Contents

Displaying 22931-22940 of 24979 results.
Content: 23358
Category: 7
Sub Category:
Heading: വിശുദ്ധ ഗ്രന്ഥം ശരിയായ രീതിയില്‍ എങ്ങനെ വ്യാഖ്യാനിക്കണം?
Content: വിശുദ്ധ ഗ്രന്ഥം ശരിയായ രീതിയില്‍ എങ്ങനെ വ്യാഖ്യാനിക്കണം? വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനത്തില്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്? വിശുദ്ധ ഗ്രന്ഥകാരന്‍ ഓരോ വിഷയത്തിലൂടെയും പറഞ്ഞ കാര്യങ്ങള്‍ എങ്ങനെ തിരിച്ചറിയാം? കത്തോലിക്ക വിശ്വാസത്തിന്റെ ആധാരം ബൈബിൾ മാത്രമാണോ? ബൈബിളിൽ പറയാത്ത ചില കാര്യങ്ങളും രീതികളും സഭ ചെയ്യുന്നത് എന്തുക്കൊണ്ട്? തുടങ്ങീ ഓരോ ക്രൈസ്തവ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വലിയ ആത്മീയ രഹസ്യങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ എഴുപതാമത്തെ ക്ലാസ് (Dei Verbum 10). ↪ {{ ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ‍-> https://chat.whatsapp.com/J24APTcWilQBL1ylBWjpHh }} ↪ {{ മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: DEI VERBUM | 'ദൈവവചനം' (DEI VERBUM) ‍-> https://www.youtube.com/watch?v=VM6VKSIztrY&list=PL7oyPz-_GCfMsGoS2iPNteRiV_Xij85TF&ab_channel=PravachakaSabdam }} ↪ {{ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: ‍-> https://www.youtube.com/playlist?list=PL7oyPz-_GCfO1CWQCImWU29bb6Z8uR-I7 }}
Image: /content_image/Videos/Videos-2024-06-28-23:16:41.jpg
Keywords: ബൈബി
Content: 23359
Category: 7
Sub Category:
Heading: വിശുദ്ധ ഗ്രന്ഥത്തിലെ വാച്യാര്‍ത്ഥവും ആധ്യാത്മിക അര്‍ത്ഥവും
Content: വിശുദ്ധ ഗ്രന്ഥത്തിലെ വാച്യാര്‍ത്ഥവും ആധ്യാത്മിക അര്‍ത്ഥവും എന്താണ്? വിശുദ്ധ ഗ്രന്ഥത്തിലെ വാച്യാര്‍ത്ഥം എങ്ങനെ മനസിലാക്കാം? ഈശോ പറഞ്ഞ ഓരോ കാര്യങ്ങളുടെയും പിന്നിലെ അര്‍ത്ഥം എങ്ങനെ വിവേചിച്ചറിയാം? വിശുദ്ധ ഗ്രന്ഥത്തിന്റെ പ്രതീകാത്മകവും ധാര്‍മ്മികവുമായ അര്‍ത്ഥമെന്താണ്? അവയ്ക്കുള്ള ഉദാഹരണങ്ങള്‍ എന്തൊക്കെയാണ്? ദൈവം തന്റെ വചനങ്ങളിലൂടെ ഉദ്ദേശിച്ച യഥാര്‍ത്ഥ സത്യത്തെ എങ്ങനെ മനസിലാക്കാം? വിശുദ്ധ ഗ്രന്ഥം വായിക്കുന്ന, ധ്യാനിക്കുന്ന വ്യാഖ്യാനിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിയും നിര്‍ബന്ധമായും കേട്ടിരിക്കേണ്ട സന്ദേശവുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ എഴുപത്തിയൊന്നാമത്തെ ക്ലാസ് (Dei Verbum 11). ↪ {{ ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ‍-> https://chat.whatsapp.com/J24APTcWilQBL1ylBWjpHh }} ↪ {{ മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: DEI VERBUM | 'ദൈവവചനം' (DEI VERBUM) ‍-> https://www.youtube.com/watch?v=VM6VKSIztrY&list=PL7oyPz-_GCfMsGoS2iPNteRiV_Xij85TF&ab_channel=PravachakaSabdam }} ↪ {{ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: ‍-> https://www.youtube.com/playlist?list=PL7oyPz-_GCfO1CWQCImWU29bb6Z8uR-I7 }}
Image: /content_image/Videos/Videos-2024-06-28-23:21:22.jpg
Keywords: കൗൺസിൽ
Content: 23360
Category: 1
Sub Category:
Heading: വിശുദ്ധ ഗ്രന്ഥത്തിന്റെ രൂപീകരണം എപ്രകാരമായിരിന്നു?
Content: വിശുദ്ധ ഗ്രന്ഥത്തിന്റെ രൂപീകരണം എപ്രകാരമായിരിന്നു? ഇതിന്റെ 3 ഘട്ടങ്ങള്‍ ഏതൊക്കെയാണ് ? വിശുദ്ധ ഗ്രന്ഥ വ്യാഖ്യാനങ്ങളെ എങ്ങനെ ശരിയായ വിധത്തില്‍ വിവേചിച്ചറിയാം? ഈശോയുടെ പ്രവര്‍ത്തിയും തിരുസഭയുടെ പാരമ്പര്യവും തമ്മിലുള്ള ബന്ധമെന്താണ്? വിശ്വാസത്തെ താങ്ങിനിര്‍ത്തുന്ന രണ്ട് പ്രധാനഘടകങ്ങള്‍ ഏതൊക്കെ? പ്രൊട്ടസ്റ്റന്‍റ് സമൂഹത്തിന്റെ വാദഗതികള്‍ അടിസ്ഥാനപരമായി തെറ്റാണ്, എന്തുക്കൊണ്ട്? ഓരോ ക്രൈസ്തവ വിശ്വാസിയും അറിഞ്ഞിരിക്കേണ്ട വലിയ ആത്മീയ രഹസ്യങ്ങളുമായി പ്രമുഖ ദൈവശാസ്ത്രജ്ഞനും പാലക്കാട് രൂപതാംഗവുമായ ഫാ. ഡോ. അരുണ്‍ കലമറ്റത്തില്‍. 'പ്രവാചകശബ്ദം' ZOOM- ലൂടെ ഒരുക്കുന്ന രണ്ടാം വത്തിക്കാൻ കൗൺസിൽ ഓണ്‍ലൈന്‍ പഠനപരമ്പരയുടെ അറുപത്തിയൊന്‍പത്താമത്തെ ക്ലാസ് (Dei Verbum 09). ↪ {{ ക്ലാസിന് വേണ്ടിയുള്ള പ്രത്യേക വാട്സാപ്പ് ഗ്രൂപ്പില്‍ അംഗമാകാത്തവർക്ക് ജോയിൻ ചെയ്യുവാൻ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക: ‍-> https://chat.whatsapp.com/J24APTcWilQBL1ylBWjpHh }} ↪ {{ മുന്‍ ക്ലാസുകള്‍ ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: DEI VERBUM | 'ദൈവവചനം' (DEI VERBUM) ‍-> https://www.youtube.com/playlist?list=PL7oyPz-_GCfMsGoS2iPNteRiV_Xij85TF }} ↪ {{ രണ്ടാം വത്തിക്കാൻ കൗൺസിൽ പഠനപരമ്പരയുടെ ആദ്യഭാഗം - Lumen gentium | ജനതകളുടെ പ്രകാശം ഉള്‍പ്പെടുന്ന പ്ലേലിസ്റ്റ്: ‍-> https://www.youtube.com/playlist?list=PL7oyPz-_GCfO1CWQCImWU29bb6Z8uR-I7 }}
Image: /content_image/News/News-2024-06-28-23:24:30.jpg
Keywords: തിരുസഭ
Content: 23361
Category: 18
Sub Category:
Heading: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയ്ക്കു പുതിയ നേതൃത്വം
Content: കൊച്ചി: കത്തോലിക്ക കോൺഗ്രസ് 47 രാജ്യങ്ങളിൽനിന്നുള്ളവരുടെ പ്രാതിനിധ്യം ഉൾപ്പെടുത്തിക്കൊണ്ട് 155 അംഗ ഗ്ലോബൽ വർക്കിംഗ് കമ്മിറ്റി രൂപീകരിച്ചു. പുതിയ ഭാരവാഹികൾ ജൂലൈ മൂന്നിന് ഉച്ചകഴിഞ്ഞു 2.30ന് കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കുന്ന ചടങ്ങിൽ ചുമതലയേൽക്കും. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാജീവ് കൊച്ചുപറമ്പിൽ രാമപുരം മാർ ആഗസ്തീനോസ് കോളജ് അസിസ്റ്റന്റ്റ് പ്രഫസറും നിലവിൽ ഗ്ലോബൽ സമിതി ജനറൽ സെക്രട്ടറിയുമാണ്. പാലാ രൂപത മുൻ പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. പാലാ രൂപത പാസ്റ്ററൽ കൗൺസിൽ അംഗമാണ്. ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ജോസ്‌കുട്ടി ഒഴുകയിൽ മൂവാറ്റുപുഴ നിർമല കോ ളജ് മുൻ അസോസിയറ്റ് പ്രഫസറും മുൻ ഗ്ലോബൽ വൈസ് പ്രസിഡൻ്റുമാണ്. ട്രഷറർ അഡ്വ. ടോണി പുഞ്ചക്കുന്നേൽ പയ്യന്നൂരിൽ അഭിഭാഷകനും മുൻ ജ നറൽ സെക്രട്ടറിയും തലശേരി അതിരൂപത മുൻ പ്രസിഡന്റുമാണ്. ഗ്ലോബൽ വൈസ് പ്രസിഡൻ്റുമാരായി പ്രൊഫ. കെ.എം. ഫ്രാൻസിസ് (തൃശൂർ), രാജേഷ് ജോൺ (ചങ്ങനാശേരി), ബെന്നി ആൻ്റണി (എറണാകുളം), ട്രീസ ലിസ് സെബാസ്റ്റ്യൻ (താമരശേരി), ജോർജ്‌കുട്ടി പുല്ലേപ്പള്ളിൽ (യുഎസ്എ), വർഗീസ് തമ്പി (ആഫ്രിക്ക), ഡേവിസ് ഇടക്കുളത്തൂർ, ജോസഫ് പാറേക്കാട്ട് (സിംഗപ്പുർ), ബെന്നി പുളിക്കക്കര (യുഎഇ), അഡ്വ. പി.ടി. ചാക്കോ ( ഗുജറാത്ത്), തമ്പി എരുമേലിക്കര (കോട്ടയം), തോമസ് ആൻ്റണി (പാലക്കാട്), ഡോ. കെ.പി.പി. സാജു (മാനന്തവാടി), ജോമി കൊച്ചുപറമ്പിൽ (കാഞ്ഞി രപ്പള്ളി), ജോബി ജോർജ് നീണ്ടുകുന്നേൽ (ഡൽഹി), ജോണിക്കുട്ടി തോമസ് (ഓസ്ട്രേലിയ), ജോളി ജോസഫ് (കാനഡ), ഡെന്നി കൈപ്പനാനി (റിയാദ്), ബോബി തോമസ് (കുവൈറ്റ്) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് റിപ്പോർട്ട് സീറോമലബാർ സഭാ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിലിനും ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനും സമർപ്പിച്ചു.
Image: /content_image/India/India-2024-06-29-10:08:55.jpg
Keywords: കോൺഗ്രസ്
Content: 23362
Category: 18
Sub Category:
Heading: ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്
Content: തിരുവനനന്തപുരം: ക്രൈസ്‌തവരുടെ പിന്നാക്കാവസ്ഥയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച ജസ്റ്റീസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ടിലെ നടപ്പാക്കാൻ കഴിയുന്ന ശിപാർശകളുടെ പരിശോധന അന്തിമഘട്ടത്തിലേക്ക്. നടപ്പാക്കാൻ കഴിയുന്ന ശിപാർശകളിൽ വിവിധ വകുപ്പു സെക്രട്ടറിമാരുമായി ചീഫ് സെക്രട്ടറി ഡോ. വി. വേണു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ചർച്ച നടത്തുകയാണ്. നടപ്പാക്കാൻ കഴിയുന്ന നൂറിലേറെ ശിപാർശകളാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സെക്രട്ടറി തല സമിതി പരിശോധിക്കുന്നത്. ഇതോടൊപ്പം നയപരമായ തീരുമാനങ്ങൾ വേണ്ടി വരുന്ന ശിപാർശകളിലും മന്ത്രിസഭയുടെ അംഗീ കാരത്തോടെ നടപ്പാക്കേണ്ടവയിലും വിശദമായ ചർച്ച നടത്തി. ഇവ മുഖ്യമന്ത്രിയുടെയും മന്ത്രിസഭയുടെയും പരിഗണനയ്ക്കു വിടും. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് എത്രയും വേഗം നടപ്പാക്കാനുള്ള നടപടികളുമായാണ് സർക്കാർ മുന്നോട്ടു പോകുന്നത്. കമ്മീഷൻ ശിപാർശകൾ അടിയന്തരമായി നടപ്പാക്കുമെന്നു മന്ത്രി വി. അബ്ദു റഹ്മാൻ നിയമസഭയിൽ അറിയിച്ചിരുന്നു. ജെ.ബി. കോശി കമ്മീഷൻ നൽകിയ അഞ്ഞൂറിലേറെ ശിപാർശകളിൽ നടപ്പാക്കാൻ കഴിയുന്നവയും നയപരമായ തീരുമാനം ആവശ്യമായി വരുന്നവയും കൂടാതെ നടപ്പാക്കാൻ സാധിക്കാത്തവയും വേർതിരിക്കും. മദ്രസ അധ്യാപകരുടെ മാതൃകയിൽ സൺഡേ സ്‌കൂൾ അധ്യാപകർക്ക് ക്ഷേ മനിധി ഏർപ്പെടുത്തണമെന്നതും നിയമന റൊട്ടേഷനിൽ മാറ്റം വരുത്തണമെന്നതും അടക്കമുള്ള സുപ്രധാന നിർദേശങ്ങളാണു ചീഫ് സെക്രട്ടറിതല സമിതി പ്രധാനമായി പരിശോധിച്ചതെന്നാണു സൂചന. പുതിയ ഭരണ സമിതി തെരഞ്ഞെടുപ്പ് റിപ്പോർട്ട് സീറോമലബാർ സഭാ മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിനും ബിഷപ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിലിനും സമർപ്പിച്ചു.
Image: /content_image/India/India-2024-06-29-10:50:28.jpg
Keywords: കോശി
Content: 23363
Category: 1
Sub Category:
Heading: വിശുദ്ധ നാട്ടില്‍ പ്രത്യാശ ഒരിക്കലും കൈവിട്ടിട്ടില്ല: കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല
Content: വത്തിക്കാന്‍ സിറ്റി: വിശുദ്ധ നാട്ടിലെയും ഗാസയിലെയും റാഫയിലെയും രൂക്ഷമായ സ്ഥിതിഗതികൾ വിശദീകരിച്ച് ജെറുസലേമിലെ ലത്തീൻ പാത്രിയാർക്കീസ് കർദ്ദിനാൾ പിയർബാറ്റിസ്റ്റ പിസബല്ല. യുദ്ധം അവസാനിക്കുന്നതിനുള്ള വഴികൾ ഇപ്പോഴും തുറക്കപ്പെട്ടിട്ടില്ലായെന്നും, എന്നാൽ പ്രത്യാശ ഒരിക്കലും കൈവിട്ടിട്ടില്ലായെന്നും കർദ്ദിനാൾ പറഞ്ഞു. യുദ്ധം അനുദിനം മുൻപോട്ടു പോകുമ്പോൾ ക്രൂരതയാർന്ന സ്ഥിതിഗതികൾ മാറ്റമില്ലാതെ തുടരുന്നു. മാനുഷിക സഹായങ്ങൾ എത്തിക്കുന്നതുപോലും സങ്കീർണ്ണമായിരിക്കുകയാണെന്നും, അത് മനുഷ്യജീവിതത്തെ കാര്യമായി ബാധിക്കുമെന്ന ആശങ്കകളും അദ്ദേഹം എടുത്തു പറഞ്ഞു. ജലലഭ്യതയുടെ കുറവും ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട്. പൊതുവേ സ്ഥിതി വളരെ മോശമായി തുടരുന്നു. വഴികൾ കാണുന്നത് വളരെ ബുദ്ധിമുട്ടാണ്. ചർച്ചകൾ എവിടെയും നടക്കുന്നുണ്ട്. എന്നാല്‍ ഒരു നിഗമനത്തിലെത്താൻ കക്ഷികളുടെ ഭാഗത്തുനിന്ന് യഥാർത്ഥ ആഗ്രഹമുണ്ടെന്നും എനിക്ക് തോന്നുന്നില്ല. ആരും യുദ്ധം ആഗ്രഹിക്കുന്നില്ലെങ്കിൽ തന്നെയും, അത് തടയുവാൻ മുൻകൈയെടുക്കുവാനുള്ള വിമുഖതയും തുടരുന്നുണ്ട്. ഇതുവരെ യുദ്ധം ബാധിക്കപെട്ടവരുടെ എണ്ണം എടുക്കുന്നതുപോലും ദുഷ്കരമാണ്. ഗാസയിലും, റാഫയിലും എന്നതുപോലെ ലെബനാനിലെയും സ്ഥിതിഗതികൾ ഏറെ സങ്കീർണ്ണമാണെന്നും കർദ്ദിനാൾ ചൂണ്ടിക്കാണിച്ചു. അതിനാൽ ഈ നിമിഷം ഏറെ ആവശ്യമായത് സമാധാനസ്ഥാപനം മാത്രമാണ്. അതിനായി അന്താരാഷ്ട്രസമൂഹങ്ങൾ എല്ലാറ്റിനും ഉപരിയായി, ഒറ്റക്കെട്ടായി നിലകൊള്ളണം. അടുത്ത അമേരിക്കൻ തിരഞ്ഞെടുപ്പ് ഇവയിൽ സ്വാധീനം ചെലുത്തുമോ എന്ന ചോദ്യത്തിന്, 'തീർച്ചയായും' എന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. എന്നാല്‍, പ്രാദേശികമായി പരിഹാരങ്ങൾ കണ്ടെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും കർദ്ദിനാൾ കൂട്ടിച്ചേർത്തു.
Image: /content_image/News/News-2024-06-29-11:45:27.jpg
Keywords: വിശുദ്ധ നാ, പിസ
Content: 23364
Category: 1
Sub Category:
Heading: നൈജീരിയയിലെ ക്രൈസ്തവര്‍ക്കു നേരെയുള്ള ആക്രമണങ്ങളില്‍ നിസംഗത: ബൈഡനെതിരെ വിമര്‍ശനം
Content: അബൂജ: നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമാസക്തമായ പീഡനങ്ങൾ ഉയർത്തിക്കാട്ടുന്ന ഡിപ്പാർട്ട്‌മെൻ്റിൻ്റെ സ്വന്തം റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും, “പ്രത്യേക ആശങ്കയുള്ള രാജ്യങ്ങൾ” (സിപിസി) നിരീക്ഷണ പട്ടികയിൽ നിന്ന് നൈജീരിയയെ ഒഴിവാക്കിയതില്‍ പ്രതിഷേധം. ബൈഡന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിനെതിരെ രൂക്ഷ വിമര്‍ശനവുമായാണ് മതസ്വാതന്ത്ര്യ പ്രവർത്തകർ രംഗത്തെത്തിയിരിക്കുന്നത്. പട്ടികയില്‍ നിന്നുള്ള നൈജീരിയയുടെ ഒഴിവാക്കൽ മതസ്വാതന്ത്ര്യത്തോടുള്ള സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ നയത്തിലെ പൊരുത്തക്കേട് വെളിപ്പെടുത്തുകയാണെന്നു മതസ്വാതന്ത്ര്യ പ്രവർത്തകർ ചൂണ്ടിക്കാട്ടി. ബുധനാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റ് പുറത്തിറക്കിയ അന്താരാഷ്ട്ര മതസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള റിപ്പോർട്ട്, 200 രാജ്യങ്ങളിലെയും പ്രദേശങ്ങളിലെയും മതസ്വാതന്ത്ര്യ സാഹചര്യത്തെ എടുത്തുകാണിക്കുന്നു. ലോകമെമ്പാടും വർദ്ധിച്ചുവരുന്ന മത അസഹിഷ്ണുതയെ യു‌എസ് സ്റ്റേറ്റ് സെക്രട്ടറി ആൻ്റണി ബ്ലിങ്കൻ അപലപിച്ചു. എല്ലാവർക്കും അവരുടെ വിശ്വാസങ്ങൾ തിരഞ്ഞെടുക്കാനും പ്രാവർത്തികമാക്കാനും കഴിയുന്ന ലോക ദർശനമാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മത സ്വാതന്ത്ര്യ ലംഘകരെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിന് അറിയാമെങ്കിലും നൈജീരിയ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുടെ കാര്യത്തില്‍ കാണിച്ച നിസംഗതയ്ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങളെ ആഭ്യന്തര ഏറ്റുമുട്ടലുകളായും വര്‍ഗ്ഗീയവത്ക്കരിക്കപ്പെട്ട ഇസ്ലാമിക ഗ്രൂപ്പുകളേക്കാൾ വിഭവങ്ങൾക്കായുള്ള മത്സരത്തിൻ്റെ ഫലമായും അവതരിപ്പിച്ചത് തെറ്റാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നൈജീരിയയിലെ ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങളെ വിമർശിക്കാതിരിക്കുക എന്ന ബൈഡന്‍ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിശാലമായ അജണ്ടയുടെ ഭാഗമാണെന്ന് ഹഡ്‌സൺ ഇൻസ്റ്റിറ്റ്യൂട്ടിലെ മതസ്വാതന്ത്ര്യ കേന്ദ്രത്തിൻ്റെ ഡയറക്ടർ നീന ഷിയ സിഎൻഎയോട് പറഞ്ഞു. ആക്രമണത്തിന് വിധേയരായ ക്രൈസ്തവര്‍ പ്രതിരോധമില്ലാത്തവരാണ്. അവർക്ക് അവരുടെ സ്വന്തം ഗവൺമെൻ്റുകളാൽ സംരക്ഷണം ലഭിക്കുന്നില്ല, കൂടാതെ അവർക്ക് സ്വന്തമായി പോരാളികള്‍ ഇല്ല. അതിനാൽ, അവർ വളരെ ദുർബലരാണെന്നും നീന ഷിയ കൂട്ടിച്ചേര്‍ത്തു. ജനസംഖ്യയുടെ അടിസ്ഥാനത്തിൽ ആഫ്രിക്കയിലെ ഏറ്റവും വലിയ രാജ്യമാണ് നൈജീരിയ. നൈജീരിയൻ ജനസംഖ്യയുടെ പകുതിയോളം, 111 ദശലക്ഷത്തിലധികം ആളുകൾ ക്രിസ്ത്യാനികളാണ്. നൈജീരിയൻ സർക്കാരിൽ മുസ്ലീങ്ങളാണ് ആധിപത്യം പുലർത്തുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളും ശരിയത്ത് നിയമത്തിന് കീഴിലാണ് പ്രവർത്തിക്കുന്നതെന്ന് നേരത്തെ തന്നെ വെളിപ്പെടുത്തലുണ്ടായിരിന്നു. നൈജീരിയയിലെ ക്രൈസ്തവര്‍ സമാനതകളില്ലാത്ത പീഡനങ്ങളാണ് ഏറ്റുവാങ്ങുന്നത്. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-06-29-13:22:43.jpg
Keywords: നൈജീ
Content: 23365
Category: 1
Sub Category:
Heading: റഷ്യൻ സേന തടങ്കലിലാക്കിയ രണ്ട് യുക്രൈന്‍ വൈദികര്‍ക്ക് 2 വര്‍ഷത്തിന് ശേഷം മോചനം
Content: വത്തിക്കാന്‍ സിറ്റി: റഷ്യൻ നാഷ്ണൽ ഗാർഡ് പിടികൂടി തടങ്കലിലാക്കിയ രണ്ട് യുക്രൈന്‍ ഗ്രീക്ക് കത്തോലിക്കാ വൈദികരെ മോചിപ്പിച്ചതായി പൊന്തിഫിക്കൽ ഫൗണ്ടേഷൻ എയിഡ് ടു ദ ചർച്ച് ഇൻ നീഡ്. കോൺഗ്രിഗേഷൻ ഓഫ് ദി മോസ്റ്റ് ഹോളി റിഡീമർ സന്യാസ സമൂഹാംഗങ്ങളായ ഫാ. ഇവാൻ ലെവിറ്റ്‌സ്‌കി, ഫാ. ബോഹ്‌ദാൻ ഗെലെറ്റ എന്നിവര്‍ക്കാണ് രണ്ടു വര്‍ഷത്തിന് ശേഷം മോചനം ലഭിച്ചിരിക്കുന്നത്. കന്യകാമറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തില്‍ സേവനമനുഷ്ഠിച്ച വൈദികർ ഇടവക കെട്ടിടത്തിൽ ആയുധങ്ങളും യുക്രേനിയൻ ചരിത്രത്തെക്കുറിച്ചുള്ള പുസ്തകങ്ങളും കൈവശംവെച്ചുവെന്ന് ആരോപിച്ചായിരുന്നു ഇവരെ തടങ്കലിലാക്കിയത്. 2022 നവംബർ 16ന് റഷ്യക്കാർ അധിനിവേശ മേഖലയായ ബെർഡിയാൻസ്കിൽവെച്ചാണ് വൈദികരെ അറസ്റ്റ് ചെയ്തത്. റഷ്യന്‍ അധിനിവേശത്തിന്റെ സമയത്ത് യുക്രൈന്‍ ക്രൈസ്തവര്‍ക്ക് പ്രത്യാശ നൽകാൻ, റോമൻ കത്തോലിക്കരുടെയും ഗ്രീക്ക് കത്തോലിക്കരുടെയും കമ്മ്യൂണിറ്റികളിൽ താമസിച്ച് ഇരുവരും സേവനം ചെയ്തിരിന്നു. ഇതാണ് റഷ്യന്‍ സൈന്യത്തെ ചൊടിപ്പിച്ചതായി കരുതപ്പെടുന്നത്. യുക്രൈന്‍ ജനതയ്ക്കു പിന്തുണ നല്‍കുന്നവരെ തങ്ങളുടെ ശത്രുക്കളായാണ് റഷ്യന്‍ സൈന്യം കണ്ടിരിന്നത്. രാജ്യത്തെ സംഘർഷം അവസാനിപ്പിക്കാൻ വിവിധ സമാധാന ദൗത്യങ്ങൾ നടത്തിയ ഫ്രാന്‍സിസ് പാപ്പയ്ക്കും ഇറ്റാലിയൻ കർദ്ദിനാൾ മാറ്റിയോ സുപ്പിയ്ക്കും വൈദികര്‍ക്ക് സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള ശ്രമങ്ങൾക്ക് അപ്പസ്തോലിക് ന്യൂൺഷ്യോ ആർച്ച് ബിഷപ്പ് വിശ്വൽദാസ് കുൽബോക്കാസിനും യുക്രൈന്‍ ഗ്രീക്കു കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് സ്വിയാറ്റോസ്ലാവ് ഷെവ്ചുക് നന്ദിയര്‍പ്പിച്ചു. ഈ വാർത്തയുടെ സന്തോഷം ഉണ്ടായിരുന്നിട്ടും നിരവധി നിരപരാധികളായ സാധാരണക്കാർ ബന്ദികളായി തുടരുന്നതായി പൊന്തിഫിക്കല്‍ സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചര്‍ച്ച് ഇന്‍ നീഡ് പ്രസ്താവിച്ചു. യുക്രൈനിലെ സമാധാനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നത് തുടരാൻ സംഘടന അഭ്യര്‍ത്ഥിച്ചു. <div class="iframely-embed"><div class="iframely-responsive" style="padding-bottom: 62.5%; padding-top: 120px;"><a href="https://www.pravachakasabdam.com/index.php/site/news/23220" data-iframely-url="//iframely.net/38M55iP"></a></div></div><script async src="//iframely.net/embed.js"></script>
Image: /content_image/News/News-2024-06-29-15:00:13.jpg
Keywords: റഷ്യ, യുക്രൈ
Content: 23366
Category: 1
Sub Category:
Heading: "സുഡാനിലെ യുദ്ധം എല്ലാവരും മറന്നു"; പിന്തുണ അഭ്യര്‍ത്ഥിച്ച് പൊന്തിഫിക്കൽ കത്തോലിക്ക സന്നദ്ധ സംഘടന
Content: ലിസ്ബണ്‍: യുദ്ധത്തെ തുടര്‍ന്നു ദക്ഷിണ സുഡാനിൽ അഭയം കണ്ടെത്തിയ അഭയാർത്ഥികൾക്ക് പിന്തുണ നൽകുന്നതിനായി പോർച്ചുഗലിൽ അടിയന്തര കാമ്പയിൻ ആരംഭിച്ചു. 2023 ഏപ്രിൽ 15-ന് പൊട്ടിപ്പുറപ്പെട്ട സുഡാനിലെ ആഭ്യന്തര യുദ്ധം ലോകത്തിലെ മറന്നുപോയ യുദ്ധങ്ങളിലൊന്നാണെന്ന് കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദ ചർച്ച് ഇൻ നീഡ് (എസിഎൻ) പ്രസ്താവിച്ചു. രാജ്യത്തു അരങ്ങേറിയ അക്രമം ഇതിനകം ആയിരക്കണക്കിന് മരണങ്ങൾക്കും ദശലക്ഷക്കണക്കിന് ആളുകളുടെ പ്രവാസ ജീവിതത്തിനും കാരണമായിട്ടുണ്ടെന്നും പോർച്ചുഗീസ് സെക്രട്ടേറിയറ്റിലെ എസിഎൻ ഡയറക്ടർ കാറ്ററിന മാർട്ടിൻസ് ഡി ബെറ്റൻകോർട്ട് വ്യക്തമാക്കി. ദക്ഷിണ സുഡാൻ അതിൻ്റെ ഹ്രസ്വ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഘട്ടങ്ങളിലൊന്നാണ് നീങ്ങുന്നത്. ഈ ജനതയെ സംബന്ധിച്ചിടത്തോളം ഈ സാഹചര്യത്തെ കുറിച്ച് ആരും സംസാരിക്കാറില്ല, വാസ്തവത്തിൽ ഇത് ലോകത്തിലെ മറന്നുപോയ യുദ്ധങ്ങളിലൊന്നാണ്. യുദ്ധം മൂലമുണ്ടായ മാനുഷിക പ്രതിസന്ധി വളരെ വലുതാണ്. ഭക്ഷണമോ വെള്ളമോ കൂടാരങ്ങളോ അടിസ്ഥാന ആവശ്യങ്ങളോ ഇല്ലാത്ത ഈ കുടിയൊഴിപ്പിക്കപ്പെട്ട ആളുകളെ സഹായിക്കാൻ ദയവായി വരണമെന്നും സംഘടന അഭ്യര്‍ത്ഥന സന്ദേശത്തില്‍ കുറിച്ചു. നേരത്തെ സൈനീക മേധാവി അബ്ദേല്‍ ഫത്താ അല്‍ ബുര്‍ഹാനും, ആര്‍.എസ്.എഫ് തലവനായ ജനറല്‍ മൊഹമ്മദ്‌ ഹംദാനും തമ്മിലുള്ള അധികാര വടംവലിയാണ് ആഭ്യന്തരയുദ്ധമായി പരിണമിച്ചത്. കമാന്‍ഡ് സെന്ററാക്കി പരിവര്‍ത്തനം ചെയ്ത ഖാര്‍തൂമൈല്‍ കോപ്റ്റിക് കത്തീഡ്രല്‍ ഉള്‍പ്പെടെ നിരവധി ദേവാലയങ്ങള്‍ ‘ആര്‍എസ്എഫ്’ന്റെ ആക്രമണത്തിനിരയായിരിന്നു. ഒംദുര്‍മാനിലെ കോപ്റ്റിക് കത്തീഡ്രലും ആക്രമണത്തിനിരയാവുകയും കൊള്ളിയടിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. സുഡാനി ക്രൈസ്തവരില്‍ നല്ലൊരു വിഭാഗം ഈജിപ്റ്റില്‍ വേരുകളുള്ള കോപ്റ്റിക് ഓര്‍ത്ത്ഡോക്സ് സഭാംഗങ്ങളാണ്.
Image: /content_image/News/News-2024-06-29-16:24:30.jpg
Keywords: സുഡാനി
Content: 23367
Category: 18
Sub Category:
Heading: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണം
Content: തിരുവനന്തപുരം: ന്യൂനപക്ഷ വിദ്യാർത്ഥികൾക്കു നൽകിയിരുന്ന സ്കോളർഷിപ് കേന്ദ്ര സർക്കാർ നിർത്തലാക്കിയ നടപടി പുനഃപരിശോധിക്കണമെന്നും ഒന്നു മുതൽ എട്ടു വരെ ക്ലാസുകളിൽ പഠിക്കുന്ന പാവപ്പെട്ട വിദ്യാർത്ഥികൾക്ക് നൽകിവന്ന പ്രീമെട്രിക് സ്കോളർഷിപ് പുനരാരംഭിക്കണമെന്നും സജീവ് ജോസഫ് നിയമസഭയിൽ ആവശ്യപ്പെട്ടു. വെള്ളിയാഴ്‌ച നടന്ന ന്യൂനപക്ഷ അവകാശങ്ങൾ സംബന്ധിച്ചുള്ള അനൗദ്യോഗിക പ്രമേയ ചർച്ചയിലാണ് അ ദ്ദേഹം ആവശ്യം ഉന്നയിച്ചത്. കേന്ദ്രസർക്കാരിൻ്റെ പൈതൃക വികസന പദ്ധതിയായ വിരാസത് സേ വികാസ് പദ്ധതിയിൽ രാജ്യത്തെ വിവിധ സർവകലാശാലകളിൽ മറ്റു മതന്യൂനപക്ഷങ്ങളെ പരിഗണിച്ചപ്പോൾ ക്രിസ്‌ത്യൻ, മുസ്‌ലിം ന്യൂനപക്ഷങ്ങളെ മാത്രം ഒഴിവാക്കിയത് കേന്ദ്ര സർക്കാരിൻ്റെ വിഭജന അജൻഡയുടെ ഭാഗമാണ്. കേരളത്തിൽ എയ്‌ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാനേജ്മെൻ്റ ക്വാട്ടയിൽ പ്രവേശനം ലഭിച്ച വിദ്യാർത്ഥികൾക്കു മാത്രം സ്കോളർഷിപ് നിഷേധിച്ചത് നീതീകരിക്കാനാവില്ല. കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനം പൂർണമായും മെരിറ്റിലാണെന്നിരിക്കേ ഇക്കാര്യത്തിൽ കേരള സർക്കാർ നയം തിരുത്തേണ്ടതാണ്. എംപി ഫണ്ടിന്റെ വിനിയോഗത്തിൽ കോർപറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകൾക്കു മാത്രം ചില നിയന്ത്രണങ്ങൾ കൊണ്ടുവന്ന നടപടിയും പിൻവലിക്കണമെന്ന് സജീവ് ജോസഫ് ആവശ്യപ്പെട്ടു.
Image: /content_image/India/India-2024-06-30-07:55:30.jpg
Keywords: സ്കോളർ