category_idIndia
Priority0
Sub CategoryNot set
statusPublished
PlaceNot set
Mirror DayNot set
Heading വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാളിന് ഇന്നു കൊടിയേറും
Contentമാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർഥകേന്ദ്രത്തിൽ വിശുദ്ധ മറിയം ത്രേസ്യയുടെ തിരുനാൾ ഇന്നു കൊടിയേറും. രാവിലെ 10.30ന് ദിവ്യബലി, സന്ദേശം, ലദീഞ്ഞ്, നൊവേന എന്നിവ നടക്കും. ഇരിങ്ങാലക്കുട രൂപത വികാരി ജനറാളും തിരുനാളിന്റെ ആഘോഷകമ്മിറ്റി ചെയർമാനുമായ മോൺ. ജോസ് മഞ്ഞളി മുഖ്യകാർമികനാകും. തിരുക്കർമങ്ങളെതുടർന്ന് നേർച്ചഭക്ഷണ വിതരണവും നടക്കും. ഉച്ചതിരിഞ്ഞ് മൂന്നിനു വിശുദ്ധ മറിയം ത്രേസ്യയുടെ മാതൃഭവനം സ്ഥിതിചെയ്യുന്ന ഇടവകയായ തുറവൂർ സെൻ്റ് അഗസ്റ്റിൻ പള്ളിയിൽ ആരാധനയെതുടർ ന്ന് വിശുദ്ധയുടെ കബറിടം സ്ഥിതിചെയ്യുന്ന കുഴിക്കാട്ടുശേരിയിലെ തീർത്ഥകേന്ദ്രത്തിലേക്ക് ദീപശിഖാ പ്രയാണം. വൈകീട്ട് 5.45 ന് കബറിട ദേവാലയത്തിൽ എത്തിച്ചേരുന്ന ദീപശിഖ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ സ്വീകരിച്ച് കബറിടത്തിങ്കൽ പ്രതിഷ്ഠിക്കും. ആറിന് തിരുനാൾ കൊടികയറ്റം മേജർ ആർച്ച് ബിഷപ്പ് നിർവഹിക്കും. ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം എന്നിവയിൽ മാർ തട്ടിൽ മുഖ്യകാർമികത്വം വഹിക്കും. പ്രദക്ഷിണശേഷം നേർച്ചഭക്ഷണവിതരണം. തുടർന്നുള്ള ദിവസങ്ങളിൽ രാവിലെ 10.30ന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, നേർച്ചഭക്ഷണം എന്നിവയും വൈകീട്ട് ആറിന് ലദീഞ്ഞ്, ദിവ്യബലി, സന്ദേശം, നൊവേന, പ്രദക്ഷിണം, നേർച്ച ഭക്ഷണം എന്നിവയും ഉണ്ടായിരിക്കും. ജൂൺ എട്ടിനാണ് പ്രധാന തിരുനാൾ ആഘോഷം. എട്ടാമിടതിരുനാൾ ജൂൺ 15ന് ആഘോഷിക്കും. ▛ {{ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image
Second ImageNo image
Third ImageNo image
Fourth ImageNo image
Fifth ImageNo image
Sixth ImageNo image
Seventh ImageNo image
Video
Second Video
facebook_link
News Date2024-05-30 08:30:00
Keywordsത്രേസ്യ
Created Date2024-05-30 08:31:11