Contents

Displaying 22951-22960 of 24979 results.
Content: 23378
Category: 1
Sub Category:
Heading: ഡമാസ്കസ് രക്തസാക്ഷികള്‍ ഉള്‍പ്പെടെ 14 പേരുടെ വിശുദ്ധ പദവി പ്രഖ്യാപനം ഒക്‌ടോബർ 20ന്: കാർളോയുടെ തീയതി പിന്നീട്
Content: വത്തിക്കാന്‍ സിറ്റി: സിറിയയില്‍ ക്രിസ്തു വിശ്വാസത്തെ പ്രതി രക്തസാക്ഷിത്വം വരിച്ച ഡമാസ്കസിലെ 11 രക്തസാക്ഷികൾ ഉൾപ്പെടെ 14 പേരെ വിശുദ്ധരായി പ്രഖ്യാപിക്കുന്ന തിരുക്കര്‍മ്മം ഒക്‌ടോബർ 20 ഞായറാഴ്ച നടക്കും. ഇന്നലെ ജൂലൈ 1-ന് സിനഡലിറ്റിയെക്കുറിച്ചുള്ള സിനഡിൻ്റെ അസംബ്ലിയിൽ 15 പേരുടെ വിശുദ്ധപദവികൾക്ക് കർദ്ദിനാൾ കോളേജിന്റെ അംഗീകാരം ലഭിച്ചതിനെത്തുടർന്നാണ് വത്തിക്കാന്‍ വിശുദ്ധ പദവി പ്രഖ്യാപിക്കുന്ന തീയതി ലോകത്തെ അറിയിച്ചത്. അതേസമയം ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ സൈബര്‍ അപ്പസ്തോലന്‍ എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന കാര്‍ളോ അക്യൂട്ടിസിനെ വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുന്ന തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് ഇത് സംബന്ധിച്ച വാര്‍ത്ത കുറിപ്പില്‍ പറയുന്നു. 1860 ജൂലൈ 9 അര്‍ദ്ധരാത്രിയിൽ ഡമാസ്കസിൽ ക്രൈസ്തവ വിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതം സ്വീകരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്നു ഡ്രൂസ് കമാൻഡോയുടെ ക്രൂര കൃത്യത്തിന് ഇരയായി മരണം വരിച്ച 11 പേരാണ് ഡമാസ്ക്കസ് രക്തസാക്ഷികള്‍. ചിലരെ കോടാലി ഉപയോഗിച്ച് ശിരഛേദം ചെയ്തായിരിന്നു കൊലപ്പെടുത്തിയത്. മാനുവൽ റൂയിസ്, കാർമെലോ ബോൾട്ട, നിക്കാനോർ അസ്കാനിയോ, നിക്കോളാസ് എം. ആൽബെർക വൈ ടോറസ്, പെഡ്രോ സോളർ, എംഗൽബെർട്ട് കൊല്ലാൻഡ്, ഫ്രാൻസിസ്കോ പിനാസോ പെനാൽവർ, ജുവാൻ എസ്. ഫെർണാണ്ടസ്, സഹോദരങ്ങളായ ഫ്രാൻസിസ്, അബ്ദുൽ മൊഹ്തി, റാഫേൽ മസാബ്കി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരെ കൂടാതെ പരിശുദ്ധാത്മാവിന്റെ അപ്പസ്തോല എന്ന അപര നാമത്തില്‍ അറിയപ്പെടുന്ന ലിയോ പതിമൂന്നാമൻ മാർപാപ്പയുടെ സുഹൃത്തും വിശുദ്ധ ജമ്മ ഗൽഗാനിയുടെ അധ്യാപികയുമായിരിന്ന എലേന ഗുവേര, ലിറ്റിൽ സിസ്റ്റേഴ്‌സ് ഓഫ് ഹോളി ഫാമിലി സന്യാസ സമൂഹത്തിന്റെ സ്ഥാപകയായ കനേഡിയൻ സന്യാസിനി വാഴ്ത്തപ്പെട്ട മേരി-ലിയോണി, ഇറ്റാലിയൻ സ്വദേശിയും കൺസോളറ്റ മിഷ്ണറി സന്യാസ സമൂഹങ്ങളുടെ സ്ഥാപകനുമായ വാഴ്ത്തപ്പെട്ട ഗ്യൂസെപ്പെ അല്ലമാനോ എന്നിവരെയാണ് ഒക്‌ടോബർ 20നു ലക്ഷങ്ങളെ സാക്ഷി നിര്‍ത്തി വിശുദ്ധ പദവിയിലേക്ക് ഉയര്‍ത്തുക.

Image: /content_image/News/News-2024-07-02-12:49:20.jpg
Keywords: ഡമാസ്
Content: 23379
Category: 1
Sub Category:
Heading: ടാറ്റൂ പാടില്ല, മാന്യമായ വസ്ത്രം ധരിക്കണം: വത്തിക്കാനിലെ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശവുമായി പാപ്പ
Content: റോം: വത്തിക്കാനിലെ സെൻ്റ് പീറ്റര്‍ ഫാബ്രിക്കിലെ ജീവനക്കാർ മാന്യവും അനുയോജ്യവുമായ വസ്ത്രം ധരിക്കണമെന്നും ദൃശ്യമായ ടാറ്റൂകളോ മറ്റും ശരീരത്ത് പാടില്ലായെന്ന നിര്‍ദ്ദേശവുമായി ഫ്രാന്‍സിസ് പാപ്പ. സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ സംരക്ഷണത്തിനും പരിപാലനത്തിനും അതിന്റെ വിശുദ്ധ സ്വഭാവത്തിനും സന്ദർശകരുടെ സംഘടനയിലും ജാഗ്രത പുലർത്തുന്നതിനും ഉത്തരവാദിത്തമുള്ള സ്ഥാപനമായ ഫാബ്രിക് ഓഫ് സെന്റ് പീറ്ററിലെ ജീവനക്കാര്‍ക്കാണ് പാപ്പ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ജീവനക്കാർ കത്തോലിക്കാ വിശ്വാസം ഏറ്റുപറയണമെന്നും നിര്‍ദ്ദേശമുണ്ട്. വത്തിക്കാനിലെ സെൻ്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ അധ്യായത്തിലെ ചട്ടങ്ങളും നിര്‍ദ്ദേശങ്ങളും സംബന്ധിച്ച ഫ്രാൻസിസ് മാർപാപ്പയുടെ നിര്‍ദ്ദേശം പരിശുദ്ധ സിംഹാസനത്തിൻ്റെ ഓഫീസാണ് പ്രസിദ്ധീകരിച്ചത്. വത്തിക്കാൻ ബസിലിക്കയുടെ പ്രവേശനം, നിരീക്ഷണം, ശുചീകരണം, അറ്റകുറ്റപ്പണികൾ എന്നിവയുടെ ചുമതലയുള്ള "സാമ്പിട്രിനി" എന്ന് വിളിക്കപ്പെടുന്നവർ ഉൾപ്പെടെ എല്ലാ ജീവനക്കാരും ഇത് അനുസരിക്കണം. ജൂൺ 29-ന് പ്രസിദ്ധീകരിച്ച രേഖയില്‍ ത്വക്കില്‍ ദൃശ്യമാകുന്ന ടാറ്റൂകളും മറ്റും വിലക്കിയിട്ടുണ്ട്. ജീവനക്കാർ ചെയ്യാൻ പോകുന്ന പ്രവർത്തനത്തിന് അനുയോജ്യമായ മാന്യമായ വസ്ത്രം ധരിക്കണം. കത്തോലിക്ക വിശ്വാസം ഏറ്റുപറയുകയും അതിൻ്റെ തത്ത്വങ്ങൾക്കനുസൃതമായി ജീവിക്കുകയും ചെയ്യണം. ജീവനക്കാര്‍ "കാനോനിക വിവാഹ സർട്ടിഫിക്കറ്റ്" ഹാജരാക്കി സഭയിൽ വിവാഹിതരാണെന്ന് തെളിയിക്കുകയും ചെയ്യേണ്ടത് നിർബന്ധമാണ്. അവർ മാമോദീസയും സ്ഥിരീകരണ സർട്ടിഫിക്കറ്റുകളും നൽകുകയും അവർക്ക് ക്രിമിനൽ റെക്കോർഡ് ഇല്ലെന്ന് തെളിയിക്കുകയും വേണമെന്നും നിര്‍ദ്ദേശങ്ങളില്‍ പറയുന്നു.

Image: /content_image/News/News-2024-07-02-14:52:52.jpg
Keywords: വത്തിക്കാ
Content: 23380
Category: 18
Sub Category:
Heading: ദുക്റാന തിരുനാളും സഭാദിനാഘോഷവും നാളെ മൗണ്ട് സെൻറ് തോമസിൽ
Content: കാക്കനാട്: ക്രിസ്തു ശിഷ്യനും ഭാരതത്തിൻറെ അപ്പസ്തോലനുമായ മാർ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻറെ ഓർമതിരുനാളും സീറോമലബാർ സഭാദിനവും സംയുക്തമായി സഭാകേന്ദ്രമായ കാക്കനാട് മൗണ്ട് സെൻറ് തോമസിൽ നാളെ ആഘോഷിക്കും. തിരുനാൾ ദിനമായ നാളെ ജൂലൈ മൂന്നാം തിയതി ബുധനാഴ്ച്ച രാവിലെ 8.30ന് സഭാകേന്ദ്രത്തിൽ പതാക ഉയർത്തുന്നതോടെ ആഘോഷങ്ങൾക്കു തുടക്കമാകും. 8.45ന് ആരംഭിക്കുന്ന റാസകുർബാനയ്ക്കു മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിൽ കാർമികത്വം വഹിക്കും. ബിഷപ്പുമാരും മേജർ സുപ്പീരിയേഴ്സും സെമിനാരി റെക്ടർമാരും മേജർ ആർക്കിഎപ്പിസ്കോപ്പൽ ഇടവക വികാരിമാരും രൂപതകളെയും സന്ന്യാസസഭകളെയും പ്രതിനിധീകരിച്ചുവരുന്ന വൈദികരും സമർപ്പിതരും അൽമായരും പങ്കുചേരും. വി. കുർബാനയ്ക്കുശേഷം സെൻറ് തോമസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സീറോ മലബാർ സഭയുടെ ഗവേഷണ പഠന കേന്ദ്രമായ ലിറ്റർജിക്കൽ റിസേർച്ച് സെന്ററിന്റെ നേതൃത്വത്തിൽ പുറത്തിറക്കുന്ന Apostolate of St Thomas in India എന്ന പുസ്തകത്തിന്റെ പ്രകാശനകർമ്മം മാർ റാഫേൽ തട്ടിൽ നിർവഹിക്കും. ഉച്ചഭക്ഷണത്തോടെ പരിപാടികൾ സമാപിക്കുന്നതാണ്.
Image: /content_image/India/India-2024-07-02-15:12:47.jpg
Keywords: തോമാ
Content: 23381
Category: 1
Sub Category:
Heading: ബൾഗേറിയൻ ഓർത്തഡോക്സ് സഭയ്ക്ക് പുതിയ പാത്രിയാർക്കീസ്
Content: സോഫിയ: ബൾഗേറിയൻ ഓർത്തഡോക്സ് സഭയുടെ പുതിയ തലവനായി വിദിനിലെ ഡാനിൽ (അതനാസ് ട്രെൻഡഫിലോവ് നിക്കോലോവ്) മെത്രാപ്പോലീത്തയെ തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പ് കൗൺസിലിന് സമർപ്പിച്ച മൂന്നു സ്ഥാനാർത്ഥികളിൽ ഏറെ പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ഡാനിൽ മെത്രാപ്പോലീത്ത. 140 അംഗങ്ങളുള്ള തെരഞ്ഞെടുപ്പ് കൗൺസിലില്‍ 138 പേരാണ് പങ്കെടുത്തത്. കഴിഞ്ഞ ജൂൺ 20നാണ് 14 മെത്രാപ്പോലീത്തമാർ സഭാ തെരഞ്ഞെടുപ്പ് കൗൺസിലിലേക്ക് വിദിനിലെ ഡാനിൽ മെത്രാപ്പോലീത്തയുടെ പേര് നിർദേശിച്ചത്. മറ്റു ക്രൈസ്തവ മേലധ്യക്ഷന്മാരുടെ സാന്നിധ്യത്തിൽ പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണം നടന്നു. കത്തീഡ്രൽ ദേവാലയത്തിൽവെച്ചു നടന്ന പുതിയ പാത്രിയാർക്കീസിന്റെ സ്ഥാനാരോഹണച്ചടങ്ങിൽ, കോൺസ്റ്റാന്റിനോപ്പിളിലെ എക്യൂമെനിക്കൽ പാത്രിയാർക്കീസ്, ബർത്തലോമിയോ ഒന്നാമൻ, വത്തിക്കാൻ പ്രതിനിധിയായി മതസൗഹാർദ്ദത്തിനായുള്ള ഡിക്കാസ്റ്ററിയുടെ പ്രീഫെക്ട് കർദ്ദിനാൾ കുർട്ട് കോച്ച്, അപ്പസ്തോലിക് ന്യൂൺഷ്യോ മോൺ. ലുച്ചാനോ സുറിയാനി, ബൾഗേറിയയുടെ പ്രസിഡന്റ് റുമെൻ രദേവ് എന്നിവർ പങ്കെടുത്തു. 1972 മാർച്ച് 2ന് സ്മോളിയൻ നഗരത്തിലാണ് ഡാനിൽ മെത്രാപ്പോലീത്തയുടെ ജനനം. 2004 ൽ വൈദികനായ അദ്ദേഹം 2008-ൽ മെത്രാനായി തിരഞ്ഞെടുക്കപ്പെടുകയും, 2018 ൽ വിദിനിലെ ആര്‍ച്ച് ബിഷപ്പായി ഉയര്‍ത്തപ്പെടുകയും ചെയ്തു. വിദിനിലെ മെത്രാപ്പോലീത്തയായി സേവനം അനുഷ്ഠിച്ചുവരുന്നതിനിടെയാണ് ഈ പുതിയ നിയോഗത്തിനായി സഭ അദ്ദേഹത്തെ തിരഞ്ഞെടുത്തത്. 6.6 ദശലക്ഷം വരുന്ന ബൾഗേറിയൻ ജനസംഖ്യയുടെ 80% ഓർത്തഡോക്സ് ക്രിസ്ത്യാനികളാണ്. അമേരിക്ക, കാനഡ, യൂറോപ്യൻ യൂണിയൻ, അർജൻ്റീന, റഷ്യ, ഗ്രീസ്, തുർക്കി എന്നിവിടങ്ങളിലായി ആകെ 7 ദശലക്ഷം അംഗങ്ങളുമുള്ള ബൾഗേറിയൻ ഓർത്തഡോക്സ് സഭയില്‍ രണ്ടായിരം വൈദികരും 2600 ഇടവകകളും 120 ആശ്രമങ്ങളുമുണ്ട്.

Image: /content_image/News/News-2024-07-02-16:33:49.jpg
Keywords: ബൾഗേറിയ
Content: 23382
Category: 1
Sub Category:
Heading: അൽഫോൻസാമ്മ: ദൈവ വരപ്രസാദത്തിന്റെ ദാസി | വിശുദ്ധയോടൊപ്പം ഒരു പുണ്യയാത്ര | 02
Content: "മാമ്മോദീസായിൽ ലഭിച്ച വരപ്രസാദം ഇതുവരെയും നഷ്ടപ്പെടുത്താതെ കാത്തുസൂക്ഷിക്കാനുള്ള അനുഗ്രഹം ദൈവം എനിക്ക് പ്രധാനം ചെയ്തു" - വി. അൽഫോൻസാമ്മ. നമുക്ക് നിത്യജീവൻ പ്രാപിക്കാൻ സ്വർഗ്ഗം നോക്കി നടക്കാനുള്ള കിളിവാതിലാണ് വിശുദ്ധ അൽഫോൻസാമ്മ. ദൈവവര പ്രസാദം കൂടെ കൊണ്ടുനടന്ന വിശുദ്ധയാണ് അൽഫോൻസാമ്മ. ആ ദൈവസാന്നിധ്യ അവബോധവും ദൈവകൃപയുമാണ് അനേകരെ ഭാരതത്തിന്റെ ലിസ്യുവായ ഭരണങ്ങാനത്തേക്ക് ആകർഷിക്കുന്നതും, വിശുദ്ധയുടെ മാധ്യസ്ഥം തേടുവാൻ പ്രേരിപ്പിക്കുന്നതും. എന്താണ് കൃപാവരം (Grace)? ദൈവത്തിന്റെ സൗജന്യവരവും സ്നേഹപൂർണ്ണവുമായ ദാനമാണത്. അവിടുത്തെ സഹായപ്രദമായ നന്മയാണ്, ദൈവത്തിൽ നിന്ന് വരുന്ന സജീവത്വമാണ്. കുരിശുവഴിയും ഉത്ഥാനം വഴിയും ദൈവം പൂർണമായിത്തന്നെ നമുക്ക് സമർപ്പിക്കുന്നു. വരപ്രസാദത്തിൽ തന്നെത്തന്നെ നമ്മോട് ബന്ധപ്പെടുത്തുന്നു. നമുക്ക് ഒട്ടും യോഗ്യതയില്ലാതിരിക്കെ നമുക്ക് ദൈവം നൽകുന്നതെല്ലാമാണ് കൃപ. ബെനഡിക്ട് പതിനാറാമൻ മാർപാപ്പ ഇങ്ങനെ പഠിപ്പിക്കുന്നു: "കൃപാവരം ദൈവം നമ്മുടെ മേൽ നോക്കുന്നതാണ്, നമ്മെ അവിടുത്തെ സ്നേഹത്താൽ സ്പർശിക്കുന്നതാണ്" കൃപാവരം ഒരു വസ്തുവല്ല പിന്നെയോ ദൈവം തന്നെത്തന്നെ നമ്മോട് ബന്ധപ്പെടുത്തുന്നതാണ്. അവിടുന്ന് തന്നെക്കാൾ ചെറുതായ ഒന്നും ഒരിക്കലും നൽകുന്നില്ല എന്നു വി. ആഗസ്തിനോസ് ഓർമ്മിപ്പിക്കുന്നു. കൃപാവരത്തിൽ നാം ദൈവത്തിലാണ്. വിശുദ്ധ അൽഫോൻസാ പനപോലെ തഴച്ച് ലെബനോനിലെ ദേവദാരു പോലെ വളർന്നവളാണ്. ജീവിതത്തെ ദൈവത്തിൽ തഴയ്ക്കാനും സുസ്ഥിരമായി വളരാനും അനുവദിച്ചവളാണ് അൽഫോൻസാ. അവളിൽ ദൈവം തഴച്ചു വളർന്നു. അവൾ ദൈവത്തിൽ സുസ്ഥിരയായി നിന്നു. അവൾ ദൈവത്തിൽ പുഷ്ടിപ്രാപിച്ചു. അവൾ ദൈവത്തിൽ വളർന്നു. മാമോദിസയിൽ കിട്ടിയ ദൈവവര പ്രസാദം അതിന്റെ പൂർണ്ണതയിൽ ജീവിക്കുവാൻ അവൾ ദൈവത്തോട് ചേർന്ന് നിന്ന് പരിശ്രമിച്ചു. നിനക്ക് എന്റെ കൃപ മതി എന്തെന്നാൽ ബലഹീനതയിലാണ് എന്റെ ശക്തി പൂർണ്ണമായി പ്രകടമാകുന്നത് എന്നു വിശുദ്ധ പൗലോസ് നമ്മളെ ഓർമ്മിപ്പിക്കുന്നു. ക്രിസ്തുവിന്റെ ശക്തി നമ്മിൽ പൂർവ്വാധികം വ്യാപരിക്കേണ്ടതിന് അൽഫോൻസാമ്മയെ പ്പോലെ ദൈവവര പ്രസാദത്തിൽ ജീവിക്കാൻ നമുക്കു പരിശ്രമിക്കാം. വര പ്രസാദത്തിൽ കാതലുള്ള ജീവിതത്തിന്റെ ഉൽകൃഷ്ട മാതൃകയായ വിശുദ്ധ അൽഫോൻസാമ്മയെ, കാമ്പും കാതലുമുള്ള ജീവിതത്തിന്റെ ദിവ്യ പ്രചോദനമേ, ഞങ്ങളും കാതലുള്ളവരാകാൻ വരപ്രസാദം കൊണ്ട് നിറക്കണമേ.
Image: /content_image/News/News-2024-07-02-17:50:52.jpg
Keywords: അൽഫോൻ
Content: 23383
Category: 1
Sub Category:
Heading: നൈജീരിയയില്‍ വചനപ്രഘോഷകന്റെ ജീവന് വിലയിട്ട് ഇസ്ലാമിക തീവ്രവാദികള്‍
Content: അബൂജ: മോചനദ്രവ്യം ലഭിച്ചില്ലെങ്കിൽ തട്ടിക്കൊണ്ടുപോയ ക്രിസ്ത്യന്‍ വചനപ്രഘോഷകനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്ന വീഡിയോ ഇസ്ലാമിക് സ്റ്റേറ്റ്സ് പുറത്തുവിട്ടു. ചർച്ച് ഓഫ് ക്രൈസ്റ്റ് പാസ്റ്ററായ പോൾ മൂസയുടെ കഴുത്തില്‍ ആയുധംവെച്ചു ഭീഷണി മുഴക്കുന്ന ഇസ്ലാമിക ഭീകരന്റെ വീഡിയോ ജൂണ്‍ അവസാന വാരത്തിലാണ് പുറത്തുവിട്ടത്. ബോർണോ സ്റ്റേറ്റിലെ ഗാംബോരു എൻഗാലയിൽ തീവ്രവാദി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുമ്പോള്‍ പോൾ മൂസ മുട്ടുകുത്തി നില്‍ക്കുന്നതായാണ് ദൃശ്യങ്ങളിലുള്ളത്. 2023 മാർച്ചിലാണ് വചനപ്രഘോഷകനായ മൂസയെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയത്. പുതുതായി പുറത്തുവന്ന വീഡിയോയില്‍ തീവ്രവാദികള്‍ ഒരാഴ്ച അന്ത്യശാസനം നൽകിയിട്ടുണ്ടെന്നും മോചനദ്രവ്യം അവര്‍ക്ക് കൊടുത്തില്ലെങ്കില്‍ കൊല്ലപ്പെടുമെന്നും പോൾ മൂസ പറയുന്നു. 15 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ പോൾ ഓറഞ്ച് ഷർട്ട് ധരിച്ച് മുട്ടുകുത്തി, കൈകൾ പുറകിലേക്ക് കെട്ടിയ രീതിയിലാണ് കാണപ്പെടുന്നത്. തീവ്രവാദി ഇദ്ദേഹത്തിന് പിന്നിലായാണ് നിൽക്കുന്നത്. സർക്കാർ അധികാരികളോടും സഭാ മേലധ്യക്ഷന്മാരോടുമുള്ള തൻ്റെ അവസാനത്തെ അപേക്ഷയാണിതെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു. $39,180 മുതൽ $130,221 വരെയാണ് ഭീകരസംഘം ആവശ്യപ്പെട്ട മോചനദ്രവ്യം. മൂസയെ കാണിക്കുന്ന ഒന്നിലധികം വീഡിയോകൾ മുന്‍പ് പ്രത്യക്ഷപ്പെട്ടിട്ടുണ്ടെന്നും തടങ്കലിലുള്ള ക്രിസ്ത്യാനികളുടെ മോചനത്തിനായി പരിശ്രമിക്കുന്നുണ്ടെന്നും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയയുടെ (CAN) ബോർണോ സ്റ്റേറ്റ് ചാപ്റ്ററിൻ്റെ ചെയർമാൻ ജോൺ ബകേനി മാധ്യമങ്ങളോട് പറഞ്ഞു. മൂസ ഉൾപ്പെടെയുള്ള നിരവധി തടവുകാരാണ് നൈജീരിയയില്‍ ഇസ്ലാമിക തീവ്രവാദികളുടെ തടങ്കലില്‍ കഴിയുന്നത്.

Image: /content_image/News/News-2024-07-02-18:20:31.jpg
Keywords: നൈജീ
Content: 23384
Category: 18
Sub Category:
Heading: എപ്പോഴും പറഞ്ഞു പറ്റിക്കാവുന്ന ജനവിഭാഗമായി ക്രൈസ്‌തവരെ കാണരുത്: കത്തോലിക്കാ കോൺഗ്രസ്
Content: തിരുവനന്തപുരം: ക്രൈസ്‌തവ പിന്നാക്കാവസ്ഥയെപ്പറ്റി പഠിക്കുവാൻ നിയോഗിക്കപ്പെട്ട ജസ്റ്റീസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്ത സർക്കാർ നടപടി പ്രതിഷേധാർഹമാണെന്നു കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ. ജസ്റ്റീസ് ബെഞ്ചമിൻ കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിട്ട് സഭാ സമൂഹങ്ങളുമായി ചർച്ച ചെയ്‌ത്‌ നടപ്പിലാക്കുക, ഭാരത അപ്പസ്‌തോലൻ മാർതോമാശ്ലീഹായുടെ ഓർമനം പൊതു അവധി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്‌തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എപ്പോഴും പറഞ്ഞു പറ്റിക്കാവുന്ന ജനവിഭാഗമായി ക്രൈസ്‌തവരെ കാണരുത്. സമുദായം ആരുടെയും സ്ഥിരനിക്ഷേപമായ വോട്ടിംഗ് മേഖല അല്ല. എല്ലാ രാഷ്ട്രീയ പാർട്ടികളും നിലപാടുകൾ വ്യക്തമാക്കണം. മൂല്യാധിഷ്ഠിത പൊതുപ്രവർത്തനം നടത്തുന്ന, സമുദായ താത്പര്യങ്ങൾകൂടി സംരക്ഷിക്കുന്ന നേതാക്കളെ വിജയിപ്പിക്കാൻ കക്ഷി രാഷ്ട്രീയത്തിനതീതമായി മുന്നിട്ടിറങ്ങേണ്ടി വരും. ക്രൈസ്‌തവ അവഗണന തുടർന്നാൽ ഭാവിയിൽ കേരളത്തിലെ രാഷ്ട്രീയ സമവാക്യങ്ങൾ തന്നെ മാറിമറിയുമെന്നും ഡോ. കവിയിൽ കൂട്ടിച്ചേർത്തു. ധർണയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എംഎൽഎമാരായ മോൻസ് ജോസഫ്, സണ്ണി ജോസഫ്, എം. വിൻസെൻ്റ്, ചാണ്ടി ഉമ്മൻ, ജോബ് മൈക്കിൾ, റോജി എം. ജോൺ, സെബാസ്റ്റ്യൻ കുളത്തുങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. അതിരൂപത പ്രസിഡൻ്റ് ബിജു സെബാസ്റ്റ്യൻ പടിഞ്ഞാറേവീട്ടിൽ അധ്യക്ഷത വഹിച്ചു. അതിരൂപത ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, ജനറൽ സെ ക്രട്ടറി ബിനു ഡൊമനിക്ക് നടുവിലേഴം, ട്രഷറർ ജോസ് ജോൺ വെങ്ങാന്തറ, പബ്ലിക് റിലേഷൻസ് ജാഗ്രതാസമിതി ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയ ലിൽ, യുവദീപ്തി എസ്എംവൈഎം ഡയറക്ടർ ഫാ. ജോബിൻ ആനക്കല്ലുങ്കൽ എന്നിവരും ഓഫീസ് ചാർജ് സെക്രട്ടറി ജിനോ ജോസഫ് കളത്തിൽ, ഗ്ലോബൽ ഭാരവാഹികളായ രാജേഷ് ജോൺ, ജേക്കബ് നിക്കോളാസ്, അതിരൂപത ഭാരവാഹികളായ റോസ്‌ലിൻ കുരുവിള, യുവദീപ്‌തി എസ്എംവൈഎം പ്രസി ഡന്റ് ജോയൽ ജോൺ റോയി, ജോർജുകുട്ടി മുക്കത്ത്, കുഞ്ഞ് കളപ്പുര, പി.സി. കുഞ്ഞപ്പൻ, അഡ്വ. ജസ്റ്റിൻ പള്ളിവാതുക്കൽ, കെ.എസ്. ആൻ്റണി കരിമറ്റം, ചാക്കപ്പൻ ആൻ്റണി പള്ളത്തുശേരിൽ, സെബാസ്റ്റ്യൻ വർഗീസ് കൈതവന, ജെസി ആൻ്റണി പുറക്കാട്, സിസി സെബാസ്റ്റ്യൻ അമ്പാട്ട്, ലിസി ജോ സൗവ്വക്കര, ഡീക്കൻ ജിൻസൺ ഒഐസി എന്നിവർ പ്രസംഗിച്ചു. തോമസ് ഡി. കുറ്റേൽ, ബേബിച്ചൻ മുകളേൽ, വി.സി. വിൽസൺ, എൻ.എ. ഔ സേപ്പ്, ജിനോദ് ഏബ്രഹാം, ആൻ്റണി തോമസ്, ഫ്രാൻസീസ് പാണ്ടിച്ചേരി, ദേ വസ്യ പുളിക്കാശേരി, സിബി പാറപ്പായിൽ, ജോജൻ സെബാസ്റ്റ്യൻ, ചെറിയാ ൻ പാലത്തിങ്കൽ, ജോൺസ് ജോസഫ്, പീറ്റർ നാഗപറമ്പിൽ, ജോസ് പാറക്ക ൽ, ടോമി കടവിൽ, ഷെയിൻ ജോസഫ് എന്നിവർ സമരപരിപാടികൾക്ക് നേതൃത്വം നൽകി.
Image: /content_image/India/India-2024-07-03-08:52:39.jpg
Keywords: കോൺഗ്ര
Content: 23385
Category: 18
Sub Category:
Heading: സുറിയാനി സഭകൾ സുവിശേഷസാക്ഷ്യത്തിൻ്റെ സഹകാരികൾ: മാർ റാഫേൽ തട്ടിൽ
Content: കോട്ടയം: ഒരൊറ്റ കൂട്ടായ്മയായിരുന്ന മാർതോമാനസ്രാണിസഭ ചരിത്രത്തിൻ്റെ ദുർഘടസന്ധികളിൽപ്പെട്ട് 1653 മുതൽ പലസഭകളായി മാറിയെങ്കിലും ഐക്യത്തിലും സ്നേഹത്തിലും സുവിശേഷത്തിനു സാക്ഷ്യംവഹിക്കാൻ ഈ സഭകൾക്കു കടമയുണ്ടെന്നും ഇതു സുറിയാനിസഭകളെയെല്ലാം സുവിശേഷ സാക്ഷ്യത്തിൻ്റെ സഹകാരികളായി മാറ്റുന്നുവെന്നും സീറോമലബാർ സഭ മേജർ ആര്‍ച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. നമ്മുടെ സഭകൾ കൾട്ടിക് സഭകളോ മെയ്ൻ്റനെൻസ് സഭകളോ ആകാതെ സുവിശേഷം ജീവിക്കുകയും പ്രഘോഷിക്കുകയും ചെയ്യുന്ന സഭകളായി മാറണമെന്നും മേജർ ആർച്ചുബിഷപ് ഓർമിപ്പിച്ചു. മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിൻ്റെ അനുസ്മരണമായ ദുക്റാനതിരുനാളിനോടനുബന്ധിച്ചു സീറോമലബാർ എക്യുമെനിക്കൽ കമ്മിഷൻ്റെയും ചങ്ങനാശ്ശേരി അതിരൂപതാ എക്യുമെനിക്കൽ ഡിപ്പാർട്ടുമെൻ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ 2024 ജൂലൈ 1 തിങ്കളാഴ്ച കോട്ടയം ലൂർദ് ഫൊറോനാപ്പളളിയിൽ നടത്തപ്പെട്ട മാർ തോമൻപൈതൃകസഭകളുടെ സമ്മേളനത്തിൽ അധ്യക്ഷതവഹിച്ചു സംസാരിക്കുകയായിരുന്നു മാർ റാഫേൽ തട്ടിൽ. മാർതോമാസുറിയാനിസഭയുടെ തലവൻ മോസ്റ്റ് റവ. ഡോ. തിയഡോഷ്യസ് മാർതോമാ മെത്രാപ്പോലീത്ത സമ്മേളനം ഉദ്ഘാടനംചെയ്തു. ലോകത്തിലെ വളരെയേറെ പഴക്കമുള്ള ഒരു കുടുംബത്തിലെ അംഗങ്ങളാണെന്നതു നസ്രാണികൾക്കു വളരെ അഭിമാനകരമാണെന്നു മാർ തിയഡോഷ്യസ് പ്രസ്താവിച്ചു. സീറോമലബാർ എക്യുമെനിക്കൽ കമ്മിഷൻ ചെയർമാനും ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്തയുമായ ആർച്ചു ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം ആമുഖപ്രഭാഷണം നടത്തി. നൂറുകണക്കിന് ആശ്രമങ്ങളാലും ആയിരക്കണക്കിനു സന്യാസികളാലും സമ്പന്നമായിരുന്നു ഏഷ്യയിലാകമാനം വ്യാപിച്ചുകിടന്ന സുറിയാനിസഭകളെന്നും കാലക്രമത്തിൽ അവയിൽ വലിയൊരു പങ്കും നശിപ്പിക്കപ്പെട്ടുവെന്നും നിലവിലുള്ളയെങ്കിലും സംരക്ഷിക്കപ്പെടണമെന്നും അതിനായി സഭകളുടെ കൂട്ടായ്മ അനിവാര്യമാണെന്നും മാർ ജോസഫ് പെരുന്തോട്ടം വിലയിരുത്തി. കെ.സി.ബി.സി. എക്യുമെനിക്കൽ കമ്മിഷൻ ചെയർമാൻ ബിഷപ് മോസ്റ്റ് റവ. ഡോ. സാമുവേൽ മാർ ഐറേനിയോസ് അനുഗ്രഹപ്രഭാഷണം നടത്തി. 'മാർതോമൻപൈതൃകത്തിൻ്റെ പ്രസക്തിയും സഭകൾ ആഗോളവത്കരിക്കപ്പെടുന്ന കാലഘട്ടത്തിൽ അവയുടെ കൈമാറ്റവും' എന്നവിഷയത്തെ ആസ്പദമാക്കി നടന്ന പൊതുചർച്ചയിൽ സി.ബി.സി.ഐ. എക്യുമെനിക്കൽ കമ്മിഷൻ ചെയർമാൻ ബിഷപ് മോസ്റ്റ് റവ. ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് മോഡറേറ്ററായിരുന്നു. യാക്കോബായ സഭാപ്രതിനിധി മോസ്റ്റ് റവ. ഡോ. മാത്യൂസ് മോർ അന്തിമോസ് ചർച്ചയുടെ പ്രാരംഭമായി സംസാരിച്ചു. കോട്ടയം ക്നാനായ അതിരൂപതാ മെത്രാപ്പോലീത്ത മാർ മാത്യു മൂലക്കാട്ട്, കാഞ്ഞിരപ്പളളി രൂപതാ മെത്രാൻ മാർ ജോസ് പുളിക്കൽ, മൂവാറ്റുപുഴ മലങ്കരരൂപതാധ്യക്ഷൻ മോസ്റ്റ് റവ. ഡോ. യൂഹാനോൻ മാർ തെയോഡോഷ്യസ്, മാർതോമാസഭ കോട്ടയം-കൊച്ചി ഭദ്രാസനാധിപൻ റൈറ്റ് റവ. ഡോ. തോമസ് മാർ തിമോത്തയോസ്, കോട്ടയം ക്നാനായ മലങ്കര കത്തോലിക്കാവിഭാഗം മെത്രാൻ മോസ്റ്റ് റവ. ഡോ. ഗീവർഗീസ് മാർ അപ്രേം, ചിങ്ങവനം ക്നാനായസഭയിൽനിന്നും മോസ്റ്റ് റവ. ഡോ. കുര്യാക്കോസ് മാർ സെവേറിയോസ് എന്നിവർ ചർച്ചകളിൽ പങ്കെടുത്തുസംസാരിച്ചു. സീറോമലബാർ, സീറോമലങ്കര, യാക്കോബായ, ഓർത്തഡോക്സ്, മാർതോമാ, അസീറിയൻ, സി.എസ്.ഐ. സഭകളിൽനിന്നും വൈദികർ, അല്മായ പ്രതിനിധികൾ, ദൈവശാസ്ത്രപണ്ഡിതർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു. കോട്ടയം എം.ഡി. സെമിനാരി പ്രിൻസിപ്പൽ റവ. ഫാ. ഡോ. വി. എസ്. വർഗീസ് ജസ്റ്റിസ് ജെ.ബി.കോശി കമ്മിഷൻ റിപ്പോർട്ട് സർക്കാർ ഉടൻ പുറത്തുവിടണമെന്നും കുറവിലങ്ങാട് ദേവമാതാ കോളേജ് റിട്ട. പ്രൊഫസർ ഡോ. റ്റി. റ്റി. മൈക്കിൾ ജൂലൈ 3 സംസ്ഥാന സർക്കാർ പൊതുഅവധിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയങ്ങൾ അവതരിപ്പിച്ചു. കോട്ടയം ലൂർദ് ഫൊറോനാപ്പള്ളി വികാരി ഫാ. ഫിലിപ്പ് നെൽപുരപറമ്പിൽ പ്രാർഥനാശുശ്രൂഷ നടത്തി. അതിരൂപതാ സിഞ്ചെള്ളൂസ് വെരി റവ. ഫാ. വർഗീസ് താനമാവുങ്കൽ, അതിരൂപതാ പ്രൊക്കുറേറ്റർ ഫാ. ചെറിയാൻ കാരിക്കൊമ്പിൽ, സീറോമലബാർ എക്യുമെനിക്കൽ കമ്മിഷൻ സെക്രട്ടറി ഫാ. ചെറിയാൻ കറുകപ്പറമ്പിൽ, അതിരൂപതാ എക്യുമെനിസം ഡിപ്പാർട്ടുമെൻ്റ് ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ, കമ്മറ്റിയംഗങ്ങളായ സെബാസ്റ്റ്യൻ പത്തിൽ, ബേബി വട്ടക്കര, ടോം ജോസഫ് അറയ്ക്കപ്പറമ്പിൽ, ബിനു വെളിയനാടൻ, ടെസി വർഗീസ്, സൂസൻ കുര്യാക്കോസ്, കോട്ടയം ലൂർദ് ഫൊറോനാപ്പള്ളിയിലെ പ്രതിനിധികൾ എന്നിവർ നേതൃത്വംനൽകി.
Image: /content_image/India/India-2024-07-03-09:00:13.jpg
Keywords: തട്ടി
Content: 23386
Category: 13
Sub Category:
Heading: അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ പരിശുദ്ധ ത്രീത്വത്തിന്റെ സഹായം യാചിച്ച് വൈദികന്റെ പ്രാര്‍ത്ഥന
Content: വാഷിംഗ്ടണ്‍ ഡി‌സി: ക്രിസ്തീയ പാരമ്പര്യത്തെ മുറുകെ പിടിച്ച് അമേരിക്കയില്‍ ജനപ്രതിനിധി സഭയില്‍ കത്തോലിക്ക വൈദികന്റെ പ്രാര്‍ത്ഥനയോടെ തുടക്കം. ക്യാപിറ്റോളിലെ ഗസ്റ്റ് ചാപ്ലിനായ ഫാ. ബ്രെറ്റ് ജാംറോഗ് പ്രാർത്ഥനയോടെ സെഷൻ ആരംഭിക്കുന്നതും തുടർന്ന് യു.എസ്. കോൺഗ്രസ് അംഗം മൈക്ക് ഫ്ലഡിൻ്റെ സ്വാഗത പ്രസംഗവും നവമാധ്യമങ്ങളില്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. യേശുവിൻ്റെ മാതൃക പിന്തുടർന്ന് തങ്ങളുടെ ജനത്തെ സേവിക്കാൻ അധികാരികള്‍ക്ക് കരുത്ത് ലഭിക്കുന്നതിനായി പരിശുദ്ധ ത്രിത്വത്തിന്റെ മാധ്യസ്ഥം തേടുന്നതായി ഫാ. ബ്രെറ്റ് പ്രാര്‍ത്ഥിച്ചു. നെബ്രാസ്കയിലെ ലിങ്കൺ സ്വദേശിയും ഒമാഹ അതിരൂപത വൈദികനുമാണ് ഫാ. ബ്രെറ്റ് ജാംറോഗ്. വൈദികന്റെ സാന്നിധ്യം രാജ്യത്തെ നേതാക്കളെ രൂപപ്പെടുത്തുന്നതിലും വഴികാട്ടുന്നതിലും വിശ്വാസം വഹിക്കുന്ന നിർണായക പങ്കിൻ്റെ ഓർമ്മപ്പെടുത്തലാണെന്നു യു.എസ്. കോൺഗ്രസ് അംഗം മൈക്ക് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി തന്റെ ഇടവകയായ നോർഫോക്കിലെ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ ഫാ. ബ്രെറ്റ് സേവനമനുഷ്ഠിക്കുകയാണെന്നും തൻ്റെ ദൌത്യത്തിലൂടെ അദ്ദേഹം സമൂഹത്തിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും മൈക്ക് ഫ്ലഡ് കൂട്ടിച്ചേര്‍ത്തു. ഇവിടെയുള്ള ഓരോരുത്തരുടെയും ചിന്തകളും വാക്കുകളും പ്രവൃത്തികളും സ്വര്‍ഗ്ഗീയ പദ്ധതിയ്ക്കു അനുസൃതമായി നയിക്കാൻ സഹായത്തിനായി അപേക്ഷിക്കുകയാണെന്ന് നാനൂറിലധികം ജനപ്രതിനിധികളുടെ മുന്നില്‍വെച്ച് അദ്ദേഹം പരിശുദ്ധ ത്രീത്വത്തോട് പ്രാര്‍ത്ഥിച്ചു. ഇവിടെ സന്നിഹിതരായ എല്ലാവരും പുത്രനായ ക്രിസ്തുവിൻ്റെ മാതൃക പിന്തുടർന്ന് നമ്മുടെ രാജ്യത്തെ സേവിക്കട്ടെയെന്നും അങ്ങനെ നമ്മുടെ രാജ്യം സത്യത്തിൻ്റെയും സ്വാതന്ത്ര്യത്തിൻ്റെയും സമാധാനത്തിൻ്റെയും നീതിയുടെയും ജീവിക്കുന്ന സാക്ഷിയായിരിക്കട്ടെയെന്ന വാക്കുകളോടെയുമാണ് പ്രാര്‍ത്ഥന സമാപിച്ചത്.

Image: /content_image/News/News-2024-07-03-10:42:04.jpg
Keywords: അമേരിക്ക
Content: 23387
Category: 1
Sub Category:
Heading: രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ല: ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ലായെന്ന് ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മപ്പെടുത്തല്‍. ജൂലൈ മാസത്തെ തന്റെ നിയോഗം ഉള്‍ക്കൊള്ളിച്ച് കൊണ്ടുള്ള വീഡിയോ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. രോഗികൾക്കായുള്ള അജപാലന ശുശ്രൂഷയുമായി ബന്ധപ്പെടുത്തിയാണ് ഈ മാസത്തെ പാപ്പയുടെ പ്രാര്‍ത്ഥനാനിയോഗം. വൈദികൻ രോഗീലേപനം നല്‍കുന്നതിന് എത്തുന്നത് ജീവിതത്തോട് വിടപറയാൻ സഹായിക്കുന്നുവെന്ന് ചിന്തിച്ചാൽ അതിനർത്ഥം പ്രത്യാശ കൈവെടിയുക എന്നാണെന്ന് ഫ്രാന്‍സിസ് പാപ്പ ഓര്‍മ്മിപ്പിച്ചു. രോഗീലേപനം മരണാസന്നരായവർക്ക് മാത്രമുള്ള കൂദാശയല്ല എന്ന് വ്യക്തമാക്കപ്പെടേണ്ടത് സുപ്രധാനമാണ്. രോഗീലേപനകൂദാശാ പരികർമ്മത്തിനായി പുരോഹിതൻ ഒരു വ്യക്തിയെ സമീപിക്കുന്നത്, ആ വ്യക്തിയെ ജീവിതത്തോട് വിട പറയാൻ സഹായിക്കനാണെന്നു ചിന്തിച്ചാൽ അതിനർത്ഥം എല്ലാ പ്രതീക്ഷകളും വെടിയുക എന്നാണ്. വൈദികനു പിന്നാലെ അന്ത്യകർമ്മനിർവ്വഹാകനെത്തുമെന്ന ചിന്തയാണിത്. രോഗീലേപനം സൗഖ്യദായക കൂദാശകളിൽ ഒന്നാണെന്നും അത് ആത്മാവിനെ സുഖപ്പെടുത്തുന്നുവെന്നും നാം ഓർത്തിരിക്കണമെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഒരാൾ രോഗിയാണെങ്കിൽ അയാൾക്ക് രോഗീലേപനം നൽകുന്നതും പ്രായാധിക്യത്തിലെത്തിയ വ്യക്തി ഈ കൂദാശ സ്വീകരിക്കുന്നതും ഒരുപോലെ പ്രാധാനപ്പെട്ടതാണെന്ന് പാപ്പ ചൂണ്ടിക്കാട്ടി. അത് സ്വീകരിക്കുന്നവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും കർത്താവിൻറെ ശക്തി ലഭിക്കാനും കാരുണ്യത്തിൻറെയും പ്രത്യാശയുടെയും ദൃശ്യ അടയാളമായി അതു മാറാനും വേണ്ടി പ്രാർത്ഥിക്കാൻ സഭാതനയരെ ക്ഷണിക്കുകയാണെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു. ** #{blue->none->b->( ഈ വിഷയത്തില്‍ സഭാപ്രബോധനം ആവര്‍ത്തിച്ച് 'പ്രവാചകശബ്ദം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ലേഖനം താഴെ കൊടുക്കുന്നു; വായിക്കാം) ‍}# {{ രോഗീലേപനം ഭയക്കേണ്ട കൂദാശയല്ല..! ‍->http://www.pravachakasabdam.com/index.php/site/news/23376}}

Image: /content_image/News/News-2024-07-03-11:09:28.jpg
Keywords: പാപ്പ, രോഗീ