധ അമ്മ വഹിക്കുന്ന പങ്ക് നിസ്തുലമാണെന്നും മാര്‍ സ്രാമ്പിക്കല്‍ പറഞ്ഞു. രൂപതയുടെ വിവിധ ഇടവകകളിൽ നിന്നും മിഷനുകളിൽ നിന്നും, പ്രോപോസ്ഡ് മിഷനുകളിൽ നിന്നുമായി വൈദികരും സന്യസ്‌തരും ഉൾപ്പെടെ നൂറു കണക്കിന് പേരാണ് തീർത്ഥാടനത്തിൽ പങ്കു ചേർന്നത്. ഇം​ഗ്ല​ണ്ടി​ന്‍റെ ആ​രാ​മ​മാ​യ കെ​ന്‍റി​ലെ പു​ണ്യ​പു​രാ​ത​ന മ​രി​യ​ൻ തീ​ർ​ത്ഥാ​ട​ന കേ​ന്ദ്ര​മാ​യ എ​യ്‌​ൽ​സ്‌​ഫോ​ർ​ഡ് പ്ര​യ​റി പ​രി​ശു​ദ്ധ ദൈ​വ​മാ​താവ് വിശുദ്ധ സൈ​മ​ൺ സ്റ്റോ​ക്ക് പി​താ​വി​ന് പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ഉത്തരീ​യം (വെ​ന്തി​ങ്ങ) ന​ൽ​കി​യ വി​ശു​ദ്ധ ഭൂ​മി​യും ലോ​ക​മെ​മ്പാ​ടു​മു​ള്ള മരിയ​ഭ​ക്ത​രു​ടെ ആ​ത്മീ​യ സ​ങ്കേ​ത​വു​മാ​യ എയിൽസ്‌ഫോർഡ് പ്രിയോറിയിലേക്ക് മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ നേതൃത്വത്തിൽ നടത്തിയ തീർത്ഥാടനത്തിൽ നൂറു കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുകയായിരിന്നു. രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റണി ചുണ്ടെലികാട്ട്, പാസ്റ്ററൽ കോഡിനേറ്റർ ഫാ. ഡോ. ടോം ഓലിക്കരോട്ട്, മിഷൻ ഡയറക്ടർ ഫാ. മാത്യു കുരിശുംമൂട്ടിൽ റീജിയണിലെ മറ്റ് കോഡിനേറ്റര്‍മാര്‍ എന്നിവർ നേതൃത്വം നൽകി. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-29-09:13:27.jpg
Keywords: തീര്‍ത്ഥാ