Contents

Displaying 22941-22950 of 24979 results.
Content: 23368
Category: 1
Sub Category:
Heading: പുതിയ മെത്രാപ്പോലിത്തമാർക്കുള്ള പാലിയം വെഞ്ചിരിച്ചു
Content: വത്തിക്കാന്‍ സിറ്റി: ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെത്രാപ്പോലീത്തമാരായി നിയമിതരായവർക്ക് അജപാലന സേവനാധികാരത്തിൻറെ പ്രതീകമായ പാലിയം ഫ്രാന്‍സിസ് പാപ്പ വെഞ്ചിരിച്ച് നല്‍കി. പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ജൂണ്‍ ഇരുപത്തിയൊന്‍പതാം തീയതി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ ഫ്രാന്‍സിസ് പാപ്പ മുഖ്യകാർമ്മികനായി അർപ്പിച്ച സാഘോഷമായ സമൂഹ ദിവ്യബലി മധ്യേയായിരുന്നു പാലിയം ആശീര്‍വാദവും കൈമാറലും നടന്നത്. റോമിൻറെ സ്വർഗ്ഗീയ മധ്യസ്ഥരാണ് വിശുദ്ധരായ പത്രോസ് പൗലോസ് ശ്ലീഹന്മാര്‍. ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നിയമിതരായ 42 മെത്രാപ്പോലീത്തമാർക്കുള്ള പാലീയം വെഞ്ചിരിച്ചു. ആട്ടിൻ രോമത്താൽ തീർത്തതും 6 കറുത്ത കുരിശുകളുള്ളതും മെത്രാപ്പോലീത്താമാരുടെ അജപാലന ശുശ്രൂഷയുടെ പ്രതീകവുമാണ് പാലീയം. പാലീയം സ്വീകരിച്ച പുതിയ 42 മെത്രോപ്പോലീത്താമാരിൽ മണിപ്പൂർ സംസ്ഥാനത്തിലെ ഇംഫാൽ അതിരൂപതയുടെ ആർച്ച്ബിഷപ്പ് ലീനസ് നേലിയും ജാർഖണ്ഡ് സംസ്ഥാനത്തിലെ റാഞ്ചി അതിരൂപതയുടെ ആർച്ചുബിഷപ്പ് വിൻസെൻറ് അയിന്തും ഉൾപ്പെടുന്നു. ദിവ്യബലിയുടെ ആദ്യഭാഗത്ത്, പുതിയ മെത്രാപ്പോലീത്താമാർ മാർപാപ്പായോടുളള വിശ്വസ്തതയും വിധേയത്വവും പ്രഖ്യാപിച്ചതിനു ശേഷമാണ് പാലീയം വെഞ്ചെരിപ്പു കർമ്മം നടന്നത്.

Image: /content_image/News/News-2024-06-30-08:16:38.jpg
Keywords: പൗലോ
Content: 23369
Category: 9
Sub Category:
Heading: സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച് നയിക്കുന്ന തിരുഹൃദയ മാസ സമാപന ശുശ്രൂഷ ഇന്ന്‍ ZOOM-ല്‍
Content: പ്രമുഖ വചനപ്രഘോഷകയായ സിസ്റ്റര്‍ ആന്‍ മരിയ എസ്‌എച്ച് നയിക്കുന്ന തിരുഹൃദയ മാസ സമാപന ശുശ്രൂഷ ഇന്ന്‍ ZOOM-ല്‍. തിരുഹൃദയ ജപമാല, വചനപ്രഘോഷണം, തിരുഹൃദയ നൊവേന, സൗഖ്യാരാധന രോഗശാന്തി ശുശ്രൂഷ എന്നിവ നടക്കും. "തിരുഹൃദയവും കുടുംബവും" എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ചായിരിക്കും വചനസന്ദേശം. സിംഗപ്പൂര്‍ സമയം 07;30നു (ഇന്ത്യന്‍ സമയം ഇന്ന് വൈകീട്ട് 05:00നു) ശുശ്രൂഷ ആരംഭിക്കും. Meeting ID: 858 7528 1060 Passcode: 256603 *** {{ ZOOM LINK: ‍-> https://us02web.zoom.us/j/85875281060?pwd=mQFGl5yBsLS6fhjRFaV9WKiY3ZaSd6.1}}
Image: /content_image/Events/Events-2024-06-30-16:04:06.jpg
Keywords: ആന്‍
Content: 23370
Category: 1
Sub Category:
Heading: സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
Content: പ്രിയപ്പെട്ട സഹോദരങ്ങളെ, നമ്മുടെ കർത്താവും രക്ഷകനുമായ യേശുക്രിസ്‌തു ഈ ഭൂമിയിലേക്ക് മനുഷ്യനായി അവതരിച്ച് രണ്ടായിരം വർഷം കഴിഞ്ഞിട്ടും അനേകർ ഇന്നും അവിടുത്തെ വചനം ശ്രവിക്കാതെയും അവിടുന്ന് സത്യദൈവമാണെന്ന് തിരിച്ചറിയാതെയും ലോകത്തിന്റെ പല ഭാഗങ്ങളിലും ജീവിക്കുന്നു. അവരിലേക്കെല്ലാം സുവിശേഷം എത്തിക്കുന്നതിനായി പ്രവാചകശബ്‌ദത്തെ സാമ്പത്തികമായി സഹായിക്കാമോ? നിങ്ങൾ നൽകുന്ന സഹായങ്ങളിലൂടെ പുനരുത്ഥാനവും ജീവനുമായ ക്രിസ്‌തുവിനെ കൂടുതലായി പ്രഘോഷിക്കുവാനും അങ്ങനെ അനേകരെ മരണത്തിൽ നിന്നും ജീവനിലേക്കു നയിക്കുവാനും നമ്മുക്ക് സാധിക്കും. ക്രിസ്തു സ്ഥാപിച്ചതും തന്റെ ശിഷ്യന്മാരോട് തുടർന്നുകൊണ്ടുപോകുവാൻ അവിടുന്ന് ആവശ്യപ്പെട്ടതുമായ ദൈവരാജ്യ ശുശ്രൂഷകൾ ഈ ആധുനിക കാലഘട്ടത്തിന്റെ സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നതിനു വേണ്ടി പ്രവാചക ശബ്ദം ആരംഭിച്ച പുതിയ മിഷൻ ട്രസ്റ്റിന്റെ അക്കൗണ്ട് വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്. #{blue->none->b->Name: ‍}# PRAVACHAKA SABDAM MISSION TRUST #{blue->none->b->Bank: ‍}# CANARA BANK #{blue->none->b->Account Number: ‍}# 120028904002 #{blue->none->b->Branch: ‍}# AYARKUNNAM, KOTTAYAM #{blue->none->b->IFSC: ‍}# CNRB0003870 #{red->none->b->Gpay/ Phonepe/Paytm/Amazon Pay/ Any UPI app- Number: ‍}#
#{black->none->b->8075161181}# (UPI Name: PRAVACHAKA SABDAM MI) ഗൂഗിള്‍ പേ/ ഫോണ്‍ പേ/ ആമസോണ്‍ പേ/ പേടിഎം തുടങ്ങീ ഏത് യു‌പി‌ഐ ആപ്ലിക്കേഷന്‍ ഉപയോഗിച്ചും തുക കൈമാറാവുന്നതാണ്. അതിനായി #{black->none->b->8075161181}# എന്ന നമ്പര്‍ ഉപയോഗിക്കുമല്ലോ. (UPI Name: PRAVACHAKA SABDAM MI) യേശുവിന്റെ സദ്‌വാർത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂർവവുമായ വിളിക്ക് സമ്മതം നൽകിക്കൊണ്ട് പ്രവാചക ശബ്‌ദത്തെ സഹായിക്കുന്ന നിങ്ങളെ ഓരോരുത്തരെയും ദൈവം സമുദ്ധമായി അനുഗ്രഹിക്കട്ടെ. - Team Pravachaka Sabdam
Image: /content_image/News/News-2024-07-01-11:37:01.jpg
Keywords: പ്രവാചക
Content: 23371
Category: 18
Sub Category:
Heading: കെസിബിസി പ്രോലൈഫ് സമിതിയുടെ കേരള മാർച്ച്‌ ഫോർ ലൈഫ് - ജീവ സംരക്ഷണ സന്ദേശ യാത്ര നാളെ മുതല്‍
Content: കൊച്ചി: ഓഗസ്റ്റ് 10ന് തൃശ്ശൂരിൽവെച്ച് നടക്കാനിരിക്കുന്ന ഇന്ത്യാസ് മാർച്ച് ഫോർ ലൈഫിന്റെ മുന്നോടിയായി കെസിബിസി പ്രോ ലൈഫ് സമിതി നടത്തുന്ന കേരള മാർച്ച്‌ ഫോർ ലൈഫ് - ജീവ സംരക്ഷണ സന്ദേശ യാത്ര കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്നും ജൂലൈ രണ്ടിന് ആരംഭിക്കും. പടന്നക്കാട് ഗുഡ് ഷെപ്പേർഡു് ചർച്ചിൽവെച്ച് നടക്കുന്ന പൊതുസമ്മേളനത്തിൽ കെസിബിസി പ്രോലൈഫ് സമിതിയുടെയും ഫാമിലി കമ്മീഷന്റെയും ചെയർമാൻ ബിഷപ്പ് ഡോ. പോൾ ആൻറണി മുല്ലശ്ശേരി അധ്യക്ഷത വഹിക്കുന്ന യോഗത്തിൽവെച്ച് തലശ്ശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഉദ്ഘാടനം ചെയ്യും. കണ്ണൂർ രൂപത അധ്യക്ഷൻ ബിഷപ്പ് ഡോ. അലക്സ് വടക്കുംതല അനുഗ്രഹ പ്രഭാഷണം നടത്തും. കെസിബിസി പ്രോലൈഫ് സമിതിയുടെ ഡയറക്ടർ ഫാ. ക്ലീറ്റസ് വർഗീസ് കതിർപ്പറമ്പിൽ, തലശ്ശേരി അതിരൂപത വികാരി ജനറൽ മോൺസിഞ്ഞൂർ ഫാ. മാത്യു ഇളംതുരുത്തിപടവിൽ, കെസിബിസി പ്രൊലൈഫ് സമിതി പ്രസിഡൻറ് ജോൺസൺ ചൂരപ്പറമ്പിൽ, ജനറൽ സെക്രട്ടറി ജയിംസ് ആഴ്ചങ്ങാടൻ, ആനിമേറ്റർമാരായ സാബു ജോസ്, ജോർജ് എഫ് സേവ്യർ, സിസ്റ്റർ മേരി ജോർജ്, കണ്ണൂർ രൂപത കാഞ്ഞങ്ങാട് ഫൊറോന വികാരി പറവറൽ ഫാ. ആൻസിൽ പീറ്റർ, തലശ്ശേരി അതിരൂപത കാഞ്ഞങ്ങാട് ഫൊറോനാ വികാരി ട്രവറൽ ഫാദർ ജോർജ് കളപ്പുര, കണ്ണൂർ രൂപത ഫാദർ പീറ്റർ കനിഷ്, തലശ്ശേരി അതിരൂപത പ്രോലൈഫ് ഡയറക്ടർ ഫാ. ജോബി കോവാട്ട്, സിസ്റ്റർ ജോസ് കൈമപറമ്പിൽ, ആൻറണി പത്രോസ്, മാർട്ടിൻ ന്യൂനസ് എന്നിവർ സംസാരിക്കും. ജോയ്സ് മുക്കുടം അവതരിപ്പിക്കുന്ന പ്രോലൈഫ് മാജിക് ഷോയും ഉണ്ടായിരിക്കും. ജെയിംസ് ആഴ്ചങ്ങാടൻ, സാബു ജോസ് നേതൃത്വം നൽകുന്ന സംസ്ഥാന സമിതിയാണ് കേരള മാർച്ച്‌ ഫോർ ലൈഫ് -ജീവസംരക്ഷണ സന്ദേശയാത്രക്ക് നേതൃത്വം നൽകുന്നത്. 14 ജില്ലകളിലെ 32 രൂപതകളിലൂടെ സഞ്ചരിക്കും. മുന്നൂറോളം കേന്ദ്രങ്ങളിൽ പ്രോലൈഫ് യോഗങ്ങൾ സംഘടിപ്പിക്കും. ആഗസ്റ്റ് 10 ന് ജീവസംരക്ഷണ സന്ദേശയാത്ര തൃശ്ശൂരിൽ സമാപിക്കും. ജീവനെതിരെയുള്ള നിയമങ്ങൾ റദ്ദാക്കണമെന്നാ വശ്യപ്പെട്ടുകൊണ്ടുള്ളമാർച്ച് ഫോർ ലൈഫും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. 32 രൂപതകളിൽ കർദ്ദിനാളുമാർ, മെത്രാപ്പൊലീത്തമാർ, മെത്രാന്മാർ , വിവിധ കമ്മീഷനുകളുടെയും പ്രസ്ഥാനങ്ങളുടെയും നേതാക്കന്മാർ പ്രഭാഷണങ്ങൾ നടത്തും. ജീവനും ജീവിതവും സംരക്ഷിക്കപ്പെടണം എന്ന മുദ്രാവാക്യവുമായി നടത്തുന്ന യാത്രയിൽ ജീവ സംരക്ഷണത്തിനായുള്ള ഒപ്പുശേഖരണവും ഉണ്ടായിരിക്കും.
Image: /content_image/India/India-2024-07-01-12:12:48.jpg
Keywords: പ്രോലൈ
Content: 23372
Category: 18
Sub Category:
Heading: മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി
Content: കൊച്ചി: വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി മോണ്‍. ആന്റണി വാലുങ്കല്‍ അഭിഷിക്തനായി. ദേശീയ മരിയന്‍ തീര്‍ഥാടനകേന്ദ്രമായ വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടന്ന തിരുക്കര്‍മ്മങ്ങളില്‍ അതിരൂപതയ്ക്ക് അകത്തും പുറത്തു നിന്നുമായി ആയിരങ്ങള്‍ സാക്ഷ്യം വഹിക്കാനെത്തി. മെത്രാഭിഷേക തിരുക്കര്‍മങ്ങളില്‍ വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യകാര്‍മികത്വം വഹിച്ചു. അജപാലന അധികാരത്തിന്റെ അടയാളമായ അംശമുടിയും മോതിരവും അധികാര ദണ്ഡും പ്രധാനകാര്‍മികന്‍ പുതിയ സഹായ മെത്രാന് നല്‍കി. വരാപ്പുഴ അതിരൂപത മുന്‍ മെത്രാപ്പോലീത്ത ഡോ. ഫ്രാന്‍സിസ് കല്ലറക്കല്‍, കോട്ടപ്പുറം രൂപതാ മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോട് രൂപതാ മെത്രാനുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി. ആര്‍ച്ചുബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. സൂസപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ എബ്രഹാം ജൂലിയോസ്, മാര്‍ ജോസഫ് പെരുന്തോട്ടം, എറണാകുളം-അങ്കമാലി അതിരൂപത അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ബോസ്‌കോ പുത്തൂര്‍, ബിഷപ്പുമാരായ ഡോ. വിന്‍സെന്റ് സാമുവല്‍, ഡോ. പോള്‍ ആന്റണി മുല്ലശേരി, ഡോ. ജെയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെബാസ്റ്റിയന്‍ തെക്കത്തെച്ചേരില്‍, ഡോ. ജസ്റ്റിന്‍ മഠത്തിപറമ്പില്‍, ഡോ. ജോസഫ് കരിയില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍, ഡോ. അലക്സ് വടക്കുംതല, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് ചക്യാത്ത്, മാര്‍ ജോഷ്വ ഇഗ്‌നാത്തിയോസ്, മാര്‍ ജോസഫ് തോമസ്, എബ്രാഹം മാര്‍ ജൂലിയോസ്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. മെത്രാഭിഷേക തിരുകര്‍മങ്ങള്‍ക്കു ശേഷം നടന്ന അനുമോദന സമ്മേളനത്തില്‍ സീറോമലങ്കര മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ക്ലീമിസ് കാതോലിക്ക ബാവ, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറിലോസ് ഹെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ രാഷ്ട്രീയ സാംസ്‌കാരിക നീതി ന്യായ രംഗത്തെ പ്രമുഖര്‍ ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ ഭാഗഭാക്കായി.
Image: /content_image/India/India-2024-07-01-12:20:43.jpg
Keywords: വരാപ്പുഴ
Content: 23373
Category: 1
Sub Category:
Heading: സ്നേഹം അവസാനിക്കാത്ത അത്ഭുതം | അൽഫോൻസാമ്മയോടൊപ്പം ഒരു പുണ്യയാത്ര | ജൂലൈ 1
Content: "എനിക്കുള്ളത് ഒരു സ്നേഹ പ്രകൃതമാണ് എന്റെ ഹൃദയം മുഴുവനും സ്നേഹമാണ് ആരെയും വെറുക്കാൻ എനിക്ക് സാധിക്കുകയില്ല" (വിശുദ്ധ അൽഫോൻസാ). സ്നേഹം വെറുപ്പിനെ അതിജീവിക്കുന്നു. അൽഫോൻസാമ്മയുടെ ശക്തി സ്നേഹം ആയിരുന്നു. സ്നേഹത്തിന്റെ പിന്നാലെ ഓടുകയായിരുന്നു അവൾ. ദൈവം അനുവദിച്ചുകൊടുത്ത 36 കൊല്ലവും ഓടി: തളരും വരെ, ട്രാക്കിൽ തളർന്നുവീഴും വരെ, വിശ്രമരഹിതമായ ഓട്ടം അവളുടെ ജീവിതത്തെ മധുരവും ദീപ്തവും ആക്കുന്നത് ഈ സ്നേഹമാണ്. സ്നേഹം എന്ന മഹനീയ ദൗർബല്യത്തെ മഹാശക്തിയാക്കി മാറ്റുകയും ചെയ്ത സ്ത്രീയാണ് അൽഫോൻസാമ്മ. പലപ്പോഴും നമ്മുടെയെല്ലാം സംസാരവും നമ്മുടെയെല്ലാം എഴുത്തുകളും നമ്മുടെ എല്ലാം ചിന്തകളും സ്നേഹത്തെ കുറിച്ചാണ്. എന്നാൽ എന്താണ് സ്നേഹം? സ്നേഹത്തെ നാം മനസ്സിലാക്കണമെങ്കിൽ അതൊന്ന് പിരിച്ചെഴുതിയാൽ മതിയാവും. സ +ന +അഹം = സ്നേഹം. സ്വാർത്ഥത അല്പം പോലും ഇല്ലാത്ത അവസ്ഥയാണ് സ്നേഹം. സ്വാർത്ഥതയില്ലാത്ത സ്നേഹം ഏറ്റവും കൂടുതലായി നാം കാണുന്നത് പിതാവായ ദൈവത്തിലാണ്. തന്നിൽ "വിശ്വസിക്കുന്ന ഒരുവിനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന് തന്റെ ഏകജാതനെ നൽകാൻ തക്കവിധം ലോകത്തെ അത്രമാത്രം സ്നേഹിച്ചു" (jn:3/16). പുത്രന്റെ സ്നേഹവും സ്വാർത്ഥതയില്ലാത്തതാണെന്ന് അവൻ തെളിയിച്ചു. അവൻ സ്നേഹിച്ചു: അവസാനം വരെ സ്നേഹിച്ചു : "സ്നേഹിതർക്ക് വേണ്ടി ജീവൻ അർപ്പിക്കുന്നതിനേക്കാൾ വലിയ സ്നേഹം ഇല്ലെന്ന് കാണിച്ചുതന്നു" (jn:15/13). ഒരു ഗാനത്തിന്റെ ഈരടികൾ ഓർത്തു പോവുകയാണ്.. എന്താണ് സ്നേഹം എന്ന് ചോദിച്ചാൽ.... ഇങ്ങോട്ട് വാങ്ങുന്നത് അല്ല സ്നേഹം. അങ്ങോട്ട് നൽകുന്നതാണ് സ്നേഹം... സ്നേഹം സ്വീകരിക്കാതെ സ്നേഹം കൊടുത്ത വ്യക്തിയാണ് വിശുദ്ധ അൽഫോൻസ. സ്നേഹം പരിശുദ്ധാത്മാവിന്റെ ഫലമാണ് (Gal 5/22). ആത്മാവിന്റെ ഫലം ദൈവത്തിന്റെ സ്വഭാവമാണെന്ന് പണ്ഡിതന്മാർ പറയുന്നു. ഇതുതന്നെയാണ് അൽഫോൻസാമ്മയുടെ സ്വഭാവവും, ഇവിടെ വെറുപ്പിന് ഇടമില്ല. എന്താണ് വെറുപ്പ്? ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു ഇഷ്ടമില്ലായ്മ (deep dislike). ഇത് കഠിനമായ പ്രവർത്തികളിലേക്ക്, വാക്കുകളിലേക്ക് നയിക്കും.പഴയ കാലഘട്ടത്തിലെ അനുഭവങ്ങളും മനസ്സിലെ പേടിയും മനസ്സിലാക്കാൻ പറ്റാത്ത സാഹചര്യങ്ങളും എല്ലാം ഒരുവനെ ഇഷ്ടമില്ലായ്മയിലേക്ക് നയിക്കുന്നു. അൽഫോൻസാമ്മ പറയുന്നു; എനിക്ക് നീരസമുള്ളവരോട് ഞാൻ സ്നേഹമായി പെരുമാറും. സ്വാഭാവിക പ്രവണത അനുസരിച്ച് ഞാൻ ഒന്നും പറയുകയോ പ്രവർത്തിക്കുകയോ ഇല്ല. അവൾ ആരോടും വിരോധം വെച്ചുപുലർത്തുകയോ അവരെ കുറ്റം വിധിക്കുകയോ ചെയ്തില്ല. മറ്റുള്ളവരുടെ പരസ്യമായി പെരുമാറ്റത്തിന് പകരമായി അവരോട് സ്നേഹവും അനുകമ്പയും കാണിച്ചു. സാധിക്കുമ്പോഴെല്ലാം അവർക്ക് വേണ്ട സഹായവും ചെയ്തു കൊടുത്തു അൽഫോൻസാമ്മയുടെ സ്നേഹം വെറുപ്പിനെ അതിജീവിക്കുന്നത് ആയിരുന്നു. സ്നേഹം അവസാനിക്കാത്ത അത്ഭുതമാണ്. അത് ദൈവത്തിന്റെ ശക്തിയും ശ്രദ്ധയുമാണ്. ചക്രവാളം പോലെ എന്നും അകലെയാണ് അതിന്റെ അതിരുകൾ, ദൈവത്തിൽ എത്തും വരെ സ്നേഹത്തിന്റെ പൂർണ്ണത പ്രാപിക്കാം എന്നറിയാമെങ്കിലും അതിനെ ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ സാഹസികത നിറഞ്ഞ ഒരു തീർത്ഥാടനത്തിന്റെ സാഫല്യം അനുഭവപ്പെടുന്നു.. അങ്ങനെ സ്നേഹം കൊണ്ട് അൽഫോൻസാമ്മ വെറുപ്പിനെ അതിജീവിച്ചു.
Image: /content_image/News/News-2024-07-01-14:03:40.jpg
Keywords: അൽഫോൻ
Content: 23374
Category: 1
Sub Category:
Heading: ഒഹായോ നദിയിലൂടെ 30 മൈൽ ദിവ്യകാരുണ്യ പ്രദക്ഷിണം
Content: ഒഹായോ: ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസിന് മുന്നോടിയായി ദിവ്യകാരുണ്യവുമായി ഒഹായോ നദിയിലൂടെ പ്രദക്ഷിണം. ജൂൺ 23 ഞായറാഴ്ച ഒഹായോയിലെ സ്റ്റുബെൻവില്ലെയില്‍ നിന്നു പുറപ്പെട്ട കപ്പലിലാണ് ദിവ്യകാരുണ്യം എഴുന്നള്ളിച്ചിരിന്നത്. നിരവധി ആളുകളെയും നദി തീരങ്ങളിലെ സ്ഥലങ്ങളെയും ദിവ്യകാരുണ്യം ആശീര്‍വ്വദിച്ചുകൊണ്ട് നദിയിലൂടെ 30 മൈൽ തീര്‍ത്ഥാടനം നടന്നതെന്ന് സി‌എന്‍‌എ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്റ്റ്യൂബെൻവില്ലിനടുത്തുള്ള ഒഹായോ നദിയിലെ "സെവിക്ലി" എന്ന കപ്പലിൽ വൈദികനായ ഫാ. റോജർ ലാൻഡ്രി ദിവ്യകാരുണ്യം അരുളിക്കയില്‍ ഉയര്‍ത്തി കപ്പലിന് മുന്നിലുണ്ടായിരിന്നു. നദീതീരത്ത് ഒത്തുകൂടിയ തീർത്ഥാടകര്‍ ക്രിസ്തുവിനോട് ആത്മാർത്ഥമായ സ്നേഹവും ആരാധനയും ഉള്ളവരാണെന്നും ദിവ്യകാരുണ്യത്തിന്റെ വരവിനായി ആകാംക്ഷയോടെ കാത്തിരിക്കുകയായിരിന്നുവെന്നും ഫോട്ടോ ജേണലിസ്റ്റ് ജെഫ് ബ്രൂണോ വെളിപ്പെടുത്തി. ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് യാത്ര ചെയ്യുകയും വ്യത്യസ്ത വിശ്വാസി സമൂഹങ്ങളെ കണ്ടുമുട്ടുകയും ചെയ്തെങ്കിലും ഓരോ സ്ഥലത്തും അവരെല്ലാം ഒഹായോ നദിയുടെ സാവധാനത്തിൽ ഒഴുകുന്ന നദിയുടെ തീരത്ത് യേശുവിനെ കാത്തിരിക്കുകയായിരുന്നുവെന്ന് ബ്രൂണോ പറഞ്ഞു. നേരത്തെ മെയ് 18-ന് കണക്റ്റിക്കട്ടിലെ ന്യൂ ഹേവനിലുള്ള സെൻ്റ് മേരീസ് പള്ളിയില്‍ വിശുദ്ധ കുർബാനയോടെയാണ് സെറ്റോൺ വഴിയുള്ള ദിവ്യകാരുണ്യ തീർത്ഥാടനം ആരംഭിച്ചത്. ദിവ്യകാരുണ്യ ഈശോയേ വഹിച്ചുകൊണ്ട് അമേരിക്കയിലെ 4 വ്യത്യസ്ത പാതകളിലൂടെ തീർത്ഥാടനം നടക്കുന്നുണ്ട്. 27 സംസ്ഥാനങ്ങളിലെ 65 രൂപതകൾ 6,500 മൈലുകളിലായി പിന്നിട്ട് ജൂലൈ 16 ന് ഇന്ത്യനാപോളിസിൽ എത്തിച്ചേരും. ജൂലൈ 17 മുതൽ 21 വരെയാണ് 10-ാമത് നാഷണൽ ദിവ്യകാരുണ്യ കോൺഗ്രസ് അമേരിക്കയില്‍ നടക്കുന്നത്.

Image: /content_image/News/News-2024-07-01-15:34:29.jpg
Keywords: ദിവ്യകാരുണ്യ
Content: 23375
Category: 1
Sub Category:
Heading: കർത്താവിനാൽ സ്പർശിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കുന്നുണ്ടോ?: ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ
Content: വത്തിക്കാന്‍ സിറ്റി: കർത്താവിനാൽ, അവിടുത്തെ വചനത്താൽ, അവിടുത്തെ സ്നേഹത്താൽ സ്പർശിക്കപ്പെടാൻ നാം നമ്മെത്തന്നെ അനുവദിക്കുന്നുണ്ടോയെന്ന ചോദ്യവുമായി ഫ്രാന്‍സിസ് പാപ്പ. ഇന്നലെ ജൂണ്‍ 30 ഞായറാഴ്ച വത്തിക്കാനില്‍ മധ്യാഹ്ന പ്രാർത്ഥന നയിക്കുന്നതിനു മുമ്പ് നടത്തിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം ആത്മശോധന ചെയ്യാന്‍ അഭ്യര്‍ത്ഥിച്ചത്. വീണ്ടും എഴുന്നേൽക്കുന്നതിന് കൈകൊടുത്തുകൊണ്ട് നമ്മുടെ സഹോദരങ്ങളുമായി നാം ബന്ധം സ്ഥാപിക്കുന്നുണ്ടോ, അതോ, നമ്മൾ അകലം പാലിക്കുകയും നമ്മുടെ അനുഭവങ്ങളും മുൻഗണനകളും അടിസ്ഥാനമാക്കി ആളുകളെ മുദ്രകുത്തുകയുമാണോ? നമ്മൾ ആളുകളെ മുദ്രയടിക്കുന്നു. ഞാൻ നിങ്ങളോട് ഒരു ചോദ്യം ചോദിക്കുകയാണ്: ദൈവം - കർത്താവായ യേശു, ആളുകളെ മുദ്രകുത്തുന്നുണ്ടോ? ഓരോരുത്തരും ഉത്തരം പറയുക. ദൈവം ആളുകളെ മുദ്രകുത്തുമോ? പാപ്പ ചോദ്യമുയര്‍ത്തി. ശരീരത്തിന്റെയും ആത്മാവിൻറെയും കഷ്ടപ്പാടുകൾ, ആത്മാവിൻറെ മുറിവുകൾ, നമ്മെ ഞെരുക്കുന്ന സാഹചര്യങ്ങൾ എന്നിവയ്ക്കു മുന്നിലും പാപത്തിൻറെ മുന്നിൽ പോലും, ദൈവം നമ്മെ അകറ്റി നിർത്തുന്നില്ലായെന്ന് സന്ദേശത്തിന്റെ ആമുഖത്തില്‍ പാപ്പ പറഞ്ഞു. ദൈവം നമ്മെക്കുറിച്ച് ലജ്ജിക്കുന്നില്ല, ദൈവം നമ്മെ വിധിക്കുന്നില്ല; നേരെമറിച്ച്, തന്നെ തൊടാൻ സാധിക്കുന്നതിനു വേണ്ടിയും നമ്മെ സ്പർശിക്കുന്നതിനുവേണ്ടിയും അവിടന്ന് സമീപസ്ഥനാകുന്നു. നമ്മെ മരണത്തിൽ നിന്ന് ഉയർത്തുന്നു. അവിടുന്ന് എപ്പോഴും നമ്മെ കൈപിടിച്ചു നടത്തുന്നു. നിന്നെ കൈപിടിച്ച് ഉയർത്തുന്നവനാണ്, നിന്റെ വേദനയാൽ തന്നെ സ്പർശിക്കാൻ അനുവദിക്കുകയും നിന്നെ സുഖപ്പെടുത്താനും നിനക്ക് ജീവൻ തിരികെ നൽകാനും നിന്നെ സ്പർശിക്കുകയും ചെയ്യുന്നവനാണ് - ദൈവം. എല്ലാവരേയും സ്നേഹിക്കുന്നതിനാൽ അവിടുന്ന് ആരോടും വിവേചനം കാണിക്കുന്നില്ല. സഭയും സമൂഹവും ആരെയും ഒഴിവാക്കാതിരിക്കുന്നതിനും ആരെയും "അശുദ്ധി"ഉള്ളവരായി ആയി കണക്കാക്കാതിരിക്കുന്നതിനും ഓരോരുത്തരും സ്വന്തം ചരിത്രത്തോടെയും മുദ്രയടിക്കപ്പെടാതെയും മുൻവിധികളില്ലാതെയും നാമവിശേഷണങ്ങളില്ലാതെയും സ്വാഗതം ചെയ്യപ്പെടുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്നതിനും വേണ്ടി നമുക്ക് ദൈവത്തിന്റെ ഹൃദയത്തിലേക്ക് നോക്കാം. പരിശുദ്ധ കന്യകയോട് നമുക്ക് പ്രാർത്ഥിക്കാം: ആർദ്രതയുടെ മാതാവായ അവൾ, നമുക്കും ലോകം മുഴുവനും വേണ്ടി മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന വാക്കുകളോടെയാണ് പാപ്പ തന്റെ സന്ദേശം ചുരുക്കിയത്.

Image: /content_image/News/News-2024-07-01-17:30:42.jpg
Keywords: പാപ്പ
Content: 23376
Category: 12
Sub Category:
Heading: രോഗീലേപനം ഭയക്കേണ്ട കൂദാശയോ?
Content: രോഗീലേപനം രോഗിക്ക് സമാശ്വാസവും സമാധാനവും ശക്തിയും നല്‌കുകയും അയാളെ അപകടകരമായ അവസ്ഥയിലും സഹനങ്ങളിലും ക്രിസ്‌തുവിനോട് അഗാധമായ വിധത്തിൽ ഐക്യപ്പെടുത്തുകയും ചെയ്യുന്നു. എന്തെന്നാൽ, കർത്താവ് നമ്മുടെ ഭീതി അനുഭവിച്ചു. നമ്മുടെ വേദനകൾ ശരീരത്തിൽ വഹിക്കുകയും ചെയ്‌തു. പലർക്കും രോഗീലേപനം ശാരീരിക സൗഖ്യം നല്‌കുന്നുണ്ട്. എന്നാൽ ആരെയെങ്കിലും തന്റെ ഭവനത്തിലേക്കു വിളിക്കാൻ ദൈവം തീരുമാനിച്ചാൽ അന്തിമയാത്രയിലുണ്ടാകാവുന്ന ശാരീരികവും ആത്‌മീയവുമായ എല്ലാ സമരങ്ങൾക്കും വേണ്ട ശക്തി രോഗീലേപനംവഴി അവിടന്നു നല്‌കുന്നു. എങ്ങനെയായാലും പാപങ്ങൾക്കു മോചനം ലഭിക്കുകയെന്ന ഫലം രോഗീലേപനം നല്‌കുന്നുണ്ട്. [1520-1523, 1532). പല രോഗികളും ഈ കൂദാശയെ ഭയപ്പെടുന്നു. അവസാന നിമിഷത്തേക്ക് അതു നീക്കിവയ്ക്കുകയും ചെയ്യുന്നു. കാരണം, അത് ഒരുതരം മരണവിധിയാണെന്ന് അവർ കരുതുന്നു. എന്നാൽ അതിനു വിപരീതമാണു സത്യം: രോഗീലേപനം ഒരുതരം ലൈഫ് ഇൻഷ്വറൻസാണ്. രോഗിയെ ശുശ്രൂഷിക്കുന്ന വ്യക്തി രോഗിയുടെ മിഥ്യയായ ഭയം ഒഴിവാക്കാൻ പരിശ്രമിക്കണം. മരണത്തെ കീഴടക്കിയ ജീവൻ തന്നെയായവനെ, രക്ഷകനായ യേശുക്രിസ്‌തുവിനെ, വേഗത്തിൽ വ്യവസ്ഥാതീതമായി ആശ്ളേഷിക്കുകയെന്നതിനെക്കാൾ പ്രാധാന്യമർഹിക്കുന്ന മറെറാന്നില്ലെന്ന് ഗൗരവാവഹമായ അപകടസ്ഥിതിയിലുള്ളവർ ആന്തരിക ദർശനംകൊണ്ടു മനസ്സിലാക്കുന്നുണ്ട്. -- കടപ്പാട്: കത്തോലിക്ക സഭയുടെ യുവജന മതബോധന ഗ്രന്ഥം 245.

Image: /content_image/News/News-2024-07-01-18:36:25.jpg
Keywords: കൂദാശ
Content: 23377
Category: 18
Sub Category:
Heading: ക്രൈസ്തവർക്കിടയിൽ ഭിന്നിപ്പ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ തന്ത്രം അപലപനീയം: കെസിബിസി ഐക്യ - ജാഗ്രത കമ്മീഷൻ
Content: കൊച്ചി: കേരളത്തിൽ ചുവടുറപ്പിക്കുന്നതിനായി ക്രൈസ്തവ സമൂഹത്തിനിടയിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുകയും, ഭിന്നിപ്പുണ്ടാക്കാൻ കരുക്കൾ നീക്കുകയും ചെയ്യുന്ന ചില രാഷ്ട്രീയ നേതാക്കന്മാരുടെ നീക്കങ്ങൾ അപലപനീയമാണെന്നു കെസിബിസി ഐക്യ - ജാഗ്രത കമ്മീഷൻ. അത്തരം തന്ത്രങ്ങളുടെ ഭാഗമായി സഭാ നേതൃത്വവും വിശ്വാസികളും രണ്ടുതട്ടിലാണെന്ന പ്രചാരണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചിലർ നടത്തിവരുന്നുണ്ട്. കഴിഞ്ഞ ദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണെന്നു ജാഗ്രത കമ്മീഷൻ ചൂണ്ടിക്കാട്ടി. "മത മേലധ്യക്ഷന്മാരുടെ വാക്കുകൾ തള്ളിക്കളഞ്ഞ് വിശ്വാസികൾ ബിജെപിക്ക് വോട്ട് ചെയ്തു" എന്നാണ് ശ്രീ കെ സുരേന്ദ്രൻ അവകാശപ്പെട്ടത്. കഴിഞ്ഞ വർഷങ്ങളിൽ മുൻ കേന്ദ്രമന്ത്രിമാരിൽ ചിലർ സഹായിച്ചിട്ടും സഭാനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എതിർ പ്രചാരണങ്ങളാണ് ഉണ്ടായതെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഒരു ജനാധിപത്യ രാജ്യത്ത്, കേന്ദ്ര ഭരണകൂടത്തിന്റെ ഭാഗമായ മന്ത്രിമാർ അവരുടെ കൃത്യ നിർവ്വഹണത്തിന്റെ ഭാഗമായി എന്തെങ്കിലും ഇടപെടലുകൾ നടത്തിയിട്ടുണ്ടെങ്കിൽ അത് രാഷ്ട്രീയമായ കാര്യലാഭമുണ്ടാക്കുന്നതിനുവേണ്ടിയായിരുന്നു എന്ന ധ്വനി കെ സുരേന്ദ്രന്റെ വാക്കുകളിലുണ്ട്. ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് ഉറപ്പു നൽകിയിട്ടുള്ള അവകാശങ്ങൾ ഉറപ്പുവരുത്തുന്നതിനായി ജനപ്രതിനിധികളും ഭരണസേവകരും പ്രവർത്തിക്കുന്നതാണ് ജനാധിപത്യത്തിൻ്റെ സൗന്ദര്യം. ജനങ്ങളുടെ സാമാന്യവും സവിശേഷവുമായ അവകാശങ്ങളിൽ നിയമാനുസൃതമായ ഭരണകൂട ഇടപെടലുകൾ ഗൂഢലക്ഷ്യങ്ങളോടുകൂടിയുള്ളവയായിരുന്നു എന്നു വരുന്നത് രാഷ്ട്രീയ നേതൃത്വത്തിന്റെ കാപട്യത്തെ തുറന്നുകാണിക്കുന്നു. തുടർന്നുള്ള ഇലക്ഷനുകളിൽ കൂടുതൽ നേട്ടം ഉണ്ടാക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളെ എല്ലായ്പ്പോഴും ഇരുകയ്യും നീട്ടി സ്വീകരിക്കണമെന്ന അദ്ദേഹത്തിന്റെ ആഹ്വാനവും ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഭൂഷണമല്ല. ഏവർക്കും തുല്യ അവകാശവും തുല്യ നീതിയുമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്. ക്രൈസ്തവ വിശ്വാസികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണ്. ഇവിടെ ക്രൈസ്തവർക്ക് ആവശ്യം നിയമാനുസൃതവും നീതിനിഷ്ഠവും തുല്യവുമായ പരിഗണനയാണ്. അനർഹമോ നിയമവിരുദ്ധമോ വഴിവിട്ടുള്ളതോ ആയ ഒരു സഹായവും മതത്തിന്റെ പേരിലോ വർഗ്ഗത്തിന്റെ പേരിലോ ഉണ്ടാകാതിരിക്കുകയാണ് ഇന്ത്യ എന്ന മതേതര രാജ്യത്തിന് ആവശ്യം. ഉത്തരവാദിത്തപൂർണ്ണതയുള്ള ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും അധികാര സ്ഥാനത്തുള്ളവരും അതാണ് ഉറപ്പുവരുത്തേണ്ടത്. തെറ്റിദ്ധാരണാജനകവും അപക്വവുമായ ഇത്തരം പൊള്ളയായ പരസ്യ പ്രസ്താവനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. മൈക്കിൾ പുളിക്കൽ പ്രസ്താവിച്ചു.

Image: /content_image/India/India-2024-07-01-18:44:23.jpg
Keywords: കെസിബിസി