Contents

Displaying 22871-22880 of 24979 results.
Content: 23296
Category: 1
Sub Category:
Heading: ദിവ്യകാരുണ്യത്തിന് മുന്നില്‍ നിശബ്ദ പ്രാര്‍ത്ഥനയുമായി സുരേഷ് ഗോപി; ലൂർദ് കത്തീഡ്രലില്‍ ഗാനമാലപിച്ച് നന്ദിയര്‍പ്പണം
Content: തൃശൂര്‍: ലോക് സഭ തെരഞ്ഞെടുപ്പില്‍ വിജയിച്ച് കേന്ദ്ര സഹ മന്ത്രിയായി ഉയര്‍ത്തപ്പെട്ട സുരേഷ് ഗോപി തൃശൂർ ലൂർദ് മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ നന്ദിയര്‍പ്പിക്കാനെത്തി. ദേവാലയത്തില്‍ എത്തിയതിന് പിന്നാലെ ദിവ്യകാരുണ്യത്തിന് മുന്നില്‍ 'നന്ദിയാൽ പാടുന്നു ദൈവമേ' എന്ന ഗാനം അദ്ദേഹം ആലപിച്ചു. ഫാ. ജോയൽ പണ്ടാരപ്പറമ്പില്‍ രചിച്ചു സുരേഷ് ഗോപി തന്നെ പാടി സമൂഹ മാധ്യമങ്ങളില്‍ വൈറലായ ഗാനമാണിത്. തെരഞ്ഞെടുപ്പ് വിജയത്തിനു നന്ദി അറിയിച്ചുകൊണ്ടാണ് ലൂർദ് മാതാ കത്തീഡ്രല്‍ ദേവാലയത്തില്‍ സുരേഷ് ഗോപി സന്ദർശനം നടത്തിയത്. ദേവാലയത്തിലെ നിത്യാരാധന ചാപ്പലില്‍ ഏതാനും സമയം അദ്ദേഹം നിശബ്ദമായി പ്രാര്‍ത്ഥിച്ചിരിന്നു. തെരഞ്ഞെടുപ്പിനു മുൻപ് മകളുടെ വിവാഹത്തോടനുബന്ധിച്ച് സുരേഷ് ഗോപി ലൂർദ് മാതാവിന് സ്വർണ കിരീടം സമർപ്പിച്ചിരുന്നു. ഇത്തവണത്തെ സന്ദര്‍ശനത്തില്‍ സ്വര്‍ണ്ണത്തില്‍ പണി തീര്‍ത്ത ജപമാലയാണ് സുരേഷ് ഗോപി സമര്‍പ്പിച്ചത്. നന്ദി എന്ന് പറയുന്നത് ഹൃദയത്തിലാണുള്ളതെന്നും അത് ഉൽപന്നങ്ങളിൽ അല്ലെന്നും സ്വർണ ജപമാല സമർപ്പിച്ചതിനുശേഷം സുരേഷ് ഗോപി മാധ്യമങ്ങളോട് പ്രതികരിച്ചു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-15-12:55:13.jpg
Keywords: ദിവ്യകാരുണ്യ
Content: 23297
Category: 1
Sub Category:
Heading: രക്തസാക്ഷിയായ പോളിഷ് വൈദികനെ വാഴ്ത്തപ്പെട്ട നിരയിലേക്ക് ഉയര്‍ത്തി
Content: ക്രാക്കോവ്: കമ്മ്യൂണിസ്റ്റ് ഭരണകാലത്ത് പോളണ്ടില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച വൈദികനായ മിഹാവു റപാത്സിനെ വാഴ്ത്തപ്പെട്ട പദത്തിലേക്ക് ഉയര്‍ത്തി. ഇന്നു ജൂൺ 15 ശനിയാഴ്ച പോളണ്ടിലെ ക്രാക്കോവിൽ, ലഗേവ്നിക്കി ദൈവ കരുണയുടെ ദേവാലയത്തിൽ നടന്ന തിരുക്കര്‍മ്മങ്ങള്‍ക്കു ഫ്രാന്‍സിസ് പാപ്പയുടെ പ്രതിനിധിയായി വിശുദ്ധരുടെ നാമകരണനടപടികൾക്കായുള്ള സംഘത്തിൻറെ അധ്യക്ഷൻ കർദ്ദിനാൾ മർസെല്ലൊ സെമെരാറോ മുഖ്യകാര്‍മ്മികനായി. 1904 സെപ്റ്റംബർ 14-ന് പോളണ്ടിലെ ക്രക്കോവ് നഗരത്തിലുള്ള ടെൻഷ്യൻ എന്ന സ്ഥലത്തായിരിന്നു മിഹാവുവിന്റെ ജനനം. 1926-ൽ ക്രാക്കോവിലെ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ച അദ്ദേഹം 1931 ഫെബ്രുവരി 1-ന് പൗരോഹിത്യം സ്വീകരിച്ചു. പോവ്ക്കിയിലെ ഇടവകയിൽ സഹവികാരിയായി അജപാലന ദൗത്യത്തിനും തുടക്കമിട്ട റപാത്സ് രണ്ടുവർഷത്തിനു ശേഷം റയിത്സ എന്ന സ്ഥലത്ത് സേവനത്തിനായി നിയുക്തനായി. 1937-ൽ പോവ്ക്കിയിലെ ഇടവകയുടെ ചുമതലയുമായി അവിടെ തിരിച്ചെത്തി. എന്നാൽ 1939-ൽ ജർമ്മൻ ആധിപത്യവേളയിൽ അജപാലനപ്രവർത്തനങ്ങൾ അദ്ദേഹത്തിന് പരിമിതമാക്കേണ്ട സാഹചര്യമുണ്ടായി. യുദ്ധാനന്തരം കമ്മ്യൂണിസ്റ്റ് ആധിപത്യത്തിൻ കീഴിലായ പോളണ്ടിൽ ഭരണ നേതൃത്വം വിശ്വാസത്തിനെതിരെ തിരിഞ്ഞു. കത്തോലിക്കാ സഭയ്ക്കെതിരെയായിരിന്നു പോളിഷ് ഭരണകൂടത്തിന്റെ പോരാട്ടം. 1946 മെയ് 11-ന് ഇരുപതോളം പേരടങ്ങിയ ഒരു സായുധ സംഘം പോവ്ക്കിയിലെ വൈദിക മന്ദിരത്തിലെത്തി. മൈക്കിൾ റപാത്സിനെ വനത്തിലേക്കാണ് പിടിച്ചുകൊണ്ടു പോയത്. വൈകാതെ നാല്‍പ്പത്തിയൊന്നുകാരനായ വൈദികനു നേരെ കമ്മ്യൂണിസ്റ്റ് അധികാരികൾ നിറയൊഴിച്ചു കൊലപ്പെടുത്തുകയായിരിന്നു. അടുത്ത ദിവസം എതാനും കർഷകരാണ് നവവാഴ്ത്തപ്പെട്ട റപാത്സിൻറെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. ജനുവരി 24ന് ഫ്രാൻസിസ് പാപ്പ അദ്ദേഹത്തിൻറെ രക്തസാക്ഷിത്വം അംഗീകരിച്ചിരിന്നു. മെത്രാന്‍മാരും വൈദികരും സന്യസ്തരും ഉള്‍പ്പെടെ ആയിരത്തിയെണ്ണൂറോളം പേര്‍ ഇന്നത്തെ വാഴ്ത്തപ്പെട്ട പദ പ്രഖ്യാപന ചടങ്ങില്‍ പങ്കെടുത്തു.
Image: /content_image/News/News-2024-06-15-20:56:09.jpg
Keywords: പോളണ്ടി
Content: 23298
Category: 1
Sub Category:
Heading: മുറിവുണങ്ങാത്ത ഒരു പതിറ്റാണ്ട്; മൊസൂളില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ അധിനിവേശത്തിനും ക്രൈസ്തവ വംശഹത്യയ്ക്കും പത്തുവര്‍ഷം
Content: മൊസൂള്‍: ഇറാഖിലെ മൊസൂളിലും മറ്റിടങ്ങളിലും ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ അധിനിവേശ ആക്രമണങ്ങള്‍ നടത്തി ക്രൈസ്തവ വംശഹത്യയ്ക്കും കൂട്ട പലായനത്തിന് നയിച്ച ദുരന്തത്തിന് പത്തു വര്‍ഷം. മൊസൂളിലെ ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം അവരുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും ഇരുണ്ട കാലഘട്ടത്തിലേക്ക് തള്ളിവിടുന്നതായിരിന്നു 2014 ജൂൺ 10-ന് ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ പ്രദേശത്തിന്റെ നിയന്ത്രണം പിടിച്ചെടുത്ത സംഭവം. ഇറാഖിലെ രണ്ടാമത്തെ വലിയ നഗരവും നിനവേ പ്രവിശ്യയുടെ ഹൃദയവുമായ മൊസൂളിനെ സംരക്ഷിക്കുന്നതിൽ ഇറാഖി സുരക്ഷാ സേന പരാജയപ്പെട്ടപ്പോൾ സ്ഥിതിഗതികൾ അതിദയനീയമാകുകയായിരിന്നു. ഐസിസിൻ്റെ ക്രൂരത വേഗമേറിയതായിരുന്നു. 2014 ജൂൺ 20-ന്, ബഹുദൈവാരാധനയുടെ സ്ഥലങ്ങൾ എന്ന വിശേഷണത്തോടെ പ്രദേശത്തെ ക്രൈസ്തവ ദേവാലയങ്ങള്‍ തകര്‍ത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ് തങ്ങളുടെ വിദ്വേഷം പ്രകടമാക്കി. ആരാധനാലയങ്ങളെ "ശുദ്ധീകരിക്കാനുള്ള" കര്‍മ്മമ്മെന്നാണ് തീവ്രവാദികള്‍ ഇതിനെ വിശേഷിപ്പിച്ചത്. ഇതിന്റെ ഭാഗമായി 2014 ജൂൺ 20-ന്അൽ-തഹേറ പള്ളിയുടെ മുകളിലുള്ള "അവർ ലേഡി ഓഫ് ടൈഗ്രീസ്" എന്ന ദൈവമാതാവിന്റെ രൂപം നശിപ്പിച്ചു. പിന്നീട് നടന്നത് സമാനതകളില്ലാത്ത ക്രൂരതകളായിരിന്നു. 2014 ജൂലൈയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഒരു ഉത്തരവ് പുറപ്പെടുവിച്ചു- എല്ലാ ക്രിസ്ത്യാനികളും ഒരു കുടുംബത്തിന് $470 കണക്കാക്കി പ്രത്യേക നികുതി നൽകണം, ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്യണം, അല്ലെങ്കിൽ മരിക്കണം. ചുരുക്കത്തില്‍ ക്രൈസ്തവര്‍ ഒന്നെങ്കില്‍ ഇസ്ലാം സ്വീകരിക്കുക, അല്ലെങ്കില്‍ നികുതിയായി വന്‍ തുക ജിസ്യ നല്‍കുക, അതുമല്ലെങ്കില്‍ കൊല്ലപ്പെടുക. ഈ മൂന്നു മാര്‍ഗ്ഗങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാനേ ക്രൈസ്തവര്‍ക്കു കഴിയുമായിരിന്നുള്ളൂ. വൈകാതെ ക്രിസ്ത്യൻ ഭവനങ്ങൾ ഇസ്ലാമിക് സ്റ്റേറ്റിൻ്റെ സ്വത്താണെന്ന പ്രഖ്യാപനം നടത്തിക്കൊണ്ട് അടയാളങ്ങള്‍ സ്ഥാപിച്ചു തുടങ്ങി. നസ്സാറ ("ക്രിസ്ത്യൻ" എന്നർത്ഥം വരുന്ന ഒരു അറബി വാക്ക്) എന്നതിൻ്റെ അറബി അക്ഷരമായ ن കൊണ്ട് വീടുകള്‍ അടയാളപ്പെടുത്തി തുടങ്ങി. ജൂലൈ 18 ന്, ജിഹാദികൾ അവരുടെ മനസ്സ് മാറ്റി. - എല്ലാ ക്രിസ്ത്യാനികളും സ്ഥലം ഉപേക്ഷിച്ച് പോകുക, അല്ലെങ്കില്‍ കൊല്ലപ്പെടുക - എന്ന് പ്രഖ്യാപിച്ചു. ഭീഷണിയെ തുടര്‍ന്നു ഓടിപോയവരിൽ മിക്കവരുടെയും വിലപിടിപ്പുള്ള സ്വത്തുക്കൾ അപഹരിക്കപ്പെട്ടു. അന്നു കൂട്ട പലായനത്തെ തുടര്‍ന്നു രാജ്യത്തിൻ്റെ ചരിത്രത്തിൽ ആദ്യമായി മൊസൂളിൽ ക്രിസ്ത്യാനികൾ ആരും അവശേഷിച്ചിരുന്നില്ലായെന്ന് കൽദായൻ കത്തോലിക്കാ പാത്രിയാർക്കീസ് ​​ലൂയിസ് റാഫേൽ സാക്കോ പറഞ്ഞിരിന്നു. നിരവധി സ്ത്രീകള്‍ കൂട്ട മാനഭംഗത്തിനിരയായി. അനേകം ക്രൈസ്തവര്‍ സമാനതകളില്ലാത്ത വിധം തീവ്രവാദികളുടെ ക്രൂര പീഡനത്തിന് ഇരയായി അകാല മരണത്തിന് ഇരയായി. ആയിരത്തി ഇരുന്നൂറോളം ക്രൈസ്തവര്‍ ഇതിനിടെ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. പക്ഷേ അനൌദ്യോഗിക കണക്ക് പുറത്തുവരുമ്പോള്‍ ഇതിന്റെ പടിമടങ്ങു വരുമെന്നത് ചരിത്ര സത്യം. ലക്ഷകണക്കിന് ക്രൈസ്തവര്‍ എങ്ങോട്ട് എന്നില്ലാതെ പലായനം ചെയ്തു. 2016 ഫെബ്രുവരി 3-ന്, ക്രൈസ്തവര്‍ ഉൾപ്പെടെയുള്ള മതന്യൂനപക്ഷങ്ങൾക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റ് നടത്തുന്ന പീഡനം വംശഹത്യയായി യൂറോപ്യൻ യൂണിയൻ അംഗീകരിച്ചു. ഏകകണ്ഠമായിരുന്നു തീരുമാനം. ഇതിനിടെ രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള പല ക്രൈസ്തവ ദേവാലയങ്ങളും ഐഎസ് നശിപ്പിച്ചിട്ടുണ്ട്. ക്രൈസ്തവ വിശ്വാസത്തിന്റെ പിള്ളത്തൊട്ടില്‍ എന്നറിയപ്പെടുന്ന നിനവേയിലെ ചരിത്രശേഷിപ്പുകള്‍ നശിപ്പിക്കുന്നതിലൂടെ ക്രൈസ്തവ ചരിത്രത്തെ തന്നെ ഉന്മൂലനം ചെയ്യാനുള്ള ശ്രമങ്ങളാണ് ഐഎസ് തീവ്രവാദികള്‍ നടത്തിയത്. യുനെസ്‌കോ ലോകപൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ആറ് പ്രധാന ചരിത്ര സ്മാരകങ്ങള്‍ ഇതിനോടകം തന്നെ ഐഎസ് തകര്‍ത്തിട്ടുണ്ട്. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള 'ഗേറ്റ് ഓഫ് ഗോഡ്' ഉള്‍പ്പെടെയുള്ള നിര്‍മ്മിതികള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ചരിത്രത്തില്‍ സ്ഥാനമുള്ള 28 ആരാധനാലയങ്ങളും ഐഎസ് തീവ്രവാദികള്‍ നശിപ്പിച്ചിരിന്നു. ചരിത്ര സ്മാരകങ്ങള്‍ തകര്‍ക്കുന്നതിലൂടെ തങ്ങളുടെ സംഘടനയുടെ വരുമാനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യവും ഐഎസിനുണ്ടായിരിന്നു. തകര്‍ക്കപ്പെടുന്ന ദേവാലയങ്ങള്‍ ഉള്‍പ്പെടെയുള്ള ചരിത്ര സ്മാരകങ്ങളില്‍ നിന്നും ലഭിക്കുന്ന പഴയ വസ്തുക്കള്‍ വലിയ വിലയ്ക്കാണ് തീവ്രവാദികള്‍ വില്‍പന നടത്തുന്നത്. പുരാവസ്തുക്കളോട് താല്‍പര്യമുള്ളവര്‍ വന്‍ തുക നല്‍കിയാണ് തീവ്രവാദികള്‍ തന്നെ നിയന്ത്രിക്കുന്ന മാര്‍ക്കറ്റില്‍ നിന്നും ഇത്തരം വസ്തുക്കള്‍ വാങ്ങിയത്. എല്ലാം ഒരു അജണ്ടയുടെ ഭാഗമായിരിന്നുവെന്ന് നിസംശയം പറയാം. എന്നാൽ 2017ൽ മൊസൂളിൻ്റെ വിമോചനത്തിനു ശേഷം ഏതാനും ക്രിസ്ത്യൻ കുടുംബങ്ങൾ തിരിച്ചുവരാൻ തുടങ്ങി. തുടക്കത്തില്‍ തിരിച്ചുവരവിന് ക്രൈസ്തവര്‍ തയാറായെങ്കിലും പിന്നീട് മന്ദഗതിയിലായിരിന്നു. സര്‍വ്വതും നഷ്ട്ടപ്പെട്ട സ്വദേശത്ത് എങ്ങനെ ജീവിതം പുനരാരംഭിക്കുമെന്ന ചിന്ത പലരെയും ആശങ്കയിലാഴ്ത്തി. കുടുംബങ്ങളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ആശങ്കകള്‍, തൊഴിലില്ലായ്മ, പാര്‍പ്പിട പ്രശ്നങ്ങള്‍, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം ഇതൊക്കെ വെല്ലുവിളി ആയിരിന്നു. ക്രൈസ്തവ സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അതിവേഗം നടക്കുന്നുണ്ടെങ്കിലും ഇതെല്ലാം ഇറാഖി ഭരണകൂടത്തിന്റെ നിസ്സംഗത മന്ദഗതിയിലാക്കി. ഐ‌എസ് ഭീകരരുടെ താവളമായിരിന്ന ഇറാഖിലെ മൊസൂളില്‍ 2017-ലാണ് വീണ്ടും കുരിശ് രൂപം ഉയര്‍ത്തിയത്. മൊസൂളില്‍ നിന്നും 17 മൈലുകള്‍ അകലെയുള്ള തെലകഫ്‌-ടെസ്‌ഖോപ്പ ഗ്രാമത്തിനോട് ചേര്‍ന്നുള്ള മലമുകളിലായിരിന്നു 2017 ഫെബ്രുവരി മാസത്തില്‍ വിശ്വാസികള്‍ കുരിശു രൂപം നാട്ടിയത്. ആഗോള തലത്തിൽ മതമർദനമനുഭവിക്കുന്ന ക്രൈസ്തവർക്കായി പ്രവർത്തിക്കുന്ന സംഘടനയായ എയിഡ് ടു ചർച്ച് ഇന്‍ നീഡാണ് ഇറാഖിന്റെ പുനരുദ്ധാരണത്തിന് മുന്നേറ്റം നടത്തുന്നത്. 2003-ലെ കണക്കുകള്‍ പ്രകാരം പത്തു ലക്ഷത്തോളം ഉണ്ടായിരിന്ന ക്രൈസ്തവ ജനസംഖ്യ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അമേരിക്കയുടെ 2022 റിപ്പോർട്ട് പ്രകാരം ഇന്നു, ഒന്നര ലക്ഷം മാത്രമാണ്. ഒരു പ്രദേശത്തിന്റെ ക്രിസ്തീയ ചരിത്രം തുടച്ചുമാറ്റാന്‍ നടത്തിയ ഗൂഢശ്രമത്തിന്റെ അനന്തരഫലം. #{blue->none->b-> + ലോകമെമ്പാടും ക്രൈസ്തവ വിശ്വാസത്തെ പ്രതി പീഡനമനുഭവിക്കുന്ന എല്ലാ സഹോദരങ്ങള്‍ക്കും വേണ്ടി നമ്മുക്കും പ്രാര്‍ത്ഥിക്കാം. ‍}# ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-16-07:21:47.jpg
Keywords: നിനവേ, മൊസൂ
Content: 23299
Category: 18
Sub Category:
Heading: നരേന്ദ്ര മോദി ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയത് സ്വാഗതം ചെയ്ത് സി‌ബി‌സി‌ഐ
Content: ന്യൂഡൽഹി: ഇറ്റലിയിൽ ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തിയതിനെ സ്വാഗതം ചെയ്‌തും മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചും ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ). ചരിത്രപരമായ കുടിക്കാഴ്ച്‌ചയിൽ അതിയായ സന്തോഷവും സംതൃപ്തിയുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യവും ആഗോള കത്തോലിക്കാ സഭാ നേതൃത്വവും തമ്മിലുള്ള ബന്ധത്തിൽ നിർണായക ചുവടുവയ്പാണിതെന്നു ചൂണ്ടിക്കാട്ടി. മോദി-മാർപാപ്പ കൂടിക്കാഴ്‌ച അർഥപൂർണവും ക്രിയാത്മകവുമായിരുന്നു. മെച്ചപ്പെട്ട ധാരണയ്ക്കും സഹകരണത്തിനും ഇതു വഴിയൊരുക്കിയെന്ന് പ്രതീക്ഷിക്കുന്നു. ഫ്രാൻസിസ് പാപ്പയെ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി മോദി ക്ഷണിച്ചതിൽ സന്തോഷമുണ്ട്. കഴിഞ്ഞവർഷം സിബിസിഐ പ്രസിഡൻ്റ് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തുമായി നടത്തിയ കൂടിക്കാഴ്‌ചയിൽ താൻ മാർ പാപ്പയെ ക്ഷണിച്ചിട്ടുണ്ടെന്നും വീണ്ടും അങ്ങനെ ചെയ്യുമെന്നും പ്രധാനമന്ത്രി മോദി സൂചിപ്പിച്ചിരുന്നു. ഇന്ത്യയിലെ കത്തോലിക്കാ സഭ ഫ്രാൻസിസ് മാർപാപ്പയുടെ സന്ദർശനത്തെ ആകാംക്ഷയോടെയാണു കാത്തിരിക്കുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ നേതൃത്വവും മതസമൂഹങ്ങളും തമ്മിൽ സൗഹാർദവും പരസ്പ‌രബന്ധവും ക്രിയാത്മകമായ സംവാദവും വളർത്തുന്നതിന് സിബിസിഐ പ്രതിജ്ഞാബദ്ധമാണ്. ചരിത്രപരമായ മാർപാപ്പ-മോദി കൂടിക്കാഴ്‌ച സമാധാനത്തിനും ഐക്യത്തിനും പൊതുനന്മയ്ക്കും വേണ്ടിയുള്ള കൂടുതൽ ശ്രമങ്ങൾക്ക് പ്രചോദനമാകുമെന്ന് പ്രതീക്ഷിക്കുന്നതായും സിബിസിഐ പിആർഒ ഫാ. റോബിൻസൺ റൊഡ്രിക്‌സ് പ്രസ്‌താവനയിൽ പറഞ്ഞു.
Image: /content_image/India/India-2024-06-16-07:45:56.jpg
Keywords: സി‌ബി‌സി‌ഐ
Content: 23300
Category: 1
Sub Category:
Heading: വിശുദ്ധ കുർബാനയിലെ യേശുവിൻ്റെ സജീവ സാന്നിധ്യത്തിൽ 69% വിശ്വസിക്കുന്നു: പ്യൂ ഫലത്തെ തള്ളി പുതിയ സര്‍വ്വേ ഫലം
Content: വാഷിംഗ്ടണ്‍ ഡി‌സി: വിശുദ്ധ കുർബാനയിലെ യേശുവിൻ്റെ സജീവ സാന്നിധ്യത്തിൽ 69% വിശ്വാസികളും വിശ്വസിക്കുന്നതായി പുതിയ പഠനം. 2022-ൻ്റെ അവസാനത്തിൽ സർവേ നടത്തിയ വിനിയ റിസർച്ചിന്റെ കണക്കുകളിലാണ് പുതിയ വിവരങ്ങളുള്ളത്. യഥാർത്ഥത്തിൽ കരുതിയിരുന്നതിനേക്കാൾ കൂടുതൽ കത്തോലിക്കർക്ക് ദിവ്യബലിയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള കാതലായ കത്തോലിക്കാ പ്രബോധനങ്ങളെക്കുറിച്ച് ആധികാരിക ധാരണയുണ്ടെന്ന് സര്‍വ്വേ ഫലം ചൂണ്ടിക്കാട്ടുന്നു. 2019-ല്‍ അമേരിക്ക ആസ്ഥാനമായ പ്യൂ റിസേര്‍ച്ച് സെന്‍റര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം രാജ്യത്തു ദിവ്യകാരുണ്യത്തിലെ യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യത്തെ വിശ്വസിക്കുന്നവരുടെ എണ്ണം മൂന്നിലൊന്നായി ചൂണ്ടിക്കാട്ടിയിരിന്നു. ഇതേ തുടര്‍ന്നു രാജ്യത്തു ദിവ്യകാരുണ്യ ഭക്തി വിശ്വാസ നവീകരണ യജ്ഞത്തിന് അമേരിക്കന്‍ കത്തോലിക്ക മെത്രാന്‍ സമിതി തുടക്കം കുറിച്ചിരിന്നു. പുതിയ സർവേയുടെ ഭാഗമായി, വിനിയ ടീം, 2,200 ആളുകളെയാണ് വിലയിരുത്തിയത്. വിശുദ്ധ കുർബാനയിൽ “അപൂർവ്വമായി” പങ്കെടുക്കുന്നുവെന്ന് പറയുന്ന കത്തോലിക്കരിൽ 51% മാത്രമാണ് യേശുവിന്റെ യഥാർത്ഥ സാന്നിധ്യത്തിൽ വിശ്വാസം പ്രകടിപ്പിച്ചത്. നേരെമറിച്ച്, ആഴ്ചതോറും പങ്കെടുക്കുന്ന 81% കത്തോലിക്കരും ആഴ്ചയിൽ കൂടുതൽ പങ്കെടുക്കുന്ന 92% പേരും വിശ്വസിക്കുന്നതായി പറഞ്ഞു. വർഷത്തിൽ ഏതാനും പ്രാവശ്യം മാത്രം പങ്കെടുക്കുന്ന കത്തോലിക്കർക്കിടയിൽ പോലും, ഏതാണ്ട് മൂന്നിൽ രണ്ട് ഭാഗവും തങ്ങൾ യഥാർത്ഥ സാന്നിധ്യത്തിൽ വിശ്വസിക്കുന്നതായി വെളിപ്പെടുത്തി. അമേരിക്കന്‍ ബിഷപ്പുമാരുടെയോ യൂക്കരിസ്റ്റിക് റിവൈവലിൻ്റെയോ പങ്കാളിത്തമോ സ്പോൺസർഷിപ്പോ ഇല്ലാതെ, വിനിയ പഠനം സ്വതന്ത്രമായി നടത്തിയതാണെന്നു റിസേർച്ചിൻ്റെ സ്ഥാപകനായ ഹാൻസ് പ്ലേറ്റ് പറഞ്ഞു. വിശുദ്ധ കുർബാനയെ കുറിച്ചും അവർ വ്യക്തിപരമായി വിശ്വസിക്കുന്ന കാര്യങ്ങളെ കുറിച്ചും സഭ എന്താണ് പഠിപ്പിക്കുന്നതെന്നും ചോദ്യങ്ങളില്‍ സൂചിപ്പിച്ചിരിന്നു. യഥാർത്ഥത്തിൽ കരുതിയിരുന്നതിനേക്കാൾ കൂടുതൽ കത്തോലിക്കർക്ക് ദിവ്യബലിയിലെ ക്രിസ്തുവിൻ്റെ യഥാർത്ഥ സാന്നിധ്യത്തെക്കുറിച്ചുള്ള കാതലായ കത്തോലിക്കാ പ്രബോധനങ്ങളെക്കുറിച്ച് ആധികാരിക ധാരണയുണ്ടെന്ന് വിനിയ റിസേർച്ച് ചൂണ്ടിക്കാട്ടുന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-17-06:10:32.jpg
Keywords: ദിവ്യകാരുണ്യ
Content: 23301
Category: 1
Sub Category:
Heading: ആവേ മരിയ റേഡിയോയുടെ സ്ഥാപകന്‍ എ‌ഐ ക്രെസ്റ്റ വിടവാങ്ങി
Content: മിഷിഗൺ: പ്രമുഖ കത്തോലിക്ക റേഡിയോ അവതാരകനും എഴുത്തുകാരനും ആവേ മരിയ റേഡിയോയുടെ സ്ഥാപകനും പ്രസിഡൻ്റുമായ എ‌ഐ ക്രെസ്റ്റ വിടവാങ്ങി. കരള്‍ അര്‍ബുദ രോഗബാധിതനായിരിന്ന അദ്ദേഹം ശനിയാഴ്ച മിഷിഗണിലെ വസതിയിൽവെച്ചായിരിന്നു അന്തരിച്ചത്. 72 വയസ്സായിരുന്നു. മുൻ ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റ് സമൂഹാംഗമായിരിന്ന എ‌ഐ ക്രെസ്റ്റ കത്തോലിക്ക വിശ്വാസത്തിലേക്ക് വന്നതിന് ശേഷം ആയിരങ്ങളെ തിരുസഭയിലേക്ക് അടുപ്പിച്ചിരിന്നു. ക്രെസ്റ്റയുടെ ശബ്ദം ഇ‌ഡബ്ല്യു‌ടി‌എന്‍ കാത്തലിക് റേഡിയോ ഉൾപ്പെടെ നൂറുകണക്കിന് റേഡിയോ സ്റ്റേഷനുകളിൽ നിന്ന് സംപ്രേക്ഷണം ചെയ്തിരിന്നുവെന്നത് ശ്രദ്ധേയമാണ്. 1951-ൽ ന്യൂ ഇംഗ്ലണ്ടിൽ ജനിച്ച അദ്ദേഹത്തിന്റെ ജീവിതം നല്ല തുടക്കമായിരിന്നില്ല. ചെറുപ്പത്തിൽ തന്നെ "മയക്കുമരുന്ന്, ലൈംഗികത, റോക്ക് ആൻ്റ് റോൾ" എന്നിവയുടെ ലൗകിക മോഹങ്ങളിലേക്ക് ചായുന്ന "1960-കളിലെ സ്റ്റീരിയോടൈപ്പിക്കൽ കുട്ടി" എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിട്ടുള്ളത്. പിന്നീട് സംഗീതജ്ഞനായെങ്കിലും സംഗീതവും സുഖഭോഗവും സ്വയം കേന്ദ്രീകൃതവുമായ ഒരു ജീവിതശൈലിയും അദ്ദേഹം പിന്തുടര്‍ന്നു. 1969-ൽ വീടുവിട്ടിറങ്ങി, ഭവനരഹിതനായി തെരുവിലായിരിന്നു വാസം. ആളൊഴിഞ്ഞ അപ്പാർട്ടുമെൻ്റുകളിൽ ഉറങ്ങി. കുറെനാള്‍ ഫ്ലോറിഡ കീസിലെ കടൽത്തീരത്ത് താമസിച്ചു. ഇതിനിടെ മയക്കുമരുന്നിന് അടിമയായി മാറി. ഭ്രാന്തമായ ജീവിതം ചെന്നെത്തിയത് ന്യൂ ഏജ് പ്രസ്ഥാനത്തിലായിരിന്നു. 1974-ൽ, മിഷിഗൺ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാർത്ഥിയായിരിക്കെ, സി.എസ്. ലെവിസിൻ്റെ രചനകളില്‍ ആകൃഷ്ട്ടനായി അദ്ദേഹം ഇവാഞ്ചലിക്കൽ പ്രൊട്ടസ്റ്റൻ്റ് വിശ്വാസം സ്വീകരിച്ചു. ഇതിനു പിന്നാലെ ഒരു ക്രിസ്ത്യൻ പുസ്തകശാല തുറക്കുകയും അഞ്ച് വർഷത്തേക്ക് ഒരു നോൺ ഡിനോമിനേഷനൽ പള്ളിയിൽ അജപാലനം നടത്തുകയും ചെയ്തു. ഇതിനിടെ പാസ്റ്ററെന്ന നിലയിൽ, ക്രിസ്‌തീയ വിശ്വാസത്തെക്കുറിച്ച് ആധികാരികമായ ചോദ്യങ്ങൾക്ക് പ്രൊട്ടസ്റ്റന്‍റ് വിശ്വാസത്തില്‍ നിന്നുക്കൊണ്ട് തന്നെ ഉത്തരം നല്‍കാന്‍ അദ്ദേഹം ഏറെ പണിപ്പെട്ടിരിന്നു. 1990-കളുടെ തുടക്കത്തിൽ, "കത്തോലിക്ക ചോദ്യങ്ങൾക്കുള്ള കത്തോലിക്കാ ഉത്തരങ്ങൾ" എന്ന എപ്പിസോഡിൻ്റെ ഭാഗമായി ക്രെസ്റ്റ തൻ്റെ ഇവാഞ്ചലിക്കൽ-കേന്ദ്രീകൃത റേഡിയോ പ്രോഗ്രാമിൽ ഒരു കത്തോലിക്ക വൈദികനെ സ്വാഗതം ചെയ്തു. ഓരോ ചോദ്യങ്ങള്‍ക്കുമുള്ള വൈദികൻ്റെ മറുപടികൾ അദ്ദേഹത്തെ വളരെ സ്വാധീനിച്ചു. ജീവിതത്തിലെ പല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരങ്ങളായിരിന്നു അവ. 1992-ൽ അദ്ദേഹം പശ്ചാത്തപത്തോടെ കത്തോലിക്ക വിശ്വാസം സ്വീകരിച്ചു. പിന്നീടുള്ള തന്റെ പ്രൊഫഷണല്‍ ജീവിതം കത്തോലിക്ക വിശ്വാസത്തില്‍ ഊന്നിയായിരിന്നു. റേഡിയോ അവതരണത്തിലൂടെ അദ്ദേഹം അനേകരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടു പോകുവാന്‍ ശ്രമിച്ചിരിന്നു. മൃതസംസ്കാരം പിന്നീട് നടക്കും. ക്രെസ്റ്റയുടെ വേർപാട് മുഴുവൻ സഭയ്ക്കും കനത്ത നഷ്ടമാണെന്ന് ഇ‌ഡബ്ല്യു‌ടി‌എന്‍ പ്രസിഡൻ്റും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ ഡഗ് കെക്ക് പറഞ്ഞു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-17-08:35:30.jpg
Keywords: ആവേ
Content: 23303
Category: 1
Sub Category:
Heading: കോംഗോയിലെ ആക്രമണങ്ങളുടെ ഉത്തരവാദിത്വമേറ്റെടുത്ത് ഐസിസ്; കുറഞ്ഞത് 80 ക്രൈസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് റിപ്പോര്‍ട്ട്
Content: കിന്‍ഹാസ: ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ നിരവധി ഗ്രാമങ്ങളിൽ ദിവസങ്ങളോളം നീണ്ടുനിന്ന ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകളെ മൃഗീയമായി കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്സ്. കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് 80 ക്രിസ്ത്യാനികളെങ്കിലും ഉണ്ടെന്ന് സൈനിക, പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നോർത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റഡ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിൽ നിന്നുള്ള തീവ്രവാദികൾ ഏകോപിപ്പിച്ച ആക്രമണങ്ങളുടെ പരമ്പരയാണ് നടന്നത്. ജൂൺ 7ന് ആക്രമണ പരമ്പര അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയിരിന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച, ലുബെറോ പ്രദേശത്തെ മെയ്കെങ്കോ ഗ്രാമത്തിൽ നാല്‍പ്പതിലധികം ആളുകളാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിൻ്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തു. പ്രാദേശിക അധികാരികളുടെ കണക്കുകൾ ഉദ്ധരിച്ച് വാര്‍ത്ത ഏജന്‍സിയായ എ‌എഫ്‌പിയുടെ റിപ്പോർട്ട് പ്രകാരം ജൂൺ ആദ്യം മുതൽ നൂറ്റിഅന്‍പതോളം പേരാണ് കൊല്ലപ്പെട്ടത്. ആഗോള തലത്തില്‍ ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങൾ നിരീക്ഷിക്കുന്ന നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസ്, ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോംഗോയില്‍ കൊല്ലപ്പെട്ട ക്രൈസ്തവരുടെ എണ്ണം കുറഞ്ഞത് 80 പേരെങ്കിലുമുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ വത്തിക്കാനിൽ ത്രികാലജപ പ്രാർത്ഥനയ്ക്കുശേഷം വിശ്വാസികളെ അഭിസംബോധന ചെയ്യുന്നതിനിടെ സംഘർഷങ്ങളുടെയും കൂട്ടക്കൊലകളുടെയും വേദനാജനകമായ വാർത്തകളാണ് കോംഗോയിലെ കിഴക്കൻ മേഖലയിൽനിന്ന് വരുന്നതെന്ന് ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചിരിന്നു. ആയിരങ്ങളാണ് ഇതുമൂലം ദുരിതമനുഭവിക്കുന്നതെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാനും കോംഗോ സർക്കാരിനോടും രാജ്യാന്തര സമൂഹത്തോടും അഭ്യർത്ഥിക്കുന്നതായും ഫ്രാൻസിസ് മാർപാപ്പ ഇന്നലെ കൂട്ടിച്ചേര്‍ത്തു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ ക്രൈസ്തവ ഭൂരിപക്ഷ രാജ്യമാണ്. 2018 ലെ കണക്കനുസരിച്ച്, ജനസംഖ്യയുടെ ഏകദേശം 89% ക്രൈസ്തവരാണ്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ കണക്കനുസരിച്ച് കിഴക്കൻ കോംഗോയില്‍ ഒരു ഡസനിലധികം സായുധ ഗ്രൂപ്പുകളും 100 ക്രിമിനൽ സംഘങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇസ്ലാമിക് സ്റ്റേറ്റിൻ്റെ സെൻട്രൽ ആഫ്രിക്ക പ്രവിശ്യ എന്നു വിളിക്കപ്പെടുന്ന കോംഗോയില്‍ ഇസ്ലാമിക് സ്റ്റേറ്റ്സ് വലിയ രീതിയില്‍ വേരൂന്നിയിരിക്കുകയാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-17-09:12:18.jpg
Keywords: കോംഗോ
Content: 23304
Category: 1
Sub Category:
Heading: ബ്രിട്ടീഷ് ക്രൈസ്തവര്‍ വിശ്വാസത്തിന്റെ പേരില്‍ വിവേചനം നേരിടുന്നതായി റിപ്പോര്‍ട്ട്
Content: ലണ്ടന്‍: ബ്രിട്ടീഷ് ക്രൈസ്തവര്‍ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെ പ്രതി പീഡനവും വിവേചനവും നേരിടുകയാണെന്ന് പുതിയ റിപ്പോർട്ട്. ക്രിസ്ത്യൻ ഗ്രൂപ്പായ വോയ്‌സ് ഫോർ ജസ്റ്റിസ് യുകെയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. 56 ശതമാനം പേർ തങ്ങളുടെ ക്രിസ്തീയ വിശ്വാസത്തെക്കുറിച്ച് ചർച്ച ചെയ്താൽ ശത്രുതയും പരിഹാസവും അനുഭവിക്കുമെന്ന് വെളിപ്പെടുത്തി. ഇത് യുവാക്കളിൽ 61 ശതമാനമായി ഉയർന്നു. 1,562 പ്രതികരണങ്ങളെ അടിസ്ഥാനമാക്കിയായിരിന്നു ഫലം. ക്രൈസ്തവ വിശ്വാസമാണ് ബ്രിട്ടീഷ് സമൂഹത്തിൻ്റെ അടിത്തറയെന്നു വോയ്സ് ഫോർ ജസ്റ്റിസിൻ്റെ ഡയറക്ടർ ലിൻഡ റോസ് പറഞ്ഞു. നമ്മുടെ സഹിഷ്ണുതയ്ക്കും വൈവിധ്യത്തോടുള്ള സ്വീകാര്യതയ്ക്കും അടിവരയിടുന്നതാണിത്. എന്നാൽ തങ്ങളുടെ സർവേ കാണിക്കുന്നത് യുകെയിലെ ക്രൈസ്തവര്‍, ജോലിസ്ഥലത്തും സാമൂഹികമായും, വിവേചനത്തിനും പാർശ്വവൽക്കരണത്തിനും കൂടുതൽ വിധേയരാകുന്നുവെന്നാണ്. ഇത് ഖേദകരമാണ്. ക്രൈസ്തവ വിശ്വാസത്തോട് സജീവമായി ശത്രുത പുലർത്തുന്ന ഒരു പ്രത്യയശാസ്ത്രത്തിന് സമൂഹം ഇരയായി മാറിയിരിക്കുന്നു. നമ്മുടെ സഹിഷ്ണുതയും സ്വാതന്ത്ര്യവും സംരക്ഷിക്കണമെങ്കിൽ ക്രിസ്തീയ വിശ്വാസത്തെ തന്നെ സംരക്ഷിക്കേണ്ടതുണ്ടെന്നും ലിൻഡ കൂട്ടിച്ചേര്‍ത്തു. നമ്മൾ നിസ്സാരമായി കാണുന്ന പല മൂല്യങ്ങളുടെയും അടിസ്ഥാനശിലയാണ് ക്രിസ്തീയ വിശ്വാസമെന്ന് 2019-ൽ കൺസർവേറ്റീവ് പാർലമെൻ്റ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിക്ക് ഫ്ലെച്ചർ പറഞ്ഞു. ക്രിസ്തീയ വിശ്വാസം ഇല്ലായിരുന്നെങ്കിൽ നമ്മുടെ സഹിഷ്ണുത, വൈവിധ്യം, മനസ്സാക്ഷി, അയൽക്കാരോടുള്ള സ്‌നേഹം എന്നിവയെല്ലാം ഭൂതകാലമായി മാറുമായിരിന്നു. സമൂഹത്തിൽ ക്രൈസ്തവ വിശ്വാസത്തിനെതിരെയുള്ള ആക്രമണം കൂടുതൽ ദുഷിച്ച ഒന്നായി മാറുന്നതിന് മുമ്പ് നാമെല്ലാവരും ഉണരേണ്ടതുണ്ടെന്നും ഈ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നതിനുള്ള ഒരു സുപ്രധാന ഘട്ടമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-17-13:41:43.jpg
Keywords: ബ്രിട്ടീഷ്
Content: 23305
Category: 18
Sub Category:
Heading: ഒഡീഷയില്‍ വൈദികരെ ക്രൂരമായി ആക്രമിച്ച് മോഷണം
Content: റൂർക്കല: ഒഡീഷയിലെ റൂർക്കല രൂപതയിൽപ്പെട്ട വൈദികമന്ദിരത്തിൽ അതിക്രമിച്ചു കടന്ന അക്രമിസംഘം വൈദികരെ ക്രൂരമായി മർദിച്ചശേഷം പണവും വസ്‌തുവകകളും കൊള്ളയടിച്ചു. സുന്ദർഗഡ് ജോരാഭാൽ പള്ളിയോടു ചേർന്നുള്ള വൈദികമന്ദിരത്തിനു നേരേയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ആക്രമണമുണ്ടായത്. മുഖംമൂടിയും വലിയ ഷൂസുകളും കൈയുറകളുമണിഞ്ഞ് 15 പേരടങ്ങുന്ന സംഘമാണ് വൈദികമന്ദിരത്തിൽ അക്രമം നടത്തിയത്. പരിക്കേറ്റ വികാരി ഫാ. നേരിയൽ ബിലൂങ്, സഹവികാരി ഫാ. അ ലോഷ്യസ് എന്നിവരെ റൂർക്കല ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈദികമന്ദിരത്തിന്റെ ഗ്രില്ലുകളും വാതിലും തകർത്ത അക്രമിസംഘം ഉള്ളിൽ പ്രവേശിച്ച് വൈദികരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും മർദിച്ച് അവശരാക്കുകയുമായിരിന്നു. കൈകാലുകൾ ബന്ധിച്ച് വായിൽ തുണി തിരുകി, ഇരുവരെയും മുറിക്കു പുറ ത്തേക്ക് വലിച്ചിഴച്ചു കൊണ്ടുപോയശേഷമാണ് കവർച്ച നടത്തിയത്. ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. മർദനമേറ്റ ഫാ. നേരിയൽ ബോധരഹിതനായി വീണു. ഒരു മണിക്കുറോളം അക്രമം നീണ്ടിരിന്നു. പള്ളിയിൽനിന്ന് പണവും വിലപിടിപ്പുള്ള സംഗീതപകരണങ്ങളും കൊള്ളയടിച്ചു. അതേസമയം പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/India/India-2024-06-18-10:15:10.jpg
Keywords: ഒഡീഷ
Content: 23306
Category: 1
Sub Category:
Heading: കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്ത്: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ കൊല്ലപ്പെട്ട ക്രൈസ്തവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്താണെന്ന് ഫ്രാന്‍സിസ് പാപ്പ 'എക്സി'ല്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു. ഇരകളിൽ ധാരാളം പേർ വിശ്വാസ വിദ്വേഷത്താൽ കൊല്ലപ്പെട്ട ക്രൈസ്തവരാണെന്നും അവർ രക്തസാക്ഷികളാണെന്നും മുളക്കുകയും ഫലം പുറപ്പെടുവിക്കുകയും ചെയ്യുന്ന വിത്താണ് അവരുടെ സഹനബലിയെന്നും ഫ്രാന്‍സിസ് പാപ്പ അനുസ്മരിച്ചു. ധൈര്യത്തോടും സ്ഥിരതയോടും കൂടെ സുവിശേഷത്തിന് സാക്ഷ്യം വഹിക്കാനാണ് അവർ നമ്മെ പഠിപ്പിക്കുന്നത്. യുദ്ധത്താൽ കഷ്ടപ്പെടുന്ന ജനത്തിനായി പ്രാർത്ഥിക്കാമെന്നും പാപ്പ 'എക്സി'ല്‍ കുറിച്ചു. മറ്റൊരു സന്ദേശത്തില്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ ദേശീയ അധികാരികളോടും അന്താരാഷ്ട്ര സമൂഹത്തോടും അക്രമം തടയാനും സാധാരണക്കാരുടെ ജീവൻ സംരക്ഷിക്കാനും സാധ്യമായതെല്ലാം ചെയ്യണമെന്ന് ഫ്രാന്‍സിസ് പാപ്പ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, ജർമ്മന്‍, ലാറ്റിന്‍ എന്ന ഭാഷകളില്‍ പാപ്പ സന്ദേശം പങ്കുവെച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ കോംഗോയിലെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ്സ് നടത്തിയ ആക്രമണങ്ങളിൽ നൂറുകണക്കിന് ആളുകള്‍ കൊല്ലപ്പെട്ടിരിന്നു. കൊല്ലപ്പെട്ടവരില്‍ കുറഞ്ഞത് 80 ക്രിസ്ത്യാനികളെങ്കിലും ഉണ്ടെന്ന് ക്രൈസ്തവര്‍ക്കെതിരായ പീഡനങ്ങൾ നിരീക്ഷിക്കുന്ന നിരീക്ഷണ സംഘടനയായ ഓപ്പൺ ഡോർസ്, സ്ഥിരീകരിച്ചിരിന്നു. ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള നോർത്ത് കിവു പ്രവിശ്യയിലെ ബെനി പ്രദേശത്തെ നിരവധി ഗ്രാമങ്ങളിൽ ഇസ്ലാമിക് സ്റ്റേറ്റ് അഫിലിയേറ്റഡ് അലൈഡ് ഡെമോക്രാറ്റിക് ഫോഴ്‌സിൽ നിന്നുള്ള തീവ്രവാദികളാണ് കൂട്ടക്കൊല നടത്തിയത്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-18-11:28:43.jpg
Keywords: കോംഗോ