Contents

Displaying 22911-22920 of 24979 results.
Content: 23338
Category: 1
Sub Category:
Heading: തട്ടിക്കൊണ്ടുപോയ വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് നൈജീരിയന്‍ രൂപത
Content: സൊകോട്ടോ: നൈജീരിയായില്‍ സായുധധാരികള്‍ തട്ടിക്കൊണ്ടു പോയ വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന യാചിച്ച് കത്തോലിക്ക രൂപത നേതൃത്വം. സെൻ്റ് റെയ്മണ്ട് ഡാംബ പള്ളിയിലെ ഇടവക വികാരി ഫാ. മിക സുലൈമാനെയാണ് ജൂൺ 22 ശനിയാഴ്ച അക്രമികള്‍ തട്ടിക്കൊണ്ടുപോയത്. ഹൃദയത്തിൽ സങ്കടത്തോടെയാണ് ഫാ. മികയെ തട്ടിക്കൊണ്ടുപോയ വിവരം പുറംലോകത്തെ അറിയിക്കുന്നതെന്നും വൈദികന്റെ മോചനത്തിന് വേണ്ടി പ്രാര്‍ത്ഥന യാചിക്കുകയാണെന്നും രൂപത ചാൻസലർ ഫാ. നുഹു ഇലിയ പ്രസ്താവിച്ചു. അനമ്പ്രയിലെ ഒറുമ്പ നോർത്ത് ലോക്കൽ ഗവൺമെൻ്റ് ഏരിയ പരിധിയില്‍പ്പെടുന്ന അജല്ലിയിലെ സെൻ്റ് മാത്യു ഇടവക വികാരിയായ ഫാ. ക്രിസ്റ്റ്യൻ ഇക്കെ എന്ന വൈദികനെ തട്ടിക്കൊണ്ടുപോയത് ഇക്കഴിഞ്ഞ ജൂണ്‍ 16നാണ്. അദ്ദേഹത്തെ ഇതുവരെ മോചിപ്പിച്ചിട്ടില്ല. ആക്രമണങ്ങൾ, മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോകൽ, കൊലപാതകം എന്നിവയുമായുള്ള അക്രമങ്ങളുടെ വർദ്ധനവിനെതിരെ നൈജീരിയ പോരാടുകയാണ്. 2009 മുതൽ ഇസ്ലാമിക് ഭീകര സംഘടനയായ ബൊക്കോഹറാം നടത്തുന്ന ആക്രമണങ്ങള്‍ രാജ്യത്ത് വലിയ വെല്ലുവിളി സൃഷ്ടിച്ചിരിക്കുകയാണ്. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രത്തെ ഒരു ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റാനാണ് സംഘം ലക്ഷ്യമിടുന്നത്.
Image: /content_image/News/News-2024-06-25-13:26:25.jpg
Keywords: നൈജീ
Content: 23339
Category: 1
Sub Category:
Heading: ബെനഡിക്ട് പാപ്പയുടെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന് പുതിയ ദൗത്യം
Content: വത്തിക്കാന്‍ സിറ്റി: മുന്‍ പാപ്പ ബെനഡിക്ട് പതിനാറാമന്റെ പേഴ്സണല്‍ സെക്രട്ടറിയായിരുന്ന ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിനെ ബാൾട്ടിക് രാജ്യങ്ങളിലെ നയതന്ത്രപരമായ ചുമതല ഭരമേല്‍പ്പിച്ച് ഫ്രാൻസിസ് മാർപാപ്പ. ലിത്വാനിയ, എസ്തോണിയ, ലാത്വിയ എന്നിവിടങ്ങളിലേക്കുള്ള അപ്പസ്തോലിക് ന്യൂൺഷ്യോ അഥവാ പേപ്പല്‍ അംബാസഡറായി ആർച്ച് ബിഷപ്പ് ജോര്‍ജ്ജ് ഗാന്‍സ്വെയിന്‍ പ്രവർത്തിക്കുമെന്ന് ഇന്നലെ തിങ്കളാഴ്ച വത്തിക്കാന്‍ പ്രസിദ്ധീകരിച്ച ഔദ്യോഗിക വാര്‍ത്ത കുറിപ്പില്‍ പറയുന്നു. ആധുനിക സഭയില്‍ ഏറ്റവുമധികം സ്വാധീനം ചെലുത്തിയ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ അന്ത്യാഭിലാഷങ്ങളും അവസാന മണിക്കൂറുകളും പാപ്പ നല്‍കിയ നിര്‍ദേശങ്ങളും അറിയാവുന്ന ഏക വ്യക്തിയെന്ന നിലയില്‍ ആര്‍ച്ച് ബിഷപ്പ് ഗാന്‍സ്വെയിന്‍ ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയ വ്യക്തിയാണ്. “നിയന്റ്’അള്‍ട്രോ ചെ ലാ വെരിറ്റ ലാ മിയ വിറ്റ അല്‍ ഫാങ്കോ ഡി ബെനഡിക്റ്റോ XVI” (സത്യമല്ലാതെ ഒന്നുമല്ല; ബെനഡിക്ട് പതിനാറാമനുമായുള്ള എന്റെ ജീവിതം) എന്ന ഓര്‍മ്മക്കുറിപ്പ്‌ വലിയ ചര്‍ച്ചയായിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-25-15:36:08.jpg
Keywords: ദൗത്യ
Content: 23340
Category: 1
Sub Category:
Heading: ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവ്
Content: ജെറുസലേം: ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവെന്ന് ജെറുസലേം ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ക്രൈസ്തവ സാന്നിധ്യത്തോടുള്ള ശത്രുത ചില പ്രാദേശിക കമ്മ്യൂണിറ്റികളിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഭവമാണെങ്കിലും, അത് ഇപ്പോൾ കൂടുതൽ കഠിനമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നു റോസിംഗ് സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങള്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഇടയില്‍ വർദ്ധിച്ചുവരുന്ന അരക്ഷിതബോധം ഉളവാക്കുന്നുണ്ട്. 2023-ൽ ക്രൈസ്തവ ദേവാലയ വക സ്വത്തുക്കൾക്ക് നേരെ 32 ആക്രമണങ്ങളും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏഴ് അക്രമാസക്തമായ ആക്രമണങ്ങളും 11 വാക്കാലുള്ള ഉപദ്രവവും സെമിത്തേരി അവഹേളിച്ചതും വൈദികര്‍ക്കും തീർത്ഥാടകർക്കും നേരെ യഹൂദര്‍ തുപ്പിയ മുപ്പതോളം ആക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മിഷ്ണറി പ്രവർത്തനം ഇസ്രായേലിൽ നിയമവിരുദ്ധമല്ലായെങ്കിലും ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളെ രാഷ്ട്രീയ നേതൃത്വമോ ഇസ്രായേലി അധികാരികളോ വ്യക്തമായി പ്രോത്സാഹിപ്പിക്കുന്നില്ല. എന്നിരുന്നാലും തീവ്ര വലതുപക്ഷത്തേക്കു വളർന്നുവരുന്ന ദേശീയതയിലേക്കുള്ള മാറ്റം, യഹൂദ ജനതയ്‌ക്കുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന് ഊന്നൽ നൽകുന്നതുമായ സാഹചര്യങ്ങളാണ് ക്രൈസ്തവര്‍ക്ക് വെല്ലുവിളിയായി മാറുന്നത്. ഇസ്രായേലിലെ 9.8 ദശലക്ഷം ജനങ്ങളിൽ 73% യഹൂദരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 1.9% മാത്രമാണ് ക്രൈസ്തവര്‍. അതിൽ 75.3% അറബ് ക്രൈസ്തവരാണ്. നിലവില്‍ ഏതാണ്ട് 1,87,900 ക്രൈസ്തവര്‍ ഉണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. അതേസമയം മധ്യപൂര്‍വ്വേഷ്യയില്‍ സമീപവര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഏക രാഷ്ട്രം ഇസ്രായേല്‍ മാത്രമാണെന്നു ഇസ്രായേലിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരിന്നു. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-25-16:34:37.jpg
Keywords: ഇസ്രായേ
Content: 23341
Category: 1
Sub Category:
Heading: ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവ്
Content: ജെറുസലേം: ഇസ്രായേലിൽ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണത്തില്‍ വര്‍ദ്ധനവെന്ന് ജെറുസലേം ആസ്ഥാനമായ സംഘടനയുടെ റിപ്പോര്‍ട്ട്. രാജ്യത്തെ ക്രൈസ്തവ സാന്നിധ്യത്തോടുള്ള ശത്രുത ചില പ്രാദേശിക കമ്മ്യൂണിറ്റികളിൽ ദീർഘകാലമായി നിലനിൽക്കുന്ന സംഭവമാണെങ്കിലും, അത് ഇപ്പോൾ കൂടുതൽ കഠിനമായ അവസ്ഥയില്‍ എത്തിച്ചേര്‍ന്നിരിക്കുകയാണെന്നു റോസിംഗ് സെൻ്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആക്രമണങ്ങള്‍ രാജ്യത്തെ ക്രൈസ്തവര്‍ക്ക് ഇടയില്‍ വർദ്ധിച്ചുവരുന്ന അരക്ഷിതബോധം ഉളവാക്കുന്നുണ്ട്. 2023-ൽ ക്രൈസ്തവ ദേവാലയ വക സ്വത്തുക്കൾക്ക് നേരെ 32 ആക്രമണങ്ങളും ക്രൈസ്തവ വിശ്വാസികള്‍ക്ക് നേരെ ഏഴ് അക്രമാസക്തമായ ആക്രമണങ്ങളും 11 വാക്കാലുള്ള ഉപദ്രവവും സെമിത്തേരി അവഹേളിച്ചതും വൈദികര്‍ക്കും തീർത്ഥാടകർക്കും നേരെ യഹൂദര്‍ തുപ്പിയ മുപ്പതോളം ആക്രമണങ്ങളും ഉണ്ടായതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. മിഷ്ണറി പ്രവർത്തനം ഇസ്രായേലിൽ നിയമവിരുദ്ധമല്ലായെങ്കിലും ആക്രമണങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടാകുന്നതാണ് ആശങ്ക വര്‍ദ്ധിപ്പിക്കുന്നത്. ക്രൈസ്തവ വിശ്വാസത്തെ ലക്ഷ്യംവെച്ചുള്ള ആക്രമണങ്ങളെ രാഷ്ട്രീയ നേതൃത്വമോ ഇസ്രായേലി അധികാരികളോ വ്യക്തമായി പ്രോത്സാഹിപ്പിക്കുന്നില്ല. എന്നിരുന്നാലും തീവ്ര വലതുപക്ഷത്തേക്കു വളർന്നുവരുന്ന ദേശീയതയിലേക്കുള്ള മാറ്റം, യഹൂദ ജനതയ്‌ക്കുള്ള ഒരു രാഷ്ട്രമെന്ന നിലയിൽ ഇസ്രായേലിന് ഊന്നൽ നൽകുന്നതുമായ സാഹചര്യങ്ങളാണ് ക്രൈസ്തവര്‍ക്ക് വെല്ലുവിളിയായി മാറുന്നത്. ഇസ്രായേലിലെ 9.8 ദശലക്ഷം ജനങ്ങളിൽ 73% യഹൂദരാണ്. രാജ്യത്തെ ആകെ ജനസംഖ്യയുടെ 1.9% മാത്രമാണ് ക്രൈസ്തവര്‍. അതിൽ 75.3% അറബ് ക്രൈസ്തവരാണ്. നിലവില്‍ ഏതാണ്ട് 1,87,900 ക്രൈസ്തവര്‍ ഉണ്ടെന്നാണ് കണക്കുകളില്‍ പറയുന്നത്. അതേസമയം മധ്യപൂര്‍വ്വേഷ്യയില്‍ സമീപവര്‍ഷങ്ങളില്‍ ക്രിസ്ത്യന്‍ ജനസംഖ്യയില്‍ വളര്‍ച്ച രേഖപ്പെടുത്തിയ ഏക രാഷ്ട്രം ഇസ്രായേല്‍ മാത്രമാണെന്നു ഇസ്രായേലിലെ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) ഇക്കഴിഞ്ഞ ഡിസംബറില്‍ പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാക്കിയിരിന്നു.

Image: /content_image/News/News-2024-06-25-16:36:16.jpg
Keywords: ഇസ്രായേ
Content: 23342
Category: 1
Sub Category:
Heading: പുതിയ രൂപത ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍
Content: ജക്കാർത്ത: അജപാലന ശുശ്രൂഷകള്‍ അനേകരിലേക്ക് എത്തിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ പുതിയ രൂപത അനുവദിച്ചതിന്റെ ആഹ്ളാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ ജൂൺ 21-ന്, കത്തോലിക്ക ഭൂരിപക്ഷ പ്രദേശമായ ഫ്ലോറസ് ദ്വീപിലെ ഈസ്റ്റ് നുസ തെങ്കാര പ്രവിശ്യയിലെ ലബുവാൻ ബാജോ ആസ്ഥാനമാക്കിയാണ് ഫ്രാന്‍സിസ് പാപ്പ പുതുതായി രൂപത അനുവദിച്ചത്. സെൻ്റ് പോൾ പ്രാദേശിക കാത്തലിക് യൂണിവേഴ്സിറ്റിയുടെ റെക്റായ മാക്‌സിമസ് റെഗസ് ആണ് പുതിയ രൂപതയുടെ നിയുക്ത മെത്രാന്‍. ലബുവാൻ ബാജോയിലെ ഹോളി സ്പിരിറ്റ് ദേവാലയത്തില്‍, റുട്ടെങ് ബിഷപ്പ് ബിഷപ്പ് സിപ്രിയാനസ് ഹോർമാറ്റാണ് ഇത് സംബന്ധിച്ച മാര്‍പാപ്പയുടെ പ്രഖ്യാപനം അറിയിച്ചത്. നൂറുകണക്കിന് വിശ്വാസികളും അനേകം വൈദികരും പ്രഖ്യാപനത്തിന് സാക്ഷികളായി. ലാബുവാൻ ബാജോയുടെ പുതിയ രൂപതയ്ക്ക് 3141 സ്ക്വ. കിലോമീറ്റര്‍ വിസ്തൃതിയുണ്ട്. പ്രദേശത്തെ 276,000 ജനസംഖ്യയില്‍ 215,000-ത്തിലധികം പേരും കത്തോലിക്ക വിശ്വാസികളാണ്. 25 ഇടവകകളും 67 രൂപതാ വൈദികരും 23 സന്യാസ വൈദികരും രൂപതയുടെ ഭാഗമാണ്. 78 സന്യസ്തരാണ് രൂപത പരിധിയില്‍ സേവനം ചെയ്യുന്നത്. പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായ പ്രദേശത്തെ ഉൾക്കൊള്ളുന്നതാണ് ലബുവാൻ ബാജോയുടെ പുതിയ രൂപത. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ഇന്തോനേഷ്യൻ ദ്വീപസമൂഹത്തിൻ്റെ പടിഞ്ഞാറൻ മേഖലയിലെ പർവതനിരകളുള്ള ഒരു വിദൂര പ്രദേശമായിരുന്നു അത്. എന്നാല്‍ ഇന്ന്, ഇത് ഏറ്റവും ജനപ്രിയമായ വിദേശ അവധിക്കാല കേന്ദ്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്. അതേസമയം ലോകത്തെ ഏറ്റവും വലിയ ഇസ്ലാമിക ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യയില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം വ്യാപിക്കുന്നതിന്റെ സൂചനയുടെ ഭാഗമായാണ് പുതിയ രൂപതയുടെ സ്ഥാപനത്തെ ഏവരും നോക്കി കാണുന്നത്. ഇന്തോനേഷ്യയിലെ ആകെ ജനസംഖ്യയുടെ ഏഴു ശതമാനമാണ് ക്രൈസ്തവര്‍. ▛ {{ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ->http://www.pravachakasabdam.com/index.php/site/news/23220}} ▟
Image: /content_image/News/News-2024-06-25-17:12:32.jpg
Keywords: ഇന്തോനേ
Content: 23343
Category: 18
Sub Category:
Heading: സഭയെ അവഹേളിച്ചുള്ള പ്രചരണം തോൽവിയുടെ ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ കൗശലത്തിന്റെ ഭാഗം: തൃശൂര്‍ അതിരൂപത
Content: തൃശൂർ: സുരേഷ് ഗോപിയുടെ വിജയത്തെത്തുടർന്ന് ക്രൈസ്‌തവസമുദായത്തിനുനേരേ ഉയർന്നുവരുന്ന ആരോപണങ്ങൾക്കെതിരേ തൃശൂർ അതിരൂപത രംഗത്ത്. ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതമെന്നും അവയെ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും അതിരൂപത. അനർഹമായ സാമ്പത്തികനേട്ടങ്ങൾക്കുവേണ്ടി അതിരൂപതാ നേതൃത്വം ഒരു പ്രത്യേക രാഷ്ട്രീയ പാർട്ടിയെ പിന്തുണച്ചുവെന്ന ആരോപണം വേദനാജനകമാണെന്നു ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെയും ജനാധിപത്യ മതനിരപേക്ഷമൂല്യങ്ങളെയും വിലമതിക്കുന്നവരും ദൈവവിശ്വാസവും ന്യൂനപക്ഷ അവകാശങ്ങളും മാനിക്കുന്നവരുമായ രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും അംഗീകരിക്കണമെന്നത് അതിരൂപത എക്കാലത്തും സ്വീകരിച്ചുവന്നിട്ടുള്ള ശക്തമായ നിലപാടാണ്. ഇക്കാര്യങ്ങൾ ഫെബ്രുവരി 25നു തൃശൂരിൽ സംഘടിപ്പിച്ച സമുദായ ജാഗ്രതാസമ്മേളനത്തിൽ അതിരൂപതാ നേതൃത്വം വ്യക്തമാക്കിയിരുന്നു. അനാവശ്യ ആരോപണങ്ങളിലൂടെ സഭയെ ഇകഴ്ത്തിക്കാണിക്കുവാൻ ശ്രമിക്കുന്നവർ, അതിരൂപതയുടെ ഭാഗമായ മൂന്ന് നിയമസഭാ മണ്ഡലങ്ങളിൽ ഇത രരാഷ്ട്രീയകക്ഷികൾക്കു മേൽക്കൈ ഉണ്ടായത് മനഃപൂർവം വിസ്‌മരിക്കുകയാണ്. സ്വന്തം വീഴ്ച‌കൾ മറച്ചുവച്ചും, പോരായ്‌മകൾ സ്വയം അംഗീകരിക്കാതെയും തോൽവിയുടെ ഉത്തരവാദിത്വം മറ്റുള്ളവരിൽ കെട്ടിവയ്ക്കാനുള്ള രാഷ്ട്രീയ കൗശലത്തിന്റെ ഭാഗമാണു നിലവിലെ വിവാദങ്ങൾ. തൃശൂരിലെ ക്രൈസ്‌തവ സമുദായത്തെയും അതിരൂപതാ നേതൃത്വത്തെയും അനാവശ്യ ആരോപണങ്ങളിലൂടെ ഒറ്റപ്പെടുത്താൻ ശ്രമിക്കുന്നതു വെറും വ്യാമോഹം മാത്രമായിരിക്കുമെന്നും നേതൃത്വം ഓർമപ്പെടുത്തി. പത്രസമ്മേളനത്തിൽ അതിരൂപത പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, മുൻ പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്ക കോൺഗ്രസ് അതിരൂപത പ്രസിഡൻ്റ ഡോ. ജോബി തോമസ് കാക്കശേരി, കത്തോലിക്ക കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി. ഡേവീ സ്, അതിരൂപത പബ്ലിക് റിലേഷൻ പ്രസിഡൻ്റ് ജോർജ് ചിറമ്മൽ എന്നിവർ പങ്കെടുത്തു.
Image: /content_image/India/India-2024-06-26-10:24:53.jpg
Keywords: തൃശൂര്‍ അതിരൂ
Content: 23344
Category: 18
Sub Category:
Heading: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിട്ടുള്ള പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ
Content: കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ കേരള, എം ജി, കാലിക്കറ്റ്‌, കണ്ണൂർ സർവകലാശാല വൈസ് ചാൻസലർമാർക്ക് കത്ത് നൽകി.ക്രിസ്ത്യൻ മത ന്യുനപക്ഷങ്ങളെ സംബന്ധിച്ച് മതപരമായ പ്രാധാന്യം കല്പിച്ചു പാവനമായി ആചരിച്ചു പോരുന്ന ദിവസമാണ് ജൂലൈ 3 ദുക്റാന അഥവാ സെന്റ് തോമസ് ദിനം. ക്രിസ്ത്യൻ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അന്നേ ദിവസം അവധിയായിരിക്കുകയും പകരം ഒരു ശനിയാഴ്ച പ്രവർത്തിദിവസമാക്കുകയും ചെയ്യുന്നു. എന്നാൽ ഈ വരുന്ന ജൂലൈ 3 ബുധനാഴ്ച അഫീലിയേറ്റഡ് കോളേജുകളിൽ വിവിധ കോഴ്സുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ നടത്തുന്നതിന് കേരളത്തിലെ വിവിധ യൂണിവേഴ്സിറ്റികൾ തയ്യാറെടുക്കുന്നതായി അറിയുന്നു. അന്നേ ദിവസം പരീക്ഷകൾ നടത്തപ്പെടുകയാണെങ്കിൽ ക്രിസ്ത്യൻ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും വിശ്വാസപരമായ അവകാശങ്ങൾ നിഷേധിക്കുന്ന ഒരു നടപടിയായി മാറും. ഇത് തികച്ചും ദുഃഖകരമാണ്. ഇപ്രകാരം ഉള്ള സാഹചര്യത്തിൽ 03.07.2024 ന് നടത്താൻ നിശ്ചയിച്ചിട്ടുള്ള എല്ലാ പരീക്ഷകളും മാറ്റി മറ്റൊരു ദിവസത്തേയ്ക്ക് ക്രമീകരിക്കണമെന്ന് സീറോ മലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ മാർ ആൻഡ്രൂസ് താഴത്ത് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-06-26-10:29:16.jpg
Keywords: ജൂലൈ
Content: 23345
Category: 1
Sub Category:
Heading: പേപ്പല്‍ ജീവകാരുണ്യ ദൗത്യ ദിനം ജൂൺ മുപ്പതിന്; സഹായം അഭ്യര്‍ത്ഥിച്ച് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: ഫ്രാൻസിസ് പാപ്പായുടെ ജീവകാരുണ്യ ദൗത്യങ്ങൾക്ക് സഹായസഹകരണങ്ങൾ നൽകുവാനുള്ള ആഹ്വാനവുമായി, ജൂൺ മാസം മുപ്പതാം തീയതി ജീവകാരുണ്യദിനമായി ആചരിക്കുന്നു. ചെറുതും വലുതുമായ എല്ലാ സംഭാവനകളും, ദുരിതമനുഭവിക്കുന്നവരോട് അടുത്തിരിക്കാൻ ആഗ്രഹിക്കുന്ന പത്രോസിന്റെ പിൻഗാമിയുടെ പ്രവർത്തനത്തിന് ഒരു പ്രധാന പിന്തുണയാണെന്നു വത്തിക്കാന്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. യുദ്ധങ്ങൾ, ദാരിദ്ര്യം, അനീതി എന്നിവയ്ക്ക് ഇരയായവർക്ക് എപ്പോഴും കൈത്താങ്ങായി ഫ്രാൻസിസ് പാപ്പ നിലക്കൊണ്ടിട്ടുണ്ട്. യുദ്ധത്താല്‍ ദുരിതമനുഭവിക്കുന്ന യുക്രൈന്‍ ജനതയ്ക്കും മറ്റും വലിയ സഹായമാണ് പാപ്പ കൈമാറിയിട്ടുള്ളത്. മനുഷ്യജീവിതത്തിന്റെ പവിത്രതയ്ക്കും വ്യക്തിയുടെ അന്തസ്സിനും നേരെയുള്ള ആക്രമണങ്ങളാൽ ഏറെ നാശം സംഭവിച്ച ഒരു ലോകത്തിൽ, സാർവത്രികമായ ഒരു സാഹോദര്യം കെട്ടിപ്പടുക്കുവാനുള്ള ഫ്രാൻസിസ് പാപ്പായുടെ ദൗത്യത്തിന്റെ ഭാഗമാണ് ഈ ജീവകാരുണ്യപ്രവർത്തനങ്ങൾ. നിരവധി പ്രയാസകരമായ സാഹചര്യങ്ങളിൽ പോലും തന്നെ സഹായിക്കുവാൻ മുന്നിട്ടിറങ്ങിയ എല്ലാവരോടും ഫ്രാൻസിസ് പാപ്പ തന്റെ ഹൃദയംഗമമായ നന്ദിയർപ്പിച്ചു. കഷ്ടതകൾ അനുഭവിക്കുന്ന ആളുകളെ സഹായിക്കുന്നത് സുവിശേഷമൂല്യമാണെന്നിരിക്കെ, അവയിൽ എല്ലാവരുടെയും സഹകരണവും അഭ്യർത്ഥിക്കുന്നതായി പാപ്പ പറഞ്ഞു. സമാധാനത്തിനും സാഹോദര്യത്തിനും അനുകൂലമായി ഫ്രാൻസിസ് പാപ്പായുടെ വിശ്രമമില്ലാത്ത പ്രവർത്തനത്തെ പിന്തുണയ്ക്കുന്നതിനുള്ള ഈ സംഭാവനകൾ, അദ്ദേഹത്തോടുള്ള അടുപ്പവും സ്നേഹവും പ്രകടിപ്പിക്കുന്നതിനുള്ള ഒരു അവസരം കൂടിയാണെന്നു വത്തിക്കാന്‍ ന്യൂസ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടില്‍ ഓര്‍മ്മിപ്പിച്ചു. കേവലം ദാനധർമ്മം എന്നതിലുപരി സുവിശേഷം പ്രഖ്യാപിക്കുക എന്ന ഫ്രാന്‍സിസ് പാപ്പയുടെ ദൗത്യത്തിൽ പങ്കെടുക്കുന്നതിനും, സമഗ്രമായ മാനവവികസനം, വിദ്യാഭ്യാസം, സമാധാനം എന്നിവയുടെ പ്രോത്സാഹനത്തെ പിന്തുണയ്ക്കുന്നതിനും ആളുകളെ സഹകരിപ്പിക്കുന്നതിനു സഹായിക്കുക കൂടിയാണ് ഈ ജീവകാരുണ്യദിനം ലക്‌ഷ്യം വയ്ക്കുന്നത്. ⧭ ഫ്രാന്‍സിസ് പാപ്പയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ സഹായിക്കുവാന്‍ ചുവടെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്യുക:

Image: /content_image/News/News-2024-06-26-11:49:23.jpg
Keywords: പാപ്പ
Content: 23346
Category: 1
Sub Category:
Heading: വാല്‍സിംഗ്ഹാം ഓർഡിനേറിയേറ്റിന്റെ ആദ്യത്തെ ബിഷപ്പായി ഡേവിഡ് വാലറിന്റെ മെത്രാഭിഷേകം
Content: വത്തിക്കാന്‍ സിറ്റി: ബ്രിട്ടനില്‍ ആംഗ്ലിക്കന്‍ വിശ്വാസത്തിൽ നിന്ന് പരിവർത്തനം ചെയ്ത കത്തോലിക്കർക്കായുള്ള വാല്‍സിംഗ്ഹാം ഓർഡിനേറിയേറ്റിൻ്റെ ആദ്യത്തെ ബിഷപ്പായി ഡേവിഡ് വാലറിന്റെ മെത്രാഭിഷേകം നടന്നു. ജൂൺ 22 ശനിയാഴ്ച ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിലാണ് സ്ഥാനാരോഹണ ശുശ്രൂഷ നടന്നത്. വത്തിക്കാനിലെ വിശ്വാസപ്രബോധനത്തിനു വേണ്ടിയുള്ള കാര്യാലയത്തിന്റെ പ്രിഫെക്റ്റ്, കർദ്ദിനാൾ വിക്ടർ മാനുവൽ ഫെർണാണ്ടസ് തിരുക്കര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മ്മികനായി. ആംഗ്ലിക്കൻ സഭയില്‍ നിന്നു കത്തോലിക്ക വിശ്വാസത്തിലേക്ക് വരുന്ന മെത്രാന്മാരെയും വൈദികരെയും സ്വാഗതം ചെയ്യുന്നതിനായി, 2011-ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ കാലത്ത് സ്ഥാപിതമായ ഓർഡിനേറിയേറ്റിന്റെ ഭാഗമായുള്ള ശുശ്രൂഷകളാണ് ശനിയാഴ്ച നടന്നത്. ബെനഡിക്ട് പാപ്പ അപ്പസ്‌തോലിക് കോൺസ്റ്റിറ്റ്യൂഷനു കീഴിൽ സ്ഥാപിച്ചതാണ് 'പേഴ്സണൽ ഓർഡിനറിയേറ്റ് ഓഫ് ഔർ ലേഡി ഓഫ് വാൽസിംഗ്ഹാം'. കത്തോലിക്കാ സഭയുമായി കൂട്ടായ്മയിൽ ഏർപ്പെട്ടിട്ടുള്ള ആംഗ്ലിക്കൻ സഭാംഗങ്ങളായിരിന്നവരുടെ ഒരു രൂപത പോലെയുള്ള ഘടനയാണ് ഇത്. മോണ്‍. കീത്ത് ന്യൂട്ടൻ്റെ പിൻഗാമിയായി ഔർ ലേഡി ഓഫ് വാൽസിംഗ്ഹാമിന്റെ ആദ്യത്തെ ബിഷപ്പായാണ് ഡേവിഡ് വാലര്‍ നിയമിതനായിരിക്കുന്നത്. മോണ്‍. കീത്ത് വൈദികനായിരിന്നെങ്കിലും വിവാഹിതനായതിനാല്‍ മെത്രാന്‍ പട്ടം ലഭിച്ചിരിന്നില്ല. കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ നിരവധി ആംഗ്ലിക്കന്‍ ബിഷപ്പുമാരാണ് കത്തോലിക്ക വിശ്വാസം സ്വീകരിച്ചത്. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഓർഡിനറിയേറ്റ് ആരംഭിച്ചതിനുശേഷം കുറഞ്ഞത് 15 മുൻ ആംഗ്ലിക്കൻ മെത്രാന്മാരെങ്കിലും കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നിട്ടുണ്ട്. 2021ൽ മാത്രം നാല് മെത്രാന്മാരാണ് കത്തോലിക്കാ വിശ്വാസം സ്വീകരിച്ചത്. ഇതിൽ കാന്റർബറി ആർച്ച് ബിഷപ്പ് സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട മൈക്കിൾ നാസർ അലിയും ഉൾപ്പെടുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇംഗ്ലണ്ടിലെ വെയിൽസിലെ മോൺമൗത്ത് ആംഗ്ലിക്കൻ രൂപതയുടെ മെത്രാനായിരുന്ന റിച്ചാർഡ് പെയിൻ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരികയാണെന്ന് പ്രഖ്യാപിച്ചിരിന്നു.

Image: /content_image/News/News-2024-06-26-15:17:43.jpg
Keywords: ആംഗ്ലി
Content: 23347
Category: 1
Sub Category:
Heading: ഫ്രാൻസിസ് പാപ്പയുടെ ബെൽജിയം, ലക്സംബർഗ് യാത്രകളുടെ ആപ്തവാക്യവും ലോഗോയും പ്രസിദ്ധീകരിച്ചു
Content: വത്തിക്കാന്‍ സിറ്റി: സെപ്റ്റംബർ മാസത്തില്‍ നടക്കാനിരിക്കുന്ന ഫ്രാൻസിസ് പാപ്പയുടെ ബെൽജിയം, ലക്സംബർഗ് യാത്രകളുടെ ആപ്തവാക്യവും അടയാളചിഹ്നവും പ്രസിദ്ധീകരിച്ചു. 26 മുതൽ 29 വരെയാണ് ഫ്രാന്‍സിസ് പാപ്പ അപ്പസ്തോലിക യാത്ര നടത്തുന്നത്. ലക്സംബർഗിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ ലോഗോയില്‍ ആശീർവാദം നൽകുന്ന ഫ്രാൻസിസ് പാപ്പയുടെ ചിത്രമാണ് ആലേഖനം ചെയ്തിരിക്കുന്നത്. പശ്ചാത്തലത്തിൽ നോട്രഡാം കത്തീഡ്രലിന്റെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. വെള്ളയും, മഞ്ഞയും ഇടകലർന്ന നിറക്കൂട്ട് വത്തിക്കാന്റെ പതാകയെ ചിത്രീകരിക്കുമ്പോള്‍ അവയ്ക്കിടയിലുള്ള നീലനിറം, ലക്സംബർഗ് കത്തോലിക്കാ വിശ്വാസത്തിന്റെ ചരിത്രത്തിൽ ആഴത്തിൽ വേരൂന്നിയ മരിയൻ വണക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു. "സേവിക്കപ്പെടാനല്ല, സേവിക്കാനാണ്" ഞാൻ വന്നിരിക്കുന്നതെന്ന മത്തായി ശ്ലീഹായുടെ സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന യേശുവിന്റെ വചനങ്ങൾ ഓർമ്മിപ്പിച്ചുകൊണ്ട്, 'സേവിക്കുക' എന്നതാണ് യാത്രയുടെ ആപ്തവാക്യം. മാനവികതയുടെ സേവനത്തിൽ ഏർപ്പെടുവാനുള്ള ക്രിസ്തുവിന്റെ വിളിയും ഈ ആപ്‌തവാക്യം ഓർമ്മിപ്പിക്കുന്നു. ബെൽജിയത്തിലേക്കുള്ള അപ്പസ്തോലിക യാത്രയുടെ അടയാള ചിഹ്നം, രാഷ്ട്രത്തിന്റെ ഭൂപടം പശ്ചാത്തലത്തിൽ നിലനിർത്തിക്കൊണ്ട് വ്യത്യസ്ത പ്രായത്തിലും, വിവിധ സംസ്കാരങ്ങളിലും ആളുകളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് തയാറാക്കിയിരിക്കുന്നത്. ഭൂപടത്തിന്റെ നടുവിൽ ചിത്രീകരിച്ചിരിക്കുന്ന വഴിയിലൂടെ ഈ ആളുകളെല്ലാം നടന്നു നീങ്ങുന്നതും ദൃശ്യമാണ്. "പാതയിൽ: പ്രത്യാശയോടെ" എന്നതാണ് യാത്രയുടെ ആപ്‌തവാക്യം. രാജ്യത്തിന്റെ ചരിത്രമായ പാതയിൽ യേശുക്രിസ്തുവിന്റെ വഴി, നമ്മുടെ പ്രത്യാശയായിരിക്കട്ടെ എന്നതാണ് യാത്രയുടെ സന്ദേശം.

Image: /content_image/News/News-2024-06-26-17:36:55.jpg
Keywords: ലോഗോ