Contents
Displaying 22801-22810 of 24979 results.
Content:
23225
Category: 1
Sub Category:
Heading: ഹോളി സേവ്യര്‍ പള്ളി മോസ്കാക്കി മാറ്റിയതില്‍ വിമര്‍ശനവുമായി യൂറോപ്യൻ മെത്രാന്‍ സമിതി
Content: ബ്രസൽസ്: ഇസ്‌താംബൂൾ നഗരപ്രാന്തത്തില്‍ നാലാം നൂറ്റാണ്ടിൽ സ്ഥാപിതമായ ഹോളി സേവ്യര്‍ പള്ളി മോസ്കാക്കി മാറ്റിയതിനെ വിമർശിച്ച് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ കേന്ദ്രസമിതി. തുർക്കിയുടെ ചരിത്രത്തെയും അതിൻ്റെ ക്രൈസ്‌തവ വേരുകളെയും തമസ്കരിക്കുന്നതും മതസൗഹാർദ്ദത്തിനുവേണ്ടി തുർക്കി സർക്കാർ ആവിഷ്‌കരിച്ചിട്ടുള്ള പദ്ധതികളുടെ വിശ്വാസ്യത തകർക്കുന്നതുമാണ് ഈ നീക്കമെന്ന് യൂറോപ്യൻ ബിഷപ്പ്സ് കോൺഫറൻസുകളുടെ കേന്ദ്രസമിതി കുറ്റപ്പെടുത്തി. രാജ്യത്തെ ക്രിസ്ത്യൻ സാന്നിധ്യത്തിൻ്റെ ചരിത്രപരമായ വേരുകൾ ഇല്ലായ്മ ചെയ്യുന്നതിന്റെ ഭാഗമാണിതെന്നും മതപരമായ സഹവർത്തിത്വം കൂടുതൽ ദുഷ്കരമാക്കുന്ന ഖേദകരമായ തീരുമാനമാണിതെന്നും ബിഷപ്പ്സ് കോണ്‍ഫറന്‍സ് പ്രസ്താവിച്ചു. തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താംബൂളിലെ ഫാത്തിഹ് ജില്ലയിൽ സ്ഥിതി ചെയ്യുന്ന കോറയിലെ ഹോളി സേവ്യര്‍ ബൈസൻ്റൈൻ ദേവാലയം, എഡി 534ൽ ബൈസന്‍റൈന്‍ വാസ്തുകലയെ ആധാരമാക്കിയാണ് നിര്‍മ്മിച്ചത്. നിരവധി മനോഹരമായ ചിത്രങ്ങൾ ദേവാലയത്തിന്റെ ചുമരിലുണ്ടായിരിന്നു. പല ചിത്രങ്ങൾക്കും നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1453ൽ ഓട്ടോമൻ തുർക്കികൾ കോൺസ്റ്റാൻറിനോപ്പിൾ പിടിച്ചടക്കിയപ്പോൾ കോറ ദേവാലയത്തിന്റെ നിയന്ത്രണവും അവര്‍ കൈയടക്കുകയായിരിന്നു. 1511ൽ അതിനെ ഒരു മുസ്ലിം ആരാധനാലയമാക്കി മാറ്റി. 1945ൽ തുർക്കി മന്ത്രിസഭയിലെ അംഗങ്ങളാണ് കോറ ഒരു മ്യൂസിയമാക്കി മാറ്റാൻ തീരുമാനമെടുക്കുന്നത്. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് 2019 നവംബർ മാസം ഭരണകൂടത്തിന് അനുകൂലമായ നിലപാട് കൈക്കൊള്ളുന്ന തുർക്കിയിലെ കൗൺസിൽ ഓഫ് സ്റ്റേറ്റ് വിധിച്ചു. ഇതേ തുടര്‍ന്നാണ് ക്രിസ്തീയ ദേവാലയത്തില്‍ ഇസ്ലാമിക പ്രാര്‍ത്ഥനകള്‍ നടത്താന്‍ 2020 ഒക്ടോബർ 30 വെള്ളിയാഴ്ച ഭരണകൂടം തീരുമാനമെടുക്കുന്നത്. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഈ മാസം ആദ്യവാരത്തിലാണ് കോറ പള്ളിയെ മോസ്‌കാക്കി മാറ്റി അവിടെ ഇസ്ലാം മത ചടങ്ങുകൾ ആരംഭിച്ചത്. ക്രൈസ്തവ സമൂഹം ഉയര്‍ത്തിയ പ്രതിഷേധം വകവെയ്ക്കാതെയായിരിന്നു നടപടി. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-29-10:22:50.jpg
Keywords: യൂറോപ്യ

23226
Category: 1
Sub Category:
Heading: ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും...! പോള്‍ ആറാമന്‍ പാപ്പ അന്ന് പറഞ്ഞത്
Content: വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ തിരുനാൾ ദിനമായ ഇന്ന് മാർപാപ്പയെക്കുറിച്ച് ഒരു ചെറിയ കുറിപ്പ്. 1968ൽ പോൾ ആറാമൻ പാപ്പ പ്രസിദ്ധീകരിച്ച ഹ്യൂമനേ വീത്തേ അഥവാ മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനം വഴി മനുഷ്യജീവനു മാറി വരുന്ന സാമൂഹിക യാഥാർത്ഥ്യങ്ങളുടെ വെളിച്ചത്തിൽ നേരിടേണ്ട വെല്ലുവിളികളെപ്പറ്റി പ്രവചിച്ച വ്യക്തിയാണ് പോൾ ആറാമൻ പാപ്പ. 1920 മെയ് മാസം ഇരുപത്തിയൊമ്പതാം തീയതി വൈദീകനായി അഭിഷിക്തനായ അദ്ദേഹത്തെ 1954ൽ പന്ത്രണ്ടാം പീയൂസ് പാപ്പ മിലാൻ അതിരൂപതയുടെ മെത്രാപ്പോലീത്തയായി നിയമിച്ചു.1958ൽ ജോൺ ഇരുപത്തിിമൂന്നാമൻ പാപ്പ അദ്ദേഹത്തെ കർദ്ദിനാളായി ഉയർത്തി. 1963 ജൂൺ 21 നു മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട പോൾ ആറാമൻ 1978 വരെ ആ ചുമതല വഹിച്ചു. രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ അവസാന ഘട്ടത്തിൽ സഭയെ നയിച്ചതും ബിഷപ്പ് സിനഡു സ്ഥാപിക്കുകയും ചെയ്തതു പോൾ ആറാമൻ പാപ്പയുടെ ഭരണ നേട്ടമാണ്. മനുഷ്യ ജീവൻ എന്ന ചാക്രിക ലേഖനത്തിൽ കൃത്രിമ ഗർഭനിരോധന മാർഗ്ഗങ്ങളുടെ സമൂഹത്തിൽ വരുത്തുന്ന സ്വാധീനത്തെക്കുറിച്ചു പാപ്പ അന്നേ പ്രവചിച്ചിരുന്നു. Evangelii Nuntiandi (One Proclaiming the Gospel) എന്ന അപ്പസ്തോലിക പ്രബോധനം സുവിശേഷവത്കരണത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. ഫ്രാൻസീസ് പാപ്പയുടെ അഭിപ്രായത്തിൽ " ഇന്നത്തെ കാലഘട്ടത്തിനു വേണ്ടി എഴുതപ്പെട്ട ഏറ്റവും വലിയ അജപാലന പ്രബോധനമാണത്.” വിമാനത്തിൽ യാത്ര ചെയ്ത ആദ്യ മാർപാപ്പ പോൾ ആറാമനാണ്. അമേരിക്കയും ഇന്ത്യയും സന്ദർശിച്ച ആദ്യ മാർപാപ്പയും പോൾ ആറാമൻ തന്നെ. 2014 ഒക്ടോബർ 19 നു പോൾ ആറാമൻ പാപ്പയെ വാഴ്ത്തപ്പെട്ടവനായും 20l8 ഒക്ടോബർ 14 നു വിശുദ്ധനായി പ്രഖ്യാപിച്ചു. ഇന്ത്യ സന്ദർശനം. 1964 ഡിസംബർ രണ്ടു മുതൽ 5 വരെ മുബൈയിൽ വച്ചു നടന്ന 38 - മത് അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസ്സിൽ പങ്കെടുക്കുന്നതിനാണ് പോൾ ആറാമൻ പാപ്പ ഇന്ത്യയിലെത്തിയത്. “ഇതു ദൈവഹിതമാണങ്കിൽ ഞാൻ ഭാരതത്തിലേക്കും വരും ..... ഞാൻ വരും”- ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു തീരുമാനമായ 1964 സെപ്റ്റംബർ മുപ്പതാം തീയതി രാത്രി, പോൾ ആറാമൻ പാപ്പ കർദ്ദിനാൾ വലേരിയൻ ഗ്രേഷ്യസിനോടു പറഞ്ഞ വാക്കുകളാണിവ. മുംബൈയിലെ സാന്താക്രൂസ് വിമാനത്താവളത്തിലെത്തിയ പാപ്പയെ ഉപരാഷ്ട്രപതി ഡോ. സക്കീർ ഹുസൈൻ, പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രി, മഹാരാഷ്ട്ര ഗവർണർ ഡോ. പി.വി ചെറിയാൻ, മുഖ്യമന്ത്രി വി. പി. നായിക്, ഇന്ദിരാ ഗാന്ധി വിജയലക്ഷ്മി പണ്ഡിറ്റ് എന്നിവർ ചേർന്നാണ് സ്വീകരിച്ചത് . ഭാരതത്തിലേക്കു ആദ്യമായി വന്നപ്പോൾ താൻ അമൂല്യമായി സൂക്ഷിച്ച ഒരു കാസ പോൾ ആറാമൻ സമ്മാനമായി നൽകി. ഭഷ്യക്ഷാമം രൂക്ഷമായിരുന്ന അക്കാലത്തു ഭാരതത്തിനു കൈതാങ്ങായി അൻപതിനായിരം ഡോളർ അന്നത്തെ രാഷ്ട്രപതി ഡോ. എസ്സ് രാധാാകൃഷ്ണനു നൽകുകയുണ്ടായി. ആദ്യമായി ആറു ഭൂഖണ്ഡങ്ങളിലും യാത്ര ചെയ്ത മാർപാപ്പയാണ് "തീർത്ഥാടന പാപ്പ" (the Pilgrim Pope” എന്നറിയപ്പെടുന്ന പോൾ ആറാമന്‍ പാപ്പ . പോൾ ആറാമൻ പാപ്പയുടെ ഇന്ത്യൻ സന്ദർശനത്തെക്കുറിച്ചു പീറ്റർ ഹേബിൾത്വൈറ്റ്, "പോൾ ആറാമൻ: ആദ്യ ആധുനിക പാപ്പ" (Peter Hebblethwaite, Paul VI : The first Modern Pope ) എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം എഴുതിയിരിക്കുന്നു. എല്ലാവർക്കും പാപ്പയുടെ ദയാലുത്വത്തിന്റെയും ചിന്താശീലത്തിന്റെയും കഥകൾ അറിയാവുന്നതാണ്. ഒരു അനാഥക്കുട്ടിക്കു വിശുദ്ധ കുർബാന നൽകാനായി പാപ്പ മുട്ടുകുത്തി. അനാഥനായ മറ്റൊരു കുട്ടിയെ ആലിംഗനം ചെയ്തു അദ്ദേഹം വിതുമ്പി. ഇന്ത്യയുടെ മത പാരമ്പര്യങ്ങളോടു സൂക്ഷ്മബോധമുണ്ടായിരുന്ന പാപ്പ, പരസ്പരം മനസ്സിലാക്കേണ്ടതിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞു. ക്രിസ്തുവിനു നൂറ്റാണ്ടുകൾക്കു മുമ്പു വിരിചിതമായ ക്രിസ്തുവാഗമനത്തിന്റെ ചൈതന്യം ഭാരതപാരമ്പര്യത്തിലുള്ളതു അദ്ദേഹം ഏറ്റു പാടി. "ഞങ്ങളെ അസത്യത്തില്‍ നിന്നും സത്യത്തിലേക്കും, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കും, മരണത്തില്‍ നിന്നും അമരത്ത്വത്തിലെക്കും നയിക്കേണമേ, എല്ലാവര്‍ക്കും ശന്തിയുണ്ടാകട്ടെ. ക്രൈസ്തവർ വെറും ന്യൂനപക്ഷമായിരുന്ന ഒരു രാജ്യത്തുവച്ചു ദിവ്യകാരുണ്യ കോൺഗ്രസ്സു നടക്കുന്നതു ആദ്യമായിരുന്നു. 1964 ഇന്ത്യയിൽ ഉണ്ടായിരുന്ന 500 മില്യൺ ജനങ്ങളിൽ കത്തോലിക്കർ വെറും 2.4 മില്യൺ മാത്രമേ ഉണ്ടായിരുന്നുള്ളു. വിശുദ്ധ കുർബാനയിലുള്ള യേശുവിന്റെ യഥാർത്ഥ സാന്നിധ്യം ഉറക്കെ പ്രഘോഷിക്കുക എന്നതായിരുന്നു ഈ ദിവ്യകാരുണ്യ കോൺഗ്രസ്സിന്റെ മുഖ്യ ലക്ഷ്യം. വിശുദ്ധ കുർബാനയെ അധിക്ഷേപിക്കുവാനും അവഹേളിക്കുവാനും ഭാരത സഭയിൽ ധാരാളം തൽപര കക്ഷികൾ കിടഞ്ഞു പരിശ്രമിക്കുമ്പോൾ വിശുദ്ധ പോൾ ആറാമൻ പാപ്പയുടെ മധ്യസ്ഥ്യം നമുക്കു തേടാം. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-29-12:21:56.jpg
Keywords: പോൾ

23227
Category: 1
Sub Category:
Heading: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ 116-ന്റെ നിറവില്‍
Content: സാവോപോളോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ കന്യാസ്ത്രീ സിസ്റ്റർ ഇനാ കാനബാരോ 116-ന്റെ നിറവില്‍. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസിലാണ് സിസ്റ്റര്‍ നിലവില്‍ വിശ്രമ ജീവിതം നയിക്കുന്നത്. മെയ് 27നാണ് സമര്‍പ്പിത ജീവിതത്തിന്റെ സൗരഭ്യം ഒരു നൂറ്റാണ്ടോളം പരത്തിയ സിസ്റ്റർ ഇനായ്ക്കു 116 വയസ്സു തികഞ്ഞത്. തന്റെ ദീർഘായുസ്സിനുള്ള രഹസ്യങ്ങളിലൊന്ന് പ്രാർത്ഥിക്കുന്നതാണെന്നും ലോകത്തിലെ മുഴുവൻ ആളുകൾക്കും വേണ്ടി താന്‍ ദിവസവും ജപമാല ചൊല്ലുന്നുണ്ടെന്നും സിസ്റ്റർ ഇനാ വെളിപ്പെടുത്തിയിരിന്നു. 1908 മെയ് 27ന് ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസ്സിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. ഏഴ് കുട്ടികളിൽ രണ്ടാമത്തെ ആളായിരിന്നു ഇന. ചെറുപ്പത്തിലെ സന്യാസ ജീവിതത്തെ കുറിച്ച് അറിഞ്ഞ അവള്‍ സമര്‍പ്പിത ജീവിതത്തില്‍ ആകൃഷ്ട്ടയായി. 19-ാം വയസ്സിൽ ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലുള്ള ടെറേഷ്യൻ സിസ്റ്റേഴ്‌സിനോടൊപ്പം നോവിഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് സന്യാസിനിയായി. സമര്‍പ്പിത ജീവിതത്തിന്റെ വലിയ ഒരു കാലഘട്ടവും അധ്യാപികയായിട്ടായിരിന്നു സിസ്റ്റർ ഇനാ സേവനം ചെയ്തിരിന്നത്. റിയോ ഡി ജനീറോയിലും ഇറ്റാക്വിയിലെ ടെറേഷ്യൻ സ്കൂളുകളിലും പോർച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല തുടങ്ങീ വിവിധ വിഷയങ്ങള്‍ സിസ്റ്റര്‍ പഠിപ്പിച്ചിരിന്നു. ഇതിനിടെ അനേകര്‍ക്ക് ക്രിസ്തുവിന് പകര്‍ന്നു നല്‍കി. ഒരു നൂറ്റാണ്ടില്‍ അധികം നീണ്ട ജീവിതത്തിനിടെ രണ്ട് ലോക മഹായുദ്ധങ്ങള്‍, പത്തു മാര്‍പാപ്പമാര്‍ സഭയെ നയിച്ചത് ഉള്‍പ്പെടെ അനേകം ചരിത്ര സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായ വ്യക്തി കൂടിയാണ് സിസ്റ്റർ ഇനാ കാനബാരോ. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-29-16:04:30.jpg
Keywords: കന്യാസ്ത്രീ

23228
Category: 1
Sub Category:
Heading: പരിശുദ്ധ അമ്മയുടെ കരം പിടിച്ച് നടന്ന വിശുദ്ധർ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 29
Content: വിശുദ്ധരെ ജനിപ്പിക്കുന്നതിലും വളർത്തുന്നതിലും ദൈവഹിതം അനുസരിച്ച് രൂപപ്പെടുത്തുന്നതിലും പരിശുദ്ധ കന്യകാമറിയത്തിനുള്ള പങ്ക് അതുല്യമാണ്. വിശുദ്ധ കുര്യാക്കോസ് ഏലിയാസ് അച്ഛന്റെ ദൈവവിളിയിൽ പരിശുദ്ധ കന്യകാമറിയം ഇടപെടുന്നത് കാണാം. ആറുമാസം പ്രായമായപ്പോൾ മാതാപിതാക്കൾ അദ്ദേഹത്തെ വെച്ചൂർ പള്ളിയിൽ കൊണ്ടുപോയി അമലോൽഭവമാതാവിന് അടിമ വച്ചു.അപ്പോൾ വികാരിയച്ചൻ അമ്മയോട് പറഞ്ഞു". ഇനി ഇവൻ നിന്റെ മകൻ അല്ല പരിശുദ്ധ അമ്മയുടെ മകനാണ്, ദൈവജനനിയുടെ മകനായി ഇവനെ വളർത്തണം". മാതാവിന്റെ ദാസനാണ് നീ എന്ന് അമ്മ കൂടെക്കൂടെ മകനെ ഓർമ്മിപ്പിച്ചിരുന്നു. മരണംവരെ അമ്മ സെപ്റ്റംബർ എട്ടിന് വെച്ചൂർ പള്ളിയിൽ പോയി. കുര്യാക്കോസച്ചൻ അടിമ നേർച്ച പുതുക്കി. വിശുദ്ധ മറിയം ത്രേസ്യ പതിനാറാമത്തെ വയസ്സിൽ തന്റെ അമ്മ മരിച്ചപ്പോൾ പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന്റെ മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു:" എന്റെ അമ്മേ ഞാൻ അമ്മയുടെ മകളായി ജീവിച്ചു കൊള്ളാം അമ്മയുടെ അന്തസ്സിന് ചേരാത്തത് ഒന്നും ഈ മകളിൽനിന്ന് ഉണ്ടാകാതെ എന്നെ കാത്തുകൊള്ളണേ". പരിശുദ്ധ കന്യകാമറിയത്തിൽ നിന്ന് പരിശീലനം നേടിയ പുണ്യ ശ്രേഷ്ഠനാണ് വിശുദ്ധ ഇഗ്നേഷ്യസ് ലയോള. യുദ്ധത്തിൽ പരിക്ക് പറ്റി ആശുപത്രിയിൽ കിടക്കുമ്പോൾ ഒരു രാത്രി പരിശുദ്ധ കന്യകാ മറിയം ഉണ്ണീശോയുമായി പ്രത്യക്ഷപ്പെട്ടു, തുടർന്നും പല പ്രാവശ്യം ദർശനം ആവർത്തിക്കപ്പെട്ടപ്പോൾ അമ്മയും ഉണ്ണീശോയും ഏറെ കാര്യങ്ങൾ ഇഗ്നേഷ്യസിനു പറഞ്ഞുകൊടുത്തു. ആ ദിവ്യ പ്രേരണയാലാണ് ഇഗ്നേഷ്യസ് 1522 ഫെബ്രുവരിയിൽ എല്ലാ ഉപേക്ഷിച്ച് തീർത്ഥയാത്ര ആരംഭിച്ചതും ആദ്യമേ മൗണ്ട് സെറാറ്റ് എന്ന മലയിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ ദേവാലയത്തിലേക്ക് പോയി അവിടെവെച്ച് പരിശുദ്ധ അമ്മയ്ക്ക് സ്വയം സമർപ്പണം നടത്തിയതും. വിശുദ്ധ അലോഷ്യസ് ഗോൺസാഗെയുടെ ദൈവവിളിയിലും പരിശുദ്ധ അമ്മയുടെ സഹായം വ്യക്തമാണ്. തന്റെ അവകാശങ്ങളും സ്ഥാനമാനങ്ങളും സ്വത്തും മുഴുവൻ പരിത്യജിച്ച് ആ ചെറുപ്പക്കാരൻ തിടുക്കത്തിൽ പോകുന്നത് ലൊരെറ്റോ മാതാവിന്റെ തിരുസ്വരൂപത്തിന്റെ അടുത്തേക്കാണ്. മാതാവിന്റെ മുൻപിൽ മുട്ടുകുത്തി അവൻ ഇങ്ങനെ പറഞ്ഞു:" അമ്മേ മാതാവേ അങ്ങ് തന്ന ജീവിതമാണിത്. ഇപ്പോൾ ഇതാ എന് റെ ജീവിതത്തിന് രൂപാന്തരം സംഭവിക്കാൻ പോകുന്നു. അമ്മ എന്റെ കൂടെ ഉണ്ടായിരിക്കണമേ എന്റെ സ്വന്തം അമ്മയായി എന്നെ സ്നേഹിക്കണമേ ". ദാരിദ്ര്യത്തിന്റെ കഠിനയാതനയിൽ കഴിഞ്ഞിരുന്ന ജോസഫ് സാർത്തോ എന്ന കൊച്ചു മുടുക്കന് വൈദികൻ ആകാൻ ആഗ്രഹം, എന്നാൽ പഠന ചെലവ് താങ്ങാൻ അവൻ്റെ ദരിദ്ര കുടുംബത്തിനു സാധിക്കുമായിരുന്നില്ല. അവൻ തന്റെ സങ്കടങ്ങളുടെ ഭാണ്ഡക്കെട്ട് അമ്മയായ പരിശുദ്ധ കന്യകാമറിയത്തിന്റെ തൃപ്പാദത്തിങ്കൽ തുറന്നുവച്ചു കണ്ണീരോടെ പ്രാർത്ഥിച്ചു: "എന്റെ നല്ല അമ്മയെ ഈശോയ്ക്കും അമ്മയ്ക്കും ഏറ്റവും പ്രിയപ്പെട്ട ഒരു വൈദികൻ ആകാൻ എന്നെ സഹായിക്കണമേ". തുടർന്ന് രൂപതയിൽ പഠനത്തിനായി അപേക്ഷ സമർപ്പിച്ചു എല്ലാ ദിവസവും നിയോഗം വെച്ച് പ്രാർത്ഥിക്കുകയും ചെയ്തു പരിശുദ്ധ കന്യകാമറിയാം ഇടപെട്ടു, രൂപത അധികാരികൾ അദ്ദേഹത്തിന് സ്കോളർഷിപ്പ് നൽകി. അങ്ങനെ ജോസഫ് സാർത്തോ എന്ന ബാലൻ വൈദീകനും പിന്നീട് സഭയെ നയിച്ച വിശുദ്ധ പത്താം പീയൂസ് മാർപാപ്പയുമായി. തന്റെ ജീവിതവും ദൈവവിളിയും പൂർണമായും പരിശുദ്ധ അമ്മയ്ക്ക് സമർപ്പിച്ചുകൊണ്ട് കരോൾ ജോസഫ് വോയ്‌റ്റിവാ ഇങ്ങനെ പ്രാർത്ഥിച്ചിരുന്നു:" അമ്മേ ഞാൻ പൂർണ്ണമായും അമ്മയുടെതാണ്, എന്റെ സമസ്തവും നിന്റേതാണ്, എന്റെ സർവ്വതിലും നിന്നെ ഞാൻ സ്വീകരിക്കുന്നു, മറിയമേ നിന്റെ ഹൃദയം എനിക്ക് തരിക. ദിവ്യരക്ഷകര സഭൂടെ സ്ഥാപകനായ അൽഫോൻസ് ലിഗോരി പ്രശസ്തനായഒരു അഭിഭാഷകനായിരുന്നു. 1729 ഓഗസ്റ്റ് എട്ടാം തീയതി ഇറ്റലിയിലെ നേപ്പിൾസിലെ തീരാ രോഗികൾക്കായുള്ള ആതുരാലയത്തിൽ ശുശ്രൂഷ ചെയ്തു വരവേ ഒരു അത്ഭുത പ്രകാശം തന്നെ വലയം ചെയ്യുന്നതായി അദ്ദേഹത്തിന് അനുഭവപ്പെട്ടു. ഒരു സ്വരവും കേട്ടു. " ലോകത്തെ ഉപേക്ഷിക്കുക നിന്റെ ജീവിതം എനിക്കായി സമർപ്പിക്കുക". ഒരിക്കൽ കൂടി ആ സ്വരം ആവർത്തിക്കപ്പെട്ടപ്പോൾ അൽഫോൻസ് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങി 'വീണ്ടെടുപ്പ് നാഥ'യുടെ ദേവാലയത്തിലേക്ക് പോയി. അവിടെയെത്തി പരിശുദ്ധ അമ്മയുടെ തിരുസ്വരൂപത്തിന് മുൻപിൽ മുട്ടുകുത്തി ഇങ്ങനെ പ്രാർത്ഥിച്ചു:" അമ്മേ എന്റെ അവകാശങ്ങളും മോഹങ്ങളും എല്ലാം ഞാൻ ഉപേക്ഷിക്കുന്നു, ലോക സുഖങ്ങളെല്ലാം ഈശോയെ പ്രതി ഞാനിതാ ത്യജിക്കുന്നു, ഒരു പുരോഹിതനായി ജീവിച്ചുകൊണ്ട് ജീവിതകാലം മുഴുവൻ ഈശോയ്ക്ക് ഞാൻ അടിയറവു വയ്ക്കാം എന്നെ അനുഗ്രഹിക്കണമേ". ശാരീരിക വളർച്ചയിൽ ഭൗമിക മാതാവ് സഹായിക്കുന്നതിലും ഉപരിയായി കുറവുകൾ ഇല്ലാത്ത വിധം ആത്മീയ വളർച്ചയിൽ നമ്മെ സഹായിക്കുന്നവളാണ് പരിശുദ്ധ അമ്മ. അവൾ മക്കളെ തന്റെ തിരുക്കുമാരന്റെ തിരുഹൃദയത്തിന് അനുരൂപരാക്കുന്നു. പരിശുദ്ധ അമ്മയ്ക്കായി ആത്മാർത്ഥമായി സമർപ്പിച്ചവർ ആരും വിശുദ്ധരായി തീരാതിരുന്നിട്ടില്ല. തന്റെ പ്രാർത്ഥനയാൽ മാത്രമല്ല സാന്നിധ്യത്താലും നമ്മെ സഹായിക്കാൻ പരിശുദ്ധ അമ്മയ്ക്ക് കഴിയും. മക്കളുടെ അടുത്തായിരിക്കുന്ന അമ്മയെപ്പോലെ സ്വർഗീയ അമ്മയ്ക്ക് നമ്മുടെ അടുത്തായിരിക്കാൻ പ്രത്യേക സിദ്ധിയുണ്ട്. ആ പ്രത്യേക വരം ഉപയോഗിച്ച് പരിശുദ്ധ അമ്മ നമ്മുടെ അടുത്തുവന്ന് നമ്മെ സഹായിക്കുന്നു. ആ അമ്മ സ്വന്തം അമ്മയാണെന്നുള്ള ദൈവീക ജ്ഞാനം വിശുദ്ധാത്മാക്കളുടെ ഹൃദയത്തിൽ ആഴത്തിൽ പതിഞ്ഞിരുന്നു. വിശുദ്ധ ചെറുപുഷ്പം പരിശുദ്ധ കന്യകാമറിയത്തിന്റെ തിരുസ്വരൂപത്തിന് മുൻപിൽ ചെന്ന് ഇങ്ങനെ പറയുമായിരുന്നു: "അമ്മേ ഞാനാണ് നിന്നെക്കാൾ ഭാഗ്യവതി എന്തുകൊണ്ടെന്നാൽ ഇത്രയേറെ മഹത്വപൂർണ്ണയും സുകൃതസമ്പന്നയുമായ അമ്മ എനിക്കുണ്ടല്ലോ നിനക്ക് ആകട്ടെ അങ്ങനെയൊരു അമ്മ ഇല്ലല്ലോ". ദൈവമാതാവ് നമ്മുടെ അമ്മയായിരിക്കുന്നു എന്നത് മക്കളായ നമ്മുടെ ഭാഗ്യമാണ്. മാലാഖമാർക്കും മുഖ്യദൂതന് പോലും ലഭിക്കാത്ത ഭാഗ്യം മനുഷ്യ മക്കൾക്ക് ലഭിച്ചിരിക്കുന്നു. മാതൃസ്നേഹക്കുറവിൽ മനുഷ്യ മക്കൾക്ക് ആശ്രയിക്കാൻ ഒരു സ്വർഗീയ അമ്മയെ നൽകിയ ദൈവത്തിന്റെ കാരുണ്യം എത്രയോ വലുത്. ആ സ്നേഹത്തെ നമുക്കു വാഴ്ത്താം. വിശുദ്ധരെപ്പോലെ അമ്മ മാതാവിൻ്റെ കരങ്ങളിൽ പിടിച്ചു നമ്മുടെ ജീവിതയാത്രയും സഫലമാക്കാം. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-29-17:39:41.jpg
Keywords: സ്പന്ദനങ്ങൾ

23229
Category: 18
Sub Category:
Heading: വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് ഇന്നു കൊടിയേറും
Content: മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഇന്നു കൊടിയേറും. രാവിലെ 10.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും തിരുനാളിന്റെ ആഘോഷകമ്മിറ്റി ചെയർമാനുമായ മോൺ. ജോസ് മഞ്ഞളി മുഖ്യകാർമികനാകും. തിരുക്കർമങ്ങളെതുടർന്ന് നേർച്ചഭക്ഷണ വിതരണവും നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിനു വിശുദ്ധ മറിയം ത്രേസ്യയുടെ മാതൃഭവനം സ്ഥിതിചെയ്യുന്ന ഇടവകയായ തുറവൂർ സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ ആരാധനയെതുടർ ന്ന് വിശുദ്ധയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീർത്ഥകേന്ദ്രത്തിലേക്ക് ദീപശിഖാ പ്രയാണം. വൈകീട്ട് 5.45 ന് കബറിട ദേവാലയത്തിൽ എത്തിച്ചേരുന്ന ദീപശിഖ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സ്വീകരിച്ച് കബറിടത്തിങ്കൽ പ്രതിഷ്ഠിക്കും. ആറിന് തിരുനാൾ കൊടികയറ്റം മേജർ ആർച്ച് ബിഷപ്പ് നിർവഹിക്കും. ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം എന്നിവയിൽ മാർ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണശേഷം നേർച്ചഭക്ഷണവിതരണം. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 10.30ന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, നേർച്ചഭക്ഷണം എന്നിവയും വൈകീട്ട് ആറിന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും. ജൂൺ എട്ടിനാണ് പ്രധാന തിരുനാൾ ആഘോഷം. എട്ടാമിടതിരുനാൾ ജൂൺ 15ന് ആഘോഷിക്കും. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/India/India-2024-05-30-08:31:11.jpg
Keywords: ത്രേസ്യ

23230
Category: 1
Sub Category:
Heading: യൂറോപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ആഫ്രിക്കന്‍ സഭ ശക്തമായി വളരുന്നു: കെനിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ
Content: നെയ്റോബി: വർഷങ്ങളായി ഒരു മിഷ്ണറി പ്രദേശമായി കണക്കാക്കപ്പെട്ടിരുന്ന ആഫ്രിക്കയിലെ സഭ, യൂറോപ്പിലെ സഭയുമായി താരതമ്യപ്പെടുത്തുമ്പോൾ ശക്തമായി വളരുകയാണെന്ന് കെനിയയിലെ അപ്പസ്തോലിക് ന്യൂണ്‍ഷോ ആർച്ച് ബിഷപ്പ് ഹ്യൂബർട്ടസ് വാൻ മെഗൻ. കെനിയയിലെ എൽദോറെറ്റ് രൂപതയുടെ സഹായമെത്രാനായി ഫാ. ജോൺ കിപ്ലിമോ ലെലിയെ മെത്രാഭിഷേകം നടത്തുന്ന വേളയിലാണ് ആർച്ച് ബിഷപ്പ് ഹ്യൂബർട്ടസ് യൂറോപ്പിലെ സഭയുടെ ദൗർബല്യങ്ങൾ ഉയർത്തിക്കാട്ടിയത്. യൂറോപ്പിലെ സഭ ദുർബലമാണെന്നും ആഫ്രിക്കയിലെ സഭ എന്നെന്നേക്കുമായി ശക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഫ്രിക്കയിലെയും മഡഗാസ്‌കറിലെയും എപ്പിസ്‌കോപ്പൽ കോൺഫറൻസിൻ്റെ (SECAM) സിമ്പോസിയം പ്രസിഡൻ്റ് കൂടിയാണ് അദ്ദേഹം. ആഫ്രിക്കയിലെ സഭ യൂറോപ്പിലെ സഭയുടെ പുത്രിയായി കണക്കാക്കപ്പെടുന്നു. എന്നിരുന്നാലും, ഇപ്പോൾ, അവരെ സഹോദരി സഭകൾ എന്ന് വിളിക്കാം. യൂറോപ്പിലെ സഭ ദുർബലമാണ്, ആഫ്രിക്കയിലെ സഭ എന്നെന്നേക്കുമായി ശക്തമാണ്. ഗർഭഛിദ്രം, ദയാവധം, ലിംഗ സിദ്ധാന്തം എന്നിവയെക്കുറിച്ചുള്ള പാശ്ചാത്യ സമൂഹത്തിന്റെ കാഴ്ചപ്പാടുകള്‍ അതിൻ്റെ ആന്തരിക കേന്ദ്രം നഷ്ടപ്പെട്ട സമൂഹത്തിൻ്റെ വ്യക്തമായ ലക്ഷണങ്ങളാണ്. എല്ലാ അർത്ഥത്തിലും യൂറോപ്പ് ദുർബലമായി. മതേതര സമൂഹമായ പാശ്ചാത്യർക്ക് അതിൻ്റെ വീര്യം നഷ്ടപ്പെട്ടു. പാശ്ചാത്യ സമൂഹം "രാഷ്ട്രങ്ങൾക്ക് വെളിച്ചം" എന്നതിൽ നിന്ന് മാറി. മുൾപടർപ്പിന് താഴെയുള്ള വിളക്ക്, അതിൻ്റെ പ്രകാശം എപ്പോഴും മങ്ങുന്നു. ക്രിസ്തുവിൻ്റെ പ്രബോധനങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണ്; ഇരുളടഞ്ഞതും പ്രക്ഷുബ്ധവുമായ കടലുകളിലൂടെ തൻ്റെ വഴി കണ്ടെത്തുന്ന ഒരു ക്യാപ്റ്റൻ്റെ ഏക ആശ്രയയോഗ്യവും ഒഴിച്ചുകൂടാനാവാത്തതുമായ ഉപകരണമാണ് വടക്കുനോക്കി യന്ത്രം. എന്നതുപോലെ എല്ലാ മനുഷ്യർക്കും സ്വീകാര്യമായ ഒരേയൊരു അളവുകോലാണ് ക്രിസ്തുവിന്റെ പ്രബോധനങ്ങളെന്നും ആർച്ച് ബിഷപ്പ് ഹ്യൂബർട്ടസ് വാൻ പറഞ്ഞു. മെയ് 25-ന് എൽഡോറെറ്റിലെ മദർ ഓഫ് അപ്പോസ്തലൻ സെമിനാരി ഗ്രൗണ്ടിലാണ് മെത്രാഭിഷേക ശുശ്രൂഷ നടന്നത്.
Image: /content_image/News/News-2024-05-30-09:22:07.jpg
Keywords: കെനിയ, യൂറോപ്പ

23231
Category: 1
Sub Category:
Heading: ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ തൈലം കൂദാശ നടത്തി
Content: പ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കർമ്മങ്ങളിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കർമ്മം കത്തീഡ്രൽ ദേവാലയമായ പ്രസ്റ്റണിലെ സെന്റ് അൽഫോൻസ കത്തീഡ്രലിൽ നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടത്തിയ കൂദാശകർമ്മത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ ഫാ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ ഫാ. ഡോ. ടോം ഓലിക്കരോട്ട്, കത്തീഡ്രൽ വികാരി ഫാ. ഡോ. ബാബു പുത്തൻപുരക്കൽ രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന മുഴുവൻ വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു. രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷയിലെ അതിപ്രധാനമാണ് അഭിഷേക തൈല കൂദാശയെന്നും ഈ ശുശ്രൂഷയിൽ വൈദികരുടെയും , സമർപ്പിതരുടെയും അത്മായ പ്രതിനിധികളുടെയും സാന്നിധ്യത്തോടെ രൂപതാ കുടുംബം മുഴുവൻ സന്നിഹിതമാണെന്നും വിശുദ്ധ കുർബാനമധ്യേ ഉള്ള വചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ജീവിതത്തിൽ ഏതു സാഹചര്യത്തിലും വിശുദ്ധിയെ ലക്ഷ്യമാക്കിയാകണം നമ്മുടെ പ്രയാണം. ഈ ആധ്യാത്മിക നിയോഗത്തിൽ നിന്നും പിന്തിരിയാനുള്ള സകല പ്രലോഭനങ്ങളെയും അതിജീവിക്കാൻ നമ്മൾ കരുത്തുള്ളവരാകണമെന്നും രൂപത അംഗങ്ങൾ സഭാഗാത്രത്തിന്റെ ഏക നാവായി വർത്തിച്ചു കൊണ്ടാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കൂദാശ കർമ്മത്തിന് ശേഷം കൈക്കാരൻമാരുടെയും പ്രതിനിധികളുടെയും സമ്മേളവും നടന്നു. രൂപതയുടെ നടക്കാനിരിക്കുന്ന പരിപാടികളെ ക്കുറിച്ചും മറ്റു പദ്ധതികളെകുറിച്ചും വിശദമായ ചർച്ചയും നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ജോ. മൂലശ്ശേരി വി സി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകി. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-30-09:28:59.jpg
Keywords: ബ്രിട്ട

23232
Category: 1
Sub Category:
Heading: ലോക സമാധാനത്തിനായി നാളെ ലാറ്റിൻ അമേരിക്കയില്‍ 'ഭൂഖണ്ഡ ജപമാല'
Content: ബൊഗോട്ട: ലോക സമാധാനത്തിനായി നാളെ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുവാന്‍ ആഹ്വാനവുമായി ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിൽ. മേഖലയിലെ എല്ലാ വിശ്വാസികളെയും ലോക സമാധാനത്തിനായി ഭൂഖണ്ഡത്തില്‍ നടത്തപ്പെടുന്ന വിശേഷാല്‍ ജപമാല സമര്‍പ്പണത്തില്‍ പങ്കെടുക്കണമെന്ന് മെത്രാന്‍ സമിതി ആഹ്വാനം ചെയ്തു. നാളെ മെയ് മാസത്തിലെ മരിയന്‍ വണക്കത്തിന് സമാപനം കുറിക്കുന്ന 31നാണ് ജപമാലയജ്ഞം നടക്കുക. 'ഭൂഖണ്ഡ ജപമാല' എന്നാണ് പ്രാര്‍ത്ഥനാദിനാചരണത്തിന് പേര് നല്‍കിയിരിക്കുന്നത്. നാളെ വെള്ളിയാഴ്ചയാണെങ്കിലും പ്രകാശത്തിന്റെ രഹസ്യങ്ങള്‍ ചൊല്ലിയായിരിക്കും പ്രാര്‍ത്ഥിക്കുക. ലാറ്റിൻ അമേരിക്കൻ എപ്പിസ്‌കോപ്പൽ കൗൺസിലിന് കീഴിലുള്ള അർജൻ്റീന, ബൊളീവിയ, ബ്രസീല്‍, ചിലി, കൊളംബിയ, ക്യൂബ, ഇക്വഡോര്‍, എൽ സാൽവഡോര്‍, ഗ്വാട്ടിമാല, ഡൊമിനിക്കൻ, ഹെയ്തി, ഹോണ്ടുറാസ്, മെക്സിക്കോ, നിക്കരാഗ്വേ, പനാമ, പെറു, ഉറുഗ്വേ, വെനിസ്വേല, ആൻ്റിലീസ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള വിശ്വാസികള്‍ ജപമാലയജ്ഞത്തില്‍ പങ്കുചേരും. മരിയന്‍ മാസത്തിന്റെ സമാപനത്തില്‍, വിശുദ്ധമായ തിരുവെഴുത്തുകളെ ധ്യാനിക്കാൻ എല്ലാ ദൈവജനത്തെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ടെന്ന് സമിതി വ്യക്തമാക്കി. 1955-ൽ ബ്രസീലിലെ റിയോ ഡി ജനീറോയിൽ ആരംഭം കുറിച്ച ലാറ്റിനമേരിക്കൻ കരീബിയൻ എപ്പിസ്കോപ്പൽ കൗൺസിൽ, CELAM എന്നാണ് അറിയപ്പെടുന്നത്. കൊളംബിയയിലെ ബൊഗോട്ടയിലാണ് ആസ്ഥാനം. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-30-10:10:33.jpg
Keywords: ജപമാല

23233
Category: 1
Sub Category:
Heading: കുടിയേറ്റക്കാരായ സഹോദരങ്ങളെ ഉൾക്കൊള്ളുന്നതാണ് ക്രൈസ്തവീകത: കുടിയേറ്റക്കാര്‍ക്കായി പാപ്പയുടെ ജൂണ്‍ മാസത്തെ നിയോഗം
Content: വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാരായ സഹോദരങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമെന്നഭ്യർത്ഥിച്ച് ഫ്രാൻസിസ് പാപ്പ. ജൂൺ മാസത്തിലെ പ്രാര്‍ത്ഥനാനിയോഗം ഉള്‍ക്കൊള്ളിച്ചുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പയുടെ പ്രാര്‍ത്ഥനാഹ്വാനമുള്ളത്. പ്രിയ സഹോദരീ, സഹോദരങ്ങളെ.സ്വന്തം രാജ്യം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങൾക്കു വേണ്ടി ഈ മാസം പ്രാർത്ഥിക്കണമെന്ന് പ്രത്യേകം ഞാൻ ആഗ്രഹിക്കുകയാണെന്ന ആമുഖത്തോടെയാണ് പാപ്പയുടെ സന്ദേശം ആരംഭിക്കുന്നത്. യുദ്ധങ്ങളിൽ നിന്നോ ദാരിദ്ര്യത്തിൽ നിന്നോ മോചനം പ്രാപിക്കുന്നതിനുവേണ്ടി മാതൃരാജ്യം ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുന്ന ആളുകൾ അനുഭവിക്കുന്ന ദുരന്തത്തിന് പുറമേ, തങ്ങൾ ആയിരിക്കുന്ന ഇടം പോലും മനസിലാക്കാൻ സാധിക്കാത്തവണ്ണം വേരുകളറ്റുപോയെന്നുള്ള തോന്നലുകളും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. യുദ്ധങ്ങളിൽ നിന്നോ ദാരിദ്ര്യത്തിൽ നിന്നോ മോചനം പ്രാപിക്കുന്നതിനുവേണ്ടി മാതൃരാജ്യം ഉപേക്ഷിക്കുവാൻ നിർബന്ധിതരാകുന്ന ആളുകൾ അനുഭവിക്കുന്ന ദുരന്തത്തിന് പുറമേ, തങ്ങൾ ആയിരിക്കുന്ന ഇടം പോലും മനസിലാക്കാൻ സാധിക്കാത്തവണ്ണം വേരുകളറ്റുപോയെന്നുള്ള തോന്നലുകളും ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നു. ചില സ്ഥലങ്ങളിൽ കുടിയേറ്റക്കാരുടെ വരവ് തന്നെ ഭീതിയും, ആശങ്കയും ഉളവാക്കുന്നതാണ്. ഇവിടെയാണ് ഭൂമിയിൽ മതിലുകളെന്ന സ്വത്വം സൃഷ്ടിക്കപ്പെടുന്നത്: കുടുംബങ്ങളെയും, ഹൃദയങ്ങളെയും വേർതിരിക്കുന്ന മതിലുകൾ. നമ്മൾ ക്രൈസ്തവര്‍ക്ക് ഇത്തരത്തിലുള്ള ഒരു മനസ്ഥിതി പങ്കുവയ്ക്കുവാൻ സാധിക്കുകയില്ല. കുടിയേറ്റക്കാരനായ ഒരു വ്യക്തിയെ സ്വീകരിക്കുന്നവൻ, ക്രിസ്തുവിനെ തന്നെയാണ് സ്വീകരിക്കുന്നത്. കുടിയേറ്റക്കാരുടെ അവകാശങ്ങളും അന്തസ്സും സംരക്ഷിക്കുന്ന ഒരു സാമൂഹികവും രാഷ്ട്രീയവുമായ സംസ്കാരം നാം പ്രോത്സാഹിപ്പിക്കണം. ഇത്തരത്തിലുള്ള ഒരു സംസ്കാരം, അവരെ വളരുവാൻ സഹായിക്കുന്നതും, ഏകീകരണത്തിനു ഉതകുന്നതും ആയിരിക്കണം. കുടിയേറ്റക്കാരനെ അനുഗമിക്കുകയും, പിന്തുണയ്ക്കുകയും, കൂടെ ചേർക്കുകയും വേണം. യുദ്ധങ്ങളിൽ നിന്നോ ക്ഷാമത്തിൽ നിന്നോ പലായനം ചെയ്ത്, അപകടങ്ങളും, അക്രമവും നിറഞ്ഞ യാത്രകൾക്ക് നിർബന്ധിതരാകുന്ന കുടിയേറ്റക്കാർക്ക് സ്വീകാര്യതയും ജീവിതത്തിൽ പുതിയ അവസരങ്ങളും ലഭിക്കാൻ നമുക്ക് പ്രാർത്ഥിക്കാമെന്നും 'പോപ്‌സ് വേള്‍ഡ് വൈഡ് പ്രയര്‍ നെറ്റ്‌വര്‍ക്ക് ഗ്രൂപ്പ്' പുറത്തിറക്കിയ വീഡിയോയില്‍ പാപ്പ പറഞ്ഞു. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-05-30-10:25:50.jpg
Keywords: നിയോഗ

23234
Category: 1
Sub Category:
Heading: മരിയൻ ജീവിതശൈലിയുടെ സപ്ത മുഖങ്ങൾ | മരിയ സ്പന്ദനങ്ങൾ | മെയ് മാസ ചിന്തകൾ 30
Content: നസ്രത്തിലെ ഒരു കൊച്ചു ഗ്രാമീണ കന്യക. ഒരു പാവപ്പെട്ട മരപ്പണിക്കാരന്റെ ഭാര്യ. ദൈവം രക്ഷകന്റെ മാതാവായി ഉയർത്തിയ നാരിമണി. ദൈവഹിതത്തിന് കീഴ് വഴങ്ങിയ കർത്താവിന്റെ പ്രിയപ്പെട്ട ദാസി. ദൈവവചനം ഉൾക്കൊണ്ടുകൊണ്ട് ജീവിച്ച പ്രേഷിത. ലളിത ജീവിതത്തിന്റെ ഉദാത്ത മാതൃക. പരകോടി വിശ്വാസികൾക്ക് വിശ്വാസ ജീവിതശൈലിയുടെ ഉദാത്തമായ ജീവിത മാതൃക നൽകിയ ആ ജീവിത മാർഗത്തിലേക്ക് നമുക്കും കടന്നുചെല്ലാം. പരിശുദ്ധ മറിയം നമുക്ക് നൽകുന്നത് ഒരുപിടി തത്വസംഹിതകൾ അല്ല മറിച്ച് ജീവിത മാതൃകയാണ്. #{blue->none->b->1) വചനം അനുവർത്തിച്ചിരുന്ന ജീവിതശൈലി }# ലൂക്കാ സുവിശേഷം എട്ടാം അധ്യായത്തിൽ ദൈവവചനം ശ്രവിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുന്നവരാണ് എന്റെ അമ്മയും സഹോദരന്മാരും എന്നുള്ള ഈശോയുടെ പ്രഖ്യാപനത്തിലൂടെ ഈശോ തന്റെ ശ്രോതാക്കളെ ഒരു വലിയ സത്യം പഠിപ്പിക്കുന്നതിനോടൊപ്പം തന്റെ അമ്മയുടെ ജീവിതശൈലിയിലേക്ക് ക്ഷണിക്കുക കൂടി ചെയ്യുകയാണ്. മറിയം ദൈവവചനം അനുസരിച്ച് ജീവിച്ച ഒരു വ്യക്തിയായിരുന്നുവെന്ന് സുവിശേഷങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. ഇത് കർത്താവിന്റെ ദാസി നിന്റെ വാക്ക് എന്നിൽ നിറവേറട്ടെ (Lk1/38) എന്നുരുവിട്ടുകൊണ്ട് ദൈവവചനത്തെ സ്വ ഹൃദയത്തിൽ ഏറ്റുവാങ്ങിയവളാണ് മറിയം. സഭാ പിതാവായ വി. ഇരണേവൂസ് പറയുന്നതുപോലെ ദൈവവചനത്തോടുള്ള അനുസരണത്താൽ അവൾ തന്റെയും മനുഷ്യവംശത്തിന്റെയും രക്ഷയ്ക്ക് കാരണമായി. ദൈവവചനങ്ങൾ കൊണ്ട് മനസ്സും ഹൃദയവും ജീവിതവും നിറച്ച മറിയത്തിലാണ് വചനം മാംസം ധരിച്ചത്. #{blue->none->b-> 2) വചനം പങ്കുവെച്ചിരുന്ന ജീവിതശൈലി. }# മറ്റേതൊരു യഹൂദ യുവതിയെയും പോലെ മറിയവും ദൈവവചനം സ്വ ജീവിതത്തിൽ ശ്രേഷ്ഠമായി കണ്ടു. സങ്കീർത്തനങ്ങളാലും ഗാനങ്ങളാലും സമയത്തും അസമയത്തും ദൈവസ്തുതി ഗീതങ്ങൾ പാടാനുള്ള അവസരം മറിയം പാഴാക്കിയിരുന്നില്ല. വചനം ഉദ്ധരിക്കുകയും സന്തോഷാതിരേകത്താൽ തന്റെ ഇളയമ്മയായ എലിസബത്തിനോടു പങ്കുവെക്കുകയും ചെയ്യുന്ന മറിയത്തെയാണ് നമുക്ക് വിശുദ്ധ ലൂക്കായുടെ സുവിശേഷത്തിൽ കാണാൻ സാധിക്കുന്നത്. പഞ്ചഗ്രന്ഥയിൽ നിന്നും സങ്കീർത്തനങ്ങളിലും പ്രവാചകന്മാരിൽ നിന്നും ഒക്കെ അടർത്തിയെടുത്ത് സ്വന്തമായി രൂപപ്പെടുത്തിയ ഒരു സ്തോത്ര ഗീതമാണ് മറിയം തന്റെ കൃതജ്ഞത ഗീതമായി ആലപിക്കുന്നത്. #{blue->none->b-> 3) ദൈവവചനം ശ്രവിക്കാൻ മറ്റുള്ളവരെ ക്ഷണിക്കുന്ന ജീവിതശൈലി }# തന്നെ സമീപിക്കുന്നവരെ എല്ലാം മിശിഹായിലേക്ക് നയിക്കുന്ന ഒരു ജീവിതശൈലിയായിരുന്നു മാതാവിന്റേത് അതുകൊണ്ടാണ് കാനായിൽ വെച്ച് നടന്ന വിവാഹ വിരുന്നില് പരിശുദ്ധ അമ്മ പറയുന്നത് അവൻ പറയുന്നതുപോലെ ചെയ്യുവിൻ എന്ന് (Jn2/5). ഈശോയുടെ ഹിതം അനുസരിച്ച് ജീവിക്കുവാൻ കർത്താവിന്റെ വചനങ്ങൾ നമ്മിൽ നിലനിൽക്കുമ്പോൾ മാത്രമാണല്ലോ സാധിക്കുക. #{blue->none->b-> 4) മറിയത്തിന്റെ ലളിത ജീവിതശൈലി }# പരിശുദ്ധ കന്യകാമറിയം ഒരു പാവപ്പെട്ട തൊഴിലാളി സ്ത്രീയായിരുന്നു ലളിതമായ ജീവിതശൈലി പുലർത്തിയവൾ ആയിരുന്നു. തൊഴിലും,പണവും, മരുന്നും, മറ്റാനുകൂല്യങ്ങളും യാചിക്കുന്നവരെ കുറിച്ച് നാം കേട്ടിട്ടുണ്ട് എന്നാൽ തന്റെ കുഞ്ഞിനെ പ്രസവിക്കാൻ ഒരിടം തേടി മറിയവും ജോസഫും എത്രയെത്ര വാതിലുകൾ മുട്ടി. ഒടുവിൽ കാലിത്തൊഴുത്തിൽ അഭയം തേടുകയും തന്റെ കൈക്കുഞ്ഞിനെ ഒരു പഴന്തുണിയിൽ പൊതിഞ്ഞ് പുൽത്തൊട്ടിയിൽ കിടത്തുകയും ചെയ്തു. തന്റെ മകൻ അന്യസ്ഥലത്ത് ജനിക്കുകയും വളരുകയും തുടർന്ന് രഹസ്യ ജീവിതം നയിക്കുകയും ഒടുവിൽ കുരിശിൽ തൂങ്ങിമരിക്കുകയും അന്യന്റെ കല്ലെറിയൽ സംസ്കരിക്കപ്പെടുകയും ചെയ്തതിന്റെ ദൃക്സാക്ഷിയായ ആ അമ്മ ലളിത ജീവിതത്തിന്റെ മഹത്തായ മാതൃകയാണ്. #{blue->none->b-> 5) ആത്മാവിൽ നിറഞ്ഞ സ്നേഹസേവന സമൃദ്ധമായ ജീവിതശൈലി.}# മാലാഖയുടെ ദിവ്യ സന്ദേശത്തെ തുടർന്ന് ആത്മാവിൽ നിറഞ്ഞ വ്യക്തിയാണ് മറിയം' ആത്മാവിൽ നിറഞ്ഞ ഒരു വ്യക്തിയുടെ പ്രകടമായ ലക്ഷണമാണ് സ്നേഹപൂർവ്വമായ സേവനം. പരിശുദ്ധാത്മാവിനാൽ നിറഞ്ഞ മറിയം ഉടൻതന്നെ തിടുക്കത്തിൽ എലിസബത്തിനെ സന്ദർശിക്കാൻ യാത്രയാവുകയാണ്. ആത്മാവിൽ നിറഞ്ഞു വേണം സേവനത്തിനായി യാത്ര തിരിക്കാൻ അപ്പോൾ സേവനം സ്വീകരിക്കുന്നവരും പരിശുദ്ധാ രൂപയിൽ നിറയും. മറിയത്തിന്റെ അഭിവാദനം ശ്രവിച്ചപ്പോൾ എലിസബത്ത് പരിശുദ്ധാത്മാവിൽ നിറഞ്ഞു (Lk2/34-35). വിവിധ ശൂശ്രൂഷകളിൽ ഏർപ്പെട്ടിരിക്കുന്ന സഭ സ്വീകരിക്കേണ്ട ഒരു ഉദാത്ത മാതൃകയാണ് മറിയത്തിൻ നാം ദർശിക്കുന്നത്. ആദ്യം ദൈവത്തെ കൊടുക്കുക പിന്നീട് അറിവും സമ്പത്തും മരുന്നും ഒക്കെ കൊടുക്കുക. #{blue->none->b-> 6) ഈശോയുടെ ആവശ്യങ്ങളിൽ ഓടിയെത്തുന്ന ഒരു ജീവിതശൈലി}# വിശുദ്ധ ഗ്രന്ഥം പരിശോധിച്ചാൽ ഈശോയുടെ ജനനം മുതൽ മരണം വരെ അവിടത്തോടൊപ്പം ഉണ്ടായിരുന്ന വ്യക്തിയാണ് മറിയമെന്ന് നമുക്ക് കാണാൻ സാധിക്കും. രഹസ്യ ജീവിതകാലം അത്രയും ഈശോ നസ്രത്തിൽ തന്റെ മാതാപിതാക്കൾക്ക് കീഴ്പ്പെട്ട് ഒരു തച്ചനായി ജീവിക്കുകയായിരുന്നല്ലോ (Lk2/51-52). പരസ്യ ജീവിതകാലത്ത് മാത്രമാണ് മാതാവ് ഈശോയുടെ ഒപ്പം എപ്പോഴും ഉണ്ടാകാതിരുന്നത്. എന്നാൽ സുവിശേഷങ്ങൾ പരിശോധിച്ചാൽ ഒരു കാര്യം നമുക്ക് വ്യക്തമാകും, മറിയത്തിന്റെ സഹായം ഈശോയ്ക്ക് എപ്പോഴൊക്കെ ആവശ്യമുണ്ടായിരുന്നു അപ്പോഴെല്ലാം അമ്മ അവിടുത്തേക്ക് ശക്തി പകരാനായി ഓടിയെത്തുമായിരുന്നു. മറ്റുള്ളവർ ഈശോയെ അംഗീകരിക്കുമ്പോൾ ആ അംഗീകാരത്തിന്റെ മറപിടിച്ച് അതിൽ അഭിമാനിക്കാൻ മറിയം ശ്രമിക്കുന്നില്ല എന്നാൽ മറിയത്തെ നാം ഈശോയോട് കൂടെ കണ്ടെത്തുക ഈശോയെ കാണാതെ പോയപ്പോഴും എല്ലാവരും ഈശോയെ തിരസ്കരിച്ചപ്പോഴും ഒക്കെയാണ് #{blue->none->b->7) കാൽവരിയിൽ ഓടിയെത്തുന്ന ജീവിതശൈലി}# ആവശ്യം നേരത്തെ സഹായിക്കുന്ന ആളാണ് ഒരുത്തമ സുഹൃത്ത് എന്നൊരു ചൊല്ല് തന്നെയുണ്ടല്ലോ എന്നാൽ ഇതിലുപരി ഒരു അമ്മ എന്ന നിലയ്ക്ക് ഈശോയുടെ ആവശ്യങ്ങളിൽ മറിയം ഓടിയെത്തുന്നുണ്ട്. മാരകായുധങ്ങൾ ഏന്തി നിൽക്കുന്ന റോമൻ പടയാളികളും, യഹൂദ മത മേധാവികളും ഈശോയെ കുറ്റവാളി എന്നപോലെ പിടിച്ചു ബന്ധിച്ച് ശിരസ്സിൽ മുള്ളു തൊപ്പി അണിയിച്ച്, ഭാരമേറിയ കുരിശും ചുമത്തി കാൽവരിയിലേക്ക് ആനയിച്ചപ്പോൾ ഈശോയുടെ ഉറ്റവരും ഉടയവരും എന്ന് വീമ്പിളക്കിയവരൊക്കെ അവിടുത്തെ ഉപേക്ഷിച്ചു പോയി. അവിടുത്തെ മൂന്നുകൊല്ലം പിന്തുടർന്ന ശിഷ്യന്മാരോ, അവിടുത്തെ അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയവരോ, ഓശാന പാടിയവരോ, എന്തിന് താൻ മരിച്ചവരിൽ നിന്നും ഉയർപ്പിച്ച ലാസർ പോലും അടുത്തില്ലായിരുന്നു. എന്നാൽ പരിശുദ്ധ അമ്മ കുറെ സ്ത്രീകളോടു കൂടി ഈശോയെ അനുഗമിച്ചു കാൽവരിയിൽ എത്തി. സ്വന്തം മക്കൾ രോഗി ആവുകയോ കുറ്റവാളിയായി ജയിലിൽ ആവുകയോ അബദ്ധസഞ്ചാരം ചെയ്യുകയോ ചെയ്താൽ അവരെപുറത്താക്കുന്ന ആധുനിക മാതാപിതാക്കന്മാരുടെയും സ്നേഹിതനെ ആവശ്യങ്ങളിൽ കയ്യൊഴിയുകയും ഒറ്റപ്പെടുത്തുകയും ചെയ്യുന്ന ആധുനിക സുഹൃത്തുക്കളുടെയും മുൻപിൽ കാൽവരിയിലെ അമ്മ ഒരു ചോദ്യചിഹ്നമാണ്.മറിയത്തിന് ഈശോയോടുള്ള സ്നേഹത്തിന്റെ പാരമ്യം നാം ദർശിക്കുന്നത് കാൽവരിയിൽ വെച്ചാണ്. അതുകൊണ്ടാവാം ഇതിനു പ്രതി സ്നേഹം പ്രകടിപ്പിച്ചുകൊണ്ട് മനുഷ്യകുലത്തിനു മുഴുവനും വേണ്ടി ജീവിത ബലിയർപ്പിച്ച വേളയിൽ തന്റെ അമ്മയെ മാനവ മഹാ കുടുംബത്തിനും മുഴുവനും അമ്മയായി നൽകിക്കൊണ്ട് അവിടുന്ന് യോഹന്നാനെ ഏൽപ്പിച്ചത്.. സഭാ മക്കളുടെ അമ്മ സാന്ത്വനവും ആശ്വാസവുമായി ജീവിതത്തിന്റെ കാൽവരികളിൽ ഇന്നും നമ്മോടൊപ്പം ഉണ്ട്. #{blue->none->b-> 7) കൊട്ടും കുരവയും ഇല്ലാത്ത ജീവിതശൈലി.}# മറിയത്തിന്റെ ജീവിതത്തെ ഒരു സുഗന്ധ പുഷ്പത്തോടെ ഉപമിക്കാം ആരാലും അറിയാതെ ശബ്ദ കോലാഹലം ഇല്ലാതെ പ്രശാന്തതയോടെ അത് വിടർന്നു അതിൽ നിന്നും എങ്ങും പരക്കുന്ന പരിമളം വഴി മാലോകർ അതിന്റെ അടുത്തേക്ക് ഓടിയടുക്കുന്നു. ഇതുപോലെ കൊട്ടും കുരവയും ഇല്ലാതെ നിശബ്ദയായി തനിക്ക് ചെയ്യാനുള്ളതെല്ലാം ചെയ്തുതീർത്തവളാണ് അമ്മ. തന്റെ സ്നേഹ സേവന സൗന്ദര്യം വഴി കുറച്ചുപേർക്ക് പരിമളം പങ്കുവെച്ചു കൊടുത്തു നിശബ്ദ ശാന്തമായ ആ ജീവിതത്തെ ലൂക്കാ സുവിശേഷകൻ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ് "അവന്റെ അമ്മ ഇക്കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ചു"(Lk2/51). എല്ലാം അവൾ അറിഞ്ഞെന്നു ഭാവിക്കാതെ ജീവിച്ചു. അധരം കൊണ്ടും ബുദ്ധികൊണ്ടും തൂലിക കൊണ്ടും സ്വ കീർത്തിക്കുവേണ്ടി ദൈവത്തിനു വേണ്ടി ജീവിക്കുന്നവർ ഇക്കാലത്ത് ധാരാളമുണ്ട്. എന്നാൽ ഈശോയെ കുറിച്ചുള്ള കാര്യങ്ങൾ ഹൃദയത്തിൽ സംഗ്രഹിച്ച് ജീവിതത്തിൽ പകർത്തിയ ഒരു ജീവിതശൈലി മറിയത്തിലാണ് നാം ആദ്യമായി കണ്ടുമുട്ടുക. ഒരിക്കലും തുളുമ്പാത്ത ഒരു നിറകുടമാണ് അവൾ. ദൈവസ്നേഹത്തിന്റെ ഉറവിടവും നിറകുടവും ആണോല്ലോ ഹൃദയം. പ്രകൃതിയിൽ എങ്ങും നിറഞ്ഞു നിൽക്കുന്ന സ്വച്ഛതയും ശാന്തതയും ധ്യാനാത്മകതയും മറിയത്തിന്റെ ഹൃദയത്തിന്റെ സ്ഥായീ ഭാവമായിരുന്നു. പരിശുദ്ധ അമ്മ സ്വർഗീയ മഹത്വത്തിൽ പ്രവേശിച്ചത് ദൈവവചനം ഉൾക്കൊണ്ടുള്ള ഒരു ലളിത ശാന്തമായ ജീവിതശൈലി സ്വീകരിച്ചുകൊണ്ടാണ്. ഈശോയെ ലോകത്തിനു മുൻപിൽ അവതരിപ്പിച്ച മറിയം നയിച്ച ഒരു ജീവിതരീതി അനുവർത്തിച്ചുകൊണ്ട് മാത്രമേ സഭയ്ക്കും സമൂഹത്തിനും ഇന്നത്തെ ലോകത്തിന്റെ മുൻപിൽ ഈശോയെ അവതരിപ്പിക്കാൻ കഴിയുകയുള്ളൂ. അതിനായി മരിയൻ ജിവിതശൈലിയുടെ സപ്ത മുഖങ്ങൾ സ്വന്തമാക്കാൻ നമുക്കു പരിശ്രമിക്കാം. സി. റെറ്റി FCC
Image: /content_image/News/News-2024-05-30-22:33:41.jpg