Contents
Displaying 22841-22850 of 24979 results.
Content:
23266
Category: 1
Sub Category:
Heading: അഞ്ചു മക്കളില്‍ മൂന്നു പേരും വൈദികര്‍: നാലാമത്തെ മകന്റെ തിരുപ്പട്ട സ്വീകരണത്തിന് മുന്‍പ് മോളി നിത്യസമ്മാനത്തിന് യാത്രയായി
Content: പാലാ: അഞ്ചു മക്കളില്‍ നാലു പേരെയും ഈശോയുടെ വന്ദ്യ വൈദികരാകുവാന്‍ തീരുമാനമെടുത്തപ്പോള്‍ അവര്‍ക്ക് ബലമേകിയ അമ്മ സ്വര്‍ഗ്ഗീയ സമ്മാനത്തിന് വിളിക്കപ്പെട്ടു. പാലാ പൈക പന്തിരുവേലില്‍ ജോയിയുടെ ഭാര്യ മോളിയാണ് ഈശോയുടെ സന്നിധിയിലേക്ക് യാത്രയായത്. പന്തിരുവേലില്‍ ജോയി - മോളി ദമ്പതികളുടെ അഞ്ച് ആണ്‍ മക്കളില്‍ നാലു പേരും നിത്യ പുരോഹിതനായ ഈശോയെ പിഞ്ചെല്ലുകയായിരിന്നു. ഉയര്‍ന്ന വരുമാനമുള്ള ജോലിയും വിദേശത്തെ ജീവിത സാഹചര്യവും തെരഞ്ഞെടുക്കുന്ന ഇക്കാലഘട്ടത്തെ യുവജനങ്ങളില്‍ നിന്ന്‍ വ്യത്യസ്തരായി 4 പേരും പൗരോഹിത്യ വഴി തെരഞ്ഞെടുത്തപ്പോഴും യാതൊരു എതിര്‍പ്പും കൂടാതെ പൂര്‍ണ്ണ പിന്തുണയുമായി ഈ മാതാപിതാക്കള്‍ നിലക്കൊണ്ടിരിന്നു. ടൈറ്റസ്, മാർട്ടിൻ, ടിയോ, നിർമൽ, വിമല്‍ എന്നീ അഞ്ചുമക്കളെയാണ് ദമ്പതികള്‍ക്കു ഈശോ സമ്മാനമായി നല്‍കിയത്. ടൈറ്റസ് വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍ ശേഷിച്ച നാലുപേരും ഈശോയുടെ നിത്യ പൗരോഹിത്യത്തില്‍ ഭാഗഭാക്കുകയായിരിന്നു. 2009 ഡിസംബര്‍ 28നു മാർട്ടിനാണ് കുടുംബത്തില്‍ നിന്നു ആദ്യമായി തിരുപ്പട്ടം സ്വീകരിച്ചത്. നിലവില്‍ പാലാ രൂപതയിലെ വരിയാനിക്കാട് ഇടവക വികാരിയായി സേവനമനുഷ്ഠിച്ച് വരികയാണ് അദ്ദേഹം. ഫാ. ടിയോ ഭഗല്‍പൂര്‍ രൂപതയിലാണ് ശുശ്രൂഷ ചെയ്യുന്നത്. 2021 ജനുവരി അഞ്ചിനാണ് കുടുംബത്തിന് അനുഗ്രഹമായി വീണ്ടും തിരുപ്പട്ട സ്വീകരണം നടന്നത്. പാലാ രൂപതയ്ക്കു വേണ്ടി ഫാ. നിർമൽ മാത്യു അന്ന് അഭിഷിക്തനായി. ഈശോ ദാനമായി നല്‍കിയ മക്കള്‍ പ്രാര്‍ത്ഥനയോടെ എടുത്ത തീരുമാനത്തിന് യാതൊരു എതിരും നില്‍ക്കാതെ അവര്‍ക്ക് വേണ്ടി ജീവിതത്തെ പ്രാര്‍ത്ഥനയാക്കി മാറ്റി മുന്നോട്ട് പോകുകയായിരിന്നു മോളി. ഇളയ മകനായ ഡീക്കൻ വിമലിൻ്റെ പൗരോഹിത്യസ്വീകരണം അടുത്തുതന്നെ നടക്കാനിരിക്കുന്ന വേളയിലാണ് മോളിയുടെ വിടവാങ്ങല്‍. ജൂൺ 7ന് വെള്ളിയാഴ്‌ച ഉച്ച കഴിഞ്ഞ രണ്ടരക്ക് സ്വവസതിയിൽ മൃതസംസ്കാര ശുശ്രൂഷകൾ ആരംഭിക്കും. തുടർന്ന് പൈക സെന്റ് ജോസഫ് ദേവാലയത്തിലെ കുടുംബ കല്ലറയിൽ മൃതദേഹം സംസ്ക്കരിക്കും. ▛ {{ സുവിശേഷവത്ക്കരണം വ്യാപിപ്പിക്കാൻ പ്രവാചകശബ്ദത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-06-17:51:09.jpg
Keywords: അമ്മ

23267
Category: 18
Sub Category:
Heading: കെസിബിസി ജാഗ്രത കമ്മീഷന് പുതിയ സാരഥികൾ
Content: കൊച്ചി: കേരള കത്തോലിക്കാ സഭയുടെ ജാഗ്രതയുടെ മുഖമായ കെസിബിസി സാമൂഹിക ഐക്യ ജാഗ്രത കമ്മീഷൻ ചെയർമാനായി മൂവാറ്റുപുഴ രൂപതാധ്യക്ഷൻ ബിഷപ്പ് ഡോ. യൂഹാനോൻ മാർ തിയഡോഷ്യസ് തെരഞ്ഞെടുക്കപ്പെട്ടു. കമ്മീഷൻ ചെയർമാനായിരുന്ന ബിഷപ്പ് ഡോ. ജോസഫ് കരിയിൽ വിരമിച്ച ഒഴിവിലാണ് പുതിയ നിയമനം. താമരശ്ശേരി രൂപത മെത്രാൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, കോട്ടപ്പുറം രൂപതാധ്യക്ഷൻ റവ. ഡോ. അംബ്രോസ് പുത്തൻവീട്ടിൽ എന്നിവരാണ് വൈസ് ചെയർമാന്മാർ. റവ. ഡോ. മൈക്കിൾ പുളിക്കൽ CMI കമ്മീഷൻ സെക്രട്ടറി സ്ഥാനത്ത് തുടരും. എറണാകുളം പിഒസിയിൽ നടന്ന കെസിബിസി വർഷകാല സമ്മേളനത്തിലാണ് പുതിയ നിയമനങ്ങൾ.
Image: /content_image/India/India-2024-06-07-11:10:58.jpg
Keywords: ജാഗ്രത

23268
Category: 1
Sub Category:
Heading: ജനാധിപത്യത്തിന്റെ വിജയമാണ് തെരഞ്ഞെടുപ്പ് ഫലം: കെസിബിസി
Content: കൊച്ചി: ഇന്ത്യയുടെ മഹത്തായ ജനാധിപത്യബോധം എത്രമാത്രം ശക്തമാണെന്ന് പൊതുതെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടുന്നുവെന്ന് കെസിബിസി. വർഗീയ ധ്രുവീകരണങ്ങൾക്കോ വെറുപ്പിന്റെ പ്രചാരണങ്ങൾക്കോ സാധാരണക്കാരായ ഇന്ത്യൻ പൗരന്മാരിൽ വേർതിരിവുണ്ടാക്കാൻ കഴിഞ്ഞില്ല എന്നതു ശ്രദ്ധേയമാണെന്നും പിഒസിയിൽ സമാപിച്ച കെസിബിസി വർഷകാല സമ്മേളനം വിലയിരുത്തി. പൊതുതെരഞ്ഞെടുപ്പിൽ വിജയിച്ച വരെ അഭിനന്ദിച്ച മെത്രാൻ സമിതി ജനങ്ങളോടുള്ള ഉത്തരവാദിത്വവും രാഷ്ട്രനിർമാണത്തിലുള്ള ഔത്സുക്യവും പ്രകടമാക്കാൻ ജനപ്രതിനിധികൾ തയ്യാറാകണമെന്ന് ആവശ്യപ്പെട്ടു. ജനങ്ങളുടെ പൊതുവികാരം ഉൾക്കൊണ്ടു രാജ്യത്തെ ഒന്നായി കാണാനും ഭരണഘടനയോട് വിധേയത്വം പുലർത്താനും രൂപീകൃതമാകുന്ന പുതിയ സർക്കാരിനു കഴിയണമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. ➤ കെസിബിസി സമ്മേളനത്തിലെ തീരുമാനങ്ങളുടെയും നിർദേശങ്ങളുടെയും സംക്ഷിപ്‌തരൂപം: ➤ #{blue->none->b->മേജർ സുപ്പീരിയേഴ്‌സ്-മെത്രാൻ സമിതി യോഗം: }# കേരള കത്തോലിക്കാസഭയിലെ വിവിധ സമർപ്പിത സന്യാസസമൂഹങ്ങളുടെ മേജർ സുപ്പീരിയർമാരുടെയും മെത്രാൻ സമിതിയുടെയും സംയുക്തയോഗം ചേർന്നു. സഭ അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികൾ ചർച്ച ചെയ്തു. വിശ്വാസം സംരക്ഷിക്കുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും കൂട്ടായ പരിശ്രമമുണ്ടാകണമെന്ന് യോഗം വിലയിരുത്തി. #{blue->none->b-> യുവജനവർഷം}# യുവജനവർഷത്തിൽ ഇതുവരെ നടപ്പിലാക്കിയ പദ്ധതികൾ വിലയിരുത്തി. 'സഭയുടെ പ്രതീക്ഷ' യായ യുവജനങ്ങളുടെ ആത്മാർത്ഥത നിറഞ്ഞ സമർപ്പണത്തെ സഭ വിലമതിക്കുന്നു. ആത്മീയപരിശീലനത്തിനുള്ള താത്പര്യവും വിശ്വാസത്തെ സംബന്ധിച്ച ആഴമേറിയ ബോധ്യം നേടാനുള്ള ഔത്സുക്യവും യുവജനങ്ങൾക്കുണ്ടെന്ന് മെത്രാൻസമിതി വിലയിരുത്തി. വൈദികരും യുവജനങ്ങളോട് അടുത്ത് ഇടപെടുന്ന സന്യസ്‌തരും യുവജനങ്ങളുടെ ആത്മീയ വളർച്ചയെയും സാമൂഹിക ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കണം. അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവജനങ്ങൾ നേരിടുന്ന വെല്ലുവിളിക ളിൽ സഹായഹസ്‌തവുമായി മുന്നോട്ടുവരാൻ വൈദികർക്കും സന്ന്യസ്തർ ക്കും കഴിയണം. യുവജനവർഷാചരണം സഭയോടും സഭാപ്രവർത്തനങ്ങളോടും കൂടുതൽ ആഭിമുഖ്യവും താത്പര്യവും സ്നേഹവും യുവജനങ്ങളിൽ സൃ ഷ്‌ടിക്കാൻ സഹായകമാകണമെന്നും മെത്രാൻസമിതി വിലയിരുത്തി. എല്ലാ യുവജനസംഘടനകളെയും ഏകോപിപ്പിച്ച് യൂത്ത് കമ്മീഷൻ സിനഡാത്മക ശൈലിയിൽ പ്രവർത്തിക്കുന്നതിനെ മെത്രാൻ സമിതി അഭിനന്ദിച്ചു. #{blue->none->b->സഭാനവീകരണം മഹാജൂബിലി ആഘോഷം: }# കേരളസഭാനവീകരണത്തിൻ്റെ മൂന്നാംഘട്ടം മിഷൻ വർഷമായും മാർപാപ്പ പ്രഖ്യാപിച്ച ജൂബിലി വർഷാചരണമായും നടത്തും. കേരളത്തിലെ 32 രൂപതക ളെയും അഞ്ചു മേഖലകളായി തിരിച്ച് ആഘോഷങ്ങൾ ക്രമപ്പെടുത്തും. മിഷൻ എക്സ്പോ, തീർഥാടനങ്ങൾ, പ്രതിനിധി സംഗമങ്ങൾ എന്നിവ സംഘടിപ്പി ക്കും. കത്തോലിക്കാസഭയുടെ വിശ്വാസപ്രമാണം നിഖ്യാ സുനഹദോസ് ക്രോഡീകരിച്ചതിൻ്റെ 1600-ാം വാർഷികവും ഉചിതമായി ആചരിക്കാൻ സഭാംഗങ്ങളോട് ആഹ്വാനം ചെയ്തു. #{blue->none->b->സഭ നേരിടുന്ന വെല്ലുവിളികൾ}# പ്രതിസന്ധികളിൽ അകപ്പെടുന്ന സഭാംഗങ്ങളെ സഹായിക്കാൻ സഭയിലെ എല്ലാവർക്കും ഉത്തരവാദിത്വമുണ്ട്. പ്രത്യേകിച്ചും ഇടവകകൾക്കും സംഘടനകൾക്കും അതാതിടങ്ങളിൽ വേണ്ട ജാഗ്രതയോടെ ഇടപെടാൻ കഴിയണം. വൈദികരും സന്യസ്‌തരും അല്‌മായ നേതൃത്വങ്ങളും സംഘടനകളും തങ്ങളുടെ ഉത്തരവാദിത്വം നിർവഹിക്കാൻ സദാ സന്നദ്ധരായിരിക്കണം. അജപാലന- സാമൂഹിക വിഷയങ്ങളിൽ സഭാനേതൃത്വത്തെയും സഭാസംഘടനകളെയും നിരന്തരം അടിസ്ഥാനരഹിതമായി വിമർശിക്കുകയും തെറ്റിദ്ധാരണ പരത്തുക യും ചെയ്യുന്നവരെക്കുറിച്ച് ജാഗ്രത പുലർത്താൻ മെത്രാൻ സമിതി ആഹ്വാനം ചെയ്തു. #{blue->none->b-> പരിസ്ഥിതി പരിപോഷണം: }# ഇടവകകളും സ്ഥാപനങ്ങളും കാർബൺ ന്യൂട്രൽ ആക്കുന്നതിന് ശ്രമങ്ങളു ണ്ടാകണം. മഹാജൂബിലി ആഘോഷം പരിസ്ഥിതി പരിപോഷണത്തിന് സഹായകമാകുന്ന പദ്ധതികൾ ആവിഷ്കരിച്ചു നടപ്പാക്കണം. #{blue->none->b-> നിയമനങ്ങൾ: }# സാമൂഹിക ഐക്യ-ജാഗ്രതാ കമ്മീഷൻ ചെയർമാനായി മുവാറ്റുപുഴ ബിഷപ്പ് യൂഹാനോൻ മാർ തെയഡോഷ്യസിനെ തെരഞ്ഞെടുത്തു. എസ് സി- എസ് ടി- ബിസി കമ്മീഷൻ സെക്രട്ടറിയായി കാഞ്ഞിരപ്പള്ളി രൂപതാംഗം ഫാ. ജോസുകുട്ടി എടത്തിനകത്തെ നിയമിച്ചതായും കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ഫാ. ജേക്കബ് ജി. പാലയ്ക്കാപ്പിള്ളി അറിയിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/India/India-2024-06-07-11:31:04.jpg
Keywords: കെസിബിസി, ജനാധിപത്യ

23269
Category: 1
Sub Category:
Heading: യുക്രൈന് അടിയന്തര മരുന്നുകൾ ഉള്‍പ്പെടെയുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ കൊടിയ കഷ്ടതകള്‍ അനുഭവിക്കുന്ന യുക്രൈന് അടിയന്തര മരുന്നുകൾ ഉള്‍പ്പെടെയുള്ള സഹായവുമായി ഫ്രാന്‍സിസ് പാപ്പ. മാർപാപ്പയുടെ ഹൃദയത്തിൽ എല്ലായ്പ്പോഴും "പീഡിപ്പിക്കപ്പെട്ട യുക്രൈന്‍" ഉണ്ടായിരുന്നുവെന്നും അതിലേക്ക് അദ്ദേഹം തൻ്റെ നിരന്തരമായ ചിന്തകളെ നയിക്കുകയും സമാധാനത്തിനായി പ്രാർത്ഥിക്കാൻ നമ്മെ ക്ഷണിക്കുകയും ചെയ്യുകയായിരിന്നുവെന്നും വത്തിക്കാൻ ഓര്‍മ്മപ്പെടുത്തി. കഴിഞ്ഞ ശനിയാഴ്ച രാജ്യത്തേക്ക് പ്രഥമ ശുശ്രൂഷാ മരുന്നുകൾ അയച്ചുവെന്നും യുദ്ധത്തിൽ പരിക്കേറ്റവർക്കായുള്ളതാണ് സഹായമെന്നും വത്തിക്കാന്‍ അറിയിച്ചു. ഒരു ലക്ഷം യൂറോയുടെ മൂല്യമുള്ള സഹായമാണ് ലഭ്യമാക്കിയത്. തായ്‌വാൻ എംബസി മുഖേനയാണ് പരിശുദ്ധ സിംഹാസനത്തിന്റെ അപ്പസ്‌തോലിക സഹായം. രണ്ട് വർഷത്തിലേറെ നീണ്ട സംഘർഷങ്ങളാൽ പരീക്ഷിക്കപ്പെട്ട, വളരെ പ്രയാസമനുഭവിക്കുന്ന ഒരു ജനതയോട് അടുപ്പം കാണിക്കാനുള്ള ഒരു മാർഗ്ഗമാണിതെന്നും വത്തിക്കാന്‍ അറിയിച്ചു. പവർ ജനറേറ്ററുകൾ, ഭക്ഷണം, തെർമൽ ഷർട്ടുകൾ, പുതപ്പുകൾ എന്നിവ ഉള്‍പ്പെടെ നിരവധി സഹായങ്ങള്‍ ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശ പ്രകാരം വത്തിക്കാന്‍ യുക്രൈന് ലഭ്യമാക്കിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-07-12:09:17.jpg
Keywords: യുക്രൈ, പാപ്പ

23270
Category: 1
Sub Category:
Heading: ലോകമെമ്പാടുമായി 364 മില്യണ്‍ ക്രൈസ്തവര്‍ പീഡനം ഏറ്റുവാങ്ങുന്നതായി വത്തിക്കാന്‍
Content: വത്തിക്കാന്‍ സിറ്റി: ലോകമെമ്പാടുമായി 364 മില്യണ്‍ ക്രൈസ്തവര്‍ യേശുവിലുള്ള വിശ്വാസത്തെ പ്രതി വിവിധങ്ങളായ പീദ്നനങ്ങള്‍ ഏറ്റുവാങ്ങുന്നുണ്ടെന്ന് വത്തിക്കാന്‍ വിദേശകാര്യമന്ത്രിയും സെക്രട്ടറിയുമായ ആർച്ച് ബിഷപ്പ് പോൾ റിച്ചാർഡ് ഗല്ലാഘര്‍. റോമിൽ നടന്ന മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള കോൺഫറൻസിലായിരിന്നു ആര്‍ച്ച് ബിഷപ്പ് ഇക്കാര്യം പറഞ്ഞത്. മനുഷ്യാവകാശങ്ങളുടെ ഒരേ വശമല്ലെങ്കിലും, മതസ്വാതന്ത്ര്യം ഏറ്റവും അടിസ്ഥാനപരമായ അവകാശമാണെന്നും ഏഴു പേരില്‍ ഒരു ക്രൈസ്തവ വിശ്വാസി പീഡനത്തിന് ഇരയാകുന്നതായും ബിഷപ്പ് ചൂണ്ടിക്കാട്ടി. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയട്രോ പരോളിനും പരിശുദ്ധ സിംഹാസനത്തിലേക്കുള്ള ഓർഡർ ഓഫ് മാൾട്ടയുടെ അംബാസഡർ അൻ്റോണിയോ സനാർഡി ലാൻഡിയും ചടങ്ങില്‍ സന്നിഹിതരായിരിന്നു. മത സ്വാതന്ത്ര്യ അവകാശത്തിൻ്റെ ലംഘനം ഒരു അവകാശത്തെ മാത്രമല്ല, മനുഷ്യാവകാശങ്ങളുടെ മുഴുവൻ ഘടകങ്ങളെയും തുരങ്കംവെക്കുന്ന ഫലമുണ്ടാക്കുകയാണ്. 2023 ൽ ക്രൈസ്തവ സമൂഹങ്ങൾക്കും ആരാധനാലയങ്ങൾക്കും എതിരായ ആക്രമണങ്ങൾ ഗണ്യമായി വർദ്ധിച്ചു. ചില കണക്കുകൾ പ്രകാരം, ഏതാണ്ട് 4.9 ബില്യൺ ആളുകൾ മതസ്വാതന്ത്ര്യത്തിൻ്റെ ഗുരുതരമായ അല്ലെങ്കിൽ വളരെ ഗുരുതരമായ ലംഘനങ്ങളുള്ള രാജ്യങ്ങളിൽ ജീവിക്കുന്നു എന്നത് ആശങ്കാജനകമാണ്. മനുഷ്യന്‍റെ സമഗ്ര വികസനം കൈവരിക്കുന്നതിൽ മതസ്വാതന്ത്ര്യം നിർണായക പങ്ക് വഹിക്കുന്നു. ഇക്കാരണത്താൽ, രാഷ്ട്ങ്ങള്‍ നിഷ്പക്ഷത പാലിക്കുകയും വിശ്വാസികളായവര്‍ക്കും എല്ലാവര്‍ക്കും അവരുടെ വിശ്വാസങ്ങൾ പരസ്യമായി പ്രകടിപ്പിക്കാനുള്ള ഒരേ അവകാശം ഉറപ്പുനൽകണമെന്നും ആര്‍ച്ച് ബിഷപ്പ് ആവശ്യപ്പെട്ടു. ലോകത്ത് വിശ്വാസത്തിന്റെ പേരില്‍ ഏറ്റവും അധികം പീഡനങ്ങള്‍ ഏറ്റുവാങ്ങുന്നത് ക്രൈസ്തവരാണ്. ഇതിന്റെ ആഴം ചൂണ്ടിക്കാട്ടിക്കൊണ്ടായിരിന്നു ബിഷപ്പിന്റെ സന്ദേശം. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-07-15:34:29.jpg
Keywords: വത്തിക്കാ

23271
Category: 18
Sub Category:
Heading: മുഖ്യമന്ത്രിയുടെ പരാമർശം അനുചിതം: നാഷനൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ്
Content: ചെങ്ങന്നൂർ: യാക്കോബായ സഭ നിരണം ഭദ്രാസനം മുൻ മെത്രാപ്പോലീത്താ ഡോ. ഗീവർഗീസ് മാർ കൂറിലോസിനെ "വിവരദോഷി " എന്ന് അധിക്ഷേപിച്ച മുഖ്യമന്ത്രി പിണറായി വിജയൻ്റെ പരാമർശം അനുചിതമാണെന്ന് നാഷണൽ ക്രിസ്റ്റ്യൻ മൂവ്മെൻ്റ് ഫോർ ജസ്റ്റിസ് സംസ്ഥാന കമ്മറ്റി. മുഖ്യമന്ത്രിയുടെ പരാമർശം ക്രൈസ്തവ സമൂഹത്തെ ആകമാനം വേദനിപ്പിക്കുന്നതാണ്. സർക്കാരിൻ്റെ ഭരണപരമായ പിഴവുകൾ ചൂണ്ടിക്കാണിക്കാനുള്ള ചുമതല പ്രബുദ്ധമായ പൊതുസമൂഹത്തിനുണ്ട്. ഒരു സമ്മതിദായകൻ്റെ പൗരത്വപരമായ കടമയും രാഷ്ട്രീയ ഉത്തരവാദിത്വവും നിർവ്വഹിച്ചതിൻ്റെ പേരിൽ പൊതുസമൂഹം ആദരിക്കുന്ന ബിഷപ്പിൻ്റെ നേരെ അസഭ്യം ചൊരിയുന്നത് ഒരു പരിഷ്കൃത സമൂഹത്തിന് ഭൂഷണമല്ലായെന്ന് സംഘടന ചൂണ്ടിക്കാട്ടി. കഴിഞ്ഞ പതിറ്റാണ്ടുകളായി ഇരകളുടെ പക്ഷത്ത് നിന്നുകൊണ്ട് സാമൂഹിക നീതിയുടെ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന പരിസ്ഥിതി - മനുഷ്യാവകാശ പ്രവർത്തകൻ കൂടിയാണ് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. ബിഷപ്പുമാരെയും സാമൂദായിക നേതാക്കളെയും ജന പ്രതിനിധികളെയും മുമ്പും ഇങ്ങനെ 'നികൃഷ്ടമായി ' അധിക്ഷേപിക്കുന്ന രീതി ഉണ്ടായിട്ടുണ്ട്. ഉൾപ്പാർട്ടി ജനാധിപത്യത്തിലും വിമർശനം സ്വയ വിമർശനം, തെറ്റ് തിരുത്തൽ തുടങ്ങിയ സംഘടനാ ശൈലികളിൽ വിശ്വസിക്കുന്ന ഉത്തരവാദിത്വമുള്ള ഒരു പാർട്ടിയുടെ നേതാവിൽ നിന്നും ഇത്തരത്തിലുള്ള പെരുമാറ്റം പൊതുസമൂഹം പ്രതീക്ഷിക്കുന്നില്ല. അപക്വമായ പരാമർശം പിൻവലിക്കണമെന്ന് എൻസിഎംജെ സ്റ്റേറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. എൻസിഎംജെ സംസ്ഥാന പ്രസിഡൻ്റ് ഡോ പ്രകാശ് പി തോമസ്, ജനറൽ സെക്രട്ടറി ജെയ്സ് പാണ്ടനാട്, ഫാ. പവിത്രസിങ്, പാസ്റ്റർ ഉമ്മൻ ജേക്കബ്, ഫാ. ജോണു കുട്ടി, ഫാ. ഗീവർഗീസ് കൊടിയാട്ട്, ഫാദർ ബെന്യാമിൻ ശങ്കരത്തിൽ, ഫാ. പി എ ഫിലിപ്പ്, ഷിബു കെ തമ്പി, ഷാജി ടി ഫിലിപ്പ്, വി ജി ഷാജി, കോശി ജോർജ് എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2024-06-08-07:30:16.jpg
Keywords: മുഖ്യമന്ത്രി

23272
Category: 18
Sub Category:
Heading: കുഴിക്കാട്ടുശേരിയില്‍ മറിയം ത്രേസ്യയുടെ തിരുനാൾ ആഘോഷം ഇന്ന്
Content: മാള: കുഴിക്കാട്ടുശേരി വിശുദ്ധ മറിയം ത്രേസ്യ- ധന്യൻ ഫാ. ജോസഫ് വിതയത്തിൽ തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധയുടെ തിരുനാൾ ഇന്ന് ആഘോഷിക്കും. ഇന്നു രാവിലെ ആറുമുതൽ രാത്രി ഏഴുവരെയുള്ള സമയങ്ങളിൽ തുടർച്ചയായി തീർത്ഥാടന കേന്ദ്രത്തിൽ ദിവ്യബലികൾ അർപ്പിക്കപ്പെടും. രാവിലെ 9.30ന് ഇരിങ്ങാലക്കുട ബിഷപ്പ് മാർ പോളി കണ്ണുക്കാടൻ്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന നടക്കും. ഊട്ടു നേർച്ചയുടെ വെഞ്ചരിപ്പ് രാവിലെ 8.30ന് പുത്തൻചിറ സെൻ്റ് മേരീസ് ഫൊറോന വികാരി ഫാ. വർഗീസ് പാത്താടൻ നിർവഹിക്കും. തുടർന്ന് രാത്രി എട്ടുവരെ ഊട്ടുനേർച്ച വിതരണം. തിരുനാളിനോട് അനുബന്ധിച്ചുള്ള പ്രദക്ഷിണം ഉച്ചകഴിഞ്ഞ് മൂന്നിനുള്ള ദിവ്യബലിക്കുശേഷം ആരംഭിക്കും. വിശുദ്ധ മറിയം ത്രേസ്യയുടെ തിരുശേഷിപ്പും വഹിച്ചുകൊണ്ടുള്ള പ്രദക്ഷിണത്തെതുടർന്ന് തിരുശേഷിപ്പു വണക്കം.
Image: /content_image/India/India-2024-06-08-07:41:18.jpg
Keywords: മറിയം ത്രേസ്യ

23273
Category: 1
Sub Category:
Heading: കുട്ടികൾക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്ന ബോധ്യം വളർത്തുക: ഫ്രാൻസിസ് പാപ്പാ
Content: കുട്ടികൾക്ക് എല്ലാ കാര്യങ്ങളും വീട്ടിൽ പറയാൻ പറ്റുമെന്നും അവർ തനിച്ചല്ല എന്നുമുള്ള ബോധ്യം കുട്ടികളിൽ വളർത്തുവാനും, എന്നും ഏറ്റവും നല്ല വഴി തിരഞ്ഞെടുക്കാൻ അവരെ സഹായിക്കുവാനും ഫ്രാൻസിസ് പാപ്പാ മാതാപിതാക്കളോടു നിർദ്ദശിച്ചു. 2025ൽ നടക്കുന്ന ജൂബിലിയുമായി ബന്ധപ്പെട്ടുള്ള റോമിലെ വിവിധ ഇടവകകകൾ സന്ദർശിച്ച് പാപ്പാ നടത്തുന്ന ‘പ്രാർത്ഥനയുടെ വിദ്യാലയം” എന്ന പരിപാടിയുടെ മൂന്നാമത്തെ കൂടിക്കാഴ്ചയിലായിരുന്നു പാപ്പാ ഇപ്രകാരം പറഞ്ഞത്. ജൂൺ ആറാം തിയതി വൈകിട്ട് റോമിന്റെ പ്രാന്തപ്രദേശത്തുള്ള ഓട്ടാവിയയിലെ ചരൽ വിരിച്ച തറയും ഇഷ്ടിക മതിലും, മരങ്ങളും വള്ളിച്ചെടികളും തിങ്ങിയ ഗാര്യേജിൽ ഷട്ടറിട്ടു മറച്ച കാറുകൾക്കു മുന്നിൽ ഒരു കസേരയിൽ ഇരുന്നാണ് പാപ്പാ അവരുമായി കൂടിക്കാഴ്ച നടത്തിയത്. അത്ഭുതം കൂറിയ കണ്ണുകളോടെ ഏതാണ്ട് മുപ്പതോളം കുടുംബങ്ങൾ അവിടെ സന്നിഹിതരായിരുന്നു. കുട്ടികളെ വളർത്തിയെടുക്കാൻ അത്യാവശ്യമായ കുടുംബമെന്ന സംവിധാനത്തെ പരിരക്ഷിക്കാൻ ആവശ്യപ്പെട്ട പാപ്പാ കുടുംബത്തിൽ ഉണ്ടാവുന്ന വാക്കുതർക്കങ്ങളും, ചിലപ്പോഴുണ്ടാകുന്ന വേർപിരിയലുകളുമാകുന്ന കൊടുങ്കാറ്റുകൾക്കുമപ്പുറം നിരാശരാകാതെ ദിവസം അവസാനിക്കും മുമ്പ് സമാധാനം പുന:സ്ഥാപിക്കാൻ പരിശ്രമിക്കാൻ ആവശ്യപ്പെട്ടു. ക്ഷമിക്കൂ (Sorry)എന്നും ദയവായി (Please) നന്ദി ( Thank you) എന്നുമുള്ള വാക്കുകളുടെ ഉപയോഗം ബന്ധങ്ങൾ പ്രായോഗികമാക്കാൻ ഉതകുന്നവയാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു. എല്ലാം കണ്ടു കൊണ്ടിരിക്കുന്ന കുട്ടികൾക്ക് മാതാപിതാക്കൾ തമ്മിലുള്ള സ്നേഹമാണ് പ്രചോദനം എന്നും, പിരിഞ്ഞു കഴിയുന്ന മാതാപിതാക്കൾ പരസ്പരം മോശം പറയുന്നത് ഒഴിവാക്കണമെന്നും പാപ്പാ ഉപദേശിച്ചു. വിശ്വാസം എങ്ങനെ വർദ്ധിപ്പിക്കാൻ കഴിയും എന്ന യുവാക്കളുടെ ചോദ്യത്തിനു മറുപടിയായി സാക്ഷ്യം മാത്രമാണ് ഏക വഴി എന്നായിരുന്നു പാപ്പായുടെ ഉത്തരം. ചരിത്രം മുന്നോട്ടു കൊണ്ടു പോകാനുള്ള ഉത്തരവാദിത്വം യുവാക്കൾക്കാണെന്നും വീഴ്ചകളിൽ തളരാതെ എഴുന്നേറ്റ് മുന്നോട്ടു നീങ്ങുവാനും അവരെ പ്രോത്സാഹിപ്പിച്ചു. സഭയുമായി കുഞ്ഞുങ്ങളെ അടുത്തു നിർത്താൻ സാക്ഷ്യം മാത്രമാണ് വഴിയെന്ന് വീണ്ടും മാതാപിതാക്കളുടെ ചോദ്യത്തിന് ഉത്തരമായി പാപ്പാ വിശദീകരിച്ചു. അത് കുടുംബത്തിൽ നിന്നാണ് ആരംഭിക്കേണ്ടത്. മാതാപിതാക്കളുടെ പരസ്പര സ്നേഹമാണ് കുട്ടികൾ മനസ്സിലാക്കേണ്ടത്. എന്നാൽ പരസ്പരം തർക്കിക്കേണ്ടി വരുമ്പോൾ അതു കുട്ടികളുടെ മുന്നിൽ വച്ചു ചെയ്യാതിരിക്കാൻ പരിശ്രമിക്കാനും പാപ്പാ ആവശ്യപ്പെട്ടു. നല്ല പാഠങ്ങൾ വീട്ടിൽ നിന്നാണ് പഠിക്കുന്നതെന്നും പാപ്പാ ചൂണ്ടിക്കാണിച്ചു.
Image: /content_image/News/News-2024-06-10-03:01:07.jpg
Keywords:

23274
Category: 1
Sub Category:
Heading: ക്രൈസ്തവ വിരുദ്ധതയിൽ വിരിയിച്ചെടുക്കുന്ന അധാർമിക ആശയങ്ങൾ
Content: നവാഗതരായ ആന്റോ ജോസ് പെരേരയും, എബി ട്രീസ പോളും ചേർന്ന് സംവിധാനം ചെയ്ത്, സാന്ദ്ര തോമസ് നിർമ്മിച്ച ചലച്ചിത്രമാണ് "ലിറ്റിൽ ഹാർട്ട്സ്". മലയാള മാധ്യമങ്ങളും യൂട്യൂബർമാരും പൊതുവെ മികച്ച സൃഷ്ടി എന്ന് വാഴ്ത്തുമ്പോഴും ദി ഹിന്ദു, ന്യൂ ഇന്ത്യൻ എക്സ്പ്രസ് തുടങ്ങിയ ദേശീയ മാധ്യമങ്ങൾ "പാതി വെന്ത വിഭവം" എന്ന രീതിയിൽ ശരാശരിയിൽ താഴെ നിൽക്കുന്ന ഒന്നായാണ് ഈ ചലച്ചിത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. സാധാരണ പ്രേക്ഷകർ ഏറ്റെടുക്കാനിടയില്ലാത്ത ഒരു ചലച്ചിത്രമായാണ് പൊതുവെയുള്ള നിഷ്പക്ഷ വിലയിരുത്തലുകൾ. എന്നിരുന്നാലും, കുറച്ചുകാലമായി മലയാള സിനിമയിൽ കണ്ടുവരുന്ന ചില ആഭിമുഖ്യങ്ങളുടെ സ്വാധീനം ഈ സിനിമയിലും പ്രത്യക്ഷപ്പെടുന്നത് നിസ്സാരമായി തള്ളിക്കളയാനാവില്ല. ക്രൈസ്തവ കുടുംബ പശ്ചാത്തലങ്ങൾ, ദേവാലയാന്തരീക്ഷം തുടങ്ങിയവയാണ് ഒന്ന്. ഇടുക്കിയിലെ ഗ്രാമീണ മേഖലയിലെ സാധാരണ ക്രൈസ്തവ കർഷക കുടുംബങ്ങളാണ് ചലച്ചിത്രത്തിലുള്ളത്. പലപ്പോഴും ദേവാലയത്തിലെ തിരുക്കർമ്മങ്ങളും, പ്രാർത്ഥനാന്തരീക്ഷങ്ങളും, ഇടവക വികാരിയുടെ ഇടപെടലുകളും സിനിമയുടെ ഭാഗമാകുന്നുണ്ട്. മൂന്ന് പ്രണയങ്ങളാണ് സിനിമയുടെ കഥാ തന്തു. അതിൽ ഒന്ന് ഒരു സ്വവർഗ്ഗ പ്രണയവും (GCC രാജ്യങ്ങൾ ഈ സിനിമയുടെ പ്രദർശനം നിരോധിച്ചിരുന്നു), മറ്റൊന്ന് വിവാഹിതയായ ഒരു സ്ത്രീയുമായുള്ള നായകന്റെ പിതാവിന്റെ പ്രണയവുമാണ്. മൂന്നാമത്തേതാണ് നായകനും നായികയും തമ്മിലുള്ള പ്രണയം. ആദ്യത്തെ പ്രണയത്തിന് "കാതൽ" എന്ന സിനിമയിലെ നായകന്റെ പ്രണയവുമായി ചില സാമ്യങ്ങളുണ്ട്. സ്വവർഗ്ഗ പ്രണയം സിനിമയിൽ പ്രമേയമാക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമായി വ്യാഖ്യാനിക്കാം. എന്നാൽ, എന്തിന് പള്ളിയിൽ പോകുന്ന, കുടുംബ പ്രാർത്ഥനയുള്ള ക്രൈസ്തവ കുടുംബങ്ങളുടെ പശ്ചാത്തലത്തെ ഇത്തരമൊരു പ്രണയത്തിന് പശ്ചാത്തലമായി പ്രത്യേകം തെരഞ്ഞെടുക്കണം എന്ന ചോദ്യം പ്രസക്തമാണ്. ഇതേ ചോദ്യം തന്നെയാണ് "കാതൽ" സിനിമയുമായി ബന്ധപ്പെട്ട് മുമ്പ് ഉയർന്നതും. സ്വവർഗ്ഗ വിവാഹം, സ്വവർഗ്ഗാനുരാഗം തുടങ്ങിയവയെ അവയുടെ അസാധാരണത്വത്തിൻ്റെ പേരിൽ ശക്തമായി എതിർക്കുന്നത് ക്രൈസ്തവ സമൂഹമാണ്. ഇതിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികൾക്ക് മാനുഷികമായ പരിഗണന നൽകണമെന്ന് സഭ ആവശ്യപ്പെടുമ്പോഴും, ഇത്തരം പ്രകൃതി വിരുദ്ധ പ്രവണതകളെ സഭ അംഗീകരിക്കുന്നില്ല എന്നത് വ്യക്തമാണ്. ഇത്തരം വിഷയങ്ങളുമായി ബന്ധപ്പെട്ടു നടത്തുന്ന അനുകൂല നിയമനിർമ്മാണങ്ങളോട് ലോകത്ത് എല്ലായിടത്തും കത്തോലിക്കാ സഭ വിമർശനാത്മക നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്. അതിന് കത്തോലിക്കാ സഭയ്ക്കും, ക്രൈസ്തവ സമൂഹങ്ങൾക്കും വ്യക്തമായ കാരണങ്ങളുമുണ്ട്. ഈ സിനിമയിൽ വിദേശിയായ ഒരു യുവാവിനെ ജീവിതപങ്കാളിയായി തെരഞ്ഞെടുക്കുന്ന ഷാരോൺ എന്ന കഥാപാത്രം ഒരു തികഞ്ഞ ക്രൈസ്തവ പശ്ചാത്തലത്തിൽ ജനിച്ചു വളർന്നവനാണ്. അവന്റെ താൽപര്യത്തെ സർവ്വാത്മനാ അംഗീകരിക്കുന്ന നായികയായ സഹോദരിയുടെ നിലപാടുകളും സിനിമയുടെ ഭാഗമാണ്. വിഭാര്യനായ തന്റെ പിതാവും, ഒരു മകളുള്ള വിവാഹിതയായ സ്ത്രീയുമായുള്ള ബന്ധത്തെ പ്രോത്സാഹിപ്പിച്ച് കൂടെ നിൽക്കുന്നയാളാണ് നായകനായ സിബിച്ചൻ. ഭാര്യയിലും മകളിലും നിന്ന് അകന്നു ജീവിക്കുന്ന അവരുടെ ഭർത്താവ് ഒടുവിൽ തിരിച്ചെത്തുന്നുണ്ടെങ്കിലും "അയാളെ കാര്യം പറഞ്ഞു മനസിലാക്കി" തിരിച്ചയച്ച് സിബിച്ചൻ ആ വിവാഹത്തിന് കളമൊരുക്കുന്നു. ഇത്തരമുള്ള അസാധാരണ പ്രണയങ്ങൾ കഥയുടെ പ്രധാന ഭാഗങ്ങൾ ആയിരിക്കുന്നതോടൊപ്പം, മറ്റു ചില ഘടകങ്ങളും ശ്രദ്ധേയമാണ്. പള്ളിയിലെ രംഗങ്ങളും, പ്രാർത്ഥനാ വേളകളും തരംതാഴ്ന്ന തമാശകൾ സൃഷ്ടിക്കുന്നതിനായി പലപ്പോഴും ഉപയോഗിച്ചിരിക്കുന്നതാണ് അത്. ക്രൈസ്തവ വിശ്വാസത്തെയും, പ്രാർത്ഥനകളെയും, ആചാരങ്ങളെയും അനാദരവോടെ സിനിമയുടെ വിവിധ സന്ദർഭങ്ങളിൽ ഉപയോഗിച്ചിരിക്കുന്നു. ഇത്തരത്തിൽ അടിസ്ഥാനരഹിതമായതും യാഥാർത്ഥ്യവുമായി ബന്ധമില്ലാത്തതുമായ അവതരണങ്ങൾ ഈ ചലച്ചിത്രം കാഴ്ചക്കാർക്ക് സമ്മാനിക്കുന്നുണ്ട്. വികലമായ ആശയങ്ങളും, തരംതാഴ്ന്ന കോമഡികളും അവതരിപ്പിക്കാൻ ക്രൈസ്തവ പശ്ചാത്തലം സുരക്ഷിതമാണ് എന്നതായിരിക്കാം ചലച്ചിത്ര രചയിതാക്കളെയും നിർമ്മാതാക്കളെയും പതിവായി അത് തന്നെ തെരഞ്ഞെടുക്കാൻ പ്രേരിപ്പിക്കുന്നത്. ഒരു വലിയ വിഭാഗം മനുഷ്യരെയും, അവരുടെ വിശ്വാസങ്ങളെയും ആചാരങ്ങളെയും ഇത്തരത്തിൽ തരം താഴ്ത്തി അവതരിപ്പിക്കുന്ന ശൈലി അനാരോഗ്യകരവും അംഗീകരിക്കാനാവാത്തതുമാണ്. പൊതു സമൂഹത്തിനു മുൻപിൽ ക്രൈസ്തവ വിശ്വാസത്തെയും ജീവിതത്തെയും കുറിച്ച് തെറ്റായ ധാരണകൾ രൂപപ്പെടുത്താൻ ചിലർ സിനിമ എന്ന മാധ്യമത്തിലൂടെ നിരന്തരം ശ്രമിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്. ഇത്തരം നീക്കങ്ങളിൽനിന്ന് ചലച്ചിത്രപ്രവർത്തകർ വിട്ടുനിൽക്കുകയും, ഇത്തരം സിനിമകളെ കേരളത്തിലെ മതേതര സമൂഹം നിരുത്സാഹപ്പെടുത്തുകയും വേണം. - KCBC Jagratha Commission
Image: /content_image/News/News-2024-06-11-20:17:49.jpg

23275
Category: 1
Sub Category:
Heading: ഏകീകൃത വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ സഭയ്ക്ക് പുറത്തേക്ക്: അന്ത്യ ശാസനവുമായി സഭ
Content: കൊച്ചി: സീറോ മലബാർ സഭയിൽ ജൂലൈ മൂന്നു മുതൽ ഏകീകൃത രീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാത്ത വൈദികർ കത്തോലിക്കാ സഭയുടെ കൂട്ടായ്‌മയിൽനിന്നു പുറത്തുപോയതായി കണക്കാക്കപ്പെടുമെന്ന് സഭാ നേതൃത്വം സർക്കുലറിലൂടെ അറിയിച്ചു. സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പും എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്തയുമായ മാർ റാഫേൽ തട്ടിലും എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്‌തോലിക് അഡ്‌മിനിസ്ട്രേറ്റർ മാർ ബോസ്കോ പുത്തൂരും സംയുക്തമായി പുറപ്പെടുവിച്ച സർക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സീറോമലബാർസഭയുടെ സിനഡ് തീരുമാനിച്ചതും ശ്ലൈഹീക സിംഹാസനം അംഗീകുരിച്ചതും നടപ്പിലാക്കാൻ പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ രണ്ടുതവണ കത്തുകളിലൂടെയും ഒരുതവണ വീഡിയോ സന്ദേശത്തിലൂടെയും നേരിട്ട് ആവശ്യപ്പെട്ട തുമായ ഏകീകൃത കുർബാനയർപ്പണരീതി സീറോമലബാർ സഭ മുഴുവനിലും നടപ്പിലാക്കണമെന്ന തീരുമാനത്തിനു യാതൊരു മാറ്റവുമില്ലായെന്ന് സര്‍ക്കുലറില്‍ ആവര്‍ത്തിക്കുന്നു. ജൂലൈ മൂന്നു മുതൽ ഏകീകൃതരീതിയിൽ വിശുദ്ധ കുർബാന അർപ്പിക്കാൻ അന്തിമമായി ആവശ്യപ്പെടുന്നുവെന്നും ഈ അന്തിമ നിർദേശം അനുസരിക്കാതെ ജൂലൈ മൂന്നിനുശേഷവും ഏകീകൃത രീതിയിൽനിന്നു വ്യത്യസ്തമായി വിശുദ്ധ കുർബാന അർപ്പിക്കുന്ന വൈദികർക്ക് ജൂലൈ നാലു മുതൽ കത്തോലിക്ക സഭയിൽ പൗരോഹിത്യ ശുശ്രൂഷ നിർവഹിക്കുന്നതിൽനിന്ന് ഇനിയൊരു മുന്നറിയിപ്പില്ലാതെ വിലക്കേർപ്പെടുത്തുന്നതാണ്. തീരുമാനം സീറോ മലബാർ സഭയുടെ വിശുദ്ധ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികർക്കും ബാധകമായിരിക്കുമെന്നും സർക്കുലറിൽ പറയുന്നു. 2021 നവംബർ 28 മുതൽ നമ്മുടെ സഭയിലെ 35-ൽ 34 രൂപതകളിലും യൂറോപ്പിലെ അപ്പസ്‌തോലിക് വിസിറ്റേഷനിലും മറ്റു പ്രവാസി സമൂഹങ്ങളിലും നടപ്പിലാക്കിയ ഏകികൃത കുർബാന അർപ്പണ രീതി ക്രമാനുഗതമായി ഈ അതിരൂപതയിലും നടപ്പിലാക്കാൻ പലനിർദേശങ്ങളും മുന്നോട്ടുവയ്ക്കുകയുണ്ടായി. ഫ്രാൻസിസ് പാപ്പ അസാധാരണമായ വിധത്തിൽ ഇടപെടലുകൾ നടത്തി അനുസരിക്കാൻ ആഹ്വാനംചെയ്തു. എന്നാൽ പരിശുദ്ധ പിതാവിനെയും സിനഡിനെയും അനുസരിക്കാത്ത, നേതൃത്വനിരയിലുണ്ടായിരുന്ന ഏതാനും വൈദികരും അല്‌മായരും സ്വീകരിച്ച സഭാപരമല്ലാത്തതും യുക്തിരഹിതവുമായ കടുംപിടുത്തവും ഒരിക്കലും അംഗീകരിക്കാനാവാത്ത സമരമുറകളും ദുഷ്പ്രചരണങ്ങളുമാണ് ഈ വിഷയത്തെ ഇത്രമാത്രം സങ്കീർണമാക്കിയത്. സഭാസംവിധാനത്തെയും സഭാധികാരിക ളെയും വെല്ലുവിളിച്ചുകൊണ്ടും സഭാപരമായ അച്ചടക്കം പാലിക്കാതെയും കത്തോലിക്കാ സഭാകൂട്ടായ്‌മയിൽ തുടരാൻ ഇനി ആരെ യും അനുവദിക്കില്ല. അതിനാലാണ് കർശനമായ നടപടികളിലേക്കു പ്രവേശിക്കാൻ ഞങ്ങൾ നിർബന്ധിതരാകുന്നത്. ഫ്രാൻസിസ് മാർപാപ്പ തൻ്റെ വീഡിയോസന്ദേശത്തിൽ ആഹ്വാനം ചെയ്‌തതു പോലെ നിക്ഷിപ്‌ത താത്‌പര്യങ്ങളുള്ള ഏതാനും ചില വൈദികരുടെയും മറ്റു വ്യക്തികളുടെയും വാക്കുകൾ വിശ്വസിച്ചു നിങ്ങളിൽ ഒരാൾപോലും പരിശുദ്ധ കത്തോലിക്കാസഭയുടെ കൂട്ടായ്‌മയിൽ നിന്നു പുറത്തുപോകാൻ ഇടവരരുതെന്നു അതിയായി ആഗ്രഹിക്കുന്നുവെന്നും സര്‍ക്കുലറില്‍ പരാമര്‍ശമുണ്ട്.
Image: /content_image/News/News-2024-06-11-21:38:50.jpg
Keywords: സീറോ