category_idNews
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വിശുദ്ധ തൈലം കൂദാശ നടത്തി
Contentപ്രെസ്റ്റൻ: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ വിവിധ ഇടവകകളിലും മിഷനുകളിലും കൂദാശ കർമ്മങ്ങളിൽ ഉപയോഗിക്കുവാനുള്ള വിശുദ്ധ തൈലത്തിന്റെ കൂദാശ കർമ്മം കത്തീഡ്രൽ ദേവാലയമായ പ്രസ്റ്റണിലെ സെന്റ് അൽഫോൻസ കത്തീഡ്രലിൽ നടത്തി. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്റെ കാർമികത്വത്തിൽ നടത്തിയ കൂദാശകർമ്മത്തിൽ പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ചാൻസിലർ ഫാ. ഡോ. മാത്യു പിണക്കാട്ട്, പാസ്റ്ററൽ കോഡിനേറ്റർ ഫാ. ഡോ. ടോം ഓലിക്കരോട്ട്, കത്തീഡ്രൽ വികാരി ഫാ. ഡോ. ബാബു പുത്തൻപുരക്കൽ രൂപതയിൽ സേവനം അനുഷ്ഠിക്കുന്ന മുഴുവൻ വൈദികർ എന്നിവർ സഹ കാർമ്മികർ ആയിരുന്നു. രൂപതയുടെ ആദ്ധ്യാത്മിക ശുശ്രൂഷയിലെ അതിപ്രധാനമാണ് അഭിഷേക തൈല കൂദാശയെന്നും ഈ ശുശ്രൂഷയിൽ വൈദികരുടെയും , സമർപ്പിതരുടെയും അത്മായ പ്രതിനിധികളുടെയും സാന്നിധ്യത്തോടെ രൂപതാ കുടുംബം മുഴുവൻ സന്നിഹിതമാണെന്നും വിശുദ്ധ കുർബാനമധ്യേ ഉള്ള വചന സന്ദേശത്തിൽ രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പറഞ്ഞു. ജീവിതത്തിൽ ഏതു സാഹചര്യത്തിലും വിശുദ്ധിയെ ലക്ഷ്യമാക്കിയാകണം നമ്മുടെ പ്രയാണം. ഈ ആധ്യാത്മിക നിയോഗത്തിൽ നിന്നും പിന്തിരിയാനുള്ള സകല പ്രലോഭനങ്ങളെയും അതിജീവിക്കാൻ നമ്മൾ കരുത്തുള്ളവരാകണമെന്നും രൂപത അംഗങ്ങൾ സഭാഗാത്രത്തിന്റെ ഏക നാവായി വർത്തിച്ചു കൊണ്ടാണ് ഇത് സാധ്യമാക്കുന്നതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കൂദാശ കർമ്മത്തിന് ശേഷം കൈക്കാരൻമാരുടെയും പ്രതിനിധികളുടെയും സമ്മേളവും നടന്നു. രൂപതയുടെ നടക്കാനിരിക്കുന്ന പരിപാടികളെ ക്കുറിച്ചും മറ്റു പദ്ധതികളെകുറിച്ചും വിശദമായ ചർച്ചയും നടന്നു. രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പിതാവിന്റെ അധ്യക്ഷതയിൽ നടത്തിയ സമ്മേളനത്തിൽ ഫാ. ഡോ. ആന്റണി ചുണ്ടെലിക്കാട്ട്, ഫാ. ഡോ. മാത്യു പിണക്കാട്ട്, ഫാ. ജോ. മൂലശ്ശേരി വി സി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു സംസാരിച്ചു. പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി റോമിൽസ് മാത്യു ചർച്ചകൾക്ക് നേതൃത്വം നൽകി. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image
Second Image
Third Image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-30 09:27:00
Keywordsബ്രിട്ട
Created Date2024-05-30 09:28:59