Contents

Displaying 22891-22900 of 24979 results.
Content: 23318
Category: 1
Sub Category:
Heading: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുത്, അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാം: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: നമ്മുടെ പ്രാർത്ഥനയെ യാചനകളിൽ ഒതുക്കരുതെന്നും കര്‍തൃ പ്രാര്‍ത്ഥനയിലെ അങ്ങയുടെ ഇഷ്ടം നിറവേറട്ടെയെന്ന് പ്രാര്‍ത്ഥിക്കാനാണ് ശ്രമിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ബുധനാഴ്ച വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ച്ചയ്ക്കിടെ സന്ദേശം നല്‍കുകയായിരിന്നു പാപ്പ. നമ്മുടെ പ്രാർത്ഥനയെ യാചനകളിലേക്ക് ഒതുക്കി, തുടർച്ചയായ "എനിക്ക് തരേണമേ, ഞങ്ങൾക്ക് നൽകേണമേ..." എന്നതിലേക്ക് ചുരുക്കി ദരിദ്രമാക്കാതിരിക്കാൻ സങ്കീർത്തനങ്ങൾ നമ്മെ സഹായിക്കുന്നു. "അന്നന്നു വേണ്ടുന്ന ആഹാരം" ചോദിക്കുന്നതിനുമുമ്പ്, "അങ്ങയുടെ നാമം പൂജിതമാകേണമെ, അങ്ങയുടെ രാജ്യം വരേണമെ, അങ്ങയുടെ ഇഷ്ടം നിറവേറട്ടെ" എന്ന് പറയാന്‍ സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥനയിൽ നിന്ന് നമുക്കു പഠിക്കാമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. സങ്കീർത്തനങ്ങൾക്ക് പുതിയ നിയമത്തിൽ ഒരു സവിശേഷ സ്ഥാനം ഉണ്ട്. യഥാർത്ഥത്തിൽ, പുതിയ നിയമവും സങ്കീർത്തനങ്ങളും ചേർന്ന പതിപ്പുകൾ ഉണ്ടായിട്ടുണ്ട്, ഇപ്പോഴും ഉണ്ട്. എല്ലാ സങ്കീർത്തനങ്ങളും - ഓരോ സങ്കീർത്തനവും മുഴുവനായും ക്രിസ്ത്യാനികൾക്ക് ആവർത്തിക്കാനും സ്വന്തമാക്കാനും കഴിയില്ല, ആധുനിക മനുഷ്യന് ഒട്ടും പറ്റില്ല. ചിലപ്പോഴൊക്കെ അവ, നമുക്കന്യമായ ചരിത്രപരമായ സാഹചര്യത്തെയും വിശ്വാസപരമായ മനോഭാവത്തെയും പ്രതിഫലിപ്പിക്കുന്നു. ഇതിനർത്ഥം അവ നിവേശിതങ്ങളല്ല എന്നല്ല, എന്നാൽ പുരാതന നിയമനിർമ്മാണങ്ങളുടെ നിരവധി ഭാഗങ്ങളുടെ കാര്യത്തിലെന്നപോലെ തന്നെ, ചില കാര്യങ്ങളിൽ അവ ഒരു കാലവും വെളിപാടിൻറെ ഒരു താൽക്കാലിക ഘട്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. സങ്കീർത്തനങ്ങളെ സ്വാഗതം ചെയ്യാൻ ഏറ്റവും കൂടുതൽ ആഹ്വാനം ചെയ്യുന്ന കാര്യം യേശുവിന്റെയും മറിയത്തിന്റെയും അപ്പോസ്തലന്മാരുടെയും നമുക്ക് മുമ്പുള്ള എല്ലാ ക്രൈസ്തവ തലമുറകളുടെയും പ്രാർത്ഥനയായിരുന്നു അവ എന്നതാണ്. ഹെബ്രായർക്കുള്ള കത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നതനുസരിച്ച്, യേശു തൻറെ ഹൃദയത്തിൽ ഒരു സങ്കീർത്തന വാക്യവുമായി ലോകത്തിലേക്ക് പ്രവേശിക്കുന്നു: "ദൈവമേ, അങ്ങയുടെ ഇഷ്ടം നിറവേറ്റാൻ ഇതാ, ഞാൻ വന്നിരിക്കുന്നു" (ഹെബ്രായർ 10.7; സങ്കീ. 40.9); അവിടുന്ന് ലോകം വിടുന്നത്, ലൂക്കായുടെ സുവിശേഷമനുസരിച്ച്, അവിടത്തെ അധരങ്ങളിൽ മറ്റൊരു വാക്യവുമായിട്ടാണ്: "പിതാവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എൻറെ ആത്മാവിനെ സമർപ്പിക്കുന്നു". പുതിയ നിയമത്തിലെ സങ്കീർത്തനങ്ങളുടെ ഉപയോഗം പിതാക്കന്മാരും ആകമാന സഭയും പിന്തുടരുന്നു, വിശുദ്ധ കുർബാനയിലും യാമപ്രാർത്ഥനകളിലും അവ ഒരു സ്ഥിര ഘടകമാക്കിയിരിക്കുന്നു. വിശുദ്ധ അംബ്രോസ് എഴുതുന്നു, "തിരുലിഖിതം മുഴുവനും ദൈവത്തിൻറെ നന്മ ആവിഷ്ക്കരിക്കുന്നു, എന്നാൽ സവിശേഷമാം വിധം അതു ചെയ്യുന്നത് സങ്കീർത്തന പുസ്തകമാണ്". മധുരമുള്ള സങ്കീർത്തന പുസ്തകം. ഞാൻ ചോദിക്കുകയാണ്: നിങ്ങൾ ചിലപ്പോഴൊക്കെ സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കാറുണ്ടോ? നിങ്ങൾ സമ്പൂര്‍ണ്ണ ബൈബിളോ പുതിയ നിയമമോ എടുത്ത് ഒരു സങ്കീർത്തനം ഉപയോഗിച്ചു പ്രാർത്ഥിക്കുക. ഉദാഹരണത്തിന്, പാപം ചെയ്‌തതിനാൽ അൽപ്പം ദുഃഖം തോന്നുമ്പോൾ, നിങ്ങൾ അന്‍പതാം സങ്കീർത്തനം എടുത്തു പ്രാർത്ഥിക്കാറുണ്ടോ? മുന്നോട്ട് പോകാൻ സഹായിക്കുന്ന നിരവധി സങ്കീർത്തനങ്ങളുണ്ട്. സങ്കീർത്തനങ്ങൾ ഉപയോഗിച്ച് പ്രാർത്ഥിക്കുന്നത് ശീലമാക്കുക. അവസാനം നിങ്ങൾ സന്തോഷമുള്ളവരായിരിക്കുമെന്ന് ഞാൻ ഉറപ്പുനൽകുന്നു. സങ്കീർത്തനങ്ങൾ നമ്മുടെ പ്രാർത്ഥനയാക്കേണ്ടത് ആവശ്യമാണ്. ഒരു പ്രത്യേക അർത്ഥത്തിൽ, നാം തന്നെ സങ്കീർത്തനങ്ങളുടെ "രചയിതാക്കൾ" ആയിത്തീരണം. അവയെ നമ്മുടെ സ്വന്തമാക്കുകയും അവയോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യണമെന്ന് എഴുതിയിരിക്കുന്നു. നമ്മുടെ ഹൃദയത്തോട് സംസാരിക്കുന്ന സങ്കീർത്തനങ്ങളോ സങ്കീർത്തനവാക്യങ്ങളോ ഉണ്ടെങ്കിൽ, അവ ആവർത്തിക്കുകയും ദിവസത്തിൽ പ്രാർത്ഥിക്കുകയും ചെയ്യുന്നത് നല്ലതാണ്. സങ്കീർത്തനങ്ങൾ "എല്ലാ കാലത്തിനും" പറ്റിയ പ്രാർത്ഥനകളാണ്: മറ്റെല്ലാ പ്രാർത്ഥനകളിൽ നിന്നും വ്യത്യസ്തമായി, സങ്കീർത്തനങ്ങളുടെ ആവർത്തനം അവയുടെ ഫലപ്രാപ്തി നഷ്ടപ്പെടുത്തുന്നില്ല. മറിച്ച്, അത് വർദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അത് എന്തുകൊണ്ടാണ്? കാരണം അവ ദൈവനിവേശിതങ്ങളാണ്, ഓരോ തവണയും അവ വിശ്വാസത്തോടെ വായിക്കപ്പെടുമ്പോൾ അവ ദൈവത്തിലേക്ക് അടുപ്പിക്കുന്ന മനോഭാവമുളവാക്കുന്നുവെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Image: /content_image/News/News-2024-06-20-10:48:30.jpg
Keywords: പാപ്പ
Content: 23319
Category: 1
Sub Category:
Heading: ഒരു പട്ടാളക്കാരനു സ്വർഗ്ഗ വാതിൽ തുറന്ന ജപമണികൾ
Content: ആയിരത്തിഎണ്ണൂറുകളിലാണ് സംഭവം. പാരീസ് നഗരത്തിൽ ഭർത്താവു മരിച്ച ഒരു സ്ത്രീയും കുഞ്ഞും താമസിച്ചിരുന്നു. വിധവയായ ആ സ്ത്രീയുടെ ഏക സന്തോഷവും അഭിമാനവും മകനായ ഹുബാൾഡ് ആയിരുന്നു. ദാരിദ്രവും കഠിനമായ ജോലിയും അവളെ നിത്യ രോഗിയാക്കി ഒരു ദിവസം മകനെ അടുത്തു വിളിച്ചു അവൾ പറഞ്ഞു "എൻ്റെ മകനേ ,അമ്മയ്ക്കു തീരെ സുഖമില്ല, അമ്മ മരിക്കാൻ പോവുകയാണ്, അവസാനമായി എൻ്റെ സമ്പാദ്യം എനിക്കു നിന്നെ ഏൽപ്പിക്കണം..” “അമ്മേ,” നെടുവീർപ്പോടെ അവൻ വിളിച്ചു. “നമുക്കു സമ്പത്തായി ഒന്നുമില്ലല്ലോ, അമ്മയല്ലേ എൻ്റെ ഏറ്റവും വലിയ സ്വത്ത് . അമ്മ പോയാൽ.....?” അവനു വാക്കുകൾ ഇടറി. “ഒരു വലിയ നിധി എനിക്കു നിന്നെ ഏൽപിക്കാനുണ്ട്,” “മോൻ തലയിണയുടെ അടിയിൽ നിന്നു അതെടുക്കുമോ?” തലയണയുടെ അടിയിൽ ഒരു പഴയ ജപമാല ഹുബാൾഡിൻ്റെ കൈയിൽ ഉടക്കി."എൻ്റെ മകനെ ഈ അമ്മയ്ക്കു നിനക്കു നൽകാൻ ഈ നിധി മാത്രമേയുള്ളു. " വീർപ്പുമുട്ടലോടെ അമ്മ തുടർന്നു. “ജപമാല മാത്രമേ എനിക്കുള്ളു, എൻ്റെ മോൻ ഈ അമ്മയ്ക്കു വേണ്ടി ഇതു മാത്രം ചെയ്യണം. ഈ അമ്മയുടെ ഓർമ്മക്കായി എന്നും ജപമാല ചെല്ലുമെന്നു നീ വാഗ്ദാനം ചെയ്യണം.” “ഞാൻ ചെയ്യാം അമ്മേ,” ഹുവാൾഡ് അമ്മയ്ക്കു വാക്കു നൽകി. “ഒരു ദിവസം പോലും ജപമാല ചെല്ലാത്ത ദിവസം എൻ്റെ ജീവിതത്തിൽ ഉണ്ടാവുകയില്ല.” നിറമിഴികളോടെ അവൻ അമ്മയ്ക്കു ഉറപ്പു നൽകി. ഏതാനും ദിവസങ്ങൾക്കുള്ളിൽ ആ അമ്മ മരിച്ചു. അമ്മ മരിച്ചതോടെ അവൻ ഒറ്റപ്പെട്ടു, ജീവിക്കാനുള്ള അവൻ്റെ ഏകവഴി ആർമിയിൽ ചേരുക മാത്രമായി. അവനെ പരിശീലനത്തിനായി ക്രിമിയൻ ദ്വീപിലേക്കു അയച്ചു. നല്ല ഒരു സൈനീകനായി പേരെടുത്ത ഹുബാൾഡിനെത്തേടി ഉന്നത പദവികൾ എത്തി. മുപ്പതാം വയസ്സിൽ അവൻ കേണൽ പദവിയിലെത്തി. സൈനിക നേട്ടങ്ങൾക്കിടയിൽ നിർഭാഗ്യവശാൽ ആത്മീയ ജീവിതത്തെ ഹുബാൾഡ് ബോധപൂർവ്വം മറന്നു. മതപരമായ എല്ലാ ആചാരാനുഷ്ഠാനങ്ങളും അവസാനിപ്പിച്ചു എങ്കിലും അമ്മയോടുള്ള വാക്കു പാലിക്കാനായി ജപമാല ചെല്ലുന്നതിൽ ഹുവാൾഡ് ഒരിക്കലും മുടക്കം വരുത്തിയില്ല. എത്ര ജോലിത്തിരക്കാണങ്കിലും പതിനഞ്ചു മിനിറ്റു ജപമണികളിലൂടെ സഞ്ചരിക്കാൻ തൻ്റെ വിരലുകളെ അവൻ അനുവദിച്ചിരുന്നു. "എന്നിൽ വന്ന മാറ്റങ്ങൾ എൻ്റെ അമ്മ അറിഞ്ഞിരുന്നെങ്കിൽ ! എൻ്റെ അധരങ്ങൾ സ്വർഗ്ഗസ്ഥനായ പിതാവേ, നന്മ നിറഞ്ഞ മറിയമേ ഇവ ഉരുവിടുന്നുവെങ്കിലും എൻ്റെ ആത്മാവിൽ എനിക്കു മതം ഇല്ല. ഞാൻ വലിയ പാപിയായിരിക്കുന്നു..... " ഇങ്ങനെ ചിന്തിച്ച് ചില സമയങ്ങളിൽ അവൻ ദു:ഖിച്ചിരുന്നു. 1855 സെപ്റ്റംബർ മാസത്തിൽ , സൈന്യം സെബാസ്റ്റോപോൾ പട്ടണം വളഞ്ഞ് ആക്രമിക്കുന്ന സമയം. ഹുവാൾഡിൻ്റെ സൈന്യം മലാക്കോഫിനു സമീപം ക്യാമ്പടിച്ചിരിക്കുകയായിരുന്നു.അന്നു സെപ്റ്റംബർ ഏഴാം തീയതി രാത്രി ഹുവാൾഡ് തൻ്റെ കട്ടിലിൽ ക്ഷീണിതനായി കിടന്നു ഉറങ്ങുകയാണ്.തൻ്റെ അവിശ്വസ്തതയും പാപാവസ്ഥയും സ്വപ്നത്തിൽ കണ്ടപ്പോൾ അവൻ നിലവിളിച്ചു കരഞ്ഞു. അപ്പോൾ ആരോ തോളിൽ തട്ടുന്നതുപോലെ അവനു തോന്നി.കേണൽ താങ്കൾ ഇത്രയും നേരത്തെ ഉണർന്നോ? തിരിഞ്ഞു നോക്കിയപ്പോൾ ആർമി ചാപ്ലയിനാണ്. അവർ പരസ്പരം കൈകൾ കൊടുത്തപ്പോൾ ഹുബാൾഡിൻ്റെ കൈകളിലെ ജപമണികൾ ചാപ്ലയിൻ തിരിച്ചറിഞ്ഞു. കേണൽ, താങ്കൾ ജപമാല ചെല്ലുന്നു എന്നറിഞ്ഞതിൽ എനിക്കു സന്തോഷം, താങ്കൾ ഇത്രയും വലിയ മാതൃഭക്തനായിരുന്നു എന്ന് എനിക്കറിയില്ലായിരുന്നു... ചാപ്ലയിൻ പറഞ്ഞു. ഞാനങ്ങനയല്ല അച്ചാ, എൻ്റെ അമ്മയോടുള്ള വാക്കു പാലിക്കാൻ വേണ്ടി മാത്രം... നടന്ന സംഭവങ്ങളെല്ലാം ആ വൈദീകനോടു കേണൽ പറഞ്ഞു. നിറമിഴികളോടെ തൻ്റെ മുമ്പിൽ ഇരിക്കുന്ന കേണലിനെ ചാപ്ലയിനച്ചൻ ആശ്വസിപ്പിക്കുയും യേശുവിൻ്റെ ക്ഷമിക്കുന്ന സ്നേഹത്തെപ്പറ്റി ഓർമ്മിപ്പിക്കുകയും ചെയ്തു. അധികനേരം മുന്നോട്ടു പോയില്ല കുമ്പസാരത്തിനായി കേണൽ വൈദീകൻ്റെ മുന്നിൽ മുട്ടുകുത്തി. പാപങ്ങളുടെ മാറാപ്പ് വർഷങ്ങൾക്കു ശേഷം ആ പാതിരാത്രിയിൽ ആ ആത്മീയവര്യൻ്റെ മുമ്പിൽ കേണൽ ഇറക്കിവച്ചപ്പോൾ, അമ്മയുടെ മടിയിലിരുന്നു കുരിശു വരച്ചപ്പോൾ കിട്ടിയ ആത്മീയ സാതന്ത്ര്യം ഒരിക്കൽക്കൂടി അവനു തിരികെ കിട്ടി. പാപമോചനം നൽകാനായി വൈദികൻ കരങ്ങൾ ഉയർത്തിയപ്പോൾ നീർച്ചാലിനരികിലെ മാൻപേടയെപ്പോൽ കേണൽ ഹുവാൾഡിൻ്റെ ഹൃദയവും ആനന്ദത്താൽ തുള്ളിച്ചാടി. ആത്മീയ ആനന്ദത്തിൻ്റെ നിറവിൽ നിൽക്കുമ്പോഴാണ് പൊടുന്നനെ ശത്രുസൈന്യത്തിൻ്റെ ആക്രമണം ഉണ്ടായത്. ഒട്ടും അമാന്തിച്ചില്ല, തൻ്റെ സൈന്യത്തെ വിളിച്ചുണർത്തി കേണൽ യുദ്ധരംഗത്തേക്കു ചീറിപ്പാഞ്ഞു. ഭീകര യുദ്ധമായിരുന്നു. ഇരു വശങ്ങളിലും നൂറുകണക്കിനു ഭടന്മാർ മരിച്ചുവീണു. അവസാന വിജയം ഫ്രഞ്ചു സൈന്യത്തിനു തന്നെയായിരുന്നു. പിറ്റേന്നു മരിച്ചവരുടെ കൂട്ടത്തിൽ കേണൽ ഹുബാൾഡിൻ്റെയും മൃതദേഹം കണ്ടെത്തി. ആ പോക്കറ്റിൽ അപ്പോഴും പണ്ട് അമ്മ നൽകിയ ജപമണികൾ ഉണ്ടായിരുന്നു. സ്വർഗ്ഗം തുറന്ന ജപമണികൾ. ആ മുഖത്തപ്പോഴും സ്വർഗ്ഗീയ ശോഭയുടെ നിഴലാട്ടം മറഞ്ഞിരുന്നില്ല. വെറുതെയാണങ്കിലും ജപമാല ചെല്ലുന്നവരെ തേടി തക്ക സമയത്തു സഹായവുമായി പരിശുദ്ധ മറിയം ഏത്തും. ജപമാല ചൊല്ലുന്ന ഒരു ആത്മാവു ചാവു ദോഷത്തിൻ മരിക്കാൻ ആ മാതൃഹൃദയം ആഗ്രഹിക്കുന്നില്ല. - ജെയിംസ് ആൽബെരിയോന്റെ Glories and Virtues of Mary എന്ന പുസ്തകത്തിലെ ഒരു കഥയുടെ സ്വതന്ത്ര വിവർത്തനമാണിത്
Image: /content_image/News/News-2024-06-20-11:17:56.jpg
Keywords: ജപമാല
Content: 23320
Category: 1
Sub Category:
Heading: ഇറാഖിലേക്ക് മടങ്ങിയെത്തുന്ന ക്രൈസ്തവരുടെ എണ്ണം കുറയുന്നു
Content: മൊസൂള്‍: ഇറാഖിലെ പ്രധാന നഗരമായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പോയവരില്‍, തിരികെ വരുന്ന ക്രൈസ്തവ കുടുംബങ്ങളുടെ എണ്ണം കുറയുന്നതായി വാര്‍ത്ത ഏജന്‍സിയായ 'എജെന്‍സിയ ഫീദെസ്'. 2014 ജൂൺ പത്താം തീയതി ഇറാഖിലെ പ്രധാന നഗരങ്ങളിൽ ഒന്നായ മൊസൂളിൽ ഇസ്ലാമിക് സ്റ്റേറ്റ് ജിഹാദിസ്റ്റുകൾ ഭരണമുറപ്പിച്ചതിനെ തുടർന്ന് സ്ഥലമുപേക്ഷിച്ചു പതിനായിരകണക്കിന് ക്രൈസ്തവരാണ് പലായനം ചെയ്തത്. 2014 നു മുൻപ് ഏകദേശം 1200 ക്രൈസ്തവ കുടുംബങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, ഇപ്പോൾ ഏകദേശം അൻപതിൽ താഴെ മാത്രമാണ് മൊസൂളിൽ താമസിക്കുന്നതെന്ന് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. 2017-ൽ ജിഹാദികളുടെ കൈയിൽ നിന്നും തിരികെ മൊസൂൾ പിടിച്ചെടുത്തുവെങ്കിലും അരക്ഷിതാവസ്ഥകളും ഞെരുക്കങ്ങളും സ്ഥിതിഗതികള്‍ സങ്കീര്‍ണ്ണമാണ്. ** {{ മൊസൂളിലെ ക്രൈസ്തവര്‍ക്ക് എന്താണ് സംഭവിച്ചത്? പ്രവാചകശബ്ദം ഇക്കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വിശദമായ ലേഖനം വായിക്കാം ->http://www.pravachakasabdam.com/index.php/site/news/23298}} മൊസൂൾ കീഴടക്കിയ ജിഹാദി ഭരണത്തിന്റെ നാളുകൾ വേദനയും, ദുരിതവും നിറഞ്ഞ ഒരു കാലത്തിൻ്റെ തുടക്കമായി ഓർമ്മിക്കപ്പെടുന്നുവെന്നും, ഒരിക്കൽ വിവിധ വിശ്വാസ സമൂഹങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തിൻ്റെ നാടായി അറിയപ്പെട്ട നഗരം, മതസ്പർദ്ദയുടെ യുദ്ധമുഖമായി മാറ്റപ്പെട്ടുവെന്നും, അൽക്കോഷിലെ കൽദായ മെത്രാൻ പൗലോ താബിത് മെക്കോ പറഞ്ഞു. രണ്ട് പതിറ്റാണ്ട് മുന്‍പ് വരെ മൊസൂളിൽ ഒരു ലക്ഷത്തിലധികം ക്രിസ്ത്യാനികൾ ഉണ്ടായിരുന്നു. എന്നാല്‍ ഇന്ന് ക്രൈസ്തവരുടെ എണ്ണം വളരെ പരിമിതമാണ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-20-17:55:03.jpg
Keywords: ഇറാഖ
Content: 23321
Category: 1
Sub Category:
Heading: വാടക മാതൃത്വ വിപണി നിരോധിക്കപ്പെടണം: ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ വത്തിക്കാന്‍
Content: ജനീവ: വാടക ഗർഭധാരണം സ്ത്രീകളുടെയും കുഞ്ഞുങ്ങളുടെയും അന്തസ്സിൻ്റെയും അവകാശങ്ങളുടെയും ഗുരുതരമായ ലംഘനമാണെന്നും ഇത് നിരോധിക്കപ്പെടണമെന്നും വത്തിക്കാനിലെ കുടുബങ്ങള്‍ക്കു വേണ്ടിയുള്ള ഡിക്കാസ്റ്ററി. ജനീവയിലെ ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തിൽ, വത്തിക്കാനിലെ അത്മായർക്കും കുടുബത്തിനും ജീവനും വേണ്ടിയുള്ള ഡിക്കസ്റ്ററിയുടെ ഉപകാര്യദർശി ഡോ. ഗബ്രിയേല ഗംബിനോയാണ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയത്. മനുഷ്യാന്തസ്സിൻ്റെ ഗുരുതരമായ ലംഘനമാണിത്. ഇത്തരം സമ്പ്രദായങ്ങൾക്ക് പരിപൂർണ്ണമായ വിലക്ക് ഏർപ്പെടുത്തേണ്ടത് ഏറെ ആവശ്യമാണ്. ആഗോള തലത്തിൽ വ്യത്യസ്ത രാഷ്ട്രീയ, ധാർമ്മിക, മത നിലപാടുകളിൽ നിന്ന് പോലും ഈ ഒരു ആവശ്യം ഉയർന്നുവരുന്നുവെന്നും അതിനാൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തേണ്ടതിൻ്റെ അടിയന്തിരാവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ അന്താരാഷ്ട്ര സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഗബ്രിയേല ആവശ്യപ്പെട്ടു. സമ്മേളനത്തിൽ ഗബ്രിയേലയ്ക്കു പുറമെ ഇറ്റലിയിൽ നിന്നുള്ള മന്ത്രി യൂജീനിയ റോസെല്ല, 2015-ൽ വിയന്നയിൽ "സ്റ്റോപ്പ് സറോഗസി" എന്ന സംരംഭത്തിൻ്റെ സഹസ്ഥാപകയും സ്ത്രീകളുടെ അവകാശ വീക്ഷണകോണിൽ നിന്ന് വാടക ഗർഭധാരണ പ്രശ്നത്തെ വിലയിരുത്തുന്ന മൂന്ന് പുസ്തകങ്ങളുടെ രചയിതാവുമായ മാധ്യമപ്രവർത്തകയും എഴുത്തുകാരിയുമായ ഇവാ മരിയ ബച്ചിംഗർ, വാടക ഗർഭധാരണം സാർവത്രികമായി നിർത്തലാക്കുന്നതിനുള്ള പ്രചാരണത്തിൻ്റെ നേതാവായ ഒലിവിയ മൗറൽ എന്നിവരും സമാന പ്രതികരണവുമായി രംഗത്തെത്തി. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-20-20:20:40.jpg
Keywords: വത്തിക്കാ
Content: 23322
Category: 1
Sub Category:
Heading: ലോകമെമ്പാടുമുള്ള പീഡിത ക്രൈസ്തവരെ സഹായിക്കാന്‍ എ‌സി‌എന്‍ ചെലവിട്ടത് 144 മില്യണ്‍ യൂറോ
Content: റോം: ലോകമെമ്പാടുമുള്ള 138 രാജ്യങ്ങളിലെ ദുരിതമനുഭവിക്കുന്ന ക്രൈസ്തവരെ സഹായിക്കാൻ 143.7 ദശലക്ഷം യൂറോ ചെലവിട്ടുവെന്ന് പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. യുക്രൈന്‍, സിറിയ, ലെബനോൻ എന്നിവയാണ് കൂടുതൽ പണം ലഭ്യമാക്കിയ രാജ്യങ്ങളെന്നും സംഭാവനകളിലൂടെ മുൻവർഷങ്ങളിലെ സാമ്പത്തിക സമാഹരണത്തിനുള്ള തുക നിലനിർത്തിയതായി സംഘടന വ്യക്തമാക്കി. ലോകമെമ്പാടുമുള്ള ഇരുപത്തിമൂന്നിലധികം രാജ്യങ്ങളിൽ ഫൗണ്ടേഷനുള്ള ഏകദേശം 3,60,000 ആളുകളുടെ സഹായമാണ് പീഡിത ക്രൈസ്തവര്‍ക്ക് ലഭ്യമാക്കുവാന്‍ സംഘടനയ്ക്കു ബലമേകിയത്. ഫണ്ട് ലഭ്യമല്ലാത്തപ്പോൾ പോലും സഹായിക്കുവാന്‍ കഴിയുന്നത് യഥാർത്ഥ അത്ഭുതത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും 1947 മുതൽ ഇത് വിജയകരമായി ചെയ്തുവരുകയാണെന്നും ദൈവീകമായ കരുതലിന്റെ അടയാളമായാണ് ഇതിനെ നോക്കി കാണുന്നതെന്നും എ‌സി‌എന്നിൻ്റെ എക്സിക്യൂട്ടീവ് പ്രസിഡൻ്റ് റെജീന ലിഞ്ച് പറഞ്ഞു. വാർഷിക പ്രവർത്തനങ്ങളുടെ സംഗ്രഹം എല്ലാറ്റിനുമുപരിയായി ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സംഘടനയില്‍ നിന്ന് ഏറ്റവും കൂടുതൽ സഹായം ലഭിച്ച രാജ്യങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് യുക്രൈനാണ്. 7.5 ദശലക്ഷം യൂറോയുടെ സഹായം യുക്രൈന് ലഭ്യമാക്കിയപ്പോള്‍ സിറിയയില്‍ 7.4 ദശലക്ഷം, ലെബനോനില്‍ 6.9 ദശലക്ഷം എന്നിവയാണ് സഹായമെത്തിച്ചത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, നൈജീരിയ, ബുർക്കിന ഫാസോ എന്നിവിടങ്ങളിലായാണ് സംഘടന കൂടുതല്‍ സഹായം എത്തിച്ചത്. ഇസ്ലാമിക തീവ്രവാദത്തിൻ്റെ വ്യാപനം ഭൂഖണ്ഡത്തിലെ ക്രിസ്ത്യാനികൾക്ക് വലിയ കഷ്ടപ്പാടുകളും വേദനയും ഉണ്ടാക്കുന്നുവെന്നു അധികൃതര്‍ പറഞ്ഞു. ലോകത്ത് ക്രൈസ്തവ വിരുദ്ധ പീഡനം അരങ്ങേറുന്ന രാജ്യങ്ങളില്‍ ഏറ്റവും അധികം സഹായം ലഭ്യമാക്കുന്ന സന്നദ്ധ സംഘടനയാണ് എ‌സി‌എന്‍. പീഡിത ക്രൈസ്തവര്‍ക്ക് മാനസിക പിന്തുണ നല്‍കാനും സംഘടന ശ്രമിക്കുന്നുണ്ട്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-21-10:54:05.jpg
Keywords: എ‌സി‌എന്‍, നീഡ്
Content: 23323
Category: 1
Sub Category:
Heading: ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം എത്യോപ്യ; സ്റ്റാറ്റിസ്റ്റയുടെ പഠനഫലം പുറത്ത്
Content: ഹാംബര്‍ഗ്: 2024-ലെ കണക്കുകള്‍ പ്രകാരം ആഫ്രിക്കയിലെ ഏറ്റവും വലിയ ക്രൈസ്തവ ഭൂരിപക്ഷ രാജ്യം എത്യോപ്യയാണെന്നു ഡാറ്റ ശേഖരണത്തിലും ദൃശ്യവൽക്കരണത്തിലും വൈദഗ്ദ്ധ്യമുള്ള ജർമ്മൻ ഓൺലൈൻ പ്ലാറ്റ്‌ഫോമായ സ്റ്റാറ്റിസ. 7 കോടി എഴുപത്തിയഞ്ച് ലക്ഷത്തിലധികം വിശ്വാസികളാണ് രാജ്യത്തു ക്രൈസ്തവ വിശ്വാസം പിഞ്ചെല്ലുന്നത്. പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസമാണ് മുന്നിട്ടു നില്‍ക്കുന്നതെന്ന്‍ സംഘടന ചൂണ്ടിക്കാട്ടി. എത്യോപ്യയെ കൂടാതെ ആകെ ജനസംഖ്യയുമായി താരതമ്യപ്പെടുത്തുമ്പോള്‍ സാംബിയയിലെ ജനസംഖ്യയുടെ 96 ശതമാനവും ക്രൈസ്തവരാണെന്നും ഇത് ഭൂഖണ്ഡത്തിലെ ഏറ്റവും ഉയർന്ന ശതമാനത്തെ പ്രതിനിധീകരിക്കുകയാണെന്നും ഗവേഷക ഏജന്‍സി അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. സീഷെൽസ്, റുവാണ്ട എന്നീ രാജ്യങ്ങളില്‍ യഥാക്രമം 95 ശതമാനവും 94 ശതമാനവും ക്രൈസ്തവ വിശ്വാസികളാണ്. ഈ രാജ്യങ്ങൾ ഏറ്റവും ഉയർന്ന ശതമാനം അവതരിപ്പിക്കുമ്പോൾ തന്നെ മറ്റ് പല ആഫ്രിക്കൻ രാജ്യങ്ങളിലും ക്രിസ്തീയ വിശ്വാസം പ്രബലമാണെന്ന് സംഘടന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ആവര്‍ത്തിക്കുന്നു. 2020-ൽ, സബ്-സഹാറൻ ആഫ്രിക്കൻ ജനസംഖ്യയുടെ ഏകദേശം 60 ശതമാനവും ക്രിസ്ത്യാനികളായിരുന്നു. ഈ മേഖലയിൽ ഏകദേശം 650 ദശലക്ഷം ക്രിസ്ത്യാനികളാണുള്ളത്. 2050 ആകുമ്പോഴേക്കും ഒരു ബില്യണിലധികം ക്രിസ്ത്യാനികൾ വർദ്ധിക്കുമെന്നാണ് ഇവരുടെ പ്രവചനം. </p> <a href="https://www.statista.com/statistics/1368604/christian-population-in-africa-by-country/" rel="nofollow"><img src="https://www.statista.com/graphic/1/1368604/christian-population-in-africa-by-country.jpg" alt="Statistic: Christian population in Africa as of 2024, by country | Statista" style="width: 100%; height: auto !important; max-width:1000px;-ms-interpolation-mode: bicubic;"/></a><br />Find more statistics at <a href="https://www.statista.com" rel="nofollow">Statista</a> <p> വടക്കേ ആഫ്രിക്കയിലാണ് ഇസ്ലാം ഏറ്റവും പ്രബലമായത്. അൾജീരിയയിലെ ജനസംഖ്യയുടെ 90 ശതമാനത്തിലധികം ഇസ്ലാം മതസ്ഥരാണ്. മൊറോക്കോ, ടുണീഷ്യ, ലിബിയ തുടങ്ങിയ രാജ്യങ്ങളിലും ഇസ്ലാം പ്രബലമാണ്. സബ്-സഹാറൻ ആഫ്രിക്ക, ലാറ്റിൻ അമേരിക്ക, കരീബിയൻ, യൂറോപ്പ് എന്നിവ ഓരോന്നും ആഗോള ക്രിസ്ത്യൻ ജനസംഖ്യയുടെ 25 ശതമാനം വീതം പങ്കിടുകയാണെന്നും അതേസമയം പല പ്രദേശങ്ങളിലും, ക്രൈസ്തവര്‍ തങ്ങളുടെ വിശ്വാസത്തെ പ്രതി പീഡിപ്പിക്കപ്പെടുകയാണെന്നും സൊമാലിയയിലും ലിബിയയിലും ഗുരുതരമായ സാഹചര്യമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുകയാണെന്ന് നേരത്തെയും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-21-12:34:52.jpg
Keywords: ആഫ്രിക്ക
Content: 23324
Category: 1
Sub Category:
Heading: യുദ്ധം ആത്മീയ ചോദ്യമായി: പുതിയ നിയമ ബൈബിള്‍ കരസ്ഥമാക്കുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവ്
Content: സാൻ ഫ്രാൻസിസ്കോ: കഴിഞ്ഞ ഒക്ടോബറിൽ ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിനുശേഷം പുതിയ നിയമ ബൈബിള്‍ തേടുന്ന യഹൂദരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായതായി ജ്വൂസ് ഫോര്‍ ജീസസ് എന്ന സംഘടനയുടെ വെളിപ്പെടുത്തല്‍. യഹൂദ വിശ്വാസമുള്ള ആളുകളുമായി സുവിശേഷം പങ്കിടുന്ന വിശ്വാസാധിഷ്ഠിത ലാഭേച്ഛയില്ലാത്ത സംഘടനയാണിത്. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായ സംഘടനയ്ക്കു ന്യൂയോർക്ക്, ലണ്ടൻ, ടെൽ അവീവ്, ജറുസലേം എന്നിവയുൾപ്പെടെ ലോകമെമ്പാടുമുള്ള നഗരങ്ങളിൽ ശാഖകളുണ്ട്. യുദ്ധം ആരംഭിച്ചതിന് ശേഷം 1230 പുതിയനിയമ ബൈബിളുകള്‍ യഹൂദര്‍ സ്വന്തമാക്കിയതായി സംഘടന പറയുന്നു. സംഘടനയുടെയും ശുശ്രൂഷ പങ്കാളികളുടെ സൈറ്റുകളിലൂടെയും ഇസ്രായേലികൾക്ക് പുതിയ നിയമം സൗജന്യമായാണ് നല്‍കുന്നത്. ഒക്‌ടോബർ 7-ന് ഹമാസിൻ്റെ അധിനിവേശ ആക്രമണത്തിന് ശേഷം ഇസ്രായേലി സ്വദേശികള്‍ നിരവധി ആത്മീയ ചോദ്യങ്ങള്‍ നേരിടുന്നുണ്ടെന്നും ഇതാണ് അഭ്യർത്ഥനകൾ വർദ്ധിക്കുന്നതിനുള്ള കാരണമെന്ന് ജ്വൂസ് ഫോര്‍ ജീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടർ ആരോൺ അബ്രാംസൺ ക്രിസ്ത്യന്‍ പോസ്റ്റിനോട് പറഞ്ഞു. 'ഞങ്ങൾ ഇവിടെ നിന്ന് എവിടേക്ക് പോകും?' എന്ന ചോദ്യമാണ് പലരെയും വിശ്വാസത്തിലേക്ക് അടുപ്പിക്കാന്‍ കാരണമാകുന്നതെന്നും ആരോൺ അബ്രാംസൺ പരോക്ഷമായി ചൂണ്ടിക്കാട്ടി. ഹമാസ് ഇസ്രായേലിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നാലെ കിബ്ബൂട്ട്സിം നിവാസികളെ മാറ്റിപ്പാർപ്പിക്കാനും അവര്‍ക്ക് ഭക്ഷണം ലഭ്യമാക്കാനും യഹൂദര്‍ക്കു മറ്റ് സഹായങ്ങള്‍ ലഭ്യമാക്കാനും സംഘടന മുന്‍പന്തിയില്‍ ഉണ്ടായിരിന്നു. ദൈവപുത്രനായ ക്രിസ്തുവിൽ വിശ്വസിക്കാത്ത യഹൂദരെ വിശ്വാസത്തിലേക്ക് കൂട്ടിക്കൊണ്ടുവരുവാന്‍ സഹായിക്കാൻ സമർപ്പിത സംഘടനയാണ് മെസ്സിയാനിക് യഹൂദ പ്രസ്ഥാനവുമായി അഫിലിയേറ്റ് ചെയ്തിരിക്കുന്ന 'ജ്വൂസ് ഫോര്‍ ജീസസ്'. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-21-14:27:43.jpg
Keywords: യഹൂദ
Content: 23325
Category: 1
Sub Category:
Heading: വ്യാജ മതനിന്ദക്കേസ്: പാക്കിസ്ഥാനില്‍ നിരപരാധിയായ ക്രൈസ്തവ വിശ്വാസി തടങ്കലില്‍
Content: ലാഹോർ: റിക്ഷയിൽ നിന്ന് ഖുറാനിൻ്റെ പേജുകളെന്ന് പറയപ്പെടുന്നവ അശ്രദ്ധമായി ഉപേക്ഷിച്ചുവെന്നും അതില്‍ ചവിട്ടിയെന്നും ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്ത പാക്ക് ക്രൈസ്തവ വിശ്വാസി തടവില്‍. മുപ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള കത്തോലിക്ക വിശ്വാസിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ ഡെന്നിസ് ആൽബർട്ടിനെതിരെ പാക്കിസ്ഥാനിലെ മതനിന്ദ നിയമത്തിന്റെ വകുപ്പ് ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്. സെക്ഷൻ 295-എ, മതവികാരം വ്രണപ്പെടുത്തൽ, സെക്ഷൻ 295-ബി- ഖുറാന്‍ അവഹേളനം എന്നിവ പ്രകാരം പരമാവധി 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്നവയാണ് കുറ്റ പത്രത്തില്‍ ചാര്‍ത്തിയിരിക്കുന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റിക്ഷയ്ക്ക് സമീപം നഗ്നപാദനായി ചില പേജുകളിൽ ആൽബർട്ട് നിൽക്കുന്നത് താൻ കണ്ടുവെന്നും സൂക്ഷ്മമായി അവ പരിശോധിച്ചപ്പോൾ ഇസ്ലാമിക ഗ്രന്ഥമായ ഖുറാനാണെന്ന് കണ്ടെത്തിയെന്നും മുബീൻ ഇല്യാസ് എന്നയാളുടെ പരാതിയില്‍ പറയുന്നു. അതേസമയം ഡെന്നിസ് മനഃപൂർവം ചെയ്ത പ്രവൃത്തിയാണെന്ന് തെളിയിക്കുന്ന യാതൊന്നും തന്നെയില്ലായെന്നും മതനിന്ദാ കുറ്റം നിരപരാധികളെ കുടുക്കുന്നതിനുള്ള മാര്‍ഗ്ഗമാക്കി മാറ്റിയിരിക്കുകയാണെന്നും ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ പ്രതിനിധി ജമാൽ, മോണിംഗ് സ്റ്റാർ ന്യൂസിനോട് പറഞ്ഞു. യാത്രക്കാരനെ ജയിൽ റോഡിൽ ഇറക്കി പുതിയ യാത്രക്കാരനെ കാത്തിരിക്കുകയായിരുന്നുവെന്ന് ആൽബർട്ടിൻ്റെ സഹോദരൻ ഇമ്രാൻ പറഞ്ഞു. ഷൂസ് ഡെന്നീസിന്റെ റിക്ഷയിൽ ഉണ്ടായിരുന്നുവെന്നും പുതിയ യാത്രക്കാരനെ കാത്തിരിക്കാൻ മുച്ചക്ര വാഹനത്തിൽ നിന്ന് ഇറങ്ങിയപ്പോൾ ചൂടിൽ നിന്ന് തൻ്റെ പാദങ്ങളെ സംരക്ഷിക്കുവാനായി റോഡരികിലെ ചില കടലാസ് കഷ്ണങ്ങളിൽ ചവിട്ടിയെന്നും ഇമ്രാൻ ആൽബർട്ട് ക്രിസ്റ്റ്യൻ ഡെയ്‌ലി ഇൻ്റർനാഷണൽ മോണിംഗിനോട് പറഞ്ഞു. പേജുകൾ ഇസ്ലാമിക ഗ്രന്ഥമാണെന്ന് ഡെന്നിസ് അപ്പോൾ അറിഞ്ഞിട്ടില്ലായിരിന്നു. സഹോദരന്‍ നിരപരാധിയാണെന്ന് വാദിച്ചപ്പോഴും ഇല്യാസും മറ്റ് മുസ്ലീങ്ങളും തന്നെ ആക്രമിച്ചതായി ഇമ്രാൻ ആൽബർട്ട് പറഞ്ഞു. ലളിതമായ ജീവിതം നയിക്കുന്ന റിക്ഷാ ഡ്രൈവറാണ് തടവിലാക്കപ്പെട്ടിരിക്കുന്നത്. ഏതെങ്കിലും വ്യക്തിയുടെയോ സമൂഹത്തിൻ്റെയോ മതവികാരം വ്രണപ്പെടുത്താൻ സഹോദരനു ഉദ്ദേശ്യമില്ലായിരിന്നു. പോലീസ് സ്റ്റേഷനിൽ എത്തുമ്പോഴേക്കും തൻ്റെ സഹോദരനെ ജയിലിലേക്ക് അയച്ചിരുന്നു. രാവിലെ 11 മണിയോടെ പോലീസ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ജുഡീഷ്യൽ റിമാൻഡിലായി ഏതാനും മണിക്കൂറുകൾക്ക് ശേഷം ജയിലിലേക്ക് അയയ്ക്കുകയായിരിന്നുവെന്നും സഹോദരന്‍ വെളിപ്പെടുത്തി. പാക്ക് ക്രൈസ്തവരെ ലക്ഷ്യമിട്ട് ഭൂരിപക്ഷമായ ഇസ്ലാം സമൂഹവും ഭരണകൂടവും നടത്തുന്ന ഭരണകൂട ഭീകരതയുടെ അവസാന ഇരയാണ് ഡെന്നിസ്. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-21-16:49:56.jpg
Keywords: പാക്കി
Content: 23326
Category: 1
Sub Category:
Heading: സീറോ മലബാര്‍ സഭയുടെ സിനഡാനന്തര പ്രസ്താവന
Content: കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപതയിലെ സഭയുടെ ഏകീകൃത കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് പുതിയ നിര്‍ദേശങ്ങളുമായി സീറോ മലബാര്‍ സഭയുടെ സിനഡാനന്തര പ്രസ്താവന. 2024 ജൂലൈ 3 മുതൽ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡു നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരെ 2024 ജൂൺ 9നു നല്കിയ സർക്കുലറിൽ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ലായെന്ന് വ്യക്തമാക്കിയാണ് പുതിയ അറിയിപ്പ്. #{blue->none->b->സിനഡാനന്തര പ്രസ്താവനയുടെ പൂര്‍ണ്ണരൂപം: ‍}# എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരെ, സമർപ്പിതരെ, അല്മായ സഹോദരി സഹോദരന്മാരെ, മുപ്പത്തിരണ്ടാമതു സീറോ മലബാർ മെത്രാൻ സിനഡിന്റെ പ്രത്യേക ഓൺലൈൻ സമ്മേളനം 2024 ജൂൺ 14, 19 എന്നീ തീയതികളിൽ പൂർത്തിയായി. സഭയുടെ ഏകീകൃത കുർബാനയർപ്പണ രീതിയുമായി ബന്ധപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിൽ നിലനില്ക്കുന്ന പ്രതിസന്ധികൾക്കു പരിഹാരമായി 2024 മെയ് മാസം 15-ാം തീയതി റോമിലെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിൽ ചേർന്ന ഉന്നതാധികാരസമിതി നല്കിയ അന്തിമ തീരുമാനങ്ങൾ അറിയിക്കുന്നതിനും അവ നടപ്പിലാക്കാൻ ആവശ്യമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനും വേണ്ടിയാണ് ഈ സമ്മേളനം ചേർന്നത്. ഉന്നതാധികാരസമിതിയുടെ തീരുമാനങ്ങൾ 2024 ജൂൺ 9നു സർക്കുലർ (സർക്കുലർ 4/2024) വഴി നിങ്ങളെ അറിയിച്ചിരുന്നല്ലോ. എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യപിതാക്കന്മാരും അവർ വഴി നിരവധി വൈദികരും ചില അഭിപ്രായങ്ങളും പ്രായോഗികനിർദേശങ്ങളും സിനഡിനു സമർപ്പിക്കുകയുണ്ടായി. പ്രസ്തുത നിർദേശങ്ങളിൽ പ്രധാനങ്ങളായതു താഴെപ്പറയുന്നവയാണ്: ഏകീകൃത കുർബാനയർപ്പണം നടപ്പിലാക്കണം എന്ന പരിശുദ്ധ പിതാവിന്റെ ഉദ്ബോധനം അനുസരിക്കുന്നതിന്റെ ഭാഗമായി 2024 ജൂലൈ 3-ാം തീയതി എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും ഏകീകൃതരീതിയിൽ കുർബാനയർപ്പിക്കുക, അന്നുമുതൽ ഏകീകൃത കുർബാനയർപ്പണരീതി പരിചയപ്പെടുന്നതിന്റെ ഭാഗമായി (catechetical purpose) എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു വി. കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അതിരൂപതയിലെ എല്ലാ പള്ളികളിലും അർപ്പിച്ചു തുടങ്ങുക, വചനവേദി (ബേമ്മ) ഉപയോഗിച്ച് എല്ലാ ദൈവാലയങ്ങളിലും വി. കുർബാനയർപ്പിക്കുക, മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി ഇടവക സന്ദർശിക്കുമ്പോൾ ഏകീകൃതരീതിയിൽ വി. കുർബാനയർപ്പിക്കുക എന്നിവയാണ്. പ്രസ്തുത നിർദേശങ്ങളെ പൈതൃകമായ സ്നേഹത്തോടെ സിനഡുപിതാക്കന്മാർ ചർച്ചചെയ്യുകയും വിലയിരുത്തുകയും ചെയ്തു. തത്ഫലമായി ഉരുത്തിരിഞ്ഞ തീരുമാനങ്ങൾ എറണാകുളം-അങ്കമാലി അതിരൂപതാംഗങ്ങളെ അറിയിക്കുന്നു: 1. റോമിലെ ഉന്നതാധികാരസമിതിയുടെ നിർദേശപ്രകാരം 2024 ജൂൺ 9 നു നല്കിയ സർക്കുലർ സാധുവായി നിലനില്ക്കുന്നതാണ്. അതിനാൽ ജൂലൈ 3 മുതൽ സീറോമലബാർ കുർബാനയർപ്പിക്കുന്ന എല്ലാ വൈദികരും 2021 നവംബർ 28 ാം തീയതി പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദേശിച്ചിരിക്കുന്നതുപോലെ ഏകീകൃതരീതിയിൽ മാത്രം വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്. 2. എന്നാൽ 2024 ജൂലൈ 3 മുതൽ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും സിനഡു നിർദേശിച്ച ഏകീകൃതരീതിയിൽ അർപ്പിച്ചുതുടങ്ങുന്ന വൈദികർക്കെതിരെ 2024 ജൂൺ 9നു നല്കിയ സർക്കുലറിൽ അറിയിച്ച പ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ ആരംഭിക്കുന്നതല്ല. അജപാലനപരമായ ആവശ്യങ്ങൾ പരിഗണിച്ച് ഏകീകൃതകുർബാനയർപ്പണരീതി പരിചയപ്പെടുന്നതിനും ബോധവല്ക്കരണത്തിനുമുള്ള സമയം (catechetical purpose) അനുവദിക്കാമെന്നു പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ 2022 മാർച്ച് 25 നു നമ്മുടെ അതിരൂപതയ്ക്കു നൽകിയ കത്തിൽ അറിയിച്ചകാര്യം നിങ്ങൾക്കറിയാമല്ലോ. ഈ കാലഘട്ടം പൂർത്തിയായി ഏകീകൃതരീതിയിലുള്ള വി. കുർബാനയർപ്പണം മാത്രം അനുവദനീയമാകുന്ന സമയക്രമം തുടർന്നു വരുന്ന സിനഡിൽ തീരുമാനിച്ചറിയിക്കുന്നതാണ്. 3. 2024 ജൂലൈ 3 നു ശേഷം എല്ലാ ഞായറാഴ്ചകളിലും കടമുള്ള ദിവസങ്ങളിലും ഒരു കുർബാനയെങ്കിലും ഏകീകൃതരീതിയിൽ അർപ്പിക്കപ്പെടാത്ത ഇടവകകളിലും സ്ഥാപനങ്ങളിലും അതിനു വിസമ്മതിക്കുകയോ തടസ്സപ്പെടുത്തുകയോ ചെയ്യുന്ന വൈദികർക്കെതിരെ 2024 ജൂൺ 9 ലെ സർക്കുലറിൽ നിർദേശിച്ചപ്രകാരമുള്ള കാനോനികമായ ശിക്ഷാനടപടികൾ സ്വീകരിക്കുന്നതാണ്. സഭയെ സംബന്ധിച്ചിടത്തോളം ഏറെ വേദനാജനകമായ ഈ സാഹചര്യം ഒഴിവാക്കാൻ എല്ലാ വൈദികരോടും ദൈവനാമത്തിൽ ഞങ്ങൾ ആവശ്യപ്പെടുന്നു. 4. ഏകീകൃതരീതിയിൽ മാത്രം ഇപ്പോൾ വി. കുർബാനയർപ്പിക്കുന്നവർക്കും 2024 ജൂൺ 9 ലെ സർക്കുലർ പ്രകാരം 2024 ജൂലൈ 3 മുതൽ ഏകീകൃതരീതിയിൽ വി. കുർബാന അർപ്പിക്കാൻ ആഗ്രഹിക്കുന്ന വൈദികർക്കും യാതൊരുവിധപ്രതിബന്ധമോ പ്രതിസന്ധിയോ സൃഷ്ടിക്കാതിരിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം. 5. സമർപ്പിത ഭവനങ്ങളിലും വൈദിക സമർപ്പിത പരിശീലനകേന്ദ്രങ്ങളിലും 2021 നവംബർ 28 ാം തീയതി പ്രാബല്യത്തിൽ വന്ന തക്സയിൽ നിർദ്ദേശിച്ചിരിക്കുന്നതുപോലെ ഏകീകൃതരീതിയിൽ 2024 ജൂലൈ 3 മുതൽ വിശുദ്ധ കുർബാന അർപ്പിക്കേണ്ടതാണ്. 6. അതിരൂപതയിലെ എല്ലാ പള്ളികളിലും സ്ഥാപനങ്ങളിലും സമർപ്പിതഭവനങ്ങളിലും എല്ലാ വി. കുർബാനയർപ്പണത്തിനും വചനവേദി (ബേമ്മ) ഉപയോഗിക്കേണ്ടതാണ്. 7. സീറോമലബാർസഭയിലെ മെത്രാന്മാരും വൈദികരും അജപാലന ആവശ്യങ്ങൾക്കായി അതിരൂപതയിലെ പള്ളികളിൽ വരുമ്പോൾ ഏകീകൃതരീതിയിൽ വി. കുർബാന അർപ്പിക്കാനുള്ള ക്രമീകരണം ചെയ്യേണ്ടതാണ്. 8. സഭയുടെ കൂട്ടായ്മയ്ക്കു ഭംഗം വരുത്തുന്ന രീതിയിലുള്ള പരസ്യപ്രസ്താവനകളിൽനിന്ന് എല്ലാ വൈദികരും സമർപ്പിതരും അല്മായരും വിട്ടുനില്ക്കേണ്ടതാണ്. വിഭാഗീയതയുടെയും വിഭജനത്തിന്റെയും സ്വരം സഭയെ സ്നേഹിക്കുന്നവർക്കു ഭൂഷണമല്ല. ഇക്കാര്യത്തിൽ വീഴ്ചവരുത്തുന്നവർക്കെതിരേ തക്കതായ നടപടികൾ സ്വീകരിക്കും. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തിൽ അച്ചടക്കവും ജാഗ്രതയും പാലിക്കാൻ എല്ലാവരും ബോധപൂർവം ശ്രദ്ധിക്കണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ പ്രതിസന്ധികൾ പരിഹരിച്ചു കൂട്ടായ്മ വർധിപ്പിക്കുന്നതിനുള്ള എല്ലാ നിർദേശങ്ങളെയും സിനഡു ഭാവാത്മകമായി സ്വാഗതം ചെയ്യുന്നു. മേജർ ആർച്ചുബിഷപ്പും അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററും എറണാകുളം-അങ്കമാലി അതിരൂപതയിൽനിന്നുള്ള അഭിവന്ദ്യപിതാക്കന്മാർ അനുരഞ്ജന പ്രക്രിയകൾ ത്വരിതപ്പെടുത്തുന്നതിനും സഭാഗാത്രത്തിൽ വന്നുപോയ മുറിവുകൾ ഉണക്കുന്നതിനും ആവശ്യമായ തുടർനടപടികൾ സ്വീകരിക്കണമെന്നു സിനഡുപിതാക്കന്മാർ നിർദേശിച്ചിട്ടുണ്ട്. വിവിധ ചേരികളായിതിരിഞ്ഞ് അതിരൂപതയുടെ മക്കൾ നടത്തുന്ന പ്രകടനങ്ങളും പ്രസ്താവനകളും നിയമവ്യവഹാരങ്ങളും നമ്മുടെ അമ്മയായ സീറോമലബാർസഭയെയും പരിശുദ്ധ കത്തോലിക്കാസഭയെയും പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയെയും ഏറെ വേദനിപ്പിച്ചിട്ടുണ്ട് എന്നു തിരിച്ചറിഞ്ഞ് ആവശ്യമായ തിരുത്തലുകൾ വരുത്താൻ ബന്ധപ്പെട്ടവർ തയ്യാറാകണം. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരിലും സമർപ്പിതരിലും അല്മായരിലും ഉൾപ്പെട്ട ഒരാൾപോലും കത്തോലിക്കാ കൂട്ടായ്മയിൽനിന്ന് വേർപെട്ടുപോകരുത് എന്ന തീവ്രമായ ആഗ്രഹവും സ്നേഹപൂർവമായ നിർബന്ധവുമാണു സിനഡുപിതാക്കന്മാരെ ഈ വിഷയം ആവർത്തിച്ചു ചർച്ചചെയ്യാൻ പ്രേരിപ്പിക്കുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയുടെ നന്മയെ ലക്ഷ്യമാക്കി ഞങ്ങൾ നൽകുന്ന ഈ നിർദേശങ്ങൾ നടപ്പിലാക്കാൻ നിങ്ങളെല്ലാവരും ആത്മാർഥമായി പരിശ്രമിക്കണം.“പരിശുദ്ധ സഭയെ അമ്മയായി സ്വീകരിക്കാത്തവർക്കു ദൈവത്തെ പിതാവായി സ്വീകരിക്കാനാവില്ല”(വി. സിപ്രിയാൻ) എന്ന സത്യം നമുക്കോർക്കാം. നിങ്ങളെ എല്ലാവരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ. ഈശോയിൽ സ്നേഹപൂർവം, + റാഫേൽ തട്ടിൽ സീറോമലബാർസഭയുടെ മേജർ ആർച്ചുബിഷപ്പ് എറണാകുളം-അങ്കമാലി അതിരൂപതയുടെ മെത്രാപ്പോലീത്ത. + ബോസ്കോ പുത്തൂർ എറണാകുളം-അങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ
Image: /content_image/News/News-2024-06-22-11:08:54.jpg
Keywords: സീറോ മലബാര്‍ സഭ
Content: 23327
Category: 18
Sub Category:
Heading: യു‌എസ് കാത്തലിക്ക് മീഡിയ അസോസിയേഷൻ പുരസ്ക്കാര ജേതാക്കളില്‍ മലയാളിയായ അഭിലാഷ് ഫ്രേസറും
Content: ന്യൂയോര്‍ക്ക്: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട കത്തോലിക്ക പുരസ്‌കാരമായ യുണൈറ്റഡ് സ്റ്റേറ്റ്‌സ് കാത്തലിക്ക് മീഡിയ അസോസിയേഷൻ ബുക്ക് അവാർഡ്‌ ജേതാക്കളില്‍ മലയാളി എഴുത്തുകാരനായ അഭിലാഷ് ഫ്രേസറും. കവിത, ലേഖനം, ചെറുകഥ വിഭാഗത്തിൽ (Category B604: First Time Author: Poetry, Essays, or Short Stories) മൂന്നാം സമ്മാനത്തിനാണ് അഭിലാഷ് അര്‍ഹനായിരിക്കുന്നത്. അഭിലാഷ് രചിച്ച് അമേരിക്കയിലെ വിപ്ഫ് ആന്‍ഡ് സ്റ്റോക്ക് പബ്ലീഷേഴ്‌സ് പ്രസിദ്ധീകരിച്ച Father: A Collection of Poems എന്ന പുസ്തകത്തിനാണ് പുരസ്ക്കാരം. ജൂണ്‍ 21 ന് അമേരിക്കയിലെ അറ്റ്‌ലാന്റയില്‍ വച്ചു നടന്ന കാത്തലിക്ക് മീഡിയ കോണ്‍ഫറന്‍സിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്. എറണാകുളം ചിറ്റൂര്‍ സ്വദേശിയായ അഭിലാഷ് ഫ്രേസര്‍ വരാപ്പുഴ അതിരൂപതാംഗമാണ്.
Image: /content_image/India/India-2024-06-22-11:48:18.jpg
Keywords: പുരസ്